Monday, April 23, 2007

എന്ത എനിക്ക് അമ്പലത്തില്‍ കയറിക്കൂടെ?



1995ല്‍ രാമകൃഷ്ണാ മിഷണ്‍ ഒരു non-hindu മിഷണ്‍ ആയി അംഗീകരിക്കപ്പെടാനായി supreme courtല്‍ ഒരു petition കൊടുത്തിരുന്നു. ആ petition കോടതി തള്ളി. അന്ന് Supreme Court Chief Justice ഗജേന്ദ്രഗഡ്കര്‍ ഇതേ കുറിച്ച് വളരെ വാചാലമായി തന്നെ വിശദീകരിക്കുകയും ചെയ്തു.

"(27). Who are Hindus and what are the broad features of Hindu religion, that must be the first part of our inquiry in dealing with the present controversy between the parties. The historical and etymological genesis of `the word `Hindu' has given rise to a controversy amongst indo-logists; but the view generally accepted by scholars appears to be that the word “Hindu” is derived form the river Sindhu otherwise known as Indus which flows from the Punjab. `That part of the great Aryan race", says Monier Williams, which immigrated from Central Asia, through the mountain passes into India, settled first in the districts near the river Sindhu (now called the Indus). The Persian pronounced this word Hindu and named their Aryan brother Hindus. The Greeks, who probably gained their first ideas of India Persians, dropped the hard aspirate, and called the Hindus `Indoi'.

source :- Hinduism Today

ഇന്ന് ഹിന്ദു എന്നാല്‍ സംസ്കാരമല്ല. വംശമല്ല. വെറും ഒരു മതം മാത്രമായാണു അറിയപ്പെടുന്നത്. പൂജാ കര്‍മ്മങ്ങളിലും. ദീപാരാധനയിലും, നേര്‍ച്ചകളിലും അമ്പലങ്ങളെ നാം ചുരുക്കി. ഭാരതത്തില്‍ കാലു് കുത്തിയ എല്ല മതങ്ങളും നമ്മുടെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു. ഇനി അവയെ വേര്‍പെടുത്താനാവില്ല. നമ്മുടെ സഹിഷ്ണതയണു് അതിനു കാരണം. യുഗങ്ങളായി സംഭവിച്ച ആ സങ്കലനത്തിന്റെ ഫലമാണു ഭാരതീയ സംസ്കാരം. മുസല്മാനായാലും, ക്രിസ്ത്യാനിയായാലും, യഹൂദനായാലും അവന്‍ ഇന്ത്യന്‍ വംശജനാണെങ്കില്‍ അവന്‍ ഹിന്ദുവാണു. അതില്‍ സംശയം വേണ്ട. ഹിന്ദു എന്നാല്‍ എന്റെ വംശമാണു. പൈതൃകമാണു. സംസ്കാരമാണു്. അതിനെ എന്നില്‍ നിന്നും അകറ്റാന്‍ കഴിയില്ല. എല്ലാ അമ്പലങ്ങളും എനിക്കും അവകാശപ്പെട്ട വിജ്ഞാന കേന്ദ്രങ്ങളാണു്. കലയും, സാഹിത്യവും, വിദ്യയും എല്ലാം ഉണ്ടായത് അവിടെയാണു്. അവ നമ്മുടെ സംസ്കാരത്തിന്റെ കേന്ദ്ര ബിന്ദുക്കളാണു്; ഉത്ഭവ സ്ഥാനങ്ങളാണു്. ഒരു ഭാരതീയനു് അമ്പല പ്രവേശനം നിഷേധിക്കുന്നത്, അവന്റെ പൈതൃകം തന്നെ നിഷേധിക്കുന്നതിനു് തുല്യമാണു്.

37 comments:

  1. :) ആ പറഞ്ഞത് പായന്റ് .

    ReplyDelete
  2. “.....ഹിന്ദു എന്നാല്‍ എന്റെ വംശമാണു. പൈതൃകമാണു. സംസ്കാരമാണു്.“

    കൈപ്പള്ളീ, പറഞ്ഞത് സത്യം.“എല്ലാവരും“ ഇതേപോലെ ചിന്തിക്കയും പ്രവൃത്തിക്കയും ചെയ്തിരുന്നെങ്കില്‍!

    ReplyDelete
  3. നൂറു ശതമാനം യോജിക്കുന്നു...

    ReplyDelete
  4. ഇതൊക്കെ കേട്ട്..എങ്ങിനെ ഞാന്‍ അങ്ങയുടെ ഒടുക്കത്തെ ഫാനാവാതെ പിടിച്ചു നില്‍ക്കും??

    അതാണ്.. അതാണ്.. പോയിന്റ്! നമിച്ചു.

    ReplyDelete
  5. കൈപ്പള്ളീ..കൊട് കൈ.
    ആദ്യം അവറ്ണനെ അമ്പലത്തില്‍ പ്രവേശിപ്പിക്കാറില്ല.അപ്പോള്‍ അതിനെതിരെ ആള്‍ക്കാറ് വലിയ വിപ്ലവം തന്നെ നടത്തി.കമ്യൂണിസ്റ്റ് ആയ കൃഷ്ണപ്പിള്ളയും എ.കെ.ജിയും ഒക്കെ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.അവറ് കമ്യൂണിസ്റ്റുകളും ദൈവത്തില്‍ വിശ്വസിക്കാത്തവരും ആയിരുന്നെങ്കിലും ക്ഷേത്ര പ്രവേശനം എന്നത് വിപ്ലവം തന്നെ ആയിരുന്നു.അന്നും യാഥാസ്തിതികറ് എതിറ്ത്തിട്ടുണ്ട്.ഇപ്പോള്‍ അഹിന്ദുവിന്റെ കാര്യത്തിലും പഴയ എതിറ്പ്പ് തുടരുന്നു.
    ഏതായാലും അറിവ് പങ്കു വെച്ചതിന്‍ നന്ദി.അഭിനന്ദനങ്ങള്‍.

    ReplyDelete
  6. കൈപ്പള്ളിയണ്ണാ,
    അലിഞ്ഞു ചേര്‍ന്നു എന്ന് പറഞ്ഞല്ലോ? അലിഞ്ഞു ചേര്‍ന്നോ? എങ്കില്‍, നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ നിലവിളിക്കിനെ എന്തിനു വര്‍ജ്ജിക്കുന്നു? ഡോ. മുനീര്‍ പോലും, നിലവിളക്കു കൊളുത്താതെ ഒഴിഞ്ഞു മാറുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. (അതേ സമയം ഇവിടെ ചിലമന്ത്രിമാര്‍ നിലവിളക്കു കൊളുത്തി മലയാളികളുടെ ഉദ്ഘാടനം നടത്തുന്നത്‌ കണ്ടിട്ടുമുണ്ട്‌.)

    പേരുകളുടെ കാര്യത്തിലും ഈ അലിഞ്ഞുചേരല്‍ സാധ്യമായിരുന്നു. (ഈ വിഷയത്തില്‍ കൈപ്പള്ളിയണ്ണന്‍ ചിലപ്പോള്‍ എന്നെ ഓടിച്ചിട്ടടിക്കും.) എങ്കിലും കൃസ്ത്യന്‍ പേരുകളില്‍ ഇഷ്ടം പോലെ രാജന്‍, ഉണ്ണി തുടങ്ങി കണ്ടിട്ടുണ്ട്‌. അതേ പോലെ മുസ്ലീം പേരുകളില്‍ കുഞ്ഞുണ്ണി, കുട്ടി കണ്ടിട്ടുണ്ടെങ്കിലും, ഇക്കാലത്ത്‌ പേരിലുള്ള ഈ അലിഞ്ഞുചേരല്‍ പോലും കാണുന്നുണ്ടെന്ന് തോന്നുന്നില്ല.

    ഇവിടെ ഇന്തോനേഷ്യയുടെ കാര്യം പ്രസക്തമാണ്‌. അവിടെ പേരുകള്‍ എല്ലാം ഇന്തോനേഷ്യവല്‍ക്കരിച്ചതാണ്‌. അവിടെ ഗീതോപദേശ പ്രതിമകള്‍ ധാരാളം കാണാമത്രെ. മഹാഭാരതം ബാലെ ആണ്‌ അവിടത്തെ ഏറ്റവും കോമണ്‍ ആയ ഷോ എന്ന് പറയുന്നു. (തെറ്റാണെങ്കില്‍ തിരുത്തുക)

    അലിഞ്ഞുചേരല്‍ നടന്നിട്ടുണ്ട്‌, നടക്കേണ്ടതു തന്നെ, പക്ഷേ പുതിയ കാലത്തില്‍ അതിനു ഒരു പിന്‍ വലിവാണ്‌ സംഭവിച്ചിരിക്കുന്നത്‌. അത്‌ വലതു പക്ഷക്കാര്‍ ഉര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. യേത്‌!

    -സങ്കുചിതന്‍

    ReplyDelete
  7. അതൊരു പോയന്റ് !

    വേറൊരു പോയന്റും കൂടി: മതേതരത്വ രാഷ്ടമായ നമ്മുടെ രാജ്യത്ത് എത്ര ന്യൂനപക്ഷ /പിന്നോക്ക / ജാതി തിരിച്ചുള്ള സംവരണങ്ങള്‍ , ആനുകൂല്യങ്ങള്‍... എന്തിനധികം, മണ്ഢലങ്ങള്‍ പോലും !!

    അതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നില്ലേ ഇവര്‍ ?

    പണ്ടു നായനാര്‍ ഏവിടെയോ ഹരിജന്‍ എന്ന വാക്കുപയോഗിച്ചപ്പോഴുണ്ടായൊരു പുകിലേ ! ഹയ്യയ്യോ!..

    പക്ഷേ ഹരിജന സംവരണം എന്നപേരിലുള്ള ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ക്കൊരു മടിയുമില്ലല്ലോ ?

    അത് ഇരട്ടത്താപ്പല്ലേ?

    ഇനി എന്നെപ്പിടിച്ചൊരു വര്‍ഗീയവാദി ആക്കിക്കോ! അതിന്റെ ഒരു കൊറവേ ഒള്ളോ ഇനി ;)

    ReplyDelete
  8. തന്നെ കാണാന്‍ വരുന്നവര്‍ ക്കു പ്രവേശനം അനുവദിക്കാത്ത ഒരിടത്തും ദൈവം ഉണ്ടാവില്ല.
    അവിടെ കുറെ ശിലകള്‍ മാത്രമേ കാണൂ. അതിനു കാവല്‍ ഇരുന്നോട്ടെ ആ പ്രവേശനം നിഷേധികുന്ന വിവര ദോഷികള്‍ .

    ReplyDelete
  9. കൈപ്പള്ളിച്ചേട്ടാ,
    100% യോജിക്കുന്നു.

    ReplyDelete
  10. കൈപ്പള്ളിയോട് 100% ഉം യോജിക്കുന്നു
    ഓ.ടോ
    സങ്കുചിതാ അത് ഒട്ടും വിവരമില്ലാത്ത മന്ത്രിമാര്‍ ചെയ്യുന്നതാണ്, സങ്കുചിതന്‍ സമയം കിട്ടുമ്പോള്‍ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയൊന്ന് സന്ദര്‍ശ്ശിക്കൂ അതിനകത്ത് ഒരു തൂക്ക് വിളക്ക് കാണാം വിശ്വാസികള്‍ അതിലൊഴിക്കുന്ന വെളിച്ചെണ്ണ രോഗ ശമനത്തിനയി പോലും ഉപയോഗിക്കുന്നു (വിശ്വാസം) ഇനി പള്ളിയുടെ ഘടന കണ്ടതിന് ശേഷം ആ പള്ളിയുടെ കിഴക്ക് വശത്തുള്ള പാലം (ജുമാത്ത് പള്ളി പാലം) കടന്ന് അര കിലോമീറ്റര്‍ നടന്നാല്‍ തൃക്കാവ് അമ്പലം (ദുര്‍ഗ്ഗാ ദേവി ക്ഷേത്രം) കാണാം അമ്പലവും പള്ളിയും ഘടനയില്‍ ഒന്നിക്കുന്നു പക്ഷെ അതില്‍ കയറുന്ന മനുഷ്യര്‍ ഒരിക്കലും യോജിക്കുന്നില്ല ഇതൊന്നുമറിയാത്ത ചില കപട വിശ്വാസികളുടെ ചെയ്തികള്‍ മൊത്തം വിശ്വാസികളുടെ ചുമലില്‍ താങ്ങുന്നത് ശരിയല്ല , നെറ്റിത്തടത്തില്‍ സിന്ദൂരം ചാര്‍ത്തുന്നതും ചന്ദന കുറി തൊടുവിക്കുന്നതും ഒരു സംസ്ക്കാരത്തിന്‍റെ ഭാഗമാണ് അതൊരിക്കലും കുത്തക വത്കരിച്ച ഒരു മതത്തിന്‍റെ അംശങ്ങളല്ല ഒരു മന്ത്രി സിന്ദൂരം ചാര്‍ത്താന്‍ അനുവധിച്ചതിന് എന്തെല്ലാം കോലാഹലങ്ങള്‍ ചില കാപഠ്യ മൂല്യ വക്താക്കള്‍ നടത്തി, സല്‍വാര്‍ ധരിച്ച് അമ്പലത്തില്‍ പ്രവേശിപ്പിക്കില്ല (പൊന്നാനി തൃക്കാവ് അമ്പലത്തില്‍) കാരണം അത് മുസ്ലിം വസ്ത ധാരണയാണത്രെ, അവിടെ പാന്‍റ് ധരിച്ചും അമ്പലത്തില്‍ കയറ്റില്ല കാരണം അത് പാശ്ചാത്ത്യ വസ്ത്രമാണത്രെ
    സങ്കുചിതാ എന്‍റെ മകളുടെ പേര് സ്നേഹാ എന്നാണ്

    ReplyDelete
  11. സംസ്കാരം എന്നത് പൈതൃകമാണ്.അത് നിഷേധിക്കാന്‍ ഒരു തന്ത്രിക്കും ഒരു ഫാസിസ്റ്റിനും ആവില്ല.അനേകം ആക്രമണങ്ങളുടെ കുതിര കുളമ്പടികള്‍ കടന്നുപോയിട്ടും നമ്മുടെ സംസ്ക്കാരം ഇന്നും അവശേഷിക്കുന്നത് മറ്റുള്ളവയില്‍ നിന്ന് ഗുണപരമായ അംശങ്ങളെ സ്വാംശീകരിക്കനുള്ള അതിന്റെ കഴിവിനാല്‍ തന്നെയാണ്.

    ഭാരതീയ സംസ്ക്കാരത്തിന്റെ ഭാഗമായതെല്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു ഫാസിസ്റ്റ് ശാഠ്യം ഈ സംസ്കാരത്തിന് അന്യമാണ്.അത് കൊണ്ട് തന്നെയല്ലേ ദ്വൈതവും അദ്വൈതവും നിരീശ്വരവാദമായ സാംഖ്യവും ഒക്കെ ഈ ഭൂമിയില്‍ തഴച്ച് വളര്‍ന്നത്.ആരെയെങ്കിലും കൊണ്ട് ചെവിക്ക് പിടിച്ച് വിളക്ക് കത്തിച്ചാലേ ഭാരതീയസംസ്ക്കാരം പ്രോജ്ജ്വലമാകൂ എന്നുണ്ടോ?നിലവിളക്ക് കത്തിക്കാതെ പന്തം കത്തിച്ച് പൂജകള്‍ നടത്തുന്ന ആദിവാസിയെയും ഈ സംസ്ക്കാരം ബഹിഷ്ക്കരിക്കുമോ?മാത്രമല്ല ഭാരതീയത പിന്‍പറ്റുന്നത് കൊണ്ട് ഒരാള്‍ ചാതുര്‍വര്‍ണ്ണ്യമോ സതിയോ ദേവദാസിസമ്പ്രദായമോ പോലുള്ള വൃത്തികേടുകളും അംഗീകരിക്കണമെന്നുണ്ടോ?തനിക്ക് നല്ലതെന്ന് തോന്നുന്നതിനെ അംഗീകരിക്കുകയും അല്ലാത്തതിനെ തള്ളികളയാനും ഓരോ വ്യക്തിക്കും അവകാശമുണ്ടാകുമ്പോഴാ‍ണ് ഏതൊരു സംസ്ക്കാരത്തിന്റെയും ധ്വജം നീലാംബരത്തോളം ഉയര്‍ന്ന് പറക്കുന്നത്.

    കൈപ്പള്ളിയുടെ വികാര-വിചാരങ്ങളോട് യോജിച്ച് കൊണ്ടാണ് ഇത്രയും പറഞ്ഞത്.

    ReplyDelete
  12. Well said Kaipally. Pluralism is the very essence of Indian culture and nationalism. Any thing which denies or fails to understand that essence is actually un-Indian. Diversity is ingrained in every aspect of Indian culture, and it started with Arya-Dravida confluence. Arrivals of new religions/cultures from outside the geographical borders of India, essentially had enriched our culture not degraded it.

    ReplyDelete
  13. കൈപ്പള്ളി: ...യുഗങ്ങളായി സംഭവിച്ച ആ സങ്കലനത്തിന്റെ ഫലമാണു ഭാരതീയ സംസ്കാരം. മുസല്മാനായാലും, ക്രിസ്ത്യാനിയായാലും, യഹൂദനായാലും അവന്‍ ഇന്ത്യന്‍ വംശജനാണെങ്കില്‍ അവന്‍ ഹിന്ദുവാണു

    ഹിന്ദുയെന്ന വാക്കിന്റെ ഉത്ഭവത്തിലേക്കൊന്നും പോകുന്നില്ല.
    ഒരു ദേശത്തിന്റെ സാംസ്കാരിക പൈതൃകം (മോശമായതായാലും, മെച്ചപ്പെട്ടതായാലും) അതവിടെ പാര്‍ക്കുന്ന ഓരോത്തര്‍ക്കും അവകാശപ്പെട്ടതാണു.

    പക്ഷെ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്കു പരിണാമം സംഭവിക്കുന്നത് അതുപയോഗിന്നവരിലൂടെയും അതിനു ലഭിക്കുന്ന പ്രചരണത്തിലൂടെയുമാണു. ഹിന്ദുവെന്ന വാക്കിനു മതത്തെക്കാളുപരി സംസ്കാരമെന്ന നിലയ്ക്കാണൊരുകാലത്തു അര്‍ഥമുണ്ടായിരുന്നതെങ്കില്‍ ഇന്നതില്ല. ഇന്നു തീര്‍ച്ചയായും ഹിന്ദുവെന്ന വാക്കിന്റെ അര്‍ഥം മതത്തോടാണു കൂടുതല്‍ (പൂര്‍ണ്ണമായുമെന്നു പറഞ്ഞാലും തെറ്റാവുകയില്ല) അടുത്തു നില്‍ക്കുന്നത്.
    ഇതെങ്ങിനെ സംഭവിച്ചുവെന്നന്വേഷിക്കുന്നത് വിജ്ഞാനപ്രദമായിരിക്കും. ഒരുപാടു ചരിത്രം മണക്കുന്നുണ്ട്. :)

    കൈപ്പള്ളി പറഞ്ഞപോലുള്ള വിശാലമായ സാംസ്കാരിക അര്‍ത്ഥത്തില്‍ ഇന്നു ഹിന്ദുവെന്ന വാക്കുപയോഗിക്കാന്‍ വയ്യ, വേര്‍തിരിച്ചെടുക്കാനാവാത്തവിതം അത് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

    ഹിന്ദുവല്ലാത്ത ഒരുന്ത്യന്‍

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. പറയാനുള്ളത് മുഖം നോക്കാതെ വിളിച്ചു പറയുന്ന ചങ്കൂറ്റത്തിന്റെ മുന്നില്‍ നമിക്കുന്നു!

    ReplyDelete
  16. ഉവ്വെടാ കലേശകുമാരാ, മുഖം നോക്കി കന്റിടുന്നിടത്ത് എന്റെ കമന്റ് വേണ്ടാ.

    ReplyDelete
  17. കുതിരവട്ടന്‍.
    താങ്കള്‍ പറഞ്ഞതിനോടു ഞാന്‍ യോജിക്കുന്നു എന്ന് മാത്രമല്ല ഒരു പടി കൂടുതല്‍ ചെയ്യുകയും വേണം. Survey? എന്തരിനു് Survey? (SMS survey ആണെങ്കില്‍ പിന്ന പറയുകയും വേണ്ട. മാദ്ധ്യമ കച്ചവടക്കാരു് അതു വിറ്റ് കാശുണ്ടാക്കും. സദ്ദാമിനെ വധിച്ചപ്പോള്‍ നടന്നതുപോലെ)

    താങ്കള്‍ പറഞ്ഞ നിയമങ്ങള്‍ (മതവും ജാതിയും രേഖപ്പെടുത്തണം എന്ന നിയമം) അടിയന്തരമായ ജനവിധി കൊണ്ടു മാത്രമെ മാറ്റാന്‍ കഴിയൂ. Referendum വേണം! ജനാധിപത്യം എന്താണെന്നു ഈ രാഷ്ട്രീയ കോമാളികളെ കാണിച്ചുകൊടുക്കണം. നടക്കുമോ? എവിടെ നടക്കാന്‍. വോട്ടുള്ളവനു് വിവരമില്ല. വിവരമുള്ളവന്‍ വോട്ട് ചെയ്യൂല്ല. അതാണു് കേരളത്തിന്റെ ഏറ്റവും വലിയ ശാപം.

    ജനാതിപത്യത്തിന്റെ പേരില്‍ ഗോഷ്ടി കാണിക്കുന്ന കുറെ രാഷ്ട്രീയക്കാരും, അവര്‍ക്ക് ഓശാന പാടുന്ന മാദ്ധ്യമങ്ങളും. തോന്നിവാസം കാണിക്കാനുള്ളതല്ല മന്ത്രി സ്ഥാനവും പദവിയും. നാണമില്ലെ ജനങ്ങളെ ഈ നൂറ്റാണ്ടിലും ഒരു public place of worshipല്‍ ഒരു മനുഷ്യനെ കയറാന്‍ പാടില്ലാ എന്നു നിയമം വെച്ചു പുലര്‍ത്താന്‍. കഷ്ടം കഷ്ടം കഷ്ടം. അതു പള്ളിയായാലും, അമ്പലമായാലും അനുവതിച്ചുകൂട. ആണുങ്ങളില്ലെ ഈ നാട്ടില്‍, ഈ വാതിലുകള്‍ ചവിടി തുറക്കാന്‍.

    ReplyDelete
  18. I hope "my image" (whatever that is!) does'nt hinder your train of thought.

    And for the record, I am quite comfortable with my image. (I particularly like my nose!!) Would you rather that I belittle myself and asume a false identity. Perhaps I should asume the identity of a teenage girl. That will surely attract a fan following.

    Friend, I have no need for such pretexts. I am what I am. A simple honest businessman. What others see in me me is just their perception, and yes, Its their problem, not mine. I cannot change that.

    qw_er_ty

    ReplyDelete
  19. കൈപ്പള്ളി,

    ജനങ്ങളില്‍ ഭൂരിഭാഗവും, അഴിമതിക്കാരും കോമാളികളുമായ രാഷ്ട്രീയക്കാരെ രഹസ്യമായി ആരാധിക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നവരാണ്‌. വിമര്‍ശനത്തിന്‌ പിന്നിലെ ഒരു പ്രധാനഹേതു തന്നെ അസൂയ എന്ന വികാരമാണ്‌. അത്‌ പല തട്ടുകളിലായി വ്യാപിച്ചു കിടക്കുന്നു. ഒരു ലിറ്റര്‍ പെട്രോളിന്‌ ഒരു രൂപ കൂടിയാല്‍ ഒരു കിലോമീറ്ററിനു മേല്‍ രണ്ട്‌ രൂപ കൂട്ടുന്ന ആട്ടോക്കാരന്‌ അവനെ ഇടയ്ക്കിടെ പിടിച്ചു നിര്‍ത്തി നൂറു രൂപ പിടുങ്ങുന്ന ട്രാഫിക്‌ പൊലീസുകാരനോട്‌ അസൂയ. പൊലീസ്‌കാരനാകട്ടെ, കെട്ടുകണക്കിന്‌ നോട്ടുകള്‍ 'കിമ്പള'മായി ലഭിക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട്‌ അസൂയ. അങ്ങനെ പോയിപ്പോയി മന്ത്രിതലം വരെ എത്തും. ഓഫീസ്‌ ശിപായി, പെട്ടിക്കട നടത്തുന്നവന്‍ തുടങ്ങി എല്ലാ തരക്കാരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ട്‌ തന്നെ. തൊട്ടുമുകളില്‍ നടക്കുന്ന, അല്ലെങ്കില്‍ ഏറ്റവും മുകളില്‍ നടക്കുന്ന അഴിമതിയെപ്പറ്റി വാചാലരാകുന്ന കാര്യത്തിലും അവരൊന്നു തന്നെ. സ്വന്തം കാര്യം ചോദിച്ചാല്‍ ഉരുണ്ടുകളിക്കും. അല്ലെങ്കില്‍ ഉടക്കും! (അതാണല്ലോ എളുപ്പം.)

    അഴിമതിരഹിതരായ നേതാക്കളെ കേരളജനത ആദരിക്കുകയോ മാതൃകാരാഷ്ട്രീയക്കാരായി കാണുകയോ ചെയ്യുന്നില്ല. മാധ്യമങ്ങള്‍ അവരെ ലൈംലൈറ്റില്‍ നിറുത്തുകില്ല. കാരണം അവര്‍ 'എന്റര്‍റ്റെയിനേഴ്‌സ്‌' അല്ല. നമുക്ക്‌ വേണ്ടത്‌ കാര്‍ട്ടൂണിനും പാരഡിക്കും മിമിക്രിക്കുമൊക്കെ ധാരാളം വിഷയമൊപ്പിച്ചു തരുന്ന ഉദാരമനസ്കരായവരെയാണ്‌. മലയാളിയുടെ ഒടുക്കത്തെ 'സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍' ഉണ്ടല്ലോ, അതാണ്‌ അവന്റെ ഒന്നാം നമ്പര്‍ ശത്രു. ഒരു വളിച്ച ചിരിയില്‍ നമ്മള്‍ 'കൂളാ'യിട്ടൊതുക്കും, നമ്മുടെ എല്ലാ വങ്കത്തരവും വൃത്തികേടുകളും.

    പറഞ്ഞു വന്നതിതാണ്‌: 'ജനാധിപത്യത്തിന്റെ പേരില്‍ ഗോഷ്ഠി കാണിക്കുന്ന' രാഷ്ട്രീയക്കാരെയാണ്‌ ജനങ്ങള്‍ക്കിഷ്ടം. മന്ത്രിസ്ഥാനം 'തോന്ന്യവാസം' കാണിക്കാനായി ചിലര്‍ക്ക്‌ ജനങ്ങള്‍ നല്‌കുന്ന ലൈസന്‍സ്‌ തന്നെയാണ്‌. അങ്ങനെയല്ലാത്ത 'ബോറന്‍മാരെ' കേരളജനത വച്ചു പൊറുപ്പിക്കില്ല. അതുകൊണ്ട്‌ ഭൂരിപക്ഷത്തിന്റെ (നേരായ) പ്രതികരണത്തിലൂടെ കാര്യങ്ങള്‍ മാറിയേക്കുമെന്ന പ്രതീക്ഷയില്ലാതിരിക്കുന്നതാണ്‌ നമുക്ക്‌ നല്ലത്‌.

    യേശുദാസ്‌-ഗുരുവായൂര്‍ സംഭവത്തെപ്പറ്റിയും രണ്ട്‌ വാക്ക്‌ പറഞ്ഞോട്ടെ. യേശുദാസ്‌ മലയാളിയുടെ പ്രിയപ്പെട്ട സിനിമാപ്പാട്ടുകാരനായതു കൊണ്ട്‌ കുറെക്കാലമായി ഈ സംഗതി കേള്‍ക്കുന്നുണ്ട്‌. പക്ഷേ ഗുരുവായൂരിന്‌ തൊട്ടടുത്തുള്ള കേച്ചേരിക്കാരനായ യൂസഫലി എന്ന കവിക്ക്‌ (യേശുദാസിനെക്കാള്‍ പതിന്മടങ്ങ്‌ കൃഷ്ണഭക്തിയുള്ള ആളാണ്‌ അദ്ദേഹം എന്ന് കേട്ടുകേള്‍വി.) ഗുരുവായൂരില്‍ പ്രവേശനം ലഭിച്ചില്ല. അതേത്തുടര്‍ന്ന് അമ്പലത്തിന്‌ പുറത്തുനിന്ന് അകക്കണ്ണ്‍ കൊണ്ട്‌ ഗുരുവായൂരപ്പനെ ദര്‍ശിക്കുന്നതിനെപ്പറ്റി അദ്ദേഹം ഒരു കവിതയെഴുതി. (ഇതെല്ലാം, പണ്ട്‌ 'കവിതാസമിതി'യുടെ പുസ്തകം വായിച്ചതിന്റെ മങ്ങിയ ഓര്‍മ്മയാണേ. തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്തിത്തരണം.) കൃഷ്ണഭക്തനായ ഏതൊരു ഹിന്ദുവും അത്‌ മനസ്സിരുത്തി വായിച്ചാല്‍ ലജ്ജിക്കുമെന്നുറപ്പ്‌. അതാണ്‌ ആര്‍ജ്ജവം നിറഞ്ഞ പ്രതികരണം. യൂസഫലിയെയും യേശുദാസിനെയും അവരുടെ ആഗ്രഹപ്രകാരം അമ്പലത്തില്‍ പ്രവേശനം നല്‌കേണ്ടതാണ്‌, തീര്‍ച്ചയായും. പക്ഷേ കേരളത്തിലെ ഹിന്ദുക്കളില്‍ ഭൂരിപക്ഷത്തിനും അതിനോടെതിര്‍പ്പുണ്ടാകുമെന്നിരിക്കട്ടെ; അപ്പോഴെന്തു ചെയ്യും? യേശുദാസ്‌ വീട്ടിലിരുന്ന് 'കൃഷ്ണ നീ ബേഗനേ ബാരോ!' എന്നു പാടിയാല്‍ മതി. മര്യാദയ്ക്ക്‌ പാടിയാല്‍ കൃഷ്ണന്‍ അവിടെ ചെന്നു കൊള്ളും. "ലവന്റെയൊക്കെ അമ്പലം എനിക്കെന്തിന്‌? ഒന്നാം നമ്പര്‍ 'സവര്‍ണ്ണഹിന്ദു'വായ ചെമ്പൈ സ്വാമി നിറഞ്ഞ മനസ്സോടെ ഓതിത്തന്ന സംഗീതമുണ്ടല്ലോ എന്റെ കൈയില്‍!" എന്നു വിചാരിച്ചാല്‍ പോരെ യേശുദാസിന്‌? അതിന്റെ കാര്യമൊക്കെയേയുള്ളൂ.

    പിന്നെ, സാംസ്കാരികപ്രാധാന്യമുള്ള ഇടങ്ങളെന്ന നിലയ്ക്ക്‌ അമ്പലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹിന്ദുമതക്കാരല്ലാത്തവര്‍ക്ക്‌ താല്‌പര്യമുണ്ടെങ്കില്‍ ഒരു എന്‍ട്രി ഫീ എന്ന നിലയ്ക്ക്‌ പുണ്യാഹം തളിക്കാനോ മറ്റോ ഒരു തുക നല്‌കുന്ന രീതിയില്‍ ഒരു അഡ്‌ജസ്റ്റ്‌മന്റ്‌ ചെയ്യാവുന്നതേയുള്ളൂ. "കാക്കയും പ്രാവുമൊക്കെ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ തൂറിയാല്‍ പ്രശ്നമില്ല, അഹിന്ദു കയറിയാല്‍ ഭഗവാന്‌ ജലദോഷം പിടിക്കും!" എന്നു ഘോരഘോരം വാദിക്കുന്നവരോട്‌ തര്‍ക്കിച്ചിട്ടെന്തു കാര്യം?

    ഓ.ടോ.: യേശുദാസിന്‌ കൃഷ്ണനെ വലിയ ഇഷ്ടമായിരിക്കും. "തായേ യശോദെ.."യൊക്കെ പാടി കുളമാക്കിയ യേശുദാസിനെ കൃഷ്ണന്‌ എത്രത്തോളമിഷ്ടമാണെന്ന് കണ്ടറിയാന്‍ ഒരു വകുപ്പുമില്ലല്ലോ ഭഗവാനെ!

    ReplyDelete
  20. :-) I will mail you. I deleted that comment because, it was only for you, I should not put it here. Sorry for that. Thanks for explaining your view without getting angry.

    qw_er_ty

    ReplyDelete
  21. "ഇന്ന് ഹിന്ദു എന്നാല്‍ സംസ്കാരമല്ല. വംശമല്ല. വെറും ഒരു മതം മാത്രമായാണു അറിയപ്പെടുന്നത്."

    സിന്ധുനദീതടസംസ്കാരം പരീക്ഷയ്ക്കു വന്നാല്‍ നീട്ടിവലിച്ചു എഴുതാമെന്നല്ലാതെ; മാഷ്‌ക്കുതന്നെ അങ്ങട്ട്‌ പുടിയില്ല. ; പിന്നെ കുഴിവെട്ടുകാരനാണെങ്കില്‍ ഈ 'ഇഗ്ലീഷൊട്ട്‌മനസ്സിലാവത്തുമില്ല.

    ഓ;ടോ: ഈ അറബികള്‍ "ഹിന്ദി കല്ലി ബല്ലി" എന്നു പറയുമ്പോള്‍; ഇവന്മാര്‍ക്കു എന്തോപുടികിട്ടിയപോലുണ്ട്‌ ?.

    ഇനി ഹിന്ദി എന്നുവിളിച്ചാലും; ഹിന്ദു എന്നു വിളിച്ചാലും; ഇന്‍ഡ്യന്‍ എന്നു വിളിച്ചാലും; ബ്രാന്റ്‌ നെയിം മാറുമെന്നല്ലാതെ; പ്രോഡക്ട്‌ ഒന്നുതന്നെ. + ഈങ്ക്യുലാബ്‌ സിന്ദാബാദ്‌.

    ReplyDelete
  22. കൈപ്പള്ളി പറഞ്ഞതിനൊടു പൂര്‍ണമായും യോജിക്കുന്നു.
    പക്ഷേ എന്തിനാണ്‌ നാം അമ്പലങ്ങളിലും പള്ളികളിലും പോകുന്നത്‌? ഞാനും പോകാറുണ്ട്‌ - വെറുതെ ഒരു രസത്തിന്‌. അവനവണ്റ്റെ മനഃസാക്ഷി ക്ളീനാക്കി വച്ചാല്‍ കിട്ടുന്ന ആത്മധൈര്യവും ശക്തിയും വേറൊരിടത്തു നിന്നും കിട്ടുമെന്നു തോന്നുന്നില്ല. ഞാന്‍ ഒരു നിരീശ്വരവാദിയല്ല; പക്ഷേ, പ്രാര്‍ഥിക്കാറില്ല. എണ്റ്റെ ദൈവം, എണ്റ്റെ മനഃസാക്ഷിയാണ്‌. ദൈവത്തോടും മനഃസാക്ഷിയോടും (അങ്ങനെ ഒരു സാധനം ഉള്ളവരുടെ കാര്യത്തില്‍) മാത്രം നമുക്ക്‌ കള്ളം പറയാനാവില്ലല്ലോ?

    ReplyDelete
  23. അന്യരേ ബഹുമാനിക്കുന്ന ഏതു മനുഷ്യനും അംബലത്തിലോ, പള്ളിയിലോ കയറാനും ആരാധനയില്‍ പങ്കെടുക്കുന്നതിനും കഴിയണം. കഴിയുന്നില്ലെങ്കില്‍ അത്‌ അതാതു മതവിശ്വാസികളുടെ അപരിഷ്കൃതത്വത്തിന്റെ ശേഷിപ്പുകളായിത്തന്നെ മനസ്സിലാക്കപ്പെടണം.

    കേരളത്തില്‍ ഹിന്ദുക്കളെന്ന് പൊതുവെ വിളിക്കപ്പെടുന്നവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ യഥാര്‍ത്ഥ ഹിന്ദുക്കള്‍ ഉണ്ടാകാനിടയുള്ളു. പാരംബര്യമായി സിദ്ധിച്ച ക്ഷേത്രാവകാശങ്ങളുമായി ഉപജീവിക്കുന്ന ഇവരുടെ ജീര്‍ണ സംസ്കാരമാണ്‌ ഹൈന്ദവ സങ്കുചിത താല്‍പ്പര്യങ്ങളായി, "അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല" എന്ന ബോര്‍ഡായി ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ തൂങ്ങുന്നത്‌. ( സംഘടിത- വര്‍ഗീയ കൂട്ടായ്മകളോടുള്ള ഒരു പ്രതിരോധ ശ്രമം എന്നും ഈ ബോര്‍ഡിനെ വ്യാഖ്യാനിക്കാം. ആരോഗ്യകരമല്ലാത്ത ഈ വ്യാഖ്യാനം വര്‍ഗീയതയെ വര്‍ഗീയതകൊണ്ട്‌ നേരിടുന്നു.)

    ഹിന്ദു എന്ന പേരില്‍ അഭിമാനിക്കുന്ന ഇസ്ലാം മത വിശ്വാസിയും,ക്രിസ്തിയ മത വിശ്വാസിയും തീര്‍ച്ചയായും നമ്മുടെ സംസ്കാരത്തിന്‌ അലങ്കാരമായേക്കാം. എന്നാല്‍, ഹിന്ദുത്വത്തില്‍ അഭിമാനിക്കുന്ന ഹിന്ദുവെന്നുവിളിക്കപ്പെടുന്ന സമൂഹം നമ്മുടെ സംസ്കാരത്തിന്‌ അപമാനമാണെന്നാണ്‌ ചിത്രകാരന്റെ അഭിപ്രായം.(ബ്രിട്ടീഷുകാരനോ, ബ്രാഹ്മണനോ ചൂണ്ടിക്കാണിച്ചുതരുന്ന ആളെ അച്ഛനെന്നു വിളിക്കുന്നതിലെ അനൌചിത്യം പൊറുക്കാവുന്നതല്ല.)
    പൂണൂലിനും ജാതീയതക്കും ഇടമില്ലാത്ത ഭാരതീയ സനാതന സംസ്കാരത്തിന്റെ പിന്മുറക്കാര്‍ എന്ന അഭിമാനകരമായ ഒരു ദേശീയതയായി വിളിക്കപ്പെടുന്നതല്ലെ ഉചിതം ?

    ബ്രാഹ്മണരും, ബ്രിട്ടീഷുകാരും,വര്‍ഗീയ ഹിന്ദു കോമരങ്ങളും വൃത്തിഹീനമാക്കിയ ഹിന്ദു എന്ന വാക്കിനെ എങ്ങിനെയും ഉപേക്ഷിക്കണമെന്ന് ചിത്രകാരന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  24. പത്മനാഭന് നമ്പൂതിരിയുടെ ബ്ളോഗിലെ അന്തമില്ലാത്ത ചര്ച്ചകള് വായിച്ചു ക്ഷീണിച്ച ശേഷം വിവരമുള്ള ഒരാളുടെ കാര്യമാത്ര പ്രസക്തമായ ചെറിയ കുറിപ്പ് വായിച്ചപ്പോള് ഉള്ളിലൊരാശ്വാസം. നന്ദിയുണ്ട്, ഇത്തരമൊരു പോസ്റ്റിട്ടതിന്.

    പിന്നെ അലിഞ്ഞുചേരലിനെപ്പറ്റി ഇവിടെ ചില വിരുദ്ധാഭിപ്രായങ്ങള് കേട്ടു. വിവരമില്ലാത്ത ചിലരുടെ പ്രവര്ത്തി കണ്ട് എല്ലാവരും അങ്ങനെയാവുമെന്ന് ധരിക്കുന്നതില് എന്താണ് അര്ത്ഥം?

    പത്മനാഭന് നമ്പൂതിരിയോട് തര്ക്കിച്ചപ്പോള് പറഞ്ഞ ഒരു കാര്യം വീണ്ടും പറയട്ടേ, എന്റെ ശരീരത്തില് ഒരു മതചിഹ്നവുമില്ല. കുറേപ്പേരുടെ കൂട്ടത്തില് എന്നെ നിര്ത്തിയിട്ട് എന്റെ മതം ഏതെന്ന് തീരുമാനിക്കാമോ?

    മതമല്ല, ജീവിതമാണ് വലുത്. ആകപ്പാടെ അറുപതോ എഴുപതോ വര്ഷം മാത്രമാണ് നാം ജീവിച്ചിരിക്കുന്നത്. ചിലര് വളരെ ചെറുപ്പത്തില് തന്നെ മരിക്കും. ചുരുക്കം ചിലര് നൂറുവരെയൊക്കെ പോയെന്നും വരും. പ്രപഞ്ചത്തിന്റെ ആയുസ്സുമായി താരതമ്യപ്പെടുത്തിയാല് ഇതൊന്നുമല്ല.

    ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില് നമുക്ക് കാണാവുന്നതൊക്കെ കണ്ടും അനുഭവിക്കാവുന്നതൊക്കെ അനുഭവിച്ചും പോകാവുന്നിടത്തൊക്കെ പോയും വായിക്കാവുന്നിടത്തോളം വായിച്ചും ലഭിക്കാവുന്നിടത്തോളം അറിവ് സമ്പാദിച്ചും സ്വയം സായൂജ്യമടയാം.

    അഹിന്ദുവിനെ പ്രവേശിപ്പിക്കാത്ത സ്ഥലങ്ങളില് എന്തിന് അഹിന്ദുവാണെന്ന് പറഞ്ഞ് മാറിനില്ക്കണം? സെലിബ്രിറ്റി അല്ലാത്തിടത്തോളം കുറച്ചുനേരം ഹിന്ദുവിന്റെ കുപ്പായമിട്ടെന്നു വച്ച് മനുഷ്യനല്ലാതെ ആവുന്നില്ലല്ലോ. മവുലികവാദികളോട് പോയി തുലയാന് പറ.

    ReplyDelete
  25. One of the fundamental errors of assumption regarding Hindusim is often the attempt at comparision with contempray religions.

    Inspite our understanding that Hindusim is not a single set of rules prone to regulations, folks tend to venture into the realm of defenition. How is it even possible to fathom the depth of something so deep. If one were to devote an entire lifetime in the study of this magnanimous civilization one would hardly scrape the surface. Hinduism is history, culture, spirituality and philosphy of the Indian subcontinent all blended into one big universe.

    However the there are certain common factors that define the Hindu Religion. Re-incarnation, Ethics and Duties, actions and reciprocal actions, and finaly Liberation from the cycle of re-birth. There are a myiad ways to approach and interpret these foundational theories. Gods and laws are just accessories to these foundations, not necessities. Hence it wouldn't be too wrong to say that every other belief system in the world (including aethism !!!) can find room within the Hindu universe.

    അഹം
    "പക്ഷേ എന്തിനാണ്‌ നാം അമ്പലങ്ങളിലും പള്ളികളിലും പോകുന്നത്‌?"

    എന്തിനാണു മനുഷ്യന്‍ പുതിയ കാര്യങ്ങള്‍ പഠിക്കുന്നത്? എന്തിനാണു മനുഷ്യന്‍ ചന്ദ്രനില്‍ പോകുന്നത്? എന്തിനാണു നാം ചിന്തിക്കുന്നത്?

    "എന്തിനാണു?"
    സ്വാതന്ത്ര്യമുള്ളതുകൊണ്ട്. ഞാന്‍ ഒരു ജനാദിപത്യ രാജ്യത്തിന്റെ പൌരനായതു കൊണ്ടു.

    പക്ഷെ ഒന്നിന്റേയും ആവശ്യമില്ല "അഹം". ഭക്ഷണം > വിസര്‍ജ്ജനം > സീരിയല്‍ > ഉറക്കം ഇതു നാലും മാത്രം മതി. (ദില്ബ മിണ്ടരുത് !!!)

    sunil പറഞ്ഞു
    "correct me if i am wrong.."
    I intend to do exactly that.

    "Hinduism is a culture as claimed (preached) by our secular leaders..."
    Hindusim is defenitly a culture my friend, the religion is only a small part of it. And our silly leaders are not the keepers of our learning. And If you are going to get your dose of knowledge from our Indian Leaders, I am worried !

    "Can any one just imagine the physical condition of our Veduvayan minister if he said anything about Allah or Virgin Mary."
    I agree with you. But please do not see that as the weakness of the Hindus in
     India. See it as their greatness. How can I say this as diplomatic as possible? Islam and Christinity, particularly Islam, is not tolerant to chriticism as Hindusim. By virtue of their belief system there is no room for discussion. They also have the "Minority" shield attached to them. They have, sort of, an Immunity.

    And regarding the rest of you comments:
    Why some dick is not wearing the sindhooram on his forehead? Why they don't investigate some crime in some village? Why they don't light the lamp? Why I wear yellow socks and green shirt ? Why I never cut my hair?
    These ramblings are not really subjects of my interest. They neither have any relevance to the topic at hand, nor do I have answers for them, since I have not raised these issue.

    Stick to the topic man.
    qw_er_ty

    ReplyDelete
  26. ശരി കൈപ്പള്ളിച്ചേട്ടാ.. ഞാനൊന്നും മിണ്ടുന്നില്ല. :-)

    ReplyDelete
  27. അമ്പലത്തീ കേറുന്നതൊക്കെ കൊള്ളാം. പക്ഷെ ഒന്നും അടിച്ചോണ്ട്‌ പോകരുത്‌, കൈപ്പള്ളിജീ..

    അമ്പലപ്പറമ്പില്‍ കാമറ പൂട്ടി ബാഗില്‍ വെക്കാന്‍ മറക്കരുതെ. വെളിയിലെടുത്താല്‍ പ്രശ്‌നമാ..

    ReplyDelete
  28. "How can I say this as diplomatic as possible? Islam and Christinity, particularly Islam, is not tolerant to chriticism as Hindusim. By virtue of their belief system there is no room for discussion."

    കൈപള്ളീ: ഈ പറഞ്ഞതൊന്നു മലയാളം ഭാഷയില്‍ ഒന്നു വിശദീകരിച്ചാല്‍ നന്നായിരുന്നു. ആ chiriticism എന്ന വാക്ക്‌ ആകെ കുഴക്കുകയാണ്‌. അതിന്റെ അര്‍ത്ഥം dictoionay, google search ലൊന്നും പോയിട്ടുവായിച്ചിട്ടു മനസ്സിലാവുന്നില്ല. എന്റെ ഇംഗ്ലീഷ്‌ ഭാഷാപരിഞ്ജാനം വളരെ കമ്മിയാണ്‌.

    ഇന്ന് നിലവിലുള്ള ഏതു മതമാണ്‌; തുറന്നചര്‍ച്ചയ്ക്കു തയ്യാറാവാത്തെതു എന്നും; അത്തരം പിന്തിരിപ്പന്‍ മതങ്ങളുണ്ടെങ്കില്‍; നമുക്കു തന്നെ ഒരു തുറന്ന ചര്‍ച്ചാവേദി സംഘടിപ്പിച്ചു ഒന്നു ശ്രമിച്ചു നോക്കാമല്ലോ.

    ReplyDelete
  29. ഇബ്രാഹിം ബയാന്‍
    Criticism എന്നാണു ഉദ്ദേശിച്ചത്. അക്ഷരതെറ്റാണു. ക്ഷമിക്കണം. മലയാളത്തില്‍ "വിമര്‍ശനം" എന്നാണു ആ വാക്കിന്റെ അര്‍ത്ഥം.

    ഇസ്ലാമില്‍ വിമര്‍ശനത്തിനു് സ്ഥാനമില്ല എന്നാണു ഞാന്‍ പറഞ്ഞത്. എല്ലാ നിയമങ്ങളും വളരെ വ്യതമായി രഖപ്പെടുത്തിയിട്ടുള്ളതിനാല്‍ നിയമങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ കഴിയില്ല. പല യഥാസ്ഥിതികമായ ക്രൈസ്തവ സഭകളും ഈ വിധത്തില്‍ തന്നെയാണെന്നാണു എന്റെ അറിവ്. അത് പറയുന്നതിനോടൊപ്പം ഒരു കാര്യം കൂടി നാം അറിഞ്ഞിരിക്കണം. ഗ്രന്ധങ്ങളില്‍ പറയാത്ത പല സമ്പ്രദായങ്ങളും എല്ലാ മതങ്ങളും സ്വീകരിച്ചു വരുന്നുണ്ട്. ഒരോ പ്രദേശത്തിലും ഈ സമ്പ്രദായങ്ങള്‍ കാണാം. ഈ സമ്പ്രദായങ്ങള്‍ പലപ്പോഴും മതവുമായി കുട്ടിചേര്‍ത്ത് ആചരിക്കാറുണ്ട്. സമ്പ്രദായങ്ങളും മതങ്ങളും പലപ്പോഴും സാധാരണ ജനത്തിനു് വേര്‍തിരിച്ച കാണാന്‍ കഴിഞ്ഞു എന്നുവരില്ല. അവിടെ പല തരത്തിലുള്ള് പ്രശ്നങ്ങളും ഉടലെടുക്കും.

    സൂക്തങ്ങളും, വചനങ്ങളും നിരത്തി വിശതമായി അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാനുള്ള വിഷയമാണിത് എന്നെനിക്കറിയാം. പക്ഷെ മലയാളം "ബ്ലോഗോസ്ഫീയറില്‍" ഇതുപോലുള്ള വിഷയങ്ങള്‍ പലപ്പോഴും വെറും publicity stunts ആയി മാത്രം ചുരുങ്ങറുണ്ട്. മതം ഭൂരിഭാഗം വരുന്ന ജനങ്ങള്‍ക്കും വികാരം ഉളവാക്കുന്ന വിഷയമാണു. അതു് ചര്‍ച്ച ചെയ്യുന്നതു തന്നെ പലര്‍ക്കും അരോജകമാണു്. മാത്രമല്ല വര്‍ഷങ്ങളുടെ ഗഹനമായ പഠനം നടത്തിയവരും ഇതുമായി യതൊരു ബന്ധമില്ലാത്തവരും ബ്ലോഗിലുണ്ട്. അത്ര വലിയ ഒരു അസമത്വ പ്രതലത്തില്‍ ഈ വിഷയം അവതരിപ്പിക്കണമോ?

    ചില കാര്യങ്ങള്‍ സ്വകാര്യത്തില്‍ തന്നെ പഠിക്കേണ്ടതാണു്. അല്ലെ ഇബ്രാഹിം

    ReplyDelete
  30. കൈപള്ളീ: chriticism എന്ന വാക്കു ഗൂഗിളില്‍ കാണുന്നുണ്ട്‌; അതുകോണ്ടാ ഇത്തിരി സംശയം കാണിച്ചത്‌; criticism ആണെന്ന് എനിക്കും തോന്നിയിരുന്നു; പക്ഷെ തോന്നല്‍ വെറും തോന്നല്‍ തന്നെയല്ലെ.

    ഇസ്ലാമില്‍ വിമര്‍ശനത്തിനു (മാറ്റത്തിരുത്തലിനു) സ്ഥാനമില്ല എന്നതു ശരിതന്നെ കൈപള്ളി; കാരണം അതു പൂര്‍ണ്ണമാണു എന്നുള്ളതു കൊണ്ടാണു; ഖുറാനില്‍ യേശുവിനെയും; മോശയെയും; എബ്രഹാമിനെയും; സോളമനെയും നോഹയെയും ലോതയെയും ഔസേപ്‌; ജോണ്‍; സകരിയ; ജേകബ്‌; കന്യാമറിയം തുടങ്ങി എല്ലാ പ്രവാചകരെയും അവരുടെ അനുയായികളെയും മുസ്ലിംകളായിട്ടാണ്‌ പരിചയപ്പെടുത്തുന്നത്‌; ഇങ്ങനെ കുറെ മനുഷ്യരു ദൈവീകമായി പരിചയപ്പെടുത്തിയതിയ ഒരു മതത്തിന്റെ അവസാന VERSION ആണ്‌ ഇന്നത്തെ ഇസ്ലാം; ഹിന്ദു മതത്തിന്റെയും അദ്വൈത മന്ത്രങ്ങളും മറ്റും വായിക്കുമ്പോള്‍ അതു ഇസ്ലാമിക മൂല്യങ്ങളോടു അടുത്തുപ്പോവുന്നതായിട്ടാണു എനിക്കു തോന്നിയതു (ചിലപ്പോല്‍ ഞാന്‍ ഒരു മതത്തിന്റെ നിറമണിഞ്ഞതുകൊണ്ടായിരിക്കാം.) എങ്കിലും എല്ലാ വിമര്‍ശനങ്ങളും വാഗ്വാദങ്ങളും ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു. ദൈവത്തിന്റെ പ്രത്യക്ഷ ശത്രു -( അങ്ങിനെയൊരു ശത്രുതയുണ്ടോ - എല്ലാം മനുഷ്യന്റെ സ്നേഹം പരീക്ഷിക്കാനുള്ള ഒരു വഴിമാത്രമാണോ)- സാത്താനോടു പോലും മമത കാട്ടുന്ന അല്ലാഹു മനുഷ്യനെ എങ്ങിനെ വെറുക്കും. കൈപള്ളീ ഈ മതം, ദൈവം , നല്ലൊരു വിഷയമാണു; ദൈവത്തെ അടുത്തറിയുമ്പോഴുള്ള സുഖം, അതു ഞാനെങ്ങിനെയാ പറഞ്ഞറിയിക്കുക; പ്രായപൂര്‍ത്തിയാവാത്തവനു ലൈംഗീക സുഖത്തെ കുറിച്ചു പറഞ്ഞു കൊടുക്കുമ്പോലെവിഷമമാണത്‌; എന്തുമാകട്ടെ നമുക്കു സ്വകാര്യമായി തന്നെ ഇപ്പോളിതു പഠിക്കാം. എങ്കിലും ഒരു കാര്യം പറയട്ടെ സ്നേഹിതാ; ഇന്‍ഡ്യയും ഹൈന്ദവതയും ഇസ്ലാം,ക്രിസ്ത്യന്‍, തുടങ്ങി എല്ലാ വൈദേശിക ചിന്താധാരയ്ക്കും പരവാതാനി വിരിച്ചതു കാണുമ്പോള്‍ ഒരിന്ത്യക്കാരനായതില്‍ ഒരു ഹിന്ദുമതവിശ്വാസി എന്റെ അയല്‍പക്കമാകുന്നതില്‍ എന്റെ സായൂജ്യം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്‌. ദൈവത്തെ തിരിച്ചറിയാന്‍ എന്നെ സഹായിച്ച എന്റെ ഹിന്ദുസുഹൃത്തിന്റെ സഹിഷ്ണുത മാത്രം മതി അവനെ ദൈവത്തിന്റെ സന്നിധിയില്‍ എന്നേക്കാളും വല്യവനാക്കാന്‍.

    ReplyDelete
  31. കൈപ്പള്ളി, ഞാന്‍ പറഞ്ഞത്‌ അങ്ങിനെയല്ല, "എന്തിനാണ്‌ നാം അമ്പലങ്ങളിലും പള്ളികളിലും പോകുന്നത്‌?" എന്നതു കൊണ്ട്‌ ഞാന്‍ ഉദ്ദേശിച്ചത്‌, ദൈവത്തെ ധ്യാനിക്കാനണെങ്കില്‍ പോകേണ്ട കാര്യമില്ലെന്നാണ്‌. അത്‌ എവിടെയായിരുന്നാലും സാധിക്കാവുന്നതേയുള്ളൂ. വിസര്‍ജിക്കുമ്പോള്‍ പോലും.

    ഞാന്‍ പറഞ്ഞ അവസാന വാചകം ശ്രദ്ധിച്ചോ എന്നറിയല്ല.
    ദൈവത്തോടും മനഃസാക്ഷിയോടും (അങ്ങനെ ഒരു സാധനം ഉള്ളവരുടെ കാര്യത്തില്‍) മാത്രം നമുക്ക്‌ കള്ളം പറയാനാവില്ലല്ലോ? ദൈവത്തോടും മനഃസാക്ഷിയോടും മാത്രം ഒന്നും ഒളിക്കാന്‍ പറ്റില്ല.
    ഓ.ടോ

    പിന്നെ സീരിയലൊന്നും ഞാന്‍ കാണാറില്ല കേട്ടൊ? കാരണം എനിക്കു വേറെ പണിയുണ്ട്‌.

    ReplyDelete
  32. പണ്ടത്തെ ( ഇപ്പഴും അങ്ങിനെയാരിക്കും, അറിയില്ല) ഒരു ഗുരുവാരപ്പ ഭക്ത്ത്ന്‌ ( യേസുദാസല്ല്, മറ്റേ ആള്‍) പറ്റിയ പറ്റു കണ്ടില്ലേ ? വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍ ശിവ! ശിവ! ഞാന്‍ പറഞ്ഞതിണ്റ്റെ സാരം അത്രയേയുള്ളൂ,

    ReplyDelete
  33. 213.42.2.27 അനൊണി
    നീ എങ്ങോട്ടും പെവലും കേട്ട. നമുക്ക് ഇങ്ങനെ എന്തരെങ്കിലും പറഞ്ഞോണ്ടിരിക്കാം
    qw_er_ty

    ReplyDelete
  34. കൈപ്പള്ളീ, കസറി.....ഇതെന്താ കാണാന്‍ വൈകിയത്.........കമ്പ്ലീറ്റ് കറക്റ്റ്......തുണൈ

    ReplyDelete
  35. ഇത് കേരളം.
    കേരം വിളയും-വൈരവും വിളയിച്ചു
    കൊണ്ടിരിക്കുന്ന മലനാടാണ് കൈപ്പള്ളി.

    കൈപ്പളളിയുടെ ഹൃസ്വ സന്ദര്‍ശനം കൊണ്ടൊന്നും
    മലനാട്ടിലെ മതമൌലീകവാതവും,ജാതികോമരങ്ങളുടെ,
    തിറയാട്ടങ്ങളും ,അതിലെ രാഷ്ട്രീയവും അരാഷ്ടീയവുമൊക്കെ
    മനസിലാക്കുക പ്രയാസം.
    ഇവിടെആരാധനയാണ് വിഷയം .തല്ക്കാലം ദാസേട്ടന്‍ വീട്ടിലെ
    പൂജാമുറിയില്‍ ഭഗവാനെ ധ്യാനിക്കട്ടെ. തൂണിലും തുരുമ്പിലുമുണ്ടദ്ദ്വേഹം.

    ഒരുപക്ഷേ കാലം മാറും.ഹിന്ദുവും,മുസല്മാനും,കൃസ്തീയനും
    ആരാധനക്ക് എവിടെയും പ്രവേശിക്കുവാന്‍ സാധ്യമാകുന്ന
    ഒരു നാളേക്കു വേണ്ടി നമുക്ക് പ്രവര്ത്തിക്കാം.
    യേശുവും,അള്ളാഹുവും,കൃഷണനും ഒന്നുതന്നെ,അതുകൊണ്ടു
    തന്നെ ആരാധിക്കുന്ന ജന വിഭാഗങ്ങളും ഒന്നു തന്നെയാണ്.

    അടുത്ത തലമുറയെ അതിന് പ്രബുദ്ധരാക്കു.
    വിപ്ലവം ജയിക്കട്ടെ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..