Wednesday, December 30, 2009

പുള്ളാളു്

Kids

ലോകത്തിലെ ഏറ്റവും മരിയാതക്കാരായ കുട്ടികൾ, വേറെ ഇല്ലെങ്കിൽ.

തോണി

fisherman-1

Tuesday, December 29, 2009

Facebookൽ നിന്നും എന്റെ ഒരു ചരിത്രം.

St. Joseph's School, Abu Dhabi

1974 മുതൽ അബു ദാബിയിൽ St. Joseph Schoolൽ Senior KG മുതൽ Grade 6 വരെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരാണു് ഇവർ. 35 വർഷങ്ങൾക്ക് ശേഷം Facebook ഉപയോഗിച്ച് ഞങ്ങൾ വീണ്ടും ബന്ധപ്പെട്ടു: (ഇടത്തു നിന്നും) അജിത് ജാക്സൺ, ഞാൻ, ശ്രീരഞ്ച് ശ്രീധർ, കാർൾ ദ്' സിലവ. മാത്യൂ ജോണും,  സില്ബർ റോഃച്ചയും എവിടെയാണെന്നു് അറിയില്ല.

n604725332_5758214_5888

ഏതോ ഒരു school functionൽ ഞാനും (രണ്ടാമത്തെ വരിയിൽ മൂനാമതു് നിൽക്കുന്നതു്) കൂട്ടുകാരും.

ഇപ്പോൾ Facebookൽ 40ൽ അധികം school കൂട്ടുകാരെ കണ്ടുകിട്ടിയിട്ടുണ്ടു്.

Monday, December 28, 2009

പകർപ്പവകാശം എന്താണെന്നു മനസിലാകാത്ത കൂതറകൾ

ദരിദ്രയായ അനേകം ഗായകരും, കവികളും മലയാളത്തിൽ ഉണ്ടായിട്ടുണ്ടു്. അവരുടേ പാട്ടുകളും കവിതകളും ഇന്നും നാം ഗാനങ്ങളിലൂടെയും കവിതകളിലൂടെയും കേൾക്കാറുണ്ടു്. പകർപ്പവകാശത്തിന്റെ ലംഘനം മൂലമാണു ഇവർ പ്രശസ്തരായതു്, പക്ഷെ അതെ നിയമ ലംഘനം മൂലമാണു് കഞ്ഞികുടിക്കാനും കേറി കിടക്കാനും ഇടമില്ലാതെ ഇവരെല്ലാം ദരിദ്രവാസികളായി തീർന്നതു്. മലയാളം സിനിമ തന്നെ ഒരുകാലത്തു് ഈ നിയമലഘനം മൂലം വംശനാശത്തിന്റെ വക്കിലെത്തിയിരുന്നു.

പകർപ്പവകാശം ഇല്ലെങ്കിൽ യാതൊരു ആവിഷ്കാരവും സംരക്ഷിക്കപ്പെടില്ല എന്ന സാമാന്യ ബോധം ഇല്ലാത്തവരും മലയാളം ബ്ലോഗിൽ ഉണ്ടു്.  പക്ഷെ ഈ നിയമങ്ങളെ നിസാരവല്കരിച്ചു പോസ്റ്റ് എഴുതുന്നവന്റെ വിവേകം എത്രത്തോളം ഉണ്ടാകും എന്നു് ആലോചിക്കണം.

സ്വന്തം ബ്ലോഗിൽ തന്നെ മറ്റുള്ളവരുടേ ഫോട്ടോകളും  അച്ചടിച്ച  മാസികകളും permission ഇല്ലാതെ scan ചെയ്തിടുന്നതു് ഇവന്റെ ഒരു സ്ഥിരം ഏർപ്പാടാണു്.

എന്നിട്ട് പകർപ്പവകാശ നിയമത്തെ നിസാരവൽക്കരിച്ച് ചില ചവറുകളും എഴുതി വിടും. അതിൽ ഏറ്റവും വലിയ തമാശ ഇവനെ അഭിനന്ദിക്കാൻ ഓടി എത്തുന്ന വായനക്കാരാണു്. (അതിൽ ഭൂരിഭാഗവും സ്വന്തം നാട്ടുകാരും, സമുദായക്കാരും അണെന്നുള്ളതു് പറയാതിരിക്കാനും വയ്യ.) ശോ ഇങ്ങനെയും ഉണ്ടോ ഒരു വർഗ്ഗ ബോധം? കഷ്ടം തന്നെ.

ഈ കൂതറയുടെ തന്നെ ഒരു പോസ്റ്റ് വേറെ ഒരു കൂതറ മലബാറി മുമ്പ് അടിച്ചു മാറ്റി ഒരു ബ്ലോഗ് തുടങ്ങിയിരുന്നു. എന്തൊരു നിലവിളിയായിരുന്നു അന്നു്. അപ്പോൾ ഇവനോക്കെ സ്വന്തം മൊതലു് നഷ്ടമാകുമ്പോൾ മാത്രമെ നോവു.

Wednesday, December 23, 2009

മഅദനിയുടേ ഭാര്യക്ക് എങ്ങനെ മഅദനി പട്ടം കിട്ടി?

അബ്ദുൽ നാസറിന്റെ പ്രസംഗം ഞാൻ ആദ്യമായി കേൾക്കുന്നതു് 1990ൽ കൊല്ലത്തു് പള്ളിമുക്ക് Junctionൽ വെച്ചാണു്. അന്നാണു് ഇദ്ദേഹത്തിന്റെ പേരിന്റെ വാൽ ശ്രദ്ധിച്ചതു്. മആദനി എന്നതു് ഏതോ അറബി കോളേജിൽ പഠിച്ചപ്പോൾ കിട്ടിയ പട്ടം ആണെന്നാണു് ചിലർ അന്നു് പറഞ്ഞതു്. എന്നാൽ പട്ടം കൈമാറാൻ പറ്റുന്ന ഉന്നല്ലല്ലോ. ഞാൻ കഷ്ടപ്പെട്ട് പഠിച്ച degree വെറൊരു വ്യക്തിക്ക് കൈമാറുക എന്നതു് പട്ടം കൊടുക്കുന്ന സ്ഥപനത്തിനും ആ പട്ടം നേടിയ വ്യക്തികളെയും നിസാരവല്കരിക്കുകയല്ലെ?

സൂഫിയ മഅദനി എന്ന പേരു് എല്ലാവരും കേട്ടുകാണും.  ഇവർക്ക് ഈ മാദനി പേരു് എങ്ങനെ കിട്ടി? കൈരളിയിലെ John Brittasന്റെ interviewയിൽ അവർ SSLC വരെ മാത്രമെ പഠിച്ചിട്ടുള്ളു എന്നും പറയുന്നു.

അബ്ദുൽ നാസറിന്റെ പേരിനോടൊപ്പം "മഅദനി" എന്ന പദം വരുന്നതിന് മുമ്പ് ഈ പട്ടത്തെ പറ്റി ഞാൻ കേട്ടിട്ടില്ല.

മഅദനി പട്ടം എങ്ങനെ ലഭിക്കുന്നു എന്നു് netൽ അന്വേഷിച്ചിട്ട് ഒന്നും  കിട്ടിയില്ല. എന്റെ ചില ഊഹങ്ങൾ ഞാൻ ഇവിടെ പറയാം.
ഖുർആനിലെ അദ്ധ്യായങ്ങൾ രണ്ടു തരത്തിൽ വേർതിരിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ പ്രവാചകനായ മുഹമ്മദിനു് മക്കയിലും മദീനയിലുമായി ഖുർആൻ വിളിപ്പെട്ടു എന്നാണു് പറയപ്പെടുന്നതു്. ഈ അദ്ധ്യായങ്ങളെ വേർതിരിക്കാൻ മക്കി എന്നും മദനി എന്ന പദങ്ങൾ ഉപയോഗിക്കാറുണ്ടു്. ഇനി ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പഠിച്ചതിന്റെ ഫലമായി ലഭിച്ച ബിരുദം ആണോ ഈ പട്ടം എന്നും സംശയമുണ്ടു്.

മഅദനി എന്ന പേരു് അബ്ദുൽ നാസറിന്റെ ഭാര്യയുടെ പേരിനോടൊപ്പം ചേർത്തു് മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒന്നികിൽ, സ്ഥിരമായി വിവരക്കേടുകൾ എഴുന്നെള്ളിക്കുന്ന പത്രപ്രവർത്തകരുടേ  ൠഭോഷത്തരം അല്ലെങ്കിൽ ഇതു് വേറെ എന്തോ പതവി ആയിരിക്കണം എന്നു ഞാനും കരുതി.

അറബി ഭാഷയിൽ معدني ആണോ مدني എന്നും സംശയമുണ്ടു്. രണ്ടും രണ്ടു പദങ്ങളാണു്. معدني = ലോഹം , مدني = പട്ടണവാസി, നഗരവാസി. (മദീന എന്നാൽ പട്ടണം എന്നർത്ഥം ) ഇനി ഈ രണ്ട് അർത്ഥങ്ങൾ അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടോ?

മുഹമ്മദ് ഹസൻ ഇബ്ൻ ഹംസ അൽ മദനി എന്നൊരു സൂഫി പുണ്ണ്യാളൻ ഉണ്ടായിരുന്നു, അബ്ദുൽ നാസർ മഅദനി  അദ്ദേഹത്തിന്റെ പിൻഗാമി വല്ലതും ആണോ?

ബ്ലോഗിൽ പീഡീപിക്കാർ ഒരുപാട് ഉള്ളതായി അറിഞ്ഞു.  ദയവായി ഈ സംശയങ്ങൾ തീർത്തു തരൂ.

എന്താണു് സദാചാരം?

പ്രായപൂർത്തിയായ, വിവാഹത്തിൽ ഏർപ്പെടാത്ത രണ്ടു വ്യക്തികൾ സ്വമനസാലെ ഒരു മുറിയിൽ തങ്ങുന്നതിൽ എന്തു് സദാചാര കുറവാണു് എന്നു മനസിലാകുന്നില്ല.  അതു് അവരുടേ സ്വകാര്യതയായി കാണാനുള്ള സംസ്കാരം കേരളത്തിലെ ജനത്തിനു ഇല്ല എന്നതാണു് ഉണ്ണിത്താൻ  പ്രശ്നം ചൂണ്ടിക്കാണിക്കുന്നതു്. ദൃശ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ചൂടേറിയ ചർച്ച വിഷയവും ഇതാണു്. "കേരളത്തിലെ സദാചാര ബോധം നഷ്ടമാവുകയാണോ"?

രണ്ടു വ്യക്തികളുടെ സ്വകാര്യതയിൽ എത്തിനോക്കിയതിൽ സദാചാര കുറവൊന്നും ഇല്ല. അവർ ആരോ ആയിക്കൊള്ളട്ടെ, അവർ ഇന്ത്യയിലെ ഏതു് നിയമങ്ങളാണു് ലംഘിച്ചതു് എന്നു ഇനിയും വ്യക്തമായിട്ടില്ല.

അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ 9 വയസു കാരിയെ ലൈംഗികമായി പീഠിപ്പിച്ചപ്പോൾ മാദ്ധ്യമങ്ങൾ ഈ ചോദ്യം ചോദിച്ചില്ല.

രാത്രി 8 മണിക്ക് ശേഷം സ്ത്രീകൾക്ക്  വീടിനു പുറത്തിറങ്ങി നില്ക്കാനാവാദായപ്പോഴെ  കേരളത്തിലെ സദാചാരം നഷ്ടമായി.

വ്യക്തി സ്വാതന്ത്ര്യം എന്തെന്നും  സ്വകാര്യതെ എന്തെന്നും, സദാചാരം എന്തെന്നും  വെളിവില്ലാത്ത കാടന്മാരുടേ നാടായി മാറിയിരിക്കുകയാണു് കേരളം.

Thursday, December 03, 2009

Belated Wishes. Happy Birthday Sajeeve !!!

Sajeeve_Balakrishnan

ഇതു് ഞാൻ എന്റെ പ്രിയപ്പെട്ട സുഹൃത്തിനു് ജന്മദിനി സമ്മാനമായി സമർപ്പിക്കുന്നു.
(സജീവൻ എന്റെ മൂന്നു ചിത്രം വരച്ചു.  തന്റെ ഒരു ചിത്രം എങ്കിലും ഞാൻ വരച്ചില്ലെങ്കിൽ  പിന്നെ  ഞാൻ ആരായി?)

P.S. I hope you like the olive green shirt.

Tuesday, December 01, 2009

Mega-stars and Mega accents

An actor unlike your regular Joe, is one who is capable of handling accents and dialects convincingly. I will now give you a list of actors who can mimic dialects and Languages quite convincingly. Jim Carrey, Brad Pitt, Sean Connery, Mel Gibson, Keanu Reeves, Kamalhasan, Amithab Bhachan, Naseerudeen Shah and Ben Kingsley have all handled foreign accents and languages quite convincingly.

I guess that is one aspect that sets them appart from the rest of the acting fraternity. However this crucial skill is simply missing in the arsenal of most super-duper-mega starts from Kerala. Our mega stars can't even convincingly portray the accents from  the different districts of Kerala, let alone a different language. I feel most of these actors are mediocre at best. They simply perform as themselves, and rarely do justice to the characters.

Mamooty's trivandrum accent was praised as a true depction of Trivandrum accent by everyone except those folks from Trivandrum. It was funny, yes. But accurate? not in a million years. Does anyone know why accents have not been an important aspect in conferring the title of "Mega-Star" to these aeging grandfathers.

Monday, November 30, 2009

ചിത്രങ്ങൾ മോഷ്ടിക്കുന്ന blogകൾ

പകർപ്പവകാശ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടു് ചിത്രങ്ങൾ അടിച്ചുമാറ്റി blogൽ പ്രസിദ്ധീകരിക്കുന്നവരുടേ ഒരു പട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങുകയാണു്. ഇതിലേക്ക് പേരുകളും ബ്ലോഗുകളും നിങ്ങൾക്ക് നിർദ്ദേശിക്കാവുന്നതാണു്. ഈ പൊസ്റ്റ് അടിക്കടി update ചെയ്യപ്പെടുന്ന ഒരു post ആണു്.

1) മലയാള സാംസ്കാരികം
ചിത്രങ്ങളുടെ Sourceഉം linkഉം എന്തുകൊണ്ടാണു് കൊടുക്കാത്തതു് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി commentലൂടെ ഇപ്രകാരം വന്നു.
"കൈപ്പള്ളി,


ക്രീയേറ്റിവ്‌ കോമൺസ്‌ പോലെ ചിത്രങ്ങൾ യഥേഷ്ടം എടുത്തുപയോഗിക്കാവുന്ന 100 ൽ പ്പരം സൈറ്റുകൾ ആവശ്യാനുസരണം ഉപയോഗിക്കാൻ തുടങ്ങിയിട്ടു കുറേക്കാലമായി . ഇവയിൽ, ലിങ്കിൽക്കൂടിയോ നേരിട്ടൊ ശ്രോതസ്സ്‌ രേഖപ്പെടുത്തണമെന്ന്‌ നിബന്ധനയുള്ളവയും ഇല്ലാത്തവയും ഉണ്ട്‌. തദനുസരണം ചിത്രങ്ങൾ ഉപയോഗിക്കുന്നവരാണധികവും
വേണ്ടിടത്ത്‌ രേഖ പ്പെടുത്തും.
സ്വന്തം ചിത്രമെങ്കിൽ , ഫൊട്ടോഗ്രാഫ്രറായി അറിയപ്പെടണമെന്നുണ്ടെങ്കിൽ, പേർ ചേർക്കാം
നിക്കൊൺ എസ്‌.എൽ ആർ മുതൽ 16എം.എം മൂവി ക്യാമറ, പ്രോഫേഷനൽ വിഡിയോ ക്യാമറ എന്നിവ ഉപയോഗിച്ച്‌ വൈൽഡ്‌!ലൈഫ്‌ ഡോക്ക്യുമന്ററി വരെ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഞാൻ വെറും കവി മാത്രം.
പെയിന്റിംഗ്‌ കാണാതെ അതിന്റെ ഫ്രയിമിന്റെ സോർസ്‌ അന്വേഷിക്കുന്ന ദോഷൈകദൃഷ്ടികൾ ഉണ്ട്‌. അവരുടെ വർഗ്ഗം കുറഞ്ഞു വരട്ടെ എന്നേ ആളുകൾ ആഗ്രഹിക്കുകയുള്ളു."


അപ്പോൾ എന്തിനാണു് ചിത്രം അടിച്ചു മാറ്റിയതു് എന്നു ചോദിച്ചപ്പോൾ കിട്ടിയതു് അദ്ദേഹത്തിന്റെ CVയും ജാതകവും അയിരുന്നു.

Share Alike Attribution എന്നൊക്കെ ഇവിടെ ചിത്രിത്തിന്റെ താഴെ എഴുതിയിട്ടുണ്ടു.

അണ്ണനെ പോങ്ങച്ചം കേട്ടാൽ Attribution എന്ന പദത്തിനെ അർത്ഥം ഈ മല്ലു ചേട്ടനു അറിയാതിരിക്കാൻ വഴീല്ല എന്നു കരുതുന്നു.  ആ ചിത്രം attribution ഒന്നും കൊടുക്കാതെ തന്നെ പുള്ളി ഇവിടെ അടിച്ചുമാറ്റി ഉപയോഗിച്ചിട്ടുമുണ്ടു. ഏതു കണക്കിലാണു് ഈ terms അദ്ദേഹത്തിനു് ബാതകം അല്ലാതാകുന്നെതു് എന്നു മനസിലാകുന്നില്ല.

Thursday, November 26, 2009

മലബാർ മാന്വലിൽ പഴശ്ശി രാജ

20090129_4400ശ്രീ എം. ടി. വാസുദേവൻ നായർ പറയുന്നു Malabar Manualൽ പറയുന്ന പഴശ്ശി രാജ എന്ന വ്യക്തിയെയാണു് അതെ പേരുള്ള ചലചിത്രത്തിൽ അവതരിപ്പിക്കുന്നതു് എന്നു.

എന്തായാലും ഈ പറയുന്ന Malabar Manual മലബാറിലുള്ള മമ്മൂട്ടി ഫാൻസ് വായിച്ചിട്ടുണ്ടാകും എന്നു തോന്നുന്നില്ല. പഴശ്ശി രാജ എന്ന വ്യക്തിയും മാപ്പിളമാരും തമ്മിലുള്ള ബന്ധം ഏതു തരത്തിലുള്ളതായിരുന്നു എന്നു് സിനിമയിൽ ചിത്രീകരിച്ചിരുന്നു എങ്കിൽ മിക്കവാറും ഈ സിനിമ കേരളത്തിൽ നിരോധിക്കപ്പെടുമായിരുന്നു.

Mammooty Fans ഇതു് വായിച്ചില്ലെങ്കിലും ചിലരെങ്കിലും ഇതു വായിച്ചിട്ടുണ്ടാകും എന്നു കരുതുന്നു.

Page 500ൽ 1793ൽ പഴശ്ശി രാജ കോട്ടയത്തു് ഒരു മുസ്ലീം പളി തകർത്തതിനെ കുറിച്ചു പറയുന്നുണ്ടു്.

പിന്നൊരിക്കൽ മപ്പിളമാർ പഴശ്ശി രാജാവിനു കപ്പം കൊടുക്കാതെ പള്ളി നിർമ്മിച്ചതിനു്, താലിബ് അലിക്കുട്ടി എന്ന മാപ്പിള തലവനെ ചതിച്ചു കൊലപ്പെടുത്തി. അതേ തുടർന്ന് പഴശ്ശി രാജ തന്റെ പട്ടാളാത്തെ വിട്ട് ആ പ്രദേശത്തുള്ള എല്ലാ മാപ്പിളമാരെയും കൊലപ്പെടുത്താൻ ആജ്ഞാപിച്ചു. പട്ടാളാം തിരികെ ചെന്നു ആറുപേരെ കൊലപ്പെടുത്തി.

ബ്രിട്ടീഷ് അധികാരികൾ മാപ്പിളമാരുടേ കൊലപാതകങ്ങളുടെ കാര്യകാരണങ്ങൾ അന്വേഷിച്ചപ്പോൾ ആശ്ചര്യത്തോടെ പഴശ്ശി രാജ മറുപടി കൊടുത്തതു്: "തെറ്റു ചെയ്യുന്ന മാപ്പിളമാരെ കൊലപ്പെടുത്താനുള്ള അനുമതി പഴശ്ശി രാജക്ക് സാമ്പ്രദായികമായ ലഭിച്ചിട്ടുള്ള ഒന്നാണു്" എന്നാണു്.

പേജ് 506ൽ പഴശ്ശി രാജ് മാപ്പിളമാരെ കിട്ടിയ അവസരങ്ങളിൽ എങ്ങനെയെല്ലാം മൃഗീയമായി കൊലപ്പെടുത്തി എന്നു വിശതീകരിക്കുന്നുണ്ടു്. താല്പര്യമുള്ളവർക്ക് വായിച്ചുപഠിക്കാം.

വേറൊരവസരത്തിൽ മൂന്നു മാപ്പിളമാരെ കൊലപ്പെടുത്തിയ കുറ്റത്തിനു് ബ്രിട്ടിഷ് അധികാരികൾ പഴശ്ശിയോടു കീഴടങ്ങാൻ ആവശ്യപ്പെട്ടതായി പറയന്നുണ്ടു.

മാപ്പിളമാരെ കൊലപ്പെടുത്തുന്നതു് പഴശ്ശി രാജക്ക് ഒരു ഹോബിയായിരുന്നു എന്നാണു് Malabar Manual വായിക്കുന്നവർക്ക് തോന്നാൻ ഇടയാകുന്നതു്.

പേജ് 529.
ടിപ്പു സുൽതാനുമായി രഹസ്യ ഇടപാടുകൾ ഉണ്ടായിരുന്നു എന്നും, ടിപ്പു അദ്ദേഹത്തെ ആയുധം നൾഗി സഹായിക്കുന്നുണ്ടു് എന്നു ബ്രിട്ടീഷ് അധികാരത്തിനു സംശയമുണ്ടയിരുന്നു.

പേജ് 174
പഴശ്ശി രാജ രണ്ടു മാപ്പിളമാരെ വ്യാജ ആരോപണങ്ങൾ ചുമത്തി ചതിച്ചു കൊന്നതിനെകുറിച്ചു് പറയുന്നുണ്ടു്.

Malabar Manualൽ അവതരിക്കപ്പെട്ട പഴശ്ശി രാജ മാപ്പിളമാരുടെ ഏറ്റവും വലിയ ശത്രു ആയിരുന്നു എന്നാണു്. ഇതിന്റെ ഗ്രന്ഥകർത്താവായ വില്യം ലോഗൺ ഒരു ബ്രിട്ടീഷ് പൌരനായതിനാൽ ഇതൊന്നും വിശ്വസ്നീയമല്ല എന്നു പറഞ്ഞു വേണമെങ്കിൽ ഇതെല്ലാം തള്ളികളയാം. അപ്പോൾ പിന്നെ വേറെ ഏതു ഗ്രന്ഥത്തിലാണു പഴശ്ശി രാജയെ കുറിച്ചു ആധികാരികമായി പറയുന്നതു് എന്നു കൂടി ചോദിക്കേണ്ടി വരും.

ഞാൻ ഈ സിനിമ കണ്ടില്ല. 40X3 = AED 120 കൊടുത്തു് ഇതു് കാണാനും വേണ്ടി ഉണ്ടോ എന്നു ഇതുവരെ ഇതു കണ്ട് ഒരു സുഹൃത്തു പോലും പറഞ്ഞിട്ടില്ല. അപ്പോൽ ഇതു് കാണാൻ തരപ്പെടും എന്നും തോന്നുന്നില്ല.

കണ്ടവരുണ്ടെങ്കിൽ ഈ സംശയങ്ങൾ തീർത്തു തരും എന്നു പ്രതീക്ഷിക്കുന്നു.

അടിക്കുറിപ്പ്:
പഴശ്ശി രാജയെ കുറിച്ചു wikipediaയിൽ ഉള്ള ലേഖനത്തിന്റെ References കൊടുത്തിരിക്കുന്നതിൽ 90 ശതമാനവും William Logan എഴുതിയ Malabar Manual ആണെന്നാണു് അവകാശപ്പെടുന്നതു്. പേജു number ഒന്നുമില്ലാതെ വെറുതെ Logan എന്നെഴുതിയിട്ടുണ്ടു്. മുകളിൽ പറഞ്ഞിരിക്കുന്ന ചരിത്രം ഒന്നും wikipediaയിൽ കാണാൻ ഇല്ല എന്നതും ശ്രദ്ധേയമാണു്.

Sunday, November 15, 2009

Google Wave വേവുമോ?

google-wave-logo[1]കഴിഞ്ഞ മൂന്നു മാസമായി ഗൂഗിൾ വേവിനെ എല്ലാരും ചേർന്ന് വേവിച്ചു പരീക്ഷിക്കുകയാണല്ലോ. ഇന്നുവരെ ഇതു് ചുവ്വെ ഓടിതുടങ്ങിയിട്ടില്ല. ഒരു അരമണിക്കൂറിൽ നാലു തവണ re-start ചേണ്ട ഏതൊരു ഏർപ്പാടിയും എനിക്ക് ഇഷ്ടമുള്ള പരിപാടിയല്ല. ഉപയോക്താക്കാൾ വർധിക്കുന്നതനുസരിച്ചു് ഓട്ടത്തിന്റെ വേഗതയും കുറഞ്ഞു കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി.

എനിക്ക് തോന്നിയ ചില പ്രശ്നങ്ങൾ ഇവയാണു്:
  1. ഇതൊരു Social Networking അല്ല എങ്കിലും ജനം ഇതിൽ social networking features പ്രതീക്ഷിക്കുന്നു. google waveൽ നടക്കുന്ന തലകുത്തിമറിയലുകൾ പുറം ലോകത്തിനെ അറിയിക്കാനുള്ള (twitter, facebook, etc) യാതൊരു സംവിധാനവും ഇതിൽ ഇല്ല.
  2. Notification യതൊന്നും തന്നെ ഇതുവരെ ഇല്ല. നമ്മൾ തുടങ്ങിയ ഒരു വേവിൽ ആരെങ്കിലും എന്തെങ്കിലും തെറി എഴുതി വെച്ചിട്ടുണ്ടോ എന്ന് അറിയണമെങ്കിൽ അവിടെ പൊയി നോക്കേണ്ടി വരുന്നു.
  3. സങ്ങതികൾ എവിടെയാണെന്നു തപ്പിയെടുക്കാൻ എളുപ്പമല്ല. User interface ഒട്ടും user friendly അല്ല.
  4. Type ചെയ്യുന്ന ഓരോ അക്ഷരങ്ങളും സന്ദേശം വായിക്കുന്ന വ്യക്തിക്ക് കാണാൻ കഴിയുന്നു എന്നതു് ഒരു പ്രത്യേകതയായിട്ടാണു ഗൂഗിൾ പരസ്യം ചെയ്യുന്നതു്. ഈ സവിധാനം off ചെയ്യാൻ നോക്കിയിട്ട്


    കഴിയുന്നുമില്ല. ഇതു് എത്രമാത്രം ഊർജ്ജം നഷ്ടപ്പെടുത്തുന്നു എന്നു് മനസിലാക്കേണ്ടി ഇരിക്കുന്നു. സാധാരണ email സന്ദേശങ്ങളെകാൾ പത്തിരട്ടി bandwidth വേണ്ടിവരുന്ന ഒരു സംവിധാനമാണു് ഇതു്. അതിനാൽ ഒട്ടും eco-friendly അല്ല എന്നാണു് എനിക്ക് തോന്നുന്നതു്.

    ഇതെല്ലാം പരിഹരിക്കപ്പെട്ടാൽ മാത്രമെ ഇതു് ജനങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാക്കിയെടുക്കാൻ കഴിയു. ഗൂഗിൾ വേവ് googletalkഉമായി കോർത്തിണക്കിയാൽ ചിലപ്പോൾ ഇതു് നന്നായേക്കാം.

    Wednesday, November 04, 2009

    ഉഡായിപ്പ്സ് Unlimited

    ഡോ. കുടമാളൂര്‍ ശര്‍മ്മയ്‌ക്ക് ആഗോള പദവി
    "ലോകത്ത്‌ ആദ്യമായി ജ്യോതിഷ, താന്ത്രിക, വൈദിക, രത്നശാസ്‌ത്രരംഗത്തെ പ്രാഗത്ഭികതയെ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അംഗീകരിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റില്‍നിന്നും ലോകോത്തര ബഹുമതിയായ 'സര്‍' പദവി ലഭിച്ച ഡോ. കുടമാളൂര്‍ ശര്‍മ്മ *** നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജ്യോതിഷത്തിലൂടെ കണ്ടെത്തി ഉടന്‍ പ്രശ്‌നപരിഹാരം ചെയ്യുന്നു."


    അതായതു് "Dr." ശർമ്മക്ക് Knighthood ലഭിച്ചിട്ടുണ്ട് എന്നു ചുരുക്കം. ഇതുപോലുള്ള ഒഡായിപ്പുകൾ പത്രത്തിൽ എഴുതി വരുമ്പോൾ തന്നെ നമ്മൾ സംശയിക്കണം. Commonwealth Realm പെട്ട രാജ്യങ്ങളുടേ പൌരന്മാർക്ക് കൊടുക്കുന്ന പത്തു വിവിധ ബഹുമതികൾ ലഭിച്ചവർക്ക് കൊടുക്കുന്ന പദവിയാണു് "Sir" പട്ടം.

    British Monarchy രാജ്യത്തിന്റെ King/Queen ആയി അംഗീകരിക്കുന്ന രാജ്യങ്ങൾ. Canada, New Zealand, Australia, Ireland, പിന്നെ ചില കൊച്ചു രാജ്യങ്ങളും ചേർന്ന ഒരു കൂട്ടായ്മയാണു്. ഇതിൽ ഇന്ത്യ പെടില്ല.

    മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ ഇന്ത്യൻ പൌരനായ ഒരാളിനു് "Sir" പട്ടം ഉപെയോഗിക്കാൻ കഴിയുകയുമില്ല. 1947നു ശേഷം ഈ "Sir" പട്ടം ലഭിച്ച ഇന്ത്യൻ പൌരന്മാർ ഉണ്ടോ എന്നും അറിയില്ല.

    Doctorate ഉള്ള ജ്യോതിഷ സ്വാമികൾ വേറെയും ഉണ്ടല്ലോ. അപ്പോൾ ഏതു് university ആണു ഇവന്മാർക്ക് ജ്യോതിഷത്തിൽ doctorate കൊടുത്തതു് എന്നറിയണം എന്നു വലിയ ആഗ്രഹമുണ്ടു്. എന്തുകൊണ്ടാണു് ഇതുപോലുള്ള പരസ്യങ്ങൾ നമ്മൾ കണ്ടിട്ട് മിണ്ടാതെ അനുവദിക്കുന്നു?

    ഇതെല്ലാം ചോദ്യം ചെയ്യാത്തതുകൊണ്ടാണു് കാലാകാലങ്ങളായി ഇങ്ങനെ ഇതെല്ലാം അച്ചടിച്ചു വിടുന്നതു്.

    Saturday, October 31, 2009

    Applause Please !

    applause-2[1]ശശിയണ്ണന്റെ പുസ്തക പ്രകാശന പരിപാടി എല്ലാം ഗംഭീരമായിരുന്നു. പിന്നണിയിൽ പ്രവർത്തിച്ചവർ ഓരോരുത്തരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരു കല്യാണ വീടു സന്ദർശിച്ച നുഭൂതിയായിരുന്നു.

    അഭിനന്ദനങ്ങളുടെ കാര്യം പറയുമ്പോൾ ചില കാര്യങ്ങൾ എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല.

    UAEയിൽ സിത്താർ വായനക്കാരിൽ ഏറ്റവും പ്രസിദ്ധനാണു് ഉസ്താദ് ഇബ്രാഹിം കുട്ടി. അദ്ദേഹത്തിന്റെ സിത്താർ വായന ഉണ്ടായിരുന്നു.  അതുപോലെ തന്നെ UAEയിൽ Western classical symphony orchestraയിൽ violin വായിക്കുന്ന ഒരു മലയാളി നിഥിൻ "വാവ" യാണു്. Western Classical വായിക്കുന്ന മലയാളികൾ ഇവിടെ വെറെ ഉണ്ടോ എന്നു തന്നെ സംശയമുണ്ടു.

    സംഗീത അവതരണത്തിന്റെ അവസാനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുക എന്നതു് കലകാരനു കൊടുക്കാവുന്ന ഒരു അംഗീകാരം ആണെന്നാണു്  എന്റെ അറിവു്. ഇവരുടെ ഓരോ പരിപാടികൾ കഴിയുമ്പോഴും  കയ്യടിക്കാൻ പ്രത്യേകം എടുത്തു പറയുന്നതു കേട്ടു. ഒന്നോ രൊണ്ടോ പേർ കയ്യടിച്ചു. മറ്റുള്ളവർ കുറച്ചുകൂടി മലർന്നു നിവർന്ന് കസേരകളിൽ ഇരുന്നു.

    ചില രാജ്യങ്ങളിൽ വിമാനം Runwayയിൽ ഇറക്കുമ്പോൾ യാത്രക്കാർ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറുണ്ടു. ഇന്നു വരെ ഇന്ത്യയിൽ വിമാനം ഇറങ്ങുമ്പോൾ ഞാൻ ഇതു കേട്ടിട്ടില്ല.

    അപ്പോൾ എന്റെ ചോദ്യം ഇവയാണു്:

    കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നതു് പാശ്ചാത്യ സംസ്കാരമാണോ? പണ്ടു കാലങ്ങളിൽ കേരളത്തിൽ ഈ സമ്പ്രദായം ഉണ്ടായിരുന്നോ?
    അവതരിപ്പിച്ച സംഗീതം മലയാള സില്മാ ഗാനം അല്ലാത്തുകൊണ്ടാണോ ജനം കയ്യടിക്കാത്തു്?
    കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതു്, പ്രത്യേകിച്ചും കുട്ടികളുടെ പരിപാടികൾ കഴിയുമ്പോൾ, നമ്മൾ മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗം അല്ലയോ? രാഷ്ട്രീയ കാരുടേ  പ്രസംഗത്തിനു മാത്രമേ കൈയ്യടിക്കാവു എന്നു് ഏതെങ്കിലും രഹസ്യ study-classൽ പഠിപ്പിച്ചു തരുന്നുണ്ടോ?

    സംശയങ്ങൾ ആരെങ്കിലും തീർത്തു തരും എന്നു കരുതുന്നു.

    Thursday, October 29, 2009

    Dealing with "Friends" who add you to social networks.

    നമ്മളുടെ സ്വതന്ത്ര ഭാരതത്തിൽ സ്വകാര്യത ഒരു പ്രശ്നമേ അല്ല. ആർക്കു വേണോങ്കിലും ആരുടേ email തോന്നിയതുപോലെ തൂക്കി വിൽക്കാം. അങ്ങനെ ഉള്ളപ്പോൾ ആണു നമ്മുടെ ബ്ലോഗ് സഹോദരങ്ങൾ നമ്മളുടേ email കണ്ടവന്റെ social networking കുന്ത്രാണ്ടത്തിൽ കൊണ്ടിടുന്നതു്. ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണല്ലോ ഇങ്ങനെ ചെയ്യുന്നതു്.

    അപ്പോൾ എനിക്ക് സഹികെട്ട് ഒരിക്കൽ ഒരുത്തനു ഈ മറുപടി അയച്ചു. അതിനു് ശേഷം അവന്റെ ശല്യം ഉണ്ടായിട്ടില്ല.
    Hey, how are you,
    I'm [unknown mallu]
    I have added you as my friend, I'm waiting for your acceptance and also I want to introduce my new friends to you ...


    Please click here to accept me as your friend : http://www.[some mass mailing scam outfit].com/signup.php?signup_referer=[the same idiot mallu friend]
    I think you are my good friend and you will not ignore me. ;-)
    Most important thing i want to share with you is .. we can recharge our mobile for free. Thousands of members are recharging their mobiles for free everyday.

    Click here to recharge your mobile for free :

    http://www.[mass mailing scam outfit].com/signup.php?signup_referer=[idiot]


    -Thanks.
    [loving idiot mallu]


    എന്റെ മറുപ്പറ്റി ഇപ്രകാരം ആയിരുന്നു.
    Dear email acquaintance

    I refuse to believe that you have been suffering from this terrible epidemic that has gripped most of the mallu community.

    I received this message from [some mass mailing scam outfit], They say you have added my email address to their list. Since you have taken this liberty to distribute my email address to yet another indian social networking site, pray tell me what drove you to this act of gratitude?  Did any of my actions make you feel that I was in terrible need of the company of such friends. Or was it your illumination that my present company was too mediocre that I may be in need of a friendship overhaul? You must feel that I am missing the zest and the zing-bang-ding-a-ling-dong in my life, otherwise you wouldn't do such an act of kindness.  Would you?

    What ever the reason please do write and let me know.

    Cheers.

    Nishad Kaippally


    A List of good "Friends" who think I should be on one or more of these Social Networks will be published here so spammers may pick them up and give some of the goodness back to them.




    Rafeeq Kizhattur
    Rohini Krishnan

    Wednesday, October 28, 2009

    Extremely Drug Resistant Tuberculosis

    സുഹൃത്തുക്കളെ

    2002ൽ Amsterdamൽ design consultant ആയി ജോലി ചെയ്യുമ്പോഴാണു് എനിക്ക് വലതു കാലിൽ tubercular osteomyelitis എന്ന രോഗം പിടിപെടുന്നതു്. Pulmonary infection ഉണ്ടാകുന്നതിനു മുമ്പു തന്നെ ഞാൻ കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു. രണ്ടു മാസത്തിനകം 69 kilo ഉണ്ടായിരുന്ന ഞാൻ 48 കിലോ ആയി മാറിയിരുന്നു. കേർളത്തിൽ എത്തിയശേഷം വലതു കാലിൽ ഉണ്ടായിരുന്ന മുഴ ശസ്ത്രക്രി ചെയ്തു് നീകം ചെയ്തു. ആറു മാസം എന്നും ഞാൻ Isoniazid, Rifampicin, Ethambutol, Pyrazinamide എന്ന മരുന്നുകൾ കഴിച്ചു. 2004ൽ ഞാൻ തിരിച്ചു UAEയിൽ പൂർവധികം വാശിയോടെ തിരിച്ചെത്തി.

    ഞാൻ ഈ രോഗത്തെ കീഴ്പ്പെടുത്തിയ ഒരാളാണു്. കൃത്ത്യമായി മരുന്നു കഴിച്ചാൽ മാറ്റിയെടുക്കാവുന്ന ഒരു രോഗമാണു് Tuberculosis. ഇന്ത്യയിൽ അനേകം TB centerകൾ സൌജന്യമായി മുകളിൽ പറഞ്ഞ മരുന്നുകൾ രോഗികൾക്ക് കൊടുക്കുന്നുണ്ടു്. എല്ലാ pharmacyകളിലും ഈ മരുന്നുകൽ ലഭ്യമാണു. മുഖലിൽ പറഞ്ഞ മരുന്നുകളുടേ dosage കൃത്യമായി കഴിച്ചില്ലെങ്കിൽ ഈ രോഗം മാരകമായ drug resistant TBയും, extremely drug resistant TBയും ആയി മാറുകയും ചെയ്യും.


    Dealing with ridiculous email forwards

    ഞാൻ മലയാളത്തിൽ ഒരു ബ്ലോഗ് എഴുതുന്നു എന്ന ഏക കാരണം കൊണ്ടുമാത്രം എനിക്ക് ധാരാളം emailകൾ വരാറുണ്ടു്. ഇതിൽ 99 ശതമാനവും email forwardകളാണു്. കാര്യമായി ഒന്നും എന്നോടു നേരിട്ട് പറയാനില്ലെങ്കിൽ പിന്നെ ഇതുപോലുള്ള email സൌഹൃദം എനിക്ക് സംരക്ഷിക്കുന്നതിൽ ഒട്ടും താല്പര്യമില്ല. ഇപ്പോൾ ഇങ്ങനെ കിട്ടുന്ന forward കൾക്ക് ഞാൻ അയക്കുന്ന മറുപടി ഇതാണു്.

    Congratulations

    Your email belongs to one or more of the following categories:
    1. Extremists Islamic anti-western propaganda
    2. Plain old silly mallu email forward,
    3. Adding me to some social network
    4. Using my email address in the TO section along with other strangers and forwarding it to more smart people like you.

    You are one e-mail away from being on my prestigious email block list which I will soon be publishing on-line on my blog. Once you are one this list all emails you send to me will be simply forwarded back to you.

    Hope to see you in the Block List soon.

    Thank you

    The Block List

    Category 4) Using my email address in the TO section along with other strangers and forwarding it to more smart people like you.
    vinod g nair <vinu1gnair@gmail.com>
    martin tom <kudippara@gmail.com>
    john kutty <johnkuttyo@yahoo.com>
    gopakumar VS <gopanvs@gmail.com>



    Monday, October 19, 2009

    ജ്വാലകൾ ശലഭങ്ങൾ; പുസ്തക പ്രകാശനം

    book_release_image

    ശശി (കൈതമുള്ള്) എഴുതി പ്രസിദ്ധീകരിച്ച "ജ്വാലകൾ ശലഭങ്ങൾ" എന്ന പുസ്തകത്തിന്റെ  പ്രകാശനം ചടങ്ങ് Majestic Hotel, Bur Dubaiയിൽ വെച്ച് 2009,  ഒക്റ്റോബർ 30-ആം തിയതി രാവിലെ 9:00 മണിക്ക് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണു്.

    ഈ പരിപാടിക്കായി നിർമ്മിച്ച പരസ്യം പ്രദർശിപ്പിക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന code ഉപയോഗിക്കാവുന്നതാണു്.


    Friday, October 09, 2009

    UID Card in India

    ബഷീര്‍ Vallikkunnuന്നിന്റെ ഈ ലേഖനത്തിനുള്ള മറുപടിയാണു്.

    ഇന്ത്യയിൽ UID  Card വരാൻ പോവുകയാണു്. Infosys തലവനായിരുന്ന നന്ദൻ നിലേക്കനി ഈ പദ്ധതിയുടെ തലവനായി നിയമിച്ചിരിക്കുകയാണു്. ഇന്ത്യയിൽ നുഴഞ്ഞു കയറുന്ന നേപ്പാളികളും, ബങ്ക്ലാദേശികളും, പാകിസ്ഥാനി ഇസ്ലാമിസ്റ്റ് തീവ്രവാദികൾക്കും,  ഇനി ഒരു Card ഉണ്ടാക്കിയാൽ മതി. റാഷൻ കാർഡും, ഡ്രൈവിങ്ങ് ലൈസെൻസും, പാൻ കാർഡും ഒന്നും ഉണ്ടാക്കി ബുദ്ധിമുട്ടണമെന്നില്ല. അസമിലും, പശ്ചിമ ബങ്കാളിലും നുഴഞ്ഞു കയറി താമസിക്കുന്നവർക്ക് ഇന്ത്യൻ പൌരത്വെം സമ്മാനിച്ചു് കുറേ വോട്ട് ലഭിക്കാനും ഈ കാർഡ് സഹായിക്കും.

    ഇപ്പോൾ തന്നെ ഇന്ത്യയിൽ ഒരു Election card ഉണ്ടല്ലോ. ഈ card കുറച്ചുകൂടി വിപുലമാക്കിയാൽ ചിലവു കുറക്കാമല്ലോ. അതു പോരാഞ്ഞിട്ടാണു് ഇനി ഒരു UID Card. പക്ഷെ അങ്ങനെ ചെയ്താൽ Infosysനു കാശുണ്ടാക്കാൻ പറ്റില്ലല്ലോ.   കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന Infosys പോലുള്ള IT കമ്പനികളെ കരകയറ്റാൻ വേണ്ടി നടത്തുന്ന ഓരോ തട്ടിക്കൂട്ടലുകൾ ആണെന്നു ഈ പദ്ധതി വിശദമായി പഠിക്കുന്നവർക്ക് മനസിലാക്കും. അങ്ങനെയല്ലെങ്കിൽ അവർ എന്തുകൊണ്ടു Open Source software ഉപയോഗിച്ചു് ഈ പദ്ധതി നടപ്പാക്കുന്നില്ല.

    അമേരിക്കയിലും യൂറോപ്പിലും Micro$oft ഒരു വഴിക്കായതുകൊണ്ടു് ഈ പദ്ധതിയിൽ പങ്കാളിയാവാൻ Gates അച്ചായനു് വല്ലാത്ത മോഹം ഉണ്ടെന്നും പുള്ളി പറഞ്ഞിട്ടുണ്ടു്. എഴുതാനും വായിക്കാനും അറിഞ്ഞൂടാത്ത പാവം ഗ്രാമവാസികൾക്ക് ജനന തീയതി പോലും അറിയും എന്നു തോന്നുന്നില്ല. അപ്പോൾ ഇതുപോലുള്ള ഒരു പദ്ധതി നാലഞ്ചു് വർഷം നീട്ടികൊണ്ടു പോകാൻ നന്ദൻ നിലേകനിയും സഹപാടികളും  വിചരിച്ചാൽ സാധിക്കും. മാത്രമല്ല United Statesലും Europeലും ഉള്ളതുപോലെ ജനിച്ച ഉടൻ കൊടുക്കുന്ന Social Security Number ഒന്നുമല്ല ഈ പുതിയ card. 18 വയസിനു മുകളിൽ കൊടുക്കാനുള്ളതാണു്. ഇതൊന്നും കേട്ടിട്ട് തട്ടിപ്പാണെന്നു തോന്നുന്നില്ലെങ്കിൽ പിന്നെ ഒന്നും പറയാനില്ല. എന്തുകൊണ്ടും ഒരു നല്ല തട്ടിക്കൂട്ടൽ.

    UID Cardന്റെ ഏറ്റവും വലിയ പ്രശ്നം മറ്റൊന്നുമല്ല. സ്വകാര്യത നിയമങ്ങൾ എന്താണെന്നുപോലും വിവരമില്ലാത്ത ജനങ്ങളുടെ വിവരങ്ങൾ ഒരു Databaseൽ സൂക്ഷിക്കാൻ പോവുകയാണു്.  അതും ഇന്ത്യൻ software developersന്റെ മേൽനോട്ടത്തിൽ. ഈ വിവരങ്ങൾ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടും എന്നുപോലും ജനങ്ങൾ അറിയുന്നില്ല. കൈക്കൂലി ഒരു വരുമാന മാർഗ്ഗമായി സ്വീകരിച്ചു് ജോലിക്ക് പോകുന്ന സർക്കാർ ഉദ്ദ്യോഗസ്ഥന്മാർ ഉള്ള നമ്മുടെ നാട്ടിൽ ഇതുപോലൊരു database എന്തെല്ലാം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നു് വള്ളിക്കുന്നിനെ പോലുള്ള്  "Journalist"നു പറഞ്ഞു തന്നാലും മനസിലാകില്ല.

    ഈ Cardൽ സൂഖ്സിക്കാവുന്ന വിവരങ്ങൾ ഇവയാണു്. Debit Card, Credit Card , Tax information, Bank Account, Utility Bill information etc.
    ലോകത്തിലെ ഏറ്റവും  corrupt ആയ രാജ്യങ്ങളിൽ ഇന്ത്യക്ക 19ആം  സ്ഥാനമാണു. (source: Transparency International). അപ്പോൾ ഞാൻ എന്റെ പേരും, വരുമാനവും, bank accountഉം, credit cardഉം, വയസും, Driving License നമ്പരും എല്ലാം ഈ Cardൽ സൂക്ഷിക്കണം.  1000 രൂപ കൈക്കൂലി കൊടുത്താൽ ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ വിവരവും ആർക്കു വേണമെങ്കിലും ഒരു DVDയിൽ ആക്കി കിട്ടുകയും ചെയ്യും.

    നാളെ ഇനി ഇന്ത്യാക്കാരെല്ലാം Microchip Implants ശരീരത്തിൽ കുത്തിവെച്ചു കൊണ്ടുനടക്കണം എന്നു ഏതെങ്കൈലും കൂതറ പറഞ്ഞാൽ വള്ളിക്കുന്നു അതും ചുമന്നു നടന്നു വിളിച്ചു കൂവും.

    On a seperate note. എന്റെ UAE National ID ലഭിച്ചതു് ഈ January 2009ൽ ആണു്. Sharjah Freezone, Jebel Ali Freezone, Municipality, Airport, തുടങ്ങിയ ഒരു സ്ഥലത്തും ഈ പ്ലാസ്റ്റിക്ക് കഷണം ഉപയോഗപ്പെട്ടിട്ടില്ല.

    Tuesday, October 06, 2009

    കണ്ടതു്



    വലിച്ചു വാരി ചവറുപോലെ dialogueഉം എഴുതി,  നരച്ചു മൂക്കിൽ പല്ലു വന്നു് കിഴവന്മാർക്ക് കോടികൾ കൊടുത്തു് നിർമിക്കുന്ന സിനിമകളെകാൾ എത്രയോ ഭേതം.

    കാണുക.

    ശശി തരൂറുമായി ഒരു കൂടിക്കാഴ്ച്ച.

    ഇന്നലെ വൈകിട്ടി  ദുബൈ Marco Polo Hotelൽ  തിരുവനന്തപുരം പ്രവാസി സംഘടനയായ TEXAS (!) കേന്ദ്ര വിദേശകാര്യ വകുപ്പ് സഹ മന്ത്രി ശ്രീ ശശി തരൂറിനു് സ്വീകരണം നൾഗി. ക്ഷണിക്കപ്പെട്ട സദസിൽ ഭൂരിഭാഗം തിരുവനന്തപുരത്തുള്ളവരായിരുന്നു. ഔപചാരികമായ ചടങ്ങുകൾക്കൊടുവിൽ സദസിൽ ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങൾ അദ്ദേഹത്തോടു് ചോദിക്കുകയുണ്ടായി.

    ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു്  സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.

    ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ചോ, ഇമറാത്തിലേക്ക്  ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി കൂട്ടുന്നതിനെ കുറിച്ചോ,  തൊഴിൽ സാദ്ധ്യതകൾ കൂട്ടുന്നതിനെ കുറിച്ചോ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ പ്രവാസി പെൻഷൻ പ്രശ്നം മറക്കാതെ അവർ ഉന്നയിക്കുകയും ചെയ്തു.

    കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വാചകങ്ങളിൽ ആംഗലയ പദങ്ങളുടെ അതിപ്രസരം വളരേയധികമായിരുന്നു. ശശി തരൂറിന്റെ മലയാളം ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ടു്.

    "മാദ്ധ്യമ പ്രവർത്തകർ" ചോദിച്ച ചില ചോദ്യങ്ങൾ:

    1) താങ്കൾക്ക് മുമ്പൊരിക്കൽ UAEയിൽ ജോലിയുണ്ടായിരുന്നില്ലെ. ആ സ്ഥാപനവുമായി ഇപ്പോൾ താങ്കൾക്ക് ബന്ധം ഉണ്ടോ?
    ഉ: ഇല്ല. മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു എന്നുള്ളതു ശരിയാണു്. ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആ ജോലി രാജിവെക്കുകയും, 2008മുതൽ തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

    2) വിഴിഞ്ഞം തുറമുഖം പദ്ധതിയേകുറിച്ചു് എന്താണു് കേന്ദ്ര സർക്കാർ ഒരു നടപടിയും എടുക്കാത്തതു്?
    ഉ. സംസ്ഥാന സർക്കാർ ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പരിഗണനക്കായി രേഖമൂലം സമർപ്പിച്ചിട്ടില്ല എന്നും. അങ്ങനെ ശ്രദ്ധയിൽ പെടുത്തിയാൽ അദ്ദേഹം സ്വന്തം താല്പര്യത്തിൽ തന്നെ ഇതിനു വേണ്ടി സുപാർശ്ശ ചെയ്യും എന്നും പറഞ്ഞു. ഇപ്പോൾ ഈ പദ്ധതി കേരള സംസ്ഥാന സർക്കാറിന്റെ മാത്രം പ്രോജക്റ്റായിട്ടാണു് ഇരിക്കുന്നതു് എന്നു് അദ്ദേഹം പറയുകയുണ്ടായി.

    3) തിരുവനന്തപുരത്തിന്റെ വികസനം.
    ഉ. സംസ്ഥാന സർക്കാറിനോടു അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണു എനിക്ക് മനസിലായതു്.

    4) പിന്നെ സാധാരണ മന്ത്രിമാർ വരുമ്പോൾ വെറും ചടങ്ങുകളായി മാറിയ സ്ഥിരം ചോദ്യങ്ങളും ഉണ്ടായിരുന്നു. വിമാന കൂലി, പ്രവാസികൾക്കുള്ള വോട്ട് അവകാശം, പ്രവാസ പെൻഷൻ. തിരുവനന്തപുരം വിമാനത്തവളത്തിലേക്കുള്ള പൊട്ടക്കുളം പോലെ കിടക്കുന്ന റോഡ് നന്നാക്കുന്ന കാര്യം, അങ്ങനെ ചിലതു്.

    5) അവസാനത്തെ ചോദ്യം എന്റേതായിരുന്നു. എനിക്ക് അനുവദിച്ച 30 second പാഴാക്കിയില്ല. അദ്ദേഹത്തിനു് മനസിലാകുന്ന ഭാഷയിൽ തന്നെ വെച്ചു കാച്ചി.

    Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages.   This will set a milestone in dialogue between leaders and the electorate.



    ഉ: I do receive quite a lot of questions on-line  and I try to answer most of them. If such a system was implemented the volume of messages will be quite huge. However I am sure this is something I will look into. I am sure there can be some way to handle this.

    ഇന്ത്യയിൽ ശശി തരൂർ പോലൊരു നേതാവു അപൂരവമാണു്. വെള്ളമുണ്ടുടുത്തു് കൈതൊഴുതു തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്ന, കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ എതിർ കക്ഷിയെ ചെളിവാരി എറിയുന്ന തറ രാഷ്ട്രീയക്കാരിൽ നിന്നും ഉയർന്നു നിന്നു ചോദ്യങ്ങൾ വ്യക്തമായി കേട്ട ശേഷം സമാധാനമായി ഉത്തരങ്ങൾ പറയുന്ന ജനപ്രതിനിധി. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ശ്രദ്ദേയമായ ഒന്നു് എതിർ കക്ഷികളെ ആരെയും പരാമർശിച്ചില്ല എന്നുള്ളതാണു്.  ഈ മനുഷ്യന്റെ professionalism കണ്ടു  ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.

    ശശി തരൂർ വളരെ അനൌപചാരികമായി തന്നെയാണു് ഈ കൂടിക്കാഴ്ചയിൽ പ്രസംഗിച്ചതും ജനങ്ങളുമായി ഇടപ്പെട്ടതും. അദ്ദേഹത്തിന്റെ ഒരു നല്ല ചിത്രം എടുക്കണം എന്നുണ്ടായിരുന്നു പക്ഷെ UAE protocol departmentന്റെ സുരക്ഷ സന്നാഹം വളരെ ശക്തമായതിനാൽ എങ്ങോട്ടു തിരിഞ്ഞാലും ഒരു തടിമാടന്റെ നെഞ്ചു മാത്രം പ്രത്യക്ഷപ്പെട്ടു.

    DSC01757_Closeup
    Shashi Tharoor checks his Blackberry during the meeting


    DSC01757
    Shashi Tharoor at the Open Forum meeting in Dubai October 6 2009

    Sahshi Tharoor's Twitter Page

    Friday, September 25, 2009

    കുടിവെള്ളം

    ബ്രിട്ടനും ജപ്പാനും പിച്ച കൊടുക്കുന്ന പണം അവരുടെ ഇന്ത്യൻ സർക്കാറിന്റെ മച്ചമ്പിമാരും അളിയന്മാരും നടത്തുന്ന സ്ഥാപനങ്ങൾക്ക് കാശുണ്ടാക്കുന്ന ഓരോ പത്ഥതികൾക്ക് തോന്നിയതുപോലെ ധൂർത്തടിച്ചു കളയട്ടെ.

    അവർ ചന്ദ്രനിൽ വെള്ളം കണ്ടെത്തുകയോ, ചുക്രനിൽ ചാരായം വാറ്റുകയോ ചെയ്യട്ടെ. നമ്മൾക്ക് ചെയ്യാനാവുന്നതു് എന്താണു്: സ്വകാര്യമായി പണം പിരിച്ചു മാന്യമായി നടക്കുന്ന കുടിവെള്ള പത്ഥതികൾക്ക് ഉദാരമായ സംഭാവനകൾ ചെയ്യുക.
    global Living

    Wednesday, September 23, 2009

    പത്രങ്ങൾക്ക് പിഴയ്ക്കുമ്പോൾ -1

    അച്ചടി പത്രങ്ങളും ദൃശ്യമാദ്ധ്യമങ്ങളും പത്ര ധർമ്മം മറന്നു വെറും കച്ചവട മാദ്ധ്യമങ്ങൾ ആയി അധപതിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളതു് പറയാതെ തന്നെ അറിയാമല്ലോ. പക്ഷെ നുണകഥകൾ വാർത്തയാക്കി അവതരിപ്പിക്കുമ്പോൾ ഇവറ്റകൾ വെറും തറയിൽ നിന്നും കൂതറയയായി പോകുന്നു.

    ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് അതിന്റെ നിചസ്ഥിതി പരിശോധിക്കേണ്ട സാമാന്യ ബുദ്ധി പോലും ഇല്ലാത്ത ഉണ്ണാക്കന്മാരാണു് ഈ അലുകുലുത്തു് സ്ഥാപനങ്ങളിൽ വാർത്തകൾ   കിളച്ചുമറിക്കുന്നതു്.

    Twitterഉം Facebookഉം Blogഉം പ്രചാരത്തിലുള്ള ഈ കാലത്തു് അച്ചടി പത്രങ്ങൾ അപ്രസക്തമായിക്കൊണ്ടിരിക്കുമ്പോഴാണു് ഇതുപോലുള്ള ഗുണ്ടുകൾ അവതരിപ്പിച്ചു ഉള്ള പേരു് പോലും കളയുന്നതു്.

    ഉദാഹരണമായി ഇപ്പോൾ മുന്നിൽ ഉള്ള രണ്ടു വാർത്തകൾ ഇവയാണു്.

    ഉദാഹരണം 1.
    "സിയാബ്‌" എന്ന വ്യക്തിയെ കുറിച്ചു നമ്മുടെ ബൂലോകം എന്ന blogൽ വന്ന അന്വേഷണ കുറിപ്പ് വളരെ പ്രാധാന്യം അർഹിക്കുന്നു. മലയാള പത്രങ്ങൾക്ക് കഴിയാത പോയ കർമ്മം ബ്ലോഗുകൾ അതി സമർത്ഥമായി നിർവഹിച്ചിരിക്കുന്നു എന്നതിനു് ഒരു നല്ല ഉദാഹരണം കൂടിയാണു്.

    ഉദാഹരണം 2.

    googleൽ വെറും ഒരു അന്വേഷണം നടത്തിയാൽ മനസിലാക്കാവുന്ന ഒന്നാണു് ഈ വാർത്തയുടെ സത്യാവസ്ഥ.
    ഹന്നാൻ ബിന്ത് ഹാഷിം എന്ന കുട്ടിയുടെ "അത്ഭുത പ്രതിഭ"യാണു് വാർത്ത. മതൃഭൂമിയാണു് ഈ വാർത്ത അവതരിപ്പിച്ചതു്. വാർത്തയുടെ നിചസ്ഥിധി ഇവിടെ

    എല്ലാ വാർത്തയും ഇതുപോലെ അന്വേഷിച്ചു തപ്പിയെടുക്കണം എന്നു പറയുന്നതും ശരിയല്ല. പക്ഷെ ചില കാര്യങ്ങൾ കേൾക്കുമ്പോൾ തന്നെ ഒരു നല്ല പത്രപ്രവർത്തകന്റെ കിഡ്ണി പ്രവർത്തിച്ചു തുടങ്ങണം.

    ഉദാഹരണം. മാളികവീട്ടിൽ ചെല്ലപ്പൻ ആശാരി അന്തരിച്ചു എന്ന വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ പത്ര പ്രവർത്തകൻ ഈ വാർത്ത ശരിയാണോ എന്നു forensic lab report അന്വേഷിച്ചു പോകണം എന്നു പറയുന്നതു് ശരിയല്ല. പക്ഷെ Albert Einstine കണ്ടെത്തിയ സിദ്ധാന്തം തെറ്റാണെന്നു ഒരു 15 വയസുകാരി പറയുമ്പോൾ അതു് ഏതെങ്കിലും സർവ്വകലാശാലയിലെ Department of Physics Professorഉമായി phoneൽ വിളിച്ചു "ഈ പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടോ സാർ" എന്നു ചോദിക്കാമായിരുന്നു. ഓഹ് അതെങ്ങന. ഇങ്ങനെ ഒരു Department നെ പറ്റി മുമ്പ് എപ്പോഴെങ്കിലും കേട്ടിട്ടു വേണ്ടെ.

    Monday, September 14, 2009

    Quality of our Democracy

    Gandhi park, Chalai, Trivandrum
    Gandhi park, Chalai, Trivandrum
    I wrote this comment on the Facebook Page of Koyamparambath Satchidanandan
    There has to be a fundamental shift in the way we Indians perceive


    the Government. Our nation was gripped in servitude to some form of superiority. Be it the feudal upper castes or land lords and kings. This sense of servitude was an advantage to the foreign traders who latter saw the opportunity and became imperial occupiers. Today our nation suffers from the very same sense of servitude and submission to a distant higher authority.

    The manifestation of the factor can be seen when we see how people clearly distinguish politics and politicians as an external superior entity, far removed from the lives of the general public. The fact that the entire democratic process is meant to represent the interests and goals of the people seem to be a distant concept. It is sad that the concept of "Them" and "Us" still perssist even within our democracy. It is we who elect these men and women to parliament in the first place. Centuries of unquestioned servitude to the superiors have simply blinded our vision of corruption and abuse.

    Change in the form of an amendment of the Constitution is in order. It should be a constitutional crime not to vote for the parliamentary election. Those who do not partake in this democratic process should be levied extra taxes or something to that effect. I would like to draw on some ancient Platonic concept of democracy when I say this: Those with more dependants should be allotted that many number of votes as well. Since one adult individual represents the interests of several minor individuals.

    The quality of our democracy varies from state to state. A large portion of our elected representatives are either corrupt, unqualified or under-qualified to effectively execute the job. Those who elect these individuals to power are also not exactly the 40% or so educated ones from our country. Hence the resulting picture at the parliament is a poor representation of our great nation. On the whole the performance of the Indian parliament ranges between mediocrity and a C-class tamil comedy. It is high time some tangible effort is made to increase the quality of our democracy by incentives and, if necessary, taxes.

    Sunday, August 30, 2009

    40 minutes of "nauseatalgia"*


    Extreme_Nostalgia


    കുറച്ചു ബ്ലോഗർമാർ ചേർന്ന് നിർമ്മിച്ച സിനിമയാണു് ഇതെന്നു കരുതി കണ്ടതാണു് ഈ ചിത്രം. സിനിമയെക്കുറിച്ചു പലരും ബ്ലോഗിൽ അഭിപ്രായം പ്രകടിപ്പിച്ചു. എന്റെ അഭിപ്രായം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു.

    Nostalgiaക്ക് കൈയ്യും കാലും മുളച്ചാൽ എന്തു സംഭവിക്കും? ലതാണു് ഇതു്. ഒരു ഗ്രാമം, പഴയ ഇല്ലം, ഒരമ്മ, ഒരച്ഛൻ കുറ്റി കാടുകൾ, ക്രിഷിക്കാർ, പാടങ്ങൾ, അടുപ്പു് കത്തിക്കൽ, ദോശ ഉണ്ടാക്കൽ, കുറേപ്പേരു് അങ്ങോട്ടും ഇങ്ങോട്ടും ചുമ്മ നടന്നു പോക്ക്. അദ്യത്തെ 30 മിന്നിറ്റ് ഇതു മാത്രമായിരുന്നു. അപ്പോഴേക്കും എനിക്ക് മതിയായി. പിന്നെ കുറേ ബ്ലോഗർമാർ ഉണ്ടാക്കിയ സിനിമയല്ലെ എങ്ങനെ വഴിയിൽ നിർത്തിയിട്ട് പോകും എന്നു കരുതി ബാക്കി കൂടെ കണ്ടു നോക്കി. അപ്പോഴാണു് മനസിലായതു് ഇതിൽ പ്രതീക്ഷക്ക് യാതൊരു കോ.. sorry, scopeഉം ഇല്ലാ എന്നു്. ഇതുപോലെ ഏകദശം ക്രിത്യം 1 ലക്ഷം മലയാളം സിനിമയെങ്കിലും ഞാൻ കണ്ടിട്ടുണ്ടാകും.

    Nostalgia-porn എന്നുവേണമെങ്കിൽ ഇതിനെ വിളിക്കാം. ഉടുപ്പിടാത്ത കുട്ടികൾ തോട്ടിൽ ചാടി കളിക്കൽ, മഞ്ചാടി കുരുപ്പറക്കൽ, മണ്ണിൽ നിന്നും ചില പക്കികളെ പിടിക്കൽ, കുപ്പിയിൽ മീൻ പിടിച്ചിടൽ, തുടങ്ങിയ സ്റ്റാന്റാർഡ് സീനുകൾ ഉൾപെടുത്താൻ മറന്നിട്ടില്ല. പിന്നെ ഒരു പശുവിനെ കണിച്ചിട്ടുണ്ടു്. തൊറപ്പ കൊണ്ടു മുറ്റം തുക്കുന്നതും കാണിച്ചിട്ടുണ്ടു്. കഴിഞ്ഞു. Nostalgiaക്ക് ഇതിൽ കൂടുൽ എന്തു വേണം? കേരളത്തിൽ ജനിച്ചു ജീവിച്ചു വളർന്ന 40 വയസുള്ള ഒരു ആവറേജ് മലയാളിയുടേ Nostalgia stock ഇത്രയോക്കെ തന്നെ.

    കേരളത്തിൽ കൊല്ലം മുതൽ തിരുവനന്തപുരം വരെയുള്ള ഇടങ്ങളിൽ ചാണകവെള്ളം തളിക്കൽ പോയിട്ട് വീട്ടിൽ പശുക്കൾ പോലും ഇന്നില്ല. അപ്പോൾ ഇതു് ഏതോ സാങ്കല്പിക ലോകത്തിലെ കഥയാവാനാണു് സാദ്ധ്യത. പിന്നെ ഇതു് ആയിരത്തി തൊള്ളായിരത്തി "അന്നു്" ഉണ്ടായ സംഭവത്തിന്റെ ഉഷ്പ്ളേരണത്തിൽ നിന്നുണ്ടായ ഗുഷ്മാളനം എന്നൊന്നും പറയല്ലും കാരണം ഈ ചിത്രത്തിൽ കാണുന്ന landline, digital switching വന്നതിനു ശേഷം ഉള്ള phone ആണു് ഉപയോഗിക്കുന്നതു്. അതായതു് 1985നു ശേഷം.

    അവസാനത്തെ 10 മിനിറ്റിൽ മാത്രമാണു് ഇതിൽ എവിടെയോ ഒരു കഥയുടെ എന്തരോ ഒരു "ലതു്" ഉണ്ടെന്നു തോന്നി തുടങ്ങിയതു്.

    പിന്നെ മിക്ക മലയാളം സിനിമകളിൽ കാണാറുള്ള പ്രശ്നങ്ങൾ ഈ ചിത്രത്തിലും കണ്ടു. കുട്ടികളുടെ dialogueകൾ കുട്ടികൾ സംസാരിക്കുന്ന പോലെയല്ല അനുഭവപ്പെട്ടതു്. കൃതൃമത്വം അനുഭവപ്പെട്ടു. ഇത്രയും ചളം ഒരു കഥയിൽ വളരെ മനോഹരമായി photography കൈകാര്യം ചെയ്തിട്ടുണ്ടു്. അവസാനത്തെ ചില നീണ്ട frameകൾ വളരെ രസകരമായി ചിത്രീകരിച്ചിട്ടുണ്ടു്.

    Sound recordingന്റെ മെച്ചം ആരും സാധാരണ ശ്രദ്ധിക്കാറില്ല. അതു് കുളമാകുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. Telephoneൽ കുട്ടിയോടു സംസാരിക്കുന്നതു് എന്താണെന്നു ആർക്കും മനസിലാകില്ല. രണ്ടു പേരും സംസാരിക്കുന്നതിന്റെ ഇടയിൽ കൊട്ടും പാട്ടും അല്പം കുറഞ്ഞിരുന്നു എന്നു് ആഗ്രഹിച്ചു. നടന്നില്ല. ഊത്തും പാട്ടും കാരണം മറ്റേയറ്റത്തു് കുട്ടിയുടെ അച്ചൻ ആണോ Citibankൽ നിന്നും credit card വില്ക്കാൻ വിളിക്കുകയാണോ എന്നു ഞാൻ സംശയിച്ചു. ഇനി ചെയ്യുമ്പം ഇത്തിരിക്കൂടി വാൾട്ടേജ് കൊടുത്തിട്ട് "ഗാമ്പ്ലിഫൈ" ചെയ്യാൻ മറക്കരുതു്.

    അതെല്ലാം പോട്ടെ. അപ്പോൾ എന്താണു് സന്ദേശം? ഒന്നുമില്ല. ചുമ്മ. Just 40 minutes of "nauseatalgia"
    അങ്ങനെ എന്റെ 40 മിനിറ്റും ഈ ഉരുപ്പടിയെ പറ്റി എഴുതിയ ഒരു മണിക്കൂറും പോയതു് മിച്ചം.

    The term "nauseatalgia" was coined by Rammohan Paliyath, the views expressed in this post are mine and does not imply endorsement by Rammohan Paliyath

    Monday, August 24, 2009

    പത്തു മിനിറ്റിൽ 68 പട്ടികളെ തിന്നു ലോക റെക്കോർഡ് സ്ഥാപിച്ചു


    paper 24-Aug-09 6-36-35 PM.bmp


    ഇതു ദേശാഭിമാനിയിൽ വന്ന വാർത്ത.

    ഇവിടെ മൂന്നു മണി കഴിഞ്ഞാൽ റെസറ്റാറന്റുകൾ എല്ലാം അടക്കും അപ്പോൾ ഇവിടെ ഷാർജ്ജ industrial areaയിലുള്ളവർക്ക് Epcco, Emarat പെട്രോൾ പമ്പുകളാണു ആശ്രയം.  5 ദിർഹം കൊടുത്താൽ നല്ല ഊക്കൻ hot dog ഉണ്ടാക്കി തരും.  അപ്പോൾ ഇത്രയും കാലം നമ്മളെല്ലാം പട്ടിയിറച്ചി തിന്നതു് മിച്ചം.

    ദേശാഭിമാനിയുടെ പത്ര ലേഖകനു hot dog എന്താണെന്നു അറിയില്ലായിരിക്കാം പക്ഷെ ഈ കോവർ കഴുതക്ക് ഇതെന്തു കുന്തമാണെന്നു google അമ്മച്ചിയോടെങ്കിലും ചോദിക്കാമായിരുന്നു. ചുമ്മ English വാർത്തകൾ internetൽ നിന്നും അതുപോലെ പകർത്തിയെഴുതിയാൽ പോരെ, ഇത്തിരി കിഡ്ണി കൂട വേണം.

    ലോകത്തു ഒരു ജോലിയും ചെയ്യാനുള്ള വിവരമില്ലാത്തവർക്ക് പറ്റിയ പണിയാണു് പത്രപ്രവർത്തനം എന്നു വീണ്ടു വീണ്ടും തെളിയിച്ചുകൊടുക്കുകയാണു് നമ്മുടെ പ്രിയ "സഗാക്കൾ"

    ഇനി ജീവിതത്തിൽ Hot Dog കണ്ടിട്ടില്ലാത്തവർ ഇവിടെ ഞെക്കി പഠിക്കുക. ദേശാഭിമാനിയുടെ editor ഇത്തിരി ബലം പ്ര്യോഗിച്ചു്  ഞെക്കുക.

    ദേശാഭിമാനി അടിച്ചുമാറ്റിയ original news story

    ഈ വാർത്ത എന്റെ ശ്രദ്ധയിൽ പെടുത്തിയതു് dotcompals പ്രശാന്ത്

    Unicode മലയാളത്തിൽ SMS സന്ദേശങ്ങൾ

    ഞാൻ മലയാളത്തിൽ SMS അയക്കാൻ ഒരു വഴി അന്വേഷിക്കുകയായിരുന്നു. അവസാനം ഒരു മാർഗം കണ്ടുകിട്ടി.
    Nokia S60 ഫോണുകളിൽ inidSMS എന്ന ഉപകരണം ഉപയോഗിച്ചു് വളരെ എളുപ്പം SMS സന്ദേശങ്ങൾ അയക്കാവുന്നതാണു്.

    UAEയിൽ ഉള്ള സുഹൃത്തുക്കൾക്ക് വേണ്ടി ചില കാര്യങ്ങൾ.
    1. ഇനി നിങ്ങളുടെ gmailൽ വരുന്ന മലയാളം സന്ദേശങ്ങളുടേ ആദ്യത്തെ ചില വരികൾ മലയാളം SMS ആയി ലഭിക്കാനും മാർഗ്ഗം ഉണ്ടു്. ഇതിനായി Etisalat ന്റെ internet connectionനും Mobile connection ഉണ്ടായിരിക്കണം.
    2. ആദ്യം gmailൽ നിങ്ങളുടേ മലയാളം email etsialat emailലേക്ക് forward ചെയ്യാൻ ഒരു filter നിർമ്മിക്കുക.
    3. Etisalatന്റെ webmailൽ നിന്നും ഒരു (Etisalat)mobile ഫോണിലേക്ക് email alerts അയക്കാൻ സംവിധാനം ഉണ്ടു്. അയച്ചു കഴിഞ്ഞ email delete ചെയ്യാനും settingsൽ സംവിധാനമുണ്ടു്. (Etisalatന്റെ email storage space വളരെ കുറവാണു്.)

    നിങ്ങളുടെ phoneൽ Gmail filterന്റെ ക്രമീകരണം അനുസരിച്ചു് മലയാളം SMS ലഭിക്കുന്നതായിരിക്കും.


    Scr000003


    Scr000006

    Thursday, August 20, 2009

    വള്ളിക്കുന്നിന്റെ anti-american "pig flu"


     http://kaippally.com/wp-content/uploads/2009/08/Flu_und_legende_color_c1.jpg


    ബഷീർ വള്ളിക്കുന്നിന്റെ ലേഖനങ്ങൾ ഞാൻ സ്ഥിരം വായിക്കാറുള്ളതാണു്. ബഷീർ സാഹിബിന്റെ സായിപ്പ് വിരോധം നമുക്ക് നേരത്തെ അറിയാവുന്നതാണു്.

    അദ്ദേഹത്തിന്റെ ഈ ലേഖനത്തിൽ ആങ്കലയ ഭാഷയിൽ മലയാളിക്കുള്ള പാണ്ഡിത്യം പോര എന്നാണു് വ്യക്തമാക്കുന്നതു്. അതിനാൽ H1N1 എന്നതിനു പകരം "pig flu" എന്നു തന്നെ അതിനെ വിളിക്കണം എന്നാണു് അദ്ദേഹം പറയുന്നതു്. 10 വർഷം schoolൽ പഠിച്ച അർക്കും swineഉം pigഉം ഒന്നാണു് എന്ന കാര്യം ബഷീർ സാഹിബിനു് അറിയമോ എന്നറിയില്ല.

    പന്നിയെ swine, hog, pig, boar എന്നെല്ലാം ഇം‌ഗ്ലീഷിൽ പറയും. ഇനി മലബാറിലുള്ള സഹോദരന്മാർക്ക് അതറിയില്ല എന്നാണോ ബഷീർ സാഹിബ് ഉദ്ദേശിച്ചതു്?

    രോഗത്തെ പന്നി പനി എന്നുവിളിച്ചാലും pig flu എന്നുവിളിച്ചാലും virus H1N1 തന്നെ. മാത്രമല്ല പന്നി ഇറച്ചി ഭക്ഷിച്ചതുകൊണ്ടു് H1N1 പിടിപെടില്ല എന്നാണു പഠനങ്ങൾ പറയുന്നു്. Key Facts about Swine Influenza (Swine Flu) ആ കാര്യത്തിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നു എങ്കിൽ UAEയിൽ പന്നി ഇറച്ചി നിരോധിക്കുമായിരുന്നു.

    H1N1 എന്നതു മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്ന virusനു് കൊടുത്ത പേരാണു്. അപ്പോൾ പന്നിയും പോത്തും ഇല്ലാതെ തന്നെ ഈ രോഗം പകരും. ഈ അവസരത്തിൽ വസ്തുനിഷ്ടമായ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു പകരം H1N1 എന്ന ഈ രോഗത്തെ ബഷീർ സാഹിബ് രാഷ്ട്രീയവല്ക്കരിക്കാൻ ശ്രമിക്കുകയാണു്.

    സാധാരണ മലപ്പുറം, കോഴിക്കോടു്, ഗൾഫ് രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാദ്ധ്യമങ്ങളിലാണു് ഇതുപോലുള്ള anti-western ലേഖനങ്ങൾ അധികവും പ്രത്യക്ഷപ്പെടാറുള്ളതു് പക്ഷെ ബഷീർ സാഹിബിന്റെ ഈ ബ്ലോഗും ആ നിലവാരത്തിലേക്ക് പോകുന്നതു് കഷ്ടമാണു്.

    Saturday, August 15, 2009

    രക്തരഹിത "ശസ്ത്രക്രിയ"

    _cwm4379-edit[1]

    Homeopathy, psychic healing, തുടങ്ങിയ തട്ടിപ്പുകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ ചെറുപ്പക്കാരനാണു് Brian Brushwood എന്ന മാന്ത്രികൻ.

    ഈ videoയിൽ അദ്ദേഹം പണ്ടു philipinesലും thailandലും പിന്നെ ഇന്ത്യയിലും പ്രചാരത്തിലായ രക്തം ചൊരിയാത്ത "ശസ്ത്രക്രിയയുടെ" രഹസ്യം വിശതീകരിക്കുന്നു.

    സാധാരണ മാന്റ്രികരിൽ നിന്നും വളരെ വ്യതസ്തനാണു് Brian. അന്ധവിശ്വാസവും pseudo-scienceഉം സമൂഹത്തിൽ നിന്നും അകറ്റാൻ അദ്ദേഹം അനേകം TV പരിപാടികളിൽ പരിപാടികൾ അവതരിപ്പിക്കാറുണ്ടു്. എന്തുകൊണ്ടും James Randiക്ക് ഒരു പിൻഗാമി.



    കേരളത്തിലെ "ഫ്രാഡു" മുസില്യാക്കാന്മാരും സ്വാമികളും ഈ ചെറുപ്പക്കാരന്റെ ശിഷ്യൻ ആകുന്നതു് എന്തുകൊണ്ടും നന്നായിരിക്കും.

    Friday, August 14, 2009

    ഇന്നു ഈ ബ്ലോഗിനു് അഞ്ചു വർഷം തികയുന്നു.


    1996ൽ ആണു ഞാൻ Internet ഉപയോഗിച്ചു തൂടങ്ങിയതു്. August 14 2004നാണു ഞാൻ ആദ്യമായി ഒരു മലയാളം blog എഴുതി തുടങ്ങുന്നതു്. അന്നൊന്നും ഇതു് വായിക്കാൻ ആരുമില്ലായിരുന്നു. ഏതാണു് പതോ പതിനഞ്ചോ പേർക്ക് മാത്രമെ മലയാള Unicode എന്ന കുന്ത്രാണ്ടത്തെ പറ്റി വിവരം പോലും ഉണ്ടായിരുന്നുള്ളു.


    എന്തായാലും ഈ Blog എഴുതി തുടങ്ങിയിട്ട് ഇന്നു 5 വർഷം തികയുകയാണു്. ശരിക്കും പറഞ്ഞാൽ ഞാൻ മലയാളത്തിൽ എഴുതാൻ പഠിച്ചതു് ഈ ബ്ലോഗിലൂടേയാണു്. സംശയമുണ്ടെങ്കിൽ എന്റെ ആദ്യകാല പോസ്റ്റുകൾ വായിച്ചു നോക്കു. ബോധമുള്ളവർ അതു വായിച്ചാൽ ഉള്ള ബോധം നശിച്ചു് നിലത്തു് വീഴും. പക്ഷെ ബോധം ഇല്ലാത്തവർ അതു് വായിച്ച് അല്പം ബോധം വെക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾക്കായി എന്തെല്ലാം നല്ല നല്ല വഴക്കുകൾ സമ്മാനിച്ചു് എത്ര പേരെ തെറിവിളിച്ചു. എത്ര നല്ല രസകരമായ അഞ്ചു വർഷങ്ങൾ.


    ബൈബിൾ ഉണ്ടാക്കി കഴിഞ്ഞതിന്റെ സന്തോഷം പങ്കു വെക്കാനാണു് ഈ ബ്ലോഗ് തുടങ്ങുന്നതു്. അന്നു് ഈ ബ്ലോഗിന്റെ പേരു് "ഭാഷ്യം" എന്നായിരുന്നു. അധികം വൈകാതെ തന്നെ മലയാളം ബ്ലോഗിങ്ങ് ജനം ശ്രദ്ധിച്ചു തുടങ്ങി. മലയാളം Blogosphere ഒരു പ്രസ്ഥാനമായി മാറുകയുണ്ടായി. അതിന്റെ ഒരു മൂലയിൽ മാറി നിന്നു നോക്കി രസിക്കാൻ കഴിഞ്ഞ 5 വർഷമായി എനിക്കു് കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം തോന്നുന്നു. നിരവധി കാരണങ്ങൾ ഉണ്ടായിട്ടും ബ്ലോഗ് പൂട്ടിക്കെട്ടാതെ പിടിച്ചു നിന്നതിനു് കാരണം നിങ്ങളെല്ലാം തന്നെയാണു്. എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കൾ. എന്റെ ബ്ലഗാക്കൾ.

    ഈ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട ചില ലേഖനങ്ങൾ തിരഞ്ഞെടുത്ത് Link കൊടുക്കണം എന്നുണ്ടായിരുന്നു. അതു ഞാനായിട്ട് ചെയ്യുന്നതു് ശരിയല്ല എന്നു് തോന്നി ചെയ്യുന്നില്ല.

    നന്ദി.

    Wednesday, August 12, 2009

    സ്വകാര്യത നിയമം

    Privacy_Lock_300_jpg[1]

    ഇന്ത്യൻ നിയമാവലിയിൽ  എഴുതിച്ചേർക്കാൻ വിട്ടുപോയ ഒന്നാണു് സ്വകാര്യത നിയമങ്ങളും വിവര സംരക്ഷണ നിയമങ്ങളും. ഒരു വ്യക്തിയുടെ അനുമതി ഇല്ലാതെ മാദ്ധ്യമങ്ങൾക്ക് എന്തെല്ലാം പ്രസിദ്ധീകരിക്കാം എന്നു് വ്യക്തമായ ഒരു് കാഴ്ച്ചപ്പാടില്ല. സ്വകാര്യത ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടായിരിക്കാം വാർത്താ പത്രങ്ങളും മാദ്ധ്യമങ്ങളും (പ്രായപൂർത്തി ആയവരായാലും അല്ലെങ്കിലും) വ്യക്തികളുടെ ഊരും പേരും പരസ്യപ്പെടുത്തുന്നതു. H1N1 രോഗം പിടിപെട്ടു ഒരു തിരുവനന്തപുരം സ്വദേശി മരിക്കുകയുണ്ടായി. ഈ വ്യക്തിയുടെ പൂരവ്വ സ്ഥിധിയും, രോഗവിവരങ്ങളും, ഊരും പേരു് പ്രസിദ്ധീകരിക്കാൻ ചാനലുകൾക്കും പത്രങ്ങൾക്കും യാതൊരു നിബന്ധനയും ഇല്ലത്തതിന്റെ കാരണവും ഇതാണു്. പേരു് പറയാതെ തന്നെ വാർത്ത അവതരിപ്പിക്കാം.

    പത്രങ്ങളിൽ സ്ഥിരമായി കാണാറുള്ള ചിത്രങ്ങളിൽ ഒന്നാണു് കുറ്റവാളികൾ എന്ന് പോലിസ് സംശയിക്കുന്നവരെ ഷർട്ടില്ലാതെ നില്കുന്ന ഫോട്ടോകൾ. എന്താണു് ഈ പ്രഹസനത്തിന്റെ ഉദ്ദേശം? കുറ്റം ചെയ്തു എന്നു തെളിയിക്കേണ്ടതു് കോടതിയല്ലെ? അങ്ങനെ കോടതിയിൽ ഹാജരാക്കുന്നതിനു് മുമ്പ് പരസ്യമായി ഒരു വ്യക്തിയെ ഈ വിധത്തിൽ അപമാനിക്കുന്നതു് ഏതു് നിയമത്തിന്റെ ഭാഗമായിട്ടാണു്.  കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതു് പ്രതികാരം തീർക്കുന്നതിന്റെ ഭാഗമായിട്ടാണു് മാദ്ധ്യമങ്ങൾ കാണുന്നതെന്നു തോന്നുന്നു.

    ഒരു വ്യക്തിയുടെ medical records കേരളത്തിലെ ആശുപത്രികളിൽ എത്രമാത്രം സുരക്ഷിതമാണെന്നും നമ്മൾ ആലോചിക്കേണ്ടി ഇരിക്കുന്നു. രോഗികളുടേ വിവരങ്ങൾ ആശുപത്രികൾ ഈ വിധത്തിൽ പരസ്യപ്പെടുത്തുന്നതു് തടയാൻ നിമങ്ങൾ ഉണ്ടോ?

    Friday, August 07, 2009

    മലയാളം domain Names

    മലയാളം domain Names active ആയി.

    ദാണ്ടെ എന്റെ സ്വന്തം domain name.

    www.കൈപ്പള്ളി.com

    Thursday, August 06, 2009

    ഇന്ത്യൻ പോലീസ് സേനകളുടെ അവസ്ഥ

    2008_India_Police1
    Image Courtesy Human Rights Watch http://www.hrw.org/en/asia
    1. Uttar Pradesh accounts for highest fake shootouts
    2. Indian police accused of abuses
    3. Rights group alleges Indian police abuses
    4. India’s ‘Colonial’ Police Weaken Rule of Law, Rights Groups Say
    5. Indian police culture breeds brutality: report
    6. Rights group: Indian police need overhaul
    7. Human Rights Watch Labels Indian Police Anachronistic, Abusive Force

    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും പോലിസുകാരുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണു് വിദേശ പത്രങ്ങൾ പറയുന്നതു്.

    ഇതിനോടൊപ്പം അഴിമതി, കൈക്കൂലി, വ്യാജ ഏറ്റുമുട്ടലുകൾ, ജനങ്ങളെ എവിടെ വെച്ചു കണ്ടാലും അസഭ്യവർഷം നടത്തുക, അങ്ങനെ ഒരുപാടു് ആരോപണങ്ങൾ മലയാള പത്രങ്ങളിൽ സ്ഥിരം വായിക്കാറുള്ളതുമാണു്.

    പോലീസുകാരായി ജോലി ചെയ്യുന്നവർ ജന്മന ക്രൂരരും ദുഷ്ടന്മാരും ഒന്നുമല്ല എന്ന നമുക്ക് അനുമാനിക്കാം. അപ്പോൾ ഈ പ്രശ്നം പരിഹരിക്കാവുന്നതെയുള്ളു.

    പോലീസ് സേനയെ മാത്രം കുറ്റം പറഞ്ഞിട്ട് എന്തു കാര്യം. പോലിസ് സേനക്ക് ശരിയായ വേദനവും ആവശ്യത്തിനുള്ള ആധുനിക ഉപകരണങ്ങളും പരിശീലനങ്ങളും സർക്കാർ നൾഗുന്നില്ല. ഇതൊന്നും ഇല്ലാതെ ബിഹാറിലും ഉത്തർപ്രദേശിലുമുള്ള പോലീസുകാർ എല്ലാം NYPD യുടെ നിലവാരം പുലർത്തണം എന്നു വാശിപിടിക്കുന്നതു് ശരിയല്ല.

    ഇതിനുള്ള പരിഹാരം പോലീസ് സേനക്കുളിൽ നിന്നുതന്നെ ഉണ്ടാകും എന്നു് തോന്നുന്നില്ല.  അപ്പോൾ പ്രശ്നത്തിനുള്ള പരിഹാരം എവിടെ?
    സർക്കാർ തന്നെ ഇടപെട്ട് ഒരു ശുദ്ധികലശം നടത്തേണ്ടിയിരിക്കുന്നു. സർക്കാർ ഇടപെടണമെങ്കിൽ സർക്കാറിനെ സ്ഥാപിക്കുന്ന ജനങ്ങൾ ബോധവാന്മാരാകണം. മുകളിൽ കൊടുത്തിരിക്കുന്ന വാർത്തകൾക്ക് ഇന്ത്യയിലെ പത്രങ്ങളോ ജനങ്ങളോ പ്രാധാന്യം കൊടുക്കാറില്ല. അവിടെ തന്നെയാണു് പ്രശ്നം.

    ഇന്ത്യൻ പോലീസ് സേനകളുടെ അവസ്ഥ

    1. Uttar Pradesh accounts for highest fake shootouts
    2. Indian police accused of abuses
    3. Rights group alleges Indian police abuses
    4. India’s ‘Colonial’ Police Weaken Rule of Law, Rights Groups Say
    5. Indian police culture breeds brutality: report
    6. Rights group: Indian police need overhaul
    7. Human Rights Watch Labels Indian Police Anachronistic, Abusive Force
    ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും പോലിസുകാരുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണു് വിദേശ പത്രങ്ങൾ പറയുന്നതു്.

    ഇതിനോടൊപ്പം അഴിമതി, കൈക്കൂലി, വ്യാജ ഏറ്റുമുട്ടലുകൾ, ജനങ്ങളെ എവിടെ വെച്ചു കണ്ടാലും അസഭ്യവർഷം നടത്തുക, അങ്ങനെ ഒരുപാടു് ആരോപണങ്ങൾ മലയാള പത്രങ്ങളിൽ സ്ഥിരം വായിക്കാറുള്ളതുമാണു്.

    പോലീസുകാരായി ജോലി ചെയ്യുന്നവർ ജന്മന ക്രൂരരും ദുഷ്ടന്മാരും ഒന്നുമല്ല എന്ന നമുക്ക് അനുമാനിക്കാം. അപ്പോൾ ഈ പ്രശ്നം പരിഹരിക്കാവുന്നതെയുള്ളു.

    പോലീസ് സേനയെ മാത്രം കുറ്റം പറഞ്ഞിട്ട് എന്തു കാര്യം. പോലിസ് സേനക്ക് ശരിയായ വേദനവും ആവശ്യത്തിനുള്ള ആധുനിക ഉപകരണങ്ങളും പരിശീലനങ്ങളും സർക്കാർ നൾഗുന്നില്ല. ഇതൊന്നും ഇല്ലാതെ ബിഹാറിലും ഉത്തർപ്രദേശിലുമുള്ള പോലീസുകാർ എല്ലാം NYPD യുടെ നിലവാരം പുലർത്തണം എന്നു വാശിപിടിക്കുന്നതു് ശരിയല്ല.

    ഇതിനുള്ള പരിഹാരം പോലീസ് സേനക്കുളിൽ നിന്നുതന്നെ ഉണ്ടാകും എന്നു് തോന്നുന്നില്ല.  അപ്പോൾ പ്രശ്നത്തിനുള്ള പരിഹാരം എവിടെ?
    സർക്കാർ തന്നെ ഇടപെട്ട് ഒരു ശുദ്ധികലശം നടത്തേണ്ടിയിരിക്കുന്നു. സർക്കാർ ഇടപെടണമെങ്കിൽ സർക്കാറിനെ സ്ഥാപിക്കുന്ന ജനങ്ങൾ ബോധവാന്മാരാകണം. മുകളിൽ കൊടുത്തിരിക്കുന്ന വാർത്തകൾക്ക് ഇന്ത്യയിലെ പത്രങ്ങളോ ജനങ്ങളോ പ്രാധാന്യം കൊടുക്കാറില്ല. അവിടെ തന്നെയാണു് പ്രശ്നം.

    ഹിറോഷിമ

    രണ്ടാം ലോക മഹായുദ്ധത്തിനു് തിരശീല ഇടുന്നതിനായി അമേരിക്ക ജപ്പാനിലെ ഹിറോഷിമ നഗാത്തിനു് മുകളിൽ അവർ പുതുതായി വികസിപ്പിച്ചെടുത്ത ഒരു് ആയുധം പ്രയോഗിച്ചു. രണ്ടു് ലക്ഷം മനുഷ്യ ജീവൻ അവസാനിച്ചു.

    ഇന്നു് ആ ദിനത്തിന്റെ 64ആം വാർഷികം.





    Tuesday, August 04, 2009

    പ്രബുദ്ധ കേരളം മുന്നോട്ട്...

    ഇത്തിരി പഴയ വാർത്തയാണെങ്കിലും ഞാൻ ഇതു് ഇപ്പോഴാണു് കാണുന്നതു്. കാണാത്തവർക്കായി വീണ്ടും ഇവിടെ പങ്കുവെക്കുന്നു.



    പക്ഷെ അമ്മച്ചിയുടെ താളബോധം സമ്മതിച്ചു കോടുത്തേ പറ്റു.

    Malayalam support on Nokia. Now!

    Open Letter to Nokia

    Hey guys,

    I belong to a state in India, called Kerala. I am writing this in English so some of you can read and understand the urgency of the hour. We Malayalees are a bunch of very industrious and creative folks. I think there are about 35 million of us. That's twice as much as the Netherlands. Yet Dutch is a language supported on most of your handsets. Malayalam is not. Quite a few Malayalees actually work in your offices and development centres all over the world.

    The Malayalam edition of wikipedia has over 10,000 articles making it the highest number for any Indian language after Telugu. There are over one million Malayalees who communicate in Malayalam via Blogs, Facebook and Twitter. Yet you seem totally oblivious to our existence. Over five million Malayalees are wealthy expatriates who have enough money to buy mobile phones for themselves, their kids and their pet dogs. So there need not be any doubts about the buying power of Malayalees.

    Kerala is a young, vibrant and exciting place with over 10 million mobile handset users. Most of them buying your products. And this number is increasing by the minute. However very few of those handsets allow communication in Malayalam. As far as I know none of the high end business phones support Malayalam as a communication Language. They communicate using latin characters, which does not even come close to a proper solution. We cannot be forced into using English or Latin to express our deepest emotions. Our songs of love and grief are not in written English. Our hymns and lamentations were not written in English. Our martyrs did not sing their songs of revolt in English. They were written in our beautiful Malayalam script. We have a right to use our language to communicate at least within our own soil. We demand freedom of expression.

    All we ask of you is to write a simple rendering engine to support indic-unicode and include it in all new Models of Nokia sold in India. I am sure this can't be difficult for you guys. I for one will gladly promote your handsets.

    Help us win our freedom. Help us communicate.

    Malayalam support on Nokia. Now!

    Cheers.

    മലയാള മങ്ക: wikiയിൽ

    കോഴിയും, അടും, മാടും പോലെ സ്ത്രീയും വെറും ഒരു കച്ചട വസ്തുവായി മലയാളി കരുതി തുടങ്ങിയതു് ഇന്നും ഇന്നലയുമൊന്നുമല്ല. വളരെ പണ്ടു മുതലെ അവൻ അവളെ അങ്ങനെ തന്നെയാണു് കരുതിയതു്.

    മലയാളം Wikipediaയിൽ ഇനിയും പൂരിപ്പിക്കാത്ത ഭാഗങ്ങൾ തപ്പുകയായൊരുന്നു. അപ്പോഴാണു് ഞാൻ അതു് കണ്ടതു്. ചില മലയാളം പഴഞ്ചൊല്ലുകള്‍

    "പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍"
    "പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും"
    "നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും"
    "പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു"
    "പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി"
    "പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌"
    "അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല"
    "പെണ്‍ബുദ്ധി പിന്‍ബുദ്ധി"
    "സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും"
    "പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി"
    "നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം"
    "നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം"
    "അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം"
    "നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും"
    "അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും"
    "പുത്തനച്ചി പുരപ്പുറം തൂക്കും"
    "അടുക്കളപ്പെണ്ണിനു അഴകു വേണമോ?"
    "അടുക്കള പിണക്കം അടക്കി വയ്ക്കണം"


    ഭാഷയുമായി അത്ര പരിചയമില്ലാത്തതിനാൽ ഇതിൽ പല proverbsഉം ആദ്യമായിട്ടാണു് ഞാൻ വായിക്കുന്നതു്. സ്ത്രീകളെ കുറിച്ചുള്ള ചൊല്ലുകളിൽ മിക്കതും വെറും sexist ആയിട്ടുളതായി എനിക്ക് തോന്നി. കേരളത്തിലെ sexual discriminationന്റെ ആധാരം മലയാളിയുടെ സംസ്കാരത്തിൽ ഒളിഞ്ഞു കിടക്കുകയാണു്. എന്തായാലും മലയാളിയുടെ ധാരണ വളരെ വിത്യസ്തം തന്നെ. ഈ വരികൾ മലയാളിയുടേ പൊതു ധാരണകളുടെ സംക്ഷുപ്ത രൂപമായി കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. വെറുതെയാണോ കേരളത്തിൽ പീഠനത്തിനു് ഇരയായവരുടെ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നതു്.

    ഇതിൽ ഏറ്റവും രസം മറ്റൊന്നുമല്ല: കേരളത്തിലും വിദേശത്തും feminist എന്ന label നെറ്റിയിലും പൃഷ്ടത്തിലും ഒട്ടിച്ചു നടക്കുന്ന ഒരുത്തിപോലും ഇതൊന്നും വയിച്ചിട്ടില്ല എന്നു മനസിലായി. അല്ലെങ്കിൽ വായിച്ചിട്ടും പ്രതികരിക്കുന്നില്ല. വേറെ ഏതു് ഭാഷയിൽ ഏതു് വർഗ്ഗത്തെ കുറിച്ച് ഇത്രയും തറയായി എഴുതിയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിധി?

    Sunday, August 02, 2009

    പ്രാർത്ഥനയുടെ ഫലം

    പ്രമേഹ രോഗിയായ മകളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം അന്ധവിശ്വാസിയായ അച്ഛനും ബന്ദുമിത്രാതികൾ രോഗിയുടെ ചുറ്റും വളഞ്ഞു നിന്നു ദൈവത്തിനോട് പ്രാർത്ഥിച്ചു. സംഭവം നടക്കുന്നതു് അന്ധവിശ്വാസത്തിന്റെ head quarters ആയ കേരളത്തിൽ ഒന്നുമല്ല. അമേരിക്കയിൽ വിസ്കോൺസിൻ സ്റ്റേറ്റിലാണു. 47 വയസുകാരനായ ന്യൂമനും ഭാര്യ ലെയ്ലാനിയും മിക്കവാറും 25 വർഷം കമ്പിയെണ്ണേണ്ടി വരും.

    ഈ നൂറ്റണ്ടിലും എന്തുകൊണ്ടാണു് ഇതു് സംഭവിക്കുന്നതു്. അമേരിക്ക പോലൊരു വികസിത രാജ്യത്ത് ഇന്നും ഇത്തരം വാർത്തകൾ ഉണ്ടാകുന്നുണ്ട് എന്നറിയുമ്പോൾ ലോകം ഇനിയും എത്രമാത്രം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്നു ഓർത്തുപോകുന്നു.

    ABC News
    BBC News
    Wisconsin Radio
    Associated Press (via Youtube)

    Thursday, July 30, 2009

    Facebookൽ Privacy Settings

    Facebookൽ നിന്നും പരിചയമില്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യാം.

    ഞാൻ facebook ഉപയോഗിക്കുന്നതു് വർഷങ്ങളായി അടുത്തു പരിചയമുള്ളവരുമായി സൌഹൃദം പങ്കുവെക്കാനാണു്. അതുതന്നെയായിരിക്കും ഭൂരിഭാഗം ആൾക്കാരും ചെയ്യുന്നതു് എന്നു തോന്നുന്നു.

    ബ്ലോഗിലും മറ്റു internet മാദ്ധ്യമങ്ങളിലും നിന്നും ഉണ്ടാകുന്ന സൌഹൃദങ്ങൾ വളരെ കരുതലോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണു്. അതുകൊണ്ടുതന്നെ friendship ചോദിച്ചു വരുന്ന എല്ലാവരേയും Friends ആയി ചെർത്തുകഴിഞ്ഞാൽ സ്വകാര്യമായ വിവരങ്ങളും family photosഉം എല്ലാവരുമായി പങ്കുവെക്കേണ്ടി വരും.

    Facebookൽ സുഹൃത്തുക്കളെ ഒന്നിലധികം listകളിലായി മാറ്റാൻ കഴിയും. ഉദാഹരണം: School, Work, Blog, Aquaintance എന്നിങ്ങനെ.
    ഈ listകൾ ഇടതുവശത്തു കാണുന്ന panelൽ കാണാം. ഇവിടെ blogൽ മാത്രം പരിചയമുള്ളവർക്കായി "Blog" എന്നൊരു List നിർമിക്കുക. അതിൽ അവരെ എല്ലാം നീക്കം ചെയ്യുക.

    ഇനി മുകളിൽ വലതു്വശത്തു കാണുന്ന Settings > Privacy Settingsൽ പോവുക. ആദ്യം കാണുന്ന profileൽ click ചെയ്യുക.
    Personal Info > Customise തിരഞ്ഞെടുക്കുക.
    "Except These people" എന്ന fieldൽ click ചെയ്യുമ്പോൾ നേരത്തേ നിർമിച്ച "Blog" എന്ന list പ്രത്യക്ഷമാകും. "Okay" click ചെയ്ത ശേഷം, "Save Changes"ൽ അമർത്തുക. ഇനി മുതൽ സ്വകാര്യമായ ഒന്നും "Blog" ലിസ്റ്റിൽ പെട്ടവർ കാണില്ല.

    ഇതേ രീതിയിൽ തന്നെ സ്വകാര്യ Photo Albumങ്ങളും "Blog" Listൽ പെട്ടവരിൽ നിന്നും നിരോധിക്കാൻ കഴിയും.


    Wednesday, July 29, 2009

    Pantഇട്ട സ്ത്രീയേ ഷറിയാ കോടതി ശിക്ഷിക്കാൻ തീരുമാനിച്ചു.

    Trousers ധരിച്ചതിനു് ഐക്യരാഷ്ട്ര സമാധാന ദൌത്യത്തിലെ അംഗമായ ലുബ്ന അഹ്മദ് ഹുസൈൻ എന്ന സ്ത്രീയെ സുടാനിലെ ഷാറിയ കോടതി 40 ചാട്ടവാർ അടി വിധിക്കാൻ സാദ്ധ്യത

    Sudanese woman faces 40 lashes for wearing trouser

    Sudan 'trousers trial' adjourned

    Woman faces 40 lashes for wearing pants

    Sunday, July 19, 2009

    Anonymity വരുത്തി വെച്ച വിന

    സാധാരണ മലയാളം ബ്ലോഗിൽ നടക്കുന്ന ചളം പരിപാടികളിൽ ഒന്നും ചെന്നു തല വെക്കരുത് എന്നു കരുതി ഇരിക്കുമ്പോഴാണു എന്റെ തലയിൽ ഒരു വിവരദോഷി കുത്തീരുന്നു തൂറാൻ തീരുമാനിച്ചതു. അവന്റെ ബ്ലോഗിൽ താഴെ കൊഡുത്തിരിക്കുന്ന comment ഇട്ടിരുന്നതാണു്, പക്ഷെ ബ്ലഗാക്കന്മാർ ചേർന്നു commentി commentി അവൻ post എല്ലാം deletി. ഇനി അതൊന്നും മഷി ഇട്ടു നോക്കിയാൽ പോലും സാധാരണ ബ്ലഗാക്കന്മാർ (casual bloggers) കാണില്ല. അതുകൊണ്ടു മാത്രമാണു ഈ കമന്റു് ഞാൻ ഇവിടെ വീണ്ടും. ഇതു ഇവിടെ ഇടുന്നതുകൊണ്ടു അഗ്നിവേഷ് എന്ന ബ്ലോഗറിനേ ഒരു വിധത്തിലും കൂടുതൽ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നു ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ. ഈ സംഭവം ഞാനും മലയാളം ബ്ലോഗും മറക്കാതിരിക്കാനാണു ഞാൻ ഇവിടെ വീണ്ടും എഴുതിവെക്കുന്നതു്.
    ---------------------------------------------------------------------

    രണ്ടു മാസം മുമ്പ് ഞാൻ പണ്ടെഴുതിയ ഒരു postൽ അഗ്നിവേശ് എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകൾ ഇട്ടിരുന്നു. അതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകൾ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങൾക്കെല്ലാർക്കും അറിയാം. അതൊന്നും ഞാൻ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി. അതെല്ലാം ഞാൻ delete ചെയ്തിട്ട് അദ്ദേഹത്തിനു് വളരെ സൌമ്യമായി ഒരു mail അയച്ചു:

    എനിക്ക് അദ്ദേഹത്തെ അറിയില്ല എന്നും, അദ്ദേഹവുമായി യാതൊരു പ്രശ്നവും ഇല്ലാത്ത സ്ഥിധിക്ക് ഈ വിധത്തിലുള്ള ഏർപ്പാടു് അവസാനിപ്പിക്കുന്നതാണു ഉചിതം എന്നും പറഞ്ഞു. ഇല്ലാത്തപക്ഷം ഞാൻ അദേഹത്തിനെ കണ്ടുപിടിച്ചു് തക്കതായ പഠം പഠിപ്പിക്കും എന്നും പറഞ്ഞു.

    പാഠം പഠിപ്പിക്കും എന്നു പറഞ്ഞതു് കക്ഷിക്ക് ഇഷ്ടമായില്ല എന്നു തോന്നുന്നു. സ്തയമായിട്ടും നല്ല ഉദ്ദേശത്തോടുകൂടിയാണു് പറഞ്ഞതു് എന്നു കക്ഷിക്ക് മനസിലായില്ല. ഉടൻ തന്നെ കക്ഷി എനിക്ക് ഒരു mail അയച്ചു. അതു വായിച്ചതോടെ ഇതു് ഒരു വഴിക്ക് പോകുന്ന വണ്ടിയല്ല എന്നു ഉറപ്പിച്ചു. പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു.

    എന്റെ പക്കലുള്ള വിവരങ്ങളോടൊപ്പം ഞാൻ കേരള പോലീസിന്റെ Hi-tech Cyber crime cellൽ പരാതി കൊടുത്തു. ഒടുവിൽ 17-July-2009ൽ കക്ഷി പിടിയിലായ വിവരം ഞാൻ അറിഞ്ഞു. ഞാൻ Cyber crime cellൽ വിളിച്ച് case ഒന്നും charge ചെയ്യണ്ട, വെറുതെ ഒന്നു ഉപദേശിച്ച് വിടാൻ പറഞ്ഞു.

    അജ്ഞാതചര്യ വളരെ നല്ല ഒരു കാര്യമാണു്. പറയാനുള്ള കാര്യങ്ങൾ ഭയമില്ലാതെ വിളിച്ചുപറയാനുള്ള അവകാശം. ആ അവകാശത്തിനു ചില നിബന്ധനകൾ ഉണ്ടു. വ്യക്തികളെ അസഭ്യം പറയാനുള്ളതല്ല ആ അവകാശം. അഫ്നിവേശ് അതു തെറ്റിച്ചു.

    അത്ര തന്നെ.

    -------------------------------------

    Friday, July 17, 2009

    ഞാൻ കണ്ട ബെയ്ജിങ്ങ് - Part 4


    മിങ് സാമ്രാജ്യത്തിന്റെ ഏറ്റവും പ്രശസ്തനായാ ചക്രവർത്തിയായിരുന്നു ശ്രീ യോങ്ങ്-ലെ (1402-1424). ആളു ചില്ലറക്കാരനല്ലായിരുന്നു. വീരശൂര പരാക്രമിയും ആയിരത്തിലേറെ ഭാര്യമാരുടെ ഏക ഭർത്താവുമായിരുന്നു. യോങ്ങ്-ലെ ഭരിച്ചിരുന്ന കാലം അനേകം യാത്രകൾ കടൽ മാർഗം ആഫ്രിക്കയിലേക്കും, ഇറാനിലേക്കും(പെർഷ്യ), ഇന്ത്യയിലേക്കും സംഘടിപ്പിച്ചിരുന്നു.



    ചരിത്രത്തിലേ ഏറ്റവും വലിയ പായ് കപ്പലുകൾ ഈ യത്രയിൽ ഉപയോഗിച്ചിരുന്നു. സെങ്ങ് ഹേ (Zeng He) ആയിരുന്നു ഈ യാത്രകൾ നയിച്ചിരുന്നതു്. പുള്ളി കൊല്ലത്തും കോഴിക്കോട്ടും ചുമ്മ ചുറ്റിതിരിഞ്ഞു എന്നാണു ചരിത്ര രേഖകൾ പറയുന്നതു്. അപ്പോൾ കൊല്ലം അന്നും പ്രസിദ്ധമായിരുന്നു.


    യോങ്ങ്-ലെ മരിച്ച ശേഷം ഒരു ഗമണ്ടൻ ശവകുടീരം പണിയിപ്പിച്ചു. മിങ്ങ് ചക്രവർത്തിമാരുടെ സ്മാരകങ്ങൾ


    ബെയിജിങ്ങിൽ നിന്നും 60km ദൂരത്തുള്ള ചാങ്ങ്-ലിങ്ങ് എന്ന സ്ഥലത്താണുള്ളതു്. 13 ചക്രവർത്തിമാരെ ഈ സ്ഥലത്ത് അടക്കം ചെയ്തിട്ടുണ്ടു്. അതിൽ യോങ്ങ്-ലെ ചക്രവർത്തിയുടെ ശവകുടീരമാണു് ഏറ്റവും വലുതു്. ശവകുടീരം എന്നു പറഞ്ഞൽ തെറ്റിധരിക്കരുതു്. 40 Square Kilometerൽ ആണു ഈ 13 ശവകുടീരങ്ങൾ സ്ഥിധി ചെയ്യുന്നതു്. ഇതില എല്ലാ ശവകുടീരങ്ങളും exhume ചെയ്തിട്ടില്ല. ചിലതുമാത്രമെ ഗവേഷണത്തിനായി തോണ്ടി എടിത്തിട്ടുള്ളു. ചൈനയുടെ വെറിപിടിച്ച ജനകീയ വിപ്ലവത്തിന്റെ കാലത്ത് വേറൊരു ചക്രവർത്തിയുടെ അവശിഷ്ടങ്ങൾ സഖാക്കൾ വലിച്ചിഴച്ചു റോട്ടിലിട്ട് കത്തിച്ചു. അതിനു ശേഷം ചക്രവർത്തിമാരെ ആരേയും പുറത്തെടുത്തിട്ടില്ല. സഖാക്കൾക്ക് എപ്പോഴാണു് വീണ്ടും വട്ടിളകുന്നതു് എന്നു് ആർക്കും പറയാൻ കഴിയില്ലല്ലോ.










    500 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടങ്ങളുടെ തൂണുകൾ നിർമ്മിച്ചിരിക്കുന്നതു് 120cm Diameterഉം 9meter ഉയരവുമുള്ള മരങ്ങൾ കൊണ്ടാണു്. തൂണുകൾക്കും, കട്ടളകൾക്കും ഉപയോഗിച്ചിരിക്കുന്ന വൃക്ഷം ഏതാണു് എന്നു് ആർക്കും അറിയില്ല. മൊത്തം 32 തൂണുകൾ ഈ കെട്ടിടത്തിലുണ്ടു്. മേല്ക്കുരയുടെ അടിതട്ടിൽ ചിത്രങ്ങളും കൊത്തുപണികളും കാണാം. "കാളേജ്"പിള്ളേരു് tourനു വരുമ്പോൾ പേനക്കത്തികൊണ്ടു കാമുകിമാരുടെ പേരുകൾ മരം മാന്തിപോളിച്ച് എഴുതാതിരിക്കാൻ തൂണുകൾക്ക് ഒരാൾ പോക്കത്തിനു acrylic കൊണ്ടു cover ഇട്ടിട്ടുണ്ടു്.



    ചൈനക്കാർ അന്ഥവിശ്വാസത്തിൽ ഒട്ടും മോശമല്ല. എല്ലാ പ്രതിമകളുടേയും മുമ്പിൽ നാണയങ്ങളും നോട്ടുകളും കൊണ്ടൊരു കൂമ്പാരം കാണാം. ഈ കൽ വിഗ്രഹങ്ങൾക്ക് പണം കൊടുത്താൽ ധനലാഭം ഉണ്ടാകും എന്നാണത്രെ അവരുടെ അന്ഥവിശ്വാസം.



    യോങ്ങ്-ലേ ചക്രവർത്തി ഭരിച്ചിരുന്ന കാലത്തു് നട്ട അനേകം വൃക്ഷങ്ങൾ ഇപ്പോഴും ഇവിടെ പലയിടത്തും ജിവനോടെ നില്ക്കുന്നുണ്ടു്. ഈ വൃക്ഷങ്ങൾക്ക് ചുവന്ന ബോർഡിൽ number ഇട്ടിട്ടുണ്ടു്. പ്രത്യേക സമ്രക്ഷണത്തിലാണു ഈ വൃക്ഷങ്ങൾ. എല്ലാ വൃക്ഷങ്ങൾക്കും ഓമന പേരുകളുമുണ്ടു.


    അന്ന് കെട്ടിടങ്ങളുടെ QAQC നടപ്പാക്കിയിരുന്നതു് ഇങ്ങനെയായിരുന്നു. കെട്ടുന്ന ചുവരുകൾക്ക് നിശ്ചിത അളവുകൾ ഉണ്ടു്. ഓരോ ഭാഗവും നിർമ്മിക്കുന്ന sub-contractorന്റെ പേരും വീട്ടുപേരും, പണിഞ്ഞ നാളും രേഖപ്പെടുത്തിയ ഒരു ഇരുമ്പ് കഷണം കെട്ടുകല്ലിനോടൊപ്പം വെക്കുമായിരുന്നു. ആ കെട്ടിനു് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അതുണ്ടാക്കിയവന്റെ കുടമ്പം മൊത്തം കൊല്ലപ്പെടും. വളരെ Simple. 500 വർഷം കഴിഞ്ഞിട്ടും നിരവധി കെട്ടിടങ്ങളും, ചുവരുകളും ഇന്നും നിലനില്ക്കുന്നതിന്റെ രഹസ്യം ഇതായിരിക്കാം.

    Wednesday, July 15, 2009

    ഞാൻ കണ്ട ബെയ്ജിങ്ങ് - Part 3

    ബെയ്ജിങ്ങ് Olympic Park



    ഞങ്ങൾ സ്റ്റേഡിയത്തിന്റെ ചുറ്റും ഒന്നു നടന്നു നോക്കി. സ്റ്റേഡിയം കാണാൻ വിദേശികളേക്കാൾ കൂടുതൽ സ്വദേശികൾ തന്നെയാണുള്ളതു്. Bus Parkingൽ ഏകദേശം അഞ്ഞൂറോളം busകൾ പാർക്ക് ചെയ്യാനുള്ള് സ്ഥലം ഉണ്ടായിരുന്നു. അതു് full ആയിരുന്നു. ചൈനയുടെ എല്ലാ കോണിൽ നിന്നും ജനം ഈ ബെയ്ജിങ്ങ് നഗരം കാണൻ എത്തുന്നുണ്ടെന്നു മനസിലാക്കാം. അവിടെ എങ്ങും ഇന്ത്യാക്കാരെ ആരെയും കണ്ടില്ല. ഏതോ അന്യഗൃഹ ജീവികളെ കണ്ടതുപോലെ ഞങ്ങൾ രണ്ടുപേരേയും ജനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രണ്ടു തവണ ചൈനീസ്സ് പെണ്ണുങ്ങൾ ഞങ്ങളോടൊപ്പം നിന്നു photo എടുത്തു്. അപ്പോഴെല്ലാം എന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു: ഇതായിരുന്നു ഇവിടുത്ത സ്ഥിധി എങ്കിൽ ഇരുപതു് വർഷം മുമ്പെങ്ങാനം ഇങ്ങോട്ടു് കെട്ടിയെടുത്താൽ മതിയായിരുന്നു. ഇന്ത്യാക്കാരെ ഒരു വിലയും കല്പ്പിക്കാത്ത രാജ്യങ്ങളിൽ പോയി വെറുതെ സമയം കളഞ്ഞു.


    വിശാലമായ പാർക്കിന്റെ തറയിൽ Tube light പതിച്ചിരുന്നു. Olympic Opening Ceromony നടക്കുന്ന സമയം ഈ floor lightകൾ sequenceൽ കത്തുകയും അണയുകയും ചെയ്തിരുന്നു.

    സ്റ്റേഡിയത്തിന്റെ അടുത്തു തന്നെയാണു് National Aquatics Centre അധവ "Water Cube". Birds Nest വൃത്തത്തിലാണെങ്കിൽ Water Cube സമചതുരത്തിലാണു്. ഈ കെട്ടിടം രാത്രി കാണാൻ അവസരം കിട്ടിയില്ല. കിട്ടിയിരുന്നെങ്കിൽ ഒരു കലക്ക് കലക്കാമായിരുന്നു.





    പ്രശസ്ത ചൈനീസ് ശില്പി Yin xiao Feng നിർമ്മിച്ച "Ballads from the past" എന്ന ശില്പത്തിന്റെ details. ഇതുപോല അനേകം ശില്പങ്ങൾ Olympic Parkൽ സ്ഥാപിച്ചിട്ടൂണ്ട്.




    Steelനു വില കുരവാണെന്നു ഇവിടെ വന്നപ്പോഴേ എനിക്ക് തോന്നി. കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുമ്പോൾ മറക്കാൻ സാധാരണ പലകയും plastic netുമാണു് സാധാരണ എല്ലായിടത്തും ഉപയോഗിക്കാറുള്ളതു്. ചൈനയിൽ അതിനുപയോഗിക്കുന്നതു് mild steelന്റെ frame ഉണ്ടാക്കി അതിൽ steelന്റെ sheet അടിച്ചാണു് ചെയ്യുന്നതു്. Construction siteകളിൽ 8ഉം 10ഉം metre ഉയരത്തിൽ ഈ steel മറകൾ കാണാൻ കഴിയുമായിരുന്നു. ഇവിടെ steelനു ഒരു വിലയും ഇല്ലെ? വഴിയിൽ കണ്ട ഒരു Stainless Steel TukTuk. മലയാളത്തിൽ പറഞ്ഞാൽ ആട്ടോറിക്ഷ.

    Monday, July 13, 2009

    ഞാൻ കണ്ട ബെയ്ജിങ്ങ് - Part 2

    Hotelൽ വന്നിറങ്ങിയപ്പോഴേക്കും മണി 11:00am കഴിഞ്ഞിരുന്നു. Tour busകൾ എല്ലാം രാവിലെ പുറപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം പാഴാക്കണ്ട എന്നു കരുതി ഞാനും സുഹൃത്തും പുറത്തിറങ്ങി. ചുറ്റും അമ്പരചുംബികൾ, ദൂരെ CCTV കെട്ടിടം ചരിഞ്ഞു തലയിൽ വിഴാൻ പാകത്തിനു നില്കുന്നു. സുന്ദരികളായ ചൈനക്കാരികൾ ഞങ്ങളെ രണ്ടു പേരെയും നോക്കി ശെരിക്കും ismail അടിക്കുന്നുണ്ടു്. ഇവളുമാരു് ഇന്ത്യക്കാരെ അധികം കണ്ടിട്ടുള്ള ലക്ഷണം ഇല്ല.




    സമയം കളയാത birds nest stadium പോയി കാണാം എന്നു തീരുമാനിച്ചു. ഞങ്ങൾ ഒരു Taxi പിടിച്ചു നിർത്തി. അപ്പോഴാണു് ഈ നാട്ടിലെ കാശൊന്നും കൈയ്യിൽ ഇല്ല എന്ന ഓർമ്മ വന്നതു്. കൈയ്യിൽ USD മാത്രമേയുള്ളു. അതു് Taxiകാർ വാങ്ങുമോ എന്നറിയില്ല. അവനെ Map തുറന്നു് Bird's nest stadiumത്തിന്റെ സ്ഥാനം തുറന്നു ചൂണ്ടി കാണിച്ചു. എന്നിട്ട് "Go" എന്നു പറഞ്ഞു നോക്കി. പുള്ളിക്ക് സംഗതി പിടികിട്ടി. ഞാൻ ഒരു കൈയിൽ ഒരു 20 USD യും മറ്റെ കയ്യികൊണ്ടു കാശിന്റെ ആഗോള symbol അയ രണ്ടു വിരൽ ഞിരടി ആങ്ങ്യഭാഷയിൽ ചോദിച്ചു "ടെയപ്പി ചക്കറം എത്ര വേണം?" അവൻ 20 dollar കൈയിൽ എടുത്തു് തിരിച്ചു മറിച്ചും നോക്കിയിട്ട് തിരികെ തന്നു. ഇവനോട് ഇതു convert ചെയ്യണം എന്നു എങ്ങനെ പറഞ്ഞു മനസിലക്കും? 10 മിനിട്ട് അറിയാവുന്ന കഥകളി മുദ്രകൾ എല്ലാം പയറ്റി നോക്കി ഒന്നും ഭലിച്ചില്ല. Taxi കാരൻ വണ്ടി ഒരു വശത്തു park ചെയ്തിട്ട് ഞങ്ങളുടെ കൈ പിടിച്ച് അടുത്തുള്ള ഒരു കൂറ്റൻ കെട്ടിടത്തിന്റെ മുന്നിൽ കൊണ്ടു പോയി. അവിടെ നിന്നിരുന്ന guardനോടു് എന്തോ പറഞ്ഞു. ഞാൻ ഒന്നു വിരണ്ടു. ഞാൻ കരുതി ഇവൻ നമ്മളെ പോലിസിൽ പിടിച്ചു കൊടുക്കുകയാണെന്നു. Guard ചിരിച്ചുകൊണ്ടു ഞങ്ങളോടു പറഞ്ഞു്. "Welcome to China Construction Bank, Please go inside". English അറിയാവുന്ന ഒരു മനുഷ്യനെ കണ്ടപ്പോൾ ഞങ്ങൾക്ക് സമാധാനമായി. ഞങ്ങൾ അവിടെനിന്നും Dollar മാറി. ഒരു Dollarനു 6.7 RMB (റെമിംമ്പി) വങ്ങി. അങ്ങനെ മാവോയിസം വീട്ടിൽ വന്നിട്ട് ആദ്യമായി Chairman മാവൊയെ കണ്ടു. 100 RMBയിൽ ഇരിക്കുന്ന മാവോ സാഖാവിനു് തടി അല്പം കൂടിയിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.

    പുറത്തു Taxi കാരൻ ഞങ്ങളെയും കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അടുത്തുള്ള് ash trayയിൽ കുത്തിയണച്ചു. ഞങ്ങൾ വണ്ടിയിൽ ഇരുന്ന. Beijingൽ Taxiകൾ തുടങ്ങുന്നതു് 10 RMB (5.5 AED) യിലാണു് . Driverന്റെ seatന്റെ head restഉം മുമ്പിലത്തെ passengerഉം കട്ടിയുള്ള plastic കൊണ്ടു മറച്ചിട്ടുണ്ട്. Taxi ഡ്രൈവറിനെ പുറകിൽ നിന്നും ആക്രമിക്കാതിരിക്കാനും പണം കവർച്ച ചെയ്യാതിരിക്കാനുമാണത്രെ ഈ സംവിധാനം.

    ഞങ്ങൾ birds nest സ്റ്റേഡിയത്തിന്റെ അരുകിൽ എത്തി. ഇത്രമാത്രം steel ഈ പണ്ടാരക്കാലന്മാർ ഇന്ത്യയിൽ നിന്നും വാങ്ങിക്കൊണ്ടുപോയതു് ഇതിനായിരുന്നു എന്ന് നേരിൽ കണ്ടപ്പോൾ എനിക്ക് സമധാനമായി. ഈ ഇരുമ്പെല്ലാം ഇന്ത്യയിൽ ചുമ്മ വെറുതെ കിടന്നിരുന്നെങ്കിൽ കുറേ വെട്ടിരുമ്പുകളും, വടിവാളുകളും, പാരക്കുറ്റികളും, ചിലപ്പോൾ കുറേ കാറുകളും ഉണ്ടാകുമായിരുന്നു. എന്നാലും ഇതുപോലൊരു സൃഷ്ടി ഉണ്ടാകുമെന്നു തോന്നുന്നില്ല.



    An incomprehensible engineering marvel എന്നു വെറുതെ പറഞ്ഞിട്ട് കാര്യമില്ല. മനസിൽ സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു രൂപമാണു് ഈ stadium. എത്ര നോക്കിയാലും ഇതിന്റെ structural form മനസിലാക്കാൻ കഴിയില്ല. ലോകത്തുള്ളതെല്ലാം copy അടിക്കുന്ന ചിനക്കാരൻ രൂപകല്പന ചെയ്ത ഈ stadium മറ്റാർക്കും copyഅടിക്കാൻ കഴിയാത്ത വിധത്തിലാണു്.

    Sunday, July 12, 2009

    ഞാൻ കണ്ട ബെയ്ജിങ്ങ് - Part 1

    July 3, 2009
    അവധി ദിവസമായിരുന്നു. രാവിലെ മരിച്ച മയ്യം പോലെ കിടന്നു് ഉറങ്ങുന്ന എന്നെ പ്രീയപ്പെട്ട പ്രിയ വിളിച്ചുണർത്തി. 40-ആം പിറനാളിനു എന്താണു പരിപാടി എന്നു ചോദിച്ചു. അപ്പോഴാണു എനിക്ക് ആ കാര്യം ഓർമ്മ വന്നതു്: എന്റെ "Thirty something" അന്നു് expire ആയി എന്ന വിവരം.

    ഞാൻ പിറന്നതിനു ശേഷം പ്രപഞ്ചത്തിന്റെ ഈ കോണിൽ, അപ്രസക്തമായ ഈ കൊച്ചു സൌരയുധത്തിൽ, അപ്രസക്തമായ ഒരു കൊച്ചു ഗൃഹം ഈ സൂര്യനെ 40 വെട്ടം വലം വെച്ചതു കൊണ്ടു പ്രപഞ്ചത്തിനോ, സൂര്യനോ, ഭൂമിക്കോ, അതിൽ വസിക്കുന്ന ജീവജാലങ്ങൾക്കോ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. അപ്പോൾ ഈ ജന്മം ആഘോഷിക്കുന്നതിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നുന്നില്ല. കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു. പിന്നെ കുറേ തൂറി. അത്രത്തന്നെ. 36,500,000 calories കത്തിച്ചു കളഞ്ഞു. ഇതിൽ എന്താഘോഷിക്കാൻ.


    "ആഘോഷം ഒന്നുമില്ലെടെ?" എന്നു ചോദിക്കുന്നവരോടെല്ലാം ഇതു എടുത്തു് വെച്ച് കാച്ചാം എന്നു ഞാൻ മനസിൽ കരുതി.

    പക്ഷെ ഞാൻ അറിയാതെ തന്നെ ചില രഹസ്യ നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. എന്റെ ചില സുഹൃത്തുക്കളും എന്റെ ഭാര്യയും ചേർന്ന് എന്നെയും എന്റൊരു സുഹൃത്തിനേയും 40-ആം പിറനാൾ ആഘോഷിക്കാൻ നാലു ദിവസത്തേക്ക് ബെയ്ജിങ്ങിൽ അയക്കാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്നു.

    ബെന്ദുമിത്രതികൾ Phoneലും, SMSവഴിയും, Facebook വഴിയും, ആശംസകൾ അറിയിച്ചു. അന്നു രാത്രി ഞങ്ങൾ Dinnerനു പൊയപ്പോഴാണു പ്രിയ ഈ surprise യാത്രയുടെ വിവരം അറിയിക്കുന്നതു്.

    നേരത്തെ പറഞ്ഞ എന്റെ വളിച്ച philosophy ഞാൻ നല്ലകാലത്തിനു അവളെ അറിയിച്ചില്ല. അതെങ്ങാനം പറഞ്ഞിരുന്നു എങ്കിൽ മൊത്തം ചളമായിപ്പോകുമായിരുന്നു. "ഈ മനുഷ്യനു ഇതൊന്നും പറഞ്ഞിട്ടില്ല എന്നു കരുതി ആഘോഷം അവൾ dinnerൽ ഒതുക്കുമായിരുന്നു."

    എല്ലാം ആപേക്ഷികം ആണല്ലോ അപ്പോൾ ആഘോഷങ്ങളും അങ്ങനെ ആയിരിക്കണം. എന്നെ സമ്പന്തിച്ചിടത്തോളം ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു (ഒരു ദിവസത്തേക്കെങ്കിലും !) ഞാൻ തന്നെയാണു് എന്നു കരുതാൻ തീരുമാനിച്ചു. എന്റെ പിറനാൾ എനിക്ക് ഒന്നു് അടിച്ചുപൊളിക്കണം എന്നു ഞാനും കരുതി.

    അങ്ങനെയെങ്കിൽ എല്ലാം എന്റെ സുഹൃത്തുക്കളുടെ ഇഷ്ടം പോലെ എന്നു ഞാനും കരുതി. So Beijing Here I come.

    July 6 Abu Dhabi
    Abu Dhabiയിൽ നിന്നും Etihad Airwaysന്റെ 7 മണിക്കൂർ ദൈർഖ്യമുള്ള യാത്ര Beijing വിമാനത്തവളത്തിൽ അവസാനിച്ചു.

    യാത്ര


    വിമാനത്താവളം
    പന്നിപ്പനി (H1N1) പകരാതിരിക്കാൻ Airport ജീവനക്കാർ എല്ലാം തന്നെ മുഖത്ത് maskകൾ ധരിച്ചിരുന്നു. എന്നിട്ടുപോലും അവരുടെ പെരുമാറ്റരീതിയിൽ ഭവ്യതയും ആധിഥേയ മര്യാദയും മനസിലാക്കാൻ കഴിയുമായിരുന്നു. ഓരോ immigration counterന്റെ മുന്നിലും യത്രക്കാരുടെ അഭിപ്രായം രേഖപ്പെടുത്താനായി ഒരു electronic feedback console ഉണ്ടായിരുന്നു. "Immigration officerന്റെ പെരുമാറ്റം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെട്ടു" എന്നായിരുന്നു ചോദ്യം. മറുപടിക്കായി അഞ്ച് buttonകൾ ഉണ്ടായിരുന്നു. "Very satisfied, Satisfactory, Unsatisfactory, Very Unsatisfactory, Rude. യത്രക്കാർ ഏതു button ആണു അമർത്തുന്നതു് എന്നു് officerനു് കാണാൻ കഴിയില്ല. ഇതുപോലൊരു സംവിധാനം ഇന്ത്യയിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും ഉണ്ടായിരുന്നു എങ്കിൽ എന്തായിരിക്കും സ്ഥിധി എന്നു ഞാൻ ഒരു നിമിഷത്തേക്ക് വെറുതെ ചിന്തിച്ചു നിന്നുപോയി. എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം.


    വിശാലമായ മേൽക്കൂര

    2008 Olympicsനു വേണ്ടി വിശാലമാക്കിയ Terminal 3 ലൊകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ airport terminal ആണു. കെട്ടിടത്തിന്റെ നിർമ്മാണ രീതിയും പ്രത്യേകത ഉള്ളതാണു്.


    ഒരു് മാർബ്ൾ കല്ലു കൊണ്ടു നിർമിച്ച ചുവർ-ശില്പം
    ചിലവും ഭാരവും കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണു മേൽക്കൂര പണിഞ്ഞിരിക്കുന്നതു്. ഭാരം കുറഞ്ഞതിനാൽ തൂണുകളുടെ അകല്ച കൂട്ടി നിർമിച്ച വളരെ വിശാലമായ Terminal. കെട്ടിടത്തിന്റെ മേല്ക്കുരയുടെ നിർമാണത്തിൽ Concrete ഒട്ടും തന്നെ ഉപയോഗിച്ചിട്ടില്ല. എല്ലാം Steelഉം Aluminium panelsഉം കൊണ്ടു നിർമിച്ചിരിക്കുന്നു. തറയിൽ തേച്ചുമിനുക്കിയ granite flooring.



    Frankfurtൽ ഉള്ളതിനേക്കാൾ ദൈർഖ്യമുള്ള Airportനുള്ളിൽ മാത്രം പ്രവർത്തിക്കുന്ന metro സംവിധാനം


    Arrivalൽ നിന്നും Airportന്റെ പുറത്തേക്കു കടക്കാൻ shuttle train സവിധാനമുണ്ടു്. അത്രമാത്രം വലുതാണു് Terminal 3. പുറത്തിറങ്ങിയപ്പോൾ തറയിൽ ഞാൻ എങ്ങും കണ്ടിട്ടില്ലാത്ത (5mm) grooved granite flooring കണ്ടു. തിരിച്ചു പോകുമ്പോൾ Dubaiയിൽ ഇറക്കാവുന്ന നല്ല ഒരു product ആണു് എന്നു ഞാൻ മനസിൽ കുറിച്ചിട്ടു.

    രാവിലെ 9 മണിയോടെ Airportൽ നിന്നും Hotelലേക്ക് പോയി. ഞാൻ കണ്ട ചൈന എന്റെ സങ്കല്പത്തിൽ ഉണ്ടായിരുന്നതിലും വിത്യസ്തമായിരുന്നു. വൃത്തിയും വെടുപ്പുമുള്ള വിശാലമായ പാതകൾ. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്ന അതേ മാതൃകയിൽ നിർമ്മിച്ച വിശാലമായ നാലുവരി പാതകൾ. ഇരുവശത്തും വൃക്ഷങ്ങൾ. നഗരം എത്തിയപ്പോൾ എന്റെ കണ്ണു് bulb ആയിപ്പോയി. ഗമണ്ടൻ കെട്ടിടങ്ങൾ. New Yorkനെയും, Dubaiയേയും വെല്ലുന്ന അമ്പരചുമ്പികൾ നിറഞ്ഞ Beijing നഗരം.


    CCTV കെട്ടിടം

    ചൈന ഒരു് ഏകകക്ഷി രാഷ്ട്രിയത്തിൽ ഭരണം നടപ്പാക്കുന്നൊരു രാഷ്ട്രമാണെന്നു് എനിക്ക് തോന്നിയില്ല. ഇതൊരു Communist രാജ്യമാണെന്നു പറഞ്ഞില്ലെങ്കിൽ ആരും അറിയില്ല. road അരികിൽ trade union കാരുടെ രക്തസാക്ഷി മണ്ടപങ്ങളും കുരിശടികളും ഒന്നും കണ്ടില്ല. സത്യത്തിൽ പ്രതീക്ഷിച്ചു പക്ഷെ കണ്ടില്ല. കേരളത്തിൽ കമ്മ്യൂണിസത്തിന്റെ ലക്ഷണങ്ങൾ ഞാൻ കണ്ടിട്ടുള്ളതു് ഇങ്ങനെയായിരുന്നു: കണിയപുരത്തുള്ള ഞങ്ങളുടെ കടകളിൽ ലോറിയിൽ സാദനങ്ങൾ വരും. അപ്പോൾ നമ്മളുടെ പണിക്കാരു് load ഇറക്കി warehouseൽ വെക്കും. അപ്പോൾ ആലുമ്മൂടു junctionൽ നിന്നും മുണ്ടു മടക്കി കുത്തി ബീടിയും കടിച്ചുപിടിച്ചു തലയിൽ ചെവല കെട്ടും കെട്ടി നാലഞ്ച് CITU നേതാക്കന്മാർ വന്നു മിണ്ടാതെ നില്ക്കും. അപ്പോൾ ഞങ്ങൾ ആയിരവും രണ്ടായിരവും അവർക്ക് കൊടുക്കും. അവർ മിണ്ടാതെ ഒരു ജോലിയും ചെയ്യാതെ കാശും കൊണ്ടു പോകും. കഴിഞ്ഞ 30 വർഷമായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണിതു്. സത്യത്തിൽ ഞങ്ങൾക്ക് ഈ വ്യവസ്ഥയിൽ യാതൊരു എതിർപ്പുമില്ല. ഇതാണു യധാർത്ഥ communism. പക്ഷെ കമ്മ്യൂണിസത്തിന്റെ wholesale കച്ചവടക്കാരായ ചൈനയുടെ തലസ്ഥാനത്തിൽ ഈ teamനെ എങ്ങും കണ്ടില്ല.