May 7, 2007നു, രാത്രിയുള്ള Asianet Newsല്‍ ഞാന്‍ 2004ല്‍ release ചെയ്ത Unicode മലയാളം ബൈബിളിനെ കുറിച്ച് ഒരു interview ഉണ്ട്.
നാളെ രാത്രി 9:30pm (നാട്ടില്‍ 11:00pm എല്ലവരും Fashion TVയുടെ മുമ്പില്‍ കുത്തിയിരിക്കുന്ന സമയം) Gulf Round upലും ഇതു ഒരു news feature ആയി വരും.
കണ്ടിട്ട് എന്റെ തലമുടിയെകുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയണം. ഇപ്പോള്‍ Garnierന്റെ Fructis എന്ന conditioner ആണു ഉപയോഗിക്കുന്നത്. നന്ദി
നാളെ രാത്രി 9:30pm (നാട്ടില്‍ 11:00pm എല്ലവരും Fashion TVയുടെ മുമ്പില്‍ കുത്തിയിരിക്കുന്ന സമയം) Gulf Round upലും ഇതു ഒരു news feature ആയി വരും.
ReplyDeleteഅഭിനന്ദനങ്ങള്‍..! നല്ല കാര്യം..!
ReplyDeleteഏഷ്യാനെറ്റൊന്നുമില്ല [സബ്സ്ക്രിപ്ഷന്‍ ഇല്ലാ] :) , ആരേലും റെക്കോര്‍ഡ് ചെയ്യുന്നുണ്ടാവുമല്ലോ, അല്ലേ?
"കണ്ടിട്ട് എന്റെ തലമുടിയെകുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ പറയണം. ഇപ്പോള്‍ Garnierന്റെ Fructis എന്ന conditioner ആണു ഉപയോഗിക്കുന്നത്"
ReplyDeleteഹ ഹ ഹ :))
അഭിനന്ദനങ്ങള്‍. ഇവിടേം കാണാന്‍ പറ്റില്ല. ആരെങ്കിലും റെക്കോഡ് ചെയ്ത് ഇട്ടിരുന്നെങ്കില്‍ ആ മുടി കാണാമായിരുന്നു :)
ReplyDeleteഈ പ്രൊഫൈലില്‍ കാണുന്ന മുടി തന്നല്ലേ..അതൊ ഇതിനി വിഗ്ഗാണോ?
ReplyDeleteഎന്തായാലും ആരെങ്കിലും റെക്കോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം!!
ആരേലും റിക്കോറ്ദ് ചെയ്യണേ (എനിക്കു കേബിള്‍ കണക്ഷനേയില്ല, അണ്‍സബ്സ്രൈബ് ചെയ്തപ്പാ, പാഴ്)
ReplyDeleteമുടിയെക്കുറിച്ച് ഒള്ള അഭിപ്രായം ഇപ്ലേ പറയാം. ഈ ഷാര്‍ജേല്‍ ഒരു പയലും ഇല്ലേടേ പത്തു രൂപാ ദാനം കൊടുത്ത് കൈപ്പള്ളിയെ ഒന്ന് ജുടിവെട്ടിക്കാന്‍
ഈശ്വരാ, പാവം ഏഷ്യാനെറ്റുകാര്‍ ! :)
ReplyDeleteഹ.ഹ...വാര്‍ത്തയ്ക്കിടയില്‍ ഒരു ഞൊടിയിട കൈപ്പള്ളിയെ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു..കാരണം മറ്റൊന്നുമല്ല, ഞാന്‍ വാമഭാഗത്തിനോട് നിഷാദിനെ കുറിച്ച് പറഞ്ഞ് ഏതാണ്ട് 5 മിനുറ്റ് പോലും ആയിട്ടുണ്ടായിരുന്നില്ല. റ്റി.വി ചാനലുകള്‍ ചുമ്മാ മാറ്റി മാറ്റി നോക്കുന്നതിനിടെ ബ്ലോഗിലെ പുലികളെ കുറിച്ച് അവള്‍ക്കൊരു ക്ലാസ് എടുക്കുന്നതിനിടെ ദേ വരുന്നു, കൈപ്പള്ളി..3ഡി ക്ലാസ്സ് പ്രിന്റെടുത്തത് അവളും വായിച്ചിരുന്നതിനാല്‍ ഇപ്പോള്‍ നിഷാദ് നമ്മുടെ കുടുംബത്തിലെ ഒരാളെപോലെ പരിചിതനാണിപ്പോള്‍.
ReplyDeleteഡബിള്‍ അഭിനന്ദനങ്ങള്‍ .
പോഡ്കാസ്റ്റ് വഴിയൊക്കെ കേട്ടിട്ടുള്ള ശബ്ദവും, ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള മുഖവും, ഒരുമിച്ച് റ്റി.വി.യില്‍ അപ്രതീക്ഷിതമായി കണ്ടപ്പോള്‍, സത്യം ഇഷ്ടാ, മുടി യുടെ സ്റ്റൈലും പ്രോഗ്രാമിന്റെ വിശദാംശവും ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല :)
അലിഫ്/alif
ReplyDeleteമുടിയെ പറ്റി ആധികാര്യമായ, ഒരു civil-structural അഭിപ്രായം പ്രതീക്ഷിച്ച്. overhang proportionsഉം, canopy styleയും, cantileverഉം എല്ല ശെരിയാണോ എന്നു് നോക്കാമായിരുന്നു. ഒന്നുമില്ലെങ്കിലും ഒരു സഹ തൊഴിലാളി അല്ലെ താങ്കളും. സാരമില്ല. ഇനി ഒരിക്കല്‍ ആവാം. പക്ഷെ അപ്പോഴേക്കും style മാറി വെളിച്ചപ്പാടായാലോ?
congrats.....
ReplyDeleteആ സമയത്ത് വീട്ടിലുണ്ടെങ്കില്‍ ഉറപ്പായും കാണണം കൈപ്പള്ളീടെ മുടി.
ReplyDeleteറെക്കോര്‍ഡ് ചെയ്യാന്‍ സംവിധാനം ഒന്നും കയ്യിലില്ല. കാണാത്തവര്‍ക്കു കാണാന്‍ വേണ്ടി ആ കര്‍മ്മം വേറേ ആരെങ്കിലും ഏറ്റെടുക്കുക.
നാട്ടില്‍ ഉള്ളവരൊക്കെ പതിനൊന്നു മണിക്ക് ഫാഷന്‍ ടിവീടെ മുന്നില്‍ കുത്തിയിരിക്കും എന്ന ഉള്ളിലെ ധാരണ തെറ്റാണ് കൈപ്പള്ളീ..
അതിനെ കാളും മുട്ടന്‍ സാധനങ്ങള്‍ നമ്മുടെ ചാനലുകളില്‍ ഉണ്ട്.
അഭിനന്ദനങ്ങള്‍!
ReplyDeleteകൈപ്പള്ളി
ReplyDeleteഈ ഗൗരവത്തിലൂള്ള നര്‍മ്മം..
ചിരിക്കല്ല ചിരിയോ ചിരിക്കു വക നല്‍കുന്നു.
മുടിയെക്കുറിച്ചാരും കമെന്റുന്നില്ലല്ലൊ!!!!!!!!!!!!!
പിന്നെ മുടിയെക്കുറിച്ച്
അല്‍പ്പം ദുഖഭാവം വരുത്തമെങ്കില്‍ ഒരു കുഞ്ഞിത്താടിയും വച്ച്
ആറാം തിരുമുറിവിലെ നായകനാക്കാമായിരുന്നു.
എങ്ങിനാ, രണ്ട് റിഹേര്‍സല്‍ കഴിയുമ്പോള്‍ കാലുമാറും.
"എനിക്ക് വേറെ പണിയുണ്ടടൈ. കുരിശില്‍കേറാനും, ചുമക്കാനും ചാട്ടവാറടി
ഏല്‍ക്കാനും മുള്‍ക്കിരീടം വക്കനും വേറെ ആളെ നോക്ക് . ബാക്കി ഒക്കെ ഞാന്‍
സമയോണ്ടെങ്കില്‍ വന്ന് ചെയ്യാം" എന്ന് പറയില്ലെ.
അതും ഒറ്റക്കോഡന്‍ ഭാഷയില്‍.
മുമ്പ് ഇത്തരമൊരു സംഭവം ചെയ്തിട്ടും റെക്കഗ്നീഷന്‍ വരാത്തതെന്തര്
എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. വൈകി ആയാലും ചാനലില്‍ എംകിലും ഇത്
വരുന്നതില്‍ സന്തോഷിക്കുന്നു.
നന്നാവും- വിശാലന്റെ ഭാഷയില്‍ പൂശും.
ഇന്നലെ കാണാന്‍ ഒത്തില്ല കൈപ്പള്ളി സാറേ. ഇന്നെന്തായാലും റൌണ്ടപ്പി കാണണം, കാണും.
ReplyDeleteഓടോ: ഈ മുടി, മുടി എന്നു പറയുന്നത് അത്ര വല്യ കാര്യമൊന്നുമല്ല. അതിന്നു വരും, നാളെപ്പോകും.
അറിഞ്ഞില്ല...
ReplyDeleteഅറിഞ്ഞാലും കാണാനും പറ്റില്ലായിരുന്നു..
ഇവിടെ ഏഷ്യാനെറ്റ് മാത്രമേയോള്ളൂ. ന്യൂസില്ല..
പിന്നെ ഫാഷന്‍ ടിവി ഈയടുത്ത് ബാന്‍ ചെയ്തു. കഷ്ടായിപ്പോയി .. :-(
തമനു:
ReplyDeleteതാങ്കളുടെ ദുഖം ഞാനറിയുന്നു. :) അതുള്ളടത്തോളം അഘോഷിക്കാം അല്ലെ?
ഏഷ്യാനെറ്റ് മാത്രമേ ഉള്ളൂ അപ്പോ രക്ഷയില്ല അല്ലേ..? ഈ അവതാരത്തെ ഒന്നു കാണണമെന്നുണ്ടായിരുന്നു.
ReplyDeleteഎന്തൂട്ടാ ഈ ഫാഷന്‍ ടിവി...?
ഗന്ധര്വന്‍:
ReplyDeleterecognition ഒരിക്കലും പ്രതീക്ഷിച്ചതല്ല. കാരണം നമ്മളുടെ ജനത്തിന്റെ technology awareness നമുക്കറിയാമല്ലോ. അരെയും കുറ്റം പറഞ്ഞിട്ടുമില്ല. ഒരിക്കലും ഞാന്‍ അതിനെ കുറിച്ച് വിഷമിച്ചിട്ടില്ല. അതു വെറും ഒരു സത്യമാണു.
പല വിധത്തിലുള്ള malayalam text proceccesingനു ഈ body of text ഉപയോഗപ്പെട്ടു. ഈ ഗ്രന്ധം വായിക്കാന്‍ മാത്രമായി ഏകദേശം 5342 unicode installations നടന്നിട്ടുണ്ടാവണം എന്നുള്ളതാണു ഇതിന്റെ ഏറ്റവും വലിയ വിജയം.
:)
ഓ: ടോ:
ഇനി അരെങ്കിലും എന്റെ മുടിയെ പറ്റി എന്തെങ്കിലും നല്ല വാക്ക് പറഞ്ഞില്ലെങ്കില്‍ ഞാന്‍ കരയും.
ഞാാന്‍ കണ്ടേ!. സത്യായിട്ടും ഇങ്ങിനെയാണൊ ഇരിക്കുന്നെ? അതൊ tranquilizer വല്ലതും കാര്യായിട്ട് കഴിച്ചായിരുന്നൊ?:) എന്തൊരു പാവം.
ReplyDeleteഎന്തൊരു സൌമ്യത. ഞാന്‍ കരുതിയേ, ‘ഡേ നിനക്കിതുവരേം യൂണിക്കോഡിനെ പറ്റി അറിഞ്ഞൂടല്ലെ, പോയി ആദ്യമത് പഠിച്ചിട്ട് വാ ചെല്ല്ലാ’ എന്നാണ് പറയാന്‍ പോവുന്നത് എന്ന്. ഒരു പുഞ്ചിരി വരെ ഞാന്‍ മിന്നിമറയുന്നതു കണ്ടു. ഈശ്വരാ!
പിന്നെ ഞാന്‍ പ്രത്യേകം ഇവിടെ പറഞ്ഞുതുകൊണ്ട് ശ്രദ്ധിച്ചു. നല്ല്ല നൈസയിട്ടുണ്ട് കണ്ടിഷന്‍ ചെയ്ത തലമുടി. ആദ്യത്തെ ഷോട്ട് തന്നെ തലമുടിയില്‍ നിന്നാണല്ലൊ അവര്‍ തുടങ്ങിയത്? പറഞ്ഞ് ചെയ്തതാണൊ?:) എന്തായാലും തിക്ക് ആന്റ് ലസ്റ്റ്രസ്. :)
ചുമ്മാ ഒരു ഓഫ്: കമ്പ്യൂട്ടറിലെ കീബോര്‍ഡ് വഴി പരിചയപ്പെടുന്ന മനുഷ്യരും ശരിക്കുമുള്ള മനുഷ്യരും
തമ്മിലുള്ള വ്യത്യാസങ്ങള്‍. ശരിക്കുമുള്ള മനുഷ്യര്‍ക്ക് കണ്ണുകളുണ്ട്. അവയ്ക് ഭാവങ്ങളും.
കൈപ്പള്ളിച്ചേട്ടാ..അഭിനന്ദനങ്ങള്‍;)
ReplyDeleteഇന്നലെ അയച്ചുതന്ന ഏഷ്യാനെറ്റ് ലിങ്ക് വറ്ക്ക് ചെയ്യുന്നില്ല.;)ആരെങ്കിലും റെക്കോഡു ചെയ്തിട്ടുണ്ടാവും എന്ന് കരുതുന്നു.;)
ഓ.ടോ:ഈ യൂണിക്കോഡ് എന്ത സാധനം ചെല്ലക്കിളി?
ReplyDeleteഒന്ന് വിശതീകരിക്കാമോ;)
;);)
ഞാനറിയാതെ പോയല്ലോ കൈപ്പള്ളീ ഇത്!
ReplyDelete:) ഒരു കലക്ക് കലക്കിയിരിക്കും. ല്ലേ?
മാഡ് മാഡ് ... വേഗം വീഡിയോ അപ്പ് ലോഡ് മാഡ്.
പക്ഷെ കീബോര്‍ഡിലൂടെ പരിചയപ്പെടുന്നവര്‍ക്ക് എന്തായാലും കണ്ണുണ്ടാകും ..അല്ലാതെങ്ങനാ ഇഞ്ചീ മോണിട്ടറില്‍ നോക്കി ടൈപ്പ് ചെയ്യുന്നേ..ഹിഹി ചമ്മിപ്പോയേ..
ReplyDeleteകൈപ്പള്ളിയെ മനസ്സിലാക്കണമെങ്കില്‍ കാലങ്ങളിനിയും ചെല്ലണം.
ReplyDeleteപലപ്പോഴും പറയുന്നതിന്റെ ആഖ്യയും ആഖ്യാതവുമാണ് നാമെടുക്കുക. മോട്ടീവ് മനസ്സിലാക്കാതെ അല്ലെങ്കില്‍ മനസ്സിലാകാതെ.
ഒര് ഇസങ്ങളും സ്വാര്‍ഥതയും അയാളെഴുതുന്ന ബ്ലോഗുകളില്‍ ഇല്ല. അറിയാവുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ക്കുപകാരമാകുന്നെങ്കില്‍ ആകട്ടെ എന്ന് മാത്രമെയുള്ളൂ.
കൈപ്പള്ളിയെന്നാല്‍ വളരെ ലളിതമായി മന്‍സ്സിലാക്കാവുന്നൊരു വരി കൈപ്പള്ളി
തന്നെ എഴുതിയിട്ടുണ്ടിതില്‍.
എന്റെ ഇന്റര്‍വ്യൂ ഉണ്ട്. മലയാളം ബൈബിള്‍ യുണീകോഡിനെക്കുറിച്ച്. കണ്ടിട്ട് എന്റെ തലമുടിയെക്കുറിച്ചഭിപ്രായം പറയുക. ഞാനുപയോഗിക്കുന്ന ഷാമ്പൂ.....
ഞാന്‍ കണ്ട ചെറുപ്പക്കാരിലെ ഏറ്റവും ജീനിയസ് എന്നെനിക്ക് തോന്നിയിട്ടുള്ളത്
ഇയാളാണ്. ഇതൊരു ഭംഗി വാക്കല്ല
കൈപ്പള്ളി മാഷെ,
ReplyDeleteഇപ്പോ ആകാശതെകെങ്കിലും കൈചൂണ്ടി നില്‍ക്കുന്ന കാര്‍കുന്തള്‍ എഴുതിതള്ളാന്‍, വെണമെങ്കില്‍ ഗള്‍ഫ് ഗേറ്റ് സന്ദര്‍ശിക്കുക എന്ന് ചില ചാത്തന്മാരും പിന്നെ തീരെ മുടിയില്ലാത്ത വല്യമ്മായിയും ഉപദേശിക്കുന്നത് ചെവിയില്‍ കയറിയാല്‍, ഉടനെ പോയി ചെവി ക്ലീനാക്കുക എന്ന തറവാടികളായ മാഷ്‌മാരുടെ അഭിപ്രായം, ചില്ലിട്ട ഉണ്ണിക്കുട്ടന്റെ പടത്തിന്റെ മുന്‍പില്‍ സൂ-ന്ന് പറഞ്ഞ് കൈതമുള്ള് കൊണ്ട് റെറ്റിനോ പോക്കി നോക്കി, ചിന്താവിഷ്‌ട്ടനായി സിയായുടെ മത്തിയും സുലൈമാനിയും അടിച്ച്, എറനാട് വഴി അരീക്കോട് പുഴയും കടന്ന്, ഓര്‍മ്മചെപ്പ് പെഴ്‌സിന്റെ പോക്കറ്റിലുണ്ടെങ്കില്‍, സ്വപ്‌നങ്ങള്‍ അക്രി കടയില്‍ കൊടുത്തല്‍, കൊല്ലം വഴി ത്രിശുര്‍ ക്ലബ്ബിലെത്തി, ഉണ്ണിക്കുട്ടനെ കിട്ടിയാല്‍, കണ്ടതും കേട്ടതുമായ എന്റെ ആല്‍ബവും ചില കുറിപ്പുകളും വാങ്ങി, നല്ല വിട്ടില്‍ വന്ന് മഹാഭാരത കഥകള്‍ കുറുമാന്റെ സ്റ്റൈലില്‍ 3 ഡി ക്ലാസ്സിലെ കുട്ടികളെ കാണിച്ച്, ഇടക്ക് ഞാന്‍ ഇപ്പോ ക്ലാസ്സ് നിര്‍ത്തും എന്ന് പറഞ്ഞാല്‍, സകലമാന, ശിഷ്യഗണങ്ങളും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന്, ഡിങ്കാനും കപിഷും അറിയിക്കുന്നു. ഷാംപൂ എതായാലും അത്‌കൊണ്ട് .... ക്ക് എന്തെങ്കിലും പ്രയോജനം...
ഇന്ന് കാണാന്‍ ശ്രമിക്കാം, കൈപ്പള്ളീ!
ReplyDelete-മുടിയെപ്പറ്റി അഭിപ്രായം പറയില്ലാ; പ്ലീസ്, അതെന്റെ വീക്ക് പോയിന്റാ!
കൈപ്പള്ളിജി അഭിനന്ദനങ്ങള്‍ റിലേയായി തരുന്നൂ..
ReplyDeleteഇന്നലെ കാണാനൊത്തില്ല. ഇനി അടുത്ത ഷോ എപ്പഴാ? ഒരു സീറ്റ് ബുക്കിഡ് ആട്ടോ..ഹിഹി
YWKKE - "വൈകി" (വേഡ് വെരിപോലും അര്‍ത്ഥവത്തായതോ!)
ഇവിടെ ഏഷ്യാനെറ്റ് കിട്ടൂല്ലാ :((
ReplyDeleteഎന്നാലും അഭിനന്ദനങ്ങള്‍ മാഷെ.. സിന്ദാബദ് വിളിക്കണ്ടാന്നു ഇങ്ങാരു പറഞ്ഞാലും ഞങ്ങള്‍ക്ക് വിളിക്കാതിരിക്കാന്‍ പറ്റൂമോ..
(കമന്റെല്ലാം തലമുടിവഴിക്കു തന്നെ വരുന്നുണ്ട് മാഷേ..ഉന്നം പിഴച്ചില്ല.. എന്റേംകൂടെ ഇരിക്കട്ടെ...ആ തലമുടി വിശാലേട്ടന്റെ ബൂക് റിലീസിംഗിനു ഒണ്ടായിരുന്നതല്ലേ.. അതിന്റെ പോട്ടം കണ്ടാരുന്നു.. അതോ അതുകഴിഞ്ഞാണോ ഗാര്‍ണിയെ കണ്ടുപിടിച്ചെ....)
അണ്ണാ കണ്ടണ്ണാ, കണ്ടു, റൌണ്ടപ്പി കണ്ടു...
ReplyDeleteകലക്കി. വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു. ആ ചെറിയ സമയത്തിനുള്ളില്‍ ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ തന്നെ അവതരിപ്പിച്ചു.
യാത് പാര്‍ക്കില്‍ വച്ച് യെടുത്തത് ..?
ഞാന്‍ മുടി നോക്കിയില്ല കേട്ടോ ( ഹേ ... അസൂയ കൊണ്ടൊന്നും അല്ല..., മറന്നു പോയി..)
നൗഷാദ് മാഷെ,
ReplyDeleteഇന്നലെ ജീവിച്ചിരിക്കുന്ന മാഷെ ജീവനോടെ കണ്ടു. സന്തോഷം. മുടിക്ക് താഴെ നല്ല വളക്കൂറുള്ള എന്തോ ഉണ്ടെന്ന് മാത്രം മനസ്സിലായി. ഷാമ്പൂ എതായാലും തല മഷിന്റെയ. അഭിനന്തനങ്ങള്‍.
(തമശിച്ചിരുന്നത് ഇഷ്ടപ്പെട്ടിലെങ്കില്‍ അറിയിക്കുക. ഞാന്‍ ഡിലിറ്റാം.)
എല്ലാ ഭാവുകങ്ങളും നേരുന്നു.
കൈപ്പിള്ളി മാഷിന്റെ ഇന്റര്‍വ്യൂ ഇന്നലെ ഏഷ്യാനെറ്റില്‍ കണ്ടു. വളരെ നന്നായിരിക്കുന്നു. സെര്‍ച്ചിനേപ്പറ്റിയൊക്കെ നന്നായി വിശദീകരിച്ചിട്ടുണ്ടല്ലോ. അഭിനന്ദങ്ങള്‍.
ReplyDeleteഓ.ടോ : അയ്യോ, തലമുടി നോക്കാന്‍ ഒത്തില്ല. ഇനി വീട്ടില്‍ പോയി നോക്കിയിട്ട് അഭിപ്രായം പറയാം. റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. :)
ഇന്നലെ ഗള്‍ഫ് റൌണ്ട് അപ്പില്‍ പിന്നെയും ഈ പ്രോഗ്രാം കണ്ടു. പക്ഷേ പറയാന്‍ തോന്നുന്ന അഭിപ്രായം തലമുടിയെ പറ്റിയല്ലന്ന് മാത്രം..(അസൂയ, അസൂയ..ഹ..ഹ..) ബൈബിള്‍ സെര്‍ചിനെ കുറിച്ചൊക്കെ വിശദമാക്കിയ നല്ല പരിപാടി, പക്ഷേ സമയപരിധി കുറഞ്ഞ് പോയി. കുറച്ച് കൂടി വിശദമായ പരിപാടി ഉടന്‍ വരണം , മീഡിയകളില്‍.
ReplyDeleteപിന്നെ ഒരു ഓഫ് സംശയം; നിഷാദ് ആണോ അതോ നൌഷാദ് ആണോ..? പരിപാടിയില്‍ നൌഷാദ് എന്ന് പറഞ്ഞത് പോലെ തോന്നി.
നൌഷദിന്റെ കാര്യം ഇവിടെത്തന്നെ ‘പയങ്കഞ്ഞി‘ പോസ്റ്റിലുണ്ട് ആലിഫ്..കണ്ടില്ലേ...
ReplyDeleteഇവിടെയും ലേറ്റ്..പഴങ്കഞ്ഞി കുടിക്കാം. ഞാന്‍ ഇപ്പോഴാണു മനു അത് കണ്ടത്..നന്ദി.
ReplyDeleteബീരാന്‍ കുട്ടി
ReplyDeleteതമാശയിലൊന്നും കുഴപ്പമില്ല.
ഒരു തെറ്റുമാത്രമെ താങ്കള്‍ പറഞ്ഞൊള്ളു, TVയില്‍ ലെവന്‍ എന്നെ വിളിച്ചപോലെ "നൌഷാദ്" എന്നു വീണ്ടും താങ്കള്‍ വിളിച്ചു.
നിഷാദ്.
നിഷാദ് ഹുസൈന്‍ ലബ്ബ കൈപ്പള്ളി.
തിരഞ്ഞെടുക്കാന്‍ ഇത്രയും പേരു പോരെ? The Choice is yours.
തമനു:
ReplyDeleteഎല്ലാവരും ഓഫടിക്കുന്നു ഞാനായിട്ട് എന്‍റെ ബ്ലോഗില്‍ ഒരണ്ണം അടിക്കട്ട്.
ഓ ഠോ ! (എന്തിനു് കുറക്കുന്നു ഇരിക്കട്ടു ഒരു വെടി)
"ഞാന്‍ മുടി നോക്കിയില്ല കേട്ടോ ( ഹേ ... അസൂയ കൊണ്ടൊന്നും അല്ല..., മറന്നു പോയി..)"
ചുമ്മ. അതു് കള്ളം. കരിതിക്കൂട്ടി, മനപ്പൂര്വം, അറിഞ്ഞുകൊണ്ടു പറയരുതു് എന്നു ഉദ്ദേശിച്ച് തന്നെയാണു് താങ്കള്‍ എന്‍റെ കേശത്തെ പറ്റി ഒന്നും പറയാത്തതു്. (തമാശയാണെ അണ്ണ :) )
ആരെങ്കിലും ഇത് റെകോഡ് ചെയ്തിട്ടുണ്ടോ. ഒന്നയച്ചു തരണേ...
ReplyDeleteസന്തോഷ്, ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. എനിക്ക് മെയില്‍ അയക്കൂ.my id is vanajar@gmail.com
ReplyDeleteകൈപ്പള്ളി, ഞാനും ആ സാധനം തലയിലൊന്നു തേച്ചു നോക്കട്ട്. ഇവിടെ വരുമ്പോള്‍ സായിബാബയുടെ മുടി പോലെയിരുന്ന എണ്റ്റെ മുടി ഇപ്പോള്‍ കല്‍പനയുടേതു പോലെയായി.