Showing posts with label ശശി. Show all posts
Showing posts with label ശശി. Show all posts

Tuesday, October 06, 2009

ശശി തരൂറുമായി ഒരു കൂടിക്കാഴ്ച്ച.

ഇന്നലെ വൈകിട്ടി  ദുബൈ Marco Polo Hotelൽ  തിരുവനന്തപുരം പ്രവാസി സംഘടനയായ TEXAS (!) കേന്ദ്ര വിദേശകാര്യ വകുപ്പ് സഹ മന്ത്രി ശ്രീ ശശി തരൂറിനു് സ്വീകരണം നൾഗി. ക്ഷണിക്കപ്പെട്ട സദസിൽ ഭൂരിഭാഗം തിരുവനന്തപുരത്തുള്ളവരായിരുന്നു. ഔപചാരികമായ ചടങ്ങുകൾക്കൊടുവിൽ സദസിൽ ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങൾ അദ്ദേഹത്തോടു് ചോദിക്കുകയുണ്ടായി.

ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു്  സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.

ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ചോ, ഇമറാത്തിലേക്ക്  ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി കൂട്ടുന്നതിനെ കുറിച്ചോ,  തൊഴിൽ സാദ്ധ്യതകൾ കൂട്ടുന്നതിനെ കുറിച്ചോ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ പ്രവാസി പെൻഷൻ പ്രശ്നം മറക്കാതെ അവർ ഉന്നയിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വാചകങ്ങളിൽ ആംഗലയ പദങ്ങളുടെ അതിപ്രസരം വളരേയധികമായിരുന്നു. ശശി തരൂറിന്റെ മലയാളം ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ടു്.

"മാദ്ധ്യമ പ്രവർത്തകർ" ചോദിച്ച ചില ചോദ്യങ്ങൾ:

1) താങ്കൾക്ക് മുമ്പൊരിക്കൽ UAEയിൽ ജോലിയുണ്ടായിരുന്നില്ലെ. ആ സ്ഥാപനവുമായി ഇപ്പോൾ താങ്കൾക്ക് ബന്ധം ഉണ്ടോ?
ഉ: ഇല്ല. മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു എന്നുള്ളതു ശരിയാണു്. ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആ ജോലി രാജിവെക്കുകയും, 2008മുതൽ തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

2) വിഴിഞ്ഞം തുറമുഖം പദ്ധതിയേകുറിച്ചു് എന്താണു് കേന്ദ്ര സർക്കാർ ഒരു നടപടിയും എടുക്കാത്തതു്?
ഉ. സംസ്ഥാന സർക്കാർ ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പരിഗണനക്കായി രേഖമൂലം സമർപ്പിച്ചിട്ടില്ല എന്നും. അങ്ങനെ ശ്രദ്ധയിൽ പെടുത്തിയാൽ അദ്ദേഹം സ്വന്തം താല്പര്യത്തിൽ തന്നെ ഇതിനു വേണ്ടി സുപാർശ്ശ ചെയ്യും എന്നും പറഞ്ഞു. ഇപ്പോൾ ഈ പദ്ധതി കേരള സംസ്ഥാന സർക്കാറിന്റെ മാത്രം പ്രോജക്റ്റായിട്ടാണു് ഇരിക്കുന്നതു് എന്നു് അദ്ദേഹം പറയുകയുണ്ടായി.

3) തിരുവനന്തപുരത്തിന്റെ വികസനം.
ഉ. സംസ്ഥാന സർക്കാറിനോടു അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണു എനിക്ക് മനസിലായതു്.

4) പിന്നെ സാധാരണ മന്ത്രിമാർ വരുമ്പോൾ വെറും ചടങ്ങുകളായി മാറിയ സ്ഥിരം ചോദ്യങ്ങളും ഉണ്ടായിരുന്നു. വിമാന കൂലി, പ്രവാസികൾക്കുള്ള വോട്ട് അവകാശം, പ്രവാസ പെൻഷൻ. തിരുവനന്തപുരം വിമാനത്തവളത്തിലേക്കുള്ള പൊട്ടക്കുളം പോലെ കിടക്കുന്ന റോഡ് നന്നാക്കുന്ന കാര്യം, അങ്ങനെ ചിലതു്.

5) അവസാനത്തെ ചോദ്യം എന്റേതായിരുന്നു. എനിക്ക് അനുവദിച്ച 30 second പാഴാക്കിയില്ല. അദ്ദേഹത്തിനു് മനസിലാകുന്ന ഭാഷയിൽ തന്നെ വെച്ചു കാച്ചി.

Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages.   This will set a milestone in dialogue between leaders and the electorate.



ഉ: I do receive quite a lot of questions on-line  and I try to answer most of them. If such a system was implemented the volume of messages will be quite huge. However I am sure this is something I will look into. I am sure there can be some way to handle this.

ഇന്ത്യയിൽ ശശി തരൂർ പോലൊരു നേതാവു അപൂരവമാണു്. വെള്ളമുണ്ടുടുത്തു് കൈതൊഴുതു തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്ന, കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ എതിർ കക്ഷിയെ ചെളിവാരി എറിയുന്ന തറ രാഷ്ട്രീയക്കാരിൽ നിന്നും ഉയർന്നു നിന്നു ചോദ്യങ്ങൾ വ്യക്തമായി കേട്ട ശേഷം സമാധാനമായി ഉത്തരങ്ങൾ പറയുന്ന ജനപ്രതിനിധി. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ശ്രദ്ദേയമായ ഒന്നു് എതിർ കക്ഷികളെ ആരെയും പരാമർശിച്ചില്ല എന്നുള്ളതാണു്.  ഈ മനുഷ്യന്റെ professionalism കണ്ടു  ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.

ശശി തരൂർ വളരെ അനൌപചാരികമായി തന്നെയാണു് ഈ കൂടിക്കാഴ്ചയിൽ പ്രസംഗിച്ചതും ജനങ്ങളുമായി ഇടപ്പെട്ടതും. അദ്ദേഹത്തിന്റെ ഒരു നല്ല ചിത്രം എടുക്കണം എന്നുണ്ടായിരുന്നു പക്ഷെ UAE protocol departmentന്റെ സുരക്ഷ സന്നാഹം വളരെ ശക്തമായതിനാൽ എങ്ങോട്ടു തിരിഞ്ഞാലും ഒരു തടിമാടന്റെ നെഞ്ചു മാത്രം പ്രത്യക്ഷപ്പെട്ടു.

DSC01757_Closeup
Shashi Tharoor checks his Blackberry during the meeting


DSC01757
Shashi Tharoor at the Open Forum meeting in Dubai October 6 2009

Sahshi Tharoor's Twitter Page