പലപ്പോഴും കേട്ട് വെറുത്തുപോയ പ്രയോഗമാണു ബുദ്ധിജീവി എന്ന ചിലരുടെ അഭിസംബോധനം.
"അഹങ്കാരി"യും, "ബുദ്ധിജീവി"യും: കടുത്ത അപകർഷതാബോധത്തിൽ ഉരുത്തിരിയുന്ന പദങ്ങളാണു ഇതു് രണ്ടും. ബുദ്ധിയും തന്റേടവും ഉപയോഗിച്ച് തൊഴിൽ ചെയ്യുന്നവനോടു തോന്നുന്ന പുച്ചം. ഈ പദങ്ങൾ ഉപയോഗിക്കുന്നവർ അവരുടെ ബൌദധിക നിലവാരം ലോകത്തെ വിളിച്ചുകാട്ടുന്നു എന്നാണു അവർ സ്വയം തിരിച്ചറിയേണ്ടതു്.
ശാരീരികമായി താരതമ്യം ചെയ്യുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വെറും ഒരു ശരാശരി ജീവിയാണു് മനുഷ്യൻ. എന്നാൽ മസ്തിഷ്കം മാത്രമാണു് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.
മനനം ചെയ്യാൻ കഴിവുള്ളവനാണു് മനുഷ്യൻ. അതിനാൽ ബുദ്ധിജീവി എന്ന പേരു് അവനു് ഏറ്റവും അനുയോജ്യമാകുന്നു. ബുദ്ധി ഉപയോഗിച്ചാണു് മനുഷ്യൻ ഈ കാണുന്ന എല്ലാം വികസിപ്പിച്ചെടുത്തത്. എല്ലാ മനുഷ്യരും ബുദ്ധിജീവികളാണു്. പക്ഷെ അതിൽ ചിലർക്ക് അതിന്റെ വില മനസിലാക്കാനോ പ്രയോഗിക്കാനോ ഉള്ള അവസരവും സന്ദർഭവും ലഭിക്കാത്തതിനാൽ ഉടലെടുക്കുന്ന അപകർഷതയാണു് പരകടമാകുന്നതു്. ബൌധികശക്തി പ്രയോഗിച്ച് ഉപജീവനം നേടുന്നവനോടുള്ള പുച്ഛം.
ഞാൻ എന്റെ ബുദ്ധി ഉപയോഗിച്ചു ജീവിക്കുന്നവനാണു, അതിനാൽ ഞാൻ ബുദ്ധിജീവിയാണെന്നു പറയുന്നതിൽ എനിക്ക് മടിയില്ല. അതിനെ അഹങ്കാരം എന്നു നിങ്ങൾ വിളിക്കുമെങ്കിൽ ഞാൻ അഹങ്കാരിയുമാണു. എനിക്ക് അഹം എന്ന ഭാവം ഉണ്ടു്. അഹങ്കാരം മനുഷ്യസഹജവുമാണു്. "Maya is hungry" എന്നു ഇന്നലെ വരെ പറഞ്ഞിരുന്നവൾ 4 വയസയാപ്പോൾ "I am hungry" എന്നു പറയുന്നു. അപ്പോൾ അവളൊരു വ്യക്തിയാണെന്നു് അവൾ സ്വയം മനസിലാക്കുന്നു. ആ വ്യക്തിക്ക് സ്വന്തം താല്പര്യങ്ങളും അഹം എന്ന ഭാവവും ഉണ്ടാകുന്നു. ചെറുപ്പത്തിൽ ഉണ്ടാകുന്ന ഈ അഹം സാമ്പ്രദായിക വിദ്ധ്യാഭ്യാസം അപ്പാടെ തുടച്ചു നീക്കികളയുന്നു . കൂട്ടമായി പ്രവർത്തിക്കുമ്പോൾ ഒറ്റപ്പെട്ട സ്വരങ്ങൾ അച്ചടക്ക ലംഘനങ്ങളാകുന്നു . വ്യത്യസ്ത ചിന്തകൾ അടിച്ചമർത്തപ്പെടുന്നു. അഹം ഇല്ലാതാക്കപ്പെടുന്നു. അങ്ങനെ ഗോത്രീയ സാമൂഹിക വ്യവസ്തകൾ വ്യക്തി വൈഭവങ്ങൾ ഇല്ലാതാക്കുന്നു.
ചില പ്രാകൃത ഗോത്ര സമൂഹങ്ങളിൽ വ്യക്തിഗത ഉന്നമനങ്ങൾ അംഗീകരിക്കപ്പെടാത്തതു് അവർ ജീവിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലം കൂട്ടായ്മകളുടെ മാത്രം ബലത്തിൽ കഴിഞ്ഞിരുന്നതുകൊണ്ടാണു്. കൂട്ടമായി ഭക്ഷണം വേട്ടയാടിപിടിക്കുക, ഭക്ഷണം പാകം ചെയ്യുക, കൃഷി ചെയ്യുക എന്നിങ്ങനെ സാമൂഹികമായ എല്ലാ പ്രക്രിയകളിലും വ്യക്തിഗത നേട്ടങ്ങൾ അപ്രസക്തമാകുന്നു. വ്യക്തിയല്ല പ്രസ്ഥാനമാണു വലുതു് എന്ന ആശയവും ഇവിടെ നിന്നായിരിക്കണം ഉടലെടുക്കുന്നതു്. working for the common good എന്ന ആശയം ആണു എല്ലാ ഇടതുപക്ഷ ചിന്തകളുടെയും ഉറവിടം. കൂട്ടം തെറ്റിയുള്ള ചിന്തയും, അഭിരുചിയും, പ്രവർത്തനവും പ്രതിലോമപരമായി കാണപ്പെടുകയും ചെയ്യും.
മനുഷ്യന്റെ ആദ്യത്തെ കണ്ടുപിടിത്തം അവൻ വിഡ്ഢിയാണ് എന്നതായിരിക്കണം. മനുഷ്യ പരിണാമത്തിലെ ഏറ്റവും പ്രസക്തമായ നാഴികക്കല്ലാണു് ആ തിരിച്ചറിവ്.
സംസാരശേഷിയും, ഭാഷയും വികസിപ്പിക്കാനുള്ള മനുഷ്യന്റെ കഴിവാണു് അവ്ന്റെ അറിവിനെ തലമുറകൾക്ക് കൈമാറുവാൻ സഹായിച്ചതു്. ഇതെല്ലാം അവന്റെ സ്വന്തം മക്കൾ, കുടുംബം, ഗ്രാമം, വംശം, എന്നിങ്ങനെ "അവന്റെ" തായ "അഹം" നിലനിർത്താൻ വേണ്ടിയാണു്. "അഹം" ഇല്ലെങ്കിൽ മത്സരങ്ങൾ ഇല്ല. "അഹം" ഇല്ലെങ്കിൽ ഭക്ഷണം കഴിക്കില്ല. "അഹം" ഇല്ലാതായാൽ മനുഷ്യൻ മുന്നേറുകയില്ല. "അഹം" തീരുന്നതോടെ മനുഷ്യ വംശം ജീർണിക്കും. നശിക്കും.
സംസാരശേഷിയും, ഭാഷയും വികസിപ്പിക്കാനുള്ള മനുഷ്യന്റെ കഴിവാണു് അവ്ന്റെ അറിവിനെ തലമുറകൾക്ക് കൈമാറുവാൻ സഹായിച്ചതു്. ഇതെല്ലാം അവന്റെ സ്വന്തം മക്കൾ, കുടുംബം, ഗ്രാമം, വംശം, എന്നിങ്ങനെ "അവന്റെ" തായ "അഹം" നിലനിർത്താൻ വേണ്ടിയാണു്. "അഹം" ഇല്ലെങ്കിൽ മത്സരങ്ങൾ ഇല്ല. "അഹം" ഇല്ലെങ്കിൽ ഭക്ഷണം കഴിക്കില്ല. "അഹം" ഇല്ലാതായാൽ മനുഷ്യൻ മുന്നേറുകയില്ല. "അഹം" തീരുന്നതോടെ മനുഷ്യ വംശം ജീർണിക്കും. നശിക്കും.