Thursday, August 06, 2009

ഇന്ത്യൻ പോലീസ് സേനകളുടെ അവസ്ഥ

  1. Uttar Pradesh accounts for highest fake shootouts
  2. Indian police accused of abuses
  3. Rights group alleges Indian police abuses
  4. India’s ‘Colonial’ Police Weaken Rule of Law, Rights Groups Say
  5. Indian police culture breeds brutality: report
  6. Rights group: Indian police need overhaul
  7. Human Rights Watch Labels Indian Police Anachronistic, Abusive Force
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും പോലിസുകാരുടെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണു് വിദേശ പത്രങ്ങൾ പറയുന്നതു്.

ഇതിനോടൊപ്പം അഴിമതി, കൈക്കൂലി, വ്യാജ ഏറ്റുമുട്ടലുകൾ, ജനങ്ങളെ എവിടെ വെച്ചു കണ്ടാലും അസഭ്യവർഷം നടത്തുക, അങ്ങനെ ഒരുപാടു് ആരോപണങ്ങൾ മലയാള പത്രങ്ങളിൽ സ്ഥിരം വായിക്കാറുള്ളതുമാണു്.

പോലീസുകാരായി ജോലി ചെയ്യുന്നവർ ജന്മന ക്രൂരരും ദുഷ്ടന്മാരും ഒന്നുമല്ല എന്ന നമുക്ക് അനുമാനിക്കാം. അപ്പോൾ ഈ പ്രശ്നം പരിഹരിക്കാവുന്നതെയുള്ളു.

പോലീസ് സേനയെ മാത്രം കുറ്റം പറഞ്ഞിട്ട് എന്തു കാര്യം. പോലിസ് സേനക്ക് ശരിയായ വേദനവും ആവശ്യത്തിനുള്ള ആധുനിക ഉപകരണങ്ങളും പരിശീലനങ്ങളും സർക്കാർ നൾഗുന്നില്ല. ഇതൊന്നും ഇല്ലാതെ ബിഹാറിലും ഉത്തർപ്രദേശിലുമുള്ള പോലീസുകാർ എല്ലാം NYPD യുടെ നിലവാരം പുലർത്തണം എന്നു വാശിപിടിക്കുന്നതു് ശരിയല്ല.

ഇതിനുള്ള പരിഹാരം പോലീസ് സേനക്കുളിൽ നിന്നുതന്നെ ഉണ്ടാകും എന്നു് തോന്നുന്നില്ല.  അപ്പോൾ പ്രശ്നത്തിനുള്ള പരിഹാരം എവിടെ?
സർക്കാർ തന്നെ ഇടപെട്ട് ഒരു ശുദ്ധികലശം നടത്തേണ്ടിയിരിക്കുന്നു. സർക്കാർ ഇടപെടണമെങ്കിൽ സർക്കാറിനെ സ്ഥാപിക്കുന്ന ജനങ്ങൾ ബോധവാന്മാരാകണം. മുകളിൽ കൊടുത്തിരിക്കുന്ന വാർത്തകൾക്ക് ഇന്ത്യയിലെ പത്രങ്ങളോ ജനങ്ങളോ പ്രാധാന്യം കൊടുക്കാറില്ല. അവിടെ തന്നെയാണു് പ്രശ്നം.

5 comments:

  1. ഇന്‍ഡ്യന്‍ ബ്യൂറോക്രസിയുടെ ഭാഗമായ പോലിസിനെ നന്നാക്കാം എന്ന ചിന്ത അസ്ഥാനത്താണ്.....:)

    ReplyDelete
  2. പോലീസുകാരാവാന്‍ നല്ല വിദ്യാഭ്യാസയോഗ്യതയും നല്ല ശമ്പളവും കൊടുക്കണം. സമൂഹത്തില്‍ ഒരു വിലയും നിലയും ഉള്ള ജോലിയായാല്‍ ഒത്തിരി മാറ്റം ഉണ്ടാകും.
    ബീഹാറും ഉത്തരപ്രദേശും ഒക്കെ വിട്..അട്ടപ്പാടി സ്ഥലങ്ങളാ. കേരളത്തിലെങ്കിലും. ഡോക്ടറും എഞ്ചിനീയറും ആകാന്‍ പഠിക്കുന്ന പോലെ പോലീസ് സെര്‍‌വ്വീസില്‍ കയറാനും പഠിക്കണം/നല്ല മാര്‍ക്ക് വേണം എന്ന സ്ഥിതി വരട്ടെ.
    "അതേതു പോലീസുകാരനും ചെയ്യാന്‍ പറ്റുമെടേയ്" എന്നല്ലേ നാട്ടിലെ ഒരു പ്രയോഗം തന്നെ!

    കേരളത്തില്‍ പോലീസിനെ പരിഷ്കരിക്കാവുന്നതേയുള്ളൂ.

    ReplyDelete
  3. Nammude Bharathamalle... Nannakkiyalum Nannavillallo...!
    Upakarapradamaya post. Ashamsakal...!

    ReplyDelete
  4. "ഇല്ലാതെ ബിഹാറിലും ഉത്തർപ്രദേശിലുമുള്ള പോലീസുകാർ എല്ലാം NYPD യുടെ നിലവാരം പുലർത്തണം എന്നു വാശിപിടിക്കുന്നതു് ശരിയല്ല."

    NYPD യുടെ നിലവാരത്തിന്റെ തെളിവുകള് - നോക്കു

    http://www.google.com/search?q=NYPD+%2B+racism&rls=com.microsoft:en-gb:IE-SearchBox&ie=UTF-8&oe=UTF-8&sourceid=ie7&rlz=1I7GGIE_en

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..