Showing posts with label പക്ഷി. Show all posts
Showing posts with label പക്ഷി. Show all posts

Wednesday, June 13, 2007

ഇതിലിപ്പം എത്തറ കിളി

അമരകോശം എന്ന സംസ്കൃത നിഖണ്ടുവില്‍ നിന്നും കണ്ടെത്തിയ ശ്ലോകങ്ങളാണിത്. തപീട്ടും തപ്പീട്ടും ഒരു മൈ.. നയെപ്പോലും കിട്ടിയില്ല. ഇതിലിപ്പം എത്തറ കിളിയൊണ്ട് എന്നാണു് എനിക്കറിയേണ്ടതു്. എന്തരായാലും ഇത് ഒണ്ടാക്കിയവമ്മാരു് കോള്ളാം കേട്ട.

खगे विहंगविहगविहंगमविहायसः।
शकुन्तिपक्षिशकुनिशकुन्तशकुनद्विजाः॥३२॥
पतत्रिपत्रिपतगपतत्पत्ररथाण्डजाः।
नगौकोवाजिविकिरविविष्किरपतत्रयः॥३३॥
नीडोद्भवा गरुत्मन्तः पित्सन्तो नभसंगमाः॥३४॥

Tuesday, June 05, 2007

വിക്കി വിക്കി ഞാന്‍ wikiയില്‍ എഴുതുന്നു

ഏകദേശം നൂറു് കിളികളുടെ വിശദമായ പഠനം ഇതുവരെ നടത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം ചിത്രങ്ങളും ഞാന്‍ ഇട്ടിട്ടുണ്ട്. അറിയാവുന്ന ചെറിയ കാര്യങ്ങള്‍ നാലാളിനു് ഗുണം ചെയുന്നെങ്കില്‍ അതല്ലെ നല്ലത് എന്നു കരുതി എന്റെ പക്ഷി ചിത്രങ്ങളെല്ലാം ഞാന്‍ wikipediaക്ക് സംഭാവന ചെയ്യുകയാണു്.

എന്നെ സഹായിക്കാം എന്നു വാഗ്ദാനം തന്നവര്‍ക്ക് ഇത ഒരു നല്ല അവസരം.

ഈ വിക്കിപീഡിയ വിക്കിപീഡിയാ എന്നു പറഞ്ഞാല്‍ വിക്കി വിക്കി മലയാളം എഴുതുന്ന എന്നെ പോലുള്ളവരെ ഉദ്ദേശിച്ചാണു് എന്ന് ഇപ്പോള്‍ മനസിലായി. പക്ഷികളെ കുറിച്ച് അറിയാവുന്ന ഒരുപാട് കാര്യങ്ങള്‍ എഴുതണം എന്നുണ്ട്. മലയാള പദങ്ങളാണു് തലവേദനയായി നില്ക്കുന്നത്.

ഉദാഹരണത്തിന്. "Breeding Plumage" എന്നതിനു് "ഇണചേരുന്ന കാലത്തില്‍ മാറിവരുന്ന തൂവല്‍"എന്ന് എഴുതിയാല്‍ ജനം എങ്ങനെ പ്രതികരിക്കും എന്നറിയില്ല.

ചില ജാതി പക്ഷികള്‍ക്ക് രണ്ടു നിറങ്ങള്‍ ഉണ്ടാകാറുണ്ട്. Dark phase ഉം Light Phase ഉം. ഇതിനും വാക്കുകള്‍ അറിയില്ല.

ഇതൊക്കെയാണു ഇപ്പോള്‍ അറിയാത്ത പദങ്ങള്‍. ശ്രദ്ദിക്കുക, പക്ഷിയുടെ appearanceഉമായി ബന്ധപ്പെട്ട പദങ്ങളാണിതു്.

Upper Mandible
Lower Mandible
Nape
Talon
Rump
Crown
Vent
Gland
Migratory
non-migratory
Distribution
Parental Care
Nocturnal

Tuesday, May 29, 2007

Wikiയില്‍ Ornithology

ഞാന്‍ എടുത്ത പക്ഷികളുടെ ചിത്രങ്ങള്‍ മലയാളം വിക്കിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണു.

അനേകം പക്ഷികളുടെ മലയാളം പേരുകള്‍ അറിയാത്തതിനാല്‍ ഇപ്പോള്‍ ചിത്രം മാത്രമെ ഇടാന്‍ കഴിഞ്ഞിട്ടുള്ളു.

എന്തായാലും ഒരു മലയാളം വിജ്ഞാനകോശത്തില്‍ എന്റെ ഭാഷ ചേര്‍ക്കുന്നത് തീരെ ശരിയാവില്ല. നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

സഹായിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം comment ചെയ്യുക.


ഇതു വരെ ചേര്‍ത്ത
ആനറാഞ്ചി പക്ഷി
കരിയിലക്കിളി
നീലഗിരി പിപ്പിറ്റ്
നീര്‍ക്കാക്ക
ചേരക്കോഴി
കുളക്കോഴി
മണ്ണാത്തിപ്പുള്ള്

Tuesday, December 26, 2006

ഇന്നു ഞാന്‍ കണ്ട ഒരപൂര്‍വ്വ സംഭവം.

Grey Crowned Crane in Dubai !


ഇതു Grey Crowned Crane (Balearica regulorum) ആഫ്രിക്കന്‍ സവാനയില്‍ മാത്രം കാണപ്പെടുന്ന ഒരു ഇനം കൊക്കു്.

യുഗാണ്ടയിലെ ദേശീയ പക്ഷിയാണു ഇവ. ഈ പക്ഷികള്‍ യൂ. ഏ. ഈ. യില്‍ വരാന്‍ സാദ്ധ്യത ഇല്ല. ഈ പക്ഷികള്‍ ദേശാടനം ചെയ്യാറില്ല. ഇവര്‍ ഏതെങ്കിലു സ്വാകര്യ ശേഖരത്തില്‍ നിന്നും പുറത്തിറങ്ങിയതാകാനെ സദ്ധ്യതയുള്ളു.

Ras al Khor Flamingo Hideഇല്‍ 3:30pm നു് Flamingo കള്‍ക്കു ഭക്ഷണം കൊടുക്കുന്ന സമയം ഇവര്‍ ഇരുവരും പടിഞ്ഞാറെ ഭാഗത്തുനിന്നും പറന്ന് എത്തും. ഭക്ഷണം കഴിചുകഴിഞ്ഞ് വന്നതുപോലെ തിരിക പറന്നു പോകും.

എന്തായാലും ഒരു് ആപൂര്‍വ്വ ദൃശ്ശ്യം തന്നെയായിരുന്നു.


Grey Crowned Crane in Dubai !

Grey Crowned Crane in Dubai !

Grey Crowned Crane in Dubai !

Saturday, December 09, 2006

മൂനു പക്ഷികള്‍


Osprey (Pandion haliaetus)


Citrine Wagtail (Motacilla citreola)


Marsh Harrier (Circus aeruginosus)

Monday, November 27, 2006

കൊക്കുകളെ അറിയൂ.. :)

യൂ ഏ ഈ യില്, നാല് ഇനം കൊക്കുകളുണ്ട്. ഇവയില് ഇവിടത്തെ സ്ഥിരം നിവാസികളാണു് താഴെ പറയുന്നവര്.

1) Great White Egret (Egretta alba)
2) Western Reef Heron (Egretta gularis)
3) Little Egret (Egretta garzetta )
4) Grey Heron (Ardea cinerea)

ഇവര് എല്ലാവരേയും ഒരിടത്തുതന്നെ കാണാനും കഴിയും. ഇവയില്
Little Egretഉം Western Reef Heronന്റെ ശീതകാല രൂപവും തമ്മില് ചിത്രത്തില് സാമ്യം കണ്ടാലും, നേരില് കാണുമ്പോള് Western Reef Heron വലുതാണു്.

ഇതില് Western Reef Heron ആണു് ഏറ്റവും ബുദ്ധിയുള്ള ജീവി. മത്സ്യത്തെ ഓട്ടിച്ചിട്ട് പിടിക്കാന് ഇവന് കേമനാണു്. മണിക്കൂറില് പത്തും പതിനഞ്ജും മത്സ്യങ്ങളെ ഇവന് ഭക്ഷിക്കും!

Great White പേരുപോലെ തന്നെ കുലീനത്വമുള്ള പക്ഷിയാണു് ഇവ. വലുപ്പത്തിലും, ഭംഗിയിലും ഇവര് മുന്നിലാണു്.

ഉമ്മ് അല് കുവൈന് ബീച്ച്, ഖോര് ഖല്ബ, ഖോര് ഫക്കാന്, ഖൊര് ബെയ്യിദ, റാസ്സ് അല് ഖോര് തുടങ്ങി എല്ലാ ചദുപ്പുകളിലും ഇവയെ കണാം.

ഇതു കൂടാതെ ദേശാടന കൊക്കുകള് വെറേയുമുണ്ട്.

കഴിഞ്ഞ നാലു വര്ഷമായി രണ്ടു Yellow Billed Storkകള് റാസ്സ് അല് ഖോര് സന്ദര്ശിച്ചുവരുന്നു. ഇവര് ഇണകളാണു്. വളരെ ദൂര നിന്നുമാത്രമെ ഇവയെ ചിത്രീകരിക്കാന് എനിക്ക് കഴിഞ്ഞിട്ടുള്ളു.

Purple Heron കണ്ടതായി സ്ഥിദീകരിക്കാത്ത് ചില റിപ്പോര്ട്ടുകളുമുണ്ട്.

IUCN Red List പ്രകാരം ഇവ എല്ലാം Least Concern പട്ടികയില് പെട്ടവയാണു്. എന്നു വെച്ചാല് ഇവയ്ക്ക് പ്രത്യേക പരിഗണന വേണ്ടാത്തവയാണെന്നു്.

Sunday, November 26, 2006

ഒരു മഴക്കാല യുദ്ധം

 

ഇന്ന് ദുബയ്യില്‍ മഴ പ്രമാണിച്ച് Ras al Khor Bird Sanctuaryയില്‍ പക്ഷികളുടെ നല്ല തിരക്കായിരുന്നു. ചില രസകരമായ ദൃശ്യങ്ങള്‍ കാണാന്‍ ഇടയായി.
രണ്ട് Western Reef Heron തമ്മില്‍ ഒരു സൌന്ദര്യപിണക്കത്തിന്‍റെ ചിത്രങ്ങളാണിത്. രണ്ടുപേരും ഒരേ ഇനത്തില്‍ പെട്ടവര്‍ തന്നെയാണു (Egretta gularis). ഇവര്‍ രണ്ടും ഇണക്കുവേണ്ടിയോ, സ്ഥലത്തിനു വേണ്ടിയോ ഉള്ള തര്‍ക്കം തീര്‍ക്കുകയാണു. ഇതില്‍ ഒരുവന്‍ ശീതകാല നിറങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്ന ലക്ഷണങ്ങള്‍ കാണാം. വിള്ള തൂവലുകള്‍ക്കിടയില്‍ ചാരനിറത്തിലുള്ള് തുവല്‍ കാണാം. Winterല്‍ ഇവരില്‍ ചിലര്മാത്രം കടും ചാരനിറത്തില്‍ നിന്നും വെള്ളയിലേക്ക് മാറും.

രണ്ടുപേര്‍ക്കും പരുക്കകളില്ലാതെ അവിടെത്തന്നെ ഇപ്പോഴും ഉണ്ട്.



Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Heron Fight Posted by Picasa

Wednesday, September 27, 2006

Great White Egret (Egreta alba)

  Posted by Picasa

White eared bulbul

 
 
ഇവര്‍ White eared bulbul (Pycnonotus leucotis) മലയാളത്തില്‍ ഇവര്‍ക്‍ പേരുണ്ടോ?

ബഹ്രൈന്‍, ഒമാന്‍, ഇമരാത്ത്, ഇറാന്‍ എന്നീ പ്രദേശങ്ങളിലുള്ള് മരുഭൂമികളിലുള്ള കുറ്റി കാടുകളില്‍ കാണപ്പെടുന്ന ഒരു Pycnonotidae എന്ന കുടുമ്പത്തില്‍ പെട്ട ഒരു പക്ഷിയാണു്. Posted by Picasa

ആറ് കാക്കകള്‍

  Posted by Picasa

Monday, September 25, 2006

Little Green Bee Eater (Merops oriantalis)

  Posted by Picasa

Indian Roller നീലകണ്ഠന്‍

 

The birds are returning. The temprature is dipping. I hope to post some information about birding in the Middle East. I don't know how that has anything to do with the title of this Blog. Still thinking. hard. Posted by Picasa

Wednesday, September 20, 2006

മീന്‍പിടികുന്ന Caspian Tern



ഇവന്‍ 40m - 60m oval orbit ല്‍ വെളത്തിന്റെ മുകളില്‍ 30m ഉയരത്തില്‍ വട്ടമിട്ട് പറന്നുകോണ്ടിരിക്കും. വെള്ളത്തില്‍ മത്സ്യത്തെ കണ്ടാല്‍ ഉടന്‍ ഇവന്‍ കുത്തനെ അതിവേഗത്തില്‍ വെള്ളത്തില്‍ ശരംവിട്ടപോലെ ഇറങ്ങും. എന്നിട്ട് പോങ്ങുന്നത് മത്സ്യവുമായിട്ടാണു്.
(അവസാനത്തെ ചിത്രം മഹാ ബോറാണു് , ഇവിടെ ഞാന്‍ ഫോട്ടൊഗ്രാഫറിന്റെ shoes ഊരിവെക്കുന്നു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത് ഔ ചിത്രമാണ്. പക്ഷെ ഈ ദൃശ്യം നേരിട്ട് കാണാന്‍ മനോഹരമാണ് !) Posted by Picasa

Tuesday, September 19, 2006

Sunday, September 17, 2006

മയിൽ.

സബീൽ പാലസിലെ ഒരു അന്ദേവാസി Posted by Picasa

Monday, September 04, 2006

Grey Francolin

 

ദുബായില്‍ zabeel, nad al shiba, awir, മുതലായ സ്ഥാങ്ങളിലെ കുറ്റികാടുകളില്‍ സ്ഥിര താമസക്കാരണിവര്‍. പറക്കുംബോള്‍ പലപ്പോഴും പ്രാവുകളാണെന്നു സംശയിക്കപെടുന്ന, "കാട കോഴി" ഇനത്തില്‍ പെട്ട Francolinus pondicerianus Francolinus pondicerianus

20 വര്ഷം മുമ്പ് ഈ പ്രദേശങ്ങളില്‍ സാധാരണ കണ്ടിട്ടില്ലാത്ത് ഒരു ഇനമാണു ഇവ. പണ്ടു വടക്കേ ഒമാനില്‍ പാകിസ്ഥാനില്‍ നിന്നും ഇവരുടെ പൂര്‍‌വികരെ വേട്ടയ്കായി കോണ്ടുവന്നിരുന്നു. വെടിയുണ്ടയ്ക്ക് ഇര ആവാതവര്‍ കുറ്റികാടുകളിലേക്ക് പറന്ന് ഒളിച്ചു, മുട്ടയിട്ടു പെരുകി. ഇന്നു 1000 - 1500 വരെ ദുബൈയില്‍ മാത്രം ഉണ്ടെന്നാണു് നികമനം.

ബഹുദൂരം പറക്കുന്ന സ്വഭാവം ഇവര്‍ക്കില്ല. ഭൂരിഭാഗം സമയവും തറിയിലാണിവര്‍ ചിലവഴിക്കുക. മനുഷ്യരുമായി വല്യ അടുപ്പം ഇഷ്ടപെടാത്ത് ഒരു പക്ഷിയാണ് F. pondicerianus. അമേരിക്കയില്‍ ഇവയെ Hyderbadie Francolin എന്നാണ് അറിയപെടുന്നതു. അവിടയും വേട്ടക്കു തന്നെയാണിവരെ വളര്ത്തുന്നതും.

Nad al Shiba യില്‍ വെച്ചാണിവരെ ഞാന്‍ കണ്ടതു. വളരെ നേരം നിശബ്ദമായി അനങ്ങാതെ പച്ച വസ്ത്രം ധരിച്ചു ക്യമെറ സെറ്റ് ചെതു കുത്തിയിരുന്നെടുത്ത ചിത്രമാണിത്. പക്ഷേ ഇതോരു നല്ല പടമല്ല. എനിക്ക് വേറേ നല്ലതോന്നും ഇല്ലാത്തതുകോണ്ടാണ് ഇതിവിടെ ഇടുന്നതു.

ഒരു (വളരെ മോശമായ) specimen ഷോട്ട് എന്നാണിതിനെ പക്ഷിശാസ്ത്രത്തില്‍ പറയുക.


(സ്വകാര്യമായി സംരക്ഷിച്ച് വളര്ത്തുന്ന മൃഗങ്ങളെ വെട്ട ചെയുന്നതിനോടു എനിക്കാദ്യം എതിര്‍പ്പു തോന്നിയിരുന്നു എങ്കിലും, പല വന്യമൃഗങ്ങളും ഇന്നു സൌത്താഫ്രിക്കയില്‍ സകാര്യ സംരക്ഷിത വേട്ട കേന്ദ്രങ്ങളില്‍ വംശനാശത്തില്‍ നിന്നും തിരിച്ചുവരുന്നുണ്ട്.)