Thursday, February 28, 2008
ബ്രസീലിയന്‍ കുരുമുളക്‍ (!!)
Created by
Kaippally
On:
2/28/2008 08:19:00 AM
അവര്‍ നമുക്ക് കശുവണ്ടിയും, മരച്ചീനി കിഴങ്ങും, മുളകും തന്നു. പകരം നമ്മള്‍ അവര്‍ക്ക് കുരുമുളകു കൊടുത്തു. അവര്‍ അതിനെ വളര്ത്തി വലുതാക്കി. ഇന്നലെ ഞാന്‍ ആ കുരുമുളകിനെ കണ്ടു.
ദുബൈ Gulf food Expo യില്‍ Ruette Spicesന്റെ ഉത്പന്ന പ്രദര്‍ശനത്തില്‍ കണ്ട് ഒരു കാഴ്ച്. പണ്ടു Gama കോഴിക്കോട്ടില്‍ നിന്നും കൊണ്ട് പോയ വിത്തുകളുടെ പിന്‍ഗാമികള്‍. കേരളത്തിലെ കുരുമുളകിന്റെ അതെ രുചിയും, എരിവും ഒത്തുചേര്ന്ന്‍ ബ്രസീലിയന്‍ കുരുമുളക്. വിലയിലും കുറവുണ്ട്. പക്ഷെ കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതിനേക്കാള്‍ വളരെ താഴെയാണു് ബ്രസീല്‍ കുരുമുളക്‍ ഉല്പാതിപ്പിക്കുന്നത് . അവര്‍ ഇതിനെ ഒരു premium brand ആയിട്ടാണു് വില്ക്കുന്നത്.
Wednesday, February 13, 2008
അമേരിക്കന്‍ മലയാളി (?)
Created by
Kaippally
On:
2/13/2008 08:14:00 AM
അമേരിക്കന്‍ തിരഞ്ഞെടുപ്പ് തകര്‍ത്ത് നടക്കുന്നുണ്ടല്ലോ. അമേരിക്കന്‍ തിരഞ്ഞെടുപ്പ് അമേരിക്കകാരുടെ വിഷയമല്ലെ. ശരിയാണു്. അമേരിക്കകാരുടെ സ്വന്തം വിഷയം തന്നെ.
എനിക്ക് ചില ചോദ്യങ്ങള്‍ അപ്പോഴും മനസ്സില്‍ ബാക്കി.
വിദേശ പൌരത്വം സ്വീകരിച്ച മലയാളികള്‍ മലയളത്തില്‍ ബ്ലോഗ് എഴുതുന്നുണ്ടോ?
ഉണ്ടെങ്കില്‍ അവരില്‍ നിന്നും അവരുടെ അനുഭവങ്ങള്‍ (നാട്ടില്‍ 2nd Show കഴിഞ്ഞ വയല്‍ വരമ്പത്തുള്ള കരിക്ക് മോഷ്ടിച്ചതും, "മൂവാണ്ടന്‍ മാവിന്റെ മാങ്ങ തൊലിച്ചതും" അല്ല !) പുതുമയേറിയ അനുഭവങ്ങള്‍ കേള്‍ക്കാന്‍ നമുക്ക് താല്പര്യമില്ലെ?
അമേരിക്കയിലും ഇല്ലെ അമേരിക്കന്‍ പൌരത്വം സ്വീകരിച്ച മലയാളികള്‍? കാണും അല്ലെ? ഒന്നോ രണ്ടോ ബ്ലോഗുകള്‍ ഒഴികെ ഈ വിഷയം മറ്റെങ്ങും ചര്‍ച്ച ചെയ്ത് കണ്ടില്ല. അവര്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കേരളത്തിലെ ജനങ്ങളുമായി പങ്കുവെച്ചിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ സജ്ജീവമായി പ്രവര്‍ത്തിക്കുന്നില്ലെ? ഉണ്ടെന്നാണു് ഞാനറിഞ്ഞത്. പക്ഷെ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും മലയാളത്തില്‍ ബ്ലോഗില്‍ എഴുതുന്നില്ലായിരിക്കും.
ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളം അനുയോജ്യമല്ല എന്നൊരു ധാരണ ഉണ്ടായിരിക്കാം. പള്ളിപ്പാട്ടും, ബൈബിളും മാത്രം വായിക്കാനുള്ള ഭാഷ ആയിരിക്കാം. മലയാളം വളരെ അപര്യാപ്തമായ ഭാഷയാണു് എന്നൊരു ധാരണ ഉണ്ടായിരിക്കാം.
എന്നാല്‍ "ചന്ദ്രനില്‍ പോലും മലബാറി ചായ വില്കുന്നുണ്ടല്ലോ" എന്ന പ്രപഞ്ച സത്യം ഞാന്‍ ഓര്‍ത്തു. പക്ഷെ മലബാറി ചന്ദ്രനില്‍ പോയാല്‍ അവന്‍ അവിടുത്തെ മണ്ണില്‍ അലിഞ്ഞുപോകും. മലയാളം ഓര്‍മ്മകളുടെ ഭാഗം മാത്രമായി തീരും. A vestige of nostalgia. A language of memoirs on the verge of extinction.

Tuesday, February 12, 2008
Product & Packaging Design Part 2- വാഹനം
Created by
Kaippally
On:
2/12/2008 04:12:00 PM
കാലത്തിനൊത്ത് മാറാത്ത് Product Designന്റെ ഒരു നല്ല ഉദാഹരണം Hindustan Motorsന്റെ Ambassador കാറായിരിക്കും. ഒരു കാലത്തില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന Ambassador ഇന്ന് എങ്ങനെ മറ്റെല്ലാ മേഖലയിലും പുരോഗമിക്കുന്ന ഇന്ത്യയുടെ അപമാനമായി? വിപണിയില്‍ മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വിജയകരമായി വാഹനങ്ങള്‍ നിര്മിച്ച് വില്കുന്നുണ്ട് എന്നും നാം ചിന്തിക്കണം. അപ്പോള്‍ ഈ സ്ഥാപനം മാത്രം എന്തുകൊണ്ട് ഇങ്ങനെ ഒരു വാഹനം നിര്മ്മിക്കുന്നു?
അമ്പാസിഡര്‍ Grand കാറിന്റെ ചില പ്രത്യേകതകള്‍ HMന്റെ website നള്‍കുന്നത് ഇപ്രകാരം. (Firefox ഉപയോഗിച്ച് സൈറ്റില്‍ പോകുന്നവരുടെ ശ്രദ്ദക്ക്: നിങ്ങളുടെ browser adjust ചെയ്യണ്ട. Site Design ചെയ്തിരിക്കുന്നത് അവര്‍ തന്നെയാണു്.)
Mobile Charge Station
Option of Sunroof
Digital Clock
Reading lamp for rear seats
Child proof safety locks
Moulded Roof
Rear stop lamp
Head rest (Front/Rear)
Anti-glare rear view mirrors
ഇതില്‍ Digital clock ഒഴികെ 1960 നിര്മിച്ച ഏതൊരു വിദേശ വാഹനത്തിലും standard Features ആണു്. Hindustan Motors ഇതെല്ലാം "Features" ആയിട്ടാണു് അവരുടെ 2008ല്‍ വില്കുന്ന Ambassador Grand എന്ന കാറിന്റെ പ്രത്യേകതകളായി അവതരിപ്പിക്കുന്നത്.
Design flawsനെ പറ്റി പറയുകയാണെങ്കില്‍ ഒരുപാട് പറയണം. എങ്ങനെ ഒരു വാഹനം നിര്മിക്കരുത് എന്ന് ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ മുഖചിത്രമായി കൊടുക്കാന്‍ പറ്റിയത് Ambassador ആയിരിക്കും. Ambassadorന്റെ പുറകിലത്തെ സീറ്റില്‍ ഇരുന്നു് ചില്ല് ജാലകം ഉയര്ത്തുന്ന കൈപ്പിടി ഉപയോഗിച്ച് ഉയര്ത്താന്‍ ശ്രമിച്ചാല്‍, 360 ഡിഗ്രീ കറക്കിയെത്തുന്നതിനു് മുമ്പ് തന്നെ സീറ്റില്‍ തട്ടും. Design ചെയ്യുമ്പോള്‍ സീറ്റ് ഒന്നികില്‍ പുറകോട്ട് മാറ്റാം. അല്ലെങ്കില്‍ കൈപ്പിടി മുന്നോട്ട് നീക്കാം. ഇത് രണ്ടും ചെയ്തിട്ടില്ല. 50 വര്ഷമായിട്ടും ഇത് മാറ്റിയിട്ടില്ല.
Ambassador കാറിനെ പ്രശംസിച്ച് പലപ്പോഴും കേള്‍കാറുള്ള ഒരു വാദം, വണ്ടിയുടെ ഏതു് പ്രശ്നവും ഏത് വഴിവക്കിലെ സൈക്കിള്‍ ഷാപ്പിലും നന്നാക്കിയെടുക്കാം എന്നുള്ളതാണു്. വേറൊരര്ത്ഥതില്‍ പറഞ്ഞാല്‍ Ambassadorന്റെ "Technology" തികച്ചും Open source ആണു്. പക്ഷെ ഇന്ന് അത് നടക്കില്ല. വാഹനത്തേക്കാള്‍ വാഹനത്തിന്റെ spare parts വില്കുന്നതു് ഈ വ്യവസായത്തിന്റെ ഒരു പ്രധാന ഭാഗമാണു്. Ambassadorന്റെ Spare Parts "Open Source" ആയതിനാല്‍ ഏത് മലയാള പത്രപ്രവര്ത്തകനും നിര്മിക്കാം, (പണ്ട് പോലീസുകാരായിരുന്നു, പക്ഷെ ഇന്ന് പത്ര പ്രവര്ത്തനം വളരെ എളുപ്പമുള്ള ഒരു് പണിയാണല്ലോ). അപ്പോള്‍ Ambassadorന്റെ കൊട്ടിഘോഷിക്കുന്ന ഏറ്റവും വലിയ പ്രത്യേകത തന്നെ അതിന്റെ വൈകല്യവും.
പിന്നെ Nostalgia. UKയില്‍ Ambassador വില്കാന്‍ Hindustan Motor ഒരു ശ്രമവും നടത്തി. 1991 Britainല്‍ ഈ സാദനം ചില പരിഷ്കാരങ്ങളോടെ ഇറക്ക്. വിലകുറഞ്ഞ ഇന്ത്യന്‍ പ്ലാസ്റ്റിക്‍ moulding മാറ്റി പുതിയ wood Steeringഉം, upholsteryയും എല്ലാം ഉള്‍പെടുത്തിയിട്ടും ഉദ്ദേശിച്ചകണക്ക് വണ്ടികള്‍ വിറ്റില്ല. വര്ഷം 10 വണ്ടി പോലും ചിലക്കാത്തതിനാല്‍ വണ്ടി വില്ക്കാമെന്ന് ഏറ്റ് distributerന്റെ വീട് കുളം തോണ്ടി. Nostalgia വില്കാന്‍ പോലും നമ്മള്‍ക്ക് അറിയില്ല. അത് നല്ലതുപോലെ ആണുങ്ങള്‍ വിറ്റ് കാണിച്ച് തന്നു. Volks Wagen Beatleഉം Mini Cooperഉം Toyota FJ Cruiserഉം എല്ലാം വിജയകരമായി Nostalgia വിറ്റതിന്റെ ഫലമാണു്.
സഞ്ജേ ഗാന്ധി ചില്ലറ കാശുണ്ടാക്കിയെങ്കിലും 1984 Suzukiയെ ഇന്ത്യയില്‍ വന്ന് മാരുതി ഉദ്യോഗുമായി ചേര്ന്ന്‍ വണ്ടി ഉണ്ടാക്കി വിറ്റു തുടങ്ങി. അപ്പോഴും Hindustan Motors ഒന്നും ചെയ്തില്ല. അവര്‍ക്ക് വേണമെങ്കില്‍ 800 cc sectorല്‍ അന്യോജ്യമായ ഒരു വാഹനം ഇറക്കാമായിരുന്നു. ക്രമേണ നാട്ടിലുള്ള റോഡു മുഴുവന്‍ Maruthi 800 കൊണ്ടു നിറഞ്ഞു. Hindustan Motorsന്റെ Market share കുറഞ്ഞുതുടങ്ങി. അപ്പോള്‍ തുടങ്ങിയ വീഴ്ച ഇപ്പോഴും തുടരുന്നു. ഇന്ന് വിപണിയില്‍ വില്കുന്ന വാഹനങ്ങളില്‍ അംബാസഡര്‍ കാറുകളുടെ പങ്ക്‍ വെറും 6% ആണു്. 1984ല്‍ 90% market share ഉണ്ടായിരുന്ന ഈ വാഹനം എന്തുകൊണ്ട് 6% ആയി ചുരുങ്ങി എന്ന് അവിടെ ജോലി ചെയുന്ന ഏവനെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെ കുത്തിയിരുന്നു ചിന്തിക്കാന്‍ അവിടെ ഒരു "കുത്തിയിരുന്നു ചിന്തിക്കല്‍" department ഉണ്ടോ? ഇല്ലാ എന്നാണു് വര്ഷം തോറും കുറഞ്ഞുവരുന്ന sales reportകള്‍ സൂചിപ്പിക്കുന്നത്.
പ്രത്യക്ഷത്തില്‍ കാണുന്ന design flaws അല്ലാതെ തന്നെ Hindustan Motors എന്ന സ്ഥാപനത്തിനു പല പ്രശ്നങ്ങളുണ്ട്. അതില്‍ പ്രധാനം തൊഴിലാളി പ്രശ്നങ്ങളാണു്.
1) മൂത്ത് നരച്ച Un-trainable ആയ Union തൊഴിലാളികള്‍.
2) Factory ക്ക ആവശ്യമുള്ളതിലും അധികം തൊഴിലാളികള്‍.
3) കാലം മാറുന്നതിനനുസരിച്ച വിപണന നയങ്ങളും നിര്മാണ നയങ്ങളും മാറ്റാന്‍ ശ്രമിക്കാത്ത പ്രാകൃത Management രീതി.
West Bengalലെ ഇടതു പക്ഷ സര്‍ക്കാര്‍ പല നികുതി ഇളവുകളും ചെയ്ത് കൊടുത്തിട്ടും തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനാവാതെ ഫാക്ട്രി 2007ല്‍ അടക്കുകയാണുണ്ടായത്.
HM ഇപ്പോള്‍ Mitsubishiയുടെ Lancerഉം Montero (Pajero)യും വില്കുന്നതിനാല്‍ കഞ്ഞികുടി മുട്ടാതെ കാര്യങ്ങള്‍ നടന്നു പോകുന്നു.

Sunday, February 10, 2008
മലയാളം ബ്ലോഗിനെ അവഹേളിക്കാന്‍ വേദി ഒരുക്കിയ കലാകൌമുദിയോടുള്ള എന്റെ പ്രതിഷേധം.
Created by
Kaippally
On:
2/10/2008 04:08:00 PM
മലയാള ഭാഷയില്‍ ഉണ്ടായ ഏറ്റവും വലിയ ജനകീയ വാര്ത്താ വിനിമയ വിപ്ലവമാണു യൂണികോഡ് ഉപയോഗിച്ചുള്ള ശൃംഘലാപത്രങ്ങള്‍. സ്വതന്ത്രമായി എഴുതാനും വായിക്കാനും ചിന്തിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്ന ബൃഹത്തായ മാദ്ധ്യമമാണു ബ്ലോഗ്. ശ്രീ എം. കേ ഹരികുമാര്‍ കലാകൌമുദി മാസികയില്‍ മലയാളം ബ്ലോഗുകളെ കുറിച്ച് തെറ്റായ പ്രചരണം നടത്തുകയുണ്ടായി. മലയാളം ബ്ലോഗുകളെ അപമാനിച്ച ഈ ലേഖനത്തിനു് വേദി ഒരുക്കികൊടുത്ത കലകൌമുദിക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു.
മാസിക വാങ്ങി തീയിട്ട് കത്തിക്കാം എന്ന് കരുതി. ഇന്ന് രാവിലെ Rollaയില്‍ പോയി AED 18 കൊടുത്ത് ഈ ആഴ്ചത്തെ മൂന്നണ്ണവും കഴിഞ ആചത്തെ ഒന്നും വാങ്ങി. അപ്പോഴാണു അത് കണ്ടത്: ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഭരത് ഗോപിയുടെ മുഖചിത്രമുള്ള പതിപ്പാണു ഈ ആഴ്ച കലകൌമുദി പുറത്തിറക്കിയത്. പക്ഷെ വ്യക്തിയല്ല പ്രസ്ഥാനമാണു് മുഖ്യം എന്ന കാര്യം ഞാന്‍ ഓര്ത്ത്. ആ മാസികയില്‍ അനേകം മഹത്വ്യക്തികളുടെ ചിത്രങ്ങളുണ്ടായിട്ടുണ്ടാവാം. അവര്‍ എഴുതിയ ലേഖനങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ പ്രതിഷേധം അവരോടല്ല. മാസികയോടാണു. അവരോടൊന്നും എനിക്ക് വിരോധമില്ല. കലകൌമുദിയോടാണു് എന്റെ പ്രതിഷേധം.
40 Km ദൂരത്തുള്ള മണല്‍ കാട്ടില്‍ പോയി നാലണ്ണവും തീയിട്ട് ഞാന്‍ കത്തിച്ച്. അതിന്റെ ചിത്രങ്ങളാണു് ഇവ.

Tuesday, February 05, 2008
TextCloud
Created by
Kaippally
On:
2/05/2008 04:02:00 PM
ഒ.ട്.
ഇപ്പോള്‍ ഇവിടെ നടക്കുന്ന ചര്‍ച്ചകളുടെ Text Cloud .
മല്ലു PHP TextCloud by കൈപ്പള്ളി
സംവാദത്തില്‍ ഏറ്റവും അധികം ഉപയോഗിച്ച വാക്കുകള്‍ കൊണ്ടു നിര്മിച്ച Text Cloud.

Sunday, February 03, 2008
വ്യത്യസ്ത കലാരൂപം
Created by
Kaippally
On:
2/03/2008 08:18:00 AM
തിരക്കേറിയ New York central Stationല്‍ 200ലേറെ കലാകാരന്മാര്‍ 5 നിമിഷത്തേക്ക് ശില്പം പോലെ നിശ്ചലരായി നിന്നു.
യാത്രക്കാരും സ്റ്റേഷന്‍ തൊഴിലാളികളും ഇത് കണ്ട് അമ്പരന്നു.
ഇതിനെ വ്യത്യസ്തമായ ഒരു കലാരൂപം എന്ന് വിശേഷിപ്പിക്കാം.
കടുത്ത ഭാവന ദാരിദ്ര്യം ബാധിച്ച കേരളത്തിലെ T.V. കലാകാരന്മാര്‍ക്ക് വേണമെങ്കില്‍ thinking out of the box എന്താണെന്ന് ഇത് കണ്ടു പഠിക്കാം.
Subscribe to:
Posts (Atom)