Tuesday, February 12, 2008

Product & Packaging Design Part 2- വാഹനം

കാലത്തിനൊത്ത് മാറാത്ത് Product Designന്റെ ഒരു നല്ല ഉദാഹരണം Hindustan Motorsന്റെ Ambassador കാറായിരിക്കും. ഒരു കാലത്തില്‍ ഇന്ത്യയുടെ അഭിമാനമായിരുന്ന Ambassador ഇന്ന് എങ്ങനെ മറ്റെല്ലാ മേഖലയിലും പുരോഗമിക്കുന്ന ഇന്ത്യയുടെ അപമാനമായി? വിപണിയില്‍ മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വിജയകരമായി വാഹനങ്ങള്‍ നിര്മിച്ച് വില്കുന്നുണ്ട് എന്നും നാം ചിന്തിക്കണം. അപ്പോള്‍ ഈ സ്ഥാപനം മാത്രം എന്തുകൊണ്ട് ഇങ്ങനെ ഒരു വാഹനം നിര്മ്മിക്കുന്നു?

അമ്പാസിഡര്‍ Grand കാറിന്റെ ചില പ്രത്യേകതകള്‍ HMന്റെ website നള്‍കുന്നത് ഇപ്രകാരം. (Firefox ഉപയോഗിച്ച് സൈറ്റില്‍ പോകുന്നവരുടെ ശ്രദ്ദക്ക്: നിങ്ങളുടെ browser adjust ചെയ്യണ്ട. Site Design ചെയ്തിരിക്കുന്നത് അവര്‍ തന്നെയാണു്.)

Mobile Charge Station
Option of Sunroof
Digital Clock
Reading lamp for rear seats
Child proof safety locks
Moulded Roof
Rear stop lamp
Head rest (Front/Rear)
Anti-glare rear view mirrors

ഇതില്‍ Digital clock ഒഴികെ 1960 നിര്മിച്ച ഏതൊരു വിദേശ വാഹനത്തിലും standard Features ആണു്. Hindustan Motors ഇതെല്ലാം "Features" ആയിട്ടാണു് അവരുടെ 2008ല്‍ വില്കുന്ന Ambassador Grand എന്ന കാറിന്റെ പ്രത്യേകതകളായി അവതരിപ്പിക്കുന്നത്.

Design flawsനെ പറ്റി പറയുകയാണെങ്കില്‍ ഒരുപാട് പറയണം. എങ്ങനെ ഒരു വാഹനം നിര്മിക്കരുത് എന്ന് ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ മുഖചിത്രമായി കൊടുക്കാന്‍ പറ്റിയത് Ambassador ആയിരിക്കും. Ambassadorന്റെ പുറകിലത്തെ സീറ്റില്‍ ഇരുന്നു് ചില്ല് ജാലകം ഉയര്ത്തുന്ന കൈപ്പിടി ഉപയോഗിച്ച് ഉയര്ത്താന്‍ ശ്രമിച്ചാല്‍, 360 ഡിഗ്രീ കറക്കിയെത്തുന്നതിനു് മുമ്പ് തന്നെ സീറ്റില്‍ തട്ടും. Design ചെയ്യുമ്പോള്‍ സീറ്റ് ഒന്നികില്‍ പുറകോട്ട് മാറ്റാം. അല്ലെങ്കില്‍ കൈപ്പിടി മുന്നോട്ട് നീക്കാം. ഇത് രണ്ടും ചെയ്തിട്ടില്ല. 50 വര്ഷമായിട്ടും ഇത് മാറ്റിയിട്ടില്ല.

Ambassador കാറിനെ പ്രശംസിച്ച് പലപ്പോഴും കേള്‍കാറുള്ള ഒരു വാദം, വണ്ടിയുടെ ഏതു് പ്രശ്നവും ഏത് വഴിവക്കിലെ സൈക്കിള്‍ ഷാപ്പിലും നന്നാക്കിയെടുക്കാം എന്നുള്ളതാണു്. വേറൊരര്ത്ഥതില്‍ പറഞ്ഞാല്‍ Ambassadorന്റെ "Technology" തികച്ചും Open source ആണു്. പക്ഷെ ഇന്ന് അത് നടക്കില്ല. വാഹനത്തേക്കാള്‍ വാഹനത്തിന്റെ spare parts വില്കുന്നതു് ഈ വ്യവസായത്തിന്റെ ഒരു പ്രധാന ഭാഗമാണു്. Ambassadorന്റെ Spare Parts "Open Source" ആയതിനാല്‍ ഏത് മലയാള പത്രപ്രവര്ത്തകനും നിര്മിക്കാം, (പണ്ട് പോലീസുകാരായിരുന്നു, പക്ഷെ ഇന്ന് പത്ര പ്രവര്ത്തനം വളരെ എളുപ്പമുള്ള ഒരു് പണിയാണല്ലോ). അപ്പോള്‍ Ambassadorന്റെ കൊട്ടിഘോഷിക്കുന്ന ഏറ്റവും വലിയ പ്രത്യേകത തന്നെ അതിന്റെ വൈകല്യവും.

പിന്നെ Nostalgia. UKയില്‍ Ambassador വില്കാന്‍ Hindustan Motor ഒരു ശ്രമവും നടത്തി. 1991 Britainല്‍ ഈ സാദനം ചില പരിഷ്കാരങ്ങളോടെ ഇറക്ക്. വിലകുറഞ്ഞ ഇന്ത്യന്‍ പ്ലാസ്റ്റിക്‍ moulding മാറ്റി പുതിയ wood Steeringഉം, upholsteryയും എല്ലാം ഉള്‍പെടുത്തിയിട്ടും ഉദ്ദേശിച്ചകണക്ക് വണ്ടികള്‍ വിറ്റില്ല. വര്ഷം 10 വണ്ടി പോലും ചിലക്കാത്തതിനാല്‍ വണ്ടി വില്ക്കാമെന്ന് ഏറ്റ് distributerന്റെ വീട് കുളം തോണ്ടി. Nostalgia വില്കാന്‍ പോലും നമ്മള്‍ക്ക് അറിയില്ല. അത് നല്ലതുപോലെ ആണുങ്ങള്‍ വിറ്റ് കാണിച്ച് തന്നു. Volks Wagen Beatleഉം Mini Cooperഉം Toyota FJ Cruiserഉം എല്ലാം വിജയകരമായി Nostalgia വിറ്റതിന്റെ ഫലമാണു്.

സഞ്ജേ ഗാന്ധി ചില്ലറ കാശുണ്ടാക്കിയെങ്കിലും 1984 Suzukiയെ ഇന്ത്യയില്‍ വന്ന് മാരുതി ഉദ്യോഗുമായി ചേര്ന്ന്‍ വണ്ടി ഉണ്ടാക്കി വിറ്റു തുടങ്ങി. അപ്പോഴും Hindustan Motors ഒന്നും ചെയ്തില്ല. അവര്‍ക്ക് വേണമെങ്കില്‍ 800 cc sectorല്‍ അന്യോജ്യമായ ഒരു വാഹനം ഇറക്കാമായിരുന്നു. ക്രമേണ നാട്ടിലുള്ള റോഡു മുഴുവന്‍ Maruthi 800 കൊണ്ടു നിറഞ്ഞു. Hindustan Motorsന്റെ Market share കുറഞ്ഞുതുടങ്ങി. അപ്പോള്‍ തുടങ്ങിയ വീഴ്ച ഇപ്പോഴും തുടരുന്നു. ഇന്ന് വിപണിയില്‍ വില്കുന്ന വാഹനങ്ങളില്‍ അംബാസഡര്‍ കാറുകളുടെ പങ്ക്‍ വെറും 6% ആണു്. 1984ല്‍ 90% market share ഉണ്ടായിരുന്ന ഈ വാഹനം എന്തുകൊണ്ട് 6% ആയി ചുരുങ്ങി എന്ന് അവിടെ ജോലി ചെയുന്ന ഏവനെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അങ്ങനെ കുത്തിയിരുന്നു ചിന്തിക്കാന്‍ അവിടെ ഒരു "കുത്തിയിരുന്നു ചിന്തിക്കല്‍" department ഉണ്ടോ? ഇല്ലാ എന്നാണു് വര്ഷം തോറും കുറഞ്ഞുവരുന്ന sales reportകള്‍ സൂചിപ്പിക്കുന്നത്.

പ്രത്യക്ഷത്തില്‍ കാണുന്ന design flaws അല്ലാതെ തന്നെ Hindustan Motors എന്ന സ്ഥാപനത്തിനു പല പ്രശ്നങ്ങളുണ്ട്. അതില്‍ പ്രധാനം തൊഴിലാളി പ്രശ്നങ്ങളാണു്.

1) മൂത്ത് നരച്ച Un-trainable ആയ Union തൊഴിലാളികള്‍.
2) Factory ക്ക ആവശ്യമുള്ളതിലും അധികം തൊഴിലാളികള്‍.
3) കാലം മാറുന്നതിനനുസരിച്ച വിപണന നയങ്ങളും നിര്മാണ നയങ്ങളും മാറ്റാന്‍ ശ്രമിക്കാത്ത പ്രാകൃത Management രീതി.

West Bengalലെ ഇടതു പക്ഷ സര്‍ക്കാര്‍ പല നികുതി ഇളവുകളും ചെയ്ത് കൊടുത്തിട്ടും തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാനാവാതെ ഫാക്ട്രി 2007ല്‍ അടക്കുകയാണുണ്ടായത്.

HM ഇപ്പോള്‍ Mitsubishiയുടെ Lancerഉം Montero (Pajero)യും വില്കുന്നതിനാല്‍ കഞ്ഞികുടി മുട്ടാതെ കാര്യങ്ങള്‍ നടന്നു പോകുന്നു.

7 comments:

 1. വളരെ നല്ല ലേഖനം കൈപ്പള്ളി മാഷേ.
  ഇപ്പോള്‍ ഇന്ത്യന്‍ ഗവണ്മെന്റ് പോലും വിദേശനിര്‍മ്മിത കാ‍റുകളുടെ പിറകെ അല്ലേ? പിന്നെ ആര് ഈ പാവം കമ്പനിയെ രക്ഷിക്കും?

  കേരളത്തിലെ കെല്‍ട്രോണ്‍ എന്ന സ്ഥാപനത്തിന് ഉണ്ടായ അതേ അവസ്ഥ.

  ReplyDelete
 2. പാവം കമ്പനിയോ?
  ബിര്‍ളയുടേതല്ലേ സാധനം? പണ്ടത്തെ കോന്റസാ ഇവന്മാരുടെയല്ലേ? ആയ കാലത്ത് കുറേ കാശുണ്ടാക്കിയതാ.
  പിന്നെ ഈയിടെ പോഷുമായോ മറ്റോ എന്തോ ഡിസൈന്‍ ധാരണയുണ്ടാക്കിയെന്നും കേട്ടു.
  പബ്ലിക്കലി ലിസ്റ്റഡ് ആണോ എച്ച് എം? അല്ലെങ്കില്‍ ബിര്‍ളക്ക് വേണ്ടാഞ്ഞിട്ട് തന്നെയാണ് ഇതിങ്ങനെ കിടക്കുന്നത്. മാനേജ്‌മെന്റിനെപ്പറഞ്ഞിട്ട് കാര്യമില്ല.
  മൈനറിന്റെ ഇന്ത്യന്‍ പതിപ്പായ അംബാസിഡറിനെ അകം മെച്ചപ്പെടുത്തി (ഇന്റിരിയര്‍ കംഫര്‍ട്ട് വെറും തറ ക്ലാസ്സാണ്.) ഒരു റിട്റോ ‌കാറാക്കിയാല്‍ ഇനിയും ഡിമാന്റ് കുതിച്ചു കയറാവുന്നതേയുള്ളൂ.
  അത്രക്കുണ്ടേ അംബാസഡര്‍ ബ്രാന്റ് ഇക്വിറ്റി.

  നല്ല ലേഖനം

  ReplyDelete
 3. നന്നായി. അതെപോലെതന്നെ ബുള്ളറ്റ് 50കൊല്ലം മുന്പ് ബ്രിറ്റീഷ്കാരനിറക്കിയ അതേരൂപത്തില്‍ പൊയ്ക്കൊണ്ടിരിക്കവെ ജാപാനീസ് ബൈക്കുകള്വന്ന അവസരത്തില്‍ ബുള്ളറ്റൊരു പരസ്യം ചെയ്തിരുന്നത് ചിലരെങ്കിലുംഓര്ക്കുന്നുണ്ടാവും, ഈസരസന്‍ ബൈക്കുകള്‍ കൂടുതല്കാലംഉണ്ടവില്ലെന്നായിരുന്നു സരാംശം..പക്ഷെങ്കില്...ബുള്ളറ്റ്കാരനാണിപ്പോ കയ്മറിക്കേണ്ടിവന്നത്..(പക്ഷേങ്കില്..പക്ഷേകില്‍ എന്നായിരുന്നു പരസ്യത്തിലെ ഓരൊ വരിയുടെയും തുടക്കം) കൂറെ നരച്ചമനസ്സിന്റെഉടമകളാണ്‍ മാനേജ്മെന്റിലും മറ്റുമെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെയേനീങ്ങൂ..ഇവരെപ്പോലുള്ളവരായിരുന്നു കമ്പ്യൂട്ടര്ഫീല്ഡിലെങ്കില്‍ (ഉദാ;-മൈക്രൊസോഫ്റ്റ്) ഈമലയാളം റ്റയ്പ്പിങ്ങൊന്നുമില്ലാതെ $p$g യും അടിച്ചോണ്ടിരിക്കുമാരുന്നു നമ്മള്!!!!

  ഇപ്പൊ അംബാസഡറിന്റെ ഡാഷ്ബോറ്ഡ്നോക്കിയ്യൊ പുറത്ത്നിന്നുകാണുന്പോള്‍ മാരുതിയുടെഡാഷ്പോലെതോന്നുന്നു(അകംകണ്ടില്ല) അവനവന്റെ സ്റ്റൈലില്‍ ഒന്നുന്ടാക്കാന്‍ കഴിയുന്നില്ലാന്നര്ഥം..എങ്ങനെ ബോമ്ബയ് ഫിലിം ഇന്ഡ്സ്റ്റ്രീന്ന് മാനമായിപറയുന്നതിന്‍ പകരം ബോളിവുഡ് എന്നല്ലെ പറയുന്നത്, വന്ന് വന്നു മന്മോഹന്ഷ് എന്നും പ്രതിഭാപാട്ടീഷ്ന്നും പറയാതിരുന്നാമതിയാരുന്നു. keep it continued..

  ReplyDelete
 4. ഹാഫ്‌വിന്ദെ...സോറി..മുഴു..വീണ്ടും..സൊറി താങ്കളുടെ ബ്ലോഗുകള്‍ വായിക്കാരുണ്ട്..അരവിന്ദല്ല മുഴുവിന്ദ് തന്നെ...കൊന്റെസ്സാ ന്റെ ഡിസൈന്‍ ഒന്നുമല്ല, അതും ഒരുബ്രിട്ടീഷ് ഡിസൈന്‍ അവര്‍ ഓട്ടിത്തെഞ്ഞ് ഔട്ടോഫ് മോഡലായശേഷമാണ്‍ പുതുപുത്തന്‍ ലക്ഷ്വറി മോഡല്ന്ന് പറഞ്ഞ് ഇന്ത്യയില്‍ കാരന്‍ ഇറക്കിയത്!!! 1972 76മോഡല്‍ സാധനമാണ്‍ 82ല്‍ ഇന്ത്യയില്‍ പുത്തന്‍ മോഡല്ന്നും പറഞ്ഞ് പറ്റിച്ചത് ഇന്നാണെങ്കില്‍ ഇന്റെര്നെറ്റും മറ്റുമുള്ളതിനാല്‍ ഈകാര്യത്തില്‍ താല്പര്യമുള്ളവരെയെങ്കിലുംപറ്റിക്കല്‍ നടക്കില്ല.

  ReplyDelete
 5. ഹാഫ്‌വിന്ദെ...സോറി..മുഴു..വീണ്ടും..സൊറി താങ്കളുടെ ബ്ലോഗുകള്‍ വായിക്കാരുണ്ട്..അരവിന്ദല്ല മുഴുവിന്ദ് തന്നെ...കൊന്റെസ്സാ ന്റെ ഡിസൈന്‍ ഒന്നുമല്ല, അതും ഒരുബ്രിട്ടീഷ് ഡിസൈന്‍ അവര്‍ ഓട്ടിത്തെഞ്ഞ് ഔട്ടോഫ് മോഡലായശേഷമാണ്‍ പുതുപുത്തന്‍ ലക്ഷ്വറി മോഡല്ന്ന് പറഞ്ഞ് ഇന്ത്യയില്‍ കാരന്‍ ഇറക്കിയത്!!! 1972 76മോഡല്‍ സാധനമാണ്‍ 82ല്‍ ഇന്ത്യയില്‍ പുത്തന്‍ മോഡല്ന്നും പറഞ്ഞ് പറ്റിച്ചത് ഇന്നാണെങ്കില്‍ ഇന്റെര്നെറ്റും മറ്റുമുള്ളതിനാല്‍ ഈകാര്യത്തില്‍ താല്പര്യമുള്ളവരെയെങ്കിലുംപറ്റിക്കല്‍ നടക്കില്ല.
  check here http://en.wikipedia.org/wiki/Vauxhall_Victor

  ReplyDelete
 6. അംബാസിഡറിനെ പറ്റി ഇത്രയും പറഞ്ഞു തന്നതിന് നന്ദി . നമുടെ HMT യുടെം അവസ്ഥ ഇതോകെ തന്നെ അല്ലെ ...

  ReplyDelete
 7. ചാത്തനേറ്: ഇത്തവണ കുറ്റങ്ങള്‍ മാത്രേ പറഞ്ഞിട്ടുള്ളൂ.. കഴിഞ്ഞ തവണത്തേതു പോലെ ഒരു പുതിയ ഐഡിയ കൊടുത്തൂടെ?

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..