Sunday, January 08, 2012

ജയചന്ദ്രന്റെ വക കൊലവെറി.


നൂറിലേറെ  ഹോളിവുഡ് ഹോറർ ചിത്രങ്ങളിൽ അഭിനയിച്ച് നടനാണു ബെല്ല ലുഗോസി. ലുഗോസിയുടേ ശോഭയും സാമ്പത്തും മങ്ങി തുടങ്ങിയതോടെ ഹോളിവുഡ്ഡിലെ ഏറ്റവും മോശം  സംവിധായകൻ എന്നറിയപ്പെടുന്ന എഡ് വൂഡ് ജുനിയർന്റെ സിനിമകളിൽ അഭിനയിക്കേണ്ട ഗതികേടു വന്നു.


അമൃത ടി വി യുടെ പാട്ടു പരുപാടിയുടേ  പരസ്യത്തിനു വേണ്ടി "Why this kolaveri di" എന്ന പാട്ടിനെ ചൊല്ലി  ശ്രീ ജയചന്ദ്രൻ  അവതരിപ്പിക്കുന്ന കൃതൃമ വിവാദവും ഏതാണ്ടു് അതേ പോലെയാണു.
കൊലവെറി എന്ന പാട്ടിനെ ചൊല്ലി ഒരു വിവാദം ഉണ്ടാക്കി പ്രേക്ഷകരെ വിളിച്ചുകൂട്ടാനുള്ള ഈ പരിപാടി വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തതാണു എന്നു എനിക്ക് തോന്നുന്നു.

വരാൻ പോകുന്ന പരിപാടിയുടേ promo ആയിട്ടാണു ഈ രംഗം അമൃത ടിവി കാണിക്കുന്നതു്.


 • Frame 1. പാട്ടു് ആരംഭിക്കുന്നു. (ഇതിനു മുമ്പ് lightഉം ശബ്ദവും ഒക്കെ test ചെയ്തു് ചിലപ്പോൾ rehearsalഉം check ചെയ്തിട്ടുണ്ടാകും) 
 • Frame 2. ജയചന്ദ്രൻ ആശ്ചര്യത്തോടെ എടം വലം നോക്കുന്നു. ആസനത്തിൽ കുരുപോട്ടിയതുപോലെ കസേരയിൽ ഇരുനു നിരങ്ങുന്നു. 
 • Frame 3: പാട്ടു തുടരുന്നു.
 • Frame 4: "ഇതാര പാടൻ പറഞ്ഞതു്? ഞാൻ പോകുവ" അങ്ങനെ  യാതൊരു originalityയും ഇല്ലാത്ത അഭിനയം കാഴ്ചവെച്ചുകൊണ്ടു ജയചന്ദ്രൻ എഴുനേറ്റു് പോകുന്നു. സംഘാടകർ അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. Heart beat effect with quick cuts > Signature frame > end. 


ഇതുപോലെ പണ്ടു WWF (World Wrestling Federation)ന്റെ  പതിനായിരക്കണക്കിനു നാടക പരിപാടികൾ കണ്ടിട്ടുണ്ടു്. അതിലൊന്നും ഇത്രയും മോശമായ അഭിനയം കണ്ടിട്ടില്ല. നല്ല പാട്ടുകാരൻ നടൻ ആയിരിക്കണം എന്നു ആരും വാശിപിടിക്കില്ല. പക്ഷെ ഇങ്ങനെ എന്തെങ്കിലും തട്ടി കൂട്ടുമ്പോൾ അതും കൂടി ശ്രദ്ധിക്കണം.

എത്ര നല്ല പാട്ടുകാരനാണു് ശ്രീ ജയചന്ദ്രൻ, അവസാനം പാട്ടിൽ നിന്നുമുള്ള വരുമാനം നിലച്ചപ്പോൾ Amrutha TVയുടേ തറ Marketing planകൾ അനുസരിച്ചു് യുവതലമുറയോടു് പാട്ടു പാടരുതെന്നു (നാടകത്തിൽ കൂടി) പറയേണ്ടി വന്നു. ഒരു കലാകാരനും ഈ ഗതികേടു വരാതിരിക്കട്ടെ.

ഇനി ഇതൊന്നും നാടകം അല്ലായിരുന്നു എന്നു തന്നെ കരുതാം: അവിടെയാണു ഏറ്റവും വലിയ പ്രശ്നം.

കൊലവെറി എന്ന പാട്ടിന്റെ മേന്മയെ കുറിച്ച് പറയാൻ ജയചന്ദ്രൻ തീർച്ചയായും യോഗ്യനാണു്. പാട്ടു അവസാനിച്ച ശേഷം അഭിപ്രായം പ്രകടിപ്പിക്കാമായിരുന്നു. മാർക്ക് കൊടുക്കാതിരിക്കാമായിരുന്നു.  പക്ഷെ ആ പാട്ട് പാടരുതു് എന്നു പറയാൻ ജയചന്ദ്രൻ എന്നുമാത്രമല്ല മലയാള സംഗീതത്തിന്റെ so-called പടച്ചതമ്പുരാൻ ശ്രീ  ഗാനഗന്ധർവ്വനു് പോലും യാതൊരു അധികാരവുമില്ല. ഏതു പാട്ടും എങ്ങനെ വേണമെങ്കിലും പാടാൻ എല്ലാവർക്കും അവകാശമുണ്ടു്. പാടരുതു് എന്നു പറയുന്നതു് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിച്ചമർത്തലാണു, elitism ആണു. Fascism ആണു.

ലോകം മുന്നോട്ടു് പോകുമ്പോൾ കലയേയും സംഗീതത്തേയും പുറകോട്ട് വലിച്ചു കെട്ടാൻ ഇങ്ങനെ കുറെ താപ്പാനകൾ ഉള്ളതാണു കേരളത്തിന്റെ സാംസ്കാരിക ശാപം.

11 comments:

 1. //Frame 1. പാട്ടു് ആരംഭിക്കുന്നു. (ഇതിനു മുമ്പ് lightഉം ശബ്ദവും ഒക്കെ test ചെയ്തു് ചിലപ്പോൾ rehearsalഉം check ചെയ്തിട്ടുണ്ടാകും)//

  അപ്പോഴൊക്കെ അങ്ങേരു ചെവിയില്‍ തൂവല്‍ തിരുകി സുഖിക്കുകയാവും. എന്തയാലും ഒരു ജഡ്ജിക്കും മല്‍സരം തടസ്സപ്പെടുത്താന്‍ അവകാശം ഉണ്ടെന്നു തോന്നുന്നില്ല. വിയോജിപ്പുണ്ടായിരുന്ണേല്‍ കൈപ്സ് പറഞ്ഞ പോലെ മാര്‍ക്ക്‌ കൊടുക്കാതിരിക്കാംആയിരുന്നു. അതിനു അതിന്റേതായ ന്യായീകാരങ്ങള്‍ നികത്താമായിരുന്നു. ഇത് വെറും ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയി മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ

  ReplyDelete
 2. കഷ്ടം.. അമൃതയുടെ നക്കാ പിച്ചയ്ക്ക് വേണ്ടി ജയചന്ദ്രന്‍ ഇങ്ങനെ ഒരു അഭിനയം നടതെണ്ടിയിരുന്നില്ല

  ReplyDelete
 3. അമൃത മാത്രമല്ല പല ചാനലുകാരും ഈ പരിപാടി വിജയകരമായി പരീക്ഷിച്ചു റേറ്റിംഗ് കൂട്ടിയിട്ടുണ്ട്...

  സ്റ്റാര്‍ സിങ്ങര്‍ കുറെ നാള്‍ ഞാന്‍ കണ്ടിരുന്നു എന്റെ ഒരു സുഹൃത്ത്‌ അതില്‍ പാടിയിരുന്നു ... ഒരിക്കല്‍ ഇതുപോലെ ഒരു അഭിനയം കണ്ടതില്‍ പിന്നെ ഇതുവരെ ആ പരിപാടി കണ്ടിട്ടില്ല ...പ്രേഷകനെ വെറും മണ്ടനാക്കുന്ന ഏര്‍പ്പാട്

  ReplyDelete
 4. സംഗതിയുടെ കിടപ്പ് വശം ഇവിടെ എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ ശ്രീ. ജയചന്ദ്രനെ പോലെയുള്ള ഒരു കലാകാരൻ ഇത്തരം തറ നാടകങ്ങളിൽ അഭിനയിയ്ക്കുന്നത് കാണുംബോൾ വളരെ അരോചകമായി തോന്നുന്നു.

  ReplyDelete
 5. കിട്ടുന്ന തുട്ടിനു മുട്ട് വരുമ്പോള്‍ ഭാവഗായകനും ഗന്ധര്‍വനുമൊക്കെ ഇത്തരം ഇത്തരം ഉഡായ്പ്പിനിറങ്ങും..കുട്ടികളെ കൊണ്ട് തെണ്ടിക്കരുതെന്നു പറഞ്ഞ ഗന്ധര്‍വന്‍ സ്വന്തക്കാരിക്ക് ചുളുവിലൊരു വീട് വാങ്ങിക്കൊടുത്തില്ലേ? ഇക്കഴിഞ്ഞ വര്‍ഷം മധ്യത്തിലിറങ്ങിയ ‍ വനിതയില്‍ ഇത്തരം പരിപാടികളെക്കുറിച്ച് നിശിത വിമര്‍ശനം നടത്തിയ ആളാണ്‌ ജയചന്ദ്രന്‍...എന്നിട്ട് പുള്ളി കാശ് കണ്ടപ്പോള്‍ കമിഴ്ന്നു വീണില്ലേ ...??

  ReplyDelete
 6. നല്ല കുറിപ്പ് നിഷാദ് കൈപ്പള്ളീ,
  രണ്ടുവശവും മുറിയുന്ന വാള്‍ ആണിത്. ;-)
  റിയാലിറ്റി ഷോകള്‍ പ്രേക്ഷകരെ കൂട്ടാന്‍ ഇങ്ങനെ പല തറ വേലകളും കാണിക്കുന്നുണ്ട്. കാശ് വാങ്ങുന്നവര്‍ അഭിനയിക്കാന്‍ ബാധ്യസ്ഥരാണ് എന്നതാണ് ചാനലുകള്ടെ നിലപാട്. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു.

  ReplyDelete
 7. But tell me some thing, what are you trying to gain by such an article. Is that going to make any change? If you get it right, Both KJY and PJ were against SMS thendal in reality show. Atleat Super Star is not having that thendal. Pinne if you are upset with the content - Remote kayyil ille Channel maattan JCB onnum vendallo
  Ignore cheyandathu ignore cheyyanam allathe oothi perupichu Thirontharam kaarude peru kalayathe....

  ReplyDelete
 8. ആളെ കൂട്ടാനുള്ള കലാ-വെറികൾ തന്നെ..!

  ലോകം മുന്നോട്ടു് പോകുമ്പോൾ കലയേയും സംഗീതത്തേയും പുറകോട്ട് വലിച്ചു കെട്ടാൻ ഇങ്ങനെ കുറെ താപ്പാനകൾ ഉള്ളതാണു കേരളത്തിന്റെ സാംസ്കാരിക ശാപം.

  ReplyDelete
 9. @Raj Kumar

  ഞാൻ എന്തു എഴുതണം എന്നു ഉപദേശിക്കല്ലെ അണ്ണ. Borwserന്റെ close button മുകളിൽ തന്നെയില്ലെ അനിയ. അതിൽ അമുക്ക് വായിക്കാതിരിക്കാമല്ലോ. ഒന്നു പോടെയ് മൈരെ

  ReplyDelete
  Replies
  1. ഒന്നു പോടെയ് മൈരെ... rofl

   Delete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..