വീട്ടുകാരി മകനും അവളുടെ അച്ഛനും അമ്മയും ഒത്ത് അവളുടെ സഹോദരിമാരെ സന്ദര്‍ശിക്കാന്‍ പോയി. പണി തിരക്ക് മൂലം എനിക്ക് അവരോടൊത്തു് പോകാന്‍ കഴിയില്ല. വീട്ടില്‍ പണി ഒന്നും കാര്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വീട്ടുപണിക്കാരനും അവന്റെ നാട്ടില്‍ പോയി. അങ്ങനെ ഒരു മാസം ഞാന്‍ തനിയെ. വീടൊഴിഞ്ഞു.
അദ്യത്തെ രണ്ടു മൂന്നു് ദിവസം സ്വാതന്ത്ര്യം കിട്ടിയപോലെ തോന്നി. ഒറങ്ങാന്‍ മാത്രം കയറുന്ന വീടായി മാറിപ്പോയി. പിന്നെ ഏകാന്തത എന്റെ ചെവിയില്‍ രഹസ്യം മന്ത്രിച്ചു് തുടങ്ങി. നിരന്തരം പ്രണയിക്കുന്ന A/C കൂട്ടിലെ പ്രാവുകള്‍ മാത്രം എനിക്ക് കൂട്ടായി. ചിറകുമുളച്ച എലികള്‍ എന്നു പറയുന്നതാകും ഭേതം. സാരമില്ല, അവരെങ്കിലും സന്തോഷിക്കുന്നുണ്ടല്ലോ.
അവള് പോയ ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തന്നിട്ടുപോയി. ഒന്നും ചെയ്തിട്ടില്ല. മുമ്പത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ യാതോരു കാരണവശാലും പാചകം ചെയാന്‍ പാടില്ലെന്നു് വീട്ടുകാരി വിലക്കിയിട്ടുണ്ട്. ആ നിര്‍ദ്ദേശം തെറ്റിച്ച് പരീക്ഷണം നടത്താനുള്ള് ധൈര്യം ഇന്ന് എനിക്കില്ല. സുഹൃത്തുക്കള്‍ ഓരോരുത്തരും അത്താഴത്തിനു കൂട്ടിക്കൊണ്ടുപോയതുകൊണ്ട്, restaurant ഭക്ഷണം കാര്യമായിട്ടില്ലാ. ഉത്രാട രാത്രി പൊടിപൊടിച്ചതുകൊണ്ട് ഓണത്തിന്റെ ദിവസം എങ്ങോട്ടും പോകാനില്ലായിരുന്നു. യുദ്ധ ഭൂമിപോലെ കിടക്കുന്ന വീട് വൃത്തിയാക്കണം എന്നു കരുതി. എല്ലാം ഒരുമിച്ചു കണ്ടാല്‍ ഒന്നും ചെയ്യാന്‍ തോന്നില്ല. ഓരോന്നോരോന്നായി ചെയ്താല്‍ എല്ലാം എളുപ്പമാകും. ചെയ്തുകളയാം.
അവര്‍ യാത്രയായ ദിവസം കുടിച്ച കാപ്പി കപ്പുകള്‍ wash basinല്‍ ഉണ്ട്. കറുത്ത പൂപ്പല്‍ പോലുള്ള എന്തോ ഒരു ജീവി അതില്‍ വളരുന്നുണ്ട്. ഇനി പുതിയ വല്ല speciesഉം ആണോ. എങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. Salim Aliയുടെ പേരില്‍ പോലും ഇല്ല ഒരു പക്ഷിയുടെ പേരു. കൈപ്പള്ളിയുടെ പേരില്‍ ഒരു fungus എങ്കിലും ഉണ്ടായല്‍ നല്ലതല്ലെ. coffe cup plastic ബാഗില്‍ ആക്കി. മുനിസിപ്പാലിറ്റി Labല്‍ കൊണ്ടുപോയി പരിശോദിക്കാം.
ഇനിയുള്ളതു് ബാത്ത്രൂമാണു്. ബാത്ത്രൂമിന്റെ shower cubicleന്റെ തറയില്‍ വെളുത്ത Tiles എല്ലാം നിറം മങ്ങിയിരിക്കുന്നു. പിന്നെ കുറേ മുടികളും. കുളിക്കാന്‍ വേറെ ആരുമില്ലാത്തതിനാല്‍ ഇതെല്ലാം എന്റെ ശരിരത്തിലെ മാലിന്യം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇത്രയും വൃത്തികെട്ടവനാണോ ഈ ഞാന്‍. ശ്ശെ!!. മുടിയനായവനാണല്ലോ ഞാന്‍. (നീണ്ട മുടിയുള്ളവനാണല്ലോ !) ബാര്‍ബര്‍ ഷാപ്പിന്റെ തറയില്‍ കിടക്കുന്നപോലെ എന്റെ മുടിനാരുകള്‍ തറയില്‍ എന്നേയും നോക്കി കിടക്കുന്നു. ഇത്രയും മുടി എന്റെ തലയില്‍ ഉണ്ടായിരുന്നോ!! അപ്പോഴാണു് എന്റെ മനസില്‍ ഞെട്ടിപ്പിക്കുന്ന ആ ദൃശ്യം ഓര്‍മ്മ വന്നത്. GulfGateന്റെ പരസ്യത്തില്‍ കൈപ്പള്ളിയുടെ മൊട്ടത്തല്യുടെ രൂപം. ശ്ശോ!! ഭീകരം.
തറ എല്ലാം തേച്ചുമിനുക്കി വൃത്തിയാക്കി.
കാര്പ്പെറ്റില്ലാത്തതു കൊണ്ടു വാക്യൂം ക്ലീനര്‍ ഇല്ല. ആ ജോലി ചെയ്യുന്നത് നാലഞ്ജ് PC യാണു. അതെല്ലാം തുറന്നു വൃത്തിയാക്കി. പുസ്തകങ്ങള്‍ എല്ലാം ഒതുക്കി വെച്ചു. ചിലതെല്ലാം തുറന്നു നോക്കി.
തുണികളെല്ലാം വാഷിങ്ങ് മഷീനില് പറക്കിയിട്ടു. പണ്ടു collegല്‍ പഠിക്കുമ്പെള്‍ ഉപയോഗിച്ച് ഓര്മ വെച്ച് ഒരു bucket തുണിക്ക് ഒരു cup detergent എന്ന കണക്കിനു കോരിയിട്ടു. Normal, Heavy, Gentle, Speedy എന്നു കണുന്നതില്‍ Speedy യില്‍ അമര്‍ത്തി. നമ്മള് വളരെ speedy അല്ലെ. തുണിയില്‍ വെളുത്ത പാടുകള്‍ detergent കട്ടപിടിച്ചതാണെന്നു മനസിലായി. തുണിയെല്ലാം വാരി laundryയില്‍ കൊണ്ടു കൊടുത്തു. പിന്നെ അവന്റെ ഉപതേശം വേറേയും.
അവള് വരാന്‍ ഇനിയും 18 നാള് ബാക്കി.
കൈപ്പള്ളി മാഷെ...
ReplyDeleteഅപ്പോ ഓണമായിട്ട് ഒറ്റയ്ക്കാണല്ലേ?
(ചായക്കപ്പു കഴുകി വയ്ക്കൂ മാഷെ, അല്ലെങ്കില്‍ പുതിയ ജീവിയെ കണ്ടു പിടിച്ചതിനായിരിക്കില്ല പത്രത്തില്‍ പേരു വരുന്നത്, ഏതെങ്കിലും ക്ഷുദ്രജീവികളെ വളര്‍ത്തിയെടുത്ത ദുഷ്ടന് എന്ന ക്രൂരന് എന്ന പേരിലായിരിക്കും ട്ടോ)
എന്തായാലും ഏകാന്ത വാസം പെട്ടെന്ന് അവസാനിക്കട്ടെ എന്ന് ആശംസിക്കുന്നു
:)
ഭയങ്കര വിയോജിപ്പ്! തുണി ബക്കറ്റിലിട്ട് കൈ കൊണ്ടു കഴുകിയപ്പോള്‍ ഡിറ്റര്‍ജന്റ് അവയില്‍ പറ്റിപ്പിടിച്ചു വെളുത്ത പാടുണ്ടായി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. എന്നാല്‍ അലക്കുമിഷ്യന് അങ്ങിനെയല്ല. അവന് ഡിറ്റര്‍ജന്റ് അല്പം കൂടിയാലും അടിച്ചു തകര്‍ത്ത് നല്ല വൃത്തിയാക്കിത്തരും.
ReplyDeleteമിഷ്യനീന്നു തുണികള്‍ വാരി വലിച്ചു ബക്കറ്റിലാക്കി വെളുത്തേടന്റെ കയ്യില്‍ കൊണ്ടുപോയി കൊടുത്തെന്നോ! ങും...
അത് ശരി...കൈപ്പിള്ളി ഇപ്പോള്‍ ഒരു ഏകാന്ത ചന്ദ്രികന് ആണല്ലേ.......
ReplyDeleteഇനീം പതിനെട്ട് ദിവസം കൂടിയുണ്ടല്ലേ......
അത് കഴിഞ്ഞാല്‍...ഹോ എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ...
appol 18 divasam swargam..!!
ReplyDeleteതലക്കെട്ട് ‘സുഖവാസം’ എന്നല്ലേ ഇടേണ്ടത് കൈപ്പള്ളീ... :)
ReplyDeleteഅണ്ണാ,
ReplyDeleteഇതൊക്കെ ചിട്ടയായി ജീവിച്ചാല്‍ വരുന്ന പ്രശ്നങ്ങളാണ്. ഇതൊക്കെ പ്രശ്നമുള്ള സംഗതികളാണ് എന്ന് എനിക്ക് മനസ്സിലായത് തന്നെ ഇത് വായിച്ചപ്പോഴാണ്. യേത്? :-)
പാവം വീട് ....
ReplyDeleteഅതൊറ്റയ്ക്ക് കൈപ്പള്ളിയെ സഹിക്കുന്നോ ....!!!!
:)
അനുഭവം ഗുരു...
ReplyDeleteഓരോ പുതിയ അനുഭവങ്ങളും പുതിയ ചില കാര്യങ്ങള്‍ പഠിപ്പിക്കും.
ഈ ഏകാന്തവാസവും കുറെ നല്ല കാര്യങ്ങള്‍ പഠിപ്പിച്ചിട്ട് ,സന്തോഷത്തിന്റെ ദിനങ്ങള്‍ തിരിച്ച് തന്ന് പെട്ടെന്ന് അരങ്ങൊഴിയട്ടെ....
ഭാഗ്യവാന്..പെണ്ണുകെട്ടി കണ്ണുകെട്ടി ജീവിക്കുന്നവര്‍ക്കു കിട്ടുന്ന അപൂര്‍വ്വ സ്വാതന്ത്യമല്ലേ കിട്ടിയത്.. അടിച്ചുപൊളിക്കിഷ്ടാ, ചോദ്യങ്ങളില്ലാത്ത വീട് സുഖം സുഖകരം.
ReplyDeleteകണ്ണില്ലാത്തപ്പോഴല്ലേ കണ്ണീന്റെ വിലയറിയൂ...:)
ReplyDeleteഞാന്‍ മനസ്സില്‍ വിചാരിച്ചത് (പക്ഷെ എഴുതണമെന്നു കരുതിയില്ല ) വനജ എഴുതി.പക്ഷെ ഈ പോസ്റ്റ് ശ്രീമതിക്കു വായിക്കാന്‍ കൊടുക്കണ്ട കേട്ടോ,കൈപ്പള്ളീ.
ReplyDeleteപെണ്ണുകെട്ടിയാലുള്ള പ്രശ്നങ്ങള്‍!
ReplyDeleteഇങ്ങനൊരു പോസ്റ്റല്ല ഞാന്‍ പ്രതീക്ഷിച്ചിരുന്നത് - കലക്കനൊരു പോഡ്കാസ്റ്റ് ആയിരുന്നു!
കൊല്ലാകൊല്ലം ഒരു പുനര്‍വിചിന്തനത്തിന് ഇതു നല്ലതാ; എനിക്കു സമാധാനമായി എനിക്കു കൂട്ടിനു ആളുണ്ടു; നല്ലപാതി തിരിച്ചു വന്നു ചീത്ത കിട്ടുമ്പോള്‍ ഈ പോസ്റ്റ് ഒരു റെഫറന്‍സായി കാട്ടിക്കോടുക്കാം. ചെയ്തു തീര്‍ക്കേണ്ട പണികള്‍ എഴുതിവെച്ച ലിസ്റ്റ് വെച്ചിടത്തു തന്നെയുണ്ട്.
ReplyDeleteപിന്നെ പുതിയ ആള് വരികയല്ലെ; മെനക്കെട്ടേ തീരൂ.
This time I am jealous at you.
ReplyDeleteഒറ്റയ്ക്കായിപ്പോയി അല്ലേ?
ReplyDeleteസത്യത്തില്‍ ഒച്ചവച്ച് ജീവിച്ചിട്ട് പലപ്പോഴും ഒറ്റയ്ക്കാവുമ്പോ എനിക്കും തോന്നും. (എന്നും ഒറ്റയ്ക്കാ എന്നാലും!)
ആ എഴുത്തില്‍ അല്പം ദുഃഖം ഉള്ളപോലെ...സത്യത്തില്‍ പലതും ഒന്നാം നമ്പര്‍ ഹാസ്യമാണ്.
ദിവസങ്ങള്‍ സ്..ര്‍..ര്‍.. ന്നു പോവട്ടെ...
കൈപ്പള്ളിജീ.. :) അങ്ങിനെ ഒരു വേളയെങ്കിലും ബാച്ചികളുടെ ജീവിതം എങ്ങനെയാണെന്ന് അനുഭവിച്ചറിയാന്‍ പറ്റിയില്ലേ. സമാധാനിക്കുക സോദരാ.. ഇതൊന്നും ബാച്ചികളുടെ ലൈഫിന്റെ ഏഴയലത്തുപോലും എത്തിയിട്ടില്ല. ഇതിലും കഠിനകഠോരമാണത്!!
ReplyDeleteഹിഹി...ഇനിയും 18 നാള്...
ReplyDeleteകഷ്ടപ്പെടുമല്ലോ :)
വനജേ, ഞാനും യോജിക്കുന്നു :)
പാമ്പായി ആടി ഉറങ്ങു നീ...
ReplyDeleteവേറേ എന്തരു ചെയ്യാന്‍. ഒറ്റക്കായാല്‍ ഡിപ്രഷനാകും. ഡിപ്രഷനായാല് ജീവിതം കോഞ്ഞാട്ടയായിപ്പോകും.
സത്യം പറ, ഭാര്യ ബ്ലോഗു വായിക്കുമ്പോള്‍ സഹതാപം തോന്നട്ടേ എന്നു കരുതി എഴുതുന്നതല്ലേ ഇതെല്ലാം? അവിടെ അടിച്ചു പൊളിക്കുകയാണെന്ന് ആര്‍ക്കാണറിയാത്തത്...
ReplyDelete:)
(ഒരു നാള് ഞാനും ഏട്ടനെപ്പോലെ!)
ചുമ്മാ, ഭാര്യയെ പറ്റിക്കാന്‍ നോക്കുവാന്നൊ. കക്ഷിയുടെ ദേഹത്ത് ഈ ഡിറ്റര്‍ജന്റ് പറ്റിപ്പിടിക്കില്ല, കുട്ടാ...
ReplyDeleteസന്തോഷ്
ReplyDeleteടെയ് നിന്നാണ സത്യം, ഞാന്‍ തന്നെ മുക്കിയും മൂളിയുമാണു ഇത് ഒപ്പിക്കണത്. എന്റെ പൊണ്ടാട്ടിക്ക് അണെങ്കി മലയാളം station ഒരു വിധത്തിലും പറ്റൂല്ല. അവളു് ഇതെക്ക വായിക്കും എന്ന് ഒരു പെടിയും എനിക്കില്ല.
Hai Kaippally
ReplyDeleteKeep writing................................................
I want to see where you will reach?
Irijalakuda Tony