(മലയാളത്തിൽ എന്തരെങ്കിലും എഴുതിയിട്ട് മാസങ്ങളായി. ഉപയോഗിച്ചില്ലെങ്കിൽ മുരടിച്ചുപോകുന്ന സാദനങ്ങളിൽ ഒന്നാണല്ലോ ഭാഷ. അക്ഷരത്തെറ്റുകൾ ധാരാളം ഉണ്ടാകും എന്നെനിക്ക് അറിയാം. ക്ഷമിക്കുമല്ലോ.)
നിങ്ങൾക്കാർക്കെങ്കിലും ഓർമ്മയുണ്ടോ എന്ന കാര്യം എന്നെനിക്ക് ഓർമ്മയില്ല. എങ്കിലും ഓർമ്മിപ്പിക്കുന്നു. എനിക്ക് ദാണ്ടെ 40 വയസായെടെ!. ഇനി എല്ലാം താഴോട്ടായിരിക്കും എന്നാണു് എല്ലാമ്മാരും പറയണതു്.
അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ എന്റെ ജന്മദിനാഘോഷം അടിച്ചു പോളിക്കാൻ. (= ആഘോഷിക്കാൻ) എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ എന്നെ ബെയ്യിജിങ്ങിൽ കൊണ്ടുപോയി (A boys weekend in Beijing !!) ഈ യാത്രയെക്കുറിച്ചും അവിടെ കണ്ട കാഴ്ചകളും പങ്കുവെക്കാനുള്ള ഒരു ശ്രമമായിരിക്കും ഇനി വരുന്ന ചില postകൾ. കാത്തിരിക്കുക...
നന്മ നിറഞ്ഞ എല്ലാ ആശംസകളും .
ReplyDeleteഇനിയും ഒരു നാല്പതും പിന്നെ ഒരു നാല്പതും തികക്കട്ടെ.
ബൌദ്ധിക വളര്‍ച്ചയുടെ പൂര്‍ണ്ണത നാല്പതിലെന്നാ ഞാന്‍ പറഞ്ഞുകേട്ടത്; ഇനി എഴുതുന്നതിനൊക്കെ എന്നത്തേക്കാളും തെളിച്ചം കാണും. ആദ്യം വന്മതിലിന്റെ മോളില്‍ കേറി നിന്ന് തന്നെ ആകട്ടെ. ഠേ..ഠേ..ഠേ..
നാല്‍പ്പതാം പിറന്നാള്‍ ആശംസകള്‍..
ReplyDeleteആശംസകള്‍..
ReplyDeleteഒരു നൂറ്.. അല്ല ഒരു നൂറ്റമ്പത് അടിക്കട്ടെ...
:)
ആശംശകള്‍.
ReplyDeleteനന്മ നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...
ReplyDeleteഇതൊരു നാലഞ്ച് കൊള്ളം മുമ്പത്തെ പോസ്റ്റ് റീ പബ്ലീഷ് ചെയ്തതല്ലേ :)
ReplyDeleteഎന്തായാലും നാല്പതിന്റെ നെഗളിപ്പിന് ആശംസകൾ... കൊല്ലം മൂന്ന് കഴിഞ്ഞോട്ടെ... എന്നിട്ടെനിക്കുമൊന്ന് നെഗളിക്കണം :)
കൈപ്പള്ളി.. ആശംസകള്‍.... നല്ലൊരു വിവരണം പ്രതീക്ഷിക്കുന്നു,,,,
ReplyDeleteഓ.ടോ
മൂന്നു വര്‍ഷം കഴിയുമ്പോള്‍ അഗ്രജന്‍ എന്തോ അഘോഷിക്കും എന്ന് പറയുന്നു.,,, എന്താണാവോ? ഷഷ്ഠിപൂര്‍ത്തി?,,,ഏയ് ..അത്രക്കായില്ല.. പിന്നെ????
അങ്ങനെ താഴോട്ട് ഒന്നും പോകില്ല കൈപ്പള്ളീ..രാജീവ് ഗാന്ധി നാല്പത്തി രണ്ടാമത്തെ വയസ്സിൽ പ്രധാനമന്ത്രി ആയപ്പോൾ “യുവാവായ പ്രധാനമന്ത്രി”എന്നല്ലേ പറഞ്ഞിരുന്നത്?
ReplyDeleteനമ്മുടെ കെ.ആർ നാരായണൻ എത്രാമത്തെ വയസ്സിലാണു രാഷ്ട്രപതി ആയത്?
അപ്പോൾ “peak of the career“ എന്നതിനു പ്രായ പരിധി ഇല്ല...
എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ !!!
നാല്പതോ??? ഈ കൊച്ചുപയ്യന്‍ കൈപ്പള്ളിക്കോ??
ReplyDelete‘ഇന്‍ക്രെഡിബിള്‍ പിറന്നാള്‍ ആശംസകള്‍‘
അപ്പോള്‍ രണ്ടിസം അവീറിലെ ഡ്രാഗണ്‍ മാര്‍ട്ടിലായിരുന്നല്ലേ? ഞാന്‍ കരുതി, ശരിക്കും ചൈനേല്‍ പോയീന്ന്! ;)
എനിക്കൊന്നും ഒരിക്കലും 40 വയസ്സാവില്ല. ഏറിവന്നാല്‍ ഒരു 27 അല്ലെങ്കില്‍ 28. അതിലപ്പുറം വയസ്സാവാന്‍ ഞാന്‍ സമ്മതിച്ചിട്ടുവേണ്ടേ?
ഓടോ:
നാല്പത് വയസ്സിലാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നത് എന്നാണ് ഒരു വല്യ കാശുകാരന്റെ മോളെ എന്നെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ ബ്രോക്കറ് പറഞ്ഞത്.
‘അതെന്താ ചേട്ടായിയുടെ ഭാര്യ ഒളിച്ചോടിപോയത് നാല്പതാം വയസ്സിലാണോ? എന്ന് ചോദിച്ചപ്പോള്‍,
‘ദാ ആ ആ ട്രാന്‍ഫോമറിന്റെ അവിടത്തെ ലെഫ്റ്റ് എടുക്കണം‘ എന്ന് പറഞ്ഞ് ആള്‍ സബ്ജക്റ്റ് മാറ്റി.
ആഹാ.. അപ്പോള്‍ ഞാന്‍ അനിയനാണല്ലേ.. ഇതാണ് എസെത്സീ ബുക്ക് നോക്കാതിരുന്നാലുള്ള കൊഴപ്പം!
ReplyDeleteപുറന്നാള്‍ ആഘോഷിക്കാന്‍ ബീജിങ്ങിലേയ്ക്ക് കൊണ്ടുവോയ കൂട്ടുകാരന്മാരെ എനിക്കൊന്നു കാണണം എനിക്കില്ലാതെ പോയ അനുഗ്രഹങ്ങളാണല്ലോ ആ സൈസ് സ്നേഹമുള്ള എന്തിരവന്മാര്..എന്തിര് പറയാനക്കൊണ്ട്, നല്ല കൂട്ടുകാരില്ലെങ്കില്‍ ജീവിതം പാഴ് തന്നെ!
ആശംസകള്‍!
ReplyDeleteഅണ്ണാ..
ReplyDeleteഅണ്ണന്‍ പതിവ് പോലെ 500 മില്ലി അടിച്ചതിന് പ്രത്യേക പോസ്റ്റിട്ടത് എന്തിന് എന്ന് നോക്കി വന്നതാ..
അപ്പഴാ അണ്ണന് ആദ്യമായിട്ട് നാല്പതായി എന്നറിഞ്ഞത്‍...
അഭിനന്ദനം അണ്ണ..അഭിനന്ദനം...
[പാവം നാല്‍പ്പത്...
പാവം പാവം ബീജിങ്...]
സ്റ്റാറ്റസ് മെസ്സേജ് കണ്ടാണ് വന്നത്.
ReplyDeleteജന്മദിനാശംകള്‍ (കഴിഞ്ഞെങ്കിലും കുഴപ്പമില്ല)
hey kaips....
ReplyDeletemany many happy returns of the day.
---------agru vadi koduthu adi vangi :)
visaalanu ennum +20 and -30?? entammoooooo enikku vayyaye..
പയങ്കരമാന ജന്മദിനാാംസകള്‍ അണ്ണാ
ReplyDeleteആശംസകളടേയ് അണ്ണേ.
ReplyDeleteനാല്‍പ്പതോ ? ഒരു മുപ്പത്തഞ്ചടുപ്പിച്ച ചെറുക്കനാണെന്നല്ലേ വിചാരിച്ചത്. ഇനീപ്പം അങ്കിളേന്ന് വിളിക്കണോ ;)
ReplyDeleteആശംസകള്‍ തമ്പീ,
ReplyDeleteഎല്ലാരും അണ്ണാ അണ്ണാന്നു വിളിച്ചു കൈപ്പള്ളിയെ വയസ്സനാക്കുമ്പോ ഞാന്‍ അഞ്ചാറുമാസം മുന്‍പേ നാല്പതിന്റെ നെഗളിപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തമ്പീ എന്നു വിളിക്കുന്നു.
എന്തരായാലും കൊള്ളാം നല്ല നല്ല പോസ്റ്റുകള് പോരട്ട്,
സ്‌നേഹപൂര്‍വം പൊതുവാള്‍
ചൈനായാത്രയെപ്പറ്റി ഒന്നും കണ്ടില്ലല്ലോ എന്നു് വിചാരിച്ചിരുന്നു.
ReplyDeleteനാപ്പതായോ കൈപ്പള്ളി അണ്ണാ? ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. :) എന്തരായാലും ആശംസകൾ!!!
ReplyDeleteFor men, life begins at 40.
ReplyDeleteCongrats and best of luck.
കൈപ്പള്ളിക്ക് ജന്മദിനാശംസകള്‍
ReplyDeleteജന്മദിനാശംസകള്‍, കൈപ്പള്ളീ
ReplyDeleteനാല്‍പ്പതു വയസ്സിലല്ലേ ജീവിതം തുടങ്ങുന്നത്. അതുവരെ എല്ലാം കളി.
കുട്ടിക്കാലത്തിനും യൌവനത്തിനുമിടയില്‍ കൌമാരമുള്ളതുപോലെ, യൌവനത്തിനും വാര്‍ദ്ധക്യത്തിനുമിടയിലെ അന്തരാളഘട്ടമാണ് നാല്‍പ്പത്. ബൈജിങ്ങില്‍ കൂട്ടിക്കൊണ്ടുപോയ സുഹൃത്തുക്കള്‍ക്കേതായാലും അതറിയാമായിരിക്കും. അപ്പോള്‍ ഇനി അങ്ങോട്ടാഘോഷിക്കുക തന്നെ..അല്ലേ?
ആശംസകള്‍
ReplyDeleteഅയ്യാ നാപ്പതായാ?
ReplyDeleteചര്‍മ്മം കണ്ടാല്‍ പ്രായം ത്വോന്നൂല്ലാ കെട്ടാ..!
സന്തൂര്‍ ആണോ ഉപയോഗിക്കുന്നെത്?
ബെയ്ജിംഗില്‍ പ്വോയ വിവരങ്ങള് വേം പ്വോന്നോട്ട്..
വിദ്യ പഠിയ്ക്കാന്‍ ചൈനായില്‍ പോയാലും വേണ്ടീലാന്ന് പണ്ടാരാണ്ട് പറഞ്ഞ വേദവാക്യം ശ്രീ കൈപ്പള്ളി അര്‍ത്ഥവത്താക്ക്യേല്ല്!!!
എന്നെ കൊല്‍!
നാല്‍പ്പത് വര്‍ഷാശംസകള്‍!!!
ReplyDeleteനല്ലതിനും, നന്മക്കും നാല്‍പ്പതാം പിറന്നാളില്‍ നല്ലൊരാശംസ...
നിങ്ങളുടെ ബ്ലോഗുകളും, പോഡ് കാസ്റ്റുകളും , ചിന്തകളും , പ്രവര്‍ത്തികളും അനേകം പേരെ inspire ചെയ്തിട്ടുണ്ട്. തുടരൂ..... ഇനിയും കുറഞ്ഞത് ഒരു 40 വര്‍ഷം കൂടി ആശംസിക്കുന്നു !
ReplyDelete