Wednesday, July 25, 2007

Kaippally's Podcast # 20




രാഷ്ട്രപത്നി
ആഗോള താപനിലയും കൊതുകും, അമേരിക്കയും,
താജ് മഹല്‍ എന്ന അത്ഭുതം

MP3 Download

Saturday, July 21, 2007

"ഫോ" മാറി "ഫ" ആയാല്‍...

മലയാളികളുടെ ആങ്കലയ പ്രയോഗത്തിനെക്കാള്‍ രസകരമാണു ഫ്രെഞ്ച്-കാരുടെ ആങ്കലയം. ഞാന്‍ പണ്ടു് കുറച്ചുകാലം ഒരു ഫ്രെഞ്ച് design consultancy യില്‍ ജോലി ചെയ്യതിരുന്നു.

Client പുതുതായി വാങ്ങിയ ഒരു പഴയ hotel resort എങ്ങനെ renovateചെയ്തു അതിന്റെ വിവിധ പ്രദേശങ്ങളുടെ രൂപകല്പനയെകുറിച്ചുമായിരുന്നു ആ ചര്‍ച്ചയുടെ പ്രധാന ഉദ്ദേശം.

200 മീറ്റര്‍ കടല്‍ തീരമുള്ള ഒരു പ്രദേശമായിരുന്നു. ഇതിനു വേണ്ടുന്ന gazeboകളും landscapingഉം കൂരകളും മറ്റു beach pool സംവിധാനങ്ങളും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണു എന്നേയും ഫ്രാന്സ്വാ എന്ന എന്റെ ഫ്രെഞ്ച് സഹപ്രവര്‍ത്തകനേയും അവര്‍ ക്ഷണിച്ചു വരുത്തിയത്.

Meetingല്‍ പങ്കെടുക്കാന്‍ clientന്റെ പ്രതിനിധിയായി വന്നത് സുന്ദരിയായ ഒരു german യുവതിയായിരുന്നു. കൂട്ടത്തില്‍ നാലഞ്ച് തടിമാടന്മാരായ ജര്‍മന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുനു.

ആ പ്രദേശത്തെങ്ങും അത്രയും നല്ല beach ഇല്ല എന്നും. അതു എങ്ങനെ നന്നാക്കി ഒരു USP (Unique Selling Proposition) ആക്കി മാറ്റാം എന്നും ആയിരുന്നു ഞങ്ങളുടെ വാദം. അപ്പോള്‍ beach hotelന്റെ ഒരു പ്രധാന point of focus ആകണം എന്നാണു് ഞങ്ങള്‍ വതരിപ്പിച്ചത്

ഇതു ഫ്രാന്സ്വാ സുന്ദരിയായ യുവതിയോടു വളരെ ആവേശത്തോടെ അവന്റെ ഫ്രെഞ്ച് ശൈലിയില്‍ തന്നെ ഇം‌ഗ്ലീഷില്‍ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു. "യൂ ഹാവ് ടു ഫക്കസ് ഒണ്‍ ദ ബീച്ച്. "

കേട്ടുകൊണ്ടിരുന്നവര്‍ എല്ലാം അല്പ നേരത്തേക്ക് അന്യോന്യം നോക്കി ഒന്ന് മുഖം ചുളിച്ചു.... പെങ്കൊച്ചിനെ അസഭ്യം പറഞ്ഞ് അപമാനിച്ചതിനു് തടിമാടന്മാരെല്ലാം എണിറ്റ് ഞങ്ങളെ എടുത്തിട്ട് പെരുമാറുന്നതിനു മുമ്പു തന്നെ ഞാന്‍ ചാടി വീണു് ഇടപെട്ടു.

പെട്ടന്നുതന്നെ കാര്യം വ്യക്തമാക്കി. "What he means is, we have to concentrate our renovation efforts mostly on the beachfront in order to attract more beach-goers." :) എന്നിട്ട് ഒരു പുളിച്ച് ചിരിയും പാസാക്കി. ഫ്രാന്സ്വ അറിയാതെ പുലമ്പിയ അസഭ്യം അരും കാര്യമാക്കാതെ ഒരു ദീര്‍ഘ് നിശ്വാസത്തോടെ ചര്‍ച്ച് തുടര്ന്നു.

ഇം‌ഗ്ലീഷില്‍ "ഫോ" "ഫാ" ആയാല്‍ എന്തൊക്കെ പ്രശ്നങ്ങളാണു എന്നു ഞാന്‍ അവനെ പറഞ്ഞു മനസിലാക്കി. പിന്നൊരിക്കലും ഫ്രാന്സ്വാ "ഫോക്കസ്" എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല പകരം concentrate എന്നുമാത്രമെ പറയൂ.

ആ contract കിട്ടും എന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് തന്നെ അവര്‍ അതു തന്നു. :)

Friday, July 13, 2007

ഹ്യൂമിഡിറ്റിയും കാമറയും

ഹ്യൂമിഡിറ്റി (മലയാളത്തില്‍ ജലബാഷ്പം എന്ന് പറയാം എന്നു് തോന്നുന്നു) എങ്ങനെ തരണം ചെയ്യാം എന്നതിനെ കുറിച്ച് ചില കാര്യങ്ങള്‍.

ഇമറാത്തില്‍ ഊഷ്മള കാലത്തില്‍ (ഏപ്രില്‍ - മാര്‍ച്ച്) ജലബാഷ്പം വളരേയധികം ഉണ്ടാവാറുണ്ട്. താപനില കൂടിയ അവസ്ഥയില്‍ വാഹനത്തില്‍ ശീതീകരണി പ്രവര്‍ത്തിക്കുന്നതിനാല്‍ കാമറയും മറ്റു ചിത്രീകരണ ഉപകരണങ്ങളും വാഹനത്തില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ അന്തരീക്ഷത്തിലെ ജലാംശം അതില്‍ സംഗ്രഹിക്കപ്പെടും. ഈ അവസ്ഥയില്‍ അന്തരീക്ഷത്തിലെ Fungiiയും മറ്റു സൂഷ്മ പ്രാണികളും കാമറയുടെയും ലെന്സിന്റേയും ഉള്ളില്‍ കടക്കാനും വേരുറപ്പിക്കാനും സാദ്ധ്യതയുണ്ട്. ചില sealed lensesകളില്‍ ഈ പ്രശ്നം വളരെ വര്‍ഷം കഴിഞ്ഞ ശേഷം മാത്രമെ സംഭവിക്കു. എങ്കിലും ഇതു സംഭവിച്ചുകഴിഞ്ഞാല്‍ ലെന്സിനെ ഒരുവിധത്തിലും പഴയരൂപത്തിലേക്ക് ശരിയാക്കിയെടുക്കാന്‍ കഴിയില്ല.

വില കൂടിയ lensഉകള്‍ ഈ പ്രശ്നത്തില്‍ നിന്നും സംരക്ഷിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍:

1) കാമറയും മറ്റു ഉപകരണങ്ങളും (ലെന്സ്, Filter, body) എപ്പോഴും നല്ലതുപോലെ താപകവചനം ചെയ്ത ഒരു സഞ്ജിയില്‍ സൂക്ഷിക്കുക. പല അളവുകളില്‍ വരുന്ന സഞ്ജികള്‍ വിപണിയില്‍ ലഭ്യമാണു്. സഞ്ജിയില്‍ ലെന്സുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രത്യേക അറകളും ഉണ്ടാകാറുണ്ട്.

2) കാമറ സഞ്ജിയില്‍ ആണെങ്കില്‍ പോലും ശീതികരണി പ്രവര്‍തിക്കുന്ന വാഹനത്തില്‍നിന്നും കാമറ പുറത്തെടുകരുത്. വാഹനത്തിന്റെ പുറത്തിറങ്ങിയതിനു ശേഷം സഞ്ജി പുറത്തിറക്കുക. 15 മിനിറ്റ് കഴിഞ്ഞ ശേഷം കാമറ പുറത്തെടുക്കുക. ഇങ്ങനെ ചെയ്താല്‍ കാമറയിലും ലെന്സിലും ജലാംശം സംഗ്രഹിക്കപ്പെടില.

3) കാമറസഞ്ജി ഉപയോഗിക്കുന്നതിനാല്‍ വിമാന യാത്രയിലും ഉപകരണങ്ങള്‍ സുരക്ഷിതമായിരിക്കും.






ചില കാമറാസഞ്ജി നിര്‍മാദാക്കള്‍ http://www.tamrac.com/ , http://www.lowepro.com/

Monday, July 09, 2007

Part 1 - The ഓര്‍മ്മാസ് & The കുറിപ്പ്സ് - ശാമുവേലിന്റെ രാക്കരച്ചില്‍

1996. അബു ദാബിയില്‍ നിന്നും ദുബായിലേക്ക് ജോലി കിട്ടിയ ആദ്യത്തെ ആഴ്ച തന്നെ ഞാന്‍ കമ്പനി തന്ന Flatലേക്ക് താമസം മാറിയിരുന്നു.
നല്ല ഒരു ഇരുനിലക്കെട്ടിടത്തിലെ താഴത്തെ നിലയിലായിരുന്നു എന്റെ താമസം. അന്ന് എനിക്ക് വണ്ടി ഉണ്ടായിരുന്നില്ല. കമ്പനി ഒരു വണ്ടി വര്ഷ വാടകക്ക് എടുത്തു തന്നു. ഒരു ഒണക്ക Mazda Lantis. എന്റെ വീടിന്റെ അടുത്ത കെട്ടിടത്തിലായിരുന്നു ആ car rental company സ്ഥിതി ചെയ്തിരുന്നത്. നല്ല കാര്യം അല്ലെ. (അതിനെ പറ്റി വരും അദ്ധ്യായങ്ങളില്‍)

സാം എന്ന ശാമുവേല്‍ ആയിരുന്നു എന്റെ സഹമുറിയന്‍. അയാള്‍ ഒരു പെന്തകോസ്തല്‍ കുടുംബത്തില്‍ പെട്ട മൂത്ത കുഞ്ഞാടായിരുന്നു. അവന്റെ മമ്മി അബുദാബിയില്‍ എന്റെ ഉമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഓഫീസ് സ്റ്റാഫ് ആയിരുന്നു. അവര്‍ തമ്മില്‍ വലിയ പരിചയം ഒന്നുമില്ലായിരുന്നു. ഭാഗ്യം.

സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ എന്റെ വീടു് അന്നു് ഫ്രാന്സ് ആയിരുന്നു; സാമിന്റേത് ഉത്തര കൊറിയയും. കൃത്യം ആറടി ഒന്നരയടി വീതിയുള്ള മീശക്കാരനായിരുന്നു സാമിന്റെ പപ്പ. അദ്ദേഹത്തെ ഒരിക്കലെ ഞാന്‍ കണ്ടിട്ടുള്ളു. കണ്ടപ്പോള്‍ തന്നെ ആദ്യത്തെ ദിവസം എന്നോടു ഏത് സഭക്കാരനാണു് എന്ന് ചോദിച്ചു. അതിനു ശേഷം ഞാന്‍ അദ്ദേഹത്തെ മുഖത്തൊടു മുഖം കണ്ടിട്ടില്ല.

ഞാന്‍ പഠിച്ച സ്കൂളില്‍ എന്റെ നാലു വര്‍ഷം ജൂനിയര്‍ ആയിരുന്നു ശാമുവേല്‍. ഞാന്‍ സ്കൂളിലെ "വന്‍ താരമായതുകൊണ്ട്" ഒരിക്കല്‍ ദുബയില്‍ വെച്ച് യാദൃശ്ചികമായി കണ്ടുമുട്ടിയപ്പോള്‍ അവന്‍ എന്നെ തിരിച്ചറിഞ്ഞു. ഒരു കോളേജില്‍ പഠിക്കുകയാണെന്നും താമസിക്കാന്‍ ഒരു സ്ഥലം അന്വേഷിക്കുകയാണെന്നും സാം പറഞ്ഞു. എന്നോടൊപ്പം താമസിക്കാന്‍ ഞാന്‍ ക്ഷണിച്ചു. ഞാന്‍ ഒറ്റക്കാണെന്നും കമ്പനി ഫ്ലാറ്റ് ആയതിനാല്‍ എനിക്ക് വാടക തരേണ്ടെന്നും ഞാന്‍ പറഞ്ഞു. പൊതുവേ ജീവിതം വിരസമായിരുന്നു. സോഡിയം വേപ്പര്‍ കിരണങ്ങള്‍ വിതച്ച തെരുവിലൂടെ ഞങ്ങള്‍ പീത്സ കഷ്ണങ്ങളും തിന്നു നടക്കുമായിരുന്നു. സംഭവരഹിതമായി ജീവിതം അങ്ങിനെ മുന്നോട്ടുപോയി.

കുറച്ചു മാസങ്ങള്‍ കടന്നു പോയി. സാമിന്റെ ചിലവിനു കാശ് കൃത്യമായി വീട്ടില്‍ നിന്നും കൊടുക്കാറുണ്ടായിരുന്നു ; എങ്കിലും കുറച്ചു നാളുകളായി അവന്റെ പോക്കറ്റ് എപ്പോഴും കാലിയായിരുന്നു. മദ്യപാനം, പുകവലി, ഫോണ്‍വിളി, പെണ്‍വിളി ഒന്നുമില്ലായിരുന്നു. സിഗ്നലിനടുത്തുള്ള മലബാറി കടയില്‍ ചപ്പാത്തിയും (വയറിളക്ക് ഗുളികയേക്കാള്‍ വീര്യമുള്ള !) മസാലയും കഴിക്കാന്‍ ഞാന്‍ സ്ഥിരം കൂട്ടികൊണ്ടു പോകാറുണ്ടായിരുന്നു.

ദുബയ് പട്ടണത്തിലെ ആദ്യകാല Internet Technology സ്ഥാപനത്തിലായിരുന്നു എന്റെ ജോലി. അവിടെ അനേകം രാത്രികള്‍ ഞാന്‍ അറിയാതെ മയങ്ങിയിട്ടുണ്ട്. ജോലിത്തിരക്ക് കൂടിയപ്പോള്‍ ഞാന്‍ രാത്രി വൈകിയായിരുന്നു ഫ്ലാറ്റില്‍ എത്താറുണ്ടായിരുന്നത്. അപ്പോഴാണു സാമിന്റെ വിചിത്രമായ ഒരു സ്വഭാവം ഞാന്‍ മനസിലാക്കിയത്. ഇവന്‍ രാത്രികളില്‍ എണീറ്റിരുന്നു് കരയാറുണ്ടായിരുന്നു. ചിലപ്പോള്‍ കരച്ചില്‍ രൂക്ഷമാകാറുണ്ടായിരുന്നു.

ബാല്യം മുതല്‍ സുഹൃത് ബന്ധമുള്ള എന്റെ രണ്ടു സുഹൃത്തുക്കളില്‍ ഒരാളാണു് പൌലോസ്. സാധാരണ എയറൊനോട്ടിക്കല്‍ എഞ്ചിനീയറിംഗിലും സ്ത്രീ വിഷയത്തിലും എന്റെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഫോണ്‍ വിളിക്കുന്നത് പൌലോസിനെയാണു. പൌലൊസിനു് സ്ത്രീകളെ കുറിച്ച് പണ്ടെ നല്ല വിജ്ഞാനമാണു . സാങ്കേതിക കാരണത്താല്‍ അദ്ദേഹം ഇപ്പോള്‍ ഭാര്യാരഹിതനാണു് എന്നത് ഒരു പ്രശ്നമായി ഞാന്‍ കരുതിയിട്ടില്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.

ചെറുക്കന്റെ ഈ രാക്കരച്ചില്‍ കേട്ട് എനിക്ക് പേടിയായി. ഇവന്‍ എന്തിനാണു് ഈ രാത്രി എണീറ്റിരുന്ന് ഇങ്ങനെ കരയുന്നത്? ഇനി മുഹറത്തിനു് ഷിയാകള്‍ നടത്തുന്ന സ്വയമര്‍ദ്ദനശിക്ഷ പോലുള്ള വല്ല മതാചാരവുമാണോ? അതോ ബുദ്ധിഭ്രംശം സംഭവിച്ചോ? പ്രശ്നത്തിനു പരിഹാരം കാണാന്‍ ഞാന്‍ പൌലൊസിനെ വിളിച്ചു.

ഒരാളിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ തലയിടുന്നത് എനിക്ക് തീരെ താല്പര്യമില്ലാത്തതിനാല്‍ ഞാന്‍ വളരെ നയപരമായി അവനോടു കാരണം തിരക്കി. അപ്പോഴാണു മനസിലായത് സാമിനു് ഒരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന്. പക്ഷെ ഞാന്‍ സംശയിച്ചിരുന്നപോലെ അവര്‍ തമ്മില്‍ പ്രണയത്തിലൊന്നുമല്ലായിരുന്നു. അതു മാത്രമല്ല അവള്‍ വേറെ ഏതോ ഒരുത്തനോടൊപ്പം താമസവുമായിരുന്നു. അയാള്‍ ഇതറിഞ്ഞാല്‍ സാമിനു് ഒരു നല്ല ഇടി ഉറപ്പ് എന്നുള്ള കാര്യത്തില്‍ സന്ദേഹമുണ്ടായിരുന്നില്ല. അവള്‍ക്കാകട്ടെ സാമിനേക്കാള്‍ 14 വയസു പ്രായക്കൂടുതലുണ്ടായിരുന്നു. എന്നേക്കാള്‍ 10 വയസു മൂപ്പുണ്ടായിരുന്നു അവള്‍ക്ക്. അപ്പോള്‍ എനിക്കെത്ര വയസ്സ്, അവള്‍‌ക്കെത്ര വയസ്സ്, സാമിനെത്ര വയസ്സ്? കിഴക്കോട്ടു പോയ തീവണ്ടിയുടെ പുക എങ്ങോട്ട് പോയി? കണ്‍ഫൂഷം കുല കുത്തി വാണു.

അവള്‍ അവനോടു കുറെ ഹൃദയദ്രവീകരണശക്തിയുള്ള കഥകള്‍ പറഞ്ഞിരുന്നുവത്രെ. അവളുടെ കാമുകന്‍/സഹമുറിയന്‍ അവളെ പീഡിപ്പിച്ചിരുന്നുവെന്നും, അവന്‍ അവളുടെ പാസ്‌പോര്‍ട്ട് പണയം വച്ചുവെന്നും.....അവള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാന്‍ പണമില്ലെന്നും.... അങ്ങനെ കുറെ സ്ഥിരം കേള്‍ക്കാറുള്ള സെന്റി കഥകള്‍. സാം ഈ പെണ്ണിന് എല്ലാ മാസവും 600 ദിര്ഹം വെച്ച് കൊടുക്കാറുണ്ടായിരുന്നു. മലബാറി കടയിലെ ചപ്പാത്തിയുടേയും ചണ്ണ മസാലയുടേയും വിലയെ പറ്റി വല്ല ചിന്തയും ഇവനുണ്ടോ. അവനു് അവളോടു് ഫുള്‍ ടൈം സഹതാപമായിരുന്നു. വരുമാനമില്ലാത്ത ഈ മണ്ടന്‍ അവളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചു. എന്നാല്‍ അതുകൊണ്ടു ഇവനു് എന്തെങ്കിലും പ്രയോജനമുണ്ടോ? അതും ഇല്ല. ചുമ്മാ കാശും കൊടുത്ത് പുറകേ നടക്കല്‍ മാത്രം മിച്ചം. പാവം സാം. മദ്യം തോടാതെ തന്നെ അവന്‍ ഒരു ഫുള്‍ ടൈം ദേവദാസ് ആയി തീറ്‌ന്നു. പിന്നെ രാത്രി ഒടുങ്ങാത്ത കരച്ചിലും. ചുരുക്കത്തില്‍ അവന്‍ അവള്‍ക്കും അവനു ഞാനും ഭക്ഷണത്തിനുള്ള ചിലവു വഹിച്ചു. അപ്പോള്‍ മണ്ടന്‍ ആരായി? യെസ് യുവര്‍ ഓണര്‍. ഞാന്‍ തന്നെ. സ്ത്രീപുരുഷ ബന്ധങ്ങളുടെ അന്തര്‍ലീനതകളെക്കുറിച്ചോ അതില്‍ നിന്നും ഉത്ഭവിക്കുന്ന ബാഷ്പീകരണങ്ങളെക്കുറിച്ചോ മനസിലാക്കാനുള്ള പ്രായം കൈവരിക്കാത്ത ഒരു ഇളം പൈതലിനെ ശരിക്കും മുതലെടുക്കുകയായിരുന്നു ഈ കാപാലിക. ആങ്ഹാ !!! അത്രക്കായോ?

പൌലോസിന്റെ ഉപദേശം അനുസരിച്ച് ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചു. നമ്മള്‍ പണ്ടേ ഭയങ്കര പുലിയായതുകൊണ്ട് കാര്യങ്ങളെല്ലാം വളരെ വ്യക്തമായി അറിയാമായിരുന്നു. ഇതു ഇങ്ങനെ അധികനാള്‍ വിട്ടാല്‍ സിഗ്നലിനടുത്തുള്ള മലബാറി കാക്കയുടെ കടയിലെ പറ്റ് മുഴുവന്‍ ഞാന്‍ കൊടുത്ത് മുടിയും എന്ന കാര്യം മനസിലാക്കാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. അങ്ങനെ ഒരു ദിവസം ഞാന്‍ അവളെ ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചു. രണ്ടു മണിക്കൂര്‍ സമയം ഫോണില്‍ സംസാരിച്ചുവെങ്കിലും അവളുടെ മറുപടി എനിക്കു തൃപ്തികരമായില്ല. അതിനാല്‍ ഞാന്‍ അവളെ ഫ്ലാറ്റില്‍ പോയി കണ്ടു. ചോദിക്കേണ്ടുന്ന കൂടുതല്‍ വിവരങ്ങള്‍ പോകുന്ന വഴി പൌലോസ് ഫോണിലൂടെ പറഞ്ഞു് തന്നിരുന്നു.

അവള്‍ നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു സ്ഥലത്തായിരുന്നു താമസം. അതായത് താഴെ പാര്‍ക്കിംഗ് ലോട്ടില്‍ ഒരൊറ്റ Nissan “സണ്ണി“ച്ചായനോ Toyota "കുരുവിള"യോ ഇല്ലായിരുന്നു. എല്ലാം കൂടിയ ശകടങ്ങളായിരുന്നു. അവളുടെ ഭാവഹാവാദികള്‍ കണ്ടാല്‍ കാശിനു് ബുദ്ധിമുട്ടുള്ളവളാണെന്നു തോന്നുകയുമില്ല. പൌലോസ് പറഞ്ഞു തന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ അവളെ സധൈര്യം നേരിട്ടു. കാര്യങ്ങള്‍ എല്ലാം ചോദിച്ചു മനസിലാക്കി. അവള്‍ സെന്റിക്കഥകള്‍ എന്നോടും വിളമ്പി . ഞാനാകട്ടെ അവള്‍ക്ക് ആയിരം ദിര്‍ഹംസ് കടം കൊടുത്തിട്ട് ആ ഫ്ലാറ്റില്‍നിന്നു പുറത്തിറങ്ങി.(ചിരിക്കാന്‍ വരട്ടെ.)

അവളുടെ ദയനീയാവസ്ഥ അറിഞ്ഞിട്ടാണു് കാശു കടം കൊടുത്തത് എന്നാണു ഞാന്‍ സാമിനോടു പറഞ്ഞത്. അവനാകട്ടെ ഇതറിഞ്ഞ് ഞെട്ടി തെറിച്ചു. സാമിന്റെ ഉപദേശിയും ആദര്‍ശധീരനുമായ ഈ ഞാന്‍ ആ പെണ്ണിന്റെ കണ്ണീര്‍ കണ്ട് നിലം‌പരിശായെന്നോ? അസംഭവ് !!! ഇതൊരിക്കലും സംഭവിച്ചുകൂടാ!!! സാമിന്റെ ഗുരുസ്ഥാനീയനും ദുബയിലെ ഏക അന്നദാതാവുമായ വ്യക്തി ഞാനായതിനാല്‍ അവനത് സഹിച്ചില്ല. അവന്‍ കുപിതനായി. സാം അവളെ ഉടന്‍ തന്നെ ഫോണില്‍ വിളിച്ച് കാശ് തിരിച്ച് വാങ്ങാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറഞ്ഞു. എന്നിട്ട് പതിവല്ലാത്ത അധികാരസ്വരത്തില്‍ എന്നോടു പറഞ്ഞു. "വണ്ടി എടുക്ക് അണ്ണ"

ഞാന്‍ എന്റെ ആയിരം ദിര്‍ഹംസ് തിരികെ കിട്ടുന്നതോര്‍ത്ത് പെട്ടെന്നു വണ്ടി സ്റ്റാര്‍ട്ടാക്കി.

അവിടെയെത്തിയ സാം അവളെ ശകാരിച്ചു. എല്ലാ ബന്ധവും ഇതോടെ തീര്‍ന്നു എന്ന മട്ടില്‍ ക്ഷുഭിതനായിട്ടാണു അവന്‍ ഫ്ലാറ്റില്‍ നിന്നിറങ്ങിവന്നത്. ഞാന്‍ അവള്‍ക്ക് കൊടുത്ത രണ്ടു നീല നോട്ടുകള്‍ സാം എന്റെ പോക്കറ്റില്‍ തിരുകിവച്ചുതന്നു. പിന്നെ കുറച്ചു കാലം അവന്‍ അവളുമായി ഫോണില്‍ ചില്ലറ "സൊള്ളല്‍" ഉണ്ടായിരുന്നു. രാത്രി കാലങ്ങള്‍ വീണ്ടും നിശ്ശബ്ദമായി. പിന്നെ ഒരിക്കലും അവന്‍ രാത്രി കരഞ്ഞിട്ടില്ല.

സാമിനു് അവളോടുള്ള പ്രണയം യധാര്‍ത്ഥത്തില്‍ അവളുടെ ദുരവസ്ഥയില്‍ നിന്നും ഉളവായ സഹതാപം മാത്രമായിരുന്നു. അവളുടെ ആ അവസ്ഥ മാറിയാല്‍ പ്രണയത്തിന്റെ അടിസ്ഥാനം തന്നെ തെറ്റും എന്ന് അവനു തോന്നി. പിന്നെ അവളെ കാണാന്‍ കാശുമായി ചെല്ലാന്‍ അവനു് സ്ഥാനമില്ലാതാകും. ആ സ്ഥാനം മറ്റൊരാള്‍ ഏറ്റെടുത്താല്‍ അവനത് ഭീഷണിയായിത്തീരും. മൂന്നാമതൊരാള്‍ കടന്നുവരും. ആരുടെ കയ്യില്‍ നിന്നു് വേണമെങ്കിലും പണം സ്വീകരിക്കാന്‍ മടിയില്ലാത്തവളാണവള്‍ എന്ന് സാമിനു് ബോദ്ധ്യം വന്നു. എല്ലാ പ്രശ്നവും അതോടെ തീര്‍ന്നു. പ്രണയം എങ്ങോ പോയ് മറഞ്ഞു. എല്ലാ പ്രണയവും ശ്രേഷ്ഠമല്ല എന്നും ചിലതെല്ലാം മഹ ചളമാണു് എന്നും ഞാനും മനസിലാക്കി.

സ്ത്രീ വിഷയത്തില്‍ പൌലോസ് ഒരു മഹാ ബുദ്ധിമാനാണു് എന്ന് എനിക്ക് ബോദ്ധ്യമായി.

ഇതു ഒരു കഥയാകുന്നു. അപ്പോള്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുമായി യാതൊരു ബന്ധവുമില്ല.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പേരുകള്‍ മാറ്റിയിട്ടുണ്ട്

Wednesday, July 04, 2007

Comment aggregator

കൂട്ടുകാരെ

എല്ലാ ബ്ലോഗിലും postന്റെ feed ഉള്ളതുപോലെ തന്നെ commentനും feed ഉള്ള കാര്യം അറിയാമല്ലോ
ഇത ഇതുപോലിരിക്കും കാണാന്‍


എല്ലാവരുടേയും ബ്ലോഗില്‍ നിന്നും ഇത് ശേഖരിച്ചാല്‍ comment agregator ഉണ്ടാക്കാം.
ഞാന്‍ അവിടുന്നും ഇവുടുന്നും എല്ലാം കൂടി 1050 മലബാറിസിന്റെ blog ശേഖരിച്ച്. എന്നിട്ട് ഇതുണ്ടാക്കി
http://feeds.feedburner.com/mallu_blog_Comments
എങ്ങനെ വേണേലും ഇട്ട് ഉണ്ടാക്കാം.

ഏതുവഴിയേപോയാലും പിടിക്കും. email എങ്ങോട്ടും വിടണ്ട. വിടുന്നവര്‍ക്ക് വിടാം.

yahoo pipes ഉപയോഗിച്ച് string & substring search filter ചെയ്യുകയും ചെയ്യാം. അതായതു പൂര്‍ണമായ വാക്കും വാക്കിന്റെ "കഷണങ്ങളും" തിരച്ചില്‍ നടത്താം എന്ന്.

ഇനി ഈ feed വെച്ച് (ഒരുത്തന്റേയും പരസ്യം ഇല്ലാതെ) സ്വന്തം blog digest ഉണ്ടക്കണം എന്നുണ്ടെങ്കില്‍ അതും ഉണ്ടാക്കാം.
ദാണ്ടേ ഇതുപോലെ.

http://www.pageflakes.com/kaippally

പിന്നെ സമയം അല്പം താമസിക്കും എന്നുമാത്രം. പിന്നെ ഈ കോപ്പെല്ലാം ഉടന്‍ വായിച്ചില്ലെങ്കില്‍ combleete ഊരി വീണുപോവുല്ലെ. എന്തായാലും എനിക്ക് ഇപ്പം സമധാനമായി.

ലാല്‍ സലാം

Monday, July 02, 2007

in response to ഗുണാളന്‍ quiting the blog

This was originally posted Here

I decided to post it here again since he has decided to shut down his blog. I won't be doing that at least in the near future.


Praveen

(Please excuse the English comment. My keyman has freaked out on me.)

I wish to draw attention to certain flaws in your method to operate Mobchannel and your present decision to quit the bog community. On close inspection I see that Mobchannel draws a lot of energy from the malayalam blog community. Without doubt uou have capitalised on this captive audience to enrich Mobchanel. Also remember that Mobchannel is a purely revenue oriented operation. Its primary focus is not to promote free speach or freedom of expression. Its there to generate revenue. Let me also remind you that I personally have no objections on this business venture. But that should be a clearly stated objective. Freedom of Expression should not be an excuse to make some quick bucks.

Having utilised the goodwill and support of the Malayalam blog commnity for the betterment of your operations with a rather short span of time, you are now willing to leave the Malayalm Blog community. You further allege that the entire Malayalam blog community is adding fuel to the growth of a huge evil monopoly. Let me ask you these three questions.

1) In all the years of wisdon you have acquired, did you not know that the blogger was part of Google.
2) Are you equating Mobchannel on the same level as blogger.com/google.com
3) Will you also cease to promote all the bloggers, whom you accuse of servicing the giant-evil-media-corporation

Pardon my rash comment, but I find your decision rather opportunistic. You have drawn the attention of considerable readers for your enterprise from the blog community, yet you are willing to forsake the blog and accuse its users of being pawns of a large media conspiracy. I find this rather hypocritical and of course quite insulting.

But as long as most of your readers are avid blog readers and bloggers themsleves, I doubt your decision to leave blog or even bad mouth the blog would be looked upon with much kindness. You need not put down blogspot or google, or any of the believers in their philosophy in order to promote Mobchannel. I am sure (If done right) It will have a life of its own.

Having said all that. I do hope you get your act right and remain in the blog community. But do keep Mobchanel out of all this.

Regards


Nishad