ഇത്രയും കാലം ഇത്രയും മണ്ടത്തരങ്ങൾ എഴുതി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും പരസ്യമായി പ്രസംഗിക്കുകയും ചെയ്യുന്ന ഒരുത്തനെ ചോദ്യം ചെയ്യാൻ വിരലിൽ എണ്ണാവുന്ന തുച്ചം ചിലർമാത്രമെ മുന്നോട്ട് വന്നിട്ടുള്ളു എന്നറിഞ്ഞതിൽനിന്നും എനിക്ക് മനസിലായ ചില കാര്യങ്ങൾ താഴെ പറയുന്നു.
- DoGoKri സാറിന്റെ മണ്ടത്തരങ്ങൾ ചൂണ്ടിക്കാണിക്കാൻ തക്ക നട്ടെല്ലും വിവരവുമുള്ള ഒരു ശാസ്ത്രജ്ഞൻ പോലും കേരളത്തിൽ ഇന്ന് ഇല്ല.
- Council of Scientific and Industrial Research (CSIR), Indian Space Research Organisation (ISRO), Indian Council of Historical Research (ICCR), Indian National Science Academy (INSA), പിന്നെ നമ്മുടെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷത്തും കേരള സർവ്വകലാശാലയും വെറും നോക്കുകുത്തികളാണു്. ഇവിടെയുള്ളവരുടേ ഒത്താശയും, ആശിർവാദവും (!), സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ട് എന്നു പരസ്യമായി ഇങ്ങേരു് പറഞ്ഞിട്ടും അവിടുള്ള ഒരു ഉണ്ണാക്കനും ഇതൊന്നും നിഷേധിച്ചിട്ടില്ല.
- കേരളത്തിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ യുവാക്കളെ വെറുതെ പാഠങ്ങൾ പഠിപ്പിക്കുകയാണു, പഠിക്കുന്ന വിഷയത്തിലെ തെറ്റും ശരിയും ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്നില്ല. ചുരുക്കത്തിൽ എങ്ങനെ അധുനിക സൌകര്യങ്ങൾ ഉപയോഗിച്ച് സ്വന്തമായി അന്വേഷണത്തിലൂടെ എങ്ങനെ പഠിക്കണം എന്നു പോലും പഠിപ്പിക്കുന്നില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള വ്യഗ്രത നഷ്ടമായിപ്പോയ കുറേ അന്ഥന്മാരായ മന്തബുദ്ധികളാണു് അവിടെ മൊത്തവും.
- ഭാരതീയ പൈതൃകത്തിന്റെയും വേദങ്ങളുടേയും പേരു് പറഞ്ഞു് ആർക്ക് വേണമെങ്കിലും എന്തു് വേണമെങ്കിലും എഴുതി പ്രസിദ്ധീകരിക്കാം. മത സഹിഷ്ണതയുടെ പേരിൽ ആരും ഒന്നും ചോദിക്കില്ല.
കേരളത്തിലെ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങൾ യുവാക്കളെ വെറുതെ പാഠങ്ങൾ പഠിപ്പിക്കുകയാണു, പഠിക്കുന്ന വിഷയത്തിലെ തെറ്റും ശരിയും ചോദ്യം ചെയ്യാൻ പഠിപ്പിക്കുന്നില്ല. ചുരുക്കത്തിൽ എങ്ങനെ അധുനിക സൌകര്യങ്ങൾ ഉപയോഗിച്ച് സ്വന്തമായി അന്വേഷണത്തിലൂടെ എങ്ങനെ പഠിക്കണം എന്നു പോലും പഠിപ്പിക്കുന്നില്ല. ചോദ്യങ്ങൾ ചോദിക്കാനുള്ള വ്യഗ്രത നഷ്ടമായിപ്പോയ കുറേ അന്ഥന്മാരായ മന്തബുദ്ധികളാണു് അവിടെ മൊത്തവും
ReplyDeleteഇതിനു താഴെ എന്റെ ഒരു കയ്യൊപ്പുകൂടി.
പഠിക്കുന്നതും പഠിപ്പിക്കുന്നതും “പരീക്ഷ“ പാസ്സാകാനാണെന്നതിനാല്‍ വേറൊന്നും നോക്കേണ്ട കാര്യമില്ലല്ലോ.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ച് മാര്‍ക്ക് ലിസ്റ്റ് കൊടുക്കുന്ന ഉത്തരവാദിത്വമേയുള്ളൂ. കുറെ മന:പാഠം ചെയ്യുക, അതില്‍ നിന്ന് ഓര്‍മ്മയില്‍ തെളിയുന്നത് പരീക്ഷയ്ക്ക് ഉത്തരക്കടലാസില്‍ പകര്‍ത്തി വയ്ക്കുക.പരീക്ഷ കഴിഞ്ഞ് മാര്‍ക്ക് ലിസ്റ്റ് വാങ്ങുന്നതോട് കൂടി മന:പാഠം ചെയ്തതെല്ലാം ഉപേക്ഷിക്കുക അല്ലെങ്കില്‍ മറക്കുക. ഇത്രയേ വിദ്യാഭ്യാസം എന്ന അഭ്യാസം കൊണ്ട് അദ്ധ്യാപക-വിദ്യാര്‍ത്ഥി-രക്ഷാകര്‍തൃസമൂഹം കേരളത്തില്‍ പ്രതീക്ഷിക്കുന്നുള്ളൂ.
ReplyDeleteപാഠപുസ്തകങ്ങളുമായോ സിലബസ്സുമായോ ഇതിനപ്പുറം ബന്ധമുണ്ടെന്ന് ആരും കരുതുന്നില്ല. പാഠഭാഗങ്ങള്‍ മനുഷ്യനും പ്രകൃതിയും പ്രപഞ്ചവും ഒക്കെയുള്ള സംഗതികളുമായി ബന്ധപ്പെട്ടതാണെന്ന രീതിയില്‍ ഗ്രഹിച്ചു പഠിക്കാത്തത്കൊണ്ട് ഔപചാരികവിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ആരും തുടര്‍ന്ന് ഒന്നും പഠിക്കുന്നുമില്ല. ചുരുക്കത്തില്‍ നിരക്ഷരരായിട്ടാണ് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പടിയിറങ്ങുന്നത്. സമൂഹത്തില്‍ നിലവിലിരിക്കുന്ന വിശ്വാസങ്ങളും മുന്‍വിധികളും മാത്രമേ ഭാവിയിലേക്ക് മാര്‍ഗ്ഗദര്‍ശനമായി ഇക്കൂട്ടരുടെ ബോധമനസ്സില്‍ ശേഷിക്കുന്നുള്ളൂ. അങ്ങനെ വിശ്വാസജീവികളായ ഇക്കൂട്ടരെ വിവിധ മത-ജാതി-രാഷ്ട്രീയ സംഘടനകള്‍ പങ്കിട്ടെടുത്ത് അവരെ കൂടുതല്‍ കൂടുതല്‍ മന്ദബുദ്ധികളാക്കുന്നു.
അങ്ങനെ വിദ്യാഭ്യാസത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന നികുതിദായകന്റെ പണം വെറും നേഷനല്‍ വേസ്റ്റ് ആയി തീരുന്നു. ഇതാണ് സമകാല വിദ്യാഭ്യാസത്തിന്റെ നേര്‍ചിത്രം. ഇതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. എല്ലാവര്‍ക്കും അത്രയേ വേണ്ടൂ. ഗോപാലകൃഷ്ണന്‍ എന്ന സ്യൂഡോ ബുദ്ധിജീവി മാത്രമല്ല അള്‍ട്രാലെഫ്റ്റ് പുരോഗമനവാദികള്‍ വരെ നിന്ന് പിഴച്ചു പോകുന്നത് ഈ മന്ദബുദ്ധിസമൂഹത്തെ ഉപജീവിച്ചുകൊണ്ടാണ്. അങ്ങനെയാണ് കേരളത്തില്‍ വാസ്തുവും,ആയുര്‍വേദവും,ജ്യോതിഷവും, ഹോമിയോവും,മാര്‍ക്സിസവും എല്ലാം വിശ്വാസമായി നിലനില്‍ക്കുന്നത്. ഇതില്‍ ഗോപാലകൃഷ്ണനെ മാത്രം അടര്‍ത്തിയെടുത്ത് ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്നത് നീതീകരിക്കാവുന്നതല്ല. എല്ലാ വിശ്വാസങ്ങളും , വൈരുദ്ധ്യാധിഷ്ടിതഭൌതികവാദമടക്കം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്.
absract thinking നഷ്ടപ്പെടുന്നത് ചില മാനസിക രോഗങ്ങളുടെ ലക്ഷണമാണ്.താങ്കള്‍കും അതാണ് സംഭവിച്ചതെന്ന് തോന്നുന്നു.
ReplyDeleteThe above was a comment, seen in another blog...This is verymuch applicable to Sukumaran. Gopalakrishnan is far better.
ശ്രീ സുകുമാരൻ എഴുതിയതിൽ ഏത വരിയിലാണു abstract thinkingന്റെ അഭാവം താങ്കൾക്ക് അനുഭവപ്പെട്ടതു് എന്നു പറയുമല്ലോ.
ReplyDeleteപോസ്റ്റിൽ അവതരിപ്പിച്ച വിഷയത്തെ കുറിച്ച് അഭിപ്രായം പറയാതെ ആരെങ്കിലും എവിടെയെങ്കിൽ ഇട്ട് comment ഇവിടെ കൊണ്ടിട്ട് ഇവിടെ എഴുതുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കാൻ ഈ ബ്ലോഗ് ഉപയോഗിക്കരുതു്.
If one or two, I could have...He himself is expressing opinion as if a nut.
ReplyDelete