Showing posts with label superstition. Show all posts
Showing posts with label superstition. Show all posts

Thursday, August 11, 2011

പപ്പനാവ ശാപം

മലയാള മനോരമ (തിരുവനന്തപുരം) 11/08/2011 പേജ് 3


കേരള കൌമുദി (തിരുവനന്തപുരം) 11/08/2011 പേജ് 1

തന്ത്രിമാരും നമ്പിമാരും അനുഷ്ടാന്നങ്ങൾ തെറ്റിക്കുന്നു, അതിനു് പ്രായശ്ചിത്തം ചെയ്യണം, പ്രതിവിധി ഉണ്ടാക്കണം. ബിമ്പകോപം, ചൈതന്യവൈകല്യം,  സന്താനദുരിതം, ആപത്തു്,  മുതലായ അലികുലുത്തുകൾ ഒഴിവാക്കാൻ  മൃത്യുഞ്ജയ ഹോമം, മഹാ യാഗം,   അങ്ങനെയുള്ള എല്ലാ അന്ധവിശ്വാസങ്ങളിലേക്കും  കേരളത്തിലെ ജനതയെ ശതകോടികളുടേ ഭാരം പുറകോട്ട് വലിച്ചിഴക്കുകയാണു്.  ഈ മന്ത്രവാദങ്ങൾ എത്രയും പെട്ടന്നു നടത്തിയില്ലെങ്കിൽ  പരിസര പ്രദേശങ്ങളിലുള്ളവർക്കും, പ്രത്യേകിച്ചു് ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്തുള്ളവർക്കും ആപത്തു് സംഭവിക്കും എന്നാണു് കേരളകൌമുദി പ്രവചിക്കുന്നതു്.   ചാലക്കമ്പോളത്തിലെ മേത്തന്മാരും, പാണ്ടികളും, ബിഹാറി കച്ചവടക്കാരും ഇതോടുകൂടി  തികഞ്ഞ പത്മനാഭ ഭക്തന്മാരാകും എന്നതിൽ സംശയം ഇല്ല.

പടിപ്പുര  ഭഗവതി,  തോന്നൽ ഭഗവതി, മുടിപ്പുര ഭഗവതി, ആറ്റുകാൽ ഭഗവതി, വെള്ളായണി ഭഗവതി, കഴക്കൂട്ടം മഹാദേവൻ, കഠിനംകുളം മഹാദേവൻ അടങ്ങിയ പതിനായിരക്കണക്കിനു ദേവന്മാരേയും ദേവിമാരേയും  കുടിയിരുത്തി ഇക്കാലം വരെയും തൊഴുത  ഭക്തജനം ഇപ്പോൾ ശ്രീ പത്മനാഭനെയാണു് ഭക്തി supplyക്കു് അശ്രയിക്കുന്നതു്.

ഭദ്രദീപം കൊളുത്താത്തതിൽ പത്മനാഭനു കലിപ്പാണു് എന്നു ജ്യോത്സ്യന്മാർ കണ്ടെത്തിയെന്നു കേരള കൌമുദിയും മനോരമയും ഏകകണ്ഠമായി പ്രഖ്യാപിച്ചിരിക്കുന്നു. ഭദ്രദീപം കൊളുത്താത്ത ആയിരക്കണക്കിനു ദരിദ്ര ദേവന്മാരും ദേവികളും കേരളത്തിലുണ്ടു്. നിധി ഇല്ലാത്ത ദൈവങ്ങൾക്ക് കോപിക്കാനുള്ള ampere ഇല്ലല്ലോ.

ഈ  വാർത്തകൾ  കേരളത്തിലെ പത്രങ്ങളിൽ പ്രധാന വാർത്തയായി പ്രസിദ്ധീകരിച്ചു വന്നതിൽ പ്രബുദ്ധരായ  മലയാളികൾ അഭിമാനിക്കണമോ ലജ്ജിക്കണോ?






Posted by Picasa

Tuesday, May 11, 2010

കേരള പൈതൃകം

ഈ അടുത്ത കാലത്തു് ശ്രീ ഗോപാലകൃഷ്ണൻ എഴുതിയ ചില ലേഖനങ്ങൾ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശം പ്രകാരം ചില ചരിത്ര ഗ്രന്ഥങ്ങൾ വായിക്കുകയുണ്ടായി. അതിൽ ഒന്നാണു് ബർബോസയും സഹപാടികളും 1510കളിൽ മലബാർ സന്ദർശിച്ചപ്പോൾ എഴുതിയ ചില രേഖകൾ.

ഈ സനാതന ഭാരതീയ സംസ്കൃതി എന്നൊക്കെ ശ്രീ ഗോപാലകൃഷ്ണൻ പറയുന്നതു് എവിടുള്ള സംസ്കൃതിയുടെ കാര്യമാണു് എന്നു മനസിലാകുന്നില്ല. ഉജ്ജയിനി, മോഹഞ്ചദാരോ, ദ്വാരക അങ്ങനെ ദൂരത്തുള്ള സ്ഥലങ്ങളുടെ കാര്യമായതു കൊണ്ടു് നാട്ടുകാർ ആരും ഒന്നും പറഞ്ഞെന്നിരിക്കില്ല.

A Description of the coast of East Africa and Malabar
By Duarte Barbosa
Page 116

മലബാറിൽ ന്യായ നടപടികൾ ഇപ്രകാരം വിവരിക്കുന്നു.
And justice is administered according to the qualities of the persons, because there are divers sects and laws amongst them; that is to say, of gentlemen, Chetres, Guzurates, Brabares, who are very honourable people; and thence downwards there are also divers sects of low and base people who are all serfs of the king, or of the other lords and governors of the country. And if any of these low people commits a robbery, concerning which a complaint has been made to the king or to the governor, they send to take the robber, and if they find the thing stolen in his hand, or if he confess that he did it, if he is a Gentile, they take him to a place where they carry out executions...

അതു് ഞ്യായം.

അപ്പോൾ പിടിച്ചെടുത്ത തൊണ്ടി?
...and the stolen property is appropriated to the governor without its owner recovering anything, because their law so disposes, doing justice on the thief.

ഇനി തൊണ്ടി കണ്ടെത്തിയില്ലെങ്കിലോ?
കുറ്റം അരോപിക്കപ്പെട്ട വ്യക്തി കുറ്റം സമ്മതിച്ചില്ലെങ്കിൽ എണ്ണ തിളപ്പിച്ച് വ്യക്തിയുടേ കൈ വിരലുകൾ അതിൽ മൂക്കിപ്പിക്കും. കൈ തുണി കൊണ്ടു മൂടിക്കെട്ടും. മൂന്നു ദിവസം കഴിഞ്ഞ് വിരലുകൾ പരിശോദിക്കും. വൃണങ്ങളോ പൊള്ളലുകളോ ഇല്ലെങ്കിൽ കുറ്റവിമുക്തനായി പ്രഖ്യാപിക്കും. വിരലുകൾ പൊള്ളിയാൽ അതി ക്രൂരമായ വധശിക്ഷ വിധിക്കും.

ഇതെല്ലാം ഭാരതീയ പൈതൃകത്തിന്റെ ഏതു് വിധിപ്രകാരമുള്ള നിയമങ്ങളാണു് എന്നു കൂടി വ്യക്തമാക്കി തരും എന്നു കരുതുന്നു. കേരളത്തിന്റെ പൈതൃകവും ഇതുമായി വല്ല ബന്ധവും ഉണ്ടോ?

Monday, April 26, 2010

DoGoKri പഠിപ്പിക്കുന പാഠങ്ങൾ

ഇത്രയും കാലം ഇത്രയും മണ്ടത്തരങ്ങൾ എഴുതി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്ന ഒരുത്തനെ ചോദ്യം ചെയ്യാൻ  വിരലിൽ എണ്ണാവുന്ന തുച്ചം ചിലർമാത്രമെ മുന്നോട്ട് വന്നിട്ടുള്ളു  എന്നറിഞ്ഞതിൽനിന്നും എനിക്ക് മനസിലായ ചില കാര്യങ്ങൾ താഴെ പറയുന്നു.
  1. DoGoKri സാറിന്റെ മണ്ടത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ തക്ക നട്ടെല്ലും  വിവരവുമുള്ള ഒരു ശാസ്ത്രജ്ഞൻ പോലും കേരളത്തിൽ ഇന്ന് ഇല്ല.
  2. Council of Scientific and Industrial Research (CSIR), Indian Space Research Organisation (ISRO), Indian Council of Historical Research (ICCR), Indian National Science Academy (INSA), പിന്നെ നമ്മുടെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷത്തും കേരള സർവ്വകലാശാലയും വെറും നോക്കുകുത്തികളാണു്. ഇവിടെയുള്ളവരുടേ ഒത്താശയും, ആശിർവാദവും (!), സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട് എന്നു പരസ്യമായി ഇങ്ങേരു് പറഞ്ഞിട്ടും അവിടുള്ള ഒരു ഉണ്ണാക്കനും ഇതൊന്നും നിഷേധിച്ചിട്ടില്ല.
  3. കേരളത്തിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ യുവാക്കളെ വെറുതെ പാഠങ്ങൾ പഠിപ്പിക്കുകയാണു, പഠിക്കുന്ന വിഷയത്തിലെ തെറ്റും ശരിയും ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്നില്ല. ചുരുക്കത്തിൽ എങ്ങനെ അധുനിക സൌകര്യങ്ങൾ ഉപയോഗിച്ച് സ്വന്തമായി അന്വേഷണത്തിലൂടെ എങ്ങനെ പഠിക്കണം എന്നു പോലും പഠിപ്പിക്കുന്നില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള വ്യഗ്രത നഷ്ടമായിപ്പോയ കുറേ അന്ഥന്മാരായ മന്തബുദ്ധികളാണു് അവിടെ മൊത്തവും.
  4. ഭാരതീയ പൈതൃകത്തിന്റെയും വേദങ്ങളുടേയും പേരു് പറഞ്ഞു് ആർക്ക് വേണമെങ്കിലും എന്തു് വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാം. മത സഹിഷ്ണതയുടെ പേരിൽ ആരും ഒന്നും ചോദിക്കില്ല.

Saturday, April 24, 2010

Indian Institute of Poojatic Heritage

One might be tempted to believe that the "Indian Institute of Scientific Heritage" must be something similar to esteemed Indian institutions like the IIT or AIMS. Well then you are not alone. Thousands, if not millions, of indians may already have made that connection. A very dangerous connection.

Here is a message that sounds almost positive on their website:
The modern temple has its own customs and rituals primarily focusing on the removal of the superstitions and wrong understandings of the Indian culture. A series of publications has been brought under the temple for spiritual, social and psychological benefits of the society. All the Indian festivals and spiritual programs used to be celebrated here for spreading the real message of India Culture.

Almost promising, but not quite. The most disturbing thing about this hotch potch club is that they run a Siva temple with an elaborate price list for various "pooja services".

This is happening in 21st century India, in the most literate state in the country. There is nothing even remotely scientific about any of this. Yet the name of Science has been hijacked for pushing superstition and pseudo-science. Unlike the road side Guru's and Hi-tech Swami's peddling quick-fix spirituality and online-nirvana-solutions, is even more dangerous. At least they those guys admit that they are selling superstition under the label of superstition. But Dr. Gopalakrishnan is pushing pseudo-science and pseudo-heritage as certified sciences backed by authentic manuscripts.

Fighting superstion and serving a colourful menu of various Siva pooja can be quite confusing to the young recruite to these institutions, But I am quite sure "Dr." Gopalakrishnan must have some convulted explanation to offer. I am begining to think that this has all the makings of an Ayn Rand-ish like cult. In a country where spirituality, pseudo-science, homeopathy and street magic can't be distinguished from pure sciences this is a sad and dangerous trend.

What is the criterion for granting permission to use the words "Indian Institute of Scientific...(whatever)" in an organisation's name? Is this an open field where all and sundry may choose whatever name they can dream up? The addition of the words "Indian Institute of .." to anything will sound authentic. It is a sad fact that in India any name can be registered for whatever function.

Indian Institute of Nano-nuclear Sciences.
Indian Institute of Cardiovascular Fornication
Indian Institute of Biomechanical Surgery
Indian Institute of Subatomic Sciences
Indian Institute of Sanitation Mechanics


I doubt if anyone would question their meanings or function. All these names sound real and plausibly scientific to the untrained observer. But should that be allowed? Is there no verification of their operations?

The greatest tragedy of our generation is that those who have had the priviledge of education are cunningly misleading the youth away from science.

Only in Kerala my friends. only in Kerala.

ശ്രി ഗോപാലകൃഷ്ണന്റെ ശാസ്ത്ര ലേഖനങ്ങൾ

ശ്രീ ഗോപാലകൃഷ്ണൻ എഴുതി എന്നു പറയുന്ന VEGETARIAN FOOD AND ITS SCIENCE AND APPLICATION എന്ന ലേഖനത്തിന്റെ PDF ഓടിച്ച് വായിക്കുക ഉണ്ടായി. (അതിൽ തന്നെ വ്യാകരണ തെറ്റുണ്ടു. VEGETARIAN FOOD: ITS SCIENCE AND APPLICATION ആണു ശരി)

പ്രത്യക്ഷത്തിൽ തന്നെ ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ: 8-ആം classൽ പഠിക്കുന്ന ഒരു കുട്ടിക്ക് പോലും ഇതിലും നന്നായി ഒരു ലേഖനം prepare ചെയ്തു അവതരിപ്പിക്കാൻ കഴിയും. ആവശ്യത്തിലേറെ അക്ഷരതെറ്റുകളും വ്യാകരണ തെറ്റുകളും നിറഞ്ഞ വെറും ഒരു കുത്തഴിഞ്ഞ ലേഖനമാണു് ഇതു്.

ശാസ്ത്ര സാങ്കേതിക ലേഖനങ്ങൾ എഴുതുന്നതിനു് ചില നിബന്ധനകളും ശൈലിയും ഒക്കെയുണ്ടു്. അതിൽ പ്രധാനപ്പെട്ടതു് എഴുതുന്ന വസ്തുതകളുടെ reference കൊടുക്കുക എന്നതാണു്. Footnote, bibliography, quote ചെയ്യപ്പെട്ട വ്യക്തികളുടെ full credentials, തുടങ്ങിയ യാതൊരു സമ്പ്രദായങ്ങളും പിന്തുടർന്നതായി കാണുന്നില്ല.

ചിലയിടങ്ങളിൽ "The famous physician Dr. T.P Sethu Madhavan", "Prof. Vinburg, a famous doctor in Massachusetts institute of Technology in America" ഇങ്ങനെ മാത്രം കൊടുത്താൽ പോര, അവർ പ്രസിദ്ധീകരിച്ച Scientific Journalsന്റെ Volumeഉം Dateഉം കൂടി എഴുതണം. (മാതൃഭൂമി weekly ഒരു scientific journal അല്ല !) Quote ചെയ്യപ്പെടുന്ന വ്യക്തി Famous ആണോ അല്ലയോ എന്നതും പ്രസക്തമല്ല. Quote ചെയ്യപ്പെടുന്ന വ്യക്തി പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ പഠന മേഖലയിൽ പെട്ട കാര്യമാണോ എന്നാണു് നോക്കേണ്ടതു്.

ഈ ലേഖനത്തിൽ മിക്ക വൈദ്യ ശാസ്ത്ര നാമങ്ങളും തെറ്റായിട്ടാണു് രേഖപ്പെടുത്തിയിരിക്കുന്നതു്. ഒരു ശാസ്ത്ര വിഷയം അവതരിപ്പിക്കുന്ന ലേഖനത്തിൽ ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത ഒന്നാണു് ഇതു്.

Nutrients Contained in Vegetarian foods എന്ന ഭാഗത്തിൽ Page 2ൽ
7. The polyunsaturated acid which is very essential for body is obtained only from plants.
മത്സ്യത്തിൽ നിന്നും ഇതു് ലഭിക്കും എന്നു 1962ൽ Mitsu Kayamaയും Yasuhiko Tsuchiy, Tokyo Universityയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വളരെ വ്യക്തമായി തന്നെ തിളിയിച്ചിട്ടുണ്ടു്. (http://ir.library.tohoku.ac.jp/re/bitstream/10097/29392/1/KJ00000744250.pdf)

13 Vegetarian food which is rich in Carotene reduces the chances of the formation of cancer.
പുകവലിക്കുന്നവരിൽ β-Carotene ശ്വാസകോശത്തിൽ അർബുധം ഉണ്ടാക്കാൻ സഹായിച്ചു എന്നാണു ചില പഠനങ്ങൾ സൂചിപ്പിക്കുന്നതു്. (http://www.ajcn.org/cgi/content/full/69/6/1345S)

"Disease that Spread through Non-vegetarian food" എന്ന ഭാഗത്തിൽ മാംസഭോജികൾക്ക് പിടിപെടാറുള്ള രോഗങ്ങളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന ചില രോഗങ്ങൾ:
  1. [Page 8] Anaxtuberculosis എന്നു് പറയുന്നു. ഇങ്ങനെയൊരു രോഗത്തെപറ്റി കേട്ടവർ ആരും ഇല്ല.
    ഇനി Anthraxഉം Tuberculosisഉം ആണോ ഉദ്ദേശിച്ചതു്. അങ്ങനെയെങ്കിൽ ഈ രണ്ടു രോഗങ്ങളും മാംസഭോജികൾക്ക് മാത്രം വരുന്ന രോഗങ്ങളല്ല.
  2. Bruseleocis എന്നു് എഴുതിയിരിക്കുന്നതു് Brucellosis ആണു്, ഇതും പാൽ കുടിച്ചാലും വരും.
  3. Rat fever എന്നു എഴുതിയിരിക്കുന്നതു് Leptospirosis എന്ന രോഗമാണു് എന്നു കരുതുന്നു. ശാസ്ത്ര ലേഖനങ്ങളിൽ രോഗങ്ങളുടെ പേരു് എഴുതുമ്പോൾ നാടൻ പദങ്ങൾ സാധാരണ ഉപയോഗിക്കാറില്ല. പ്രത്യേകിച്ചും എലി പകർത്തുന്ന അനേകം രോഗങ്ങൾ ഉള്ളപ്പോൾ.
    Leptospirosis ആണു ഉദ്ദേശിക്കുന്നതു് എങ്കിൽ അതു് മാംസം ഭക്ഷിക്കാതെ തന്നെ പകരും.

വീണ്ടും ചില അക്ഷര തെറ്റുകൾ:
  1. Tiniasis Meningitis = Teniasis Meningitis
  2. Tenia saginata = Taenia saginata
  3. Tenia solium = Taenia solium
  4. Ecinococcus granulose = Echinococcus granulosus
  5. Trechnella spralise = Trichinella spiralis

വായിച്ച ആദ്യത്തെ pdfൽ ഇത്രമാത്രം തെറ്റുകൾ, English വ്യാകരണ തെറ്റുകൾ വേറേയും. അതിൽ കിണ്ടിയിട്ട് കാര്യമില്ല എന്നറിയാം. പുള്ളിയുടെ വിഷയം അതല്ലല്ലോ. ഇതു വായിച്ചു കഴിഞ്ഞാൽ വൈദ്യ ശാസ്ത്രവും പുള്ളിയുടെ വിഷയമല്ല എന്നു മനസിലാകും.

ശ്രീ ഗോപാലകൃഷ്ണന്റെ വിഷയം വൈദ്യ ശാസ്ത്രമല്ല. ഏതോ ഒരു മൃഗ വൈദ്യൻ ഏതോ ഒരു മാസികയിൽ എഴുതിയ അഭിപ്രായങ്ങൾ quote ചെയ്താൽ ശാസ്ത്ര ലേഖനം ആകുമോ? അത് Scientific Journal ആകുമോ?

എനിക്ക് വൈദ്യശാസ്ത്രത്തിൽ ബിരുദം ഒന്നുമില്ല. ഈ വിഷയത്തിൽ വലിയ പരിചയം ഇല്ലാത്ത എനിക്ക് പോലും ഈ ലേഖനം എഴുതിയ വ്യക്തിയുടെ പൊള്ളത്തരം വളരെ വ്യക്തമായി തെളിയുന്നുണ്ടു്. അപ്പോൾ വിഷയം നല്ലതുപോലെ അറിയാവുന്നവർ വായിച്ചാൽ എന്തായിരിക്കും സ്ഥിതി.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായല്ലോ? അറിയാത്ത വിഷയങ്ങളിൽ പാണ്ഡിത്യം ഉണ്ടെന്നു നടിക്കരുതു്.

Wednesday, November 04, 2009

ഉഡായിപ്പ്സ് Unlimited

ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി
"ലോകത്ത്‌ ആദ്യമായി ജ്യോതിഷ, താന്ത്രിക, വൈദിക, രത്നശാസ്‌ത്രരംഗത്തെ പ്രാഗത്ഭികതയെ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും ലോകോത്തര ബഹുമതിയായ 'സര്‍' പദവി ലഭിച്ച ഡോ. കുടമാളൂര്‍ ശര്‍മ്മ *** നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്തി ഉടന്‍ പ്രശ്‌നപരിഹാരം ചെയ്യുന്നു."


അതായതു് "Dr." ശർമ്മക്ക് Knighthood ലഭിച്ചിട്ടുണ്ട് എന്നു ചുരുക്കം. ഇതുപോലുള്ള ഒഡായിപ്പുകൾ പത്രത്തിൽ എഴുതി വരുമ്പോൾ തന്നെ നമ്മൾ സംശയിക്കണം. Commonwealth Realm പെട്ട രാജ്യങ്ങളുടേ പൌരന്മാർക്ക് കൊടുക്കുന്ന പത്തു വിവിധ ബഹുമതികൾ ലഭിച്ചവർക്ക് കൊടുക്കുന്ന പദവിയാണു് "Sir" പട്ടം.

British Monarchy രാജ്യത്തിന്റെ King/Queen ആയി അംഗീകരിക്കുന്ന രാജ്യങ്ങൾ. Canada, New Zealand, Australia, Ireland, പിന്നെ ചില കൊച്ചു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടായ്മയാണു്. ഇതിൽ ഇന്ത്യ പെടില്ല.

മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ ഇന്ത്യൻ പൌരനായ ഒരാളിനു് "Sir" പട്ടം ഉപെയോഗിക്കാൻ കഴിയുകയുമില്ല. 1947നു ശേഷം ഈ "Sir" പട്ടം ലഭിച്ച ഇന്ത്യൻ പൌരന്മാർ ഉണ്ടോ എന്നും അറിയില്ല.

Doctorate ഉള്ള ജ്യോതിഷ സ്വാമികൾ വേറെയും ഉണ്ടല്ലോ. അപ്പോൾ ഏതു് university ആണു ഇവന്മാർക്ക് ജ്യോതിഷത്തിൽ doctorate കൊടുത്തതു് എന്നറിയണം എന്നു വലിയ ആഗ്രഹമുണ്ടു്. എന്തുകൊണ്ടാണു് ഇതുപോലുള്ള പരസ്യങ്ങൾ നമ്മൾ കണ്ടിട്ട് മിണ്ടാതെ അനുവദിക്കുന്നു?

ഇതെല്ലാം ചോദ്യം ചെയ്യാത്തതുകൊണ്ടാണു് കാലാകാലങ്ങളായി ഇങ്ങനെ ഇതെല്ലാം അച്ചടിച്ചു വിടുന്നതു്.

Friday, September 25, 2009

കുടിവെള്ളം

ബ്രിട്ടനും ജപ്പാനും പിച്ച കൊടുക്കുന്ന പണം അവരുടെ ഇന്ത്യൻ സർക്കാറിന്റെ മച്ചമ്പിമാരും അളിയന്മാരും നടത്തുന്ന സ്ഥാപനങ്ങൾക്ക് കാശുണ്ടാക്കുന്ന ഓരോ പത്ഥതികൾക്ക് തോന്നിയതുപോലെ ധൂർത്തടിച്ചു കളയട്ടെ.

അവർ ചന്ദ്രനിൽ വെള്ളം കണ്ടെത്തുകയോ, ചുക്രനിൽ ചാരായം വാറ്റുകയോ ചെയ്യട്ടെ. നമ്മൾക്ക് ചെയ്യാനാവുന്നതു് എന്താണു്: സ്വകാര്യമായി പണം പിരിച്ചു മാന്യമായി നടക്കുന്ന കുടിവെള്ള പത്ഥതികൾക്ക് ഉദാരമായ സംഭാവനകൾ ചെയ്യുക.
global Living