Sunday, April 29, 2007

മൂന്നാറും "പോത്ത്" ആറും (part 2)

ചിന്നാറില്‍ വെച്ച് മറക്കാനാവാത്ത ഒരു കാഴ്ച ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വനത്തിന്റെ അരുകിലുള്ള് റോഡ് വഴി പോവുകയായിരുന്നു. റോടിന്റെ ഇരുവശത്തും 1 meter പൊക്കത്തില്‍ വെള്ള concrete barricade നിര്‍മ്മിച്ചിരുന്നു. റോഡ് ഒരു വളവു കഴിഞ്ഞപ്പോള്‍ വലതുവശത്ത് ഒരു തുറന്ന സ്ഥലം കണ്ടു. അവിടെ ഞാന്‍ David Attenborough ചിത്രങ്ങളില്‍ കാണാറുള്ള ഒരു കാഴ്ച കാണാന്‍ ഇടയായി.

അപ്പോഴ് ഇന്ത്യന്‍ സമയം 7:11 pm. വെട്ടം തീരെയില്ല. പടങ്ങള്‍ മോശമാകും എന്ന് അറിഞ്ഞുകൊണ്ടു തന്നെ എന്റെ ഓര്‍മ്മക്കായി മാത്രം ഞാന്‍ പടം എടുക്കാം എന്നു തീരുമാനിച്ചു.

ധൈര്യം സംഭരിച്ച് ഞാന്‍ barricade കടന്നു കുറ്റികാട്ടിലേക്ക് ഇറങ്ങി. എന്റെ മുന്നില്‍ ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നു നില്ക്കുന്ന കുറ്റിച്ചെടികൾ. അതിന്റെയും അപ്പുറം ചെറിയ തടാകം. അതിന്റെ പുറകില്‍ അസ്ഥമിക്കുന്ന സൂര്യന്റെ കിരണങ്ങള്‍ ചുംബിച്ച് വിടപറയുന്ന മലനിരപ്പുകൾ. മേഖങ്ങള്‍ അതിവേഗത്തില്‍ മാഞ്ഞു കൊണ്ടിരുന്നു. ഇതു ഭാരതമാണോ എന്ന് ഞാന്‍ സംശയിച്ച്. ഇതു് Kenya തന്നെയാണു്. Yes! this is our own little Savannah.

ഏകദേശം ഒരു 70 m മുമ്പില്‍ ഒരു Hummer H2 വലുപ്പത്തില്‍ ഒരു കാട്ടുപോത്ത് !!. അവന്റെ സമീപം ഏഴെട്ട് പരിവാരങ്ങളുമുണ്ടായിരുന്നു. Mr. കാട്ടുപോത്തന്‍ അല്പ നേരം എന്നെ തന്നെ നോക്കി അവിടെ നിന്നു. എന്റെ പെടലിക്ക് ഒരു തണുത്ത കാറ്റ് വീശി. വിയര്‍പ്പിന്റെ തുള്ളികള്‍ എന്റെ പുരികം വിഞ്ഞൊഴുക്കുന്നുണ്ടായിരുന്നു. ഇരുട്ടത്ത് Viewfinderല്‍ കൂടി ഒന്നും കാണുന്നില്ലായിരുന്നു. പെട്ടന്നു തന്നെ ഞാന്‍ കാമറയുടെ menuല്നിന്നും ISO 3200 ലേക്ക് മാറ്റി. grains ഉണ്ടായാലും ഇതു miss ചെയ്തുകൂട. ഒരു emergencyക്ക് Tripod ഒട്ടത്തിനു തടസമാകും എന്നു കരുതി ഞാന്‍ അതും കൂടെ കൊണ്ടുവന്നില്ല.


വട്ടിളകി കാട്ടുപോത്ത് charge ചെയ്താല്‍ barricade ചാടിക്കടന്ന് തിരിച്ച് ഓടാന്‍ തൈയ്യാറായിട്ടാണു ഞാന്‍ നിന്നിരുന്നത്. എങ്കിലും എന്നെ ശ്രദ്ദിക്കാതെ ശാന്തനായി മേച്ചില്‍ തുടര്‍ന്നു. അപ്പോള്‍ കാട്ടിന്റെ വലതു ഭാഗത്തു നിന്നും ഏകദേശം 230 m ദൂരത്തുനിന്നും ഒരു ആന വളരെ ദേഷ്യത്തില്‍ തന്നെ കാട്ടുപോത്തിന്റെ അരുകിലേക്ക് ഓടി വന്നു. ഇവര്‍ പണ്ടേ അല്പം അലൌഹ്യത്തില്‍ ആയിരുന്നിരിക്കണം. Mr. കാട്ടുപോത്തന്‍ Mr. കൊമ്പനെ നോക്കി കാലുകൊണ്ട് പൊടി പറത്തി. (ഇവന്മാര്‍ Tom & Jerry cartoons ശെരിക്കും കണ്ടിട്ടുണ്ടാവണം.) കോമ്പന്‍ കൂട്ടാക്കിയില്ല. അവന്‍ പോത്തിന്റെ നേരെ നിങ്ങി. അപ്പോള്‍ പോത്തനു ഹാലിളകി, അദ്ദേഹം പരിവാരങ്ങളുമൊത്തു് ആനയുടെ നേര്‍ക്ക് ഓടി തുടങ്ങി. കാട്ടുപോത്തിന്റെ മൂനിരിട്ടി വലുപ്പമുള്ള ആന ഇതുകണ്ട് കാലിന്റിടയില്‍ വാലും ചുരുട്ടി കാട്ടിലേക്ക് തിരിഞ്ഞോടി. ഞാന്‍ ഇതുകണ്ടു ഞെട്ടിപ്പോയി. കാട്ടുപോത്തുകള്‍ എല്ലാം കാട്ടിലേക്ക് ആനയെ പിന്തുടര്‍ന്നു. പോടിയും ശബ്ദവും കൊണ്ട് ഒന്നു കാണാന്‍ കഴിഞ്ഞില്ല.

10 സെകന്റ് കഴിഞ്ഞു. കാട്ടിലേക്ക് ഓടിയിയ കാട്ട് പോത്തുകള്‍ ഇടിവെട്ടിന്റെ  അകമ്പടിയോടെ കട്ടില്‍ നിന്നും തിരിച്ചു ഓടുന്നു. ഇവര്‍ ഇങ്ങനെ തിരിഞ്ഞോടണമെങ്കില്‍ കാട്ടിനുള്ളില്‍ ആന ഒന്നല്ല. ഒരു വന്‍ ആന കൂട്ടം തന്നെയുണ്ടാവും. ഞാന്‍ അല്പ നേരം അമ്പരന്നു നിന്നു. ഓടാന്‍ സമയമായി. ഇവന്മാരെല്ലാം എന്റെ നേര്‍ക്കെങ്ങാനം ഓടിയാല്‍...ൽ?...

Excitement എനിക്ക് താങ്ങാനാവുന്നതിന്റെയും അപ്പുറമായി എന്നു് എനിക്കും തോന്നി തുടങ്ങി. പുറകില്‍ നിന്നും കൂട്ടുകാര്‍ എന്നെ തിരികെ വിളിക്കുന്നുമുണ്ട്. ഞാന്‍ തിരിഞ്ഞോടി. barricade ചാടി കടന്നു. പടങ്ങള്‍ ഒന്നും നല്ലതുപോലെ എടുക്കാന്‍ കഴിഞ്ഞില്ല എന്ന ദുഖം ആദ്യമൊക്കെ തോന്നിയിരുന്നെങ്കിലും  പിന്നെ അത് കാര്യമാക്കിയില്ല. കണ്ട കാഴ്ചകളും അതിന്റെ politicsഉം എത്ര ശ്രമിച്ചാലും ഒരിക്കലും പകര്‍ത്തableഉം അല്ലായിരുന്നു.

എന്തായാലും ഇവിടെ ഞാന്‍ ഇനിയും വരും, ഈ savaanah scene പകര്‍ത്താനായി. ഇവര്‍ എല്ലാം ഇനി എത്ര കാലം ഇവിടെ  സ്വാതന്ത്ര്യത്തോടെ ഇവിടെ ജിവിക്കും എന്നെനിക്ക് അറിയില്ല. എന്റെ മക്കള്‍ക്ക് ഈ കാഴ്ച കാണാന്‍ കഴിയുമോ? സംശയമാണു. വലിയ സംശയം.

മൂന്നാറും "പോത്ത്" ആറും (part 1)

"ആറു് പോത്തുകള്‍. ആറാം പോത്തു കാമറക്കു പിന്നില്‍"

ഞങ്ങള്‍ മൂന്നാറില്‍ പോയത് പതിറ്റാണ്ടുകളുടെ ബന്ദമുള്ള ആറ് സുഹൃത്തുക്കളുമായിട്ടാണു. വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ എവിടെയെങ്കിലും വെച്ച് ഇങ്ങനെ കൂടാറുണ്ട്. ഇത്തവണ അതു മൂന്നാറില്‍ വെച്ചായിരുന്നു.

ഞങ്ങളുടെ എല്ലാം അടുത്ത സ്നേഹിതരായ മുംബൈക്കരായ രണ്ടു "konkan brothers". പിന്നെ ഒരിക്കലും കൂടാന്‍ പാടില്ലാത്ത മൂനു പേരും. contractor, client & consultant. എന്തു ചെയ്യാം ആത്മാര്‍ത്ഥ സുഹൃത്തുക്കളായിപ്പോയില്ലെ. ഞങ്ങളെല്ലാരും ഒരുമിച്ച് ഒന്നു രണ്ടു on-going projectല്‍ ഏര്‍പ്പെട്ടിരിക്കുബോഴാണു് നാലു ദിവസത്തെ ഒരു ഒളിച്ചോട്ടം. ഈ നാലു ദിവസം മൂനുപേരും ജോലിക്കാര്യം സംസാരിച്ചാല്‍ ഇടി ഉറപ്പായിട്ടും കിട്ടും എന്നു ശപതം ചെയ്തിട്ടാണു ഞങ്ങള്‍ planeല്‍ കയറിയതു തന്നെ. വീട്ടില്‍ കാരണം പറയാന്‍ പത്തനംത്തിട്ടയില്‍ ഒരു clientനെ കാണാനും ഒരു legitimate കാരണം കണ്ടുവെച്ചിരുന്നു. ഭാഗ്യം!

നാലു ദിവസത്തിന്റെ ഒളിച്ചോട്ടം. അതാണു ഈ ചിത്രങ്ങള്‍. ഞങ്ങളുടെ കൂട്ടത്തില്‍ "സലിം അലി" എന്നാണു ഈ പണ്ടാരങ്ങള്‍ എന്നെ സ്നേഹാദരവോടെ വിളിക്കുന്നത്. "സലിം അലി" എന്ന ആ വലിയ മനുഷ്യന്റെ പേരു് എനിക്ക് ഒട്ടും ചേരില്ല. അദ്ദേഹത്തിന്റെ പാത തുടരാനുള്ള വിവരവും അര്‍പ്പണ മനോഭാവവും ഒന്നും എനിക്കില്ല. അദ്ദേഹം പക്ഷിശാസ്ത്രത്തില്‍ പലര്‍ക്കും സാക്ഷാല്‍ ഗുരുദേവന്‍ തന്നെയാണു.
"എന്റെ സുഹൃത്തുകളുമായി കാട്ടില്‍ പോയാല്‍ ഒരു കിളി പോയിട്ട് ഈച്ച പോലും അടുക്കില്ല."

ദേവന്‍ പറഞ്ഞ rajamala, chinnar, maravoor, എല്ലാം പോയി കണ്ടു. പക്ഷെ പക്ഷികളെയൊന്നും കണ്ടില്ല. എന്റെ സുഹൃത്തുകളുമായി കാട്ടില്‍ പോയാല്‍ ഒരു കിളി പോയിട്ട് ഈച്ച പോലും അടുക്കില്ല. അത്രമാത്രം spiritഉ അത് ഉള്ളില്‍ കിടന്നുണ്ടാക്കുന്ന കോലാഹലങ്ങളും കേട്ടാല്‍ കാട്ടാന പോലും തിരിച്ചോടും. പക്ഷെ ഞാന്‍ അതെല്ലാം ക്ഷമിക്കും. അവര്‍ എന്റെ പ്രീയപ്പെട്ട കുഞ്ഞ് സഹോദരങ്ങളാണു.

Saturday, April 28, 2007

ബ്ലോഗില്‍ പ്രേമലേഖനങ്ങളും, മാവിലേറും.

എനിക്ക് മലയാളത്തില്‍ എഴുതി പരിചയം വളരെ കുറവാണു എന്ന കാര്യം അറിയാമല്ലോ. അറിയാവുന്നതെല്ലാം സാങ്കേതികമാണു. അതൊന്നും നമ്മളുടെ കൂട്ടര്‍ക്ക് താല്പര്യമില്ല. അങ്ങനെയുള്ള postകളൊന്നും ആരും വായിക്കാറുമില്ല.

ഇവിടെ മാങ്ങാ ഏറിന്റെ കാര്യത്തിലും, വിരഹം പങ്കുവെക്കുന്നതിന്റെ കാര്യത്തിലും, phd ഉള്ള പുള്ളികളുടെ ഇടയില്‍ ഞാന്‍ ഒരു അധികപറ്റായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

ബ്ലോഗ് restrict ചെയ്തതിന്റെ കാരണം പലതാണു.
കുടുതല്‍ personal ആയി അറിയാവുന്നവര്‍ തമ്മിലാകുമ്പോള്‍ തെറ്റിധാരണകളുണ്ടാവില്ല. എന്നെയും എന്റെ (വട്ടന്‍!) ചിന്തകളേയും അറിയുന്നവരാണു എന്റെ material വായിക്കുന്നതെങ്കില്‍ അതാണു് നല്ലത്. ചുരുക്കി പറഞ്ഞല്‍ ഞാന്‍ ഒരു average serial-mallu അല്ല. എനിക്ക് സിനിമ നടിമാരെയൊന്നും അറിയില്ല്. വിരഹ ദുഖത്തിന്റെ കവിതയും, പ്രണയത്തിന്റെ കഥകളും എഴുതാന്‍ അറിയില്ല.
അനേകം "ഐറ്റംസ് " ചുമ്മ കൂടെ ഇറങ്ങി വരുന്ന ചുറ്റുപാടില്‍ വളര്‍ന്നുവന്നവനാണു ഞാന്‍. ചെറുപ്പത്തില്‍ മാങ്ങ എറിഞ്ഞ കഥകളൊന്നും അറിയില്ല. കാരണം അന്നു് അബു ദാബിയില്‍ മാവില്ലാത്തതുകൊണ്ടു തന്നെ. പണ്ടു ചെറുപ്പത്തില്‍ അറബി പിള്ളേരേയും ബങ്കാളികളേയും ഓട്ടിച്ചിട്ട് ഇടികൊടുത്ത കഥകള്‍ വേണമെങ്കില്‍ പറഞ്ഞുതരാം.

സമാജത്തില്‍ നാടകത്തിന്റെ അവസാനം "രക്തം" ശര്‍ദ്ദിക്കുന്നതിനു പകരം (baloonഇല്‍ ഇട്ട് "രക്തം" വായിലിട്ട് പോട്ടാത്തതുകൊണ്ടു ) ഹൃദയം പോട്ടി മരിച്ചു കാണിക്കേണ്ടി വന്നതിനെ പറ്റിയും, വേണമെങ്കില്‍ എഴുതാം. പക്ഷെ അതെല്ലാം വെറും അനുഭവങ്ങള്‍. ചരിത്രങ്ങള്‍. അതു വായിച്ചിട്ട് വരും തലമുറക്ക് എന്തു കിട്ടും? ഒരു രോമവും ഇല്ല.

നര്‍മ്മം അതിമനോഹരമായി എഴുതുന്ന sandozഉം, കുറുമാനും, വിശാലനും, ദില്ബനും എല്ലാം ഇവിടെയുള്ളപ്പോള്‍ ഞാന്‍ എന്തിനു് അതു ചെയ്യുന്നു?

അപ്പോള്‍ ഒന്നുകൊണ്ടും ഒരു average മലയാളിയുടെ ചിന്താഗതിയുമായി ഞാന്‍ ചെരില്ല. എന്റെ പല കാഴ്ചപാടുകളും വിവാദങ്ങളില്‍ ചെന്നവസാനിക്കാറുണ്ട്. അപോള്‍ അല്പം വിട്ടുമാറി നില്കുന്നതല്ലെ നല്ലത്? നിങ്ങള്‍ പറയൂ.

Friday, April 27, 2007

ആനകളും ആനപ്രേമികളും

തൃശൂര്‍ പൂരത്തില്‍ ആന വിരണ്ടു.

പഞ്ചവാദ്യത്തിന്റെ മൂര്‍ധന്യാവസ്തയില്‍ ആനക്ക് ഹാലിളകി. അവന്‍ വിരണ്ടോടി തുടങ്ങി. കാട്ടില്‍ സ്വതന്ത്രമായി ജിവിക്കേണ്ട ജീവിയേ പിടിച്ച്, വിരട്ടി, മെരുക്കി,
ശബ്ദ കോലഹലങ്ങള്‍ക്കിടയില്‍ നിര്‍ത്തിയാല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും.

ഈ പാവം ജീവികളെ ഇങ്ങനെ ഉപദ്രവിക്കുന്നതില്‍ കിട്ടുന്ന സുഖം "പ്രബുദ്ധരായ" മലയാളികള്‍ക്ക് നിര്‍ത്താറായില്ലെ.

കേരളത്തില്‍ ആനപ്രേമികള്‍ മാത്രമേയുള്ള് ആനയെ സംരക്ഷിക്കാന്‍ ജനമില്ലേ? ഉണ്ടായിരുന്നു എങ്കില്‍ എന്നെ ഈ ക്രൂരതകള്‍ നിന്നേനെ.

Monday, April 23, 2007

എന്ത എനിക്ക് അമ്പലത്തില്‍ കയറിക്കൂടെ?1995ല്‍ രാമകൃഷ്ണാ മിഷണ്‍ ഒരു non-hindu മിഷണ്‍ ആയി അംഗീകരിക്കപ്പെടാനായി supreme courtല്‍ ഒരു petition കൊടുത്തിരുന്നു. ആ petition കോടതി തള്ളി. അന്ന് Supreme Court Chief Justice ഗജേന്ദ്രഗഡ്കര്‍ ഇതേ കുറിച്ച് വളരെ വാചാലമായി തന്നെ വിശദീകരിക്കുകയും ചെയ്തു.

"(27). Who are Hindus and what are the broad features of Hindu religion, that must be the first part of our inquiry in dealing with the present controversy between the parties. The historical and etymological genesis of `the word `Hindu' has given rise to a controversy amongst indo-logists; but the view generally accepted by scholars appears to be that the word “Hindu” is derived form the river Sindhu otherwise known as Indus which flows from the Punjab. `That part of the great Aryan race", says Monier Williams, which immigrated from Central Asia, through the mountain passes into India, settled first in the districts near the river Sindhu (now called the Indus). The Persian pronounced this word Hindu and named their Aryan brother Hindus. The Greeks, who probably gained their first ideas of India Persians, dropped the hard aspirate, and called the Hindus `Indoi'.

source :- Hinduism Today

ഇന്ന് ഹിന്ദു എന്നാല്‍ സംസ്കാരമല്ല. വംശമല്ല. വെറും ഒരു മതം മാത്രമായാണു അറിയപ്പെടുന്നത്. പൂജാ കര്‍മ്മങ്ങളിലും. ദീപാരാധനയിലും, നേര്‍ച്ചകളിലും അമ്പലങ്ങളെ നാം ചുരുക്കി. ഭാരതത്തില്‍ കാലു് കുത്തിയ എല്ല മതങ്ങളും നമ്മുടെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ഇനി അവയെ വേര്‍പെടുത്താനാവില്ല. നമ്മുടെ സഹിഷ്ണതയണു് അതിനു കാരണം. യുഗങ്ങളായി സംഭവിച്ച ആ സങ്കലനത്തിന്റെ ഫലമാണു ഭാരതീയ സംസ്കാരം. മുസല്മാനായാലും, ക്രിസ്ത്യാനിയായാലും, യഹൂദനായാലും അവന്‍ ഇന്ത്യന്‍ വംശജനാണെങ്കില്‍ അവന്‍ ഹിന്ദുവാണു. അതില്‍ സംശയം വേണ്ട. ഹിന്ദു എന്നാല്‍ എന്റെ വംശമാണു. പൈതൃകമാണു. സംസ്കാരമാണു്. അതിനെ എന്നില്‍ നിന്നും അകറ്റാന്‍ കഴിയില്ല. എല്ലാ അമ്പലങ്ങളും എനിക്കും അവകാശപ്പെട്ട വിജ്ഞാന കേന്ദ്രങ്ങളാണു്. കലയും, സാഹിത്യവും, വിദ്യയും എല്ലാം ഉണ്ടായത് അവിടെയാണു്. അവ നമ്മുടെ സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുക്കളാണു്; ഉത്ഭവ സ്ഥാനങ്ങളാണു്. ഒരു ഭാരതീയനു് അമ്പല പ്രവേശനം നിഷേധിക്കുന്നത്, അവന്റെ പൈതൃകം തന്നെ നിഷേധിക്കുന്നതിനു് തുല്യമാണു്.

Sunday, April 22, 2007

Faith is just like orgasm

don't question the logic of faith
because there is none
don't question the logic of sex
because there is none
you do it because you enjoy it

Some sell it in secret
Some sell it in public
Some have establishments to sell it
Some are local, others international
Some have it at home
Some have it outside
Some keep switching
Some stay faithful
Some have none at all

Its just a product.
f**k it if you like it
f**k it if you don't

Monday, April 16, 2007

To all those Mallu Tech-Junkies out there

It has been a long and arduous seven years, and I am sick and tired of waiting for India Government funded donkey club agencies to do any serious relevant work to impliment regional language computing.

Having said that let me get to the point. We need a Uniscribe engine to run on Windows Mobile ver 5/6 , and Blackberry.

I am willing to set up a prize fund for the successful implimentation of indic-Unicode uniscribe engine on handheld devices. Just to let you guys know that I am not letting out hot air, I have already set aside an undisclosed sum as my contribution to the kitty. I am sure others will join in and do the same.

We will set up a team of experts, of our choosing, who will evaluate the software. Candidates will submit their software for evaluation to an e-mail address.

Please don't tell me this is a premature idea, and give lazy excuses for not doing some solid contribution to Malayalam language computing.

Ultimately we need to recognize the work done by people in this field.
Since there are no bodies in our sad country to recognize free enterprise and contribution to malayalam language computing, let us do it on our own.

Let me know what you think about this idea. I also want to know your pledges.

പിന്നെ സാമ്പിക സഹായമാണു് ഇവിടെ പ്രധാനം. Fund എത്ര raise ചെയ്യുന്നോ അത്രമാത്രം നല്ലത്.

Thursday, April 12, 2007

‌Windows Mobile ല്‍ മലയാളം

Windows Mobile 5. ല്‍ ഇപ്പോള്‍ മലയാളം unicode content കാണുന്നത് ഇങ്ങനെയാണു. Indic-Unicode rendering ന്റെ ചില പ്രശ്നങ്ങള്‍ കാണുന്നുണ്ട്.

എല്ലാ സ്വരചിഹ്നങ്ങളും ‌വ്യഞ്ജനങ്ങള്‍ക്ക് ശേഷമാണു കാണപ്പെടുന്നത്. പണ്ടു് windows 2000ല്‍ ഇതുപോലെ കണ്ടിരുന്നു usp10.dll പോലെ എന്തെങ്കിലും കുന്ത്രാണ്ടം ഈ സാദനത്തിലും ഉണ്ടൊ?

വലിയ അറിവില്ല. ഉള്ളവര്‍ ഉപദേശിച്ചാല്‍ കൊള്ളാമായിരുന്നു.

പിന്നെ കേവിന്‍ ഉണ്ടാക്കിയ അഞ്ജലി Nokia 9500 / 9300i യില്‍ പ്രവര്ത്തിക്കുന്നുണ്ട്. അതിലും അക്ഷരങ്ങളുടെ spacing പ്രശ്നമാണു. ഒന്നിലും പഴയലിപി കാണാന്‍ കഴിയുന്നില്ല.
മുകളിലത്തേ ചിത്രം Windows Mobile handheld deviceന്റെ screen capture ആണു്.

മലയാളം ചൊവ്വെ ഒക്കാത്തത്-കൊണ്ട് 3G internet connection വഴി VPN Tunnel ചെയ്ത് remote systemഉപയോഗിച്ച് notepadല്‍ Type ചെയ്യുന്നു.

എനിക്ക് dll എഴുതാനുള്ള പരിഞ്ജാനവും സമയവും ഒന്നുമില്ല, ഒള്ളവമ്മാരാണെങ്കില്‍ വല്ലവന്മാര്‍ക്കും പണി പണിഞ്ഞുകൊണ്ടിരിക്കുകയാണു്. സമയവും ഇത്തിരി വെളിവും ഉള്ള IT പുലികള്‍ ഈ പ്രശ്നത്തിനു പരിഹാരം കാണുന്നതുവരെ തല്കാലം എനിക്ക് വീട്ടിനു പുറത്തിരുന്ന് മലയാളത്തില്‍ Type ചെയ്യാന്‍ ഈ മാര്‍ഗ്ഗം മാത്രമേയുള്ളു. യേത്?

Wednesday, April 04, 2007

നാട്ടിലുള്ള വന്‍ I.T. പുലികളെ...

ഒരു ചെറിയ സഹായം ചെയ്യാമോ?

Windows Mobile 6.0 പുറത്തിറങ്ങിയതായി അറിയുന്നു. ഇതില്‍ മലയാളം ഉള്‍പ്പെടുന്ന Indic-Unicode ഏതെങ്കിലും വിധത്തില്‍ പ്രവര്‍ത്തിപ്പിച്ചു് കണ്ടവര്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.

കൊള്ളാവുന്ന ഒരു smartphone വാങ്ങാനാണേ.

താങ്കു.

Sunday, April 01, 2007

പ്രസാദകനില്ലാത്ത പ്രസിദ്ധീകരണങ്ങള്‍ ഭവഃ

ഈ അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോള്‍ വിശാലന്റെ (സജീവ് ഇടത്താടന്റെ) കൊടകരപ്പുരാണം വാങ്ങാനായി അറിയാവുന്ന പുസ്തക ശാലകളിലെല്ലാം തപ്പി. കിട്ടീല്ല.
തിരുവനന്തപുരത്തും, ആലപ്പുഴയിലും, കൊല്ലത്തും, പത്തനംതിട്ടയിലും അന്വേഷിച്ച്. തിരുവനന്തപുരത്തുള്ള് Current Booksലും ഒന്നിലധികം തവണ തിരക്കി. ഫലമുണ്ടായില്ല. സാദനം കിട്ടാനില്ല. തുടക്കത്തില്‍ 1000 പുസ്തകം മാത്രം അച്ചടിച്ചു എന്നാണു പ്രസാദകര്‍ പറഞ്ഞത്. പുസ്തകം വായിച്ചവര്‍ക്കെല്ലാം നല്ല അഭിപ്രായങ്ങളാണു്. ഇനിയും ഒരു 5000 പുസ്തകം കൂടി ചിലവാകും എന്നാണു എനിക്ക് തോന്നുന്നത്. അപ്പോള്‍ ആദ്യത്തെ 1000 കോപ്പി ഒരു വന്‍ വിജയമായി പ്രഖ്യാപിക്കാം. അല്ലെ?

ഇനി ഒരു പ്രസാദകരുടേയും ആവശ്യമില്ലാതെതന്നെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാം എന്നാണു് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇടനലക്കാര്‍ക്ക് നമ്മളെന്തിനു എന്തിനാ കാശ് വെറുതേകൊടുക്കണം? തലെക്കെന്ത ഓളമുണ്ടോ?
ഇതുപോലുള്ള കുത്തകകളുടെ സ്വാധീനം ഇല്ലതാകുന്നതും ഒരുകണക്കിനു് നന്നായിരിക്കും. അറിയപ്പെടാത്ത് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാദകര്‍ പലപ്പോഴും മടികാണിക്കാറുണ്ട്. ആ പ്രശ്നവും ഒഴിവാകും. അവര്‍ എത്ര പുസ്തകങ്ങള്‍ അച്ചടിച്ചു എന്നും എഴുത്തുകാര്‍ക്ക് അറിയാനും കഴിയില്ല. പുതുമയേറിയ ആശയങ്ങള്‍ ഇവര്‍ പലപ്പോഴും നിരുത്സാഹപ്പെടുത്തുകയും ചെയ്യും. എങ്ങനെ നോക്കിയാലും ഈ third party പ്രസാദകര്‍ സംസ്കാരത്തിനും ഭാഷക്കും ഒരു തലവേദനെ തന്നെയാണു. എന്നുകരുതി ഇവര്‍ നല്ലതൊന്നും ചെയ്യുന്നില്ല എന്നും പറഞ്ഞൂട.

ശരിയാണു് ഞാന്‍ തന്നെ പല വേദികളില്‍ അച്ചടിച്ച് മാദ്ധ്യമങ്ങളെ എതിര്‍ത്തിട്ടുണ്ട്. എഴുത്തിലൂടെ ബ്ലോഗിലെ എഴുത്തുകാര്‍ അവരുടെ അനുഭവങ്ങളും ഭാവനയും നമുക്ക് ആസ്വതിക്കാന്‍ ഒരവസരം അവര്‍ നല്‍കുന്നു. അതിനു പ്രതിഭലമല്ലെങ്കിലും പ്രോത്സാഹനം എന്ന നിലക്ക് അവരുടെ പുസ്തകങ്ങള്‍ നാം വാങ്ങി വായിക്കണം. Online payment mechanism ജനം ഉപയോഗിച്ചു വരുന്നവരെയെങ്കിലും പുസ്തകം അച്ചടിച്ചല്ലാതെ വേറെ ഒരു മാര്‍ഗ്ഗവും ഇപ്പോഴില്ല.

മലയാളം ബ്ലോഗില്‍ തലയില്‍ മുടിയില്ലെങ്കിലും ആള്‍ താമസമുള്ള അനേകം പ്രതിഭകളുണ്ട്. അങ്ങനെ ഒരു സുഹൃത്താണു രാഗേഷ് K. ഉണ്ണികൃഷ്ണന്‍ എന്ന കുറുമാന്‍. അദ്ദേഹത്തിന്റെ നര്‍മ്മത്തില്‍ പൊതിഞ്ഞ യുറോപ്പ്യന്‍ സ്വപ്നങ്ങള്‍ എന്ന blog postuകളുടെ പരമ്പര പ്രസിദ്ധീകരണത്തിനു് യോഗ്യതയുള്ള് കൃതികളാണു്. അദ്ദേഹത്തിന്റെ പുസ്തകം പ്രസാദകരില്ലാതെ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കേണ്ട കാര്യമാണു്. അങ്ങനെ ഈ digital യുഗത്തിലെ മലയാള സാഹിത്യത്തില്‍ ഒരു പുതിയ വിപ്ലവം കൂടി സൃഷ്ടിക്കാം. അത് അനേകം ബ്ലോഗ് എഴുത്തുകാര്‍ക്ക് ഒരു പ്രചോദനവും ആകും. പുട്ടടിക്കാന്‍ അല്പം കാശും ഉണ്ടാക്കാം. (എന്തടെ പറ്റൂലെ ? കൈക്കൂല്ലല്ലെ?)കുറുമാന്‍
അദ്ദേഹത്തിന്റെ പുസ്തക പ്രസിദ്ധീകരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കുറുമാന്‍ പ്രതികരിച്ചത് ഇങ്ങനെ

എന്ത കുറുമാന്‍ ഒരു പുസ്തകം എഴുതിയാല്‍, 70 രൂപ കൊടുത്ത് നിങ്ങള്‍ അതു് വാങ്ങില്ലെ? ആയിരം കോപ്പി അച്ചടിക്കാന്‍ ഒരുപാടു രൂപയൊന്നും വേണ്ട. എന്തെ ബ്ലോഗ് വായനക്കാര്‍ മാത്രം വിചാരിച്ചാല്‍ പുസ്തകങ്ങള്‍ വിറ്റുപോകില്ലെ? സ്വകാര്യമായി അച്ചടിച്ച്, പോസ്റ്റ് വഴി വിതരണം ചെയ്യാവുന്നതുമാണു്. എന്ത ഇടനിലക്കാരനില്ലതെ പുസ്തകം വില്ക്കാന്‍ കഴിയില്ലെ? നല്ല ഒരു marketing campaign ലൂടെ പ്രചരിപ്പിക്കാവുന്നതേയുള്ളു. മലായാളം ബ്ലോഗിനു് എന്തുമാത്രം reach ഉണ്ടെന്ന് പരീക്ഷിച്ചു നോക്കാം അല്ലെ?
സമകാലിക മലയാള സാഹിത്യ ലോകത്തില്‍ അപ്രസക്തനായ ഒരു വ്യക്തിയെ ഈ ബൂലോഗത്തിലൂടെ പ്രശസ്തനാക്കാമെങ്കില്‍. അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ എല്ലാ കോപ്പികളും (ഞാന്‍ മനസിലാക്കിയടത്തോളം) വിറ്റൊഴിഞ്ഞെങ്കില്‍. ഒരു പ്രസാദകന്റെ ആസനവും താങ്ങാതെ തന്നെ ഒരു പുസ്തകം വില്കുന്നത് നമുക്കൊരു പ്രശ്നമാണോ? കുറുമാനെ നീ ധൈര്യമായിട്ട് അച്ചടിക്ക്. ബാക്കി മലയാളം ബൂലോകത്തിനു് വിട്ടു കൊടുക്കു.
-------------
ഈ പോസ്റ്റ് ഇട്ടത്ത് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അനുഭവങ്ങളും പ്രതീക്ഷിച്ചുകൊണ്ടാണു. ഇവിടെ കൈപ്പള്ളി ഒരു വിരല്‍ ചൂണ്ടി മാത്രം (കണ്ണുകള്‍ അല്പം മാറ്റി പിടിക്കണം !). മറ്റെ ഞഞ്ഞ മുഞ്ഞ അഭിപ്രായങ്ങളാണെങ്കില്‍ പറയണ്ട. പിന്നെ പൂര്‍വ്വ വൈരാഗ്യം വെച്ച് എന്റെ ആറാമാലിക്ക് താങ്ങാനായി കാത്തിരിക്കുന്ന Tagഇട്ട കുഞ്ഞനിയന്മാര്‍ക്ക് വേറെ അവസരങ്ങള്‍ ഞാന്‍ തരാം. ഇവിടെ കയറി പണിയാതിരിക്കു. പിന്നെ കാര്യമായിട്ടെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ധൈര്യമായിട്ട് പറയു. കേള്‍ക്കാം

വിജയ് ഭവഃ