Monday, October 31, 2011
Wednesday, October 26, 2011
എന്താണു കല
Created by
Kaippally
On:
10/26/2011 03:21:00 PM
Nivin എന്ന ചിത്രകാരന്റെ ഒരു ചിത്രത്തിനു Anil T.S. എന്ന വ്യക്തിയിൽ നിന്നും ലഭിച്ച അഭിപ്രായമാണു ഈ ലേഖനത്തിനു കാരണം.
Original ചർച്ച ഇവിടെ.
Anil T.S: Nivin, sorry for being a critic.
നിവിന്റെ ‘ഹൈലി ഹൈപ്ഡ്’ ടെക്നോ പെയിന്റിംഗുകൾ ശ്രദ്ധിക്കുന്ന ആളെന്ന നിലയ്ക്ക് ചിലത് പറയട്ടെ. Art rageലും ഫോട്ടോഷോപ്പിലുമാണ് ചെയ്യുന്നതെന്ന് നിവിൻ മുകളിൽ പറഞ്ഞിട്ടുണ്ടങ്കിലും, പൊതുവെ ‘വൌ, എക്സലന്റ്‘ പറയുന്നവരുടെയും ലൈക്കുന്നവരുടെയും റിഷെയർ ചെയ്യുന്നവരുടെയും ധാരണ റിയൽ കാൻവാസിലും പേപ്പറിലും ചെയ്യുന്നത് പോലെ മൌസ് വച്ച് കഷ്ടപ്പെട്ട് വരച്ചെടുക്കുകയാണ് ഇതെല്ലാം എന്നാണ്. പക്ഷേ, അല്പസ്വല്പം ആർട്ട് സെൻസ് ഉള്ള, ആ ടൂളുകൾ ഉപയോഗിക്കനറിയാവുന്ന ആർക്കും ചെയ്യാൻ പറ്റുന്നതാണ് ഈ വർക്കുകൾ. ഒറിജിനൽ പെയിന്റിംഗ് ചെയ്യുന്നതിന്റെ നൂറിലൊന്ന് എഫേർട്ടോ, കഴിവോ ആവശ്യമില്ല. ഒരു പോർട്രയിറ്റ് ചെയ്യണമെങ്കിൽ പോലും ഒറിജിനൽ ഫോട്ടോ പ്ലേസ് ചെയ്ത് ട്രേസ് ചെയ്ത് വരക്കാവുന്നതേയുള്ളു.
(ഒരു Ref : https://plus.google.com/109763335508569329692/posts/e7vVJReq9sY )
എന്നാൽ റിയൽ കാന്വാസിലും പേപ്പറിലും വരയ്ക്കുന്ന ബസ്സിൽ കണ്ടിട്ടുള്ള വേറേ ചില ആർടിസ്റ്റുകളായ വിനീത് (യാത്രികൻ), സ്നേഹ തുടങ്ങിയവർക്കൊന്നും ഈ അപ്രിസിയേഷൻ കിട്ടുന്നുമില്ല. പറഞ്ഞ് വന്നത് ഇതാണ് - നിവിൻ നല്ല ടാലന്റടായ ആർടിസ്റ്റാണ്. എളുപ്പ വഴികൊണ്ട്, അല്ലേൽ ചെറിയ പൊടിക്കൈ കൊണ്ട് ഒരുപാട് പ്രശംസകൾ കിട്ടുമ്പോൾ റിയൽ ആർട് ചെയ്യാനുള്ള താല്പര്യം നഷ്ടമാകും. ഒപ്പം തന്നെ, കാണുന്നവരിൽ കുറച്ച് പേരെങ്കിലും,- ഇതിന്റെ ടെക്നികൽ സൈഡ് അറിയാത്തവർ - ഇതാണ് ആർട് എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. കാന്വാസിൽ ഒരു ഓയിൽ, അല്ലങ്കിൽ ഒരു വാട്ടർകളർ വർക്ക് ചെയ്യാൻ ശ്രമിക്കു.
(സിനിമയെ വിമർശിച്ച്കൊണ്ട് നിരൂപണമെഴുതുന്നവരോട് ‘ന്നാപ്പിന്നെ നീയൊരു സിനിമയെടുത്ത് കാണിക്കടാ’ന്ന് പറയുന്നപോലെ ‘നിയൊരെണ്ണമുണ്ടാക്കി കാണിക്കടാന്ന്’ പറയരുത്, ഞാനൊരു കലാകാരനല്ല. പറഞ്ഞത് പോസിറ്റിവായി എടുക്കുമെന്ന് കരുതുന്നു.) ആശംസകൾ.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നായി തേക്കാൻ നോക്കാം.
1) Nivin കൂടുതൽ അംഗീകാരം കിട്ടുന്നതുകൊണ്ടു്, ശ്രീ Anil പറയുന്ന Canvas ൽ വരക്കുന്ന ചിത്രകാരന്മാർക്ക് Popularity കിട്ടുന്നില്ല. അതിനു നമുക്ക് എന്തു ചെയ്യാം? ഒന്നുകിൽ അതിമനോഹരമായി ചിത്രങ്ങൾ വരക്കുന്ന Nivinന്റെ രണ്ടു കൈയ്യും തല്ലി ഒടിക്കണം. അല്ലെങ്കിൽ Nivin വരക്കുന്നതിനേക്കാൾ നിലവാരത്തിൽ ചിത്രങ്ങൾ വരക്കാൻ Canvas ചിത്രകാരന്മാരെ പഠിപ്പിക്കണം. ഈ രണ്ടു രീതി അല്ലാതെ ശ്രീ Anil T.S.നെ സ്ംതൃപ്തിപ്പെടുത്താൻ വേറെ ഒരു മാർഗവും കാണുന്നില്ല.
2) പോടിക്കൈ.
Canvas എന്ന പൊടിക്കൈ ഉണ്ടാകുന്നതിനും മുമ്പ് ചുവരിലും ഗുഹയിലും തോലിലും ഒക്കെയായിരുന്നു ആദിമനുഷ്യൻ വരച്ചിരുന്നതു്. Canvas വന്നതുകൊണ്ടു് ചുവരെഴുത്തു മതിയാക്കി. ചുവർ ചിത്രകാരന്മാർ Canvas വരപ്പുകാർക്കെതിരെ സമരം ചെയ്തില്ല. ഇതേ ഉദാഹരണം തന്നെ Photographyയേ കുറിച്ചും പറയാം. Photography വരുന്നതിനും മുമ്പുവരെ ചിത്രകാരന്മാരായിരുന്നു portraitകൾ വരച്ചിരുന്നതു്. Franceൽ ഒരുകാലത്തു തെരിവുകൾ നിറയെ ചിത്രകാരന്മാരായിരുന്നു എന്നു Van Goghന്റെ കത്തുകളിൽ വായിച്ചിട്ടുണ്ടു്. Film Photography വന്നതോടുകൂടി professional ചിത്രകാരന്മാരുടേ എണ്ണം തന്നെ കുറഞ്ഞുപോയി.
Photographyയിൽ തന്നെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടു്.
Film ഫോട്ടോഗ്രഫിയാണു് ഏറ്റവും മെച്ചപ്പെട്ട qualtiy എന്നു പത്തു വർഷം മുമ്പുവരെ എല്ലാരും വിശ്വസിച്ചു. സാങ്കേതി വിദ്ധ്യ കുതിച്ചു ചാടി ദാണ്ടെ ഇപ്പോ Filmന്റെ കട്ടയും ബോഡും ചവിട്ടി കൂട്ടി കൈയ്യിൽ കൊടുത്തു. Kodakഉം Fujifilmഉം Agfaയുടെയും Film division ഒക്കെ പൂട്ടികെട്ടിയ അവസ്ഥയിലാണു്.
3) Titanic എന്ന സിനിമ നിർമ്മിച്ചവർ കമ്പ്യൂട്ടർ എന്ന പൊടിക്കൈ ഉപയോഗിച്ചു് Fake കപ്പൽ Fake കടലിൽ മുക്കി കാണിച്ചു. Anil T.S. പറയുന്നതുപോലെ Peter Jackson ഒരു Real സിനിമാക്കാരൻ ആയിരുന്നു എങ്കിൽ ഒരു Original കപ്പൽ ഉണ്ടാക്കി കടലിൽ കൊണ്ടു മുക്കണമായിരുന്നു.
ഈ കമ്പ്യൂട്ടർ പൊടിക്കൈ ഉപയോഗിച്ചു് ചിത്രം വരക്കുന്നതൊക്കെ എളുപ്പം പണിയാണെങ്കിൽ എന്തുകൊണ്ടു കേരളത്തിൽ നിന്നും ഇറങ്ങുന്ന ലക്ഷക്കണക്കിനു വരുന്ന Animatorsന്റെ പേരുകൾ മുൻനിര Hollywood സിനിമകളുടേ അവസാനം Animatorsന്റെ listൽ കാണുന്നില്ല. അപ്പോൾ പൊടിക്കൈ പഠിച്ചിട്ടും കാര്യമില്ല. പണി ചെയ്യാനും അറിഞ്ഞിരിക്കണം.
4)കാന്വാസിൽ ഛായം പൂശി വരക്കുന്ന ചിത്രങ്ങൾ മാത്രം Real ചിത്രങ്ങളും അല്ലാത്തവ വെറും പോടിക്കൈകളാണു് എന്നു പറയുന്നതിൽ ഉള്ള ആന മണ്ടത്തരത്തെ എങ്ങനെ നേരിടണം എന്നു പലവട്ടം ചിന്തിച്ചു നോക്കി. പക്ഷെ അധികം ചിത്രകാരന്മാരോ museumങ്ങളോ ഇല്ലാത്ത കടുത്ത സാംസ്കാരിക ജീർണതയും ഭാവന ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളെ കുറ്റം പറയുന്നതു തന്നെ ഒരു കണക്കിനു ദ്രോഹമാണു്.
5) Anilനോടോ വരച്ചിട്ട് വന്നു വിമർശിക്കാൻ ഒരിക്കലും പറയില്ല. പക്ഷെ പോയി പത്തു കലാരൂപങ്ങളും പത്തു സിനിമകളും കണ്ടിട്ടു വന്നു കലയെ കുറിച്ചു നിരൂപണം എഴുതൂ എന്നു പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു.
ആചാരങ്ങളും സമ്പ്രദയങ്ങളും കലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. ഉല്പന്നത്തേക്കാൾ ഉല്പന്നംത്തിന്റെ നിർമ്മാണ രീതിയിലും, ആരു നിർമ്മിച്ചു എന്നതിലും നമ്മൾ വളരെ അധികം ശ്രദ്ധ കൊടുക്കുന്നുണ്ടു്. ഒളിഞ്ഞുകിടക്കുന്ന ജാതിബോധമായിരിക്കാം അവർ പോലും അറിയാതെ ഉണ്ടാകുന്ന ഈ ധാരണകൾക്ക് കാരണം.
Tuesday, October 25, 2011
സന്തോഷ് പഠിപ്പിക്കുന്ന പാഠം
Created by
Kaippally
On:
10/25/2011 09:37:00 AM
സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ ഭാവനയിൽ തോന്നിയ ആശയം അവതരിപ്പിച്ചു. അതിന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നു നോക്കാം.
സാധാരണ മിണ്ടാപ്രാണികളായ മൃഗങ്ങളാണു് വിയോജിപ്പ് കരഞ്ഞു വിളിച്ചു, തൊഴിച്ചും, കൂവിയും വ്യക്തമാക്കുന്നതു്. മലയാളി പ്രേക്ഷകനു മോശമായി എന്തു തോന്നിയാലും ഉടൻ അവന്റെ പരിമിതമായ രീതിയിൽ പ്രതികരിക്കും. ആ പരിമിതിയുടേ തെളിവുകളാണു Youtubeൽ തെറികളായി അവതരിച്ചതു്.
ഭൂരിഭാഗം മലയാളികൾ നമ്മൾ കരുതുന്നതുപോലെ പ്രബുദ്ധരല്ല. പരമ കൂതറയും, അവസരം കിട്ടിയാൽ സ്വന്തം അപ്പനെ വരെ പരിഹസിക്കുന്നവനുമാണു. ഒരു കൊച്ചുകുട്ടി കാട്ടികൂട്ടുന്ന വികൃതികൾ എന്നപോലെ സന്തോഷിന്റെ സിനിമയെ കണ്ടു പ്രോത്സാഹിപ്പിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ അച്ഛനേയും അമ്മയേയും വരെ ഈ പ്രബുദ്ധ മലയാളികൾ തെറി വിളിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ സിനിമ മലയാളികളുടെ സ്വഭാവ വൈഭവത്തെകുറിച്ച നിരവധി നിഗൂഢതകളാണു വെട്ടിപ്പോളിച്ചു മലർത്തി തരുന്നതു്.
- ആവിഷ്കാര സ്വാതന്ത്ര്യം എന്നാൽ എനിക്ക് മാത്രം ആവിഷ്കരിച്ച് ഉണ്ടാക്കി ഉരുട്ടി നിന്റെയൊക്കെ വായിലോട്ടു ഒഴിച്ചു തരാനുള്ളതല്ല. ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുള്ളതുപോലെ തന്നെ നിങ്ങൾക്കുമുണ്ടു. അതിൽ എതിർപ്പുകൾ ഉണ്ടെങ്കിൽ സഭ്യമായ ഭാഷയുൽ അറിയിക്കുന്നതാണു അതിന്റെ മര്യയാത.
- ആവിഷ്കാര സ്വാതന്ത്ര്യം എന്താണെന്നു ഒരു പിടിയും മലയാളിക്ക് ഇല്ല. Mainstream അല്ലാതെയുള്ള കലാസൃഷ്ടികൾ കലയായി പോലും അംഗീകരിക്കാനുള്ള വിശാലത ഇല്ലാത്ത വെറും കഴുതകളാണു മലയാളികൾ. സംഗീതം എന്നാൽ യേശുദാസ് സിനിമയിൽ പാടിയതുപോലെ അനുകരിക്കലും, നൃത്തം എന്നാൽ 200 വർഷം മുമ്പ് ചിട്ടപ്പെടുത്തിയ കുറെ ആചാരങ്ങളും സമ്പ്രദായങ്ങളും അതേപടി പതിനായിരം വട്ടം അവതരിപ്പിക്കലുമാണു. Innovation എന്ന പദം മലയാളിക്ക് അറിഞ്ഞെകൂട. (ദാണ്ടെ പോയി dictionary എടുക്കാൻ).
- മാനസീക വൈകല്യങ്ങൾ ഉള്ളവരെയും, അന്ധന്മാരെയും, ബധിരന്മാരെയും, താണ (എന്നു മലയാളി പൊതുവെ കരുതപ്പെടുന്ന) ജാതിക്കാരെയും പരിഹസിച്ചുകൊണ്ടുള്ള കലാരൂപങ്ങൾ ആവിഷ്കരിക്കുന്നതു് മോശമാണു എന്നു സിനിമാ നിർമ്മാതാക്കളും മാദ്ധ്യമങ്ങളും അടുത്തിടയായി തിരിച്ചറിഞ്ഞു തുടങ്ങി. പക്ഷെ ഇങ്ങനെ പരിഹസിക്കുന്നതിൽ മലയാളിക്ക് യാതൊരു കുറ്റബോധവും ഇല്ല. അങ്ങനെ ഇരിക്കവെ യാധർശ്ചികമായി തന്നേക്കാൾ ബുദ്ധിയും, കഴിവും, സൌന്ദര്യവും കുറഞ്ഞ ഒരു വ്യക്തിയെ തരത്തിനു കിട്ടിയപ്പോൾ മലയാളിയുടെ യധാർത്ഥ sadistic സ്വഭാവം പുറത്തു വരുത്തുകയും ചെയ്തു. പണ്ടു റോമാക്കാർ അടിമകളെ സിംഹത്തിനു തീറ്റിക്കുന്ന ക്രൂര വിനോദം കാണാൻ ജനം കൊളോസിയത്തിൽ ഇടിച്ചുകയറുമായിരുന്നു. കേരളത്തിൽ സന്തോഷിനെ പരിഹസിക്കാൻ ക്യൂ നിന്നു ഡിക്കറ്റ് എടുത്തു തിയറ്ററിൽ ഇരുന്നു തേറി വിളിച്ചു.
ഈ മാനസീക രോഗം സാമൂഹിക അടിസ്ഥാനത്തിൽ പകർന്നു പിടിച്ചിരിക്കുകയാണു്. പല മാദ്ധ്യമങ്ങളിലും ഈ Sadistic സ്വഭാവം പ്രകടമായി കാണാം.
സന്തോഷെ, മോനെ നീ അവതരിപ്പിക്കുന്നതു് എന്തായാലും, എനിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും അതു് അവതരിപ്പിക്കാൻ നിനക്ക് അവകാശമുണ്ടു്. ആ അവകാശത്തെ പിന്താങ്ങുന്നതു് ഞാൻ ആവിഷ്കാര സ്വാതന്ത്യത്തെ ബഹുമാനിക്കുന്നതു കൊണ്ടാണു്. മറ്റുള്ളവരുടേ അവകാശങ്ങൾ സംരക്ഷിക്കാനായി സംഖം ചേർന്നു സമരം ചെയ്യുന്നവരാണു മലയാളി. പക്ഷെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി സ്വരം ഉയർത്താനും വേണ്ടി മലയാളി വളർന്നിട്ടില്ല.
Monday, October 24, 2011
Santhosh Pandit വാർത്തയിൽ
Created by
Kaippally
On:
10/24/2011 01:21:00 PM
കൃഷ്ണനും രാധയും- നിരൂപകരെ അമ്പരിപ്പിയ്ക്കുന്നു
ദാറ്റ്സ് മലയാളം
നിങ്ങള്ക്ക് ഇഷ്ടപ്പെടാം, അല്ലെങ്കില് നിശിതമായി വിമര്ശിയ്ക്കാം പക്ഷേ ഒരിയ്ക്കലും അവഗണിയ്ക്കാനാവില്ല. ഈ വാക്കുകള് സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില് യാഥാര്ഥ്യമാവുകയാണ്. ...
പറഞ്ഞുപറഞ്ഞ് 'കൃഷ്ണനും രാധയും' വന് ഹിറ്റ്!
വെബ്‌ദുനിയ
നെറ്റില് സന്തോഷ് പണ്ഡിറ്റിന് കിട്ടിയ തെറിവിളിയുടെ മൂര്ച്ഛ അളക്കാന് ഒരു മാപിനിക്കും കഴിയില്ല. അത്രയ്ക്കായിരുന്നു യൂട്യൂബിലും ഫേസ്ബുക്കിലും മറ്റും മലയാളി യുവത്വം ...
സിനിമയുടെ ശീര്ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
e പത്രം
വിവരമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരെ വിഡ്ഡികളാക്കുവാനാണ് ഏറ്റവും എളുപ്പമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നവരാണ് മലയാളി സമൂഹം. ടോട്ടല് ഫോര് യു, ആപ്പിള് എ ഡേ, ...
കൃഷ്ണനും രാധയും ചലച്ചിത്ര കോപ്രായം
ദാറ്റ്സ് മലയാളം
എന്തു പറ്റി നമ്മുടെ നാട്ടുകാര്ക്ക്, സകലകലാ വല്ലഭന് സന്തോഷ് പണ്ഡിറ്റിന്റെ ആദ്യചിത്രം കൃഷ്ണനും രാധയും ആര്ത്തട്ടഹസിച്ച് തിയറ്ററില് ആഘോഷമാക്കുന്ന പ്രേക്ഷകരെ കാണുമ്പോള് ...
എല്ലാവരും ഓരോ സന്തോഷ് പണ്ഡിറ്റുമാരല്ലേ?
മാധ്യമം
എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പ്രമുഖ പുസ്തകശാലയ്ക്ക് വേണ്ടി ഒരു ഇംഗ്ലീഷ് നോവല് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ...
കൃഷ്ണും രാധയും: അരാജകത്വം സൃഷ്ടിക്കുന്ന അര്മാദം
മാതൃഭൂമി
സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില് മൂന്നു തിയറ്ററുകളില് മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ ...
സഹനത്തിന്റെ ആഘോഷത്തില് 'കൃഷ്ണനും രാധയും' ഹിറ്റ്
കേരള കൌമുദി
തൃശൂര്: അവസാനം മലയാള സിനിമയ്ക്കുമേല് യൂട്യൂബിന്റെ പിടിവാശി തന്നെ വിജയിച്ചു. യൂട്യൂബിലെ &വറളന്സ;ഗാനവസന്തം&ഴറളന്സ; സന്തോഷ് പണ്ഡിറ്റിന്റെ സിനിമ &വറളന്സ;കൃഷ്ണനും ...
റെക്കാര്ഡ് ലക്ഷ്യമിട്ട് സന്തോഷ് പണ്ഡിറ്റ്
ദാറ്റ്സ് മലയാളം
അടിമുടി സന്തോഷ് പണ്ഡിറ്റ് എന്ന പ്രതിഭ നിറഞ്ഞുനില്ക്കുന്ന കൃഷ്ണനും രാധയും തിയറ്ററുകളിലേക്ക്. ഒക്ടോബര് 21ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മുമ്പൊരു സിനിമയ്ക്കും ...
ലോക റെക്കോഡ് തേടി സന്തോഷ്
മംഗളം
കൊച്ചി: ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന 'കൃഷ്ണനും രാധയും' 21-ന് തീയറ്ററുകളിലെത്തും. ഗാനരചന, സംഗീതം, ആലാപനം, നൃത്തം, സംഘട്ടനം, ...
|
Santhosh Pandit Trending More than Mohan Lal
Created by
Kaippally
On:
10/24/2011 12:26:00 PM
ഇന്നു google insights പരിശോധിച്ചപ്പോൾ സന്തോഷ് പണ്ഡിറ്റ് മൂത്ത നടൻ മോഹൻ ലാലിനേക്കാൾ popular ആണെന്നു മനസിലായി.
വിശത വിവരങ്ങൾ ഇവിടെ
Feel good factor for degenerates
Created by
Kaippally
On:
10/24/2011 08:44:00 AM
The recent success Krishnanum Radhayum
in cinemas all over Kerala is somewhat similar to the success of Slumdog Millionaire in the west. This post should never be considered as an attempt to compare the two movies by any stretch of the imagination. My comparison is purely on perception and how it affects the mind of the viewer.
Slumdog Millionaire conveyed a collective feel good factor to the western audience at seeing such miserably poverty in one of India's most modern cities at a time when western economies were crumbling while India enjoyed two-digit growth rates. Slumdog Millionaire provided a balm to sooth those damaged egos.
Due to the modern influence of western notions of political correctness our Mallu folks have been recently deprived of the many sadistic pleasures of mocking people of difference: Homosexuals, transvestites, handicapped folks, mentally ill people, short folks, (so-called) low castes, balding men and dark skinned people (Which by the way is 90% of all people in Kerala).
And now in Kerala we have Santhosh Pandit: Who gives the average Mallu an opportunity to laugh at someone whom even they perceive as silly or below par. Someone who is intellectually, and superficially inferior to himself.
Kerala has found a means to vent her degenerate collective complexes. The much wanted feel good factor that she has never managed to achieve by excellence in any other field of activity.
Thursday, October 20, 2011
ദിവസക്കൂലി 1000 രൂപയാകുമ്പോള്‍
Created by
Kaippally
On:
10/20/2011 09:50:00 AM
Daily wages to go upto Rs1000,ദിവസക്കൂലി 1000 രൂപയാകുമ്പോള്‍ -Commentary, Mathrubhumi Business:
ശ്രീ രാം മോഹൻ എഴുതിയ ഈ ലേഖനത്തെ കുറിച്ചു് രണ്ടു കാര്യങ്ങൾ പറയാനുദ്ദേശിക്കുന്നു.
ആടു, പശു, എരുമ തുടങ്ങിയ വീടുമൃങ്ങളെ ബീജസങ്കലനം ചെയ്യിപ്പിക്കുന്നതുപോലെ മനുഷ്യ സ്ത്രീകൾ ആരുടേയും സ്വകാര്യ സ്വത്തല്ല. അതുകൊണ്ടു അവരെ കെട്ടിച്ചുകൊടുക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. എന്റെ സുഹൃത്തു് രാംമോഹൻ പോലും ഈ ദിശയിലാണു് ചിന്തിക്കുന്നതു് എന്നറിഞ്ഞതിൽ അല്പം അത്ഭുതം തോന്നുന്നു.
പക്ഷെ അങ്ങനെയല്ലല്ലോ ഇപ്പോഴത്തെ രീതി. കഴക്കൂട്ടത്തുള്ള ടെക്നോപൂറിന്റെ പരിസരത്തു ഉയർന്നു നഗര പ്രദേശത്തു് "മാന്യത ഇല്ലാത്ത" പണികൾ ചെയ്യുന്നതു് അന്യ സംസ്ഥാനത്തു നിന്നും കൊണ്ടുവന്നിട്ടുള്ള non-union തൊഴിലാളികളെയാണു്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു പല നേട്ടങ്ങളാണു മലയാളികൾക്കുള്ളതു്.
ചുരിക്കി പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും ഇന്ത്യൻ പൌരന്മാരായ ബിഹാറികൾക്കും, ആന്ധ്രാകാർക്കും കേരളത്തിൽ കോടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.
Now on a serious note:
എല്ലാ തൊഴിലിനും മാന്യതയുണ്ടെന്നു പറയുമ്പോൾ, "മാന്യത" എന്ന പദം വ്യക്തമാക്കേണ്ടിയിരിക്കുന്നു.
മാന്യത ആപേക്ഷികമാണു്. മണിക്കൂറിനു 10ഉം 50ഉം 100ഉം വേദനം വാങ്ങുന്ന മൂന്നു വിഭാഗം ഉൾപ്പെടുന്ന ഒരു ചെറിയ സമൂഹത്തിൽ 100 വാങ്ങുന്നവനു കൂടുതൽ മാന്യത തോന്നും. പക്ഷെ ഈ സമൂഹം വിട്ടു ഒരു വലിയ സമൂഹത്തിൽ ഇറങ്ങുമ്പോൾ ഈ മാന്യത വീണ്ടും നിർണ്ണയിക്കേണ്ടതായി വരും.
മാദ്ധ്യമങ്ങൾ ലോകത്തെ വളരെ ചെറിയ ഒരു പ്രദേശമാക്കി മാറ്റിയിട്ടുണ്ടു്. എല്ലാവർക്കും എല്ലാവരുടേ മാന്യതയുടേ നിലവാരം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. പക്ഷെ എല്ലാവരും ജീവിക്കുന്ന പ്രാദേശിക സാഹചര്യങ്ങൾ ഒരുപോലെയല്ലത്തതിനാൽ ലഭിക്കുന്ന ധനവും ആഗ്രഹിക്കുന്ന മാന്യതക്കും വളരെ വലിയ വിത്യാസം ഉണ്ടാകും.
ശ്രീ രാം മോഹൻ എഴുതിയ ഈ ലേഖനത്തെ കുറിച്ചു് രണ്ടു കാര്യങ്ങൾ പറയാനുദ്ദേശിക്കുന്നു.
1) എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്ന് പറഞ്ഞയാള്‍ അയാളുടെ മകളെ ഒരു ചെരുപ്പുകുത്തിക്ക് കെട്ടിച്ചു കൊടുക്കുമോ? തീര്‍ച്ചയായും ഇല്ല.
ആടു, പശു, എരുമ തുടങ്ങിയ വീടുമൃങ്ങളെ ബീജസങ്കലനം ചെയ്യിപ്പിക്കുന്നതുപോലെ മനുഷ്യ സ്ത്രീകൾ ആരുടേയും സ്വകാര്യ സ്വത്തല്ല. അതുകൊണ്ടു അവരെ കെട്ടിച്ചുകൊടുക്കേണ്ട ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. എന്റെ സുഹൃത്തു് രാംമോഹൻ പോലും ഈ ദിശയിലാണു് ചിന്തിക്കുന്നതു് എന്നറിഞ്ഞതിൽ അല്പം അത്ഭുതം തോന്നുന്നു.
2) മാന്യതയില്ലാത്ത ജോലികള്‍ക്ക് ആളെ കിട്ടാതെ വരുന്നത് നല്ല കാര്യമാണ്. സമൂഹം പുരോഗമിച്ചു എന്നര്‍ത്ഥം. യന്ത്രവത്ക്കരണവും അവനവന്റെ ജോലികള്‍ പലതും അവനവന്‍ തന്നെ ചെയ്തു തുടങ്ങലുമൊക്കെയാണ് ഇതിനുള്ള പരിഹാരങ്ങള്‍.
പക്ഷെ അങ്ങനെയല്ലല്ലോ ഇപ്പോഴത്തെ രീതി. കഴക്കൂട്ടത്തുള്ള ടെക്നോപൂറിന്റെ പരിസരത്തു ഉയർന്നു നഗര പ്രദേശത്തു് "മാന്യത ഇല്ലാത്ത" പണികൾ ചെയ്യുന്നതു് അന്യ സംസ്ഥാനത്തു നിന്നും കൊണ്ടുവന്നിട്ടുള്ള non-union തൊഴിലാളികളെയാണു്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടു പല നേട്ടങ്ങളാണു മലയാളികൾക്കുള്ളതു്.
- അവർ മലയാളികൾ അല്ലാത്തതിനാൽ, മാദ്ധ്യമങ്ങൾ അവരെ കുറിച്ച് ഒന്നും മിണ്ടില്ല.
- യൂണിയനിൽ അംഗത്വം ഇല്ലാത്തതിനാൽ ഗൂണ്ട പിരിവു നല്ലതുപോലെ നടത്താം.
- താമസ സൌകര്യങ്ങൾ, വിദ്ധ്യാലയങ്ങൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ ഒന്നും ഇവർക്ക് കൊടുത്തു കാശു കളയണ്ട.
ചുരിക്കി പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും ഇന്ത്യൻ പൌരന്മാരായ ബിഹാറികൾക്കും, ആന്ധ്രാകാർക്കും കേരളത്തിൽ കോടുക്കേണ്ട യാതൊരു ആവശ്യവും ഇല്ല.
Now on a serious note:
എല്ലാ തൊഴിലിനും മാന്യതയുണ്ടെന്നു പറയുമ്പോൾ, "മാന്യത" എന്ന പദം വ്യക്തമാക്കേണ്ടിയിരിക്കുന്നു.
മാന്യത ആപേക്ഷികമാണു്. മണിക്കൂറിനു 10ഉം 50ഉം 100ഉം വേദനം വാങ്ങുന്ന മൂന്നു വിഭാഗം ഉൾപ്പെടുന്ന ഒരു ചെറിയ സമൂഹത്തിൽ 100 വാങ്ങുന്നവനു കൂടുതൽ മാന്യത തോന്നും. പക്ഷെ ഈ സമൂഹം വിട്ടു ഒരു വലിയ സമൂഹത്തിൽ ഇറങ്ങുമ്പോൾ ഈ മാന്യത വീണ്ടും നിർണ്ണയിക്കേണ്ടതായി വരും.
മാദ്ധ്യമങ്ങൾ ലോകത്തെ വളരെ ചെറിയ ഒരു പ്രദേശമാക്കി മാറ്റിയിട്ടുണ്ടു്. എല്ലാവർക്കും എല്ലാവരുടേ മാന്യതയുടേ നിലവാരം വ്യക്തമായി മനസിലാക്കാൻ കഴിയുന്നു. പക്ഷെ എല്ലാവരും ജീവിക്കുന്ന പ്രാദേശിക സാഹചര്യങ്ങൾ ഒരുപോലെയല്ലത്തതിനാൽ ലഭിക്കുന്ന ധനവും ആഗ്രഹിക്കുന്ന മാന്യതക്കും വളരെ വലിയ വിത്യാസം ഉണ്ടാകും.
Wednesday, October 19, 2011
Exposing the fake video of Steve Jobs fainting
Created by
Kaippally
On:
10/19/2011 10:21:00 AM
You may have all seen a video circulating in the social media claiming to be the last board meeting of Steve Jobs.
Apparently this is a fake video with inserts of Steve's stage interview with Walt Mossberg on All things Digital held sometime in June 2010.
The big advantage for whoever produced the fake video was the clear blue background behind Steve on the original video which makes color key isolation and creation of alpha channels.
Move the video slider to 0:39 on the following video
Here is the fake video of steve fainting.
If someone does forward you this video please guide them to this site and let them see for themselves the truth.
Here is the fake video of steve fainting.
If someone does forward you this video please guide them to this site and let them see for themselves the truth.
Friday, October 14, 2011
Straight Talk with John Brittas
Created by
Kaippally
On:
10/14/2011 08:28:00 PM
ഇന്നു ഉച്ചക്ക് ബർഷ JSS International School Auditoriumത്തിൽ വെച്ച് Asianet Middle Eastന്റെ John Brittasന്റെ Straight Talk എന്ന പരിപാടിയുടെ recordingൽ മലയാളം ബ്ലോഗ് രംഗത്തുള്ള ചില സുഹൃത്തുക്കൾ എന്നോടൊപ്പം പങ്കെടുത്തു. രാഗേഷ് മേനോൻ (കുറുമാൻ), സജീവ് ഇടത്താടൻ (വിശാലൻ), ഷിബു (അപ്പു), ഉമ്പാച്ചി എന്നിവർ കൂടെ ഉണ്ടായിരുന്നു.
പരിപാടി ടീവിയിൽ മൂന്നു ആഴ്ച്ച കഴിഞ്ഞെ പ്രക്ഷേപണം ചെയ്യു എന്നാണു പറഞ്ഞതു്. രണ്ട് എപ്പിഡോസുകളായി കേരളത്തിലെ ജനങ്ങളെ മൊത്തം ഞെട്ടിപ്പിക്കാനാണു അവർ തീരുമാനിച്ചിരിക്കുന്നതു്.
ആദ്യം ഞാൻ കരുതിയിരുന്നതുപോലെ Social Mediaയും മലയാള സാഹത്യവുമല്ലായിരുന്നു . "പ്രവാസ സാഹിത്യം വളരുന്നുണ്ടോ?" എന്നതായിരുന്നു വിഷയം.
ബ്ലോഗിൽ "പ്രവാസ സാഹിത്യം" അധികവും (എല്ലാം അങ്ങനെയല്ല ഭൂരിഭാഗവും) ഓർമ്മ കുറിപ്പുൾ , വിരഹം, പ്രണയം, വേർപ്പാടുകൾ, തുടങ്ങിയ വികാരങ്ങൾ തളം കെട്ടികിടക്കുന്ന ഒരു ചെറിയ കിണറാണു് എന്നും science fiction, thriller, crime, suspence തുടങ്ങിയ മേഖലകളിലേക്ക് പ്രവാസിയുടേ ഭാവന വികസിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു. ഒന്നര മണിക്കുർ നീണ്ടു നിന്ന ചർച്ച ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു.
Tuesday, October 11, 2011
Murder Live
Created by
Kaippally
On:
10/11/2011 01:23:00 PM
You may be aware of the cruel murder of a young man in broad daylight on a street in Coimbatore. The CCTV footage from police control room was leaked on to News channels and eventually on to youtube.
This is a breach of privacy laws and a blatant disregard for the grief it may cause to the deceased person's next of kin. The duty officer at the time of this murder should be held responsible for this leak. Our laws are too ambiguous when it comes to privacy and news channels have no codes of ethics on what is deemed necessary video footage to accompany the story. Images of gruesome murder and mayhem should be blurred out with a clear warning to younger viewers. Every news channel from the civilized parts of the world follow these codes of ethics unconditionally. I guess we are yet to reach those stages of social progress.
This is a breach of privacy laws and a blatant disregard for the grief it may cause to the deceased person's next of kin. The duty officer at the time of this murder should be held responsible for this leak. Our laws are too ambiguous when it comes to privacy and news channels have no codes of ethics on what is deemed necessary video footage to accompany the story. Images of gruesome murder and mayhem should be blurred out with a clear warning to younger viewers. Every news channel from the civilized parts of the world follow these codes of ethics unconditionally. I guess we are yet to reach those stages of social progress.
Vidhur Kapur on Indian Men and Aunties
Created by
Kaippally
On:
10/11/2011 09:07:00 AM
Vidhur Kapur's comedy routine On Indian Men :
"Indian men are either hot or UGLYY, but there's nothing in between. Doesn't exist. Nothing in between.But the thing is: they have one thing in common; hot or ugly they think they are a catch! [strikes a comical pose] So you have this grotesque specimen of humanity, places a personal ad on Shadi.com: [fake andhra-english accent]
'39-year old electrical engineer, vegiterian and teetotaler, looking for Taaal, beauitiful 25-year-old vergin, must have long hair, big eyes, fair complexion, gold jewelrry, pleasing personality, huge dowry , tiny feet and waxed moustache.' ..."
Saad Haroon Pakistani Comedian
Created by
Kaippally
On:
10/11/2011 08:48:00 AM
Pakistani stand up comedian Saad Haroon has shown proven that there is some sense of humour left in the muslim world. For a moment lets forget the terrible guitar playing in the background, and simply admire the courage of this young man. In a country that harbours cold blooded mass murderers and religiously intoxicated jihadists this is a big thing. The Taleban and various crazy jihadists have already killed 4700 people in the last four years.
Malayala Manorama iPad Application
Created by
Kaippally
On:
10/11/2011 07:33:00 AM
ഐ പാഡില്‍ മലയാള മനോരമ ടാബ്ലറ്റുകളുടെ ലോകത്തേക്ക് മലയാള മനോരമയും. ആപ്പിള്‍ ഐ പാഡിനായുള്ള മനോരമ ആപ്ലിക്കേഷന്‍ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പ്രകാശനം ചെയ്തു. പ്രശസ്ത മാധ്യമ രൂപകല്‍പന വിദഗ്ധന്‍ ഡോ മാരിയോ ഗാര്‍സ്യയാണ് െഎ പാഡിനായി മനോരമയെ അണിയിച്ചൊരുക്കിയത്. വാര്‍ത്തയും വിജ്ഞാനവും വിനോദവും ക‡ിലൊതുക്കുന്ന സാങ്കേതിക സംവിധാനമാണ് ടാബ്ലറ്റുകള്‍. Malayala Manorama iPad Application:
സാദനം install ചെയ്തു.
- Unicode ഇല്ല
- മറ്റു iPad പത്രങ്ങൾക്കുള്ളതുപോലുള്ള Share feature കാണുന്നില്ല.
- Text select ചെയ്യാൻ കഴിയില്ല
- രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ appliction crash ആയി താനെ close ആയി.
- ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ tile ചെയ്താലും എല്ലാം close ആകും.
Apple iPad 2 MC769LL/A Tablet (16GB, WiFi, Black)
Monday, October 10, 2011
Apple's Jail
Created by
Kaippally
On:
10/10/2011 08:16:00 PM
Stallman's ramblings on the death of Steve Jobs
Stallman's "jail" analogy is quite right. It's a closed looped ecosystem. With three important group of inmates.
a) the shareholder.
b) the developer.
c) the consumer.
Apple has tightly controlled what applications and hardware can run on their devices to ensure a smooth operation for the protection of the above mentioned groups. With the introduction of iTunes software developers had the opportunity to earn money for their work without the fear of piracy. Music labels could sell their albums directly to consumers. Consumers buy them at much lower costs than what they would pay at an outlet. Sometimes as low as $0.99. Apple takes 30% share of all revenue. This ensures the shareholders reap the rewards.
Newspapers, magazines, music labels and game developers are all rushing to Apple for this single reason.
Everyone is happy. Any criticism levied against this closed loop from the outside hardly makes any difference to the growth and success of Apple as a company.
Could anyone please name a single Software company in the history of software development that actually satisfies these three groups.
06 October 2011 (Steve Jobs)
Steve Jobs, the pioneer of the computer as a jail made cool, designed to sever fools from their freedom, has died.
As Chicago Mayor Harold Washington said of the corrupt former Mayor Daley, "I'm not glad he's dead, but I'm glad he's gone." Nobody deserves to have to die - not Jobs, not Mr. Bill, not even people guilty of bigger evils than theirs. But we all deserve the end of Jobs' malign influence on people's computing.
Unfortunately, that influence continues despite his absence. We can only hope his successors, as they attempt to carry on his legacy, will be less effective.
Stallman's "jail" analogy is quite right. It's a closed looped ecosystem. With three important group of inmates.
a) the shareholder.
b) the developer.
c) the consumer.
Apple has tightly controlled what applications and hardware can run on their devices to ensure a smooth operation for the protection of the above mentioned groups. With the introduction of iTunes software developers had the opportunity to earn money for their work without the fear of piracy. Music labels could sell their albums directly to consumers. Consumers buy them at much lower costs than what they would pay at an outlet. Sometimes as low as $0.99. Apple takes 30% share of all revenue. This ensures the shareholders reap the rewards.
Newspapers, magazines, music labels and game developers are all rushing to Apple for this single reason.
Everyone is happy. Any criticism levied against this closed loop from the outside hardly makes any difference to the growth and success of Apple as a company.
Could anyone please name a single Software company in the history of software development that actually satisfies these three groups.
Friday, October 07, 2011
Tuesday, October 04, 2011
ഒരണ്ണം നമുക്കും തരണെ...
Created by
Kaippally
On:
10/04/2011 05:17:00 PM
സോണിയ ഗാന്ധിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം കിട്ടണം എന്നു് IAC എന്ന (ഇന്നുവരെ ആരും കേട്ടിട്ടില്ലാത്ത) സംഘടന നോബൽ കമ്മറ്റിക്ക് സുപാർശ്ശ ചെയ്തിരിക്കുന്നു.
ഗാംഗ്രസ്സു് പാർട്ടിക്കാരുടേ poster campaignകളിലൂടെ അവർക്ക് സുപരിചിതനും ആരാധന മൂർത്തിയുമായ ശ്രീ M.K. ഗാന്ധിക്കുപോലും കിട്ടാത്ത സാദനമാണു് ഈ പുരസ്കാരം എന്ന കാര്യം ഇവർ ഓർക്കണം. (M.K. ഗാന്ധി Indian Natioanal Congress പിരിച്ചുവിട്ടതു് ഇന്നത്തെ എല്ലാ ഗാംഗ്രസ്സുകാർക്കും അറിയില്ല)
നോബൽ കമ്മറ്റി വീക്കന്റിൽ വെള്ളമടിച്ച് കോൺ തിരിഞ്ഞു നിൽക്കുന്ന അവസരത്തിലെങ്ങാനം സോണിയക്ക് ഇതു് കോടുക്കാൻ തീരുമാനിച്ചാൽ തന്നെ M.K. ഗാന്ധിക്ക് കൊടുക്കാത്ത സാദനം സോണിയ ചേച്ചി സ്വീകരിക്കുന്നതു് പാർട്ടിയുടേ ആരാധന മൂർത്തിയെ അപമാനിക്കലാകും.
ഗാന്ധി ജീവിച്ചിരുന്ന കാലത്തു രണ്ടു മൂന്നു തവണ ശരിക്കും ശ്രമിച്ചു നോക്കി ഒരു നോബൽ പുരസ്കാരം ഒപ്പിച്ചെടുക്കാൻ. നോബൽ കമ്മറ്റി തിരുഞ്ഞുപോലും നോക്കിയില്ല. പാശ്ചാത്യ സാമ്രാജ്യത്തത്തിനെതിരെ പോരാടുന്ന ഗാന്ധിക്ക് സമാധാനത്തിനുള്ള പുരസ്കാരം കൊടുത്താൽ ബാക്കിയുള്ള വെള്ളക്കാർ എന്തു വിചാരിക്കും.
വെളുത്ത വർഗ്ഗം 27 വർഷം ജയിലിൽ അടച്ചപ്പോൾ നെൽസൺ മണ്ടേലക്ക് നോബൽ സമ്മാനം കിട്ടിയില്ല. കറുത്ത വർഗ്ഗക്കാർ അധികാരമേറ്റപ്പോഴാണു് നോബൽ കമ്മറ്റിക്കാരുടേ കണ്ണു തുറന്നതു്.
അമേരിക്കൻ പ്രസിഡന്റ് ബരാൿ ഒബാമ വെറും രണ്ടര ആഴ്ച കസേരയിൽ ഇരുന്ന് ഇരിപ്പുറക്കുന്നതിനു മുമ്പ് തന്നെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നോമിനേഷൻ പോയിക്കഴിഞ്ഞിരുന്നു. ഈ രണ്ട ആഴ്ചക്കുള്ളിൽ ഏതു് സമാധാന ചർച്ചക്കാണു് ഒബാമ നേതൃത്വം കൊടുത്തതു് എന്നു് വ്യക്തമല്ല.
എട്ടര മാസത്തിനുള്ളിൽ സമാധാനത്തിനുള്ള പുരസ്കാരം ഒബാമക്കു കിട്ടുകയും ചെയ്തു.
അപ്പോൾ ഒരു കാര്യം വ്യക്തമാണു്. ഈ നോബൽ സമ്മാനം എന്നൊക്കെ പറയുന്നതു് നമ്മുടെ പത്മഭൂഷനും നാഷണൽ അവാർഡും പോലെ യാതൊരു വിലയും ഇല്ലാത്ത വേറെ ഒരു അവാർഡ് ആണു്.
Subscribe to:
Posts (Atom)