
അറിയാവുന്ന ഒപ്പികല്സ് മലയാളത്തില്‍ ഞാന്‍ നാട്ടുകാരെ എല്ലാം 3D പഠിപ്പിക്കാന്‍ ശ്രമിക്കാം. ഭാഷയുടെ പോരായ്മകള്‍ പോക പോക മണ്ണിട്ട് നമുക്ക നികത്താം.
-------------------
ഈ ത്രീഡി ത്രീഡി എന്നുമ്പറഞ്ഞ് എല്ലാവമ്മാരും ഇട്ട് ഉണ്ടാക്കുന്ന സാദനം നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇതിന്റെ ഉദാഹരണങ്ങള്‍ നിങ്ങള്‍ ചില holywood ചിത്രങ്ങളില്‍ കണ്ടുകാണു. വളരെ നല്ല 3D പ്രയോഗം ആരും ശ്രദ്ധിക്കാതെ തന്നെ നമ്മെ എല്ലാം പറ്റിച്ച് അങ്ങ് കടന്നു കളയുകയും ചെയ്യും (ഉദ: Gladiator, The Perfect Storm). മഹ ചെറ്റ 3D പ്രയോഗങ്ങള്‍ "നാട്ടുകാരെ ദാണ്ടെ ഞങ്ങള്‍ പോക്കത്തിലെ 3D ഉപയോഗിച്ചിട്ടുണ്ടേ" എന്നുമ്പറഞ്ഞ് വിളിച്ചുകാട്ടുകയും ചെയ്യും. നമ്മളുടെ മലയാളം TV ചാനലുകള്‍ ഇതു വളരെ വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുകയാണു. ഇപ്പോഴും പഠിച്ച് തീര്‍ന്നിട്ടില്ല എന്നാണു അറിഞ്ഞത്.
Computer ഉപയോഗിച്ചുണ്ടാക്കുന്ന ചിത്രങ്ങള്‍ videoയും filmഉം വെച്ചുണ്ടാക്കുന്ന ചിത്രങ്ങളുമായി കോര്ത്തിണക്കുമ്പെഴാണു നല്ല കലാരൂപമായി മാറുന്നത്. ദൃശ്യഭംഗിയാണു് ഈ മാധ്യമത്തിന്റെ പ്രാധാന ഉദ്ദേശം. അല്ലാതെ computer കോപ്രായം അല്ല.
(പ്രത്ത്യേകം മനസിലാക്കേണ്ട വേറൊരു കാര്യം കൂടിയുണ്ട്. "അപ്പച്ചന്റെ" 3D കണ്ണാടി വെച്ച് കാണുന്ന 3D അല്ല ഈ 3D. അത് വേറെ ഇതു വേറെ. അതും ഇതും തമ്മില്‍ ഉള്ള ബന്ധം പിന്നെ എപ്പോഴെങ്കിലും നിങ്ങള്‍ ഓര്‍മ്മിപ്പിച്ചാല്‍ ഞാന്‍ പറയാം. ഇപ്പോഴ് ചോദിക്കല്ലും !!)
ഇതു പഠിക്കാന്‍ നമ്മള് അദ്യം തന്നെ ചില അഠിസ്താന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
അളവ്:
കടലാസില്‍ ചിത്രങ്ങള്‍ വരക്കാന്‍ 2 പ്രധാന അളവുകള്‍ മാത്രം മതി. നീളവും, വീതിയും. മൂനാമത്തെ അളവായ ആഴം കൂടി ചേരുംബോള്‍ അതിനു മൂന്ന് അളവുകളുള്ള വസ്തുവായി മാറുന്നത്.
ലോകത്തില്‍ എല്ലാ വസ്തുക്കളേയും മൂന്നു അളവുകള്‍ കൊണ്ട് നമുക്ക് അളക്കാനും നിര്‍മ്മിക്കാനും കഴിയും. (ആളുകളെ ഇങ്ങനെ അളക്കാന്‍ കഴിയില്ല !!)
അപ്പോള്‍ പറഞ്ഞു വന്നത്. അളവുകളാണു്.
നീളം, വീതി, ആഴം. ഇതിനെ നമുക്ക് x, y, z ആയി ചുരുക്കാം. ഈ മൂനു അളവുകളും അങ്ങോട്ടും ഇങ്ങോട്ടും ചുമ്മ മാറ്റാവുന്നതാണു. ഒരിക്കല്‍ മാറ്റികഴിഞ്ഞാല്‍ പിന്നെ അവിടെ തന്നെ വെച്ച് പണിയണം. ചുമ്മ വീണ്ടും വീണ്ടും മാറ്റി കളിക്കരുത്. വട്ടാകും. മൂനു അളവുള്ള ഒരു വസ്തുവിനെ ചിത്രീകരിക്കുന്ന പ്രക്രിയയാണു 3D imaging എന്ന് പറയപ്പെടുന്നത്. ചലിക്കുന്ന വസ്തുവിനെ അളക്കാന്‍ നാലാമത്തെ അളവായ സമയവും നമുക്ക് ഇതിനോടൊപ്പം കൂട്ടാം. അതിനെയാണു "അനിമാഷം" "അനിമാസം" എന്ന് പറയുന്നത്. യേത്?
പ്രകാശം:
പ്രകാശം ഒരു വസ്തുവില്‍ പതിക്കുമ്പെഴാണു ആ വസ്തുവിനെ നമുക്ക കാണാന്‍ കഴിയുന്നത്. പ്രകാശമില്ലെങ്കില്‍ ഇരിട്ട് മാത്രം. ("ഇതുപിന്നെ കൈപ്പള്ളി ഇങ്ങോട്ട് ഒരുട്ടിയിട്ടില്ലെങ്കിലും നമ്മക്ക എല്ലാം അറിയാം" എന്നു് പറയരുത് ഉണ്ണികളെ !! wait)
ഒരു വസ്തുവില്‍ പ്രകാശം നിര്‍മ്മിക്കുന്ന വൈവിദ്ധ്യങ്ങള്‍ നമുക്ക് നോക്കാം. എല്ലാത്തിന്റേയൊന്നും മലയാളം ഒന്നും എനിക്കറിഞ്ഞൂട.
1) reflection പ്രതിബിംബനം
2) refraction കിരണഭിന്നത
3) Shine തിളകം
4) Texture (ആ !)
5) Shadow നിഴല്‍
6) Translucency പ്രകാശം കടക്കുന്ന അദ്
7) Glare പ്രകാശം അങ്ങന ചിതറി കാണുന്ന മറ്റെ അദ്
8) Radiosity/Radiance തേജ്ജസ്
ഇനിയുള്ളെതെല്ലാം അല്പം കടുപ്പമാണു് , പിന്നെ ഒരിക്കല്‍ പറഞ്ഞുതരാം. ഇത്രയും കാര്യങ്ങള്‍ ചേരുമ്പോഴാണു ഒരു വസ്തുവിനു് visual definition ഉണ്ടാകുന്നത്.
ചരിത്രം:
യുഗങ്ങള്‍ക്കു മുമ്പ്, (അതായത് 1969നു മുമ്പ്) ഇതിനെ ഒരു കലാരൂപമായി വികസിപ്പിച്ചവരാണു ശില്പികള്. അവമ്മാരു് നമുക്ക് നല്ല അടിപൊളി ചരക്കുകളുടെ രൂപങ്ങള്‍ കല്ലില്‍ കൊത്തിവെക്കുകയും ചെയ്തു. (ഉദ: തിരോന്തരം ശംഖുമുഖം ബീച്ചില്‍ കാനായി ആശാന്റെ മലര്‍ന്നടിച്ച് കിടക്കുന്ന "ഐറ്റം").
അപ്പോഴ് ഈ കലാരുപം ഒരു മഹാ സംഭവമാണെന്നു നിങ്ങളെല്ലാം മനസിലാക്കണം. 1969ല്‍ ആണെന്നു തോന്നുന്നു, 2001 a space odessey എന്ന സിനിമയില്‍ computer ഉപയോഗിച് കുറേ അധികം 3D പ്രയോഗങ്ങള്‍ ഉണ്ടായത്. പിന്നെ പഴയ King Kong എന്ന സിനിമ കണ്ട വട്ടായി Stephen Spielberg, "Jurasic Park" എന്ന സിനിമ ഉണ്ടാക്കി. അതിനു് ശേഷം കൈയ്യും കാലും കുത്താനിടമില്ലാതായി. എല്ലാ പഞ്ജായത്തിലും മുക്കിനു മുക്കിനു 3D, 4D, 5D, instituteകള്‍ തുറന്ന് ആരംഭിച്ച്. ഒരു 3D course കഴിഞ്ഞല്‍ രണ്ട് "D" ഫ്രീ എന്ന രീതില്‍ പഠിപ്പിച്ചു തുടങ്ങി. പഠിപ്പിച്ച് പഠിപ്പിച്ച് ഒരുപാടു പേര് കാശുണ്ടാക്കി. ആരും 3D ഉപയോഗിച്ച് കാശുണ്ടാക്കിയില്ല.
അപ്പോള്‍ നമ്മള് പറഞ്ഞു വന്നത്. 3D എന്തിനെല്ലാം ഉപയോഗിക്കാം എന്നാണു്.
Enineering
ഏതൊരു വസ്തു നിര്‍മ്മിക്കുന്നതിനു മുമ്പ് അതിനെ രൂപവല്കരിക്കാനും. പിന്നെ അതിനു ശേഷം Stress test, Simulation (മലയാളം "നഹിം" "നഹിം") ചെയ്യാനും കാശു തരുന്ന clientനെ കാണിക്കാനും. ഇതുണ്ടാക്കുന്ന sub-contractorsനെ കാണിക്കാനും. നാട്ടുകാരെ എല്ലാം കാണിച്ച് കെട്ടിടത്തിലുള്ള flatകള്‍ വില്‍ക്കാനും ഭയങ്കരമായി ഉപകരിക്കും. (ഇതെല്ലാം കെട്ടിടമുണ്ടാക്കാന്‍ plot വാങ്ങുന്നതിനും എല്ലാം മുമ്പാണു് കേടോ !!!)
Entertainment
ആനയും പോത്തും നമ്മള് പറഞ്ഞാല്‍ കേള്കുമോ. ഇല്ല. അപ്പോള്‍ എന്തു ചെയ്യും. അവരെ എല്ലാം Spielberg ചെട്ടന് ചെയ്തപോലെ കമ്പ്യുട്ടറില്‍ ഇട്ട് ഉണ്ടാക്കാം. ഒരു യഥാര്‍ത്ഥ മൃഗത്തിന്റെ കളിമണ്‍ പ്രതിമ എടുത്തു് വെച്ച് 3D സ്കാനര്‍ ഉപയോഗിച്ച് അതിന്റെ രൂപം computerല്‍ കയറ്റാം. (പണ്ടൊക്കെ ഇതിനെ scan ചെയ്യാതെ തന്നെ ഉണ്ടാക്കുന്ന computer "രാക്ഷസന്മാര്" ഉണ്ടായിരുന്നു അത്രെ). എന്നിട്ട് ഇതിനെ കൊണ്ട് പല കാര്യങ്ങളും ചെയ്യിപ്പിക്കാം. ഓട്ടിക്കം, ചാടിക്കാം. എന്തിനു്, ഒടുക്കത്ത scooby day bag വരെ "വില്‍"പ്പിക്കാം.
പിന്നെ പണ്ടുണ്ടായിരുന്ന കപ്പലും, വിമാനങ്ങളും, വണ്ടികളും എല്ലാം സിനിമക്കും gamesനും വേണ്ടി ഇടിച്ച് പോളിച്ചു കളയുന്നത് കഷ്ടമല്ലെ എന്ന് ഓര്‍ത്ത് അതിനേയും ഇങ്ങനെ ഉണ്ടാക്കാം. മുങ്ങിയ കപ്പലും ഇങ്ങനെ ഉണ്ടാക്കി കാണിക്കാം.
Medicine
വൃക്ക ക്കല്ല്, ഭ്രൂണം, അര്‍ബ്ബുദം, എല്ലാം MRI (Magnetic Resonance Imaging) Scanner വെച്ച് പകര്‍ത്തിയതിനു ശേഷം computerല്‍ പുനര്പ്രതിഷ്ടിച്ച് കാണാനും 3D imaging സഹായിക്കും.
എത്ര സുന്ദരമായ സാദനമാണു ഈ 3D. :)
ആരും പേടിക്കരുത്. തുടരും...
ക്ലാസ്സ് തുടങ്ങിയോ? ഞാന്‍ ഹാജര്‍. :)
ReplyDeleteഹ ഹ,
ReplyDeleteഎന്റണ്ണോ,
സംഗതി പഠിക്കാനിപ്പം സമയമില്ലെങ്കിലും ആ അവതരണ രീതി തകര്‍പ്പന്‍.
‘മലയാളം നഹീ, നഹീം’ ഹ ഹ, എനിക്ക് വയ്യ.
ബേസിക്ക് അറിയാവുന്നവര്‍ക്ക് നല്ല ഉപകാരപ്രദമായിരിക്കും ഇത്, പോരട്ടെ.
മെഡിക്കല്‍ ഫീല്‍ഡിലാണ് ഇതിന്റെ ശരിക്കുമുള്ള ഗുണങ്ങള്‍ കാണുമ്പോള്‍ ഞാന്‍ അന്തം വിട്ടത്. ഈവണ്‍ ഒരു ന്യൂറോളജസ്റ്റിനു പോലും ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് ഇത് കണ്ട് ഡിസിഷന്‍ എടുക്കാം.
ReplyDeleteതുടരൂ....
വിജ്ഞാനപ്രദമായ പാഠം.
ReplyDeleteഹോ അപാരം. പണ്ടത്തെ ഫിസിക്സും കെമിസ്ട്രിയും ജ്യോഗ്രഫിയുമൊക്കെ ഇങ്ങിനെ എടുത്തിരുന്നെങ്കില്‍... എത്ര വിരസമായ വിഷയവും അറിയാതെ തന്നെ പഠിച്ചുപോയേനെ.
ReplyDeleteവളരെ നല്ല രീതി. ഞാനും തീരുമാനിച്ചു 3ഡി പഠിക്കാന്‍.
വളരെ നന്ദി.
ലേബല്സില് ആ ‘സങ്കീതം’ കണ്ടെന്റെ കണ്ട്രോള് പോയി..:) അക്ഷരത്തെറ്റുണ്ടെങ്കിലും ഇത്രേം poetic ആയിട്ടു മലയാളം പറയാന്‍ കഴിയുന്നതൊരു കഴിവാ..
ReplyDeleteഇനീം വരട്ട്.. ഡീറ്റയിലായിട്ട് വരട്ട്..
കൈപ്പള്ളി വിവരിക്കുന്ന രീതി സൂപ്പര്‍.
ReplyDeleteകൈപ്പള്ളീ,
ReplyDeleteഞാനും ദക്ഷിണ വെക്കുന്നു:)
ഒരു കൈ നോക്കാം അല്ലേ?
അണ്ണാ ഇതു കലക്കി.. ഇങ്ങനെ പഠിപ്പിച്ചാ നമ്മളും 3D അല്ല ഒരു 6D വരെ പഠിക്കും.. ഇന്നാപിടിച്ചോ ഒരു വെറ്റിലേം ഗാന്ധീം..
ReplyDeleteതലകുത്തി നിന്നാലും ഒരു ഐ.റ്റി ട്ടെക്കിയല്ലത്തത് കൊണ്ട് ഞാന്‍ അനിമേഷന്‍ പഠിക്കാന്‍ പോണില്ലാ.......
ReplyDeleteപക്ഷേ ഈ സംഭവം പറഞ്ഞു വരുന്ന രീതിയുണ്ടല്ലോ...അത് ഞാന്‍ പൊക്കും.....എനിക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും....
നല്ല സംരംഭം......
എല്ലാ ആശംസകളും...
കൈപ്പള്ളി പറഞ്ഞു..
ReplyDeleteവളരെ നല്ല 3D പ്രയോഗം ആരും ശ്രദ്ധിക്കാതെ തന്നെ നമ്മെ എല്ലാം പറ്റിച്ച് അങ്ങ് കടന്നു കളയുകയും ചെയ്യും (ഉദ: Gladiator, The Perfect Storm).
വളരെ ശരിയായ അഭിപ്രായം.
ഇതു പോലെ ഒരു സിനിമയായിരുന്നു Willow. അതിലെ ഗ്രാഫിക്സ് ആ സമയത്ത് തിരിച്ചറിയുക പോലും ഇല്ല. കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ചെയ്തത് എന്ന് പറയുന്നത് നാണക്കേടായിട്ടാണ് സംവിധായകര്‍ കണ്ടിരുന്നത് എന്ന് തോന്നുന്നു. അതിലും ബിസിനസ് കണ്ടത് സ്പീല്‍ബെര്‍ഗ്. juraasic park തുടക്കം.
നന്ദി..ഈ പോസ്റ്റിന്..
പ്രിയ കൈപ്പള്ളീ,
ReplyDeletetexture ന്റെ മലയാളം ഇതാ:
നെയ്യുന്നതിന്റെ രീതി; നെയ്ത്ത്; ഇഴ; പാവ്; എന്നൊക്കെ പറയാം.
ലേഖനം വളരെ വിജ്നാനപ്രദമാണു.
ഞാനിത് പ്രിന്റു ചെയ്തു വക്കുന്നുണ്ട്. എന്നിട്ടുവേണം ഒന്നു പ്രയോഗിക്കാന്‍.
സസ്നേഹം
ആവനാഴി
പ്രിയ കൈപ്പള്ളീ,
ReplyDeleteStress: സമ്മര്‍ദ്ദം, പ്രാധാന്യം, ഊന്ന് , ഘനം, മൂല്യം , പ്രഭാവം , ഉറപ്പ്, ഊറ്റം .
ഇവിടെ സമ്മര്‍ദ്ദം ആയിരിക്കണം ഉചിതം. എന്താ?
Test: പരിശോധന, പരീക്ഷ
Simulation: അനുകരണം, നടനം. ഇവിടെ അനുകരണമാവും ഉചിതം എന്നു തോന്നുന്നു.
സസ്നേഹം
ആവനാഴി
ചേട്ടായീന്നുള്ള വിളി ഞാന്‍ നിര്‍ത്തി.
ReplyDeleteഗുരോ എന്നേ ഇനി വിളിക്കൂ...
3 ഡി സ്റ്റുഡിയോ 4 പഠിച്ചിരുന്നു പണ്ട്. പിന്നെ ടച്ച് വിട്ടു.
ഇതുപോലെ ആരേലും എന്നെ ഒന്ന് പഠിപ്പിച്ചിരുന്നെങ്കിലെന്ന് അമ്മച്ചിയാണെ ആഗ്രഹിച്ചിരുന്നു. അങ്ങോട്ട് പലവട്ടം ചോദിക്കാന്‍ തുടങ്ങിയതുമാണ് - തിരക്ക് അറിയാവുന്നതുകൊണ്ട് സമയമുണ്ടാകില്ലെന്ന് കരുതി ചോദിച്ചില്ല.
ദൈവം അനുഗ്രഹിക്കട്ടെ! ഇടയ്ക്ക് നിര്‍ത്തരുതെന്ന അപേക്ഷയോടെ, തുടങ്ങുന്നു പഠനം.
കൈപ്പള്ളി സ്കൂള്‍ ഓഫ് 3 ഡി സിന്ദാബാദ്!
കൈപ്പിള്ളി സാറേ... നമിച്ചു.... :-)
ReplyDeleteബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...
ReplyDelete