ഞാന്‍ എടുത്ത പക്ഷികളുടെ ചിത്രങ്ങള്‍ മലയാളം വിക്കിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയാണു.
അനേകം പക്ഷികളുടെ മലയാളം പേരുകള്‍ അറിയാത്തതിനാല്‍ ഇപ്പോള്‍ ചിത്രം മാത്രമെ ഇടാന്‍ കഴിഞ്ഞിട്ടുള്ളു.
എന്തായാലും ഒരു മലയാളം വിജ്ഞാനകോശത്തില്‍ എന്റെ ഭാഷ ചേര്‍ക്കുന്നത് തീരെ ശരിയാവില്ല. നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു.
സഹായിക്കാന്‍ താല്പര്യമുള്ളവര്‍ മാത്രം comment ചെയ്യുക.
ഇതു വരെ ചേര്‍ത്ത
ആനറാഞ്ചി പക്ഷി
കരിയിലക്കിളി
നീലഗിരി പിപ്പിറ്റ്
നീര്‍ക്കാക്ക
ചേരക്കോഴി
കുളക്കോഴി
മണ്ണാത്തിപ്പുള്ള്
വികി സഹായം :)
ReplyDeleteഎന്താ വേണ്ടത് കൈപ്പള്ളീ? സഹായിക്കാന്‍ തയ്യാര്‍. പക്ഷെ എനിക്ക് ചെയ്യാന്‍ പറ്റുമോന്ന് പറയണമെങ്കില്‍ എന്താ വേണ്ടതെന്ന് പറയണം.
ReplyDeleteആനറാഞ്ചി, എഡിറ്റ് ചെയ്ത് വെച്ചു. കൈപ്പള്ളി, അവിടെ ഫോട്ടോ വെച്ച് വിവരണം ചേര്‍ത്തോളൂ. അവിടെ ചേര്‍ത്തുകഴിഞ്ഞാല്‍, ഈ പോസ്റ്റില്‍ ലിങ്ക് വെച്ചാല്‍ മതി. അക്ഷരത്തെറ്റൊക്കെ തിരുത്തുന്ന കാര്യം ഞാനേറ്റു. ഇനി അതല്ല, വേണ്ടത് എങ്കില്‍ പറയൂ.
ReplyDeleteഇഗ്ലീഷ് ടെസ്റ്റ് തന്നാല്‍ മലയാളത്തിലാക്കി ഇടാം, മലയാളത്തില്‍ തന്നെ അവിടെ ഇട്ടാല്‍ തിരുത്തുകയും ചെയ്യാം.
ReplyDeleteകൈപ്പള്ളീ,
ReplyDeleteഅഞ്ചാറു തവണ പറഞ്ഞതാണ് ഇതിനുള്ള പരിഹാരം. ഇന്ദുചൂഡന്‍ മാഷിന്റെ കേരളത്തിലെ പക്ഷികള്‍ അല്ലെങ്കില്‍ സലിം അലിയുടെ പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങിക്കുന്നതാണ്. പത്തറുപത് രൂപ വിലയേയുള്ളു. ചുമ്മാ ഒരെണ്ണം വാങ്ങിക്ക്. അതു വരെ പിടിച്ചു നില്‍ക്കാന്‍ ഒരു ട്രാന്‍സ്ലേഷന്‍ ലിസ്റ്റ് ഉണ്ടാക്കാമോന്ന് നോക്കട്ട്.
കൈപ്പള്ളീ, സു, ദേവാനന്ദ്,
ReplyDeleteഈ സ്പ്രെഡ്‌ഷീറ്റ് (http://spreadsheets.google.com/ccc?key=pPgZyIjmH-d0927U8gejCHA) നിങ്ങള്‍ക്കുകൂടി തിരുത്താവുന്ന വിധത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.
മറ്റുള്ള വായനക്കാര്‍ക്ക് ലിസ്റ്റ് വായിച്ച് ഇവിടെ ഈ പോസ്റ്റില്‍ തന്നെ തിരുത്തലുകള്‍ കമന്റായി ഇടാനും പറ്റും.
ഈ ലിസ്റ്റ് മുഴുവനല്ല.അക്ഷരത്തെറ്റുകളും ഉണ്ടാവാം. പുനഃക്രമീകരിക്കേണ്ടതുമുണ്ട്.
സമയം കിട്ടുന്നതനുസരിച്ച് സസ്യങ്ങള്‍, മൃഗങ്ങള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയുടേയും ലിസ്റ്റ് ഏതാണ്ട് മുഴുവനാക്കാം. ലിസ്റ്റില്‍ വേണ്ട തിരുത്തലുകള്‍ സ്വന്തം നാട്ടറിവു വെച്ച് ഓരോ വായനക്കാരും നിര്‍ദ്ദേശിക്കുക. ഒടുവില്‍ എല്ലാം മലയാളം വിക്കിയിലേക്കു പോകേണ്ടതാണ്.
നന്ദി.
ദേവന്‍:
ReplyDeleteനാട്ടില്‍ ഓരോ തവണ പോകുമ്പോഴും താങ്കള്‍ പറഞ്ഞ പുസ്തകങ്ങള്‍ അന്വേഷിച്ച് നടന്ന് പ്രാന്ദാവും.
ഒടുവില്‍ കിട്ടിയ ഒരു പുസ്തകം മാത്രമാണു്. 45 പക്ഷികള്‍ മാത്രം ഉള്‍പെടുന്ന സി. റഹിം എഴുതിയ "വീട്ടുവളപ്പിലെ പക്ഷികള്‍"
വിശ്വം
Thank you so much man. ഇതു മതിയല്ലെ. ഇനി ഞാന്‍ വിക്കിയില്‍ കേറി മേഞ്ഞ് നിരപ്പാക്കും.
കൈപ്പള്ളി മാഷേ,
ReplyDeleteഅല്പം വൈകി എങ്കിലും ഈ സംരംഭത്തില്‍ ഞാനും പങ്കു ചേരുന്നു. കുളക്കോഴിയുടെ വിക്കി പേജിലെ മാറ്റം ഈ പോസ്റ്റിലും പ്രതിഫലിക്കണം എന്നു തോന്നുന്നു. ആ തിരുത്ത്, ശരി എന്ന ഉത്തമബോധ്യത്തില്‍ ചെയ്തതാണ്. തെറ്റെങ്കില്‍ അറിയിക്കുമല്ലോ.
കേരളത്തിലെ പക്ഷികള്‍ ഒന്നു അന്വേഷിച്ചു കണ്ടെത്തുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാം എന്നു കരുതുന്നു.
ഞാനും കുറേ നടന്നു. പക്ഷിബുക്കും തേടി. വീട്ടുവളപ്പിലെ പക്ഷികളെ കണ്ടു. വാങ്ങിയില്ല. ഇനി ഒന്നുംകൂടെ നോക്കട്ടെ.
ReplyDelete