Tuesday, August 28, 2007

"അറബികഥ": Review

അങ്ങനെ ഒരു മലയാള സിനിമ കാണാന്‍ തീരുമാനിച്ച്. അറബികഥ. എങ്ങനെ ഒരു നല്ല കഥ നശിപ്പിക്കാം എന്നതിന്റെ ഒരു നല്ല ഉദാഹരണമാണു് ഈ സിനിമ. സിനിമയുടെ ആദ്യ പകുതിയില്‍ നാം പരിചയപ്പെടുന്നത് തികഞ്ഞ അദര്‍ശധീരനും താത്ത്വികനുമായ മുകുന്ദന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനെയാണു. അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന നടന്‍ എന്റെ ഇഷ്ട താരമായ ശ്രീനിവാസനാണു്. "നാടോടിക്കാറ്റ്" "വടക്കുനോക്കിയന്ത്രം" പോലുള്ള സിനിമയില്‍ അഭിനയിച്ച ചെറുപ്പക്കാരനായ ആ ശ്രീനിവാസനെ എനിക്കും എന്റെ പ്രായക്കാര്‍ക്കും ഇഷ്ടപ്പെടും. പക്ഷെ ശ്രീനിവാസനു പ്രായം ഏറെയായി. ശ്രീനിവാസന്‍ എന്ന നടന്റെ പ്രായത്തിനു് അന്യോജ്യമല്ലാത്ത ഒന്നാണു് "മുകുന്ദന്‍" എന്ന കഥാപത്രം. ശ്രീനിവാസന്റെ മറ്റു ചിത്രങ്ങള്‍ കാണാത്ത ഒരു വ്യക്തി ഈ സിനിമ കണ്ടാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അന്യോജ്യനാണോ എന്ന് സംശയിച്ചേക്കാം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് നേരിടുന്ന ചില ദാര്‍ശനിക പ്രശ്നങ്ങള്‍ വളരെ ലളിതമായി പരാമര്‍ശിച്ചിട്ടുണ്ട്. അവസരോജിതമായി നയങ്ങള്‍ മാറ്റുന്ന നേതക്കളും, അധ്വാനിക്കാത്ത ജനത്തെ സംഘടിപ്പിച്ച് അര്‍ഹിക്കാത്ത അവകാശങ്ങള്‍ നേടിക്കൊടുക്കുന്ന പാര്‍ട്ടിയും എല്ലാം നമുക്ക് കാണാം.

കേരളത്തില്‍ ആരംഭിക്കുന്ന കഥ പിന്നെ വന്നെത്തുന്നത് നമ്മുടെ സ്വന്തം വീട്ടുമുറ്റത്താണു്. ഷാര്‍ജ്ജയും ദുബയും, Hatta, Fujeirah Dam, Dubai Sheikh Zayed Road, ദുബൈ അബ്ര, എല്ലാം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.

സിനിമയില്‍ ശ്രീനിവാസന്റെ ജോഡിയായി അഭിനയിക്കുന്ന നടി ഒരു ചൈനീസ് യുവതിയാണു്. ചൈനീസുകാരി എന്ന പ്രത്യേകതയല്ലാതെ അവര്‍ ഒരു ചൈനീസ് നടിയല്ല. വളരെ പരിതാപകരമായ അഭിനയമാണു് അവര്‍ കാഴ്ചവെച്ചത്. ഈ സിനിമയില്‍ ദുബൈയിലും ഷാര്‍ജ്ജയിലുമുള്ള പ്രാവാസി മലയാളികളുടെ ജീവിതം കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല. കഥയുമായി ബന്ധമില്ലാത്ത ചില വേറിട്ടു നില്ക്കുന്ന കഥാപാത്രങ്ങളെയും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. വളരെ കുറഞ്ഞ സമയം മാത്രം ഉണ്ടായിരിന്നിട്ടും ശ്രീ കേ.പീ.കേ വേങ്ങര നല്ല അഭിനയം കാഴ്ചവെക്കാന്‍ കഴിഞ്ഞു. ഈ സിനിമയില്‍ ശ്രീ (Atlas) രാമചന്ദ്രന്റെ തല കാണിച്ചതിന്റെ ആവശ്യം എത്ര ചിന്തിച്ചിട്ടും മനസിലായില്ല. സിനിമയുടെ അവസാന ഭാഗത്തില്‍ ജകതി ശ്രീകുമര്‍ അവതരിപ്പിക്കുന്ന പ്രവാസി വ്യവസായ പ്രമുഖന്റെ പ്രസങ്ങം കേട്ടപ്പോള്‍ എനിക്ക് East Coast വിജയനെയാണു് ഓര്‍മ്മ വന്നതു്. ആ പ്രസങ്ങത്തില്‍ അറബിനാട്ടിലെ വ്യവസായികള്‍ കലയുടേയും സാഹിത്യത്തിന്റേയും പേരില്‍ കാട്ടികൂട്ടുന്ന ഗോഷ്ഠികളെ കളിയാക്കിയതും ശ്രദ്ദേയമാണു്.

പ്രസക്തമായ ചില സത്യങ്ങള്‍ സിനിമ ചൂണ്ടിക്കാണിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ ദുബൈയിലെ മലയാളി വ്യവസായികളുമായിട്ടുണ്ടാക്കുന്ന രഹസ്യ ഇടപാടുകള്‍ സിനിമ പരാമര്‍ശിക്കുന്നുണ്ട്. സിനിമയില്‍ Western Unionനും Etisalatഉം യാതൊരു ലജ്ജയും ഇല്ലാതെ product placement നടത്തിയിട്ടുമുണ്ട്. Mallu Radio യില്‍ നിരന്തരമായി നടക്കുന്ന പരസ്യ കോപ്രായങ്ങളുടെ ദൃശ്യ രൂപം ഇനി mallu സിനിമയിലും സഹിക്കാനായിരിക്കും വിധി. സ്വരാജ് വെഞ്ഞാറമൂട് ഇതില്‍ പോളപ്പന്‍ അഭിനയം കാഴ്ചവെച്ചു. സലിം കുമാറിന്റെ വളിപ്പ് എനിക്ക് മതിയായി. ഇന്ദ്രജീത്തും ഇതില്‍ അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ദുബൈയില്‍ സമരങ്ങള്‍ ഇല്ല എന്ന് എവിടെയോ പറയുന്നുണ്ട്. സാരമില്ല സിനിമാക്കാര്‍ പത്രം വായിക്കാറില്ലല്ലോ. എന്തായാലും മമ്മൂട്ടി അഭിനയിച്ച "Dubai" എട്ടുതട്ടില്‍ പോട്ടിയതുപോലെ പൊട്ടാന്‍ സാദ്ധ്യതയില്ല.

4 comments:

 1. അപ്പോ ദുബൈയിലും സമരം ഒക്കെ ഉണ്ടോ കൈപ്പള്ളീ? അറ്റ്ലസ് രാമചന്ദ്രന്‍ പ്രശസ്തനായ ഒരു പരസ്യ മോഡല്‍ അല്ലേ? അങ്ങേരെ സിലിമേലെടുത്തതിനു എന്താ കുഴപ്പം?

  ശ്രീനിക്കു വയസ്സായി എന്നും ചൈനക്കാരിയുടെ അഭിനയം മോശം എന്നുമുള്ള സത്യം പറയാന്‍ ഒരു പ്രൊഫഷനല്‍ റിവ്യൂവറും ഇതുവരെ ധൈര്യപ്പെട്ടിട്ടില്ല.

  ReplyDelete
 2. ടോട്ടലീ ഡിസെഗ്രീ! :)
  • ശ്രീനിക്ക് പ്രായമായി; ആര്‍ക്കാണിവിടെ പ്രായമാവാത്തത്, പകരം ആളെവിടെ? ശ്രീനിക്കും ലോബിയുണ്ടോ?
  • ചൈനക്കാരിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കുവാനും മാത്രം എന്താണ് ചിത്രത്തിലുള്ളത്? മുകുന്ദന്റെ മനസിലെ ഒരു സിംബല്‍, അതു തകര്‍ക്കുവാനുള്ള ഒരു നിമിത്തം. പിന്നെ, ‘നടി’പട്ടം ചാര്‍ത്തിക്കിട്ടിയ മലയാളത്തിലെ ഇന്നത്തെ നടികള്‍ കാട്ടിക്കൂട്ടുന്നതിലും വൃത്തിയായി, ആദ്യസിനിമയുടെ അസ്കിതകളില്ലാതെ അവര്‍ അഭിനയിച്ചു.
  • ‘അറ്റ്ലസ് രാമചന്ദ്രന്‍’ വേണ്ട എന്നാണോ, ആ കഥാപാത്രം വേണ്ട എന്നാണോ? രാമചന്ദ്രന്‍ ഇന്നുവരെ ചെയ്തിട്ടുള്ളതില്‍, നന്നായ ഒന്നായിരുന്നു ആ കഥാപാത്രം. ഇനി ആ കഥാപാത്രം അനാവശ്യമായിരുന്നു എന്നാണെങ്കില്‍, അതില്‍ കൂടുതല്‍ അനാവശ്യ കഥാപാത്രങ്ങളെ കണ്ടെത്തുവാന്‍ കഴിയും.
  • പിന്നെ, സിനിമയിലെ പ്രോഡക്ട് പ്ലേസ്മെന്റ്. അരോചകമാവാത്ത രീതിയില്‍ (അറബിക്കഥയിലെപോലെ) പ്രോഡക്ടുകള്‍ അവതരിപ്പിച്ച്, നിര്‍മ്മാണച്ചിലവ് കണ്ടെത്താമെന്നാണെങ്കില്‍ കുഴപ്പമില്ല. നഷ്ടത്തിലോടുന്ന ഒരു വ്യവസായം(നഷ്ടത്തിലോടിക്കുന്നതാണെന്നു പറയണം) അങ്ങിനെയെങ്കിലും പിടിച്ചു നില്‍കട്ടെ. പക്ഷെ, അവസാനമിറങ്ങിയെ സി.ബി.ഐ ചിത്രം പോലെ ആവാതിരുന്നാല്‍ മതി. അതില്‍ പരസ്യങ്ങള്‍ക്കുവേണ്ടിയാണ്‍ ചില ഷോട്ടുകളും ഡയലോഗുകളും. അത് ഒഴിവാക്കണം.
  --

  ReplyDelete
 3. ഞാന്‍ വിടവാങ്ങിപോവുകുന്നവന്‍ ആണെന്നാലും കമന്റുകള്‍ ഇടാതെ പോവാനാവില്ല. (ഫ്ലൈറ്റ്‌ വരാന്‍ ഇനിയും ദിവസങ്ങളുണ്ടേയ്‌).

  ശ്രീ കൈപ്പള്ളിക്ക്‌ ഒരു മലയാളസിനിമ രണ്ടര മണിക്കൂര്‍ തീയേറ്ററില്‍ പോയി (കുടുംബസമേതം) കണ്ടതിന്‌ എന്റെ ഒരായിരം നന്ദി!

  ഇനിയാരെങ്ങനെ പറഞ്ഞാലും ശരി, അറബിക്കഥ ഒരു വിജയചിത്രമായി പരിണമിച്ചത്‌ അറിഞ്ഞിരിക്കുമല്ലോ. ശ്രീനിവാസന്‌ പ്രായമായി എന്ന പരമാര്‍ത്ഥം കൈപ്പള്ളിജി വിളിച്ചുപറഞ്ഞതുകേട്ട്‌ ചിരിവന്നു. പണ്ട്‌ ആരോ; ആരെന്നത്‌ ഓര്‍മ്മയില്ല :) കൈപ്പള്ളി എഴുതുന്നതില്‍ മൊത്തം അക്ഷരത്തെറ്റ്‌ ഉണ്ടെന്ന്‌ പറഞ്ഞതുപോലെയായി.

  വയസ്സനായിവരുന്ന മമ്മുക്ക സിനിമയിലെത്തും മുന്‍പേ ഫീല്‍ഡില്‍ ഉള്ള വ്യക്തിയാണല്ലോ ശ്രിനിവാസന്‍. അപ്പോള്‍ ഒന്നു കണക്കുകൂട്ടിനോക്കുക. നേരില്‍ കണ്ട്‌ ഒരഭിമുഖം http://www.thusharam.com/1182-meenam/chithralayam.htm ചെയ്യാനൊത്ത വേളയില്‍ ആ മോന്തയിലെ ചുളുക്കുകള്‍ ക്ലിയറായി കാണാന്‍ കഴിഞ്ഞവനാണ്‌ ഞാന്‍. ചൈനീസുകാരിയുടെ നടനത്തെകുറിച്ച്‌ നോ കമന്റ്‌സ്‌. ബികോസ്‌, ഞാന്‍ ദില്‍ബനെപോലെ എക്‌സ്ട്രാ ഡീസന്റ്‌ ആയി. :)

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..