മലയാളം Wikipediaയിൽ ഇനിയും പൂരിപ്പിക്കാത്ത ഭാഗങ്ങൾ തപ്പുകയായൊരുന്നു. അപ്പോഴാണു് ഞാൻ അതു് കണ്ടതു്. ചില മലയാളം പഴഞ്ചൊല്ലുകള്‍
"പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം"
"പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും"
"നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും"
"പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു"
"പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി"
"പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്"
"അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല"
"പെണ്‍ബുദ്ധി പിന്‍ബുദ്ധി"
"സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും"
"പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി"
"നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം"
"നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം"
"അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം"
"നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും"
"അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും"
"പുത്തനച്ചി പുരപ്പുറം തൂക്കും"
"അടുക്കളപ്പെണ്ണിനു അഴകു വേണമോ?"
"അടുക്കള പിണക്കം അടക്കി വയ്ക്കണം"
ഭാഷയുമായി അത്ര പരിചയമില്ലാത്തതിനാൽ ഇതിൽ പല proverbsഉം ആദ്യമായിട്ടാണു് ഞാൻ വായിക്കുന്നതു്. സ്ത്രീകളെ കുറിച്ചുള്ള ചൊല്ലുകളിൽ മിക്കതും വെറും sexist ആയിട്ടുളതായി എനിക്ക് തോന്നി. കേരളത്തിലെ sexual discriminationന്റെ ആധാരം മലയാളിയുടെ സംസ്കാരത്തിൽ ഒളിഞ്ഞു കിടക്കുകയാണു്. എന്തായാലും മലയാളിയുടെ ധാരണ വളരെ വിത്യസ്തം തന്നെ. ഈ വരികൾ മലയാളിയുടേ പൊതു ധാരണകളുടെ സംക്ഷുപ്ത രൂപമായി കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. വെറുതെയാണോ കേരളത്തിൽ പീഠനത്തിനു് ഇരയായവരുടെ പ്രായം കുറഞ്ഞു കുറഞ്ഞു വരുന്നതു്.
ഇതിൽ ഏറ്റവും രസം മറ്റൊന്നുമല്ല: കേരളത്തിലും വിദേശത്തും feminist എന്ന label നെറ്റിയിലും പൃഷ്ടത്തിലും ഒട്ടിച്ചു നടക്കുന്ന ഒരുത്തിപോലും ഇതൊന്നും വയിച്ചിട്ടില്ല എന്നു മനസിലായി. അല്ലെങ്കിൽ വായിച്ചിട്ടും പ്രതികരിക്കുന്നില്ല. വേറെ ഏതു് ഭാഷയിൽ ഏതു് വർഗ്ഗത്തെ കുറിച്ച് ഇത്രയും തറയായി എഴുതിയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിധി?
"നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും"
ReplyDelete"അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും"
"പുത്തനച്ചി പുരപ്പുറം തൂക്കും"
ഇതു രണ്ടും സ്ത്രീകളുടെ കായിക ശക്തിയെ പ്രകീര്‍ത്തിക്കുന്ന ചൊല്ലുകളല്ലേ?
@അരവിന്ദ് :: aravind
ReplyDeleteഅതെ അതെ
"പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്"
ReplyDelete( പുരുഷനു കുത്തുപാളയെടുക്കാന്‍ പെണ്ണ്)
collections kollaam..
ReplyDeleteഇതൊക്കെ മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായി അവിടെ തന്നെ കിടക്കട്ടെ അല്ലെ
ReplyDeleteകൈപ്പള്ളീ
ReplyDeleteവിക്കിയിലെ മുകളില്‍ കാണിച്ച പഴഞ്ചൊല്ലുകള്‍ വായിച്ച് “ഈ വരികൾ മലയാളിയുടേ പൊതു ധാരണകളുടെ സംക്ഷുപ്ത രൂപമായി കരുതുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല“ എന്നു ധരിച്ചതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.
എന്നാല്‍ ‘ഇതിൽ ഏറ്റവും രസം മറ്റൊന്നുമല്ല: കേരളത്തിലും വിദേശത്തും feminist എന്ന label നെറ്റിയിലും പൃഷ്ടത്തിലും ഒട്ടിച്ചു നടക്കുന്ന ഒരുത്തിപോലും ഇതൊന്നും വയിച്ചിട്ടില്ല എന്നു മനസിലായി“ എന്നെഴുതിയതില്‍ പ്രതിഷേധിക്കുന്നു.
സ്തീകള്‍ക്കെതിരെ ഭാഷയിലും ആശയത്തിലും ആ പഴഞ്ചൊല്ലുകള്‍ പ്രകടിപ്പിക്കുന്ന നിസാരവല്‍ക്കരണമാണല്ലോ കൈപ്പള്ളീയുടെ ഒരു കണ്‍സേണ്‍. പക്ഷെ കൈപ്പള്ളിയുടെ ഭാഷയും അതു തന്നെയല്ലേ ചെയ്യുന്നത്. ആ ഭാഷയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു-
ReplyDeleteമാരൂഢതാപേന പിന്നെയും ചൊല്ലിനാല്‍:
‘നാഥ! പതിവ്രതയാം ധര്‍മ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!
പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാര്‍ക്കാനും പീഡിച്ചു കൂടുമോ?
വല്ലതും മൂല ജലജലാഹാരങ്ങള്‍
വല്ലഭോച്ഷ്ടമെനിക്കമൃതോപമം
ഭര്‍ത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭര്‍ത്താവേ!
കശ്ചില്‍ ദ്വിജന്‍ ജ്യോതിശ്ശാസ്ത്രവിശാരദന്‍
നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു
ഭര്‍ത്താവിനോടും വനത്തില്‍ വസിപ്പതു-
നൊത്തും ഭവതിക്കു സങ്കടമില്ലേതും..
കൈപ്പള്ളി മാഷെ....ഇതും പണ്ട് എഴുത്തച്ചന്‍...സ്ത്രീകളെ കുറിച്ച് മലയാളത്തില്‍ എഴുതിയത് തന്നെയാണ്...