അച്ചടി പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും പത്ര ധർമ്മം മറന്നു വെറും കച്ചവട മാദ്ധ്യമങ്ങൾ ആയി അധപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു് പറയാതെ തന്നെ അറിയാമല്ലോ. പക്ഷെ നുണകഥകൾ വാർത്തയാക്കി അവതരിപ്പിക്കുമ്പോൾ ഇവറ്റകൾ വെറും തറയിൽ നിന്നും കൂതറയയായി പോകുന്നു.
ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിന്റെ നിചസ്ഥിതി പരിശോധിക്കേണ്ട സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഉണ്ണാക്കന്മാരാണു് ഈ അലുകുലുത്തു് സ്ഥാപനങ്ങളിൽ വാർത്തകൾ കിളച്ചുമറിക്കുന്നതു്.
Twitterഉം Facebookഉം Blogഉം പ്രചാരത്തിലുള്ള ഈ കാലത്തു് അച്ചടി പത്രങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴാണു് ഇതുപോലുള്ള ഗുണ്ടുകൾ അവതരിപ്പിച്ചു ഉള്ള പേരു് പോലും കളയുന്നതു്.
ഉദാഹരണമായി ഇപ്പോൾ മുന്നിൽ ഉള്ള രണ്ടു വാർത്തകൾ ഇവയാണു്.
ഉദാഹരണം 1.
"സിയാബ്" എന്ന വ്യക്തിയെ കുറിച്ചു നമ്മുടെ ബൂലോകം എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്.
ഉദാഹരണം 2.
googleൽ വെറും ഒരു അന്വേഷണം നടത്തിയാൽ മനസിലാക്കാവുന്ന ഒന്നാണു് ഈ വാർത്തയുടെ സത്യാവസ്ഥ.
ഹന്നാൻ ബിന്ത് ഹാഷിം എന്ന കുട്ടിയുടെ "അത്ഭുത പ്രതിഭ"യാണു് വാർത്ത. മതൃഭൂമിയാണു് ഈ വാർത്ത അവതരിപ്പിച്ചതു്. വാർത്തയുടെ നിചസ്ഥിധി ഇവിടെ
എല്ലാ വാർത്തയും ഇതുപോലെ അന്വേഷിച്ചു തപ്പിയെടുക്കണം എന്നു പറയുന്നതും ശരിയല്ല. പക്ഷെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു നല്ല പത്രപ്രവർത്തകന്റെ കിഡ്ണി പ്രവർത്തിച്ചു തുടങ്ങണം.
ഉദാഹരണം. മാളികവീട്ടിൽ ചെല്ലപ്പൻ ആശാരി അന്തരിച്ചു എന്ന വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പത്ര പ്രവർത്തകൻ ഈ വാർത്ത ശരിയാണോ എന്നു forensic lab report അന്വേഷിച്ചു പോകണം എന്നു പറയുന്നതു് ശരിയല്ല. പക്ഷെ Albert Einstine കണ്ടെത്തിയ സിദ്ധാന്തം തെറ്റാണെന്നു ഒരു 15 വയസുകാരി പറയുമ്പോൾ അതു് ഏതെങ്കിലും സർവ്വകലാശാലയിലെ Department of Physics Professorഉമായി phoneൽ വിളിച്ചു "ഈ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ സാർ" എന്നു ചോദിക്കാമായിരുന്നു. ഓഹ് അതെങ്ങന. ഇങ്ങനെ ഒരു Department നെ പറ്റി മുമ്പ് എപ്പോഴെങ്കിലും കേട്ടിട്ടു വേണ്ടെ.
ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിന്റെ നിചസ്ഥിതി പരിശോധിക്കേണ്ട സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഉണ്ണാക്കന്മാരാണു് ഈ അലുകുലുത്തു് സ്ഥാപനങ്ങളിൽ വാർത്തകൾ കിളച്ചുമറിക്കുന്നതു്.
Twitterഉം Facebookഉം Blogഉം പ്രചാരത്തിലുള്ള ഈ കാലത്തു് അച്ചടി പത്രങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴാണു് ഇതുപോലുള്ള ഗുണ്ടുകൾ അവതരിപ്പിച്ചു ഉള്ള പേരു് പോലും കളയുന്നതു്.
ഉദാഹരണമായി ഇപ്പോൾ മുന്നിൽ ഉള്ള രണ്ടു വാർത്തകൾ ഇവയാണു്.
ഉദാഹരണം 1.
"സിയാബ്" എന്ന വ്യക്തിയെ കുറിച്ചു നമ്മുടെ ബൂലോകം എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്.
ഉദാഹരണം 2.
googleൽ വെറും ഒരു അന്വേഷണം നടത്തിയാൽ മനസിലാക്കാവുന്ന ഒന്നാണു് ഈ വാർത്തയുടെ സത്യാവസ്ഥ.
ഹന്നാൻ ബിന്ത് ഹാഷിം എന്ന കുട്ടിയുടെ "അത്ഭുത പ്രതിഭ"യാണു് വാർത്ത. മതൃഭൂമിയാണു് ഈ വാർത്ത അവതരിപ്പിച്ചതു്. വാർത്തയുടെ നിചസ്ഥിധി ഇവിടെ
എല്ലാ വാർത്തയും ഇതുപോലെ അന്വേഷിച്ചു തപ്പിയെടുക്കണം എന്നു പറയുന്നതും ശരിയല്ല. പക്ഷെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു നല്ല പത്രപ്രവർത്തകന്റെ കിഡ്ണി പ്രവർത്തിച്ചു തുടങ്ങണം.
ഉദാഹരണം. മാളികവീട്ടിൽ ചെല്ലപ്പൻ ആശാരി അന്തരിച്ചു എന്ന വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പത്ര പ്രവർത്തകൻ ഈ വാർത്ത ശരിയാണോ എന്നു forensic lab report അന്വേഷിച്ചു പോകണം എന്നു പറയുന്നതു് ശരിയല്ല. പക്ഷെ Albert Einstine കണ്ടെത്തിയ സിദ്ധാന്തം തെറ്റാണെന്നു ഒരു 15 വയസുകാരി പറയുമ്പോൾ അതു് ഏതെങ്കിലും സർവ്വകലാശാലയിലെ Department of Physics Professorഉമായി phoneൽ വിളിച്ചു "ഈ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ സാർ" എന്നു ചോദിക്കാമായിരുന്നു. ഓഹ് അതെങ്ങന. ഇങ്ങനെ ഒരു Department നെ പറ്റി മുമ്പ് എപ്പോഴെങ്കിലും കേട്ടിട്ടു വേണ്ടെ.
വാസ്തവം!
ReplyDeleteസിയാബിന്റെ കാര്യത്തില്‍ അത്ഭുതപ്പെട്ടുപോയി. മനോരമന്യൂസില്‍ സിയാബിനു പ്രീഡിഗ്രിയ്ക്ക് കിട്ടിയത് ഹുമാനിറ്റിയില് (ഈ തേര്‍ഡ് ഗ്രൂപ്പിനു ഹുമാനിറ്റി ഗ്രൂപ്പെന്നു പേരുണ്ടോ ആവോ) മൂന്നാം റാങ്ക്! മനോരമ പത്രത്തില്‍ സന്തോഷ് ജോണ്‍ എഴുതിയ ലേഖനത്തില്‍ പ്രീഡിഗ്രിയ്ക്ക് റാങ്കിനോടടുത്ത മാര്‍ക്കായി! അവരുടെ തന്നെ ഗ്രൂപ്പ് പ്രസിദ്ധീകരണമായ വനിതയില്‍ പക്ഷേ പ്രീഡിഗ്രിയ്ക്ക് റാങ്ക് വാങ്ങീയെന്നേയുള്ളൂ (അത്രയും ആശ്വാസം)
പഠനവും ജോലിയും എന്ന തലകെട്ടോടെ സിയാബ് തന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റില്‍ പക്ഷേ സിയാബ് പറയുന്നത് പൊന്നാനി കോളേജില്‍ പ്രീഡിഗ്രിയ്ക്ക് ചരിത്രം ഐശ്ചിക വിഷയമായെടുത്ത് പഠിച്ച തനിയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചു എന്നാണ്.
ഏതാണ് ശരിയ്ക്കും.
വനിതയില്‍ വന്ന ലേഖനത്തില്‍ സിയാബ് പറഞ്ഞിരിയ്ക്കുന്നത് പെരാമംഗലം വിജയമാതാ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിച്ചു എന്നാണ്.
മറ്റു മാധ്യമങ്ങളിലും സിയാബിന്റെ ബ്ലോഗിലും പൊന്നാനി എം.ഈ.എസ് കോളേജില്‍ പ്രീഡിഗ്രി പഠിച്ചു എന്നും.
ഏതാ ശരിയ്ക്കും ശരി.
പിന്നെ ഇല്ലാത്ത ഐ.ഏ.എസ്സു കൊണ്ടുള്ള ആറാട്ടും. എന്തു നോക്കിയിട്ടാണോ ഇവറ്റകള് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്.
ഈ പത്രക്കാരുടെ ഒരോരോ കാര്യങ്ങളെ.
വാസ്തവം!
ReplyDeleteസിയാബിന്റെ കാര്യത്തില്‍ അത്ഭുതപ്പെട്ടുപോയി.
മനോരമന്യൂസില്‍ സിയാബിനു പ്രീഡിഗ്രിയ്ക്ക് കിട്ടിയത് ഹുമാനിറ്റിയില് (ഈ തേര്‍ഡ് ഗ്രൂപ്പിനു ഹുമാനിറ്റി ഗ്രൂപ്പെന്നു പേരുണ്ടോ ആവോ) മൂന്നാം റാങ്ക്! മനോരമ പത്രത്തില്‍ സന്തോഷ് ജോണ്‍ എഴുതിയ ലേഖനത്തില്‍ പ്രീഡിഗ്രിയ്ക്ക് റാങ്കിനോടടുത്ത മാര്‍ക്കായി! അവരുടെ തന്നെ ഗ്രൂപ്പ് പ്രസിദ്ധീകരണമായ വനിതയില്‍ പക്ഷേ പ്രീഡിഗ്രിയ്ക്ക് റാങ്ക് വാങ്ങീയെന്നേയുള്ളൂ (അത്രയും ആശ്വാസം)
പഠനവും ജോലിയും എന്ന തലകെട്ടോടെ സിയാബ് തന്റെ ബ്ലോഗില്‍ എഴുതിയ പോസ്റ്റില്‍ പക്ഷേ സിയാബ് പറയുന്നത് പൊന്നാനി കോളേജില്‍ പ്രീഡിഗ്രിയ്ക്ക് ചരിത്രം ഐശ്ചിക വിഷയമായെടുത്ത് പഠിച്ച തനിയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചു എന്നാണ്.
ഏതാണ് ശരിയ്ക്കും ശരി?
വനിതയില്‍ വന്ന ലേഖനത്തില്‍ സിയാബ് പറഞ്ഞിരിയ്ക്കുന്നത് പെരാമംഗലം വിജയമാതാ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിച്ചു എന്നാണ്.
മറ്റു മാധ്യമങ്ങളിലും സിയാബിന്റെ ബ്ലോഗിലും പൊന്നാനി എം.ഈ.എസ് കോളേജില്‍ പ്രീഡിഗ്രി പഠിച്ചു എന്നും.
ഏതാ ശരിയ്ക്കും ശരി.
പിന്നെ ഇല്ലാത്ത ഐ.ഏ.എസ്സു കൊണ്ടുള്ള ആറാട്ടും. എന്തു നോക്കിയിട്ടാണോ ഇവറ്റകള് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്.
ഈ പത്രക്കാരുടെ ഒരോരോ കാര്യങ്ങളെ.
"“സിയാബ്” എന്ന വ്യക്തിയെ കുറിച്ചു boolokamonline എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്."
ReplyDeleteകൈപ്പള്ളി, നാളെ നിങ്ങളെക്കുറിച്ചും എന്നെക്കുറിച്ചും അതുപോലെ മറ്റു പലരെക്കുറിച്ചും ഉള്ള സ്വകാര്യ വിവരങ്ങള്‍ ഇതുപോലുള്ള തറ പത്രങ്ങളില്‍ അടിച്ചുവരുംപോഴും ഇതുതന്നെ പറയണം. കഷ്ടം!! എന്നല്ലാതെ എന്ത് പറയാന്‍. ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അയാളെ നിയമത്തിനു മുന്പില് കൊണ്ടുവരണം. അല്ലാതെ ബൂലോക വിചാരണ നടത്തി കൊല വിളിക്കാന്‍ ഇവരാര താലിബാനോ? ഈ നാട്ടില്‍ നിയമവും പോലീസും ഒന്നും ഇല്ലേ? ആരെങ്കിലും വഞ്ചിക്കപ്പെട്ടിട്ടുന്ടെങ്കില് തീര്‍ച്ചയായും നിയമ നടപടികള്‍ സ്വീകരിക്കണം. ചാറ്റ് ഹിസ്റ്ററി പോലുള്ള സ്വകാര്യ വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ പ്രസിദ്ധീകരിക്കുന്ന നിങ്ങള്‍ പറയുന്ന 'mallus' ന്റൊപ്പം ഇനി എങ്ങനെ ചാറ്റ് ചെയ്യാന്‍ പറ്റും?
ഇവര്‍ ചെയ്തതാണ് ഏറ്റവും വലിയ ചെറ്റത്തരം. അതിനെ ന്യയീകരിക്കുന്നവര്‍ കണ്ണടച്ചു ഇരുട്ടക്കുന്നവരാന്.
സിയബ് തട്ടിപ്പുകാരനയിരിക്കും, പക്ഷെ അത് പുറത്തു കൊണ്ടുവരെണ്ടിയിരുന്നത് ഇങ്ങനെയല്ല. നിയമത്തിന്റെ മുന്പില് കൊണ്ടുവന്നിട്ടു ബ്ലോഗു വഴി ബ്ലോഗേര്‍സിനെ അറിയിക്കുകയായിരുന്നു വേണ്ടത്.
Joseph Thomas
ReplyDeleteസിയാബ് അല്ല ഇവിടെ വിഷയം. ഒരു വിഷയം വാർത്തയായി അവതരിപ്പിക്കുമ്പോൾ മലയാള പത്ര മാദ്ധ്യമങ്ങളിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകരുടെ കഴിവുകേടിനെ കുറിച്ചാണു് ഇവിടെ പരാമർശിക്കുന്നതു്.
തട്ടിപ്പുകാരും, കെട്ടുകഥകളും ധാരാളം ഉണ്ടാകാറുണ്ടു്. അവയെല്ലാം വാർത്തയായി അവതരിപ്പിക്കുമ്പോൾ ജനങ്ങൾ കബിളിക്കപ്പെടുകയാണു്.
പത്രങ്ങൾക്ക് കഴിയാത പോയതു് on-line മാദ്ധ്യമങ്ങൾ നിരവഹിച്ചു തുടങ്ങി എന്നാണു് എന്റെ ലേഖനം പറയുന്നതു്.
Joseph Thomas
ReplyDelete"അല്ലാതെ ബൂലോക വിചാരണ നടത്തി കൊല വിളിക്കാന്‍ ഇവരാര താലിബാനോ?"
ബ്ലോഗർമാരാണു് ഇത്രമാത്രം തെളിവുകൾ ശേഖരിച്ചു് ജനങ്ങളുടെ മുന്നിൽ കൊണ്ടു വന്നതു്. അതു് സ്വതന്ത്ര മാദ്ധ്യമങ്ങളുടേയും വിനമയത്തിന്റേയും മുന്നേറ്റം തന്നെയാണു്.
അതിനെ താലിബാനിസവുമായി താരതംയം ചെയ്യുന്ന താങ്കളുടെ സങ്കുചിത മനോഭാവത്തോടു സഹതാപം തോന്നുന്നു.
ജോസഫ്,
ReplyDelete"ചാറ്റ് ഹിസ്റ്ററി പോലുള്ള സ്വകാര്യ വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ പ്രസിദ്ധീകരിക്കുന്ന നിങ്ങള്‍ പറയുന്ന ‘mallus’ ന്റൊപ്പം ഇനി എങ്ങനെ ചാറ്റ് ചെയ്യാന്‍ പറ്റും?"
ഇതാണ് ചേട്ടാ ഇപ്പോഴത്തെ ട്രേന്‍ഡ്... ചാറ്റ് എന്നത് ചീറ്റാണെന്ന് ഇപ്പോള്‍ പിടികിട്ടിയില്ലേ. :)
കഴിഞ്ഞ 4-5 മാസങ്ങളായിട്ട് ബ്ലോഗില്‍ ചാറ്റ് ഹിസ്റ്ററി പുറത്തിട്ടുള്ള കളിയാണ്. ഇവരോടൊക്കെ സ്വകാര്യമെന്ന് കരുതി പറയുന്നത് സൂക്ഷിച്ച് വേണം ഇല്ലെങ്കില്‍ നാളെ നിങ്ങള്‍ ഇവര്‍ക്ക് അനഭിതനാകുമ്പോള് ഇവര്‍ അത് ബ്ലോഗിലിട്ട് പിച്ചിച്ചീന്തി ആര്‍ത്തട്ടഹസിച്ച് രസിക്കും....
"അല്ലാതെ ബൂലോക വിചാരണ നടത്തി കൊല വിളിക്കാന്‍ ഇവരാര താലിബാനോ? ഈ നാട്ടില്‍ നിയമവും പോലീസും ഒന്നും ഇല്ലേ?"
ReplyDeleteഎന്നിട്ടെവിടെ പോയി താങ്കളുടെ നിയമവും പോലീസും?? ഉറക്കമായിരുന്നൊ?!
ശരിയാണ് കൈപ്പള്ളീ, പത്രങ്ങള്‍ പൈങ്കിളി വാര്‍ത്തകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ വാര്‍ത്തകള്‍ പൈങ്കിളി ആക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകളെ വസ്തുതാധിഷ്ഠിതമാക്കാനും അത് വഴി അച്ചടി-ദൃശ്യമാധ്യമങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാനും കഴിയും. ബ്ലോഗിന്റെ പുതിയ സാധ്യതകളിലേക്കാണ് “നമ്മുടെ ബൂലോകം” വിരല്‍ ചൂണ്ടുന്നത്. അത് വ്യക്തമാക്കുകയാണ് കൈപ്പള്ളിയുടെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം എന്ന് മനസ്സിലാവുന്നു. സിയാബ് പ്രശ്നം ഇവിടെ ഒരു നിമിത്തം മാത്രം.
ReplyDelete"ബൂലോകം ഓണ്‍ ലൈന്‍" എന്ന പേര് പലയിടത്തും കണ്ടു.
ReplyDelete"നമ്മുടെ ബൂലോകം" എന്നതാണ് ബ്ലോഗ് പത്രത്തിന്റെ പേര് എന്നറിയിക്കട്ടെ.
കൈപ്പള്ളി, താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് നന്ദി.
ജോസഫ് തോമസ് എന്ന പേരില്‍ എഴുതുന്ന ബ്ലോഗ്ഗര്‍ ശരിക്ക് ആരാണെന്നു അറിയില്ല..പക്ഷെ സുഹൃത്തേ...ചില കാര്യങ്ങള്‍ ഏറ്റവും സ്നേഹത്തോടെ തന്നെ പറയട്ടെ..ശരിയെന്നു തോനുന്ന വസ്തുതകള്‍..വിളിച്ചു പറയുക എന്നതാണ് അഭിപ്രായ സ്വാതന്ത്ര്യം...തീര്‍ച്ചയായും അത് അന്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം അല്ല..
ReplyDeleteപക്ഷെ അത് ആ വ്യക്തിക്കും ഉപരി മറ്റുള്ളവരെ അല്പം എങ്കിലും ബാധിക്കുന്ന തരത്തിലായാല്‍...ഒരു ആരോപണം ഉന്നയിക്കാന്‍ ഓരോ പൌരനും, മാധ്യമത്തിനും ഈ രാജ്യത്ത് സ്വാതന്ത്ര്യം ഉണ്ട് തന്നെ..
ഇനി ആരോപിതനാവുന്ന വ്യക്തി...തന്റെ ഭാഗം ന്യായം എങ്കില്‍ മാന നഷ്ടത്തിന് ആരോപിച്ച ആള്‍ക്കെതിരെയോ മാധ്യമത്തിന് എതിരെയോ കേസ് കൊടുക്കാനും ഈ രാജ്യത്തു വ്യവസ്ഥ ഉണ്ട്. അത് കൊണ്ട് തന്നെ നിയമത്തിനു അതീതമായി ആരും ഒന്നും ചെയ്തതായി തോന്നിയില്ല.
ഓരോ പത്രങ്ങളും ഈ നിയമത്തിനു വിധേയമായി നിന്ന് കൊണ്ട് തന്നെ ആണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതും, എഴുതുന്നതും...അല്ലാതെ വാര്‍ത്തകള്‍ അല്ലെങ്കില്‍ വസ്തുതകള്‍ വിളിച്ചു പറയുവാന്‍ ഈ രാജ്യത്ത് ഒരു ലൈസന്‍സ് എടുക്കേണ്ടതില്ല എന്ന് ഞാന്‍ കരുതുന്നു.
" ബൂലോക വിചാരണ നടത്തി കൊല വിളിക്കാന്‍ ഇവരാര താലിബാനോ?"
എന്ന താങ്കളുടെ കമെന്റ് കണ്ടു പറഞ്ഞതാണ്. ബൂലോകം എന്നത് ഒരു സങ്കല്പം മാത്രമല്ലേ..ശരിക്കും നമ്മള് ജീവിക്കുന്ന സമൂഹത്തിന്റെ ഭാഗം തന്നെബ്ലോഗുകളും...അത് കൊണ്ട് തന്നെ ആ വാര്‍ത്തയെ..ഓര് മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നതാവും ഉചിതം.
പിന്നെ പത്രമാധ്യമങ്ങളുടെ ഇപ്പോഴുള്ള നിറം മങ്ങിയ പ്രകടനം , വാര്‍ത്തയുടെ integrity ബോധ്യപെടാന്‍ മാധ്യമങ്ങള്‍ തുനിയുന്നില്ല എന്ന കൈപള്ളിയുടെ ആശങ്ക..തികച്ചും പ്രസക്തമാണ്. പ്രത്യേകിച്ചും മാധ്യമങ്ങളുടെ വിശദീകരനങ്ങള്‍ക്ക് വളരെ ഏറെ സ്വാധീനം ഉള്ള കേരളം പോലെ ഒരു സമൂഹത്തില്‍ ...
"ബ്ലോഗർമാരാണു് ഇത്രമാത്രം തെളിവുകൾ ശേഖരിച്ചു് ജനങ്ങളുടെ മുന്നിൽ കൊണ്ടു വന്നതു്. അതു് സ്വതന്ത്ര മാദ്ധ്യമങ്ങളുടേയും വിനമയത്തിന്റേയും മുന്നേറ്റം തന്നെയാണു്.
ReplyDeleteഅതിനെ താലിബാനിസവുമായി താരതംയം ചെയ്യുന്ന താങ്കളുടെ സങ്കുചിത മനോഭാവത്തോടു സഹതാപം തോന്നുന്നു."
ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ സംഘടിപ്പിക്കുക എന്നത് ഈ കാലത്ത് ഒരു വലിയ കാര്യമൊന്നുമല്ല. അത് കണ്ടുപിടിച്ചു ബ്ലോഗില്‍ പ്രസിദ്ധപ്പെടുതുന്നതിന്റെ പിന്നിലെ ധാര്‍ഷ്ട്യത്തെയാണ് ഞാന്‍ അപലപിച്ചത്. ഒരു അനോണി ബ്ലോഗറായിരുന്ന ഇഞ്ചിപ്പെണ്ണിന്റെ സ്വകാര്യ വിവരങ്ങള്‍ ബ്ലോഗില്‍ പ്രസുദ്ധപ്പെടുതുമെന്നു പറഞ്ഞ ഒരു ബ്ലോഗറെ ബൂലോകം കൂട്ടമായി ആക്രമിച്ചത് നമ്മളെല്ലാവരും കണ്ടതാണ്. അപ്പോള്‍ ഒരു വ്യക്തിയുടെ (അയാള്‍ ചതിയനൊ തട്ടിപ്പുകാരനോ ആരുമാകട്ടെ ) രോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സഹിതം പരസ്യപ്പെടുതിയത്തിലെ അനുചിത്യതെക്കുരിച്ചു ആര്‍ക്കും ഒരു പരാതിയും ഇല്ല. എല്ലാവരോടും മൃദുവായി പെരുമാറുന്ന അഞ്ചല്കാരന് പോലും ഈയാളെ ആക്രമിക്കുന്നത് കാണുമ്പോള്‍... ഒന്നും മനസിലാകുന്നില്ല.
സിയബ് എന്നാ വ്യക്തിയെ ഞാന്‍ ന്യായീകരിക്കുന്നില്ല. അയാളുടെ ബ്ലോഗ് സ്ഥിരമായി വായിച്ചിരുന്ന ഒരാളാണ് ഞാന്‍ എങ്കിലും അയാള്‍ക്ക് ഒരിക്കലും ധനസഹായം ചെയ്യണമെന്നു എനിക്ക് തോന്നിയിട്ടില്ല. കാരണം IAS മാത്രം. ആ ഒരു പദവിയിലുള്ള ഒരാള്‍ക്ക് പണത്തിനു ബുദ്ധിമുട്ടുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും തോന്നുകയില്ല.
ബ്ലോഗില്‍ ഒരിടത്തും അയാള്‍ പണത്തിനു ബുദ്ധിമുട്ടുള്ളതയോ അസുഖമുള്ളതായോ പറയാത്ത പക്ഷം, ഇത് ബൂലൊകത്തെ കബളിപ്പിച്ചു എന്ന് പറയുന്നതില്‍ കഴമ്പില്ല. അബദ്ധം പറ്റിയത് ചില വ്യക്തികള്‍ക്ക് മാത്രമാണ് അതും അവരുടെ സ്വന്തം റിസ്കില്‍ പണം കൊടുത്തതുമൂലം. അപ്പോള്‍ അതിനു പരിഹാരം കാണേണ്ടതും അവരുടെ മാത്രം ഉത്തരവാദിത്വമാണ്. അതിനാണ് പോലീസും കോടതിയുമെല്ലാം. അതൊന്നും ചെയ്യാതെ ഏതോ ഒരു ബ്ലോഗറുടെ ഒരു സ്വയം പ്രഖ്യാപിത ഓണ്‍ലൈന്‍ പത്രത്തില്‍ കൂടി ഭീഷനിപ്പെടുതുകയയിരുന്നില്ല വേണ്ടിയിരുന്നത്. ഇത് മാത്രമാണ് എന്റെ എതിര്‍പ്പ്.
ഒരിക്കല്‍ കൂടി പറയട്ടെ, ഈ പറയുന്ന ഒരു വ്യക്തികളെയും ബ്ലോഗുകളിലൂടെയല്ലാതെ ഒരു പരിചയവും എനിക്കില്ല. ഞാന്‍ ആരുമായും ചാറ്റ് ചെയ്തിട്ടുമില്ല. മുടങ്ങാതെ മലയാളം ബ്ലോഗുകള്‍ വായിക്കുക എന്ന ഒരു തോന്ന്യസമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പരസ്പരമുള്ള പുറം ചൊറിയലും ചെളി വാരിയെരിയലും കണ്ടു മടുത്തു. കൈപ്പള്ളിയെ പോലെ ചിന്തിക്കനൊന്നും കഴിവില്ലാത്ത ഒരു സാദാ "mallu" മാത്രമാണ് അതുകൊണ്ടായിരിക്കും എനിക്കിങ്ങനയെ ചിന്തിക്കാന്‍ കഴിയൂ. :) :) സന്കുതിത മനസ്കനുമാണ് :)
@സന്തോഷ്
ചിത്രകരനെതിരെ കേസ് കൊടുത്ത സന്തോഷ് തന്നെയാണൊ ഇത് ചോദിക്കുന്നത്?
Joseph Thomas വിണ്ടും തെങ്ങിൽ തന്നെ.
ReplyDeleteസുഹൃത്തെ സിയാബ്/ഷിഹാബ്/ഷിഗാബ് ആരോ ആയിക്കോള്ളട്ടെ.
IAS എന്ന പദവി അയ്യാളുടെ കുടുമ്പ സ്വത്തല്ല. എന്റെയും നിങ്ങളുടെയും നികുതി പണം ഉപയോഗിച്ചു നടത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് കൊടുക്കുന്ന പദവിയാണു്. ഈ പദവി ഒരു വ്യക്തിക്ക് ഉണ്ടെന്നു ഒരു പത്രത്തിൽ അച്ചടിച്ചു വരുകയോ TVയിൽ അവതരിക്കപ്പെടുകയോ ചെയ്യുമ്പോൾ അതു് എങ്ങനെ സ്വകാര്യ വിവരം ആകും?
അനുമതിയും പരിശീലനവും ഇല്ലാതെ ഒരു വ്യക്തി പോലീസുകാരൻ ആണെന്നോ വൈദ്യനാണെന്നോ അവകാശപ്പെട്ടാൽ അതു് സ്വകാര്യ വിവരം ആണെന്നു കരുതി മിണ്ടാതെ ഇരിക്കണമോ?
"ഒരു വ്യക്തിയെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍" ശേഖരിച്ചു എന്നു പറയുന്നു. ഈ വിവരങ്ങൾ പത്രമാദ്ധ്യമങ്ങൾ ശരിയായിട്ടാണോ ശേഖരിച്ചതു്. മുകളിൽ അഞ്ചൽ ക്കാരന്റെ commentൽ നിന്നും മനസിലാകുന്നതു് പത്രങ്ങൾ അവരവരുടേ ഇഷ്ടാനുസരണം പരിചയമുള്ള ബിരുദങ്ങളും Rankഉം കൊടുത്തു എന്നതാണു് ശ്രദ്ധിക്കേണ്ടതു.
കൈപ്പള്ളിയെ പോലെ ചിന്തിക്കനൊന്നും കഴിവില്ലാത്ത ഒരു സാദാ “mallu” മാത്രമാണ് അതുകൊണ്ടായിരിക്കും എനിക്കിങ്ങനയെ ചിന്തിക്കാന്‍ കഴിയൂ. ആക്കരുതു.
തെറ്റു തിരുത്തിയിട്ടുണ്ടു
ReplyDelete\IAS എന്ന പദവി അയ്യാളുടെ കുടുമ്പ സ്വത്തല്ല. എന്റെയും നിങ്ങളുടെയും നികുതി പണം ഉപയോഗിച്ചു നടത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്ക് കൊടുക്കുന്ന പദവിയാണു്. ഈ പദവി ഒരു വ്യക്തിക്ക് ഉണ്ടെന്നു ഒരു പത്രത്തിൽ അച്ചടിച്ചു വരുകയോ TVയിൽ അവതരിക്കപ്പെടുകയോ ചെയ്യുമ്പോൾ അതു് എങ്ങനെ സ്വകാര്യ വിവരം ആകും\
ReplyDeleteകൈപ്പള്ളി , എന്റെ കമന്റ് മുഴുവനും വായിച്ചില്ല അല്ലെ? IAS വിവരങ്ങളോ അയാളുടെ യോഗ്യതകളുടെ വിവരങ്ങളോ അല്ല ഞാന്‍ ഉദ്ദേശിച്ചത്. സ്വകാര്യമായ കാര്യങ്ങള്‍ എന്ന് പറഞ്ഞാല്‍ രോഗവിവരങ്ങള്‍ (ഉണ്ടെങ്കിലും ഇല്ലെങ്കിലും) മറ്റൊരാളുമായി നടത്തിയ ചാറ്റ് ഹിസ്റ്ററി തുടങ്ങിയതാണ്. പിന്നെ മറ്റുള്ളവരെ വിചാരണ ചെയ്യാനും കുറ്റം വിധിക്കാനും നമുക്കൊക്കെ
അധികാരം തന്നിരിക്കുന്നത് ആരാണ്? ഞാന്‍ ഇപ്പോളും പറയുന്നു, അയാള്‍ തെറ്റുകാരനാണെങ്കില്‍, വഞ്ചിക്കപ്പെട്ട വ്യക്തി പരാതി കൊടുക്കണം, നഷ്ടമായ പണം തിരികെ കിട്ടുന്നതിനുള്ള നിയമ നടപടികളെടുക്കണം. കോടതിക്ക് മുന്പില് കൊടുക്കേണ്ട തെളിവുകളാണ് ഓണ്‍ലൈന്‍ പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനെ മാത്രമേ ഞാന്‍ എതിര്ക്കുന്നുല്ല്.
കൈപ്പള്ളിയെ ആക്കനോന്നുമല്ല ഞാന്‍ അങ്ങനെ എഴുതിയത് . എന്റെ അറിവിന്റെ പരിമിതിയും കഴിവുകളുടെ പരിമിതിയും നന്നായി അറിയാവുന്നതുകൊണ്ടാണ്. ദയവായി തെറ്റിദ്ധരിക്കരുത്.
ചാറ്റ് ഹിസ്റ്ററി പോലുള്ള സ്വകാര്യ വിവരങ്ങള്‍ ഒരുളുപ്പുമില്ലാതെ പ്രസിദ്ധീകരിക്കുന്ന നിങ്ങള്‍ പറയുന്ന ‘mallus’ ന്റൊപ്പം ഇനി എങ്ങനെ ചാറ്റ് ചെയ്യാന്‍ പറ്റും
ReplyDelete--
എനിക്ക് സംഭവം മുഴുവനും പിടിയില്ല; പക്ഷേ ഫ്രാഡ് വേലകള്‍ കാണിക്കാന്‍ ചാറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് പരസ്യമാക്കുന്നതിലെന്താ തെറ്റ്?
*നിജസ്ഥിതി*
ORU PRESS REPORT'S COMMENT (MARY LILLY)
ReplyDeleteFirst comment ??????
ഇതില്‍ വന്ന അഭിപ്രായങ്ങള്‍ കണ്ടു.
അനില്‍ @ എഴുതിയ എന്റെ പേരും.
ബ്ലോഗര്‍ ഹന്‍ല്ലലത്തു എന്റെ നാട്ടുകാരന്
ആണ്. പല നാട്ടുകാര്യങ്ങളും
സംസാരിക്കുന്നതിനിടയില്‍
ഞാന്‍ സിയാബിന്റെ ബ്ലോഗിനെ കുറിച്ച്
പറഞ്ഞിട്ടുണ്ട്. അതുപോലെ എന്റെ
പല സുഹൃത്തുകളോടും പറഞ്ഞിട്ടുണ്ട്.
അതു സിയാബ് ഐ. എ. എസ്. കാരന്
ആയതുകൊണ്ടല്ല. ജീവിതത്തോട്
പടപൊരുതി ഇവിടെ വരെ എത്തിനില്‍ക്കുന്ന
ഒരാള്‍ എന്ന നിലയിലാണ്. ആ നിലയില്‍ ആണ്
ഞാന്‍ സിയാബിന്റെ ബ്ലോഗ് വായിക്കുന്നതും.
അല്ലാതെ ഐ. എ .എസ് എന്ന മൂന്നു
അക്ഷരത്തിന്റെ തിളക്കം കണ്ടല്ല.
സിയാബിനു ഐ. എ എസ് ഉണ്ടെന്നു
എന്നോട് പറഞ്ഞത് സിയാബ് അല്ല.
സിയാബിനെ അറിയുന്ന മറ്റ് ചിലരാണ്.
സിയാബിനു ഐ. എ. എസ് ഉണ്ടോ
ഇല്ലയോ എന്ന് മറുപടി പറയേണ്ടത്
സിയാബ് ആണ്. ഞാന്‍ അല്ല.
അതു സിയാബ് ചെയ്യുമെന്ന്
ഞാന്‍ വിശ്വസിക്കുന്നു.
ദയവായി എന്റെ പേര്
ഇതിലേക്ക് വലിച്ചിടാതിരിക്കുക
SECOND COMMENT ??????
ഇക്കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെ
ആയി സിയാബിനോപ്പം
ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍
അപേക്ഷിക്കുകയാണ്. ഇനിയെങ്കിലും
ഈ കല്ലേറ് നിര്‍ത്തുക.
ALLAM THARIKIDAYOOO ??????
കൈപ്പള്ളി പ്രകടിപ്പിച്ച അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. പത്രക്കാര്‍ക്ക് പലപ്പോഴും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നത് അധികവും സാങ്കേതിക കാര്യങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ത്തകളിലാണ്. അങ്ങനെയുള്ള വാര്‍ത്തകള്‍ പടച്ചു വിടുന്ന ലേഖകര്‍, തല്‍ സംബന്ധമായ വിഷയങ്ങളില്‍ അറിവുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ പോലും സമയം കാണ്ടെത്താന്‍ ശ്രമിക്കാറില്ല. അതിനു മുന്‍പേ “ മറ്റവന് ” വാര്‍ത്ത ഇട്ടാലോ എന്നായിരിക്കും സംശയം.
ReplyDeleteഅധിക്ഷേപിക്കേണ്ട മറ്റൊന്ന്, ഇത്തരം വാര്‍ത്ത ഇട്ടതിനു ശേഷം അത് തെറ്റാണെന്നു മനസ്സിലായാലുള്ള ലേഖകരുടെയും പത്രത്തിന്റെയും ഉരുണ്ട് കളിയാണ്.
ഹന്നാൻ ബിന്ത് ഹാഷിം ന്റെ വാര്‍ത്ത മാതൃഭൂമിയില്‍ വന്നതിനുശേഷം ആ വാര്‍ത്ത തെറ്റാണെന്ന് അറിയിക്കാന്‍ ആയിരത്തോളം ഇ മെയില്‍ കിട്ടി എന്നാണ് മാതൃഭൂമിയില്‍ ജോലി നോക്കുന്ന സുഹൃത്ത് എന്നോട് പറഞ്ഞത്. എന്നാല്‍ അവര്‍ ക്ഷമാപണം നടത്തിയോ എന്നെനിക്കറിയില്ല.
കേരളത്തില്‍ അഗ്നി പര്‍വതം ഉണ്ടായ വാര്‍ത്ത പണ്ടൊരിക്കല്‍ പത്ര മുത്തശ്ശി പ്രസിദ്ധപ്പെടുത്തിയിരുന്നു. ആ വാര്‍ത്ത വന്നതിനുശേഷം അത് തെറ്റാണെന്ന് കാര്യ കാരണ സഹിതം അധികാരപ്പെട്ടവര്‍ അറിയിച്ചെങ്കിലും സ്വ.ലേ അഗ്നി പര്‍വത പ്രതിഭാസത്തില്‍ ചുറ്റിക്കളിച്ചു തന്നെ നിന്നു.
1996 ബാച്ചിലെ എന്റെ മേല്‍ നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ചെയ്ത ഒരു സ്റ്റുഡന്റ് പ്രൊജക്റ്റ് (powered wheel chair) കോളേജില്‍ തുരുമ്പെടുത്ത് കിടന്നത് 2001 ബാച്ചിലെ മടിയന്മാരായ ചില വിദ്യര്‍ഥികള്‍ വൃത്തിയാക്കി നല്ല രീതിയില്‍ പെയിന്റടിച്ച് പത്രക്കാരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അത് ഒരു നാലു കോളം വാര്‍ത്തയായി ഹിന്ദുവില്‍ വന്നു. രസകരമായ ഒന്ന്, ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്: ഈ വീല്‍ ചെയര്‍ നിര്‍മ്മിക്കാനുള്ള പ്രചോദനവും സാങ്കേതിക സഹായവും കിട്ടിയത് വിദ്യാര്‍ഥികളിലൊരാളുടെ പിതാവില്‍ നിന്നായിരുന്നത്രേ.
ആ പ്രൊജക്റ്റ് 1996ല്‍ ചെയ്ത കുട്ടികളിലൊരാള്‍ (ഇപ്പോള്‍ യു എസിലാണ്) തെളിവു സഹിതം ഹിന്ദുവിലേക്ക് എഴുതി എങ്കിലും ആ വാര്‍ത്ത യുടെ നിജ സ്ഥിതി ആരായാന്‍ അവര്‍ തയ്യാറായില്ല.
തീര്‍ച്ചയായും ബ്ലോഗേഴ്സിന്/ ബ്ലോഗ് പത്രത്തിന് ഇത്തരം അബദ്ധ ജടിലമായ വാര്‍ത്തകളിലെ തെറ്റുകള്‍ വേഗത്തില്‍ ചൂണ്ടിക്കാട്ടാനാവും; കാരണം അവര്‍ ധാന്യമണികള്‍ക്ക് വേണ്ടിമാത്രമല്ല എഴുതുന്നത്.