Showing posts with label മല്ലു. Show all posts
Showing posts with label മല്ലു. Show all posts

Saturday, April 10, 2010

മലയാളിയുടെ ചർമ്മം

ഭൂരിഭാഗം വരുന്ന മലയാളികളുടെ ചർമ്മത്തിന്റെ നിറം ഇരുണ്ടതാണു്. അങ്ങനെ ഉള്ളപ്പോൾ പരസ്യങ്ങളിലും മാദ്ധ്യമങ്ങളിലും എന്തുകൊണ്ടു ഇരുണ്ട നിറമുള്ള മനുഷ്യരെ കാണിക്കുന്നില്ല. കഴിഞ്ഞ 500 വർഷങ്ങളായി  വിദേശികളും (അറബികൾ, ഉത്തരേന്ത്യൻ ബ്രാഹ്മണർ, യൂറോപ്പ്യർ etc.) കേരളീയരും ചേർന്ന് സൃഷ്ടിച്ച് ഈ സങ്കര ഇനം മലയാളിയാണോ കേരളത്തെ പ്രതിനിധാനം ചെയ്യേണ്ടതു്.

ഇരുണ്ട നിറമുള്ള സ്ത്രീകളെ പരസ്യങ്ങളിലും മാദ്ധ്യമങ്ങളിലും നിന്നും ഒഴിവാക്കുകയാണു്. ഈ സമ്പ്രദായം മൂലം അജ്ഞരായ സാധാരണ മലയാളികളുടേ മനസിൽ തീരാത്ത അപകർഷതാബോധം സൃഷ്ടിക്കപ്പെടുകയാണു്.

ചർമ്മം വെളുപ്പിക്കാനുള്ള മരുന്നുകളും, കുഴമ്പുകളും നാട്ടിൽ നല്ല ചിലവാണു്. ഇവ വരുത്തുന്ന ദോഷങ്ങൾ എന്തുതന്നെയായാലും മലയാളിക്ക് അതു് പ്രശ്നമല്ല. അർബുദം വന്നാലും സാരമില്ല ചർമ്മം വെളുത്താൽ മതി.