Thursday, August 30, 2007

Kaippally's Podcast 21




Kaippally's Podcast 21 പൊതുമാപ്പ്, Indian Consulate, വിമാനക്കൂലി, സന്തോഷ വാര്‍ത്ത, ബ്ലോഗ് മീറ്റ്

Tuesday, August 28, 2007

ഏകാന്ത വാസം

വീട്ടുകാരി മകനും അവളുടെ അച്ഛനും അമ്മയും ഒത്ത് അവളുടെ സഹോദരിമാരെ സന്ദര്‍ശിക്കാന്‍ പോയി. പണി തിരക്ക് മൂലം എനിക്ക് അവരോടൊത്തു് പോകാന്‍ കഴിയില്ല. വീട്ടില്‍ പണി ഒന്നും കാര്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വീട്ടുപണിക്കാരനും അവന്റെ നാട്ടില്‍ പോയി. അങ്ങനെ ഒരു മാസം ഞാന്‍ തനിയെ. വീടൊഴിഞ്ഞു.
അദ്യത്തെ രണ്ടു മൂന്നു് ദിവസം സ്വാതന്ത്ര്യം കിട്ടിയപോലെ തോന്നി. ഒറങ്ങാന്‍ മാത്രം കയറുന്ന വീടായി മാറിപ്പോയി. പിന്നെ ഏകാന്തത എന്റെ ചെവിയില്‍ രഹസ്യം മന്ത്രിച്ചു് തുടങ്ങി. നിരന്തരം പ്രണയിക്കുന്ന A/C കൂട്ടിലെ പ്രാവുകള്‍ മാത്രം എനിക്ക് കൂട്ടായി. ചിറകുമുളച്ച എലികള്‍ എന്നു പറയുന്നതാകും ഭേതം. സാരമില്ല, അവരെങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ.

അവള്‍ പോയ ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തന്നിട്ടുപോയി. ഒന്നും ചെയ്തിട്ടില്ല. മുമ്പത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ യാതോരു കാരണവശാലും പാചകം ചെയാന്‍ പാടില്ലെന്നു് വീട്ടുകാരി വിലക്കിയിട്ടുണ്ട്. ആ നിര്‍ദ്ദേശം തെറ്റിച്ച് പരീക്ഷണം നടത്താനുള്ള് ധൈര്യം ഇന്ന് എനിക്കില്ല. സുഹൃത്തുക്കള്‍ ഓരോരുത്തരും അത്താഴത്തിനു കൂട്ടിക്കൊണ്ടുപോയതുകൊണ്ട്, restaurant ഭക്ഷണം കാര്യമായിട്ടില്ലാ. ഉത്രാട രാത്രി പൊടിപൊടിച്ചതുകൊണ്ട് ഓണത്തിന്റെ ദിവസം എങ്ങോട്ടും പോകാനില്ലായിരുന്നു. യുദ്ധ ഭൂമിപോലെ കിടക്കുന്ന വീട് വൃത്തിയാക്കണം എന്നു കരുതി. എല്ലാം ഒരുമിച്ചു കണ്ടാല്‍ ഒന്നും ചെയ്യാന്‍ തോന്നില്ല. ഓരോന്നോരോന്നായി ചെയ്താല്‍ എല്ലാം എളുപ്പമാകും. ചെയ്തുകളയാം.

അവര്‍ യാത്രയായ ദിവസം കുടിച്ച കാപ്പി കപ്പുകള്‍ wash basinല്‍ ഉണ്ട്. കറുത്ത പൂപ്പല്‍ പോലുള്ള എന്തോ ഒരു ജീവി അതില്‍ വളരുന്നുണ്ട്. ഇനി പുതിയ വല്ല speciesഉം ആണോ. എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. Salim Aliയുടെ പേരില്‍ പോലും ഇല്ല ഒരു പക്ഷിയുടെ പേരു. കൈപ്പള്ളിയുടെ പേരില്‍ ഒരു fungus എങ്കിലും ഉണ്ടായല്‍ നല്ലതല്ലെ. coffe cup plastic ബാഗില്‍ ആക്കി. മുനിസിപ്പാലിറ്റി Labല്‍ കൊണ്ടുപോയി പരിശോദിക്കാം.

ഇനിയുള്ളതു് ബാത്ത്രൂമാണു്. ബാത്ത്രൂമിന്റെ shower cubicleന്റെ തറയില്‍ വെളുത്ത Tiles എല്ലാം നിറം മങ്ങിയിരിക്കുന്നു. പിന്നെ കുറേ മുടികളും. കുളിക്കാന്‍ വേറെ ആരുമില്ലാത്തതിനാല്‍ ഇതെല്ലാം എന്റെ ശരിരത്തിലെ മാലിന്യം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും വൃത്തികെട്ടവനാണോ ഈ ഞാന്‍. ശ്ശെ!!. മുടിയനായവനാണല്ലോ ഞാന്‍. (നീണ്ട മുടിയുള്ളവനാണല്ലോ !) ബാര്‍ബര്‍ ഷാപ്പിന്റെ തറയില്‍ കിടക്കുന്നപോലെ എന്റെ മുടിനാരുകള്‍ തറയില്‍ എന്നേയും നോക്കി കിടക്കുന്നു. ഇത്രയും മുടി എന്റെ തലയില്‍ ഉണ്ടായിരുന്നോ!! അപ്പോഴാണു് എന്റെ മനസില്‍ ഞെട്ടിപ്പിക്കുന്ന ആ ദൃശ്യം ഓര്‍മ്മ വന്നത്. GulfGateന്റെ പരസ്യത്തില്‍ കൈപ്പള്ളിയുടെ മൊട്ടത്തല്യുടെ രൂപം. ശ്ശോ!! ഭീകരം.

തറ എല്ലാം തേച്ചുമിനുക്കി വൃത്തിയാക്കി.

കാര്‍പ്പെറ്റില്ലാത്തതു കൊണ്ടു വാക്യൂം ക്ലീനര്‍ ഇല്ല. ആ ജോലി ചെയ്യുന്നത് നാലഞ്ജ് PC യാണു. അതെല്ലാം തുറന്നു വൃത്തിയാക്കി. പുസ്തകങ്ങള്‍ എല്ലാം ഒതുക്കി വെച്ചു. ചിലതെല്ലാം തുറന്നു നോക്കി.

തുണികളെല്ലാം വാഷിങ്ങ് മഷീനില്‍ പറക്കിയിട്ടു. പണ്ടു collegല്‍ പഠിക്കുമ്പെള്‍ ഉപയോഗിച്ച് ഓര്മ വെച്ച് ഒരു bucket തുണിക്ക് ഒരു cup detergent എന്ന കണക്കിനു കോരിയിട്ടു. Normal, Heavy, Gentle, Speedy എന്നു കണുന്നതില്‍ Speedy യില്‍ അമര്‍ത്തി. നമ്മള്‍ വളരെ speedy അല്ലെ. തുണിയില്‍ വെളുത്ത പാടുകള്‍ detergent കട്ടപിടിച്ചതാണെന്നു മനസിലായി. തുണിയെല്ലാം വാരി laundryയില്‍ കൊണ്ടു കൊടുത്തു. പിന്നെ അവന്റെ ഉപതേശം വേറേയും.

അവള്‍ വരാന്‍ ഇനിയും 18 നാള്‍ ബാക്കി.

"അറബികഥ": Review

അങ്ങനെ ഒരു മലയാള സിനിമ കാണാന്‍ തീരുമാനിച്ച്. അറബികഥ. എങ്ങനെ ഒരു നല്ല കഥ നശിപ്പിക്കാം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണു് ഈ സിനിമ. സിനിമയുടെ ആദ്യ പകുതിയില്‍ നാം പരിചയപ്പെടുന്നത് തികഞ്ഞ അദര്‍ശധീരനും താത്ത്വികനുമായ മുകുന്ദന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെയാണു. അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍ എന്റെ ഇഷ്ട താരമായ ശ്രീനിവാസനാണു്. "നാടോടിക്കാറ്റ്" "വടക്കുനോക്കിയന്ത്രം" പോലുള്ള സിനിമയില്‍ അഭിനയിച്ച ചെറുപ്പക്കാരനായ ആ ശ്രീനിവാസനെ എനിക്കും എന്റെ പ്രായക്കാര്‍ക്കും ഇഷ്ടപ്പെടും. പക്ഷെ ശ്രീനിവാസനു പ്രായം ഏറെയായി. ശ്രീനിവാസന്‍ എന്ന നടന്റെ പ്രായത്തിനു് അന്യോജ്യമല്ലാത്ത ഒന്നാണു് "മുകുന്ദന്‍" എന്ന കഥാപത്രം. ശ്രീനിവാസന്റെ മറ്റു ചിത്രങ്ങള്‍ കാണാത്ത ഒരു വ്യക്തി ഈ സിനിമ കണ്ടാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അന്യോജ്യനാണോ എന്ന് സംശയിച്ചേക്കാം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിടുന്ന ചില ദാര്‍ശനിക പ്രശ്നങ്ങള്‍ വളരെ ലളിതമായി പരാമര്‍ശിച്ചിട്ടുണ്ട്. അവസരോജിതമായി നയങ്ങള്‍ മാറ്റുന്ന നേതക്കളും, അധ്വാനിക്കാത്ത ജനത്തെ സംഘടിപ്പിച്ച് അര്‍ഹിക്കാത്ത അവകാശങ്ങള്‍ നേടിക്കൊടുക്കുന്ന പാര്‍ട്ടിയും എല്ലാം നമുക്ക് കാണാം.

കേരളത്തില്‍ ആരംഭിക്കുന്ന കഥ പിന്നെ വന്നെത്തുന്നത് നമ്മുടെ സ്വന്തം വീട്ടുമുറ്റത്താണു്. ഷാര്‍ജ്ജയും ദുബയും, Hatta, Fujeirah Dam, Dubai Sheikh Zayed Road, ദുബൈ അബ്ര, എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

സിനിമയില്‍ ശ്രീനിവാസന്റെ ജോഡിയായി അഭിനയിക്കുന്ന നടി ഒരു ചൈനീസ് യുവതിയാണു്. ചൈനീസുകാരി എന്ന പ്രത്യേകതയല്ലാതെ അവര്‍ ഒരു ചൈനീസ് നടിയല്ല. വളരെ പരിതാപകരമായ അഭിനയമാണു് അവര്‍ കാഴ്ചവെച്ചത്. ഈ സിനിമയില്‍ ദുബൈയിലും ഷാര്‍ജ്ജയിലുമുള്ള പ്രാവാസി മലയാളികളുടെ ജീവിതം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കഥയുമായി ബന്ധമില്ലാത്ത ചില വേറിട്ടു നില്ക്കുന്ന കഥാപാത്രങ്ങളെയും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. വളരെ കുറഞ്ഞ സമയം മാത്രം ഉണ്ടായിരിന്നിട്ടും ശ്രീ കേ.പീ.കേ വേങ്ങര നല്ല അഭിനയം കാഴ്ചവെക്കാന്‍ കഴിഞ്ഞു. ഈ സിനിമയില്‍ ശ്രീ (Atlas) രാമചന്ദ്രന്റെ തല കാണിച്ചതിന്റെ ആവശ്യം എത്ര ചിന്തിച്ചിട്ടും മനസിലായില്ല. സിനിമയുടെ അവസാന ഭാഗത്തില്‍ ജകതി ശ്രീകുമര്‍ അവതരിപ്പിക്കുന്ന പ്രവാസി വ്യവസായ പ്രമുഖന്റെ പ്രസങ്ങം കേട്ടപ്പോള്‍ എനിക്ക് East Coast വിജയനെയാണു് ഓര്‍മ്മ വന്നതു്. ആ പ്രസങ്ങത്തില്‍ അറബിനാട്ടിലെ വ്യവസായികള്‍ കലയുടേയും സാഹിത്യത്തിന്റേയും പേരില്‍ കാട്ടികൂട്ടുന്ന ഗോഷ്ഠികളെ കളിയാക്കിയതും ശ്രദ്ദേയമാണു്.

പ്രസക്തമായ ചില സത്യങ്ങള്‍ സിനിമ ചൂണ്ടിക്കാണിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ദുബൈയിലെ മലയാളി വ്യവസായികളുമായിട്ടുണ്ടാക്കുന്ന രഹസ്യ ഇടപാടുകള്‍ സിനിമ പരാമര്‍ശിക്കുന്നുണ്ട്. സിനിമയില്‍ Western Unionനും Etisalatഉം യാതൊരു ലജ്ജയും ഇല്ലാതെ product placement നടത്തിയിട്ടുമുണ്ട്. Mallu Radio യില്‍ നിരന്തരമായി നടക്കുന്ന പരസ്യ കോപ്രായങ്ങളുടെ ദൃശ്യ രൂപം ഇനി mallu സിനിമയിലും സഹിക്കാനായിരിക്കും വിധി. സ്വരാജ് വെഞ്ഞാറമൂട് ഇതില്‍ പോളപ്പന്‍ അഭിനയം കാഴ്ചവെച്ചു. സലിം കുമാറിന്റെ വളിപ്പ് എനിക്ക് മതിയായി. ഇന്ദ്രജീത്തും ഇതില്‍ അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ദുബൈയില്‍ സമരങ്ങള്‍ ഇല്ല എന്ന് എവിടെയോ പറയുന്നുണ്ട്. സാരമില്ല സിനിമാക്കാര്‍ പത്രം വായിക്കാറില്ലല്ലോ. എന്തായാലും മമ്മൂട്ടി അഭിനയിച്ച "Dubai" എട്ടുതട്ടില്‍ പോട്ടിയതുപോലെ പൊട്ടാന്‍ സാദ്ധ്യതയില്ല.

Sunday, August 26, 2007

ന്യുനപക്ഷത്തിന്‍റെ ഓണം

ഞാന്‍ ഒരു അന്വേഷണത്തിലാണു്. ഓണത്തിനു് മതേതരത്വം ഉണ്ടോ? ഞങ്ങളുടെ നാട്ടില്‍ കച്ചവടക്കാരെല്ലാം ഓണം "അഘോഷിക്കും" അതായത് നല്ല കച്ചവടം ഉണ്ടാകുന്നതുകൊണ്ടുള്ള അഘോഷം. പക്ഷെ സ്വകാര്യമായി ഏതൊരു അഹിന്ദുവിനോടു ചോദിച്ചാലും ഓണം ഒരു ഹൈന്ദവ അചാരമായിട്ടു മാത്രമെ അവര്‍ അഭിപ്രായപെടുകയുള്ളു.

ഇവിടെ എനിക്ക് പരിചയമുള്ള അനേകം മലബാര്‍ മുസ്ലീമുകളോടു ചോദിച്ചപ്പോഴും അവരും ഇതു തന്നെ അഭിപ്രായപ്പെട്ട്. അപ്പോള്‍ ഓണം ഒരു മതേതര അഘോഷം എന്നു് ഏതു വുധത്തിലാണു് ഉദ്ദേശിക്കുന്നത് എന്ന് എനിക്കറിയില്ല.

ആദിവാസികളുടെ ഇടയിലും ഓണം ആഘോഷിക്കാറില്ലാ എന്നാണു് ഞാന്‍ അറിഞ്ഞത്. ഓണം എങ്ങനെ ഒരു മതേതര അഘോഷമായി കാണാം. എന്തുകൊണ്ടു് കേരളത്തിലെ ന്യൂനപക്ഷ മത വിഭാഗങ്ങള്‍ ഈ അഘോഷത്തില്‍ പങ്കേടുക്കുന്നില്ല.ഓണത്തില്‍ ഉള്‍പെടുന്ന secular elements എന്തെല്ലാമാണു്. ഈ അഘോഷത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണു്.

Thursday, August 09, 2007

ഷഷ്ഠി

സ്വതന്ത്ര ഭാരതത്തിലെ മനുഷ്യവകാശ ധ്വംസനങ്ങള്‍  ചില തിരഞ്ഞെടുത്ത വാര്‍ത്തകള്‍.

Hariyana
മനോജും ബബ്ലിയും എന്ന രണ്ടു യുവ ദമ്പതികളെ ഒരു ഗോത്രത്തില്‍ പെട്ടുപോയി എന്ന കുറ്റത്തിനു നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തി.

Tripura
2006ല്‍ 4146 കുറ്റക്രിത്ത്യങ്ങള്‍. 489 Rapes, 34 Child Rapes, 31,744 pending cases.

355 അന്ദേവാസികളെ പാര്‍പ്പിക്കേണ്ട central jailല്‍ 694 അന്ദേവാസികളുണ്ട്.
ജെയിലുകളില്‍ സൌകര്യം കൂട്ടാന്‍ കൊടുത്ത 20 കോടി രൂപയില്‍ 10% പോലും ചിലവാക്കിട്ടില്ല.

Mizoram
25 സ്ത്രീകളെ കൂട്ടമായി ബലാല്‍സംഗം നടന്നതായി പ്രാതി.
പട്ടാളക്കാര്‍ സ്ത്രീകളേ ബലാല്‍സംഗം നടത്റ്റിയതായി ജനകീയ പ്രക്ഷോപത്തില്‍ 10 പേരെ പോലിസ് വെടിവെച്ച് കൊന്നു.


Utter Pradesh
പിന്നോക്ക സമുദായത്തില്‍ പെട്ട മുസ്ലീം ഗ്രാമവാസികളെ ഹിന്ദുക്കളായ ഗ്രാമവാസികള്‍ ആക്രമിക്കുകയും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത് നഗ്നയായി തെരിവിലൂടെ നടത്തിച്ചു.
കൃതൃമ സംഘട്ടന കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു



Punjab
ദുരൂഹ സാഹചര്യങ്ങളില്‍ വിഷബാധ മൂലം മരിച്ച ജയില്‍‌വാസം അനുഭവിക്കുന്ന 40 അന്തേവാസികളുടെ മരണം.

Kashmir
ദോഡ, ഉദംപൂര്‍ ജില്ലകളില്‍ 35 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. Lashkar-e-Taibaക്കാര്‍ ആണെന്ന് സര്‍ക്കാര്‍.

Jharkhand
കല്ലെറിഞ്ഞ് കൊല്ലല്‍
uranium mineല്‍ ജോലിയെചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ അരോഗ്യ പ്രശ്നങ്ങള്‍.
ആദിവാസികള്‍ uranium mining എതിര്‍ക്കുന്നു


Kerala
കര്‍ഷക ആത്മഹത്യകള്‍

Orissa
പോലിസ് മര്‍ദ്ദനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
പട്ടിണി



Andhra pradesh
പോലിസ് മര്‍ദ്ദനമേറ്റ് ഏഴു കര്ഷകര്‍ കൊല്ലപ്പെട്ടു.


Chattisgarh
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 26 ആദിവാസികള്‍ കെല്ലപ്പെട്ടു


Punjab
1984ല്‍ സിഖുകാര്‍ക്കെതിരെ ദില്ലിയില്‍ നടന്ന കൂട്ട് കൊലയില്‍ ആരെയും ഇന്നുവരെ ശിക്ഷിച്ചിട്ടില്ല.

Gujarat
2002 ഗുജറാത്തില്‍ ഉണ്ടായ കലാപത്തില്‍ പങ്കെടുത്ത മിക്ക കുറ്റവാളികളും ഇന്നും പിടിക്കപ്പെട്ടിട്ടില്ല.


Madhya Pradesh
22 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും Bhopalഇല്‍ കാഴ്ച്ചയും ജീവനും നഷ്ടപ്പെട്ടവര്‍ക്ക് നിയമം നിഷേധിക്കപ്പെട്ടിരിക്കുന്നു.
മാറിവന്ന സര്‍ക്കാരുകളും dow chemicalsഉം ചേര്‍ന്നുള്ള ഒത്തുകളികള്‍.



Tamil Nadu
9 വര്‍ഷം തടവില്‍ വെച്ച ശേഷം ഒരു കുറ്റവും തെളിയിക്കാനാവതെ ഒരു രാഷ്ട്രിയ നേതാവിനെ നിരപരാധി എന്നു പറഞ്ഞ് കോടതി വിട്ടയിച്ചു.


Andaman Nicobar
ആദിവാസികളുടെ വംശനാശം


West Bengal
നന്ദിഗ്രാമില്‍ പോലിസ് വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

Karnataka
പട്ടുസാരിയുണ്ടാക്കാന്‍ അടിമ പണിചെയ്യുന്ന കുട്ടികള്‍


-------
ചേര്‍ക്കാന്‍ വിട്ടുപോയ സംസ്ഥാനങ്ങള്‍



Utraranchal
പോലിസ് നടത്തുന്ന അക്രമങ്ങളുടെ ഭലമായി ക്രമസമധാനം ഗുരുതരാവസ്ഥയില്‍

Arunachal Pradesh
ചഖ്മാസ് , ഹജോങ്ങ് എന്നി ആദിവാസികള്‍ നേരിടുന്ന മനുഷ്യവകാശ ധ്വംസനങ്ങള്‍


Bihar
ഭാരതത്തില്‍ ഏറ്റവും അധികം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന സംസ്ഥാനം.

Friday, August 03, 2007

Invisible to All. Invisible to Law

ഇഞ്ജിപ്പെണ്ണ് എന്ന കഥാപത്രത്തിനു പിന്നിലുള്ള ശൃഷ്ടാവിനു് നമുക്ക് Y എന്ന പേര്‍ നള്‍കാം. ഇന്നുവരെ Y ആരാണെന്നു് വെളിപ്പെടുത്തിയിട്ടില്ല.
ഒരു സാങ്കല്പിക കഥാപത്രത്തെ അപമാനിച്ചു എന്നു പറഞ്ഞു ഈ ലോകത്ത് ആരെയെങ്കിലും അറസ്റ്റ് ചെയ്തതായി എനിക്ക് അറിവില്ല.

ഇഞ്ജിപെണ്ണ് എന്ന കഥപാത്രം തികച്ചും ശ്രിഷ്ടിക്കപ്പെട്ട ഒരു വ്യക്തിയാണു്. ഒരാള്‍ എഴുതുന്ന materail ആണു അവരുടെ വ്യക്തിത്വം എന്നു ഇവിടെ പലരും പലതവണ പറഞ്ഞു. സമ്മതിച്ച്. പക്ഷെ എങ്കിലും അവര്‍ക്ക് നിയമപരമായി യാതോരു കാര്യത്തിലും ഇടപെടാനോ കേസ് കൊടുക്കാനോ കഴിയില്ല. കാരണം വ്യക്തിഹത്യ, ആക്രമണം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും യധാര്‍ത്ത വ്യക്തിക്കെതിരെ തന്നെ ആയിരിക്കണം. അല്ലാതെ ചുമ്മ ഇഞ്ജിപ്പെണ്ണിനെ Mr. X എന്ന ഒരു ബ്ലോഗര്‍ Cyber Stalking ചെയ്തു എന്നു Cyber-cellല്‍ പരാതികൊടുക്കാന്‍ കഴിയുമോ?

ഇഞ്ജിപെണ്ണന്റെ പിന്നിലുള്ള Y യുടേ യധാര്‍ത്ത വിലാസമോ പേരോ Mr.Xനു് അറിയില്ല. ഇഞ്ജിപ്പെണ്ണിനു് social secritynumber ഇല്ല, Driving license ഇല്ല, bank account ഇല്ല, വീടില്ല, ശരീരം ഇല്ല, ജീവനും ഇല്ല. ബ്ലോഗില്‍ മാത്രം നിലകൊള്ളുന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ എങ്ങനെ അപമാനിക്കാന്‍ കഴിയും. എങ്ങനെ cyber stalk ചെയ്യും.

അതാണു ഞാന്‍ പറഞ്ഞത് വിലാസം ഉള്ള് ഒരു വ്യക്തിയായി ബ്ലോഗില്‍ വിലസുന്നതും അതില്ലാത്ത് ഇഞ്ജിപ്പെണ്ണും മാങ്ങാത്തൊലിയും പോലുള്ള സാങ്കല്പിക കഥാപത്രങ്ങളുടെ പേരില്‍ വിലസുന്നതും തമ്മില്‍ കാര്യമായ വിത്യാസമുണ്ട് എന്ന്. എഴുത്തിന്റെ പിന്നിലുള്ള ആളിനെ അറിയാത്തടത്തോളം ഇടപെടല്‍ കഥാപാത്രവുമായി മാത്രമെ സംഭവിച്ചിട്ടുള്ളു.

അജ്ഞാതചര്യയില്‍ കഴിയുന്ന Y എന്ന വ്യക്തിയുടെ identity വെളിപ്പെടുന്ന നിമിഷം ആ വ്യക്തിക്ക് മനുഷ്യവര്‍ഗ്ഗത്തിനുള്ള എല്ലാ നിയമങ്ങളും ബദകമാകും. പിന്നെ വ്യക്തിഹത്യ, cyberstalking, sexual harrasment എന്ന വക്കുകള്‍ക്ക് നിയമത്തിന്റെ മുന്നില്‍ അര്‍ത്ഥങ്ങളുണ്ടാകും.

അപ്പോള്‍ അജ്ഞാതചര്യയുടെ ഒരു വലിയ പ്രശ്നം നിയമപരമായി യാതൊരു സഹായവും ഉണ്ടാവില്ല എന്നുള്ളതുതന്നെയാണു്.



ഓ.ടോ.
Yahoo പകര്‍പ്പവകാശ പ്രശ്നത്തില്‍ ഇഞ്ജിപ്പെണ്ണിനെ സപ്പോര്‍ട്ട് ചെയ്തു എന്ന് സ്വപ്നത്തില്‍ പോലും കരുതരുത്. Yahoo ചെയ്തത് തെറ്റാണു് എന്ന് വിശ്വസിച്ചതുകൊണ്ടു മാത്രമാണു് ഞാന്‍ പ്രതിഷേധിച്ചത്. ഗള്ഫ് മലയാളികള്‍ അല്പം grade കുറഞ്ഞ team ആണെന്നുള്ള ചില ധ്വനി പലയിടത്തും ഞാന്‍ വായിച്ചു.