ഇന്നലെ വൈകിട്ടി ദുബൈ Marco Polo Hotelൽ തിരുവനന്തപുരം പ്രവാസി സംഘടനയായ TEXAS (!) കേന്ദ്ര വിദേശകാര്യ വകുപ്പ് സഹ മന്ത്രി ശ്രീ ശശി തരൂറിനു് സ്വീകരണം നൾഗി. ക്ഷണിക്കപ്പെട്ട സദസിൽ ഭൂരിഭാഗം തിരുവനന്തപുരത്തുള്ളവരായിരുന്നു. ഔപചാരികമായ ചടങ്ങുകൾക്കൊടുവിൽ സദസിൽ ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങൾ അദ്ദേഹത്തോടു് ചോദിക്കുകയുണ്ടായി.
ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു് സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.
ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ചോ, ഇമറാത്തിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി കൂട്ടുന്നതിനെ കുറിച്ചോ, തൊഴിൽ സാദ്ധ്യതകൾ കൂട്ടുന്നതിനെ കുറിച്ചോ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ പ്രവാസി പെൻഷൻ പ്രശ്നം മറക്കാതെ അവർ ഉന്നയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വാചകങ്ങളിൽ ആംഗലയ പദങ്ങളുടെ അതിപ്രസരം വളരേയധികമായിരുന്നു. ശശി തരൂറിന്റെ മലയാളം ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ടു്.
"മാദ്ധ്യമ പ്രവർത്തകർ" ചോദിച്ച ചില ചോദ്യങ്ങൾ:
1) താങ്കൾക്ക് മുമ്പൊരിക്കൽ UAEയിൽ ജോലിയുണ്ടായിരുന്നില്ലെ. ആ സ്ഥാപനവുമായി ഇപ്പോൾ താങ്കൾക്ക് ബന്ധം ഉണ്ടോ?
ഉ: ഇല്ല. മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു എന്നുള്ളതു ശരിയാണു്. ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആ ജോലി രാജിവെക്കുകയും, 2008മുതൽ തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
2) വിഴിഞ്ഞം തുറമുഖം പദ്ധതിയേകുറിച്ചു് എന്താണു് കേന്ദ്ര സർക്കാർ ഒരു നടപടിയും എടുക്കാത്തതു്?
ഉ. സംസ്ഥാന സർക്കാർ ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പരിഗണനക്കായി രേഖമൂലം സമർപ്പിച്ചിട്ടില്ല എന്നും. അങ്ങനെ ശ്രദ്ധയിൽ പെടുത്തിയാൽ അദ്ദേഹം സ്വന്തം താല്പര്യത്തിൽ തന്നെ ഇതിനു വേണ്ടി സുപാർശ്ശ ചെയ്യും എന്നും പറഞ്ഞു. ഇപ്പോൾ ഈ പദ്ധതി കേരള സംസ്ഥാന സർക്കാറിന്റെ മാത്രം പ്രോജക്റ്റായിട്ടാണു് ഇരിക്കുന്നതു് എന്നു് അദ്ദേഹം പറയുകയുണ്ടായി.
3) തിരുവനന്തപുരത്തിന്റെ വികസനം.
ഉ. സംസ്ഥാന സർക്കാറിനോടു അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണു എനിക്ക് മനസിലായതു്.
4) പിന്നെ സാധാരണ മന്ത്രിമാർ വരുമ്പോൾ വെറും ചടങ്ങുകളായി മാറിയ സ്ഥിരം ചോദ്യങ്ങളും ഉണ്ടായിരുന്നു. വിമാന കൂലി, പ്രവാസികൾക്കുള്ള വോട്ട് അവകാശം, പ്രവാസ പെൻഷൻ. തിരുവനന്തപുരം വിമാനത്തവളത്തിലേക്കുള്ള പൊട്ടക്കുളം പോലെ കിടക്കുന്ന റോഡ് നന്നാക്കുന്ന കാര്യം, അങ്ങനെ ചിലതു്.
5) അവസാനത്തെ ചോദ്യം എന്റേതായിരുന്നു. എനിക്ക് അനുവദിച്ച 30 second പാഴാക്കിയില്ല. അദ്ദേഹത്തിനു് മനസിലാകുന്ന ഭാഷയിൽ തന്നെ വെച്ചു കാച്ചി.
Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.
ഉ: I do receive quite a lot of questions on-line and I try to answer most of them. If such a system was implemented the volume of messages will be quite huge. However I am sure this is something I will look into. I am sure there can be some way to handle this.
ഇന്ത്യയിൽ ശശി തരൂർ പോലൊരു നേതാവു അപൂരവമാണു്. വെള്ളമുണ്ടുടുത്തു് കൈതൊഴുതു തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്ന, കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ എതിർ കക്ഷിയെ ചെളിവാരി എറിയുന്ന തറ രാഷ്ട്രീയക്കാരിൽ നിന്നും ഉയർന്നു നിന്നു ചോദ്യങ്ങൾ വ്യക്തമായി കേട്ട ശേഷം സമാധാനമായി ഉത്തരങ്ങൾ പറയുന്ന ജനപ്രതിനിധി. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ശ്രദ്ദേയമായ ഒന്നു് എതിർ കക്ഷികളെ ആരെയും പരാമർശിച്ചില്ല എന്നുള്ളതാണു്. ഈ മനുഷ്യന്റെ professionalism കണ്ടു ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.
ശശി തരൂർ വളരെ അനൌപചാരികമായി തന്നെയാണു് ഈ കൂടിക്കാഴ്ചയിൽ പ്രസംഗിച്ചതും ജനങ്ങളുമായി ഇടപ്പെട്ടതും. അദ്ദേഹത്തിന്റെ ഒരു നല്ല ചിത്രം എടുക്കണം എന്നുണ്ടായിരുന്നു പക്ഷെ UAE protocol departmentന്റെ സുരക്ഷ സന്നാഹം വളരെ ശക്തമായതിനാൽ എങ്ങോട്ടു തിരിഞ്ഞാലും ഒരു തടിമാടന്റെ നെഞ്ചു മാത്രം പ്രത്യക്ഷപ്പെട്ടു.
Sahshi Tharoor's Twitter Page
ശശി തരൂർ തിരുവനന്തപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു ലോകസഭ അംഗമാണെന്നുള്ളതു് ശരിയാണു്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ portfolio വിദേശകാര്യ സഹ മന്ത്രി പതവിയാണെന്നുള്ളതു് സദസിൽ ഇരുന്നവരിൽ പലരും മറന്നു എന്നു തോന്നുന്നു. കേന്ദ്രമന്ത്രിയും, സംസ്ഥാനമന്ത്രിയും തമ്മിൽ തിരിച്ചറിയാത്ത ദുബൈയിലെ മലയാളി മാദ്ധ്യമ പ്രവർത്തകരുടെ ബാലിശമായ ചോദ്യങ്ങൾക്ക് സരസമായി തന്നെ അദ്ദേഹം മറുപടിയും കൊടുത്തു.
ഇന്ത്യയുടെ വിദേശ നയത്തെ കുറിച്ചോ, ഇമറാത്തിലേക്ക് ഇന്ത്യയിൽ നിന്നുമുള്ള കയറ്റുമതി കൂട്ടുന്നതിനെ കുറിച്ചോ, തൊഴിൽ സാദ്ധ്യതകൾ കൂട്ടുന്നതിനെ കുറിച്ചോ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. എന്നാൽ പ്രവാസി പെൻഷൻ പ്രശ്നം മറക്കാതെ അവർ ഉന്നയിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ വാചകങ്ങളിൽ ആംഗലയ പദങ്ങളുടെ അതിപ്രസരം വളരേയധികമായിരുന്നു. ശശി തരൂറിന്റെ മലയാളം ഒരുപാടു മെച്ചപ്പെട്ടിട്ടുണ്ടു്.
"മാദ്ധ്യമ പ്രവർത്തകർ" ചോദിച്ച ചില ചോദ്യങ്ങൾ:
1) താങ്കൾക്ക് മുമ്പൊരിക്കൽ UAEയിൽ ജോലിയുണ്ടായിരുന്നില്ലെ. ആ സ്ഥാപനവുമായി ഇപ്പോൾ താങ്കൾക്ക് ബന്ധം ഉണ്ടോ?
ഉ: ഇല്ല. മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നു എന്നുള്ളതു ശരിയാണു്. ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് ആ ജോലി രാജിവെക്കുകയും, 2008മുതൽ തിരുവനന്തപുരത്തെ സ്ഥിര താമസക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
2) വിഴിഞ്ഞം തുറമുഖം പദ്ധതിയേകുറിച്ചു് എന്താണു് കേന്ദ്ര സർക്കാർ ഒരു നടപടിയും എടുക്കാത്തതു്?
ഉ. സംസ്ഥാന സർക്കാർ ഈ വിഷയം കേന്ദ്ര സർക്കാറിന്റെ ശ്രദ്ധയിൽ പരിഗണനക്കായി രേഖമൂലം സമർപ്പിച്ചിട്ടില്ല എന്നും. അങ്ങനെ ശ്രദ്ധയിൽ പെടുത്തിയാൽ അദ്ദേഹം സ്വന്തം താല്പര്യത്തിൽ തന്നെ ഇതിനു വേണ്ടി സുപാർശ്ശ ചെയ്യും എന്നും പറഞ്ഞു. ഇപ്പോൾ ഈ പദ്ധതി കേരള സംസ്ഥാന സർക്കാറിന്റെ മാത്രം പ്രോജക്റ്റായിട്ടാണു് ഇരിക്കുന്നതു് എന്നു് അദ്ദേഹം പറയുകയുണ്ടായി.
3) തിരുവനന്തപുരത്തിന്റെ വികസനം.
ഉ. സംസ്ഥാന സർക്കാറിനോടു അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണു എനിക്ക് മനസിലായതു്.
4) പിന്നെ സാധാരണ മന്ത്രിമാർ വരുമ്പോൾ വെറും ചടങ്ങുകളായി മാറിയ സ്ഥിരം ചോദ്യങ്ങളും ഉണ്ടായിരുന്നു. വിമാന കൂലി, പ്രവാസികൾക്കുള്ള വോട്ട് അവകാശം, പ്രവാസ പെൻഷൻ. തിരുവനന്തപുരം വിമാനത്തവളത്തിലേക്കുള്ള പൊട്ടക്കുളം പോലെ കിടക്കുന്ന റോഡ് നന്നാക്കുന്ന കാര്യം, അങ്ങനെ ചിലതു്.
5) അവസാനത്തെ ചോദ്യം എന്റേതായിരുന്നു. എനിക്ക് അനുവദിച്ച 30 second പാഴാക്കിയില്ല. അദ്ദേഹത്തിനു് മനസിലാകുന്ന ഭാഷയിൽ തന്നെ വെച്ചു കാച്ചി.
Sir, I am a follower of your tweets on twitter. I even saw you sent one while you were sitting there. It is really cool that we have a young charismatic Minister in parliament who tweets about the daily events. You have suerly set a trend. But sir you could also allow the vast majority of Indians to raise their concerns. Most indians do not even own a PC, so it would be ideal to impliment a system to receive SMS messages. This will set a milestone in dialogue between leaders and the electorate.
ഉ: I do receive quite a lot of questions on-line and I try to answer most of them. If such a system was implemented the volume of messages will be quite huge. However I am sure this is something I will look into. I am sure there can be some way to handle this.
ഇന്ത്യയിൽ ശശി തരൂർ പോലൊരു നേതാവു അപൂരവമാണു്. വെള്ളമുണ്ടുടുത്തു് കൈതൊഴുതു തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്ന, കക്ഷി രാഷ്ട്രീയത്തിന്റെ പേരിൽ എതിർ കക്ഷിയെ ചെളിവാരി എറിയുന്ന തറ രാഷ്ട്രീയക്കാരിൽ നിന്നും ഉയർന്നു നിന്നു ചോദ്യങ്ങൾ വ്യക്തമായി കേട്ട ശേഷം സമാധാനമായി ഉത്തരങ്ങൾ പറയുന്ന ജനപ്രതിനിധി. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ശ്രദ്ദേയമായ ഒന്നു് എതിർ കക്ഷികളെ ആരെയും പരാമർശിച്ചില്ല എന്നുള്ളതാണു്. ഈ മനുഷ്യന്റെ professionalism കണ്ടു ഇഷ്ടപ്പെടാതിരിക്കാൻ എനിക്ക് കഴിയുന്നില്ല.
ശശി തരൂർ വളരെ അനൌപചാരികമായി തന്നെയാണു് ഈ കൂടിക്കാഴ്ചയിൽ പ്രസംഗിച്ചതും ജനങ്ങളുമായി ഇടപ്പെട്ടതും. അദ്ദേഹത്തിന്റെ ഒരു നല്ല ചിത്രം എടുക്കണം എന്നുണ്ടായിരുന്നു പക്ഷെ UAE protocol departmentന്റെ സുരക്ഷ സന്നാഹം വളരെ ശക്തമായതിനാൽ എങ്ങോട്ടു തിരിഞ്ഞാലും ഒരു തടിമാടന്റെ നെഞ്ചു മാത്രം പ്രത്യക്ഷപ്പെട്ടു.
Shashi Tharoor checks his Blackberry during the meeting |
Shashi Tharoor at the Open Forum meeting in Dubai October 6 2009 |
Sahshi Tharoor's Twitter Page
In my openion, we had a western educated charismatic leader (PM) about 20 to 25 years ago. Rajive Gandhi(1984-1989).
ReplyDelete@naseem
ReplyDeleteWestern educated True, but charismatic?
We should take into consideration the unusual circumstances by which he became our prime minister. He was neither a trained diplomat nor did he have any clear direction for India. His interventions in Maldives and later in Sri Lanka will be remembered as the greatest foreign policy goofs in our history.
So charisma does not really outshine the relationship mess one makes.
We may need 10 more Shasi Tharoor's in the near future to lead India. Shashi Tharoor for PM !
ReplyDeleteകൈപ്പള്ളീ
ReplyDeleteകൈപ്പള്ളി ഇത്രക്ക് തരൂര്‍ ഫാനാണെന്നറീഞ്ഞില്ല. സര്‍പ്രൈസ്.
തരൂറിന്റെ ട്വീറ്റുകള്‍ ഞാനും വായിക്കാറുണ്ട്...ഘാനേ പോയി, മീറ്റിംഗ് നടത്തി, ലൈബീരിയയില്‍ പോയി ആരെയോ കണ്ടു, ബഹറിനില്‍ പോയി അസോയേഷനുമായി അഭിമുഖം നടത്തി, ചെക്കോസ്ലോവാക്യയില്‍ പോയി, ഉഗാണ്ടയില്‍ പോയി, അവിടെ പോയി ഇവടെ പോയി.
ഈ പോക്കുകള്‍ കൊണ്ടൊക്കെ നാട്ടിലെ ജനത്തിനെന്ത് മെച്ചം?
ബാഴ്സലോണയേം തിരുവനന്തപുരത്തേയും ട്വിന്‍ സിറ്റീസ് ആക്കാന്‍ പോകുന്നു...വോ പിന്നെ തമ്പാനൂര്‍ സ്റ്റേഷനില്‍ വെള്ളം കേറൂലാരിക്കും.
പറഞ്ഞത് കൈപ്പളിയുടെ വിശ്വാസം തെറ്റാണെന്നല്ല...ഇങ്ങനെ ലോകം മൊത്തം കറങ്ങി നടന്ന്, ഇന്ത്യക്ക് ഗുഡ്‌വില്‍ ഉണ്ടാക്കുന്നത് സഹമന്ത്രിയുടെ കെ പി ഐ ആയിരിക്കാം..പക്ഷേ മൂപ്പര് ആദ്യം ഒരു എം പി ആണല്ലോ. ഇടക്കൊക്കെ സാദാ നാടന്‍ എം പികള്‍ ചെയ്യുന്നത് പോലെ വല്ല റോഡോ, കിണറോ പള്ളിക്കൂടമോ തിരുവനന്തപുരത്ത് ഉണ്ടാക്കിയാല്‍ നന്നായിരിക്കും.
ഈ പോക്ക് കണ്ടിട്ട് അടുത്ത തിരഞ്ഞെടുപ്പിന് മൂപ്പര് കാണില്ല എന്നാണ് എനിക്ക് തോന്നുന്നത്. ട്വീറ്റ് കണ്ടില്ലേ? അങ്ങനെ കാര്യമായി ഒന്നും എംപികള്‍ക്ക് ചെയ്യാന്‍ പറ്റൂലാത്രേ.
തരൂര്‍ ഫോര്‍ പി എം? നല്ല തമാശ്.
ഈ ട്വിറ്റര്‍ ട്വിറ്റര്‍ എന്ന് കേള്‍ക്കാന്‍ തുടങ്ങീട്ട് കുറേയായി. ഇതുവരെ മര്യാദിക്ക് ഒന്ന് പോയിനോക്കീട്ടില്ല. ഒരു കാര്യം മനസ്സിലായി. ഭയങ്കര സംഭവാണ്! അല്ലേല്‍ ശശി തരൂര്‍, കൈപ്പള്ളി, അരവിന്ദ് എന്നിവരെ പോലുള്ള മഹാന്മാര്‍ അതില്‍ ഉണ്ടാവില്ലല്ലോ...? യേത്? (കൈപ്പ്സ്, എന്നെ തല്ലണ്ട, ഞാന്നന്നാവൂല്ല).
ReplyDeleteപിന്നെ, “Shashi Tharoor checks his Blackberry during the meeting“ എന്ന അടിക്കുറിപ്പോടെ മുകളില്‍ കൊടുത്ത് ഫോട്ടോ ഞാന്‍ മൈക്രോസ്‌കോപ്പ് വച്ച് പരിശോധിച്ചു. ശശി തരൂരിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍!! കൈരളിടിവിയുടെ ഒരു മൈക്ക് അവ്യക്തമായാണെങ്കിലും കാണുന്നുണ്ട്. മൊബൈലില്‍ എടുത്തതാണേലും കേപ്‌ഷനുമായി എന്തേലും ബന്ധം വേണ്ടേ മാഷേ...?
[...] This post was mentioned on Twitter by kaippally and KeralaClick.com. KeralaClick.com said: @Shashitharoor The twittering Minister in Dubai caught twitting on stage http://bit.ly/4G6orJ (via @kaippally) [...]
ReplyDeleteതാങ്കള്‍ കിട്ടിയ സമയം ഉപയോഗിച്ച് ശസി തരൂരിനോട് ചോദിച്ച ചോദ്യം കൊള്ളാം കൈപ്പള്ളീ..
ReplyDeleteകോടിക്കണക്കിനായ ഇന്‍ഡ്യന്‍ ജനത മാന്യമായ വസ്ത്രമോ കേറിക്കിടക്കാന്‍ കൂരയോ ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ നമുക്ക് എസ് എം എസ് ചെയ്തു കളിക്കാം എന്ന ചോദ്യം എന്തായാലും പ്രവാസി പെന്‍ഷഷനെക്കുറിച്ചും വിമാനചാര്‍ജ് വര്‍ദ്ധനയെക്കുറിച്ചുമുള്ള ചോദ്യത്തേക്കാള്‍ മഹത്തരം തന്നെ.
വിഴിഞ്ഞം തുറമുഖം ശ്രദ്ധയില്‍ പെട്ടിട്ടില്ല പോലും ഈ മനുഷ്യന്‍ തിരുവനന്തപുരത്തിന്റെ എം പി തന്നെയല്ലേ..? തിരുവനന്തപുരം നഗരവികസനത്തിനു സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടാം എന്ന്.. വലിയ കാര്യം തന്നെ..
പ്രൊഫഷണലുകള്‍ അങ്ങിനെയാണ് കൈപ്പള്ളീ.. അവര്‍ തങ്ങളുടെ പ്രസംഗത്തില്‍ എതിരാളികളെക്കുറിച്ച് പരാമര്‍ശിക്കുകയേ ഇല്ല.. നേരിട്ട് കൊടുക്കല്‍ വാങ്ങലുകള്‍ ഇല്ല എന്നു സാരം.. പ്രശ്നങ്ങള്‍ ജന ശ്രദ്ധയില്‍ കൊണ്ടു വരാതെ മറഞ്ഞിരുന്ന് കാര്യം നേടും..
വെള്ള മുണ്ടുടുത്ത നേതാക്കളെ കുറ്റം പറയുന്ന താങ്കള്‍ പരമ്പരാഗത അറബ് വസ്ത്രത്തില്‍ അഭിമാനിക്കുന്ന അറബ് നേതാക്കളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് എന്തു പറയും എന്നറിയാന്‍ താല്പര്യമുണ്ട്..
ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാര്‍ അവര്‍ ഏത് കഷിയില്‍ പെട്ടവരായാലും അവരെ തറ എന്നു ബ്രാന്‍ഡ് ചെയ്ത്.. ഒരിക്കല്പോലും ബഹുഭൂരിപക്ഷം വരുന്ന ഭാരതീയരെ മനസ്സുകൊണ്ടെങ്കിലും പ്രധിനിധീകരിക്കാന്‍ കഴിയാത്ത ഇത്തരം നേതാക്കളെ വാഴ്ത്തുന്നതാണല്ലോ ഇക്കാലത്തെ ഫാഷന്‍.. നടക്കട്ടെ.. കൈപ്പള്ളീ
ചില തറകള്‍ മൊസൈക്കും ടൈല്സും കോണ്ട് മനോഹരമാക്കിയതായിരിക്കും പക്ഷെ അതുകൊണ്ട് അവയുടെ പേര് തറ എന്നല്ലാതായി മാറുന്നില്ല.
ഈ പോസ്റ്റ് വായിച്ച് എന്റെ എളിയ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു..ഇപ്പോള്‍ നോക്കിയപ്പോള്‍ അതു കാണുന്നില്ല. താങ്കള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞതാണെങ്കില്‍ നന്ദി..
ReplyDeleteI just can't understand why Sasi Tharoor's tweets are so important? He just tweets for nothing.. I have met better friends in twitter.
ReplyDeleteHis tweets annoys me. He deviates from his role and tries to give a wrong impression. He wouldn't follow his followers either!
കേരളത്തില്‍ നിന്നുള്ള മറ്റു എം .പീ മാരെക്കാള്‍ കൂടുതല്‍ ബുദ്ധിയും ലോകപരിചയവുമുള്ള തരൂരിനെ കൊച്ചാക്കി കാണിക്കാന്‍ നമ്മുക്കൊക്കെ യെന്നാ ഒരു ഇഷ്ടം ! നമ്മുടെ മനസുകളില്‍ അല്ലാതെ വേറെ എവിടെയും അന്വേഷിക്കേണ്ട; നാട് നന്നാകാത്തതിന്റെ കാരണം!. രഞ്ജിത് വിശ്വം,അരവിന്ദ് തുടങ്ങിയ മഹ്ഹന്മാരുടെ കമന്റുകള്‍ സാക്ഷി
ReplyDeleteചില ആളുകളെ ആരും കൊച്ചാക്കേണ്ട കാര്യമില്ല ജോസഫ്. അവരുടെ പ്രവര്ത്തി കൊണ്ട അവര്‍ സ്വയം ചെറുതായിക്കൊള്ളൂം. പഞ്ചനക്ഷത്രത്തിലെ ആഡംബരം കൊണ്ട് പൊറുതിമുട്ടി അവിടെ നിന്നും മാറാന്‍ പറഞ്ഞത് രഞ്ജിത് വിശ്വവും അരവിന്ദുമല്ല. വിമാനത്തില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരെ കന്നുകാലികളെന്ന് വിളിച്ച് സ്വയം ചെറുതായതും രഞ്ജിത്തും അരവിന്ദും പറഞ്ഞു കൊടുത്തിട്ടല്ല.
ReplyDeleteഇന്‍ഡ്യയില്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ ശരാശരിയിലും ഉയര്ന്ന വിഭാഗമാണ്. അവരെ കന്നുകാലികള്‍ എന്നു വിളിച്ചയാള്‍ ഒരു നേരം ഭക്ഷണം പോലും കഴിക്കാനില്ലാത്ത ബഹു ഭൂരിപക്ഷം വരുന്ന ഭാരതീയരെ എന്തു വിളിക്കും..
ലോകത്തെവിടെയും ജന്‍ക്ഷേമവും വികസനവും വന്നത് ജനങ്ങളുടെ മനസ്സറിയുന്ന ഭരണാധികാരികള്‍ അധികാരത്തിലിരുന്നപ്പോഴാണ്. അല്ലാതെ കോട്ടും സ്യൂട്ടുമിട്ട ബ്യൂറോക്രാറ്റുകള്‍ നാടു ഭരിച്ചപ്പോഴല്ല.
മഹാനായ ജോസഫേ
ReplyDeleteശശി തരൂരിനെ എന്ത് കൊണ്ടാണ് പൊക്കിപ്പിടിച്ചോണ്ട് നടക്കേണ്ടത്? അങ്ങേര് റ്റ്വീറ്റുന്നത് കൊണ്ടോ? അയാള് ലൈബീരിയയില്‍ പോയി മിച്ചാമാ ബോക്കൊട്ട സുക്കാമിയോട് എന്തു സംസാരിച്ചു എന്നൊന്നും എനിക്കറിയേണ്ട കാര്യമില്ല. റ്റ്വീറ്റിയാലും റ്റ്വീറ്റിയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല. രാഷ്ട്രീയക്കാര്‍ റ്റെക്നോളജി ഉപയോഗിച്ചാല്‍ അവര്‍ രാഷ്ട്രീയത്തില്‍ ബെസ്റ്റ് ആയോ? എന്ത് കണ്ടിട്ടാണ് പി എം എന്നൊക്കെ പറയുന്നത്? ഐക്യരാഷ്ട്രസഭയില്‍ വേറെ ആരൊക്കെ ജോലി നോക്കിയിരിക്കുന്നു? ഇക്കണക്കിന് തരൂരിനു ഫേസ് ബുക്കും ഒരു മലയാളം ബ്ലോഗും കൂടെയുണ്ടായാല്‍? അമേരിക്കന്‍ പ്രസിഡന്റ് വരെ ആക്കുമല്ലോ! ഹോ!
പിന്നെ നാട് നന്നാവത്തതിന് എന്നെ പഴിക്കണ്ട. ഞാന്‍ ദേ നാട്ടില്‍ നിന്ന് മാറി തന്നിട്ടുണ്ട്. ഇനി നന്നാവാന്‍ താമസം കാണില്ലല്ലോ. ഇനി താനെല്ലാം കൂടെ അങ്ങ് കുളിപിച്ച് കെടത്ത്.
"കേരളത്തില്‍ നിന്നുള്ള മറ്റു എം .പീ മാരെക്കാള്‍ കൂടുതല്‍ ബുദ്ധിയും ലോകപരിചയവുമുള്ള തരൂരിനെ "
ReplyDeleteതരൂരിനും മറ്റു എം പിമാര്‍ക്കും ഐ ക്യു ടെസ്റ്റ് നടത്തിയത് ആരാ? സി ബി എസ്സിയോ? നമ്മടെ കണിയാപുരം രാമചന്ദ്രന്റെ സ്കോര്‍ എത്രയാ?
പഠിപ്പിസ്റ്റു ബുജികള്‍ക്ക് നാട് ഭരിക്കാനാണെങ്കില്‍ പാര്‍ലീമെന്റിലോട്ട് എന്‍ട്രന്‍സ് റ്റെസ്റ്റ് നടത്തിയാല്‍ പോരേടേയ്?
കുറെപ്പേര്‍ക്ക് റ്റ്യൂഷന്‍ സെന്ററും തുറക്കാന്‍ പറ്റും.
(ശശി തരൂരിനെ മോശമാക്കി കാണിക്കുകയല്ല ലക്ഷ്യം എന്ന് പറയട്ടെ ബ്ലോഗുടമസ്ഥനായ കൈപ്പള്ളി.
അദ്ദേഹം പെര്‍ഫോം ചെയ്യണം എന്നു തന്നെയാണ് എന്റേയുമാഗ്രഹം. റ്റ്വീറ്റുന്നതും മറ്റും വലിയ 'വാല്യു ആഡ്' ആണെന്നുള്ള അഭിപ്രായം ഇല്ല എന്നേയുള്ളൂ. അതൊന്നും ആകരുത് ക്രൈറ്റീരിയ. അടുത്ത തിരഞ്ഞെടൂപ്പിന് "ഞാന്‍ അഞ്ചുവര്‍ഷം തുടര്‍ച്ചയായി അവിശ്രമം റ്റ്വീറ്റി" എന്നൊക്കെ തമ്പാനൂര്‍ നിന്നു പ്രസംഗിച്ചാല്‍ മതിയോ?)
“കേരളത്തില്‍ നിന്നുള്ള മറ്റു എം .പീ മാരെക്കാള്‍ കൂടുതല്‍ ബുദ്ധിയും ലോകപരിചയവുമുള്ള തരൂരിനെ ” എന്നത് ശരിയാണന്നു മനസിലാക്കാന്‍ കഴിവുകളെ അംഗീകരിക്കാന്‍ നമ്മുക്കുള്ള മടി മാറ്റിവച്ചു നോക്കിയാല് മതി, ഡല്‍ഹി യുനിവേര്സിറ്റി യില്‍ നിന്ന് നേടിയ ചരിത്ര വിജയം കൂടാതെ ലോക നിലവാരത്തിലുള്ള ഒരു യുനിവേര്സിറ്റി നല്‍കിയ ഡോക്ട്രേറ്റ്, ഏറ്റവും കൂടുതല്‍ നിലവാരമുള്ള പുസ്തകങ്ങള്‍ നിലവിലുള്ള എം.പീ മാരില്‍ എഴുതിയ ആള്‍ ,ഏറ്റവും കൂടുതല്‍ ലോകപരിചയമുള്ള ആള്‍--- ഇവയെല്ലാം മേല്‍പ്പടി മനോഭാവം മാറ്റിവച്ചു നോക്കിയാല് മനസിലാക്കവുന്നതേയുള്ളു. "പാര്‍ലീമെന്റിലോട്ട് എന്‍ട്രന്‍സ് റ്റെസ്റ്റ് നടത്തിയാല്‍ പോരേടേയ്?" യ്ന്നത് നല്ല ഒരു ആശയം ആണ് പഞ്ചായത്ത് തലത്തില്‍ നിന്ന് തുടങ്ങേണ്ടുന്നത് തന്നെ
ReplyDeleteപിന്നെ .ഈ കുശുമ്പും കുന്നായ്മയും തന്നെയാണ് നമ്മുടെ പരാജയ കാരണങളില്‍ പ്രധാനം എന്ന് മനസിലാക്കി തന്നതിന് അരവിന്ന്നു പ്രണാമം
ചില ആളുകളെ ആരും കൊച്ചാക്കേണ്ട കാര്യമില്ല ജോസഫ്. അവരുടെ പ്രവര്ത്തി കൊണ്ട അവര്‍ സ്വയം ചെറുതായിക്കൊള്ളൂം.
ReplyDeleteനൂറു ശതമാനം ശരി. ശശി തരൂര്‍ എന്ന മുഖം മൂടിയെ അറിയാത്തവരും എന്താണു ഭരണം എന്നറിയാത്തവരുമാണ്, ഈ ഭാരത്തെ താങ്ങിപ്പിടിച്ചു നടക്കുന്നതും അദ്ദേഹം ട്വിറ്ററിലൂടെ നടത്തുന്ന കൊച്ചു വര്‍ ത്തമാനങ്ങള്‍ ലോകത്തിലെ ഏട്ടാമത്തെ അത്ഭുതം എന്ന നിലയില്‍ വാഴ്ത്തിപ്പാടുന്നതും.
തിരുവനന്തപുരത്തിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നു പറഞ്ഞത് വാസ്തവമാണ്. അതിനുള്ള സന്‍ മനസോ കഴിവോ ഈ തിരുവനന്തപുരം എം പിക്കില്ല. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ഒന്നും ചെയ്യുന്നും ഇല്ല. ട്വിറ്റര്‍ പ്രേമം ബാധിച്ച കുറെ കൊഞ്ഞാണന്‍ മാരെ സുഖിപ്പിക്കുന്നതു മാത്രം ചെയ്യുന്നുണ്ട്.
അദ്ദേഹത്തേക്കുറിച്ച് എനിക്കുള്ള അഭിപ്രായം ഇവിടെ വായിക്കാം .
ഹഹഹ...മഹാനായ ജോസഫിന്റെ കാഴ്ചപ്പാടുകള്‍ മഹനീയം തന്നെ.
ReplyDeleteപിന്നേയ്! എനിക്ക് തരൂരിനോട് കുശുമ്പ് വന്നിട്ട് കണ്ണു കാണാതിരിക്കുകയല്ലേ..എന്തൊരു ബാലിശമാണെടോ ഇങ്ങനൊക്കെ എഴുതി വിടുന്നത്?
റ്റ്വീറ്റുന്നതും മറ്റും ശശി തരൂരിന്റെ പെര്‍ഫോര്‍മന്‍സിനു ഒരു ഗുണവും ചെയ്യുന്നില്ല എന്ന അഭിപ്രായം പറഞ്ഞന്നേയുള്ളൂ. അദ്ദേഹം അവിടേം ഇവിടേം പോയി എന്നു റ്റ്വീറ്റുന്നത് കൊണ്ട് ജനത്തിനെന്ത് കാര്യം?
നേതാക്കന്‍മാര്‍ക്കും, മതമേലാളന്‍മാര്‍ക്കും നമ്മള്‍ അധികം ഫ്ളെക്സിബിള്‍ അല്ലാത്ത നിര്‍വചനവും, പരിധികളുമൊക്കെ വച്ചിട്ടുണ്ട്. ഇതിനകത്ത് വന്ന്പെട്ട്പോകുന്നവരെല്ലാം, നിലവാരമൊക്കെ മാറ്റിവെച്ച് - കോലത്തിനൊത്ത് തുള്ളണം. തുള്ളല്‍ മോശമായാല്‍ തരൂരിണ്റ്റെ ഇപ്പോഴത്തെ അവസ്ഥയിലാകും. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഉണ്ടാക്കിവച്ചിരിക്കുന്ന മൂശ ഉടച്ച് വാര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോഴത്തെ ജീര്‍ണത അരാഷ്ട്രീയതയുടെ മലവെള്ളപ്പാച്ചിലുണ്ടാക്കുന്നത് ചുറ്റും കാണുന്നല്ലോ?
ReplyDeleteഅരവിന്ദും രഞ്ജിത്തും പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. ശശി തരൂരില്‍ പ്രതീക്ഷ അര്‍പ്പിക്കാം, ഇഷ്ടപ്പെടാന്‍ ശ്രമിക്കാം പക്ഷെ ഒരുതരം premature ആരാധനയിലേക്ക് പോകാതിരിക്കുന്നതല്ലേ നല്ലത്? ഇദ്ദേഹം UNല്‍ എന്താണ് ചെയ്തിരുന്നതെന്നോ, ഇദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നോ, ഭൂതകാലത്തിലെ തന്‍റെ കര്‍മ്മമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് എന്ത് സംഭാവയാണ് ഇദ്ദേഹം ലോകത്തിനായി ചെയ്തതെന്നോ യാതൊരു ധാരണയുമില്ലാത്തരാണ് മുന്‍പറഞ്ഞ ആരാധകരില്‍ ബഹുഭൂരിപക്ഷവും.(കൈപ്പള്ളിയെ അല്ല ഉദ്ദേശിച്ചത്). എം പി യും മന്ത്രിയുമൊക്കെ ആയതിനുശേഷവും അദ്ദേഹം അത്ഭുതങ്ങളൊന്നും പ്രവര്‍ത്തിച്ചതായി അറിവില്ല. ആ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തനുള്ള സമയം ആയിട്ടുമില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് തരൂരണ്ണന്‍ ഇരു "സമ്പവം" ആയത് എന്ന് മനസ്സിലാകുന്നില്ല. ചുവന്ന തൊലിയും, പൂച്ചക്കണ്ണും, കാല്‍സ്രായും ചേര്‍ന്നതാണോ "പ്രൊഫഷണല്‍" നേതാവിന്‍റെ സമവാക്യം. അക്കാദമിക്ക് മികവാണ് നല്ല നേതാവിന്‍റെ മാനദണ്ഡം എന്ന വാദം ലോകചരിത്രത്തേക്കുറിച്ചുള്ള അറിവില്ലായ്മയില്‍നിന്നും ഉണ്ടാകുന്നതാണ്. പിന്നെ കമ്പ്യൂടറും റ്റ്വീറ്റലും.. ഇതുപോലെ കമ്പ്യൂട്ടറില്‍ തിന്നും തൂറ്റിയും നടന്നിരുന്ന ഒരു പ്രൊഫഷണല്‍ നേതാവുണ്ടായിരുന്നു ആന്ധ്രയില്‍. രാജ്യത്തിന്‍റെ ആത്മാവറിയാത്ത മാദ്ധ്യമങ്ങളും അരാഷ്ട്രീയവാദികളും വരെ എട്ടാമത്തെ അത്ഭുതമായി വാഴ്ത്തിയിരുന്നതാണ് ഈ മഹാനെ. എന്നിട്ടോ ജനത്തിന്‍റെ ഊഴം വന്നപ്പോള്‍ കൃത്യമായി കാലില്‍തൂക്കി നിലത്തടിച്ച്, ഇനി വീട്ടില്‍ പോയിരുന്ന് തൂറ്റിക്കോ എന്നൊരു ഉപദേശവും കൊടുത്തു. രാജ്യത്തിനുവേണ്ടി ശശി തരൂരിന്‍റേതായി എനിക്കറിവുള്ള ഏക സംഭാവന കേരളത്തില്‍നിന്നും ഒരു ആള്‍ദൈവത്തെ തലച്ചുമടായി UNല്‍ എത്തിച്ച്, ഭാരതീയരെ മുഴുവന്‍ വിഡ്ഡികളായി ലോകത്തിന്‍റെ മുന്‍പില്‍ അവതരിപ്പിച്ചു എന്നുള്ളതാണ്.
ReplyDeleteതരൂരണ്ണന്‍ ഒരു സിലുമാനടനായിരുന്നെങ്കില്‍ ചുമ്മാ കേറിയങ്ങ് ആരാധിക്കാമായിരുന്നു. നായികയായിട്ടാകും കൂടുതല്‍ ശോഭിക്കുക :))
"ഇതുപോലെ കമ്പ്യൂട്ടറില്‍ തിന്നും തൂറ്റിയും നടന്നിരുന്ന ഒരു പ്രൊഫഷണല്‍ നേതാവുണ്ടായിരുന്നു ആന്ധ്രയില്‍. രാജ്യത്തിന്‍റെ ആത്മാവറിയാത്ത മാദ്ധ്യമങ്ങളും അരാഷ്ട്രീയവാദികളും വരെ എട്ടാമത്തെ അത്ഭുതമായി വാഴ്ത്തിയിരുന്നതാണ് ഈ മഹാനെ. എന്നിട്ടോ ജനത്തിന്‍റെ ഊഴം വന്നപ്പോള്‍ കൃത്യമായി കാലില്‍തൂക്കി നിലത്തടിച്ച്, ഇനി വീട്ടില്‍ പോയിരുന്ന് തൂറ്റിക്കോ എന്നൊരു ഉപദേശവും കൊടുത്തു"
ReplyDeleteപ്രസ്തുത നിലത്തടി നടക്കുമ്പോള്‍ ഞാന്‍ ഹൈദരാബാദില്‍ ആയിരുന്നു. അന്നു തോന്നിയ അത്ഭുതത്തിനും നിരാശക്കും കണക്കില്ല. ആന്ധ്രക്കാരെ മുഴുവന്‍ ശപിച്ചു..ഇവര്‍ക്കൊന്നും ബുദ്ധിയില്ലേ എന്ന് ശങ്കിച്ചു. നാടിന് വേണ്ടി നായിഡു കൊണ്ടുവന്ന കമ്പനികള്‍ കണ്ടില്ലേ എന്ന് സന്ദേഹിച്ചു. പിന്നെ വളര്‍ന്നപ്പോഴാണ്, നമ്മുടെ ഒക്കെ ടണല്‍ വിഷനെക്കുറിച്ചുള്ള ബോധമുണ്ടായത്. രാഷ്ട്രീയക്കാര്‍ക്ക് ഇല്ലാതിരിക്കേണ്ടതും അതു തന്നെ. തരൂര്‍ പ്രതീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമാണ് എം പി പണി എന്നാണ് എനിക്ക് തോന്നുന്നത്. തിരുവനന്തപുരം സന്ദര്‍ശനത്തിനിടെ അദ്ദേഹം തന്റെ മുകളില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ കണ്ട് അമ്പരക്കുന്ന ട്വീറ്റുകള്‍ ഉണ്ടായിരുന്നു.
ഒരു പക്ഷേ സത്യസന്ധതയോ, മടൂപ്പോ, മുങ്കൂര്‍ ജാമ്യമോ ആകാം, തന്റെ പരിമിതികളെക്കുറീച്ചുള്ള ആശങ്കകളും ട്വീറ്റിയിരുന്നു. ഇതൊന്നും ബ്ലാക്ക്‌ബെറിയോ, ഐ ഫോണോ കൊടചക്രമോ ഇല്ലാത്ത തിരുന്തോരം നാടന്മാര്‍ എങ്ങനെ അറിയും? ഒരു കൈ കൊണ്ട് പശുവിനെകറക്കുമ്പോഴും മറുകൈ കൊണ്ട് ട്വീറ്റ് ചെയ്യുന്ന ഖില്ലാഡികളായ എത്ര ഫാര്‍മര്‍മാര്‍ നാട്ടിലുണ്ട്?
തന്റെ കംഫര്‍ട്ടബിള്‍ സ്പേസിലേക്ക് അദ്ദേഹം മടങ്ങിപ്പോകാതിരുന്നാല്‍ കൊള്ളാം-അതായത് വിദേശയാത്ര, ഈറ്റ്, മീറ്റ്, റ്റ്വീറ്റ്....
ഓള്‍ ദി ബെസ്റ്റ്.
കൈപ്പള്ളിക്ക് നന്ദി.
Nero fiddled, Shashi Tharoor tweets!
ReplyDelete"I would be ashamed if I was spending the people's money. But I'm not - I'm spending my own savings," - Tharoor.
Nobody owns money. We just possess it. And the discretion to spend should be exercised judiciously, especially by an elected official.
When Tharoor speaks on a global tool called twitter, he must bear in mind that he represents a population of 115 crore that consists a whopping 25% below the poverty line. I earn less than Rs. 40,000 a month, yet, I own a car. You can imagine what Rs. 40,000 means to a man below poverty line, to the majority Indians.
Tharoor failed to recognize what distinguished a minister of India from an international bureaucrat. He can bring in a change. For that matter, most top leaders of the congress party can. If there is a will.... Now, let me light up a Wills! :-)
[link deleted]
ReplyDeleteശശിതരൂരിനിതു തന്നെ വരണം.
ReplyDeleteകൈപ്പള്ളിക്കും....
മതിയായല്ലോ?
kaalidaasan
ReplyDeletePlease do not post your blogs advertisements on my blog.
Kaippalli,
ReplyDeleteI did not advertise anything. It was just a link to another post about the tvitter minister. Even my ID is a link to my blog. The link that I provided is nothing more than that.
Sorry for the misunderstanding.
Okay
ReplyDeleteGet this straight. Posting a link to your own personal blog, for whatever reason, is not considered as proper blog etiquette.
For all practical purposes that IS considered as blog advertising.
ശശി തരൂര്‍ ആള് മിടുക്കനൊക്കെ തന്നെയാണ്. നല്ല അഡ്വാന്‍സ്ഡ് ടെക്നോളജി വിവരവും എനര്‍ജെറ്റിക്കും യങ്ങുമായ ഒരു വ്യക്തിയെ കേന്ദ്രമന്ത്രിയായി ലഭിച്ചതില്‍ ഞാനും സന്തോഷിക്കുന്നു.
ReplyDeleteപക്ഷെ, രാഷ്ട്രീയക്കാരന്റെ റോളില്‍ കുറച്ചും കൂടെ ഓടി ശരിയാവാനുണ്ട്. പ്രത്യേകിച്ച്, കോടിക്കണക്കിന് ‘കൃഷ്ണേട്ടനെ പോലെയുള്ളവരുടെ ഇന്ത്യയുടെ‘ മന്ത്രിയായിരിക്കുമ്പോള്‍!
എനര്‍ജറ്റിക്കുകള്‍ പൊതുവേ ആവേശത്തിന്റെ പുറത്ത് ഒറ്റബുദ്ധിക്ക് ഓരോന്ന് പറഞ്ഞും ചെയ്തും അല്ലറ ചില്ലറ ഇഷ്യൂസ് ഉണ്ടാക്കും. അത് ജീനിന്റെ പ്രോബ്ലമാണ്, അതിലൊന്നും വല്യ കാര്യമില്ല.
കന്നുകാലി സീറ്റും ഫൈവ് സ്റ്റാര്‍ താമസവുമൊക്കെ വച്ച് ശശി തരൂരെ നമുക്ക് വിലയിരുത്താന്‍ പറ്റില്ല.
ഓടി ശരിയാവും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. നമ്മുടെ രാഷ്ട്രീയക്കാരില്‍ ഒരു പ്രതീക്ഷയൊക്കെ ഉണ്ടാവുന്നത് തന്നെ ചില്ലറക്കാര്യമാണോ?
ആരും തിന്നാന്‍ വരരുത്. ഒന്നു പറയാം. ഡെയ്ലി ‘തൂറ്റുന്ന’ (ആംഗലേയത്തില്‍ ‘റ്റ്വീറ്റുന്ന’ എന്നും പറയും)ഒരു സഹ മന്ത്രിയെയായിരുന്നു ഭാരതാംബയ്ക്ക് ആവശ്യം. ഞങ്ങള്‍ തിരോന്തോരത്തുകാര്‍ ആ ആവശ്യം സാധിച്ചു കൊടുത്തു. സഖാക്കള്‍ മര്യാദയ്ക്ക് നിന്നാല്‍ അങ്ങേര് അനന്തപുരിയെയും കോണ്‍ഗ്രസ്സിനെയും ഒരു വഴിയ്ക്കാക്കി തന്നോളും. ക്ഷമയോടെ കാത്തിരിയ്ക്കൂ.. :)
ReplyDeleteTharurinum, kaippallikkum ashamsakal..!!!
ReplyDeleteഎക കക്ഷി ഭരണം സ്വപ്നത്തില്‍പ്പോലും വിചാരിക്കാന്‍ നമുക്ക് കഴിയില്ല. രാഷ്ട്രീയത്തില്‍ പിച്ചവച്ച് വരാത്ത തരൂറിനെ ജയിപ്പിച്ചത് തിരുവനന്തപുരത്തുകാരാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ തരൂരിന് എതിരുണ്ട്. തിരുവനന്തപുരത്ത് വല്ലതും തരൂരിന് ചെയ്യാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവണം. തരൂരിന്റെ ശ്രമത്തില്‍ നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്‍ത്തിയില്‍ നമുക്ക് കാണാം. അല്പം യോഗ്യത ഒരു എം.പിക്ക് ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. പൊതുമുതല്‍ നശിപ്പിക്കാത്തതും റോഡ് തടയാത്തതും ബസ്സില്‍ കല്ലെറിയാത്തതും തീ വെയ്ക്കാത്തതും കൈക്കൂലി വാങ്ങാത്തതും മറ്റും തരൂരിന്റെ അയോഗ്യതകള്‍ തന്നെ. പലേ കോടികളുടെ (ജനസംഖ്യയുടേതല്ല) നാം കേട്ടു മടുത്തു. ലാവലിന്‍ കേസിന് കോടതിയില്‍ ഹാജരാകാന്‍ കഴിയത്ത പാര്‍ട്ടി സെക്രട്ടറി ചങ്ങലയുടെ മുന്നില്‍ ഒരസുഖവുമില്ലാതെ ഉണ്ടായിരുന്നു.
ReplyDeleteഇദ്ദേഹം UNല്‍ എന്താണ് ചെയ്തിരുന്നതെന്നോ
ReplyDeleteഈ മാന്യ ദേഹം അണ്ടര്‍ സെക്രട്ടറി അയിരുന്ന ഐക്യരാഷ്ട്ര സഭ ഈ ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ നടത്തിയിട്ടുള്ള പരിപടികളില്‍ ഇദ്ദേഹത്തിനെന്തു റോളായിരുന്നു എന്നു ചോദിച്ചാല്‍ ആരും ഉത്തരം നല്‍കില്ല. പക്ഷെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒന്നുണ്ട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒന്നും ചെയ്യാത്ത മുതലാളിത്ത രാജ്യങ്ങളുടെ മൂടു താങ്ങിയായിരുന്നു ഇദ്ദേഹം. മൂന്നാം ലോക രാജ്യങ്ങളില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമായ പല അധിനിവേശങ്ങള്‍ക്കും ഹല്ലേലൂയ്യ പാടിയിട്ടുമുണ്ട് ഇദ്ദേഹം. ഇറാക്ക് എന്ന സാമാന്യം സുഭിക്ഷമായ രാജ്യത്തില്‍ അധിനിവേശം നടത്തി അവിടം ദാരിദ്ര്യത്തിന്റേയും മുസ്ലിം തീവ്രവാദത്തിന്റെയും കേന്ദ്രമാക്കിയ അമേരിക്കന്‍ നടപടിയെ ഓശാന പാടി അംഗീകരിച്ചു ഇദ്ദേഹം. കൂടെ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ ദാരിദ്ര്യത്തേപ്രതി മുതലക്കണ്ണീര്‍ പൊഴിക്കലും.
അമേരിക്ക എന്ന പറുദീസയെ സന്തോഷിപ്പിക്കാനായി മുസ്ലിം തീവ്രവാദത്തിനു പുതിയ വ്യാഖ്യാനവും നല്‍കി. നൂറുകണക്കിനു വേദികളിലും പ്രസിദ്ധീകരണങ്ങളിലും പലപ്രവശ്യം ആവര്‍ത്തിച്ച ക്ഷീരബലയാണ്, താഴെ കൊടുത്തിരിക്കുന്നത്.
Globalization and the Human Imagination.
It should come as no surprise that the Taliban recruited its foot soldiers from the religious schools that were the only source of nurture and education—or indoctrination—for the many children who learned not science or mathematics or computer programming, but rather only the creed of the Koran and the Kalashnikov—the Koran crudely interpreted, the Kalashnikov crudely made..
Symposium sponsored by the Virtue Foundation..
In his opening remarks to the symposium's afternoon session, Shashi Tharoor, Under Secretary General of the United Nations for communications and public information, noted that many know no other story, no other history or truth but the one they learn by rote: "The creed of the Koran and the kalashnikov: the Koran crudely written, the kalashnikov crudely made." He also said "Those who feel mired by hopelessness and rage clutch at terrorism. The pilots of 9/11 were not poor, but they were fuelled by resentment. With technology, terrorists use the very tools of modernism against us. Terrorists are our near neighbors, wherever we live."
ഇതേ വാചകങ്ങള്‍ അദ്ദേഹത്തിന്റെ വെബ് സൈറ്റിലും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് http://www.shashitharoor.com/ എന്ന വെബ് സൈറ്റ് തന്നെ അപ്രത്യക്ഷമായി. കാപട്യത്തിന്റെ ഓരോരോ മുഖങ്ങള്‍ പല്ലിളിച്ചു കാണിക്കുന്നത് വായനക്കാര്‍ കാണുന്നില്ലേ.
ഇദ്ദേഹത്തിന്‍റെ പുസ്തകങ്ങളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നോ,
ReplyDeleteതരൂരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒരു പുസ്തകമാണ്.From Midnight to the Millennium and Beyond. അതിന്റെ കുറച്ചു ഭാഗങ്ങള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ്. ഇപ്പോള്‍ തരൂര്‍ മൂടുതാങ്ങുന്ന നെഹ്രു ഗാന്ധി കുടുംബത്തേക്കുറിച്ച് അതില്‍ എഴുതിയിരിക്കുനത് വായിക്കുന്ന ഒരു യധാര്‍ത്ഥ കോണ്‍ഗ്രസുകാരനും ഈ കാപട്യത്തിനു വിടു പണി ചെയ്യില്ല. തരൂരിന്റെ നെഹ്രു ഗാന്ധി സ്തുതികളില്‍ ചിലതാണു താഴെ.
From Midnight to the Millennium and Beyond .
Indira Gandhi.
“Had Indira’s Parsi husband been a toddywalla (liquor trader) rather than so conveniently a Gandhi, I sometime wonder, might India’s political history have been different?”
“Mrs. Gandhi was skilled at the acquisition and maintenance of power, but hopeless at the wielding of it for larger purposes. She had no real vision or program beyond the expedient campaign slogans; “remove poverty” was a mantra without a method ?. Declaring a state of Emergency, Indira arrested opponents, censored the press, and postponed elections. As a compliant Supreme Court overturned her conviction, she proclaimed a ‘20-point programme’ for the uplift of the common man (No one found it humorous enough to remark, as Clemenceau had done of Wilson’s Fourteen Points, that “even the good Lord only had ten.”) Its provisions ? remained largely unimplemented. Meanwhile her thuggish younger son, Sanjay (1946-1980) emphasizing two of the 20 points, ordered brutally insensitive campaigns of slum demolitions and forced sterilizations.”
Rajiv Gandhi
Prime Minister’s first year was exhilarating for people like him “who were swept up in the unfamiliar excitement of having one of our own as Prime Minister”: Instead of the “visionless expediency that had been his mother’s only credo, Rajiv offered transparent sincerity and conviction.” But then, “the rot set in ?Compromise followed sellout as New Delhi returned to business as usual. Charges of corruption in a major howitzer contract with the Swedish arms manufacturer Bofors tarnished the mystique of the dynasty; little children sang, Galli-galli mein shor hai/Rajiv Gandhi chor hai: ‘Hear it said in every nook/Rajiv Gandhi is a crook.’?”
Sonia Gandhi.
“A builder’s daughter from Turino, without a college degree, with no experience of Indian life beyond the rarefied realms of the Prime Minister’s residence, fiercely protective of her privacy, so reserved and unsmiling in public that she has been unkindly dubbed ‘the Turin Shroud’ leading a billion Indians at the head of the world’s most complex, rambunctious and violent democracy? This situation, improbable if weren’t true, is proof again of the enduring appeal of the Nehru-Gandhi dynasty.”
Rahul Gandhi.
“And then there is, after all, in true dynastic tradition, the need to think of the aspirations of the next generation ... Their [Rahul and Priyanka] father’s seat must, observers suggest, be kept warm for one of them — and who better to nurse the Amethi constituency he so successfully nurtured than Sonia herself?”
ഇതില്‍ മാത്രമല്ല തരൂരിനു കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുള്ളത്.
സംവരണം ബാബ്രി മസ്ജിദ് വിഷയങ്ങളേപ്പറ്റി അദ്ദേഹം പറയുന്നത് ഇതാണ്.
From Midnight to the Millennium and Beyond.
The youths who smashed the Babri Masjid wore the shirts and trousers of lower- middle-class urban youth, men whose opportunities have not matched their expectations and they are taking out their resentment on the visible Other.
Argubly it was another government policy -- approval of 'Mandal proposal' for reservation of 'Backward Classes"-- that gave impetus to the agitation that led to the destruction of the Babri Masjid at Ayodhya, as Hindu leaders sought to put mandir (temple) before Mandal.
സംവരണമാണ്, ബാബ്രി മസ്ജിദ് തകര്‍പ്പെടാനുണ്ടായ കാരണമെന്നു പറയുന്ന തരൂരിന്റെ തല ആര്‍ക്കെങ്കിലും പരിശോധിക്കാന്‍ തോന്നുന്നുണ്ടോ?
തരൂരണ്ണന്‍ ഒരു സിലുമാനടനായിരുന്നെങ്കില്‍ ചുമ്മാ കേറിയങ്ങ് ആരാധിക്കാമായിരുന്നു. നായികയായിട്ടാകും കൂടുതല്‍ ശോഭിക്കുക )
ReplyDeleteശശി തരൂര്‍, അണ്ടര്‍ സെക്രട്ടറി ഉദ്യോഗം നഷ്ടപ്പെട്ട്, സെക്രട്ടറിയാകാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട്, ഇളിഭ്യനായി പറഞ്ഞതെല്ലം വിഴുങ്ങി, പുലഭ്യം പറഞ്ഞ അതേ Dynasty യുടെ കാരുണ്യം കൊണ്ട്, രാഷ്ട്രീയ യോഗ്യതയില്ലെങ്കിലും, തെരഞ്ഞെടുപ്പില്‍ മത്സരിച്ച്, ഒരു തരംഗത്തില്‍ അങ്ങു ജയിച്ച്, മന്ത്രിയുമായി.
വിദേശകാര്യ വകുപ്പിന്റെ കാര്യങ്ങള്‍ നോക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ട്വിറ്ററിംഗ് എന്ന കൊച്ചു വര്‍ത്തമാന കലയുമായി ലക്ഷക്കണക്കിനാരാധകരുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ ദിവസം ഒരു ലക്ഷം രൂപാ വാടക കൊടുത്ത് താമസവും തുടങ്ങി.
ഇത് മൂന്നുമാസത്തോളം തുടര്‍ന്നു. ഇതേക്കുറിച്ച് വിമര്‍ശനം വന്നപ്പോള്‍, സ്വന്തം കയ്യില്‍ നിന്നാണു പണം നല്‍കുന്നതെന്നും, കേരള ഹൌസില്‍ സ്വകാര്യത കുറവാണെന്നും, തന്റെ (സ്ത്രൈണ സൌന്ദര്യം) നിലനിറുത്താനുള്ള വ്യായാമ സൌകര്യങ്ങള്‍ അവിടെ ഇല്ലെന്നും പറഞ്ഞു.
ഇതു മൂന്നും വെള്ളം തൊടാതെ വിഴുങ്ങുന്നവരുടെ തല പരിശോധിച്ചില്ലെങ്കിലും അവരുടെ സുബോധം സംശയത്തിന്റെ നിഴലില്‍ നിറുത്തേണ്ടതാണ്. ആകെ 15 കോടി രൂപ ആസ്തിയുള്ള തരൂര്‍ അതില്‍ ഒരു കോടി രൂപാ വെറും മൂന്നു മാസത്തെ താമസത്തിനുവേണ്ടി ഉപയോഗിച്ചു എന്നത് സത്യമാണെങ്കില്‍, അവരോടൊരു ചോദ്യം. തരൂര്‍ മന്ത്രിയല്ലായിരുന്നെങ്കില്‍ ഇതു പോലെ പണം ചലവഴിച്ചു താമസിക്കുമായിരുന്നോ? അപ്പോള്‍ വെറും നാലു വര്‍ഷം ഇതു പോലെ ജീവിച്ചാല്‍ അദ്ദേഹത്തിന്റെ എല്ലാ സമ്പാദ്യവും ആവിയായി പോകില്ലേ?
ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ചെലവു ചുരുക്കല്‍ നയത്തെ വിമര്‍ശിച്ചു, Holy Cows എന്ന പദപ്രയോഗത്തിലൂടെ. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് കോണ്‍ഗ്രസിനുള്ളില്‍ തങ്ങേണ്ടി വന്നാല്‍, മന്മോഹന്‍ സിംഗിനേപ്പോലെ മറ്റൊരു വിശുദ്ധ പശുവായി വാലാട്ടി നില്‍ക്കേണ്ടി വരും. ഇവരൊക്കെ ചെയ്യുന്നതു പോലെ, തരൂര്‍ പണ്ട് പരിഹസിച്ച Dynasty യിലെ ആരെങ്കിലും മുറിയിലേക്ക് വന്നാല്‍, വിശ്വസ്തനായ നായയേപ്പോലെ വാലാട്ടി നില്‍ക്കേണ്ടിയും വരും. എത്ര സ്പീഡില്‍ വാലാട്ടുന്നോ അതനുസരിച്ച് സ്ഥാനക്കയറ്റം കിട്ടും. ഊതി വീര്‍പ്പിച്ച ബയോഡേറ്റയൊക്കെ ചവറ്റു കൊട്ടയില്‍ എറിയപ്പെടും. ഇപ്പോള്‍ തന്നെ അത് ചെയ്യുന്നുണ്ടാകും. ആ ദേഷ്യമായിരിക്കാം In Solidaarity with all our Holy Cows എന്ന പരാമര്‍ശത്തിലൂടെ പുറത്തു വന്നത്.
മലയാളികളില്‍ വളരെപ്പേര്‍ ഒരു തരം മോഹവലയത്തിനുള്ളിലാണു ജീവിക്കുന്നത്. അതു കൊണ്ട് പുറം പൂച്ചില്‍ അവര്‍ മയങ്ങി വീഴുന്നു. ഇന്‍ഡ്യയില്‍ ഏതൊരു പുതിയ ഉത്പ്പന്നത്തിന്റെയും ആദ്യ വിപണി കേരളമായിട്ട് പല പതിറ്റാണ്ടുകളായി. ഉപഭോക്ത്രു സംസ്ഥാനം എന്ന അപരനാമത്തില്‍ ആണിപ്പോള്‍ ഇതറിയപ്പെടുന്നത്. ഭൌതിക ഉത്പന്നങ്ങളൊക്കെ ഇറക്കുമതി ചെയ്താലും അതില്‍ യാതൊരു അസ്വാഭാവികതയും ദര്‍ശിക്കാത്ത ഒരു വരേണ്യ വര്‍ഗ്ഗം ഇവിടെ പുതിയതായി ഉണ്ടായിട്ടുണ്ട്. ഉത്പന്നങ്ങള്‍ മാത്രമല്ല, നേതാക്കളെയും ഇറക്കുമതി ചെയ്താലും അവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്ന പുതിയ കമ്പോള സംസ്കാരം അടിമുടി ആവേശിച്ചവരാണവര്‍.
അങ്ങനെ ഇറക്കുമതി ചെയ്യപ്പെട്ട് സ്വീകാര്യനായ ഏറ്റവും പുതിയ ഉത്പന്നമാണ്, കേന്ദ്ര ട്വിറ്റര്‍ വകുപ്പു മന്ത്രി ശശി തരൂര്‍. യാതൊരു രഷ്ട്രീയപാരമ്പര്യവും ഇല്ലാതെ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയായ ലോകത്തിലെ ആദ്യ വ്യക്തിയായിരിക്കും ഇദ്ദേഹം. ഇദ്ദേഹം വംശം എന്നു വിശേഷിപ്പിച്ച നെഹ്രു കുടുംബത്തിനു സ്വീകാര്യനാണെന്ന ഒറ്റക്കാരണമാണ്, രാഷ്ട്രീയ പാരമ്പര്യവും, സേവന പാരമ്പര്യവും ഉള്ള അനേകരെ പിന്തള്ളി സ്ഥാനാര്‍ത്ഥിയാകാനും മന്ത്രിയാകാനും ഇദ്ദേഹത്തിനു സാധിച്ചത്. മന്‍ മോഹന്‍ സിംഗ് മന്ത്രിയായത് പക്ഷെ കഴിവു തെളിയിച്ച സാമ്പത്തിക വിദഗ്ദ്ധന്‍ എന്ന മാനദണ്ഡം വച്ചായിരുന്നു. പക്ഷേ ശശി തരൂരിനേക്കുറിച്ച് ആരും അങ്ങനെ ഒരാക്ഷേപം ഉന്നയിക്കാന്‍ സാധ്യതയില്ല.
ഉപ്പു തൊട്ടു കര്‍പ്പൂരത്തിനു വരെ പുറത്തുള്ളവരെ ആശ്രയിക്കുന്ന കേരളത്തിനു ഏറ്റവും യോജിച്ച ഇറക്കുമതിച്ചരക്കാണ്, ശശി തരൂര്‍. മായിക പ്രപഞ്ചത്തില്‍ മയങ്ങിപ്പോയ ഒരു പറ്റം കേരളീയര്‍ അഭിമാനപൂര്‍വ്വം വോട്ടു ചെയ്തു ജയിപ്പിച്ചതാണദ്ദേഹത്തെ.
ഈ വ്യക്തി ഒരു മുഴുത്ത കാപട്യമായിട്ടേ എനിക്കു തോന്നിയിട്ടുള്ളു.
ഭൂതകാലത്തിലെ തന്‍റെ കര്‍മ്മമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് എന്ത് സംഭാവയാണ് ഇദ്ദേഹം ലോകത്തിനായി ചെയ്തതെന്നോ യാതൊരു ധാരണയുമില്ലാത്തരാണ് മുന്‍പറഞ്ഞ ആരാധകരില്‍ ബഹുഭൂരിപക്ഷവും
ReplyDeleteഭൂതകാലത്തിലെ തന്‍റെ കര്‍മ്മമണ്ഡലങ്ങളില്‍ നിന്നുകൊണ്ട് എന്തൊക്കെ ചെയ്തു എന്ന് അദ്ദേഹത്തിന്റെ വെബ് വിലാസത്തിലുണ്ട്.
തരൂര്‍ അവകാശപ്പെടുന്നത് ഇതാണ്.
Author, peace-keeper, refugee worker, human rights activist .
ഇനി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സംഭവിച്ച ഒരു ക്രൂരതയേക്കുറിച്ച് അല്‍പ്പം.
ശശി തരൂര്‍ ഐക്യരാഷ്ട്ര സഭയുടെ ബോസ്നിയയിലെ സമാധാന ദൌത്യ സംഘത്തിന്റെ തലവനായിരുന്നു. 1995 ല്‍ സെബ്രെനിസ്ക എന്ന സ്ഥലത്ത് ഐക്യരാഷ്ട്ര സഭയുടെ സംരക്ഷണയില്‍ കഴിഞ്ഞ 8000 അഭയാര്‍ ത്ഥികളെ സെര്‍ബ് സൈന്യം അതി നീചമായി കൊലപ്പെടുത്തി, സമാധാന ദൌത്യസംഘത്തിന്റെ പിന്തുണയോടെ. ആ കൂട്ടക്കൊലയുടെ കറ ശശി തരൂരിന്റെ കയ്യിലും ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്.
അതേക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടാണു താഴെ.
Kofi Annan: A devestating exposé on the UN head’s decade of abject failure..
Annan was the head of the Department of Peacekeeping Operations (DPKO) between March 1993 and December 1996. The Srebrenica massacre of up to 8,000 men and boys and the slaughter of 800,000 people in Rwanda happened on his watch. In Bosnia and Rwanda, UN officials directed peacekeepers to stand back from the killing, their concern apparently to guard the UN’s status as a neutral observer. This was a shock to those who believed the UN was there to help them.
That from July 6 to July 11, 1995, Unprofor, the UN mission in Bosnia, repeatedly failed to authorise air strikes to save the town, despite having the means to do so, and was in grievous breach of its obligations to protect civilians.
Srebrenica was one of six “safe areas” under security-council resolutions 819, 824 and 836, passed in 1993. UN commanders could call for Nato air strikes but only to defend themselves. UN officials were obsessed with preserving the UN’s neutrality, over and above its humanitarian obligations.
Conditions inside Srebrenica were appalling. More than 20,000 people, half-starved and diseased, were jammed into the town. Fleas, cockroaches and vermin flourished. The Bosnian Serbs refused soap and disinfectant for the inhabitants From the moment we got there, in January 1995, we were sitting in a mess, surrounded by the Bosnian Serbs. Rutten forced his way into a building known as the White House, which was holding hundreds of men and boys. Their identity cards and passports were piled up outside. Their terror was almost tangible. “You could smell death. I saw the men, I saw the passports and how it was organised. How much more do you need to see to be sure that this is well prepared? The Bosnian Serbs were trying to erase the whole male population.” Despite Rutten’s protests, Dutch troops helped the Bosnian Serbs take the men and boys away. He photographed the process. They believed that by keeping order the prisoners would be in less danger, says Rutten. “The troops thought they could stop the atrocities by guiding people onto the buses. But we should know our history, what happened when people were taken away.” Initially, the attack caused few ripples at the DPKO. Annan was away. The secretary-general, Boutros Boutros-Ghali, was travelling. Shashi Tharoor, the DPKO team leader on Yugoslavia, was on leave. So was General Sir Rupert Smith. On Saturday, July 8, Boutros-Ghali, Annan, Smith, and other senior UN officials met in Geneva. They barely discussed Srebrenica. Incredibly, they sent Smith back on leave. By the time Tharoor finally returned to his desk, Srebrenica had virtually fallen.
ഇതാണു ശശി തരൂര്‍ അദ്ദേഹത്തിന്റെ വെബ് പേജില്‍ കൊട്ടിഘോഷിക്കുന്ന peace-keeper, refugee worker, human rights activist എന്ന അര്‍ത്ഥശൂന്യ പദങ്ങളുടെ ഒരു ഉദഹരണം.
കേരള ഫാര്‍മര്‍,
ReplyDeleteഏക കക്ഷി ഭരണം സ്വപ്നത്തില്‍ വിചാരിക്കണം എന്നാര്‍ക്കാണിത്ര നിര്‍ബന്ധമുള്ളത്? രഷ്ട്രീയത്തില്‍ പിച്ച വക്കുകയോ നീന്തുകയോ അപ്പിയിടുകയോ മൂത്രമൊഴിക്കുകയോ ഒക്കെ തരൂര്‍ ചെയ്തോട്ടെ. വേണമെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തന്നെ ഇതൊക്കെ ചെയ്തോട്ടേ. പക്ഷെ തിരുവനന്തപുരത്തിനു വല്ലതും തരൂരിന് ചെയ്യാന്‍ കഴിയണമെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവണം എന്ന തമാശകള്‍ പറഞ്ഞ് തിരുവനന്തപുരത്തുകാരെ ചിരിപ്പിക്കല്ലേ.
കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഉണ്ടായാലേ എന്തെങ്കിലും നടക്കൂ എന്നാണെങ്കില്‍ ഈ നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നള്ളിച്ച് നടക്കേണ്ട ആവശ്യം എന്താണ്? എം എല്‍ എ മാര്‍ മതിയില്ലേ?
തരൂരിന്റെ ശ്രമത്തില്‍ നടക്കുന്ന ഒരു നല്ലകാര്യവും ഇന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ല എന്ന് വക്കാലല്ലെങ്കിലും പ്രവര്‍ത്തിയില്‍ നമുക്ക് കാണാം എന്നു പറയുന്നത് ഏത് നല്ല കാര്യത്തെ ഉദ്ദേശിച്ചാണെന്നു ഫാര്‍മര്‍ പറയാമോ? എന്തെങ്കിലും കാര്യം ചെയ്യാന്‍ ട്വിറ്റര്‍ വകുപ്പ് മന്ത്രി എതെങ്കിലും നിര്‍ദ്ദേശം വച്ചു എന്ന് ഇതു വരെ കേട്ടിട്ടില്ല. ഫാര്‍ മറിനു അതു പോലെ വല്ല നിര്‍ദ്ദേശങ്ങളും ട്വിറ്ററിലൂടെ കിട്ടിയെങ്കില്‍ അത് മറ്റുള്ളവരുമായി പങ്കു വക്കുക.
ഇനി ഒരു നിര്‍ദ്ദേശവും കിട്ടിയിട്ടില്ല എന്നാണെങ്കില്‍ ഞാന്‍ ചില നിര്‍ദേശങ്ങള്‍ തരാം. അറ്റ് ട്വിറ്ററിലൂടേ ഫാര്‍ ര്‍ ട്വിറ്റര്‍ മന്ത്രിയോടു പറഞ്ഞാലും മതി.
1. തിരുവനന്തപുരം ആസ്ഥാനമാക്കി ഒരു റെയില്‍വേ സോണ്‍ അനുവദിപ്പിക്കുക. അഹമ്മദ് റെയില്‍വേ മന്ത്രാലയത്തിലുള്ളപ്പോള്‍ വളരെ എളുപ്പമാണ്. കേരള സര്‍ക്കാര്‍ ഒരെതിര്‍പ്പും ഉണ്ടാക്കില്ല.
2. കേരള ഹൈക്കോടതിയുടേ ഒരു ബഞ്ച് തിരുവനന്തപുരത്ത് അനുവദിക്കുക.
3. തിരുവനന്തപുരം വിമാനത്താവളം ഡെല്‍ഹി പോലെയോ മുംബൈ പോലെയോ നവീകരിക്കുക.
4. തിരുവനന്തപുരത്ത് മെട്രോ റെയില്‍ സ്ഥാപിക്കുക.
5.ദേശീയ ഹൈവേ പദ്ധതിയില്‍ കേരളത്തെ അവഗണിച്ചതാണ്. തിരുവനന്തപുരം പട്ടണം കൂടി ഉള്‍പ്പെടുത്താന്‍ ഉള്ള നടപടികള്‍ സ്വീകരിക്കുക.
ഈ 5 കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നവയാണ്. ട്വിറ്റര്‍ മന്ത്രിയേക്കൊണ്ട് ഇവക്കനുകൂലമായ തീരുമാനം ആദ്യം എടുപ്പിക്കുക. എന്നിട്ട് കേരള സര്‍ക്കാര്‍ എതിര്‍ക്കുന്നെങ്കില്‍ അപ്പോള്‍ നമുക്ക് അതിനെ നേരിടാം.
രഞ്ജിത് വിശ്വം
ReplyDeleteതാങ്കളുടെ ഏതു comment ആണു ഞാൻ delete ചെയ്തതു് എന്നു പറയൂ?
ഞാൻ Englishൽ ചോദ്യം ചോദിച്ചതു് ശരിയല്ല എന്നാന്നും ചോദിച്ച ചോദ്യം ശരി അല്ല എന്നും ഉറുമ്പ് എന്ന പേരിൽ ബ്ലോഗ് എഴുതുന്ന ബഹുമാനപ്പെട്ട സുഹൃത്തു് അദ്ദേഹത്തിന്റെ ബ്ലോഗിൽ അഭിപ്രായപ്പെട്ടിരുന്നു.
ReplyDelete1) എന്റെ ചോദ്യം അവസാനത്തേതായിരുന്നു. വള്ളാർപ്പാടം terminalനെ കുറിച്ചും, വിഴിഞ്ഞം terminalനെ കുറിച്ചും, പ്രവാസികൾക്കുള്ള vote അവകാശത്തേക്കുറിച്ചും ഞാൻ ചോദ്യങ്ങൾ തയ്യാറാക്കി വെച്ചിരുന്നു. ഈ ചോദ്യങ്ങൾ ഒന്നിലധികം പേരു് അവിടേ ഉന്നയിക്കുകയും ചെയ്തു. സമയ കുറവുകൊണ്ടു ചോദ്യങ്ങളുടെ ആവർത്തനം ഒഴിവാക്കണം എന്നു നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നു.
ഞാൻ അഞ്ചു വയസിൽ പ്രവാസി ആയിപ്പോയി. ക്ഷമിക്കു. അറിയാത്ത കാര്യത്തെ പറ്റി ഞാൻ എന്തു ചോദ്യമാണു് ചോദിക്കേണ്ടതു്. തിരുവനന്തപുരത്തിന്റെ വികസനത്തെ കുറിച്ചും ദൈനംദിന സംഭവങ്ങളെ കുറിച്ചും കൂടുതൽ എനിക്ക് അറിയാത്തതുകൊണ്ടാണു് ചോദ്യം ചോദിക്കാൻ കിട്ടിയ അവസരം കളയാതെ ഞാൻ public participation in nation buliding എന്ന വിഷയത്തെ കുറിച്ചു് ഒരു ചോദ്യം ചോദിച്ചതു്.
2) ആ സമ്മേളനത്തിൽ ഒന്നിലധികം വിദേശ പത്ര മാദ്ധ്യമങ്ങൾ ഉണ്ടായിരുന്നു. ശശി തരൂർ തന്നെ നിരവധി തവണ Englishൽ സംസാരിച്ചു. അവിടേ കൂടിയിരുന്നവരിൽ പലരും Englishൽ ചോദ്യങ്ങൾ ചോദിച്ചു്. മലയാളത്തെകാൾ എനിക്ക് പൊതു മേഖലകളിൽ സംസാരിക്കാൻ പരിജ്ഞാനമുള്ള ഭാഷ English തന്നെയാണു്. SMS server technologyയേക്കുറിച്ചും Twitterനേക്കുറിച്ചും മലയാളത്തിൽ 30 secondനുള്ളിൽ ചോദ്യം ചോദിക്കാൻ താങ്കൾക്ക് കഴിയുമായിരിക്കും. എനിക്ക് കഴിയില്ല.
ഉറുമ്പിനെ ചോദ്യങ്ങൾക്ക് ഈ ഉത്തരം മതെന്നു തോന്നുന്നു.
സാധാരണ എന്നെ കുറിച്ചോ എന്റെ അഭിപ്രായങ്ങളെ കുറിച്ചോ ആരെങ്കിലും എഴുതിയാൽ ഒരു വിഷയത്തിലും സ്വന്തമായ ഒരു അഭിപ്രായവും, നേരിട്ട് സംവാദം നടത്താനുള്ള ampereഉം ഇല്ലാത്ത ചില ഞാഞ്ഞൂലുകൾ അവിടെ നിരങ്ങറുണ്ടു. അവരെ ആരെയും ഇവിടെ കാണാറില്ല. എന്തുകൊണ്ടാണാവോ അങ്ങനെ?
? തിരുവനന്തപുരത്തിന്റെ വികസനം
ReplyDeleteഉ. സംസ്ഥാന സർക്കാറിനോടു അനൌപചാരികമായി ഈ ആവശ്യങ്ങൾ അവതരിപ്പിക്കാം എന്നല്ലാതെ അധികം ഒന്നും ചെയ്യാനാകില്ല എന്നാണു എനിക്ക് മനസിലായതു്.
ഇതു പറയാനായിരുന്നെങ്കില്‍ പന്ന്യന്ന് രവീന്ദ്രന്‍ തന്നെ ധാരാളം ;))
കൊള്ളാം. തിരുവനന്തപുരം എംപി എന്ന നിലയില്‍ തരൂരിനോട് ചോദ്യം ചോദിച്ച പത്രക്കാര്‍ മണ്ടശിരോമണികള്‍. ലോകം തിരിയാത്തവര്‍. ശശി തരൂര്‍ എന്ന ലോക പൌരന്റെ, കേന്ദ്രമന്ത്രിയുടെ നിലയും വിലയും അറിയാത്ത പൊട്ടക്കുണാപ്പന്മാര്‍.പ്രവാസികളുടെ സ്ഥിരം പരാതികള്‍ ഉന്നയിച്ചവരും കോപ്പന്മാര്‍.അവന്മാര്‍ക്കൊക്കെ എന്തറിയാം തരൂരിനെപ്പറ്റി.ആ ദേഹത്തോട് എന്താണു ചോദിക്കേണ്ടതെന്നറിയാത്ത കഴുവേറികള്‍.ഛായ്! ലജ്ജാവഹം.വെള്ളമുണ്ടുടുത്ത്,കോണ്‍ഗ്രസ് ഷാള്‍ പുതച്ച്,കൈ കൂപ്പി,മൈക്കിനു മുന്നില്‍ നിന്ന് തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ച് വാചാലനായ,താന്‍ ജയിച്ചാല്‍ തിരോന്തരത്തിനെ എന്തരോ ഒക്കെ ആക്കുമെന്ന് പറഞ്ഞ തരൂരിനെയേ ഇവന്മാര്‍ക്ക് പരിചയമുള്ളൂ.ജയിച്ചു കഴിഞ്ഞ് മന്ത്രിയായി അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായി ഓടി നടക്കുന്ന ഒരു ലോക പൌരന്റെ കര്‍ത്തവ്യത്തെക്കുറിച്ച് ഇവനൊക്കെ എന്തറിയാം.തിരോന്തരത്തെ ബാഴ്‌സലോണയുടെ കൂടെക്കെട്ടുമെന്നൊക്കെപ്പറഞ്ഞത് ‘കന്നുകാലി’പ്രയോഗം പോലൊരു തമാശയായി കണക്കാക്കാനുള്ള സെന്‍സോ,സെന്‍സിബിലിറ്റിയോ ഇല്ലാത്തവര്‍.ഇപ്പഴെങ്കിലും തരൂര്‍ജി തുറന്നു പറഞ്ഞല്ലോ തിരുവനന്തപുരത്തിനു വേണ്ടി തനിക്കൊരു മൈരും ചെയ്യാന്‍ കഴിയില്ലെന്ന്.അതാണ് ആര്‍ജ്ജവം,സത്യസന്ധത.ഇന്ത്യയിലെ തറ രാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഗുണങ്ങളും അതാണ്.ഇത്രയും എനര്‍ജെറ്റിക്കായ,ട്വിറ്ററില്‍ തിന്നും തൂറിയും കഴിയുന്ന തരൂര്‍ജിയോട് കഴമ്പുള്ള ഒരു ചോദ്യം അതും അദ്ദേഹത്തിന് മനസ്സിലാകുന്ന ഭാഷയില്‍ ചോദിക്കാന്‍(മറ്റേ പുല്ലന്മാരൊക്കെ നാറിയ മലയാളത്തിലല്ലേ ചോദിച്ചത്) കഴിയുന്ന ഏക ദുഫായിക്കാരന്‍ സാക്ഷാല്‍ കൈപ്പള്ളിയാണെന്നറിഞ്ഞതില്‍ ബഹുത് ഖുശി.അദ്ദേഹം ചോദിച്ചതെന്തെന്നാല്‍,ട്വിറ്ററില്‍ മാത്രം ഒതുക്കാതെ തരൂര്‍ ഭവാന്റെ ലീലാവിലാസങ്ങള്‍ SMSല്‍ കൂടി വ്യാപിപ്പിച്ചു കൂടേ എന്നാണ്.PC വാങ്ങാന്‍ കഴിവില്ലാത്ത ഇന്ത്യയിലെ ലക്ഷക്കണക്കിന് കന്നുകാലികള്‍ക്ക് അങ്ങനെ ഭവാനുമായി സൊള്ളാമല്ലോ എന്ന്.ഹോ! എന്റെ കണ്ണു നിറഞ്ഞു പോയി. കമ്പ്യൂട്ടര്‍ ഇല്ലാതെ,തരൂര്‍ജിയോട് എങ്ങനെ ആശയവിനിമയം നടത്തുമെന്നറിയാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രവാസികളെക്കുറിച്ച് ഓര്‍ക്കുകയും അവര്‍ക്കു വേണ്ടി മഹത്തായ ചോദ്യം എഴുന്നള്ളിക്കുകയും ചെയ്ത കൈപ്പള്ളിയെ ഇന്ത്യയുള്ള കാലത്തോളം എല്ലാവരും ഓര്‍ക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.രഞ്ജിത് വിശ്വം പറഞ്ഞതു പോലെ അവര്‍ക്ക് ഉണ്ണാനോ ഉടുക്കാനോ ഉണ്ടോ എന്നൊന്നും അന്വേഷിക്കരുത്. എങ്കിലും അവസാനമായി എനിക്കിത് പറയാതെ വയ്യ.രഞ്ജിത് വിശ്വം,അരവിന്ദ്,കാളിദാസന്‍ എന്നിവരെല്ലാം അറിയാന്‍ വേണ്ടി,ഇവനുണ്ടല്ലോ ഈ കൈപ്പള്ളി,ഇവനും ഇവനെപ്പോലുള്ള (vegad joseph,കേരള ഫാര്‍മര്‍ etc)ഏഭ്യന്മാരും ശശി തരൂരിന്റെ കുണ്ടി കഴുകിയ വെള്ളം പുണ്യജലമായി കുടിക്കാനും മടിക്കാത്തവരാണ്.
ReplyDeleteകൈപ്പള്ളീ ചോദ്യം നന്നായിരുന്നു. എം.പി. എന്ന നിലയില്‍ ശശി തരൂരിന് പരിമിതികളുണ്ട്.എന്നാല്‍ കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി കുറെ കാര്യങ്ങള്‍ ചെയ്യാനും കഴിയും.
ReplyDeleteഅഭിപ്രായത്തിനു് നന്ദി. അല്പം സഭ്യമായ ഭാഷ ഉപയോഗിച്ചിരുന്നു എങ്കിൽ നന്നായിരുന്നു.
ReplyDeleteനിരൂപകന്‍
ReplyDeleteകൈപ്പള്ളി ചോദിച്ച ചോദ്യത്തിനോട് എനിക്ക് ഒരെതിര്‍പ്പുമില്ല. മറ്റു ചോദ്യകര്‍ത്താക്കളോടും. കൈപ്പള്ളിയുടെ ചോദ്യം മറ്റൊരു തരത്തില്‍ കണ്ടാല്‍ (ഇ ഗവേര്‍ണന്‍സ് പോലെ എം ഗവേര്‍ണന്‍സ്?) നല്ല പ്രാധാന്യവുമുള്ളതാണ്. പട്ടിണീം പരിവെട്ടോം നിറഞ്ഞ ആഫ്രിക്കയിലെ ലക്ഷങ്ങളെ മൊബൈല്‍ മാത്രമാണ് എക്കണോമിക് പാര്‍ട്ടിസിപ്പേഷനു സഹായിക്കുന്നത് എന്നറിയാമോ? പ്രീ പയിഡ് എയര്‍ റ്റൈം ഒരു കറന്‍സി ആയി ഉപയോഗിക്കുന്ന എത്രയോ ആള്‍ക്കാരുണ്ട് ഇവിടെ? മൊബൈലിനെ ധൂര്‍ത്തായോ പൊങ്ങച്ചമായോ മാത്രമായി കാണരുത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കുറഞ്ഞ ചിലവില്‍ മൊബൈല്‍ എത്തിക്കാന്‍ കമ്പനികള്‍ റിസേര്‍ച്ച് ചെയ്യുന്നത് അറിയുന്നില്ലേ? നോക്കിയയുടെ വില്ലേജ് കണക്ഷന്‍, വിഹാന്‍ നെറ്റ്‌വര്‍ക്കിന്റെ വേറെ ഒരെണ്ണം...അധികം വരുമാനമില്ലാത്ത ഈ ഗ്രമങ്ങളില്‍ എങ്ങനെ മൊബൈല്‍ നഷ്ടമില്ലാതെ കൊടൂക്കാം എന്നതാണ് ചലഞ്ച്. അങ്ങനെ വന്നാല്‍ ആ ഫെസിലിറ്റി വേറെ കാര്യങ്ങള്‍ക്കും ഉപയോഗിച്ചു കൂടെ? വാട്ട് അന്‍ ഐഡിയ സര്‍ജി പരസ്യം പോലെ?
പറഞ്ഞ് വന്നത്, കമ്യൂണിക്കേഷനും മൊബൈലിനും എല്ലാം നല്ല സ്ഥാനമുണ്ട്, പാവപ്പെട്ടവനായാലും പണക്കാരനായാലും, വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍. കൈപ്പളിയുടെ ചോദ്യം അസ് സച്ച് നല്ലതാണ്, തരൂര്‍ സ്പെസിഫിക് അല്ലാതെ എടുത്താല്‍.
എന്നാല്‍ തരൂര്‍ ട്വീറ്റ് ചെയ്യുന്നത് കൊണ്ട് കേമനാണ്, പാന്റിടുന്നതു കൊണ്ടും ബുക്കെഴുതിയതു കൊണ്ടും ഭയങ്കരനാണ്, യു എന്നില്‍ മലമറിച്ചതു കൊണ്ട് തിരുവനന്തപുരം ദുബായ് ആക്കും എന്നൊന്നും അംഗീകരിക്കുന്നുമില്ല. ട്വീറ്റിംഗ് അദ്ദേഹത്തിന്റെ അഡിക്ഷനാണ്. എത്ര പണിയുണ്ടെങ്കിലും നമ്മള്‍ ബ്ലോഗ് വായിച്ചിരിക്കാറില്ലേ? അതു പോലെ. ട്വീറ്റിംഗും മറ്റും തന്റെ സവിശേഷതകളായി പ്രൊജെക്റ്റ് ചെയ്യാന്‍ തരൂര്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് പരിഹാസ്യവുമാണ്. നമുക്ക് അതൊന്നുമല്ല വേണ്ടത്. അതിലാണ് എന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയത്.
(എന്റെ പേര് താങ്കളുടെ കമന്റില്‍ കണ്ടത് കൊണ്ട് മാത്രം)
:-)
Addaanu Aravindaa... Tharoorannane charisma kandu maathram killaadi aayi kaanaruthu. Let him prove!
ReplyDeleteക്ഷമിക്കണം കൈപ്പള്ളി,അപ്പഴത്തെ ഒരു ഇതില്‍ അത്തരം ഭാഷ ഉപയോഗിച്ചു പോയതാണ്.മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.
ReplyDeleteനിരുപകന്റെ ഭക്ഷണ രീതികളെക്കുറിച്ച് വര്‍ണിക്കാനുള്ള ഒരു വേദിയല്ലല്ലോ കൈപ്പള്ളിയുടെ ബ്ലോഗ്.
ReplyDeleteആരെയെങ്കിലും ചെളി വാരി യെരിയുമ്പോള്‍ ആദ്യം അത് പുരളുന്നത് സ്വന്തം കൈയ്യില്‍ ആണെന്ന് നിരുപകന്‍ ഓര്‍ത്താല്‍ നന്ന്...
As a minister Sasi has to do more for India rather than Trivandrum.
ReplyDeleteക്ഷമിക്കൂ കൈപ്പള്ളി. കമന്റ് കാണാതെ വന്നപ്പോള്‍ കരുതി ഡിലീറ്റി എന്ന്. അത് എന്റെ നെറ്റ് കണക്ഷന്റെ പ്രശ്നമായിരുന്നു. അപ്പോള്‍ തന്നെ ഈ കമന്റ് ഡിലീറ്റാന്‍ അപേക്ഷയും നല്കിയിരുന്നു.
ReplyDelete