Thursday, April 29, 2010

ഹർത്താലും നെഞ്ചത്തടിയും

നാട്ടിൻപുറങ്ങളിൽ ചില സ്ത്രീകളും പിള്ളേരും നിലവിളിക്കുമ്പോൾ നെഞ്ചത്തടിക്കുന്നതു് കണ്ടിട്ടുണ്ടു്. ഇതു് ഒരുതരം self torture ആയി കണക്കാക്കാം. വിഷമം വരുമ്പോൾ സ്വയം തല്ലി ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുക. കേരളത്തിൽ ഇടക്കിടെ ആഘോഷിക്കാറുള്ള ഹർത്താൽ ഒരുകണക്കിനു ഇടതുപക്ഷത്തിന്റെ നെഞ്ചത്തടിച്ചുള്ള നിലവിളിയാണു്. പക്ഷെ ഒരു വിത്യാസം മാത്രമെയുള്ളു അടി നാട്ടുകാരുടെ നെഞ്ചത്താണെന്നു മാത്രം.

4 comments:

  1. ജനശക്തിApril 29, 2010 2:29 AM

    ഇതും ഒരു തരം നെഞ്ചത്തടിച്ചുള്ള നിലവിളി തന്നെയല്ലേ? ഇടതുപക്ഷത്തിന്റെ നെഞ്ചത്താ‍ണടിക്കുന്നതെന്ന് മാത്രം. കേരളത്തിൽ ഇടക്കിടെ ആഘോഷിക്കാറുള്ള ഹർത്താൽ എന്നൊക്കെ എഴുതുമ്പോള്‍ എല്ലാ പാര്‍ട്ടികളെയും പറഞ്ഞിരുന്നെങ്കില്‍ നെഞ്ചത്തടിക്കൊരു അന്തസ്സുണായിരുന്നു.

    ReplyDelete
  2. നാട്ടുകാരുടെ നെഞ്ചത്തടിക്കുവാന്‍ എല്ലാ രാഷ്ട്രീയക്കാരും മുമ്പില്‍ തന്നെയാണ്. എല്ലം സഹിക്കാന്‍ എല്ലാവരും പറയാറുള്ള “കഴുത” കളുണ്ടല്ലോ!

    ReplyDelete
  3. "വിഷമം വരുമ്പോൾ സ്വയം തല്ലി ജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുക." ഇതിനെ ഹർത്താലിനോടുപമിച്ച താങ്കളുടെ കാഴ്ചപ്പാടിനെ അങ്ങെയറ്റം ശ്ലാഖിക്കുന്നു. ഹർത്താലിനെതിരെ എത്രയോ പേരുടെ നെടുങ്കൻ പ്രസംഗങ്ങൾ കേട്ടിരിക്കുന്നു. അതെല്ലാം കൈപ്പള്ളി ഒറ്റ വാചകത്തിൽ ഒതുക്കിയല്ലോ. അഭിനന്ദനങ്ങൾ (കൈപ്പള്ളി അതിഷ്ടപ്പെടില്ലെങ്കിലും)

    ReplyDelete
  4. ഒരു വിത്യാസം മാത്രമെയുള്ളു അടി നാട്ടുകാരുടെ നെഞ്ചത്താണെന്നു മാത്രം.

    എന്തും ഏറ്റുവാങ്ങാന്‍ മടിയില്ലാത്ത സാലാ മല്ലൂസിനു ഇതിനും നെഞ്ചുവിരിച്ചു കാണിച്ചു കൊടുക്കാം ....

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..