Thursday, July 29, 2010

എന്താണു് കല

അർത്ഥശൂന്യമാ ചോദ്യം. കലരൂപം എന്നു മുദ്രകുത്തുന്നതു് എന്തും കലയാണു്. എം എഫ് ഹുസൈൻ ചിത്രങ്ങളും, കാനായി ശില്പങ്ങളും, ഡ വിഞ്ചി ചിത്രങ്ങളും, എന്തിനു് സിൽസില പോലും കലാ സൃഷ്ടിക്കളാണു്. സൃഷ്ടികർത്താവു് അതിനെ കലയായി അവതരിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതു്  കലയായി കഴിഞ്ഞു. അതെല്ലാം കലയാണോ അല്ലയോ എന്ന കാര്യത്തിൽ തർക്കം ഇല്ല.

പക്ഷെ അവിടെ തീരുന്നില്ല. കലാകാരൻ കലരൂപം സൃഷ്ടിക്കുന്നതു് അവന്റെ മനസിൽ ഉതിക്കുന്ന ആശയം ജനങ്ങളെ വിളിച്ചു കാട്ടണം എന്ന വ്യഗ്രത ഉള്ളതുകൊണ്ടു തന്നെയാണു്.  സൃഷ്ടിക്കപ്പെട്ട കലാരൂപം ഏതു് തരത്തിൽ പെടുത്തണം എന്നു തീരുമാനിക്കെണ്ടതു് കലാകാരനല്ല.  അതു് തീരുമാനിക്കേണ്ടതു് ഞാനും നിങ്ങളും ഉൾപ്പെടുന്ന പ്രേക്ഷകരാണു്. കല ശ്രേഷ്ടമായിരിക്കാം, ബോർ ആയ്യിരിക്കാം, വെറും കൂതറ, ആയിരിക്കാം, അസഭ്യം വിളിച്ചു പറയത്തക്കതായിരിക്കാം. ഇതെല്ലാം തീരുമാനിക്കാനുള്ള അവകാശം  പ്രേക്ഷനുണ്ടു്.

ഒരു കലാ രൂപം നല്ലതാണോ എന്നു തീരുമാനിക്കാൻ ആഗോള തലത്തിൽ മാനദണ്ഢങ്ങൾ ഉണ്ടോ?

ഇല്ല.  Bureau Veritas ഈ മേഖലയിൽ certification കൊടുക്കുന്നുമില്ല.   ആകെയുള്ള മുഴക്കോൽ പണം മാത്രമാണു്.  മോഹ വില. പ്രേക്ഷകനു് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ കലാരൂപം വാങ്ങാൻ കൊടുക്കുന്ന പണം.  അപ്പോൾ പണം  കൊണ്ടു കലയെ അളക്കാൻ പറ്റുമോ?  അവിടെയും വിശാലമായ ഒരു തർക്കത്തിനു് ഇടമുണ്ടു്.

കല ജനങ്ങൾക്ക് എന്തു് ഗുണമാണു് നൾഗുന്നതു്? കലാസൃഷ്ടികൾ നമ്മളെ നല്ല മനുഷ്യരാക്കാൻ സഹായിക്കുമോ? തീർച്ചയായും കഴിയും എന്നു തന്നെ പറയണം. ഞാൻ കല ആസ്വദിക്കുന്ന ഒരു വ്യക്തിയാണു്. പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത പലതും കലാ ബിമ്പങ്ങളിലൂടെ കാണാനും ആസ്വദിക്കാനും സഹായിക്കുന്നു. അപ്പോൾ കലരൂപങ്ങൾ പ്രേക്ഷകന്റെ മനസിനെ ഉണർത്തുന്ന ഒന്നാണു്. സൃഷ്ടികർത്താവു് ഉദ്ദേശിക്കാത്ത തലങ്ങളിൽ ആ കലാസൃഷ്ടി പ്രേക്ഷകന്റെ മനസിനെ സ്വധീനിക്കുമ്പോൾ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അതു് മികച്ച കലാസൃഷ്ടിയായി തീരുന്നു. അസ്വാദനം ആപെക്ഷികമാണു് എന്നും പ്രേക്ഷകൻ ഉൾക്കൊള്ളുമ്പോൾ എല്ലാ കലാരൂപങ്ങളും അതു് പ്രേക്ഷരിൽ വ്യതസ്ത വികാരങ്ങൾ സൃഷ്ടിക്കുന്നു എന്നു മനസിലാക്കാൻ കഴിയും.

കല മനുഷ്യനെ മനുഷ്യനാക്കുന്നു. ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കോലാഹലങ്ങളിൽ നിന്നും വ്യക്തത തരുന്നു. മറ്റൊരു ജീവജാലങ്ങളും അറിഞ്ഞുകൊണ്ടു മറ്റുള്ളവർക്ക്  ആസ്വദിക്കാൻ വേണ്ടി കലാരൂപങ്ങൾ സൃഷ്ടിക്കുന്നില്ല. കല എന്നെ മൃഗവികാരങ്ങളിൽ നിന്നും ചിന്തിക്കുന്ന മനുഷ്യനാക്കി ഉയർത്തുന്നു. ഭക്ഷിക്കുകയും, ഭോഗിക്കുകയും, ശ്വസിക്കുകയും ചെയ്യുന്ന വെറും ഒരു മാംസപിണ്ഡമല്ല എന്ന തിരിച്ചറിവു തരുന്നു്.

Monday, July 19, 2010

സൈക്കിൾ ഫത്വ

പെണ്‍കുട്ടികള്‍ സൈക്കിള്‍ ചവിട്ടുന്നതിന് ഫത്‌വ


അപ്പോൾ ബുർഖ ധരിക്കാതെ മുസ്ലീം സ്ത്രീകൾ വിമാനം ഓടിക്കാമോ?


ഇറാനിലും, ഇമറാത്തിലും, ഖത്തറിലും, പാകിസ്ഥാനിലും  എല്ലാം സ്ത്രീകൾ വിമാനം പറപ്പിക്കുന്നുണ്ടു്. ഇന്ത്യയിലെ മുസ്ലീമുകൾ  വിത്യസ്തരാണോ?

Woman becomes Etihad's100th cadet pilot
Shahla Dehvari - A young Iranian woman pilot
CAPTAIN AYESHA RABIA NAVEED, PIA

ഇന്ത്യയിൽ ഇനി എന്നാണാവോ ഒരു മുസ്ലിം  സ്ത്രീ airline captain ആകുന്നതു്.