Friday, August 14, 2009

ഇന്നു ഈ ബ്ലോഗിനു് അഞ്ചു വർഷം തികയുന്നു.


1996ൽ ആണു ഞാൻ Internet ഉപയോഗിച്ചു തൂടങ്ങിയതു്. August 14 2004നാണു ഞാൻ ആദ്യമായി ഒരു മലയാളം blog എഴുതി തുടങ്ങുന്നതു്. അന്നൊന്നും ഇതു് വായിക്കാൻ ആരുമില്ലായിരുന്നു. ഏതാണു് പതോ പതിനഞ്ചോ പേർക്ക് മാത്രമെ മലയാള Unicode എന്ന കുന്ത്രാണ്ടത്തെ പറ്റി വിവരം പോലും ഉണ്ടായിരുന്നുള്ളു.


എന്തായാലും ഈ Blog എഴുതി തുടങ്ങിയിട്ട് ഇന്നു 5 വർഷം തികയുകയാണു്. ശരിക്കും പറഞ്ഞാൽ ഞാൻ മലയാളത്തിൽ എഴുതാൻ പഠിച്ചതു് ഈ ബ്ലോഗിലൂടേയാണു്. സംശയമുണ്ടെങ്കിൽ എന്റെ ആദ്യകാല പോസ്റ്റുകൾ വായിച്ചു നോക്കു. ബോധമുള്ളവർ അതു വായിച്ചാൽ ഉള്ള ബോധം നശിച്ചു് നിലത്തു് വീഴും. പക്ഷെ ബോധം ഇല്ലാത്തവർ അതു് വായിച്ച് അല്പം ബോധം വെക്കുകയും ചെയ്യും. അങ്ങനെ നിങ്ങൾക്കായി എന്തെല്ലാം നല്ല നല്ല വഴക്കുകൾ സമ്മാനിച്ചു് എത്ര പേരെ തെറിവിളിച്ചു. എത്ര നല്ല രസകരമായ അഞ്ചു വർഷങ്ങൾ.


ബൈബിൾ ഉണ്ടാക്കി കഴിഞ്ഞതിന്റെ സന്തോഷം പങ്കു വെക്കാനാണു് ഈ ബ്ലോഗ് തുടങ്ങുന്നതു്. അന്നു് ഈ ബ്ലോഗിന്റെ പേരു് "ഭാഷ്യം" എന്നായിരുന്നു. അധികം വൈകാതെ തന്നെ മലയാളം ബ്ലോഗിങ്ങ് ജനം ശ്രദ്ധിച്ചു തുടങ്ങി. മലയാളം Blogosphere ഒരു പ്രസ്ഥാനമായി മാറുകയുണ്ടായി. അതിന്റെ ഒരു മൂലയിൽ മാറി നിന്നു നോക്കി രസിക്കാൻ കഴിഞ്ഞ 5 വർഷമായി എനിക്കു് കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം തോന്നുന്നു. നിരവധി കാരണങ്ങൾ ഉണ്ടായിട്ടും ബ്ലോഗ് പൂട്ടിക്കെട്ടാതെ പിടിച്ചു നിന്നതിനു് കാരണം നിങ്ങളെല്ലാം തന്നെയാണു്. എന്റെ പ്രീയപ്പെട്ട സുഹൃത്തുക്കൾ. എന്റെ ബ്ലഗാക്കൾ.

ഈ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട ചില ലേഖനങ്ങൾ തിരഞ്ഞെടുത്ത് Link കൊടുക്കണം എന്നുണ്ടായിരുന്നു. അതു ഞാനായിട്ട് ചെയ്യുന്നതു് ശരിയല്ല എന്നു് തോന്നി ചെയ്യുന്നില്ല.

നന്ദി.

No comments:

Post a Comment

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..