ഇന്നു ഉച്ചക്ക് ബർഷ JSS International School Auditoriumത്തിൽ വെച്ച് Asianet Middle Eastന്റെ John Brittasന്റെ Straight Talk എന്ന പരിപാടിയുടെ recordingൽ മലയാളം ബ്ലോഗ് രംഗത്തുള്ള ചില സുഹൃത്തുക്കൾ എന്നോടൊപ്പം പങ്കെടുത്തു. രാഗേഷ് മേനോൻ (കുറുമാൻ), സജീവ് ഇടത്താടൻ (വിശാലൻ), ഷിബു (അപ്പു), ഉമ്പാച്ചി എന്നിവർ കൂടെ ഉണ്ടായിരുന്നു.
പരിപാടി ടീവിയിൽ മൂന്നു ആഴ്ച്ച കഴിഞ്ഞെ പ്രക്ഷേപണം ചെയ്യു എന്നാണു പറഞ്ഞതു്. രണ്ട് എപ്പിഡോസുകളായി കേരളത്തിലെ ജനങ്ങളെ മൊത്തം ഞെട്ടിപ്പിക്കാനാണു അവർ തീരുമാനിച്ചിരിക്കുന്നതു്.
ആദ്യം ഞാൻ കരുതിയിരുന്നതുപോലെ Social Mediaയും മലയാള സാഹത്യവുമല്ലായിരുന്നു . "പ്രവാസ സാഹിത്യം വളരുന്നുണ്ടോ?" എന്നതായിരുന്നു വിഷയം.
ബ്ലോഗിൽ "പ്രവാസ സാഹിത്യം" അധികവും (എല്ലാം അങ്ങനെയല്ല ഭൂരിഭാഗവും) ഓർമ്മ കുറിപ്പുൾ , വിരഹം, പ്രണയം, വേർപ്പാടുകൾ, തുടങ്ങിയ വികാരങ്ങൾ തളം കെട്ടികിടക്കുന്ന ഒരു ചെറിയ കിണറാണു് എന്നും science fiction, thriller, crime, suspence തുടങ്ങിയ മേഖലകളിലേക്ക് പ്രവാസിയുടേ ഭാവന വികസിക്കുന്നില്ല എന്നും അഭിപ്രായപ്പെട്ടു. ഒന്നര മണിക്കുർ നീണ്ടു നിന്ന ചർച്ച ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു.
സന്തോഷ വർത്തമാനം...
ReplyDelete