ഇന്ത്യൻ നിയമാവലിയിൽ എഴുതിച്ചേർക്കാൻ വിട്ടുപോയ ഒന്നാണു് സ്വകാര്യത നിയമങ്ങളും വിവര സംരക്ഷണ നിയമങ്ങളും. ഒരു വ്യക്തിയുടെ അനുമതി ഇല്ലാതെ മാദ്ധ്യമങ്ങൾക്ക് എന്തെല്ലാം പ്രസിദ്ധീകരിക്കാം എന്നു് വ്യക്തമായ ഒരു് കാഴ്ച്ചപ്പാടില്ല. സ്വകാര്യത ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടായിരിക്കാം വാർത്താ പത്രങ്ങളും മാദ്ധ്യമങ്ങളും (പ്രായപൂർത്തി ആയവരായാലും അല്ലെങ്കിലും) വ്യക്തികളുടെ ഊരും പേരും പരസ്യപ്പെടുത്തുന്നതു. H1N1 രോഗം പിടിപെട്ടു ഒരു തിരുവനന്തപുരം സ്വദേശി മരിക്കുകയുണ്ടായി. ഈ വ്യക്തിയുടെ പൂരവ്വ സ്ഥിധിയും, രോഗവിവരങ്ങളും, ഊരും പേരു് പ്രസിദ്ധീകരിക്കാൻ ചാനലുകൾക്കും പത്രങ്ങൾക്കും യാതൊരു നിബന്ധനയും ഇല്ലത്തതിന്റെ കാരണവും ഇതാണു്. പേരു് പറയാതെ തന്നെ വാർത്ത അവതരിപ്പിക്കാം.
പത്രങ്ങളിൽ സ്ഥിരമായി കാണാറുള്ള ചിത്രങ്ങളിൽ ഒന്നാണു് കുറ്റവാളികൾ എന്ന് പോലിസ് സംശയിക്കുന്നവരെ ഷർട്ടില്ലാതെ നില്കുന്ന ഫോട്ടോകൾ. എന്താണു് ഈ പ്രഹസനത്തിന്റെ ഉദ്ദേശം? കുറ്റം ചെയ്തു എന്നു തെളിയിക്കേണ്ടതു് കോടതിയല്ലെ? അങ്ങനെ കോടതിയിൽ ഹാജരാക്കുന്നതിനു് മുമ്പ് പരസ്യമായി ഒരു വ്യക്തിയെ ഈ വിധത്തിൽ അപമാനിക്കുന്നതു് ഏതു് നിയമത്തിന്റെ ഭാഗമായിട്ടാണു്. കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതു് പ്രതികാരം തീർക്കുന്നതിന്റെ ഭാഗമായിട്ടാണു് മാദ്ധ്യമങ്ങൾ കാണുന്നതെന്നു തോന്നുന്നു.
ഒരു വ്യക്തിയുടെ medical records കേരളത്തിലെ ആശുപത്രികളിൽ എത്രമാത്രം സുരക്ഷിതമാണെന്നും നമ്മൾ ആലോചിക്കേണ്ടി ഇരിക്കുന്നു. രോഗികളുടേ വിവരങ്ങൾ ആശുപത്രികൾ ഈ വിധത്തിൽ പരസ്യപ്പെടുത്തുന്നതു് തടയാൻ നിമങ്ങൾ ഉണ്ടോ?