Friday, May 04, 2007

3D Studio - Rendering

വരച്ചും കുറിച്ചും എല്ലാം ചെയ്ത് വന്നപ്പോഴാണു ഒരു ഭയങ്കര പ്രശ്നം ദേവന്‍ എന്റെ മുതുകത്ത് എടുത്തിട്ടത്. "പോത്തന്‍" ദേവാന്‍, എണീരിടേ:

ശില്പ കലയില്‍ പ്രധാന ആയുധമായ "ഉളി", ജെബല്‍ ഉളിയിലേ "ഉളി" അല്ല, വാച്ച മാറി ഉളിയാവുന്ന ആ മറ്റെ ഉളിയുമല്ല, ഈ ഉളി നാം 3D ഉണ്ടാക്കാന്‍ പണിയുന്ന കമ്പുടറാണു്.

Renderingഉം ജാമ്പോവന്‍ ഉളികളും.
ഞാന്‍ 1994ലാണു 3D Studio അദ്യം ഉപയോഗിക്കുന്നത്. അന്ന് എന്റെ കമ്പൂട്ടര്‍ Pentium മാത്രമായിരുന്നു. (രണ്ടും മൂനും ഉണ്ടാവുമ്പോഴണല്ലെ ഒന്ന് ഉണ്ടാവു !!!) . അതില്‍ തന്നെയാണു പല വന്‍ "അനിമേഷങ്ങളും" ഉണ്ടാക്കിയത്.

ആദ്യം rendering (ചിത്രീകരണം) എന്താണെന്ന് വിശദീകരിക്കാം. നമ്മള്‍ നിര്മ്മിച്ച ‍Wireframe Meshല്‍ നിറങ്ങളും, വെളിച്ചം എങ്ങനെ കമ്പ്യൂട്ടര്‍ പ്രയോഗിക്കുമ്പോഴാണു നാം അതിനെ നാം ഉദ്ദേശിച്ച രീതിയില്‍ കാണുന്നത്. ഇതിനെ off-line Rendering എന്നാണ്‍ പറയുന്നത്. ഇനി Real-Time (തത്സമയ) Renderingഉം ഉണ്ട്. സാധരണ simulation systemsഉം gaming systemsഉം ആണു real-time rendering ഉപയോഗിക്കുന്നത്. ദൃശ്യ ഭംഗിക്കും, റിയലിസത്തിനും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ചിത്രീകരണങ്ങള്‍ക്ക് ഇപ്പോഴും off-line rendering തന്നെയാണു കൂടുതല്‍ പ്രായോജനം ചെയ്യുന്നത്.

rendering എന്നാല്‍ പ്രകാശ രശ്മികളെ wireframe meshലൂടെ പതിപ്പിച്ച ശേഷം കമറയിലേക്ക് പകര്‍ത്തുന്ന "പോക്കത്തിലെ" ഗണിത ശസ്ത്രമാണു.

ദേവന്റെ PIII യില്‍ ഈ പാഠങ്ങള്‍ render ചെയ്യാന്‍ കഴിയുമോ?
തീര്‍ശ്ചയായും കഴിയും.

Jurassic Parkലേ Dino"saucer" രണ്ടുകാലില്‍ എണീറ്റ് നിന്നു Disco കളിക്കുന്നത് ഉണ്ടാക്കാന്‍ പറ്റുമോ, അതും പറ്റും. പക്ഷെ frame എല്ലാം render ചെയ്ത് തീരാന്‍ ചിലപ്പോള്‍ 10 വര്‍ഷം കാത്തിര്‍ക്കേണ്ടി വരും.

പുതിയ processor വരുമ്പോള്‍ സമയമാണു നമുക്ക് renderingല്‍ കുറഞ്ഞു കിട്ടുന്നത്. എത്ര പുതിയ high-speed processor കിട്ടിയാലും ചില സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ കൂട്ടിയെടുക്കാന്‍ സമയം ധരാളം വേണ്ടിവരും. computerന്റെ വേഗത ഏറ്റവും കൂടുതല്‍ പരീക്ഷിക്കുന്ന ഒരു മേഖലയാണു 3D processing. വേറെ ഒരു മേഖലയിലും ഇത്രമാത്രം processing energy ഉപയോഗിക്കുന്നില്ല. ചൊവ്വെ render ചെയ്യാന്‍ എന്നെ ഏറ്റവും കൂടുതല്‍ വലിപ്പിച്ച ഒരു വസ്തുവാണു എണ്ണയും വെള്ളവും. ഒരുപാടു കഷ്ടപ്പെടുത്തിയ വസ്തുക്കളാണു. ഇന്നും ഇതിനെ നല്ല രീതിയില്‍ ചെയ്യാന്‍ പ്രത്യേക തിരിക്കി-കയറ്റല്‍ (plug-in) ഉപകരണങ്ങള്‍ ആവശ്യമാണു്.

പിന്നെ movie renderങ്ങ് render farms ലാണു ചെയ്യുന്നത്. നമ്മള്‍ wireframeഉം, materialsഉം അവര്‍ക്ക് കൊടുത്താല്‍ അവര്‍ അതിനെ render ചെയ്തു video file ആക്കി തരും. അവര്‍ ഇരുപതും മുപ്പതും കമ്പ്യൂട്ടര്‍ ഒരുമിച്ച് ഉപയോഗിച്ചാണു ഇതു ചെയ്യുന്നത്. 3D Studio Maxലും ഈ സംവിധനമുണ്ട്. നാലും അഞ്ജും പഴയ കൊമ്പ്യൂട്ടറുകള്‍ എല്ലാം network ചെയ്ത് നമുക്കു തന്നെ ഒരു render farm വീട്ടില്‍ ഉണ്ടാക്കാവുന്നതേയുള്ളു. 3D Studio യുടെ network edition licensing ന്റെ കാശു മാത്രം കൊടുത്താല്‍ മതി. 3D studio മറ്റു cinema grade rendering softwareനേ കാള്‍ വിലയും കുറവാണു.

ദേവാന്‍‍, ഈ വിഷയത്തെ ഉയര്‍ത്തിയതിനു രണ്ട് പെഗ്ഗ് JD എന്റെ വക.

8 comments:

  1. നിങ്ങളെഴുതുന്നതെല്ലാം ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്.കമന്റിടാറില്ലന്നേയുള്ളു.ഇത്തരം കാര്യങ്ങള്‍ എഴുതാന്‍ താല്പര്യവും സമയവും കഴിവും ഉള്ളവര്‍ ബ്ലോഗ് ലോകത്ത് നന്നേ കുറവാണ്.പിന്നീട് ഒരു പുസ്തകമായി പുറത്തിറക്കാനുള്ള സാധ്യത കൂടി പരിഗണിച്ച് വിശദമായി എഴുതുക.(ഡി.സി.ബുക്സ് , ഇത്തരം വിഷയങ്ങളില്‍ എഴുതാന്‍ കഴിവുള്ളവരെ ഇടക്കാലത്ത് തേടിയിരുന്നു.)എന്റെ ആശംസകള്‍.

    ReplyDelete
  2. തൊടുപുഴക്കാരന്‍

    പുസ്തകം. എനിക്ക് ചിരിവരുന്നു. ഇതൊന്നുമ്പുസ്തകമായി ഒരിക്കല്ലും വരില്ല. വരരുത്. വായിക്കാനുള്ളവര്‍ ഇവിടെ വന്ന് വായിക്കട്ടേ.

    എന്റെ സ്വഭാവത്തിനു പുസ്തകം പുറത്ത് വരുന്നത് സംശയമാണു. DC booksല്‍ ചെന്ന് എന്തെങ്കിലും പറഞ്ഞ് വഴക്കുണ്ടാക്കും.

    പുസ്തകം എന്തിനു പുറത്തിറക്കണം എന്നൊരു ചൊദ്യം തന്നെ എനിക്ക് ഉത്തരമില്ലാത്ത് ഒന്നാണു.

    താങ്കള്‍ എന്റെ എഴുത്ത് തുടര്ന്ന്‍ വായിക്കുക. :) അതു മതി.

    ReplyDelete
  3. “പുസ്തകം എന്തിനു പുറത്തിറക്കണം എന്നൊരു ചൊദ്യം തന്നെ എനിക്ക് ഉത്തരമില്ലാത്ത് ഒന്നാണു.“
    അതിനുത്തരം പറയാം.ഏതാനും വര്‍ഷം മുന്‍പ് M.Sc യുടെ സിലബസ്സ് മാറിയപ്പോള്‍ Digital Signal Processing ന്റെ ഏതാനും ഭാഗങ്ങള്‍ പഠിപ്പിക്കേണ്ടി വന്നു.അതിനായി ഒരു പുസ്തകം തേടിയപ്പോള്‍ ലഭിച്ച ഏറ്റവും മികച്ചത് internet ല്‍ നിന്ന് കിട്ടിയ The Scientist and Engineer's Guide to Digital Signal Processing (A textbook of DSP techniques by Steven W. Smith, 1997, 640 pages.Free download from : www.dspguide.com )
    എന്നതാണ്. ഏതാണ്ട് താങ്കളുടെ ശൈലിയിലാണ് അതെഴുതിയിരിക്കുന്നത്.
    ആയിരക്കണക്കിനാള്‍ക്കാരാണ് അതുകൊണ്ട് പ്രയോജനം നേടിയത്.ആ മനുഷ്യനും താങ്കളേപ്പോലെ ചിന്തിച്ചിരുന്നെങ്കിലോ ?

    ReplyDelete
  4. കൈപ്പള്ളി മാഷേ തൊടുപുഴക്കാരന്‍ പറഞ്ഞതു സത്യമാണ്. ഞാനും അക്കാര്യം തന്നെ ഓര്‍ക്കുകയായിരുന്നു. DC യും PC യും ഒക്കെ നമുക്ക് പിന്നെ തീരുമാനിക്കാം. മാഷിന്റേത് തകര്‍പ്പന്‍ ശൈലിയാണ്. (typo-യുടെ പ്രശ്നം.. അതൊരു വിഷയമേയല്ല. താങ്കള്‍ എഴുതുന്ന മാറ്റര്‍ ആ angle-ല്‍ നിന്ന് ഒന്നു വീണ്ടും വായിച്ച് മാറ്റിത്തരാന്‍ കഴിവും ഒരുക്കവും ഉള്ള സഹപ്രവര്‍ത്തകര്‍ ഒരുപാടുണ്ടാവും ഇവിടെത്തന്നെ)

    ഇപ്പോള്‍ എഴുതുന്നതുപോലെ തന്നെ വിശദമായി എല്ലാം എഴുതുക. പിന്നെ ചിന്തിക്കാനുള്ളത് flash നു പകരം രേഖാചിത്രങ്ങള്‍ ഉപയോഗിക്കുന്ന കാര്യമാണ്. അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ flash demostration ഉപയോഗിക്കുന്നിടത്ത് അല്പം കൂടി വിശദീകരണങ്ങള്‍ വേണ്ടിവരും..


    ഈ course കഴിയുമ്പോഴേക്ക് ഒരു സമാഹരണത്തിനുള്ള വഴി നോക്കണം.. തീര്‍ച്ചയായിട്ടും..

    ReplyDelete
  5. കൈപ്പള്ളി ഇവരെല്ലാം പറയുന്നതിലും കാര്യമില്ലേ ?

    ReplyDelete
  6. ഗുരോ, സൂപ്പര്‍...

    ReplyDelete
  7. ennda ithe innale vannthu ithu tanne

    ReplyDelete
  8. Dear Kaippally,
    5) മലയാള അക്ഷരങ്ങള്‍ ശരിയായി സമ്യോജിപ്പിച്ച് പ്രദര്‍ശിപ്പിച്ച് പ്രവര്ത്തിപ്പിക്കാനുള്ള dynamic link library MS windowsല്‍ ഇതിനെ USP10.dll എന്നറിയപ്പെടും. ഇതാണു് അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതും, സ്വരചിഹ്നങ്ങളെ അതാത് സ്ഥാനങ്ങളില്‍ സ്ഥാപിക്കുന്നതും. ഈ ഘടകത്തിന്റെ അഭാവത്തിലാണു് കൂട്ടക്ഷരങ്ങള്‍ കാണാതാവുകയും, സ്വരചിഹ്നങ്ങള്‍ സ്ഥാനം മാറി ഇരിക്കുന്നതും. കേരളം എന്നതിനു് ക‍‌േരളം എന്നും 'കൌമുദി' എന്നതിനു പകരം 'ക‍ൌമുദി' എന്നും കാണുന്നത്.
    -----------------------------------
    മുകളില് പറഞ്ഞതാണു്‌ എന്റെ പ്രശ്നം.എല്ലാം കൃത്യമായിരുന്നതാണു്‌. പെട്ടെന്നൊരു ദിനം ആകെ പ്രശ്നമായി.

    Just go thru' it if u get time. blog name : charudathan.blogspot.com

    How do I set it right?

    Thanks & Regards

    Suresh

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..