അച്ചടി പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും പത്ര ധർമ്മം മറന്നു വെറും കച്ചവട മാദ്ധ്യമങ്ങൾ ആയി അധപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു് പറയാതെ തന്നെ അറിയാമല്ലോ. പക്ഷെ നുണകഥകൾ വാർത്തയാക്കി അവതരിപ്പിക്കുമ്പോൾ ഇവറ്റകൾ വെറും തറയിൽ നിന്നും കൂതറയയായി പോകുന്നു.
ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിന്റെ നിചസ്ഥിതി പരിശോധിക്കേണ്ട സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഉണ്ണാക്കന്മാരാണു് ഈ അലുകുലുത്തു് സ്ഥാപനങ്ങളിൽ വാർത്തകൾ കിളച്ചുമറിക്കുന്നതു്.
Twitterഉം Facebookഉം Blogഉം പ്രചാരത്തിലുള്ള ഈ കാലത്തു് അച്ചടി പത്രങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴാണു് ഇതുപോലുള്ള ഗുണ്ടുകൾ അവതരിപ്പിച്ചു ഉള്ള പേരു് പോലും കളയുന്നതു്.
ഉദാഹരണമായി ഇപ്പോൾ മുന്നിൽ ഉള്ള രണ്ടു വാർത്തകൾ ഇവയാണു്.
ഉദാഹരണം 1.
"സിയാബ്" എന്ന വ്യക്തിയെ കുറിച്ചു
നമ്മുടെ ബൂലോകം എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്.
ഉദാഹരണം 2.
googleൽ വെറും ഒരു അന്വേഷണം നടത്തിയാൽ മനസിലാക്കാവുന്ന ഒന്നാണു് ഈ വാർത്തയുടെ സത്യാവസ്ഥ.
ഹന്നാൻ ബിന്ത് ഹാഷിം എന്ന കുട്ടിയുടെ "അത്ഭുത പ്രതിഭ"യാണു് വാർത്ത.
മതൃഭൂമിയാണു് ഈ വാർത്ത അവതരിപ്പിച്ചതു്. വാർത്തയുടെ നിചസ്ഥിധി
ഇവിടെ
എല്ലാ വാർത്തയും ഇതുപോലെ അന്വേഷിച്ചു തപ്പിയെടുക്കണം എന്നു പറയുന്നതും ശരിയല്ല. പക്ഷെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു നല്ല പത്രപ്രവർത്തകന്റെ കിഡ്ണി പ്രവർത്തിച്ചു തുടങ്ങണം.
ഉദാഹരണം. മാളികവീട്ടിൽ ചെല്ലപ്പൻ ആശാരി അന്തരിച്ചു എന്ന വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പത്ര പ്രവർത്തകൻ ഈ വാർത്ത ശരിയാണോ എന്നു forensic lab report അന്വേഷിച്ചു പോകണം എന്നു പറയുന്നതു് ശരിയല്ല. പക്ഷെ Albert Einstine കണ്ടെത്തിയ സിദ്ധാന്തം തെറ്റാണെന്നു ഒരു 15 വയസുകാരി പറയുമ്പോൾ അതു് ഏതെങ്കിലും സർവ്വകലാശാലയിലെ Department of Physics Professorഉമായി phoneൽ വിളിച്ചു "ഈ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ സാർ" എന്നു ചോദിക്കാമായിരുന്നു. ഓഹ് അതെങ്ങന. ഇങ്ങനെ ഒരു Department നെ പറ്റി മുമ്പ് എപ്പോഴെങ്കിലും കേട്ടിട്ടു വേണ്ടെ.