Wednesday, October 26, 2011

എന്താണു കല



Nivin എന്ന ചിത്രകാരന്റെ ഒരു ചിത്രത്തിനു Anil T.S.  എന്ന വ്യക്തിയിൽ നിന്നും ലഭിച്ച അഭിപ്രായമാണു ഈ ലേഖനത്തിനു കാരണം.
Original ചർച്ച ഇവിടെ.

Anil T.S: Nivin, sorry for being a critic.
നിവിന്റെ ‘ഹൈലി ഹൈപ്ഡ്’ ടെക്നോ പെയിന്റിംഗുകൾ ശ്രദ്ധിക്കുന്ന ആളെന്ന നിലയ്ക്ക് ചിലത് പറയട്ടെ. Art rageലും ഫോട്ടോഷോപ്പിലുമാണ് ചെയ്യുന്നതെന്ന് നിവിൻ മുകളിൽ പറഞ്ഞിട്ടുണ്ടങ്കിലും, പൊതുവെ ‘വൌ, എക്സലന്റ്‘ പറയുന്നവരുടെയും ലൈക്കുന്നവരുടെയും റിഷെയർ ചെയ്യുന്നവരുടെയും ധാരണ റിയൽ കാൻവാസിലും പേപ്പറിലും ചെയ്യുന്നത് പോലെ മൌസ് വച്ച് കഷ്ടപ്പെട്ട് വരച്ചെടുക്കുകയാണ് ഇതെല്ലാം എന്നാണ്. പക്ഷേ, അല്പസ്വല്പം ആർട്ട് സെൻസ് ഉള്ള, ആ ടൂളുകൾ ഉപയോഗിക്കനറിയാവുന്ന ആർക്കും ചെയ്യാൻ പറ്റുന്നതാണ് ഈ വർക്കുകൾ. ഒറിജിനൽ പെയിന്റിംഗ് ചെയ്യുന്നതിന്റെ നൂറിലൊന്ന് എഫേർട്ടോ, കഴിവോ ആവശ്യമില്ല. ഒരു പോർട്രയിറ്റ് ചെയ്യണമെങ്കിൽ പോലും ഒറിജിനൽ ഫോട്ടോ പ്ലേസ് ചെയ്ത് ട്രേസ് ചെയ്ത് വരക്കാവുന്നതേയുള്ളു.
(ഒരു Ref : https://plus.google.com/109763335508569329692/posts/e7vVJReq9sY )
എന്നാൽ റിയൽ കാന്വാസിലും പേപ്പറിലും വരയ്ക്കുന്ന ബസ്സിൽ കണ്ടിട്ടുള്ള വേറേ ചില ആർടിസ്റ്റുകളായ വിനീത് (യാത്രികൻ), സ്നേഹ തുടങ്ങിയവർക്കൊന്നും ഈ അപ്രിസിയേഷൻ കിട്ടുന്നുമില്ല. പറഞ്ഞ് വന്നത് ഇതാണ് - നിവിൻ നല്ല ടാലന്റടായ ആർടിസ്റ്റാണ്. എളുപ്പ വഴികൊണ്ട്, അല്ലേൽ ചെറിയ പൊടിക്കൈ കൊണ്ട് ഒരുപാട് പ്രശംസകൾ കിട്ടുമ്പോൾ റിയൽ ആർട് ചെയ്യാനുള്ള താല്പര്യം നഷ്ടമാകും. ഒപ്പം തന്നെ, കാണുന്നവരിൽ കുറച്ച് പേരെങ്കിലും,- ഇതിന്റെ ടെക്നികൽ സൈഡ് അറിയാത്തവർ - ഇതാണ് ആർട് എന്ന് തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യും. കാന്വാസിൽ ഒരു ഓയിൽ, അല്ലങ്കിൽ ഒരു വാട്ടർകളർ വർക്ക് ചെയ്യാൻ ശ്രമിക്കു.
(സിനിമയെ വിമർശിച്ച്കൊണ്ട് നിരൂപണമെഴുതുന്നവരോട് ‘ന്നാപ്പിന്നെ നീയൊരു സിനിമയെടുത്ത് കാണിക്കടാ’ന്ന് പറയുന്നപോലെ ‘നിയൊരെണ്ണമുണ്ടാക്കി കാണിക്കടാന്ന്’ പറയരുത്, ഞാനൊരു കലാകാരനല്ല. പറഞ്ഞത് പോസിറ്റിവായി എടുക്കുമെന്ന് കരുതുന്നു.) ആശംസകൾ.



മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഓരോന്നായി  തേക്കാൻ നോക്കാം.

1) Nivin കൂടുതൽ  അംഗീകാരം കിട്ടുന്നതുകൊണ്ടു്, ശ്രീ Anil പറയുന്ന Canvas ൽ വരക്കുന്ന ചിത്രകാരന്മാർക്ക് Popularity കിട്ടുന്നില്ല. അതിനു നമുക്ക് എന്തു ചെയ്യാം? ഒന്നുകിൽ അതിമനോഹരമായി ചിത്രങ്ങൾ വരക്കുന്ന Nivinന്റെ രണ്ടു കൈയ്യും തല്ലി ഒടിക്കണം. അല്ലെങ്കിൽ Nivin വരക്കുന്നതിനേക്കാൾ നിലവാരത്തിൽ ചിത്രങ്ങൾ വരക്കാൻ Canvas ചിത്രകാരന്മാരെ പഠിപ്പിക്കണം. ഈ രണ്ടു രീതി അല്ലാതെ ശ്രീ Anil T.S.നെ സ്ംതൃപ്തിപ്പെടുത്താൻ വേറെ ഒരു മാർഗവും കാണുന്നില്ല.

2) പോടിക്കൈ.
Canvas എന്ന പൊടിക്കൈ ഉണ്ടാകുന്നതിനും മുമ്പ് ചുവരിലും ഗുഹയിലും തോലിലും ഒക്കെയായിരുന്നു ആദിമനുഷ്യൻ വരച്ചിരുന്നതു്. Canvas വന്നതുകൊണ്ടു് ചുവരെഴുത്തു മതിയാക്കി. ചുവർ ചിത്രകാരന്മാർ Canvas വരപ്പുകാർക്കെതിരെ സമരം ചെയ്തില്ല. ഇതേ ഉദാഹരണം തന്നെ Photographyയേ കുറിച്ചും പറയാം. Photography വരുന്നതിനും മുമ്പുവരെ ചിത്രകാരന്മാരായിരുന്നു portraitകൾ വരച്ചിരുന്നതു്. Franceൽ ഒരുകാലത്തു തെരിവുകൾ നിറയെ ചിത്രകാരന്മാരായിരുന്നു എന്നു Van Goghന്റെ കത്തുകളിൽ വായിച്ചിട്ടുണ്ടു്. Film Photography വന്നതോടുകൂടി professional ചിത്രകാരന്മാരുടേ എണ്ണം തന്നെ കുറഞ്ഞുപോയി.

Photographyയിൽ തന്നെ വിപ്ലവങ്ങൾ ഉണ്ടായിട്ടുണ്ടു്.
Film ഫോട്ടോഗ്രഫിയാണു് ഏറ്റവും മെച്ചപ്പെട്ട qualtiy എന്നു  പത്തു വർഷം മുമ്പുവരെ എല്ലാരും  വിശ്വസിച്ചു. സാങ്കേതി വിദ്ധ്യ കുതിച്ചു ചാടി ദാണ്ടെ ഇപ്പോ  Filmന്റെ കട്ടയും ബോഡും ചവിട്ടി കൂട്ടി കൈയ്യിൽ കൊടുത്തു. Kodakഉം Fujifilmഉം Agfaയുടെയും Film division ഒക്കെ പൂട്ടികെട്ടിയ അവസ്ഥയിലാണു്.

3) Titanic എന്ന സിനിമ നിർമ്മിച്ചവർ കമ്പ്യൂട്ടർ എന്ന പൊടിക്കൈ ഉപയോഗിച്ചു്   Fake കപ്പൽ Fake കടലിൽ മുക്കി കാണിച്ചു.  Anil T.S. പറയുന്നതുപോലെ Peter Jackson ഒരു  Real സിനിമാക്കാരൻ ആയിരുന്നു എങ്കിൽ ഒരു Original കപ്പൽ  ഉണ്ടാക്കി കടലിൽ കൊണ്ടു മുക്കണമായിരുന്നു.

ഈ കമ്പ്യൂട്ടർ പൊടിക്കൈ ഉപയോഗിച്ചു് ചിത്രം വരക്കുന്നതൊക്കെ എളുപ്പം പണിയാണെങ്കിൽ എന്തുകൊണ്ടു കേരളത്തിൽ നിന്നും ഇറങ്ങുന്ന ലക്ഷക്കണക്കിനു വരുന്ന Animatorsന്റെ പേരുകൾ മുൻനിര Hollywood സിനിമകളുടേ അവസാനം Animatorsന്റെ listൽ  കാണുന്നില്ല. അപ്പോൾ പൊടിക്കൈ പഠിച്ചിട്ടും കാര്യമില്ല. പണി ചെയ്യാനും അറിഞ്ഞിരിക്കണം.

4)കാന്വാസിൽ ഛായം പൂശി വരക്കുന്ന ചിത്രങ്ങൾ മാത്രം Real ചിത്രങ്ങളും അല്ലാത്തവ വെറും പോടിക്കൈകളാണു് എന്നു  പറയുന്നതിൽ ഉള്ള  ആന മണ്ടത്തരത്തെ എങ്ങനെ നേരിടണം എന്നു പലവട്ടം ചിന്തിച്ചു നോക്കി. പക്ഷെ അധികം ചിത്രകാരന്മാരോ museumങ്ങളോ ഇല്ലാത്ത കടുത്ത  സാംസ്കാരിക ജീർണതയും ഭാവന ദാരിദ്ര്യം അനുഭവിക്കുന്ന മലയാളികളെ കുറ്റം പറയുന്നതു തന്നെ ഒരു കണക്കിനു ദ്രോഹമാണു്.

5) Anilനോടോ വരച്ചിട്ട് വന്നു വിമർശിക്കാൻ ഒരിക്കലും പറയില്ല. പക്ഷെ പോയി പത്തു  കലാരൂപങ്ങളും പത്തു സിനിമകളും കണ്ടിട്ടു വന്നു കലയെ കുറിച്ചു നിരൂപണം എഴുതൂ എന്നു പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു.


ആചാരങ്ങളും സമ്പ്രദയങ്ങളും  കലയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു.  ഉല്പന്നത്തേക്കാൾ   ഉല്പന്നംത്തിന്റെ നിർമ്മാണ രീതിയിലും, ആരു നിർമ്മിച്ചു എന്നതിലും നമ്മൾ വളരെ അധികം ശ്രദ്ധ കൊടുക്കുന്നുണ്ടു്. ഒളിഞ്ഞുകിടക്കുന്ന ജാതിബോധമായിരിക്കാം അവർ പോലും  അറിയാതെ ഉണ്ടാകുന്ന ഈ ധാരണകൾക്ക് കാരണം.




No comments:

Post a Comment

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..