കൈപ്പള്ളീ.. പതിവുപോലെ ഈ podcast ഉം മനോഹരം.. തികച്ചും ആസ്വാദ്യം.. ഇന്‍ഫര്‍മേറ്റീവും... കൈപ്പള്ളി പറഞ്ഞത് 100% ശരിയാ.. എത്ര എത്ര ആളുകളുണ്ടായിരുന്നു നമുക്ക് രാഷ്ട്രപതിയാകാന്‍ ... ക്യപ്റ്റന്‍ ലക്ഷ്മിയെപ്പോലെ... തല്‍കാലം നിയുക്ത രാഷ്‌ട്ര‘പതി‘ (?) യുടെ ‘പ്രതിഭ‘ നമുക്ക് കണ്ടറിയാം... വലിയ മോശം വരില്ലായിരിക്കും... പിന്നെ കൊതുകിനെ “കേരളത്തിന്റെ ദേശീയപക്ഷി“ ആയി ഔദ്യോകികമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ ചടങ്ങ് കൊച്ചിയില്‍ വച്ച് തന്നെ നടത്തണം..! പിന്നെ കൈപ്പള്ളിയുടെ പോഡ്‌കാസ്റ്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ള “ഡിങ്കോളിഫിക്കേഷന്‍”, “ഡിക്ലോണിഫിക്കേഷന്‍“ തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം ഒന്ന് പറഞ്ഞു തരാമോ? :-) :-)
മുന്‍പുണ്ടാവത്തരീതിയുലുള്ള ഹരിത വാതക വര്‍ദ്ധന പ്രവചനാതീതമായ മാറ്റങ്ങളാണ് കാലാവസ്ഥയിലും പരിസ്ഥിതിയിലും ഉണ്ടാക്കുക. ജോസഫ് മാഷ് പറഞ്ഞപോലെ മഞ്ഞതവളകളുടെ തിരോധാനവും, ഇപ്പോള്‍ നാട്ടില്‍ കാണുന്ന കൊതുകളുടെ വര്‍ദ്ധനയും, ഇതെഴുതുമ്പോള്‍ ബ്രിട്ടണിലും ചൈനയിലും നടക്കുന്ന പ്രളയവും യൂറൊപ്പിലാകെയുള്ള ഹീറ്റ്വേവ്സും, അപ്രതീക്ഷിതമായ ശക്തിയേറിയ കാറ്റും മഴയും മൂലം വാഴകളൊക്കെ നശിച്ച് അടുത്ത മാസം ഓണത്തിനെത്തേണ്ട നേന്ത്രക്കുലകള്‍ക്കുണ്ടാകാന്‍ പോകുന്ന ക്ഷാമവും വിലക്കയറ്റവും എല്ലാം ആഗോളതാപനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പൊന്മുട്ടയിടുന്ന ഭൂമിയെ കൊന്ന് അല്പലാഭമുണ്ടാക്കി അതനുന്ഭവിയ്ക്കാന്‍ ചൊവ്വയിലോ ചന്ദ്രനിലോ പോകേണ്ടിവരുന്ന (അവിടേയും ഡോളറുതന്നേ?) ആത്മഹത്യാപരമായ മണ്ടന്‍ നിലപാടുകള്‍ മാറ്റാന്‍ നാം ശീലിയ്ക്കേണ്ടിയിരിയ്ക്കുന്നു. ചുമരുണ്ടായിട്ടുവേണ്ടേ ചിത്രമെഴുതാന്‍. അതുകൊണ്ട് രാഷ്ടപതി/സപ്താത്ഭുതങ്ങള്‍ ഇവയ്ക്കൊന്നും ഈ പോസ്റ്റില്‍ കാര്യമില്ല.
കൊതുകിനെയാണോ ആദ്യം അടിച്ചത്? ‘നമ്മള്‍’ സ്ത്രീയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പക്ഷെ, എം.പി. മാരുടെ കാര്യം പറഞ്ഞപ്പോള്‍ ‘നിങ്ങളു’ടേതായി. അതെന്താണ്, അപ്പോഴേക്കും ഇന്ത്യ വിട്ടോ? :)
രാഷ്ട്ര(പതി)പത്നിയുടെ കാര്യം ഞാന്‍ വിട്ടു. :)
New7Wonders കഴിഞ്ഞ് അടുത്തത് തുടങ്ങിയിട്ടുണ്ട്. New7Natural Wonders എന്നോ മറ്റോ. ഇത്രേം ജനസംഖ്യയുണ്ടായിട്ട് ആകെ ഒരു അത്ഭുതമേ ഇന്ത്യേന്നു വന്നുള്ളൂ, അതാണ് കഷ്ടം. എല്ലാരും കൂടെ വോട്ടു ചെയ്തിരുന്നെങ്കില്‍ ഏഴും ഇന്ത്യേന്നാക്കാമായിരുന്നു, ഈ കൈപ്പള്ളിയെപ്പോലുള്ള പിന്തിരിപ്പന്മാരല്ലേ ഇവിടെ മുഴുവന്‍... പിന്നെങ്ങനാ... ;) :D :) --
കൈപ്പള്ളി അസ്സലയിരിക്കുന്നു. മോനെക്കൊണ്ട് ഒന്നുകൂടി കയ്യടിപ്പിച്ചതു നന്നായി... കേരളത്തിന്റെ ദേശീയ പക്ഷിയായി കൊതുകിനെ വിശേഷിപ്പിച്ചത് വളരെ ബോധിച്ചു.... ആശംസകള്‍ !!
പ്രിയ കൈപ്പള്ളീ, ആദ്യമായി ഈ വര്‍ഷത്തെ നൂറാമത്തെ പോസ്റ്റിനു വിപ്ലവാശംസകള്‍. വിപ്ലവാരിഷ്ടമല്ല... വിപ്ലവാശംസ.
പോഡ്കാസ്റ്റ് വളരെ വളരെ നന്നായിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ല.
ശക്തിയായ വിഷമുള്ള പലതരം കീടനാശിനികള്‍ അടിച്ച് അരുവികളിലും തോടുകളിലും ഉള്ള മത്സ്യങ്ങളും തവളകളും ചത്തൊടുങ്ങി. നദീതീരങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യവസായശാലകള്‍ വിഷമയമായ മാലിന്യങ്ങള്‍ ഒഴുക്കുന്നതും പുഴകളിലേക്കു തന്നെ. അത്രക്കു കേമന്‍മാരാണു നമ്മുടെ ഇന്‍ഡസ്ട്രി വിദഗ്ദ്ധന്മാരും കമ്പനിസാരഥികളും. പിന്നെ തോട്ട, ഇലക്ട്രിസിറ്റി വയര്‍ ഇവയൊക്കെ പുഴയിലേക്കെറിഞ്ഞ് ചെറിയ മത്സ്യക്കുഞ്ഞുങ്ങളെപ്പോലും മൃതിപ്പിച്ച് വറുത്തും കറിവച്ചും ആഹരിക്കുന്നത് മലയാളികള്‍ക്കു വളരെ പ്രിയമുള്ള കാര്യമാണു. ഇന്നത്തെ കാര്യം നടക്കണം എന്നല്ലാതെ നാളെയെപ്പറ്റി മലയാളിക്കു ചിന്തയില്ലല്ലോ. അതുകൊണ്ടെന്തു പറ്റുന്നു , കൊതുകു പെരുകുന്നു. പലജീവികള്‍ക്കും വംശനാശം പോലും സംഭവിക്കുന്നു. വലിയ വലിയ സൌധങ്ങള്‍ കെട്ടിപ്പോക്കി അംബരത്തെ ചുംബിക്കുമ്പോള്‍ അവിടെ നിവസിക്കാന്‍ പോകുന്നവര്‍ പുറം തള്ളുന്ന വേസ്റ്റ് എങ്ങിനെ സംസ്കരിക്കണമെന്നു ചിന്തിക്കുന്നില്ല. എല്ലാം പ്ലാസ്റ്റിക്കുബാഗില്‍ കെട്ടി റോഡില്‍ തള്ളിയാല്‍ പോരേ! എന്തിനു വെറുതെ വേസ്റ്റ് നിര്‍മാര്‍ജ്ജനത്തിനുള്ള ഡിങ്കോളിഫിക്കേഷനൊക്കെ (കൈപ്പള്ളിയോടു കടപ്പാട്)ഉണ്ടാക്കാന്‍ ചക്രം ചിലവാക്കണം?
എന്നായിരിക്കും നമ്മുടെ നാട് യഥാര്‍ത്ഥത്തില്‍ നമുക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരു നാടായി മാറുക?
എങ്ങിനെയെങ്കിലുമൊക്കെ അങ്ങു ജീവിച്ചാല്‍ മതി എന്ന മനസ്ഥിതിക്കു മാറ്റം വരാത്തിടത്തോളം കാലം നമ്മുടെ നാട് ഇനിയും വഷളായിക്കൊണ്ടേയിരിക്കും.
കൈപ്പള്ളീ, പോഡ്കാസ്റ്റ് കേട്ടു. പറയാനുള്ളത് വളരെ കുറഞ്ഞ വാക്കുകളില്‍, അതേ സമയം കാര്യത്തിന്‍റെ ഗൌരവം ഒട്ടും ചോരാതെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍. “അച്ചിക്ക് വേണ്ടെങ്കിപ്പിന്നെ നായരക്കെന്തിനെടേ!?” ഒരു ജനതയ്ക്ക് വേണ്ടാതെ വന്നതിനിപ്പോള്‍ നാമെന്തു ചെയ്യാനാ കൈപ്പള്ളീ. കഷ്ടകാലത്തിനു ആ പദവിയിലേയ്ക്കു ഉചിതനായ ഒരാളെ തെരെഞ്ഞെടുക്കാന്‍ നമ്മുടെ പ്രതിനിധികളെന്നപപേരില്‍ കുറെ കഴുതകളെയാണ് നമ്മള്‍ തെരഞ്ഞെടുത്തയച്ചത് ഇവിടെ പൊതുജനത്തിന്‍റെ പള്‍സറിയാനുള്ള സംവിധാനം നമുക്കില്ലാതായിപ്പോയി.
ഡോ.കലാമിനെ സംബന്ധിച്ചിടത്തോളം കുറവെന്നു പറയാവുന്ന കാര്യങ്ങള്‍. 1- രാഷ്ട്രീയക്കാരന്‍റെ പിണിയാളാകാന് കഴിഞ്ഞില്ല, 2- തലയ്ക്കുള്ളില്‍ കുറച്ച് വിവരം ഉണ്ടായി പോയി.
മിസൈലുണ്ടാക്കിയതാണ് അദ്ദേഹം ചെയ്ത തെറ്റായി കാണുന്നത്. സ്വന്തം രാജ്യ സുരക്ഷയ്കായി അതൊക്കെയില്ലെങ്കില്‍ കാണാം....!
നൂറാമത്തെ പോഡ്കാസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങള്‍. ഇനിയും സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പുതിയ പോഡ്കാസ്റ്റുകളിലൂടെ ഉണ്ടാവട്ടെ.
കലാമിനുള്ള പ്രശ്‌നങ്ങള്‍: 1. രാഷ്ട്രീയക്കാരനല്ല 2. മിസൈല്‍ കൊണ്ടുവന്നു 3. അണുബോംബിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു. 4. വിഷന്‍ 2020 കൊണ്ടുവന്നു (പ്രധാനമന്ത്രിയിരിക്കുമ്പോള്‍ പ്രസിഡണ്ട് അത് കൊണ്ടുവരാന്‍ പറ്റില്ല).
സാരമില്ല, ഒരു പ്രസിഡണ്ട് എങ്ങിനെ “ഇരിക്കണോ” അങ്ങിനെ തന്നെ “ഇരിക്കാനായി” ശ്രീമതി പ്രതിഭാ പാട്ടീല്‍ വന്നല്ലോ. ഇനി ആര്‍ക്കും പരാതിയില്ല. ഇവര്‍ക്ക് രണ്ടാമൂഴം കൂടി കൊടുക്കണേ. നമ്മള്‍ സാധാരണക്കാര്‍ കാണുന്നതുപോലെയും ചിന്തിക്കുന്നതുപോലെയുമൊന്നുമല്ല രാഷ്ട്ര-രാഷ്ട്രീയ കാര്യങ്ങള്‍. അതൊക്കെ വലിയ വലിയ ഇടപാടുകളാണ്.
കൊതുകും താജ്‌മഹളും കേട്ട് ചിരിച്ചു. പിന്നെ ഊപ്പാട് വന്നു. പിന്നെയും ചിരിച്ചു.
തുടക്കത്തിലുള്ള മൊന്റെ ശബ്ദവും മിണ്ടാതിരിയെന്നുപറഞ്ഞതും പിന്നെ ഒരു ചിരിയും - നന്നായി- എങ്കിലും ; ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചതു; പരിസ്തിഥി വിഷയമായിട്ടും നാട്ടുകാരെ വെറുതെ വിട്ടത്.
ബയാന്‍ അഗോള താപനിലയുടെ ഉയര്‍ച്ചയും, കൊതുകിന്റെ പെരുപ്പും, കടല്‍ ക്ഷോപവും കേരളത്തെ കാര്യമായി ബാദിക്കുന്ന ഒന്നാണു്. ഇതില്‍ നാട്ടുകാരെ ബോധവല്കരിക്കേണ്ട ചുമതല മാദ്ധ്യമത്തിന്റെ ധര്‍മ്മമാണു്. പക്ഷെ ആരും ഇത് അത്ര കാര്യമായി കാണുന്നില്ല.
മുന്‍ അമേരികാന്‍ ഉപരാഷ്ട്രപതിയായിരുന്ന Al Gore, ഈ വിഷയത്തെ കുറിച്ച് വര്‍ഷങ്ങളായി പഠനങ്ങളും സെമിനാറും നടത്തുന്ന ഒര്‍ വ്യക്തിയായിരുന്നു. അദ്ദേഹം അമേരിക്കയുടെ രാഷ്ട്രപതിയായിരുന്നു എങ്കില്‍ kyoto protocolല്‍ അമേരിക്ക ഒപ്പു വെക്കുമായിരുന്നു. ലോകത്തുള്ള തീരദേശ പ്രദേശങ്ങളുടെ കഷ്ടകാലത്തിനു് അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റു.
പസിഫിക്‍ ദ്വീപുകളിലുള്ള ജനങ്ങളുടെ അത്രപോലും ബോധമില്ലാത്ത ജനമാണു് ഭാരതത്തിലുള്ള ജനം എന്നത് ഒരു സത്യാവസ്ഥയാണു്. അവര്‍ UNലും മറ്റു അന്താരാഷ്ട വേദികളിലും ഈ വിഷയം പലവെട്ടം അവതരിപ്പിക്കുകയുണ്ടായി. ഭാരതം എന്തുകൊണ്ട് ഇതു് കണ്ടില്ലാ എന്നു് നടിക്കുന്നു? നാം വിരല്‍ ചൂണ്ടേണ്ടത് നാട്ടിലെ ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെയും, മാദ്ധ്യമങ്ങളേയുമാണു്. ചിന്തിക്കാന്‍ ശേഷി നഷ്ടപ്പെട്ടവരാണു് ഇന്നു് നമ്മള്‍. ഈ അവസ്ഥ മാറണം. മാറിയേ തീരു.
കടലിനും പുഴയ്ക്കും ഇടയിലുള്ള; വെറും നാന്നൂറ് കൊല്ലം മുന്‍പു പൊങ്ങിവന്ന എന്റെ നട്ടില്‍; ഉറങ്ങാന്‍ കിടന്നാല്‍ കൊതുകു പൊക്കിയെടുത്തു കൊണ്ടുപോവുന്നതിന്റെ കാരണം അല്‍ഗോറു പ്രസിഡന്റാവാത്തതുകൊണ്ടാണെന്നു മനസ്സിലായി. ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ 550 രൂപയുടെ എട്ട് കൊതുകുവലയാ എനിക്കു ചിലവായത്; എന്തെല്ലാം വറൈറ്റി കൊതുകാ; മഴ പെയ്തു വയലില്‍ ഇത്തിരി വെള്ളം നിറയുമ്പോള്‍ പൊങ്ങിവന്നു വൈകുന്നേരത്തെ പോക്കുവെയിലില്‍ ഒന്നിച്ചു ശബ്ദമുണ്ടാക്കുന്ന മഞ്ഞത്തവളകളെ ഇപ്പോള്‍ കണാനുമില്ല; ഒരായിരം മഞ്ഞത്തവളകള്‍ പുഷ്‌അപ് എടുത്തോണ്ടു നില്‍ക്കുന്ന ആ കാഴ്ച കാണേണ്ടതു തന്നെയാ കൈപ്പള്ളീ;
റിപബ്ലിക്കന്‍സ് ഭരിക്കുന്നടുത്തോളം Kyoto Protocol-ന്റെ കാര്യത്തില്‍ ഒരു അനക്കവും ഉണ്ടാവില്ല. ഇനി ഡെമോക്രാറ്റ്സ് വന്നാല്‍ എല്ലാം ശരിയാകും എന്നാണോ? നല്ല കഥയായി... ഇവര്‍ക്കൊക്കെ fund raising-ന് കാശ് കൊടുക്കുന്നത് പിന്നെ ആരാ?
Yes. Whoever comes, U.S wont change its policy towards nuclear arms and Kyoto Protocol. Democrats are worse than Republicans in that matter is what I feel.
കൈപ്പള്ളീ... ഇത് ഞാന്‍ ഇപ്പഴാ ശ്രദ്ധിച്ചത്! 100 പോസ്റ്റ് ആയി അല്ലേ? അഭിനന്ദനങ്ങള്‍ കൈപ്പള്ളി.. എനിക്കൊന്നേ ആശംസിക്കാനുള്ളൂ.. ആര് എന്തൊക്കെ പറഞ്ഞാലും, കൈപ്പള്ളി കൈപ്പള്ളിയുടെ തനതായ ശൈലിയില്‍ ഇനിയും മുന്നോട്ട് പോകുക. 1000th പോസ്റ്റിലും അഭിപ്രായം പറയാന്‍ ഏവര്‍ക്കും അവസരമുണ്ടാകട്ടെ! കൂടുതല്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ഒരായിരം പോഡ്കാസ്റ്റുകളും കൈപ്പള്ളിയില്‍ നിന്ന് ജനിക്കട്ടെ..അതു ഗൌരവപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് കാരണമാകട്ടെ..
(പിന്നെ, ഒരാള്‍ അഭിപ്രായം പറഞ്ഞ “ശതബ്ലോഗാധിപനു് ആശംസകള്‍!“ എന്നത് ശരിയാണോന്നു സംശയമുണ്ട്. കാരണം, 100 ബ്ലോഗ് ഉണ്ടാക്കിയലല്ലേ അങ്ങിനെ പറയാന്‍ പറ്റൂ? അതുകൊണ്ട് “ശതപോസ്റ്റാധിപന് ആശംസകള്‍!” എന്ന് ഞാന്‍ ആശംസിക്കുന്നു..)
രാഷ്ട്രപത്നി
ReplyDeleteആഗോള താപനിലയും കൊതുകും, അമേരിക്കയും,
താജ് മഹല്‍ എന്ന അത്ഭുതം
ആദ്യം odeoയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതില്‍ ഖേദിക്കുന്നു.
ReplyDeleteകൈപ്പള്ളീ.. പതിവുപോലെ ഈ podcast ഉം മനോഹരം.. തികച്ചും ആസ്വാദ്യം.. ഇന്‍ഫര്‍മേറ്റീവും...
ReplyDeleteകൈപ്പള്ളി പറഞ്ഞത് 100% ശരിയാ.. എത്ര എത്ര ആളുകളുണ്ടായിരുന്നു നമുക്ക് രാഷ്ട്രപതിയാകാന്‍ ... ക്യപ്റ്റന്‍ ലക്ഷ്മിയെപ്പോലെ...
തല്‍കാലം നിയുക്ത രാഷ്‌ട്ര‘പതി‘ (?) യുടെ ‘പ്രതിഭ‘ നമുക്ക് കണ്ടറിയാം... വലിയ മോശം വരില്ലായിരിക്കും...
പിന്നെ കൊതുകിനെ “കേരളത്തിന്റെ ദേശീയപക്ഷി“ ആയി ഔദ്യോകികമായി പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ ചടങ്ങ് കൊച്ചിയില്‍ വച്ച് തന്നെ നടത്തണം..! പിന്നെ കൈപ്പള്ളിയുടെ പോഡ്‌കാസ്റ്റുകളില്‍ പ്രത്യക്ഷപ്പെടാറുള്ള “ഡിങ്കോളിഫിക്കേഷന്‍”, “ഡിക്ലോണിഫിക്കേഷന്‍“ തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം ഒന്ന് പറഞ്ഞു തരാമോ? :-) :-)
കൈപ്പിള്ളീ, ക്യോട്ടൊ പ്രോട്ടോക്കോളില്‍ ഒപ്പുവെയ്ക്കാത്ത വമ്പന്മാരായ മണ്ടന്മാരില്‍ അമേരിയ്ക്കക്കു പുറമേ ആസ്ത്രേലിയയും ഉണ്ട്. (സാജാ ഒന്നു് വിരട്ടിനോക്ക്:)
ReplyDeleteമുന്‍പുണ്ടാവത്തരീതിയുലുള്ള ഹരിത വാതക വര്‍ദ്ധന പ്രവചനാതീതമായ മാറ്റങ്ങളാണ് കാലാവസ്ഥയിലും പരിസ്ഥിതിയിലും ഉണ്ടാക്കുക.
ജോസഫ് മാഷ് പറഞ്ഞപോലെ മഞ്ഞതവളകളുടെ തിരോധാനവും, ഇപ്പോള്‍ നാട്ടില്‍ കാണുന്ന കൊതുകളുടെ വര്‍ദ്ധനയും, ഇതെഴുതുമ്പോള്‍ ബ്രിട്ടണിലും ചൈനയിലും നടക്കുന്ന പ്രളയവും യൂറൊപ്പിലാകെയുള്ള ഹീറ്റ്വേവ്സും, അപ്രതീക്ഷിതമായ ശക്തിയേറിയ കാറ്റും മഴയും മൂലം വാഴകളൊക്കെ നശിച്ച് അടുത്ത മാസം ഓണത്തിനെത്തേണ്ട നേന്ത്രക്കുലകള്‍ക്കുണ്ടാകാന്‍ പോകുന്ന ക്ഷാമവും വിലക്കയറ്റവും എല്ലാം ആഗോളതാപനവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.
പൊന്മുട്ടയിടുന്ന ഭൂമിയെ കൊന്ന് അല്പലാഭമുണ്ടാക്കി അതനുന്ഭവിയ്ക്കാന്‍ ചൊവ്വയിലോ ചന്ദ്രനിലോ പോകേണ്ടിവരുന്ന (അവിടേയും ഡോളറുതന്നേ?) ആത്മഹത്യാപരമായ മണ്ടന്‍ നിലപാടുകള്‍ മാറ്റാന്‍ നാം ശീലിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ചുമരുണ്ടായിട്ടുവേണ്ടേ ചിത്രമെഴുതാന്‍. അതുകൊണ്ട് രാഷ്ടപതി/സപ്താത്ഭുതങ്ങള്‍ ഇവയ്ക്കൊന്നും ഈ പോസ്റ്റില്‍ കാര്യമില്ല.
ഒന്നുപറയാന്‍ വിട്ടു. പറ്റിയാല്‍ എല്ലാവരും ഒന്നു കണ്ടിരിയ്ക്കേണ്ട ഡോക്യുമെന്ററിയാണ് ഇത് . (ഇന്നലെ മീറ്റില്‍ മൂന്നുതവണ ഇതു തന്നെ പറഞ്ഞതിന് ബാക്കി മൂന്നും കൂടി എന്നെ തല്ലിയില്ലാ എന്നേയുള്ളൂ... ;)
ReplyDeleteകൊതുകിനെയാണോ ആദ്യം അടിച്ചത്?
ReplyDelete‘നമ്മള്‍’ സ്ത്രീയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പക്ഷെ, എം.പി. മാരുടെ കാര്യം പറഞ്ഞപ്പോള്‍ ‘നിങ്ങളു’ടേതായി. അതെന്താണ്, അപ്പോഴേക്കും ഇന്ത്യ വിട്ടോ? :)
രാഷ്ട്ര(പതി)പത്നിയുടെ കാര്യം ഞാന്‍ വിട്ടു. :)
New7Wonders കഴിഞ്ഞ് അടുത്തത് തുടങ്ങിയിട്ടുണ്ട്. New7Natural Wonders എന്നോ മറ്റോ. ഇത്രേം ജനസംഖ്യയുണ്ടായിട്ട് ആകെ ഒരു അത്ഭുതമേ ഇന്ത്യേന്നു വന്നുള്ളൂ, അതാണ് കഷ്ടം. എല്ലാരും കൂടെ വോട്ടു ചെയ്തിരുന്നെങ്കില്‍ ഏഴും ഇന്ത്യേന്നാക്കാമായിരുന്നു, ഈ കൈപ്പള്ളിയെപ്പോലുള്ള പിന്തിരിപ്പന്മാരല്ലേ ഇവിടെ മുഴുവന്‍... പിന്നെങ്ങനാ... ;) :D :)
--
കൈപ്പള്ളി അസ്സലയിരിക്കുന്നു.
ReplyDeleteമോനെക്കൊണ്ട് ഒന്നുകൂടി കയ്യടിപ്പിച്ചതു നന്നായി... കേരളത്തിന്റെ ദേശീയ പക്ഷിയായി കൊതുകിനെ വിശേഷിപ്പിച്ചത് വളരെ ബോധിച്ചു.... ആശംസകള്‍ !!
ശ്രദ്ധിക്കാത്തവരുടെ ശ്രദ്ധക്ക്
ReplyDeleteഇത് എന്റെ ഈ വര്‍ഷത്തെ നൂറാമതെ പോസ്റ്റാകുന്നു.
ആശംസകള്‍ സ്വീകരിക്കുന്നതാണു്. :)
പ്രതിഭ വന്നിട്ട് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് ഇരിക്കട്ടെ.. നോക്കാം..
ReplyDeleteനൂറിനാശംസകള്‍..
പുള്ളീ, അപ്പോ ഇതായിരുന്നല്ലേ ഇന്നലെ മുട്ടിനു മുട്ടിനു പറഞ്ഞോണ്ടിരുന്നത്..
പ്രിയ കൈപ്പള്ളീ,
ReplyDeleteആദ്യമായി ഈ വര്‍ഷത്തെ നൂറാമത്തെ പോസ്റ്റിനു വിപ്ലവാശംസകള്‍. വിപ്ലവാരിഷ്ടമല്ല... വിപ്ലവാശംസ.
പോഡ്കാസ്റ്റ് വളരെ വളരെ നന്നായിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ യാതൊരു നിവൃത്തിയുമില്ല.
ശക്തിയായ വിഷമുള്ള പലതരം കീടനാശിനികള്‍ അടിച്ച് അരുവികളിലും തോടുകളിലും ഉള്ള മത്സ്യങ്ങളും തവളകളും ചത്തൊടുങ്ങി. നദീതീരങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യവസായശാലകള്‍ വിഷമയമായ മാലിന്യങ്ങള്‍ ഒഴുക്കുന്നതും പുഴകളിലേക്കു തന്നെ. അത്രക്കു കേമന്‍മാരാണു നമ്മുടെ ഇന്‍ഡസ്ട്രി വിദഗ്ദ്ധന്മാരും കമ്പനിസാരഥികളും. പിന്നെ തോട്ട, ഇലക്ട്രിസിറ്റി വയര്‍ ഇവയൊക്കെ പുഴയിലേക്കെറിഞ്ഞ് ചെറിയ മത്സ്യക്കുഞ്ഞുങ്ങളെപ്പോലും മൃതിപ്പിച്ച് വറുത്തും കറിവച്ചും ആഹരിക്കുന്നത് മലയാളികള്‍ക്കു വളരെ പ്രിയമുള്ള കാര്യമാണു. ഇന്നത്തെ കാര്യം നടക്കണം എന്നല്ലാതെ നാളെയെപ്പറ്റി മലയാളിക്കു ചിന്തയില്ലല്ലോ.
അതുകൊണ്ടെന്തു പറ്റുന്നു , കൊതുകു പെരുകുന്നു.
പലജീവികള്‍ക്കും വംശനാശം പോലും സംഭവിക്കുന്നു. വലിയ വലിയ സൌധങ്ങള്‍ കെട്ടിപ്പോക്കി അംബരത്തെ ചുംബിക്കുമ്പോള്‍ അവിടെ നിവസിക്കാന്‍ പോകുന്നവര്‍ പുറം തള്ളുന്ന വേസ്റ്റ് എങ്ങിനെ സംസ്കരിക്കണമെന്നു ചിന്തിക്കുന്നില്ല. എല്ലാം പ്ലാസ്റ്റിക്കുബാഗില്‍ കെട്ടി റോഡില്‍ തള്ളിയാല്‍ പോരേ! എന്തിനു വെറുതെ വേസ്റ്റ് നിര്‍മാര്‍ജ്ജനത്തിനുള്ള ഡിങ്കോളിഫിക്കേഷനൊക്കെ (കൈപ്പള്ളിയോടു കടപ്പാട്)ഉണ്ടാക്കാന്‍ ചക്രം ചിലവാക്കണം?
എന്നായിരിക്കും നമ്മുടെ നാട് യഥാര്‍ത്ഥത്തില്‍ നമുക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരു നാടായി മാറുക?
എങ്ങിനെയെങ്കിലുമൊക്കെ അങ്ങു ജീവിച്ചാല്‍ മതി എന്ന മനസ്ഥിതിക്കു മാറ്റം വരാത്തിടത്തോളം കാലം നമ്മുടെ നാട് ഇനിയും വഷളായിക്കൊണ്ടേയിരിക്കും.
സസ്നേഹം
ആവനാഴി
കൈപ്പള്ളീ, പോഡ്കാസ്റ്റ് കേട്ടു. പറയാനുള്ളത് വളരെ കുറഞ്ഞ വാക്കുകളില്‍, അതേ സമയം കാര്യത്തിന്‍റെ ഗൌരവം ഒട്ടും ചോരാതെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ReplyDelete“അച്ചിക്ക് വേണ്ടെങ്കിപ്പിന്നെ നായരക്കെന്തിനെടേ!?” ഒരു ജനതയ്ക്ക് വേണ്ടാതെ വന്നതിനിപ്പോള്‍ നാമെന്തു ചെയ്യാനാ കൈപ്പള്ളീ. കഷ്ടകാലത്തിനു ആ പദവിയിലേയ്ക്കു ഉചിതനായ ഒരാളെ തെരെഞ്ഞെടുക്കാന്‍ നമ്മുടെ പ്രതിനിധികളെന്നപപേരില്‍ കുറെ കഴുതകളെയാണ് നമ്മള്‍ തെരഞ്ഞെടുത്തയച്ചത് ഇവിടെ പൊതുജനത്തിന്‍റെ പള്‍സറിയാനുള്ള സംവിധാനം നമുക്കില്ലാതായിപ്പോയി.
ഡോ.കലാമിനെ സംബന്ധിച്ചിടത്തോളം കുറവെന്നു പറയാവുന്ന കാര്യങ്ങള്‍.
1- രാഷ്ട്രീയക്കാരന്‍റെ പിണിയാളാകാന് കഴിഞ്ഞില്ല,
2- തലയ്ക്കുള്ളില്‍ കുറച്ച് വിവരം ഉണ്ടായി പോയി.
മിസൈലുണ്ടാക്കിയതാണ് അദ്ദേഹം ചെയ്ത തെറ്റായി കാണുന്നത്. സ്വന്തം രാജ്യ സുരക്ഷയ്കായി അതൊക്കെയില്ലെങ്കില്‍ കാണാം....!
നൂറാമത്തെ പോഡ്കാസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങള്‍. ഇനിയും സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പുതിയ പോഡ്കാസ്റ്റുകളിലൂടെ ഉണ്ടാവട്ടെ.
നല്ല പോഡ് കാസ്റ്റ്
ReplyDeleteനൂറിനാശംസകള്‍
പ്രിയ കൈപ്പള്ളി,
ReplyDeleteശതബ്ലോഗാധിപനു് ആശംസകള്‍! Centurion ആയി. അടുത്തതു് Gladiator?
entharu parayaan appi. velassi ketta......
ReplyDeleteനൂറിന് മുന്നൂറാശംസകള്‍.
ReplyDeleteപറഞ്ഞതെല്ലാം അപ്പടി ശരി.
കലാമിനുള്ള പ്രശ്‌നങ്ങള്‍:
1. രാഷ്ട്രീയക്കാരനല്ല
2. മിസൈല്‍ കൊണ്ടുവന്നു
3. അണുബോംബിടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
4. വിഷന്‍ 2020 കൊണ്ടുവന്നു (പ്രധാനമന്ത്രിയിരിക്കുമ്പോള്‍ പ്രസിഡണ്ട് അത് കൊണ്ടുവരാന്‍ പറ്റില്ല).
സാരമില്ല, ഒരു പ്രസിഡണ്ട് എങ്ങിനെ “ഇരിക്കണോ” അങ്ങിനെ തന്നെ “ഇരിക്കാനായി” ശ്രീമതി പ്രതിഭാ പാട്ടീല്‍ വന്നല്ലോ. ഇനി ആര്‍ക്കും പരാതിയില്ല. ഇവര്‍ക്ക് രണ്ടാമൂഴം കൂടി കൊടുക്കണേ. നമ്മള്‍ സാധാരണക്കാര്‍ കാണുന്നതുപോലെയും ചിന്തിക്കുന്നതുപോലെയുമൊന്നുമല്ല രാഷ്ട്ര-രാഷ്ട്രീയ കാര്യങ്ങള്‍. അതൊക്കെ വലിയ വലിയ ഇടപാടുകളാണ്.
കൊതുകും താജ്‌മഹളും കേട്ട് ചിരിച്ചു. പിന്നെ ഊപ്പാട് വന്നു. പിന്നെയും ചിരിച്ചു.
കൈപ്പള്ളീ :) നൂറാം പോസ്റ്റിന് നൂറാശംസകള്‍. പോഡ്കാസ്റ്റ് കേള്‍ക്കുന്നേയുള്ളൂ.
ReplyDeleteഇതെനിക്ക് അത്ര ഇഷ്ട്ടമായില്ല!!! :(. ഒരു പാടു പ്രതീക്ഷിച്ചു പോയതാണോ എന്നറീല.
ReplyDeleteപോഡ്കാസ്റ്റ് കൊള്ളാം.
ReplyDeleteതുടക്കത്തിലുള്ള മൊന്റെ ശബ്ദവും മിണ്ടാതിരിയെന്നുപറഞ്ഞതും പിന്നെ ഒരു ചിരിയും - നന്നായി- എങ്കിലും ; ഇങ്ങനെയൊന്നുമല്ല പ്രതീക്ഷിച്ചതു; പരിസ്തിഥി വിഷയമായിട്ടും നാട്ടുകാരെ വെറുതെ വിട്ടത്.
ReplyDeleteബയാന്‍
ReplyDeleteഅഗോള താപനിലയുടെ ഉയര്‍ച്ചയും, കൊതുകിന്റെ പെരുപ്പും, കടല്‍ ക്ഷോപവും കേരളത്തെ കാര്യമായി ബാദിക്കുന്ന ഒന്നാണു്. ഇതില്‍ നാട്ടുകാരെ ബോധവല്കരിക്കേണ്ട ചുമതല മാദ്ധ്യമത്തിന്റെ ധര്‍മ്മമാണു്. പക്ഷെ ആരും ഇത് അത്ര കാര്യമായി കാണുന്നില്ല.
മുന്‍ അമേരികാന്‍ ഉപരാഷ്ട്രപതിയായിരുന്ന Al Gore, ഈ വിഷയത്തെ കുറിച്ച് വര്‍ഷങ്ങളായി പഠനങ്ങളും സെമിനാറും നടത്തുന്ന ഒര്‍ വ്യക്തിയായിരുന്നു. അദ്ദേഹം അമേരിക്കയുടെ രാഷ്ട്രപതിയായിരുന്നു എങ്കില്‍ kyoto protocolല്‍ അമേരിക്ക ഒപ്പു വെക്കുമായിരുന്നു. ലോകത്തുള്ള തീരദേശ പ്രദേശങ്ങളുടെ കഷ്ടകാലത്തിനു് അദ്ദേഹം തിരഞ്ഞെടുപ്പില്‍ തോറ്റു.
പസിഫിക്‍ ദ്വീപുകളിലുള്ള ജനങ്ങളുടെ അത്രപോലും ബോധമില്ലാത്ത ജനമാണു് ഭാരതത്തിലുള്ള ജനം എന്നത് ഒരു സത്യാവസ്ഥയാണു്. അവര്‍ UNലും മറ്റു അന്താരാഷ്ട വേദികളിലും ഈ വിഷയം പലവെട്ടം അവതരിപ്പിക്കുകയുണ്ടായി. ഭാരതം എന്തുകൊണ്ട് ഇതു് കണ്ടില്ലാ എന്നു് നടിക്കുന്നു? നാം വിരല്‍ ചൂണ്ടേണ്ടത് നാട്ടിലെ ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളെയും, മാദ്ധ്യമങ്ങളേയുമാണു്. ചിന്തിക്കാന്‍ ശേഷി നഷ്ടപ്പെട്ടവരാണു് ഇന്നു് നമ്മള്‍. ഈ അവസ്ഥ മാറണം. മാറിയേ തീരു.
കടലിനും പുഴയ്ക്കും ഇടയിലുള്ള; വെറും നാന്നൂറ് കൊല്ലം മുന്‍പു പൊങ്ങിവന്ന എന്റെ നട്ടില്‍; ഉറങ്ങാന്‍ കിടന്നാല്‍ കൊതുകു പൊക്കിയെടുത്തു കൊണ്ടുപോവുന്നതിന്റെ കാരണം അല്‍ഗോറു പ്രസിഡന്റാവാത്തതുകൊണ്ടാണെന്നു മനസ്സിലായി. ഈ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ 550 രൂപയുടെ എട്ട് കൊതുകുവലയാ എനിക്കു ചിലവായത്; എന്തെല്ലാം വറൈറ്റി കൊതുകാ; മഴ പെയ്തു വയലില്‍ ഇത്തിരി വെള്ളം നിറയുമ്പോള്‍ പൊങ്ങിവന്നു വൈകുന്നേരത്തെ പോക്കുവെയിലില്‍ ഒന്നിച്ചു ശബ്ദമുണ്ടാക്കുന്ന മഞ്ഞത്തവളകളെ ഇപ്പോള്‍ കണാനുമില്ല; ഒരായിരം മഞ്ഞത്തവളകള്‍ പുഷ്‌അപ് എടുത്തോണ്ടു നില്‍ക്കുന്ന ആ കാഴ്ച കാണേണ്ടതു തന്നെയാ കൈപ്പള്ളീ;
ReplyDeleteThis comment has been removed by the author.
ReplyDeleteബയാന്‍
ReplyDeleteഒരൊറ്റ വാക്ക: ദീര്‍ഖവീക്ഷണം.
അമേരിക്ക ആ കുന്ത്രാണ്ടത്തില് ഒപ്പിട്ടതോണ്ടൊന്നും ആഗോള താപനില കുറയില്ലണ്ണോ... ഓര് ലോകപോലീസല്ല്യോ, അനുസരണ പണ്ടേയില്ല.
ReplyDeleteThank you
ReplyDeleteറിപബ്ലിക്കന്‍സ് ഭരിക്കുന്നടുത്തോളം Kyoto Protocol-ന്റെ കാര്യത്തില്‍ ഒരു അനക്കവും ഉണ്ടാവില്ല. ഇനി ഡെമോക്രാറ്റ്സ് വന്നാല്‍ എല്ലാം ശരിയാകും എന്നാണോ? നല്ല കഥയായി... ഇവര്‍ക്കൊക്കെ fund raising-ന് കാശ് കൊടുക്കുന്നത് പിന്നെ ആരാ?
ReplyDeleteചൈന പുറത്ത് വിടുന്നതിനെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്.
Yes. Whoever comes, U.S wont change its policy towards nuclear arms and Kyoto Protocol. Democrats are worse than Republicans in that matter is what I feel.
ReplyDeleteചേട്ടായീ, കൊതുക് ദേശീയ പക്ഷി അല്ല. ദേശീയ മൃഗമാണ്‍. ആനേരെ ആത്രേം ഒണ്ട് ഓരോന്ന്!
ReplyDeleteനൂറാം പോസ്റ്റിന്‍ അഭിനന്ദനങ്ങള്‍!
കൈപ്പള്ളീ... ഇത് ഞാന്‍ ഇപ്പഴാ ശ്രദ്ധിച്ചത്! 100 പോസ്റ്റ് ആയി അല്ലേ? അഭിനന്ദനങ്ങള്‍ കൈപ്പള്ളി.. എനിക്കൊന്നേ ആശംസിക്കാനുള്ളൂ.. ആര് എന്തൊക്കെ പറഞ്ഞാലും, കൈപ്പള്ളി കൈപ്പള്ളിയുടെ തനതായ ശൈലിയില്‍ ഇനിയും മുന്നോട്ട് പോകുക. 1000th പോസ്റ്റിലും അഭിപ്രായം പറയാന്‍ ഏവര്‍ക്കും അവസരമുണ്ടാകട്ടെ! കൂടുതല്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളുമായി ഒരായിരം പോഡ്കാസ്റ്റുകളും കൈപ്പള്ളിയില്‍ നിന്ന് ജനിക്കട്ടെ..അതു ഗൌരവപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് കാരണമാകട്ടെ..
ReplyDelete(പിന്നെ, ഒരാള്‍ അഭിപ്രായം പറഞ്ഞ “ശതബ്ലോഗാധിപനു് ആശംസകള്‍!“ എന്നത് ശരിയാണോന്നു സംശയമുണ്ട്. കാരണം, 100 ബ്ലോഗ് ഉണ്ടാക്കിയലല്ലേ അങ്ങിനെ പറയാന്‍ പറ്റൂ? അതുകൊണ്ട് “ശതപോസ്റ്റാധിപന് ആശംസകള്‍!” എന്ന് ഞാന്‍ ആശംസിക്കുന്നു..)