Wednesday, July 15, 2009

ഞാൻ കണ്ട ബെയ്ജിങ്ങ് - Part 3

ബെയ്ജിങ്ങ് Olympic Parkഞങ്ങൾ സ്റ്റേഡിയത്തിന്റെ ചുറ്റും ഒന്നു നടന്നു നോക്കി. സ്റ്റേഡിയം കാണാൻ വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ തന്നെയാണുള്ളതു്. Bus Parkingൽ ഏകദേശം അഞ്ഞൂറോളം busകൾ പാർക്ക് ചെയ്യാനുള്ള് സ്ഥലം ഉണ്ടായിരുന്നു. അതു് full ആയിരുന്നു. ചൈനയുടെ എല്ലാ കോണിൽ നിന്നും ജനം ഈ ബെയ്ജിങ്ങ് നഗരം കാണൻ എത്തുന്നുണ്ടെന്നു മനസിലാക്കാം. അവിടെ എങ്ങും ഇന്ത്യാക്കാരെ ആരെയും കണ്ടില്ല. ഏതോ അന്യഗൃഹ ജീവികളെ കണ്ടതുപോലെ ഞങ്ങൾ രണ്ടുപേരേയും ജനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചൈനീസ്സ് പെണ്ണുങ്ങൾ ഞങ്ങളോടൊപ്പം നിന്നു photo എടുത്തു്. അപ്പോഴെല്ലാം എന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു: ഇതായിരുന്നു ഇവിടുത്ത സ്ഥിധി എങ്കിൽ ഇരുപതു് വർഷം മുമ്പെങ്ങാനം ഇങ്ങോട്ടു് കെട്ടിയെടുത്താൽ മതിയായിരുന്നു. ഇന്ത്യാക്കാരെ ഒരു വിലയും കല്പ്പിക്കാത്ത രാജ്യങ്ങളിൽ പോയി വെറുതെ സമയം കളഞ്ഞു.


വിശാലമായ പാർക്കിന്റെ തറയിൽ Tube light പതിച്ചിരുന്നു. Olympic Opening Ceromony നടക്കുന്ന സമയം ഈ floor lightകൾ sequenceൽ കത്തുകയും അണയുകയും ചെയ്തിരുന്നു.

സ്റ്റേഡിയത്തിന്റെ അടുത്തു തന്നെയാണു് National Aquatics Centre അധവ "Water Cube". Birds Nest വൃത്തത്തിലാണെങ്കിൽ Water Cube സമചതുരത്തിലാണു്. ഈ കെട്ടിടം രാത്രി കാണാൻ അവസരം കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ ഒരു കലക്ക് കലക്കാമായിരുന്നു.

പ്രശസ്ത ചൈനീസ് ശില്പി Yin xiao Feng നിർമ്മിച്ച "Ballads from the past" എന്ന ശില്പത്തിന്റെ details. ഇതുപോല അനേകം ശില്പങ്ങൾ Olympic Parkൽ സ്ഥാപിച്ചിട്ടൂണ്ട്.
Steelനു വില കുരവാണെന്നു ഇവിടെ വന്നപ്പോഴേ എനിക്ക് തോന്നി. കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ മറക്കാൻ സാധാരണ പലകയും plastic netുമാണു് സാധാരണ എല്ലായിടത്തും ഉപയോഗിക്കാറുള്ളതു്. ചൈനയിൽ അതിനുപയോഗിക്കുന്നതു് mild steelന്റെ frame ഉണ്ടാക്കി അതിൽ steelന്റെ sheet അടിച്ചാണു് ചെയ്യുന്നതു്. Construction siteകളിൽ 8ഉം 10ഉം metre ഉയരത്തിൽ ഈ steel മറകൾ കാണാൻ കഴിയുമായിരുന്നു. ഇവിടെ steelനു ഒരു വിലയും ഇല്ലെ? വഴിയിൽ കണ്ട ഒരു Stainless Steel TukTuk. മലയാളത്തിൽ പറഞ്ഞാൽ ആട്ടോറിക്ഷ.

6 comments:

 1. ഈ കുരുവിക്കൂട് കണ്ടപ്പോള്‍ പറയാതെ നിവൃത്തീല്ല.. ന്നാലും പറയാ..

  സുകുമാരന്‍, സോമന്‍ തലാസില്‍ ഉണ്ടായിരുന്ന ഹെയര്‍ സ്റ്റൈയില്‍ കോപ്പിയടിച്ച് ഉണ്ടാക്കിയ പോലെ..! കറുപ്പ് നിറം ചൈനാക്കാര്‍ മനപ്പൂര്‍‌വം ഒഴിവാക്കിയതാണോ?

  കൈപ്പ്സേ കോപ്പിറൈറ്റ് ഫയല്‍ ചെയ്താലോ അവര്‍ക്കെതിരെ? :)

  ബൈ ദി ബൈ, ചൈനയില്‍ തേരാപാരാ കറങ്ങി കിറുങ്ങി നടന്നതിന്റെ വിശേഷങ്ങള്‍ വെള്ളം ചേര്‍ക്കാതെ ഇങ്ങൊഴിക്കൂ വേഗം?

  ReplyDelete
 2. ചൈനപര്യടന വിശേഷങ്ങള്‍ക്ക് നന്ദി!

  പിന്നെ ഇന്‍ഡ്യയില്‍ നിന്നും കയറ്റിവിടുന്ന അയണ്‍ ഓറിന്റെ 90 ശതമാനവും പോകുന്നത് ചൈനയിലേക്കല്ലേ? അതില്‍ തന്നെ ഷാങ്ങ്ഹായി സ്റ്റീലാണ് കൂടുതലും വാങ്ങുന്നത് എന്നു തോന്നുന്നു! വെറുതെയാണോ കര്‍ണ്ണാടകയിലെ കാട്ടുമൂലയിലുള്ള മൈനുടമകള്‍ പോലും ബി എം ഡബ്ലിയു സെവെന്‍ സീരീസും Maybach ഉം ഒക്കെയായി, കാളവണ്ടി പോലും പോകാന്‍ പാടുപെടുന്ന മലമ്പാതകളില്‍ കൂടെ, അതിലെ കറങ്ങി നടക്കുന്നത്!

  ReplyDelete
 3. Dear Kaippally,

  My mozhi keyman isd on strike. So let me express myself in English.

  I read your travelogue. Quite interesting!

  Recently I saw on Rilpley's Believe It or Not programme certain strange food habits of the Chinese, like eating live scorpions in a restaurant. Did you come across anytrhing like that?

  May I wish you a belated yet sincere "Happy 40th Birthday" Kaippally!

  With best regards

  Raghavan

  ReplyDelete
 4. @ആവനാഴി
  Well I did come across a restaurant serving snakes and donkey meat but I politely declined. I did take a bite out of the snake. It appeared like fish and tasted very much like tuna. I would eat it again if it was offered with absolutely no reservations.

  The concept of waste is not one that is welcome in Chinese culture. Whatever that is nutritious and edible is perfectly alright to consume. Let me recount another interesting incident that happened while I was there. I visited one of the government silk factories in Beijing. During the tour they showed us how the chrysalis (cocoon) of the caterpillar was soaked in hot water to kill the occupant of the cocoon before un-spinning the thread. The larvae inside the cocoon is later fried and consumed. Apparently this is very nutritious. So there is nothing wasted in the entire process. If you kill something you eat it.The ying and yang is in perfect balance.

  Our understanding of beef and mutton is usually the meat derived from the carcase. The internal organs and the head of an animal is usually not consumed. Most of this is wasted. In fact meat is sold as various cuts from different part of the animal. In china as far as I learned there is no such distinction. All parts of an animal is consumed in some form or the other. Very little is wasted.

  It may be a concept difficult for us to comprehend. We attach too much importance to consuming dogs and cats and snakes. Since we have burdened these creatures with emotions and catch-phrases. Dogs and cats are farmed in commercial farms just like chickens and pigs in most parts of china. As long as this process does not endanger the existence of a species and the process is ecologically sustainable there is no harm in doing so.

  I would take this one step further and say that if endangered species like the tiger and the Borneo rhinoceros were reared in such sustainable commercial farms there would be no need to worry about their extinction.

  Therefore I consider the Chinese approach to consumption a more sustainable and ethical one.

  ReplyDelete
 5. എനിക്കും നാല്പ്പത് ഈ വര്‍ഷമാണ്‌ ആയത്. കൂട്ടുകാരു കൂടി കൊറേ എസ്സെമ്മെസ്സും ഈമെയിലും അയച്ചതല്ലാതെ ആരും ഒരു കട്ടന്‍ ചായ പോലും വാങ്ങിച്ച് തന്നില്ലെടേ :(

  കിളിക്കൂടിന്റെ നിര്‍മ്മാണ ഫിലോസഫി "We the chinese people like to do things in the irregular way, with a clear set of rules" എന്നാണെന്ന് എവിടെയോ വായിച്ചു .

  ബൈ ദ ബൈ, ഞാന്‍ ക്യാന്‍ഡ് ഫോമില്‍ കിട്ടിയ പാമ്പിനെ തിന്നിട്ടുണ്ട് പണ്ട്. സംഗതി മീന്‍ വറുത്തതാണെന്ന് പറഞ്ഞ് എന്നെ തീറ്റിച്ചതാ. എങ്കിലും തിന്നു തീര്‍ന്ന് സത്യം അറിഞ്ഞപ്പോ ഒരു കുഴപ്പവും തോന്നിയില്ല.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..