സ്വതന്ത്ര ഭാരതത്തിലെ മനുഷ്യവകാശ ധ്വംസനങ്ങള്‍ ചില തിരഞ്ഞെടുത്ത വാര്‍ത്തകള്‍.
Hariyana
മനോജും ബബ്ലിയും എന്ന രണ്ടു യുവ ദമ്പതികളെ ഒരു ഗോത്രത്തില്‍ പെട്ടുപോയി എന്ന കുറ്റത്തിനു നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് കൊലപ്പെടുത്തി.
Tripura
2006ല്‍ 4146 കുറ്റക്രിത്ത്യങ്ങള്‍. 489 Rapes, 34 Child Rapes, 31,744 pending cases.
355 അന്ദേവാസികളെ പാര്‍പ്പിക്കേണ്ട central jailല്‍ 694 അന്ദേവാസികളുണ്ട്.
ജെയിലുകളില്‍ സൌകര്യം കൂട്ടാന്‍ കൊടുത്ത 20 കോടി രൂപയില്‍ 10% പോലും ചിലവാക്കിട്ടില്ല.
Mizoram
25 സ്ത്രീകളെ കൂട്ടമായി ബലാല്‍സംഗം നടന്നതായി പ്രാതി.
പട്ടാളക്കാര്‍ സ്ത്രീകളേ ബലാല്‍സംഗം നടത്റ്റിയതായി ജനകീയ പ്രക്ഷോപത്തില്‍ 10 പേരെ പോലിസ് വെടിവെച്ച് കൊന്നു.
Utter Pradesh
പിന്നോക്ക സമുദായത്തില്‍ പെട്ട മുസ്ലീം ഗ്രാമവാസികളെ ഹിന്ദുക്കളായ ഗ്രാമവാസികള്‍ ആക്രമിക്കുകയും ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത് നഗ്നയായി തെരിവിലൂടെ നടത്തിച്ചു.
കൃതൃമ സംഘട്ടന കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു
Punjab
ദുരൂഹ സാഹചര്യങ്ങളില്‍ വിഷബാധ മൂലം മരിച്ച ജയില്‍വാസം അനുഭവിക്കുന്ന 40 അന്തേവാസികളുടെ മരണം.
Kashmir
ദോഡ, ഉദംപൂര്‍ ജില്ലകളില്‍ 35 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു. Lashkar-e-Taibaക്കാര്‍ ആണെന്ന് സര്‍ക്കാര്‍.
Jharkhand
കല്ലെറിഞ്ഞ് കൊല്ലല്‍
uranium mineല്‍ ജോലിയെചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗുരുതരമായ അരോഗ്യ പ്രശ്നങ്ങള്‍.
ആദിവാസികള്‍ uranium mining എതിര്‍ക്കുന്നു
Kerala
കര്‍ഷക ആത്മഹത്യകള്‍
Orissa
പോലിസ് മര്‍ദ്ദനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു.
പട്ടിണി
Andhra pradesh
പോലിസ് മര്‍ദ്ദനമേറ്റ് ഏഴു കര്ഷകര്‍ കൊല്ലപ്പെട്ടു.
Chattisgarh
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 26 ആദിവാസികള്‍ കെല്ലപ്പെട്ടു
Punjab
1984ല്‍ സിഖുകാര്‍ക്കെതിരെ ദില്ലിയില്‍ നടന്ന കൂട്ട് കൊലയില്‍ ആരെയും ഇന്നുവരെ ശിക്ഷിച്ചിട്ടില്ല.
Gujarat
2002 ഗുജറാത്തില്‍ ഉണ്ടായ കലാപത്തില്‍ പങ്കെടുത്ത മിക്ക കുറ്റവാളികളും ഇന്നും പിടിക്കപ്പെട്ടിട്ടില്ല.
Madhya Pradesh
22 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും Bhopalഇല്‍ കാഴ്ച്ചയും ജീവനും നഷ്ടപ്പെട്ടവര്‍ക്ക് നിയമം നിഷേധിക്കപ്പെട്ടിരിക്കുന്നു.
മാറിവന്ന സര്‍ക്കാരുകളും dow chemicalsഉം ചേര്‍ന്നുള്ള ഒത്തുകളികള്‍.
Tamil Nadu
9 വര്‍ഷം തടവില്‍ വെച്ച ശേഷം ഒരു കുറ്റവും തെളിയിക്കാനാവതെ ഒരു രാഷ്ട്രിയ നേതാവിനെ നിരപരാധി എന്നു പറഞ്ഞ് കോടതി വിട്ടയിച്ചു.
Andaman Nicobar
ആദിവാസികളുടെ വംശനാശം
West Bengal
നന്ദിഗ്രാമില്‍ പോലിസ് വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
Karnataka
പട്ടുസാരിയുണ്ടാക്കാന്‍ അടിമ പണിചെയ്യുന്ന കുട്ടികള്‍
-------
ചേര്‍ക്കാന്‍ വിട്ടുപോയ സംസ്ഥാനങ്ങള്‍
Utraranchal
പോലിസ് നടത്തുന്ന അക്രമങ്ങളുടെ ഭലമായി ക്രമസമധാനം ഗുരുതരാവസ്ഥയില്‍
Arunachal Pradesh
ചഖ്മാസ് , ഹജോങ്ങ് എന്നി ആദിവാസികള്‍ നേരിടുന്ന മനുഷ്യവകാശ ധ്വംസനങ്ങള്‍
Bihar
ഭാരതത്തില്‍ ഏറ്റവും അധികം മനുഷ്യാവകാശ ധ്വംസനം നടക്കുന്ന സംസ്ഥാനം.
"ഷഷ്ടി"
ReplyDeleteഷഷ്ഠിപൂര്‍ത്തി. :)
ReplyDeleteബോംബെയിലെ നിഷ്ടൂരമായ ബോംബു സ്ഫോടനം നടത്തിയ മിക്ക പ്രതികളേയും, സ്ത്രീകളടക്കം അവരുടെ കുടുംബാങ്ങളേയും അവരുമായി വിദൂരബന്ധം ഉള്ളവരെ പോലും ഇരുമ്പഴികള്‍ക്കുള്ളിലാക്കാനും കൊലമരം വാങ്ങിക്കൊടുക്കാനും ഉത്സാഹം കാട്ടിയ നീതിപീഠമെന്തേ അതിന് കാരണഭൂതരായ, ആയിരക്കണക്കിനു നിരപരാധികളെ വെട്ടിയും കുത്തിയും തീവെച്ചും കൊലപ്പെടുത്തിയ കലാപകാരികളെ വെറുതെ വിട്ടു?
ReplyDeleteഗുജറാത്തിലെ വംശഹത്യക്കു നേത്രുത്വം കൊടുത്ത, ഗര്‍ഭസ്ഥശിശുവിനെ പോലും ശൂലത്തില്‍ കുത്തിയെടുത്ത് തീയ്യില്‍ ചുട്ട നിക്രിഷ്ഠ മനുഷ്യമ്രിഗങ്ങളുടെ നേതാവ് വികസനത്തിന്റെ വക്താവായി വാഴ്ത്തപ്പെടുന്നു.
ഒരൊറ്റ ദിവസത്തെ പരോള്‍ പോലും അനുവദിക്കാതെ ഒരു മനുഷ്യനെ 9 വര്‍ഷം ജയിലില്‍ അടച്ചു പീഢിപ്പിച്ചതിനു ശേഷം കുറ്റവാളി അല്ലന്നുകണ്ടു വെറുതേ വിടുന്നു.
എന്താ കൈപ്പള്ളീ, എന്തെങ്കിലും പ്രതീക്ഷക്കു വകയുണ്ടോ?
യരോ ഒരാള്‍:
ReplyDeleteപ്രതീക്ഷക്കു വകയുണ്ടോ എന്ന ചൊദ്യത്തിനു് ഉത്തരം.
സുഹൃത്തെ താങ്കള്‍ ഇന്ദ്യയിലെ മുസ്ലീങ്ങള്‍ മാത്രം പീടിക്കപ്പെട്ടു എന്ന തരത്തിലാണു ചോദ്യങ്ങള്‍ ചോദിച്ചത്. കാരണം അവരുടെ കാര്യങ്ങള്‍ മാത്രമാണു താങ്കള്‍ ചോദ്യത്തില്‍ സൂചിപ്പിച്ചത്.
മുസ്ലീങ്ങള്‍ മാത്രമല്ല ഇന്ത്യയില്‍ പീടിക്കപ്പിക്കപ്പെടുന്നത് എന്ന് മനസിലാക്കുന്ന നിമിഷം തൊട്ട് പ്രതിക്ഷക്ക് വകയുണ്ട്. അതില്ലാത്തിടത്തോളം ഇല്ല എന്നു തന്നെ പറയാം.
വാങ്ങിക്കൊടുക്കാനും ഉത്സാഹം കാട്ടിയ നീതിപീഠമെന്തേ അതിന് കാരണഭൂതരായ,
ഇന്ത്യന്‍ Judiciary അല്ല കുറ്റക്കാര്‍.
സസ്നേഹം
:)
മേല്‍ കമന്റിനു് കൈപ്പള്ളീ, സലാം.
ReplyDeleteആണിയെ അതിന്റെ നിറുകയില്‍ തന്നെ മേടിയിരിക്കുന്നു.
കൈപ്പള്ളീ, ഏറ്റവും കൊടിയ മനുഷ്യാവകാശധ്വംസനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളായ നാഗാലാണ്ടും ഉത്തരാഞ്ചലും ആന്ധ്രാപ്രദേശും വിട്ടുപോയി. നക്സലുകളെ വേട്ടയാടാനെന്ന ഭാവേന ആന്ധ്രായും ഉത്തരാഞ്ചലും നടത്തുന്നത് കൊടിയ പാതകങ്ങളാണ്‍.
ReplyDeleteഎന്തായാലും ഇതെല്ലാം ഇങ്ങനെ തിരഞ്ഞുപിടിച്ച് ഒറ്റ പോസ്റ്റാക്കിയ കൈപ്പള്ളിയെ അഭിനന്ദിക്കുന്നു.
യാരോ ഒരാള്‍ക്ക് കൊടുത്ത ആ മറുപടിക്കമന്റിന് ആയിരമായിരം അഭിവാദ്യങ്ങള്‍ കൈപ്പള്ളിച്ചേട്ടാ. ഡെമോക്രസിയും സെക്കുലറിസവും എന്ന ഭാരതത്തിന്റെ രണ്ട് നെടുംതൂണുകള്‍ ആക്രമിയ്ക്കപ്പെടുമ്പോള്‍ ചെറുത്ത് നില്‍പ്പ് നടത്തേണ്ടതുണ്ട്. ഒരു തുള്ളിയെങ്കില്‍ ഒരു തുള്ളി, നമ്മളാല്‍ കഴിയുന്നത്.
ReplyDeleteഭാരതത്തിന്റെ എല്ലാ കിഴക്കന്‍ സംസ്ഥാനങ്ങളും ആഭ്യന്തര കലഹങ്ങളിലേക്ക് നിങ്ങുന്ന സ്ഥിധിയിലാണു്. പല വാര്‍ത്തകളും പുറത്തുവിടുന്നില്ല. കേരളത്തിലുള്ള ജനങ്ങള്‍ ഇതൊന്നും അറിയുന്നില്ല എന്നതാണു് മറ്റൊരു സത്യം.
ReplyDeleteSatheesh :: സതീഷ്
ReplyDeleteചൂണ്ടിക്കാണിച്ചതിനു നന്ദി. ആദ്യം വിട്ടുപോയിരുന്ന സംസ്ഥാനങ്ങള്‍ ചേര്‍ത്തിട്ടുണ്ട്
:)
ReplyDeleteകൈപ്പള്ളീ,
ReplyDeleteഞെട്ടിപ്പിക്കുന്ന പോസ്റ്റ്.
ഇതിന്റെ തലക്കെട്ടു് ആദ്യം “ഷഷ്ടി” എന്നായിരുന്നതു പിന്നീടു് “ഷഷ്ഠി” എന്നാക്കി കണ്ടു. “ഷഷ്ടി” എന്നു വെച്ചാല്‍ അറുപതു്. “ഷഷ്ഠി” എന്നു വെച്ചാല്‍ ആറാമത്തേതു്. ഏതാണു് കൈപ്പള്ളി ഉദ്ദേശിച്ചതു് എന്നറിയില്ല.
സൂ തമാശയ്ക്കാവും “ഷഷ്ഠിപൂര്‍ത്തി” എന്നു പറഞ്ഞതു്, അല്ലേ? 60 വയസ്സു തികയുമ്പോള്‍ പറയുന്നതു “ഷഷ്ടിപൂര്‍ത്തി” എന്നാണു്.
ലേബലുകള്‍ നോക്കിയപ്പോള്‍ മനസ്സിലായി. കൈപ്പള്ളി “60” എന്നാണു് ഉദ്ദേശിച്ചതു്. ആ അര്‍ത്ഥം വരാന്‍ ആദ്യം എഴുതിയ “ഷഷ്ടി” തന്നെ ശരി.
ReplyDeleteIndia shining!
ReplyDeleteകേരളത്തെക്കുറിച്ച് ഒരേ ഒരു വാര്‍ത്ത മാത്രമോ?
ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളെ വെറുതേ വിട്ടതും, ഹര്‍ത്താലിനെതിരേ സമരം നടത്തിയവര്‍ തന്നെ ഹര്‍ത്താലിനാഹ്വാനം ചെയ്തതും, കേരളം മുഴുവന്‍ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടിട്ടും ഭരണാധികാരികള്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചതും അങ്ങിനെ അങ്ങിനെ ഇട്ടാലും ഇട്ടാലും തീരാത്ത അത്രേം ലിങ്ക് ഉണ്ടല്ലോ.
പോകണമേറെ ദൂരം....
ReplyDeleteഓര്‍മപ്പെടുത്തലിനു നന്ദി
കൈപ്പള്ളീ,
ReplyDeleteഷഷ്ഠി എന്ന് കലണ്ടറില്‍ തിഥി നോക്കിയിട്ട് എഴുതിയതാ. തെറ്റായി. ക്ഷമിക്കണം. ഉമേഷ്‌ജി പറഞ്ഞതാണ് ശരി. തിരുത്തുമല്ലോ.
ഷഷ്ടിപൂര്‍ത്തി
ഷഷ്ടിപൂര്‍ത്തി
ഷഷ്ടിപൂര്‍ത്തി
ഷഷ്ടിപൂര്‍ത്തി
ഷഷ്ടിപൂര്‍ത്തി
(കോപ്പി പേസ്റ്റ് അല്ല. എഴുതിയതാ. മുഴുവന്‍.)
ഗുണാളന്‍ പറഞ്ഞ മൂന്നാമത്തെ പോയന്റ് എനിക്ക് മനസ്സിലായില്ല. 3)Last but not least . Start giving respect to women , not because they are weak , but because Kumaranashan said 'Paraakramam Sthreekalodalla Vendoo'
ഈ പോസ്റ്റും സ്ത്രീകളും തമ്മില്‍ എന്തു ബന്ധം? നടക്കുന്ന അക്രമങ്ങളുടെ കാര്യമല്ലേ ഇതില്‍ പറഞ്ഞിരിക്കുന്നത്? കൈപ്പള്ളിയ്ക്ക് സ്ത്രീകളോട് ബഹുമാനമില്ലെന്ന് അതിലുണ്ടോ?
(ഇതൊക്കെ എന്റെ സംശയങ്ങള്‍.)
“അരേ! ദുരാചാര! നൃശംസ! കംസാ!
പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ.
എന്ന് പറഞ്ഞത് ശ്രീകൃഷ്ണചരിതം മണിപ്രവാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍. കുമാരനാശാന്‍, ഗുണാളനോട് പറഞ്ഞോ എന്ന് എനിക്കറിയില്ല. ;)
ഈ പോസ്റ്റുമായി ബന്ധമില്ലാത്ത commentഉകള്‍
ReplyDeletehttp://groups.google.com/group/marumozhikal/browse_thread/thread/b32a714dc7675694/
http://groups.google.com/group/marumozhikal/browse_thread/thread/cec480735b1133b4/
http://groups.google.com/group/marumozhikal/browse_thread/thread/4b6a8516eb4ef908/
http://groups.google.com/group/marumozhikal/browse_thread/thread/1ff9e6ed841e4ce1/
http://groups.google.com/group/marumozhikal/browse_thread/thread/3e0d95787f4219c5/
http://groups.google.com/group/marumozhikal/browse_thread/thread/37399d9a6b94d5ec
http://groups.google.com/group/marumozhikal/browse_thread/thread/bece5a62cda348b6
http://groups.google.com/group/marumozhikal/browse_thread/thread/5b561b8855371019
http://groups.google.com/group/marumozhikal/browse_thread/thread/8104271ccec9e8f1
http://groups.google.com/group/marumozhikal/browse_thread/thread/88cb33e187582db3
http://groups.google.com/group/marumozhikal/browse_thread/thread/94438b296e26d70f
http://groups.google.com/group/marumozhikal/browse_thread/thread/80f5f44f281ee0ea
Well said kaipalli & your comment on Gujarat, Why the Federal system is getting weaker in India, that again has to be looked in Tandem with the political mandate than any thing else, the major problem in the north east is the illegal migrant labor provided legality to build the vote bank, creating a minority for the people of the land.
ReplyDeleteWhy the land lord system exist in the lager states, because one land lord is worth a thousand votes and intrusion to the same by any person is dealt with force to maintain the interests of the Land lord and the same political system will remain silent to save the vote bank, so the miseries still live.
A Period like pre independence in Kerala. Why Kerala is sidelined in the major politics of India, the same no recognizable number in the parliament, lower populated state, lucky we don’t have major emigrant problem than in the border districts.
:)
ReplyDeleteകൈപ്പള്ളീ,
ReplyDelete(1) മനുഷ്യാവകാശധ്വംസനങ്ങളേക്കുറിച്ചു പറയുമ്പോള്‍, “വ്യാജ ഏറ്റുമുട്ടലുകള്‍“ സ്വാഭാവികമായും കടന്നു വരുമല്ലോ.
ദാ ഇന്നലെ ഏറ്റവും പുതിയ വ്യാജഏറ്റുമുട്ടല്‍ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്.
ഇത്തരം കാര്യങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയോടും പ്രതികരണബുദ്ധിയോടും കൂടി നിരീക്ഷിക്കുന്നവരെല്ലാം അവശ്യം വായിച്ചിരിക്കേണ്ടുന്ന ഒരു പോസ്റ്റാണ് ഇത് എന്നു കരുതുന്നു. കമന്റുകളടക്കം മുഴുവന്‍ മനസ്സിരുത്തി വായിക്കണമെന്നപേക്ഷ.
(2) തമിഴ്‌നാടിനേപ്പറ്റി എഴുതിയിരിക്കുന്നതില്‍ ചെറിയൊരു ‘ശൈലീമാറ്റം” വേണമെന്നു തോന്നുന്നു.
“9 വര്‍ഷം കഴിഞ്ഞ് വിട്ടയച്ചു” എന്നതല്ലല്ലോ പ്രശ്നം. നിരപരാധിത്വം തെളിയിക്കപ്പെടാന്‍ 9 വര്‍ഷം വേണ്ടിവന്നു എന്നതും അതിനിടയില്‍ ജാമ്യമനുവദിക്കപ്പെട്ടില്ല എന്നതും, ജയിലില്‍ അര്‍ഹിച്ചിരുന്ന കാര്യങ്ങള്‍ ലഭിച്ചിരുന്നില്ല എങ്കില്‍ അതും ഒക്കെയാണ് കാര്യങ്ങള്‍.
ഓരോ പ്രതിക്കും ലഭിച്ച കുറ്റപത്രത്തിന് 47 കിലോ വീതം തൂക്കമുണ്ടായിരുന്നു എന്നതും പ്രതികളുടെ എണ്ണവും കണക്കിലെടുക്കുക. എന്നിട്ട് ഇന്ത്യന്‍ കോടതികളില്‍ വിചാരണകള്‍ നീളുന്നതിനു കാരണങ്ങളെന്തൊക്കെ എന്നൊരു ചര്‍ച്ചയോ മറ്റോ ആകാവുന്നതാണ്. വിശദമായ തെളിവെടുപ്പോ വിചാരണകളോ ഒന്നും കൂടാതെ “ഇടുപിടി” എന്നു വാദം കേട്ട് പെട്ടെന്നു കേറി മദനി കുറ്റവാളിയാണ് എന്നു പ്രഖ്യാപിച്ച് ശിക്ഷ വിധിച്ചിരുന്നെങ്കിലോ? അപ്പോള്‍ നമ്മള്‍ അത് അംഗീകരിക്കുമായിരുന്നോ? ഒരു ചിന്തയ്ക്കു മരുന്നിട്ടു തരുന്നു എന്നേയുള്ളൂ.
9 - വര്‍ഷത്തിന്റെ പേരില്‍ രോഷം കൊണ്ടു കാണാറുള്ളവരില്‍ പലരും യുവബ്ലോഗ്ഗര്‍മാരാണ് എന്നു കാണാറുണ്ട്. എല്ലാവരുടെയും കാര്യം അറിയില്ല. പക്ഷേ, മദനി അറസ്റ്റു ചെയ്യപ്പെടുന്ന കാലത്തും യുവാക്കള്‍ തന്നെ ആയിരുന്ന, അന്നേ തന്നെ ചുറ്റുപാടുകള്‍ നിരീക്ഷിക്കുമായിരുന്ന പലര്‍ക്കും - അന്നത്തെ മദനിയെ കണ്ടും കേട്ടും അറിയുമായിരുന്ന പലര്‍ക്കും - അദ്ദേഹത്തിന് തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതില്‍ യാതൊരു അത്ഭുതവുമില്ല.
അതു ശരിയാണ് എന്നല്ല. അത് അത്ഭുതപ്പെടുത്തുന്നില്ല എന്ന്.
സമയമുള്ളവര്‍ക്ക് ഈ പോസ്റ്റു കൂടി വായിച്ചു നോക്കാവുന്നതാണ്.