Friday, May 04, 2007

3D Studio Max പാഠം മൂനേ - പെട്ടി

ഇന്ന് class തുടങ്ങുന്നതിനു മുമ്പ് ഒരു കാര്യം പറയണം. കഴിഞ്ഞ classല്‍ Sandoz പറഞ്ഞു
"തലകുത്തി നിന്നാലും ഒരു ഐ.റ്റി ട്ടെക്കിയല്ലത്തത്‌ കൊണ്ട്‌ ഞാന്‍ അനിമേഷന്‍ പഠിക്കാന്‍ പോണില്ലാ......."

Sandoz എഴുനേറ്റ് നില്ക്കു.
(ഇടവും വലവും നോക്കി Sandoz പതുക്കെ എണീറ്റു )

Sandoz പറഞ്ഞത് ശ്രദ്ദിക്കു. അദ്ദേഹം വളരെ പ്രസക്തമായ ഒരു കാര്യം പറഞ്ഞു. 3D അനിമേ"ഷം" ഒരു ഐ. ടി. വിഷയമാണെന്നു്. സാധാരണ ജനം മനസിലാക്കിരിക്കുന്ന ഒരു തെറ്റായ ധാരണയാണു് അത്. ഒരിക്കലുമല്ല കൂട്ടുകാരെ. അത് ഒരു ലളിത കലയാണു്. ചിത്രം വരക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമാണു computer. ഭാവനയും കലാ ബോധവുമില്ലാത്തവരുടെ കൈയില്‍ ഈ computer കൊടുക്കുമ്പെഴാണു, 3D ചളമാകുന്നത്.

കലാകാരന്റെ കൈയ്യില്‍ computer ഉണ്ടെങ്കില്‍ അവന്‍ കലാകാരന്‍ തന്നെയാണു്. IT കാരനാവുന്നില്ല. computer ഉപയോഗിച്ച് വാസ്തുശില്പം സൃഷ്ടിക്കുന്ന architectഉം, ശസ്ത്രക്രിയ നടത്തുന്ന വൈദ്യനും, ബഹിരാകാശ പേടകം നിര്‍മ്മിക്കുന്ന aerospace engineeഉം IT കാരാല്ല. അവരുടെ ആയുധം ചിലപ്പോഴ് പ്രത്യക്ഷത്തില്‍ സാമ്യമുണ്ടായിരിക്കാം. അവരുടെ കര്‍മ്മത്തില്‍ അവര്‍ എല്ലാം വിവിധ കാര്യങ്ങള്‍ തന്നെയാണു ചെയ്യുന്നത്.

IT കാരു് ഇതു് കേട്ടൊന്നും കലിപ്പാവണ്ട. ചുവ്വേ നേരേ (Film Grade) animation ചെയ്യുന്ന മലയാളികള്‍ വിരളം.
എല്ലാവരും Sandozനു് ഒരു round കൈയടിച്ചെ .... (എല്ലാവരും sandozനു് കൈയടികുന്നു. കൂട്ടത്തില്‍ പുറകിലത്തെ ബെഞ്ജിലിരിക്കുന്നവര്‍ "Cheers" "Cheers" എന്നും വിളിച്ച് കൂവുന്നു)
Sandoz ഇരുന്നു.
----------------------------------------------


3DS Maxല്‍ സാദനങ്ങള്‍ ഉണ്ടാക്കല്‍s
പന്ത്, പെട്ടി, ഗോപുരം തുടങ്ങിയ സാദനങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെ.
ഈ ആദ്യ പാഠം ഞന്‍ വളരെ പ്തുക്കെ പറഞ്ഞു തരാം. പിന്നുള്ളത് വേഗത്തില്‍ ആയിരിക്കും.

1) വലതു വശത്ത് കാണുന്ന നിര്‍ദ്ദേശ പലകയില്‍ [command panel] (ഇത് അവിടുന്ന് എടുത്ത് മാറ്റി ഇടത്തോട്ട് വെച്ചാല്‍, ഇത് ഇടതു വശത്താവും... ങേ?) ആദ്യം കാണുന്ന Tab ആണു സൃഷ്ടി [create].
അവിടെ അമ്പ്ന്റെ [arrow] ചിത്രം കാണാം. അവിടൊരു കുത്ത്. കുത്തെടോ!..

2)അതിന്റെ താഴെ ഒരു ഗോളം കാണാം അതില്‍ കുത്തിയാല്‍ "സാമാന്യം ഭേതപ്പെട്ട കാട്ടുജാതി...." [standard primitives] കാണാം.

3) ഇവിടെ പെട്ടി, ഗോളം, കുറ്റി [Cylinder], ഗോപുരം, കുഴല്‍, തൃമുഖഗോളം [geodesic sphere, GeoSphere], പ്രതലം, വട [Torus], പഞ്ചഭുജം [Pyramid], ചായ കേത്തല്‍ [ചായ ഇല്ലാത്ത് ഏര്‍പ്പാടില്ലല്ലെ !],
4)ഇതെല്‍ പെട്ടിയില്‍ കുത്തു. കുത്തെടെ !! [left mouse click]

note: ALT + W ഞെക്കുക. ഒരിക്കല്‍ ഞെക്കിയാല്‍, നാലു screen മാറി ഒരു screen ആകും, വീണ്ടും ഞെക്കിയാല്‍ പഴയ പോല നാലു screenവരും. നമുക്ക് ഒരു സ്ക്രീന്‍ മതി.
ഇനി പെടി വരക്കാം.
സ്ക്രീനിന്റെ നടുക്ക് mouse click ചെയ്ത് വലിച്ച് താഴേക്ക് നീട്ടുക. ഒരു ചതുരം വരക്കപ്പെടും. mouse relase ചെയ്യുക. പതുക്കെ mouse click ചെയ്യാതെ അല്പം മുകളിലേക്ക് നീക്കുക. ഇനി click ചെയ്യുക. CTRL + R ഞെക്കി mouse അല്പം മുകളിലോട്ടോ താഴോട്ടോ നിക്കുക. പെട്ടി Ready.

ഇനി ഇതു menu ഉപയോഗിച്ച് ചെയ്യാം,

Creater > Standard Primitives > Box എന്നിട്ട് സ്ക്രീനിനില്‍ mouse left click ചെയ്തു ചറ്റുരം വരക്കുക. എന്നിട്ട് മൌസെ click ചെയ്തു അല്പം മുന്നോട്ട് നീക്കി വീണ്ടും click ചെയ്യുക.

ഇതു പറഞ്ഞുതരാന്‍ പാടാണെങ്കിലും ചെയ്യാന്‍ വളരെ എളുപ്പമാണു.

പെട്ടി ഉണ്ടാക്കുന്നതിന്റെ പാഠം ഇവിടെ കാണാം.

14 comments:

 1. ഹിയര്‍ ഹിയര്‍.. ഉഗ്രന്‍.. ഇനീം വേണം..

  എന്നാലും standard primitives - "സാമാന്യം ഭേതപ്പെട്ട കാട്ടുജാതി...." :)))
  അതേ ചിരിപ്പിച്ചു കൊന്നാല്‍ കൈപ്പള്ളിയാണേലും ചിലപ്പോ സമാധാനം പറയേണ്ടി വരും.പുതിയ ഐ ടി ബില്ലില്‍ അങ്ങിനൊരു ക്ലോസ് കൂടെയുണ്ടേ..:)

  ReplyDelete
 2. നന്ദി. മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞിരിക്കുന്നു. ശ്രമിക്കണമെന്നുണ്ട്.

  പക്ഷെ, ഞാന്‍ പിന്നെ പഠിക്കാന്‍ തുടങ്ങിക്കോളാം. എനിക്കൊരു മൂഡില്ല പഠിക്കാന്‍. ഹി ഹി ഇങ്ങനെ പണ്ട് ഗുരുക്കന്മാരോടും പറയാന്‍ പറ്റിയിരുന്നെങ്കിലോ?

  (ഇവിടെ 3-D human modeling and animation എന്നൊരു ബുക്ക് ഉണ്ട്. by peter ratner)

  ReplyDelete
 3. പാഠങ്ങള്‍ ഗംഭീരം കൈപ്പള്ളിച്ചേട്ടാ..
  ഈ വീക്കെന്റില്‍ പരീക്ഷിച്ചു നോക്കണം;)

  ReplyDelete
 4. ഗുരോ ഞാന്‍ ഹാജര്‍ വച്ചു പോണു...
  വൈകുന്നേരം വന്നിരുന്നു ഡീസന്റായി പഠിക്കാം ട്ടോ

  ReplyDelete
 5. എനിക്കും പഠിക്കണം. പക്ഷേ എന്റെ PIII സ്ലേറ്റില്‍ ഈ പാഠം തെളിയുമോ? (ഇപ്പക്കേട്ടത് അരിവാര്‍ക്കുന്ന ശബ്ദമല്ല, കണ്ണീര്‍ വാര്‍ത്തതാ)

  ReplyDelete
 6. ഹൊ, എന്തൊക്ക്യാ പഠിക്കെന്റീശ്വരാ, ഒന്നിനും സമയം കിട്ടണില്ലല്ലോ. കൈപ്പള്ളിച്ചേട്ടാ, ഈ ഷ്കോളെപ്പ തൊടങ്ങീ? ഞമ്മളറിഞ്ഞില്ലാട്ടാ.

  ReplyDelete
 7. കൈപ്പള്ളിസാര്‍

  വളരെ നന്നായിരികുന്നു. പ്രത്യേകിച്ച് ഡെമോ. ഒറ്റയിരിപ്പിനു വായിച്ചു.

  ഒരു ചോദ്യം‍ :

  1.ഈ ത്രീ ഡി മാക്സ് മാത്രമേ നല്ല സോഫ്‌റ്റ് വെയര്‍ ഉള്ളോ? കാശ് ചിലവുണ്ടോ (Trial Version ഫ്രീ ആണെന്ന് കണ്ടു)? ഫ്രീവെയറായി ഉള്ളത് ഏത്?

  ReplyDelete
 8. അരവിന്ദ് :: aravind
  3D Studio Max, Autodesk ന്റെ ഉടമസ്ഥദയിലുള്ള ഒരു high-value production tool ആണു. എന്നുവെച്ചാല്‍ ഇതു വെച്ച് ഉണ്ടാക്കുന്ന സാധനങ്ങള്‍ എല്ലാം നല്ല കാശിനു വില്കുന്ന സാധന്ങ്ങളാണു് എന്നാണു.

  സാധാരണ
  Architectural/Civil/Mechanical/ Engineering Design consultancy fee 10% of total estimated project value ആണു. അപ്പോള്‍ ഇത് FREE ആയി ആരും കൊടുത്തു എന്ന് വരില്ല. അവര്‍ക്ക് ഇതിന്റെ product price ഒന്നും ഒരു പ്രശ്നമല്ല. Training fees ആണു പ്രശ്നമായി വരുന്നത്.

  വളരെ സങ്കീര്‍ണമായ ഒരു നല്ല ഉല്പന്നം തന്നെയാണു 3D Studio Max. Students Edition മുമ്പോക്കെ AED 1500 വാങ്ങാന്‍ കിട്ടുമായിരുന്നു. ഇപ്പോഴത്തെ സ്ഥിധി അറിയില്ല. ഇന്ന് Full Version USD 3495 അണു. ഇത്

  ഒരു രാജ്യത്തും പൊതു ജനതിനു ഈ സാധനം ഈ വില കൊടുത്തു വാങ്ങി വിട്ടില്‍ വെച്ച് കളിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

  googleന്റ  google sketchup എന്ന ഒരു 3D package Free ആയി വിതരണം ചെയ്യുന്നുണ്ട്. ഞാന്‍ ഉപയോഗിച്ചിട്ടില്ല. വളരെ basic functions മാത്രമെ ഉള്ള് എന്നാനു അറിഞ്ഞത്. പക്ഷെ photo realistic endering ഒന്നുമില്ല.

  ReplyDelete
 9. കൈപ്പള്ളീ, സിനിമയില്‍ അനിമേഷന്‍ നല്ലപോലീ ഉപയോഗിച്ച് അവാറ്ഡ് വാങ്ങിയൊരു മലയാളിയെ എനിക്കറിയാം! “മായ”" എന്നൊരു സാധനമില്ലേ? അതായിരുന്നു അവനുപയോഗിച്ചിരുന്നത് എന്നു തോന്നുന്നു. എന്തായാലും 30 വയസ്സിന് മുന്‍പ്‌ അവന് ബാക്ക് ബോണ്‍ പ്രശ്നമായി, കാരണം ഇരുന്നാല്‍ പിന്നെ കമ്പ്യൂട്ടറിന്റെ മുന്നീല്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഒരാശ്ച്ഛയാ!. ഹിന്ദിസിനിമക്കാരന്‍ “വര്‍മ്മ”യുടെ ഏതോ അനിമേEഷന്‍ കമ്പനീലാ അവന്‍ ജോലി ചെയ്തിരുന്നത്‌. ഇപ്പോ എവ്വിട്യാന്നറിയില്ല.
  അപ്പോO “"മായ” 3 ഡി സ്റ്റുദിയോ എന്നിവ തമ്മിലുള്ള വ്യത്യാസം?
  -സു-

  ReplyDelete
 10. കൈപ്പള്ളിച്ചേട്ടന്‍ ഇതെങ്ങാനും കെട്ടിപ്പൂട്ടി വച്ചിരുന്നെങ്കില്‍ എന്നേപ്പോലെയുള്ളവര്‍ക്ക് കാണാന്‍ പറ്റില്ലല്ലോ.അതിനാല്‍ ബ്ലോഗ് വീണ്ടും തുറന്നിട്ടതിനു ആദ്യ കൈയ്യടി.സ്വാഗതാര്‍ഹമായ തീരുമാനം.

  രണ്ട്,ഇങ്ങനെയുള്ള വിജ്ഞാന പ്രദമായൊരു സംരംഭം ആരംഭിച്ചത് കാരണം എന്തിരെടേയ് നിന്റെയൊക്കെ ബൂലോഗത്തിന്റെ ഗുണഗണങ്ങള് എന്ന് ഏവനേലും ചോദിച്ചാല്‍ കാട്ടിക്കൊടുക്കാന്‍ ഒരു ലിങ്ക് കൂടി ആഡാം..

  ഐഎസോ ഹണ്ടില്‍ നിന്നോ പൈറേറ്റ് ബേയില്‍ നിന്നോ അപ്പോ ഒരു 3D കോപ്പി തപ്പിയെടുക്കട്ടോ ?

  ReplyDelete
 11. -സു‍-|Sunil
  (ടേയ് നിന്റ പേരു ഫയങ്കര "കണ്‍ഫൂസണ്‍" ആണു കെട്ട) :)

  ഗണിത ശസ്ത്രത്തിന്റെ ക്രിയാത്മകമായ ദൃശ്യാവിഷ്കാരമാണു 3D imaging. ഇത് ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ പ്രതിരോധ വകുപ്പ് flight and aerospace simulationനു വേണ്ടിയാണു വികസിപ്പിച്ചെടുത്തത്. പണ്ടോക്കെ ഈ മേഖലയില്‍ ധാരാളം കൊച്ചു സ്ഥപനങ്ങള്‍ ഉണ്ടായിരുന്നു. ഒരോരുത്തരും വലുതായപ്പോള്‍ ചെറിയ സ്ഥപനങ്ങളെ വിഴുങ്ങി തുടങ്ങി. അങ്ങനെ സ്ഥപനങ്ങള്‍ കുറഞ്ഞു വന്നു ഉപകരണങ്ങളും വലുതായി തുടങ്ങി. SGI (Silicon Graphics Inc) Alias|Wavefront എന്ന canadian സ്ഥപനത്തെ 1995 വാങ്ങി. അവരാണു Maya വികസിപ്പിച്ചെടുത്തത്. 2005 SGI പോട്ടി പാളീസായപ്പോള്‍ അവര്‍ കിട്ടിയ കാശിനു Maya മോളെ Autodeskനു വിറ്റു. Maya ഒരു high-end Movie grade അനിമേഷന്‍ software ആണു്. 90% അനിമേഷം സിനിമകളും Maya യില്‍ നിര്‍മിച്ചതാണു. 3D Studio, Maya മോളുടെ പുറകില്‍ തന്നെയായിരുന്നു നില്പ്പ്. പക്ഷെ ഇനി Maya യിലുള്ള പല Technologyയും 3D Studioയില്‍ വരും കാലങ്ങളില്‍ പ്രതീക്ഷിക്കാം.

  വിശദീകരണം അല്പം കാട്ടിലേക്ക് കടന്നതില്‍ വിരോധമില്ലല്ലോ. (ഓഹ്. ഞാന്‍ ശ്രദ്ധിച്ചില്ല. ഇതെന്റെ തന്നെ ബ്ലോഗാണല്ലോ.)

  ReplyDelete
 12. ദാണ്ടേ ഒരു കാര്യം. പള്ളിയാണ എനിക്ക് ഈ സിന്ദബാദ് കെട്ടാല്‍ കിക്ക് ഉണ്ടാവൂലേ ചെല്ലകളെ.

  ഇനി വിഷയത്തെ പറ്റിയുള്ള തംശയങ്ങള്‍ മാത്രം മതി. കെട്ടല്ലെ? ചുമ്മ "ഗൊള്ളം" "ഗൊള്ളം" എന്നു പറയണ്ട. പഠിക്കണെങ്കി പഠി.

  ReplyDelete
 13. It is very good blog , u know to film editing ? i want to learn film editing

  ReplyDelete
 14. കൈപ്പള്ള്യേ... സാന്‍ഡോസ് ക്ലാസ്സിലിരിക്കണേല്‍ എല്ലാ ദിവസോം ക്ലാസ് കഴിഞ്ഞാല്‍ ഒരു പൈന്റ് ഓസിയാര്‍ ഫ്രീ യായി തരാംന്ന് പറഞ്ഞാ മതി. ലവന്‍ അവടെ തന്നെ ഇരുന്നോളും.


  3D Studio MaX ഫ്രീ ഡൌണ്‍‌ലോഡ് കിട്ടുമല്ലോ ല്ലേ.. ന്നാ സമയം കിട്ടുമ്പോ ഒന്നു ശ്രമിച്ചുനോക്കാം.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..