Sunday, April 12, 2009

നിങ്ങൾക്കും ആകാം ഒരു വരിമുറിവീരൻ

ഈ അടുത്ത് നടന്ന ചില blog meetകളിൽ ചില പുസ്തകങ്ങൾ വാങ്ങുകയുണ്ടായി. അവ "കവിത" പുസ്തകങ്ങൾ ആണെന്നതിൽ എഴുതിയിട്ടുമുണ്ടു്. മലയാളം ബ്ലോഗിലും കണ്ടുവരുന്ന ചില സൃഷ്ടികൾക്കും ഈ സ്വഭാവം കാണാം.

വെറുതെ ഗദ്യത്തിലെ വരികളെ മുറിച്ചാൽ ഈ സൃഷ്ടി ഉണ്ടാകും എന്നു മനസിലാക്കാം. ഉദാഹരണം ഈ ലേഖനം തന്നെ എടുക്കു. ഇതിനെ ഈ രൂപത്തിൽ ഇങ്ങനെ ആക്കാം.

ഉദാഹരണം:
വെറുതെ
ഗദ്യത്തിലെ
വരികളെ
മുറിച്ചാൽ
ഈ സൃഷ്ടി
ഉണ്ടാകും
എന്നു മനസിലാക്കാം.

ഏതു് ലേഖനവും
ഈ രൂപത്തിൽ
ഇങ്ങനെ
ആക്കി എടുക്കാം.


ഈ പുതിയ രൂപത്തിനെ "വരിമുറി" എന്ന പേരാണു് കൂടുതൽ അന്യൊജ്യം. വളരെ എളുപ്പം ചെയാവുന്ന ഒരു ഏർപ്പാടുമാണു് ഇതു്. മലയാളികൾ പൊതുവെ വികാര ജീവികളായതുകൊണ്ടു വിരഹം, പ്രേമം, ചില്ലറ തെറി, മുതലായവ ഇതിൽ തിരിക്കി കയറ്റിയാൽ വരിമുറി സൃഷ്ടികൾ വൾരെ പെട്ടന്നുതന്നെ popular ആകാം.

പുസ്തകങ്ങൾ അച്ചടിച്ച് ഇറക്കാനും വളരെ എളുപ്പമാണു്. 100 പേജ് വരുന്ന ഒരു കഥ എഴുതുന്നതിന്റെ 1/50 മാത്രം എഴുതിയാൽ മതി. ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ഒരു പുസ്തകത്തിനുള്ള വരിമുറികൾ ഉണ്ടാക്കാം.

എത്ര എളുപ്പത്തിൽ വരിമുറി സൃഷ്ടികൾ പുറത്തിറക്കാം എന്ന് അറിയണമെങ്കിൽ പ്രശസ്ത വരിമുറി വീരന്മാരുടെ ബ്ലോഗുകൾ സന്ദർശിച്ചാൽ മതിയാകും.

വരിമുറികളെ പരാമർശിക്കുന്നതു് വിവരമില്ലാത്തതു കൊണ്ടും ഉയർന്ന സഹിത്യ ചിന്താഗതി ഇല്ലാത്തതുകൊണ്ടാണെന്നും ഒരു ധാരണ നിലവിലുള്ളതിനാൽ അധികം ആരും ഇതിനെ പരാമർശിക്കില്ല. അതായതു് വായിൽ തോന്നുന്ന എന്തും എഴുതാം. മറിച്ച് ജനങ്ങൾ അനുമോദനങ്ങൾ commentകളായി അറിയിക്കുകയും ചെയ്യും. അപ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു,

  • തോന്നുന്നതെന്തും ചുമ്മ എഴുതുക,
  • ഒരു വരി ഇടക്കിടെ repeat ചെയ്യുക.
  • വയനക്കാരെ കൂട്ടാനായി സഭ്യമല്ലാത്ത ചില പദങ്ങൾ വേണമെങ്കിൽ ചേർക്കാം.
  • എന്നിട്ടു് വെറുതെ വരി മുറിക്കുക. ഇതാണു് ഈ സൃഷ്ടിയുടെ ഏറ്റവും പ്രയാസമുള്ള പണി.


നിങ്ങൾ എല്ലാം ഇതു പരിക്ഷിച്ചു നോക്കുക. ഈ April 1നു ഞാനും അഞ്ചൽക്കാരനും ചേർന്നു 20 Minute കൊണ്ടാണു് തമരക്കുളം ഷിബുവിന്റെ ബ്ലോഗിൽ 10 കവിതകൾ എഴുതിയതു്. കവിതയുമായി പുലബന്ധം പോലുമില്ലാത്ത എനിക്ക് ഇത്രമാത്രം എഴുതാമെങ്കിൽ നിങ്ങൾക്കും ആകാം.

127 comments:

  1. കൈപ്പള്ളി
    ചെറുപ്പത്തില്‍ മലയാള ഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പ്രവാസി തിരോന്തരം മലയാളി. പിന്നെ അക്ഷര തെറ്റുകള്‍ തോന കാണും. അതെല്ലാം സഹിച്ച് ഒരു പരുവത്തിനു് വായിച്ച് ഒപ്പിക്കണം. ഇഞ്ഞാട്ട് വന്നിറ്റി അതു മാറ്റു് ഇതു മാറ്റു് എന്നൊന്നും പറഞ്ഞ് തൊയിര്യം കെടുത്തല്ലും. യേതു്?

    :))

    ReplyDelete
  2. ഞാനും ഗദ്യകവിത എന്നു ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന ഇത്തരം സൃഷ്ടികളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്. ശരിയായ കവിത എഴുതാന്‍ അല്‍പ്പം ബുദ്ധിമുട്ടുതന്നെയാണു. വൃത്തഭംഗം വരാതെ നോക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. വരിമുറിയാകുമ്പോള്‍ ആ ബുദ്ധിമുട്ടൊന്നുമില്ല. കവി എന്നു സ്വയം അഭിമാനിക്കുകയുമാകാം. പിന്നെ നല്ലൊരു സംഗീതസംവിധായകനുണ്ടെങ്കില്‍ നീട്ടലും കുറുക്കലും മൂളലും എല്ലാം ചേര്‍ത്ത് അതിനെ ശ്രവണസുഖദമായ ഒരു കൃതിയാക്കി മാറ്റാം. സുസ്ഥാപിത കവിതാസങ്കല്‍പ്പങ്ങള്‍ക്കു ഒരു വെല്ലുവിളിയായിട്ടാണോ ഈ ഒരു സങ്കേതം ഉടലെടുത്തത്? അങ്ങനേയും ചിന്തിച്ചു പോകുന്നു. പക്ഷെ എന്തിനു വെല്ലുവിളി... അതു മനസ്സിലാകുന്നില്ല.

    ReplyDelete
  3. കൈപ്പള്ളി താങ്കള്‍ വാങ്ങിയത് ലാപുടയുടെ പുസ്തകം ആണെന്ന് വിശ്വസിക്കുന്നു. അതു അങ്ങനെ തനെ എഴുതൂ സര്‍. വരിമുറി വീരന്‍ എന്ന പേരിനു അര്‍ഹര്‍ ആരൊക്കെയാണ്. ലാപുട, പ്രമോദ്, നജൂസ്, അനിലന്‍, കുഴൂര്‍ വിത്സണ്‍, വിഷ്ണുപ്രസാദ് ? ഇവരൊക്കെയാണ് താങ്കള്‍ പറയും പോലെ വരി മുറിച്ചെഴുതുന്നവര്‍. എത്ര ഉദാഹരണം വേണമെങ്കിലും അതിലുണ്ട് താനും.

    പക്ഷെ കൈപ്പള്ളി, അവരൊക്കെ എഴുതുന്നത് പോലെ വരി മുറിച്ചെങ്കിലും എഴുതണെമെങ്കില്‍ കൈപ്പള്ളി ഒരു പത്ത് ജന്മമെങ്കിലും മരിച്ച് ജനിക്കണം.
    നായായും, നരിയായും, കാട്ടുപോത്തായും, കഴുതയായും, പാമ്പായും, പഴുതാരയായും, ഓന്തായും, മരപ്പട്ടിയായും, ഈനാം പേച്ചിയായും, നരിച്ചീറായും. അവസാ‍നം മനുഷ്യനായും !

    അതു വരെ താമരക്കുളം ഷിബു എന്ന പേരിലൊക്കെ എഴുതി പഠിക്ക് മോനേ

    ReplyDelete
  4. ഒന്നു ആർത്തട്ടഹസിച്ച് ചിരിച്ചോട്ടെ കൈപ്പള്ളി. ചീത്ത വിളിക്കല്ലും...

    ഹഹഹഹഹഹഹഹഹഹഹാഹഹാ...:):):):):):)

    ReplyDelete
  5. അണ്ണാ രണ്ട് സ്മൈലി ഇട്ടോട്ടേ? ചീത്ത വിളിക്കല്ലും.

    :))

    ReplyDelete
  6. Shout

    വിൽസൺ "കവി" ആയി അറിയപ്പെടുന്ന നാൾ അയ്യാൾ മരിക്കും എന്നു എന്നോട് പറഞ്ഞിട്ടുണ്ടു്.

    നിങ്ങൾ പറഞ്ഞവരിൽ ചിലരുടെ സൃഷ്ടികൾ എനിക്ക് വളരെ ഇഷ്ടമാണു്. അതെല്ലാം എനിക്ക് കേൾക്കാനും ഇഷ്ടമാണു്. പക്ഷെ എല്ലാം വെറുതെ വരിമുറിച്ചെഴുതിയാൽ അതു് വായിക്കാനും കേൾക്കാനും രസമുണ്ടാകില്ല.


    പിന്നെ താങ്കൾ പറഞ്ഞ ജീവികൾക്കെല്ലാം ഊരും പേരും പിന്നെ നട്ടെല്ലും ഉണ്ട. താങ്കൾക്ക് അതുണ്ടാകുമ്പോൾ വീണ്ടും വരിക. സവാദത്തിൽ പങ്കെടുക്കുക.

    ReplyDelete
  7. ഓ.. :-)
    പ്രതീക്ഷിച്ചതേയുള്ളൂ ഇങ്ങനെയൊരുപോസ്റ്റ്.... കൈപ്പള്ളിമാഷേ. ... ആക്ഷേപഹാസ്യത്തില്‍ താങ്കളൊട്ടും പിന്നിലല്ല എന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.

    ഈ വരിമുറിക്കവിതാവിഷയത്തില്‍ ആധികാരികമായി ഒരു അഭിപ്രായം പറയുവാന്‍ ഞാന്‍ ആളല്ല. കാരണം വൃത്തത്തിലോ വരിമുറിച്ചോ എഴുതുവാനുള്ള കഴിവ് എനിക്കില്ല എന്നതുതന്നെ. എങ്കിലും ഒരു കാര്യം മനസ്സിലാക്കുന്നു. വൃത്തനിയമങ്ങള്‍ക്കനുസരിച്ച് വാക്കുകളെ മാലപോലെ കോര്‍ത്തിണക്കി ഒരാശയം അവതരിപ്പിക്കുന്നതിന് നല്ല വാക്‍പരിചയം വേണം, പദസഞ്ചയം മനസ്സില്‍ വേണം, അവയെ കോര്‍ത്തിണക്കാനുള്ള വാസനയും വേണം. ആധുനിക കവിതാ സങ്കേതങ്ങള്‍ ഈ ചിട്ടവട്ടങ്ങളില്‍ നിന്ന് എഴുത്തുകാരന് ഒരു ഫ്രീഡം നല്‍കുന്നുണ്ട്. നിരീക്ഷണവും, ഉള്‍ക്കാഴ്ചകളും ഉള്ളവര്‍ക്ക് എഴുതുകയുമാവാം. വൃത്തനിയമങ്ങള്‍ ഗണിതാധിഷ്ഠിതമാണ്, അതില്‍ ചില ശ്രേണികള്‍, ക്രമങ്ങള്‍ ഒക്കെ വരുന്നുണ്ട്. അതുകൊണ്ട് അതിനൊരു ഈണവും, താളവും സ്വതവേ ഉണ്ടാവും..

    അതേ സമയം, മറ്റുചില ആശയങ്ങള്‍ ആധുനിക കവിതകളുടെ രീതിയില്‍ പറയുമ്പോഴാണ് വാക്കുകള്‍ക്ക് മൂര്‍ച്ച കൂടുന്നതെന്നും തോന്നിയിട്ടുണ്ട്. ബൂലോകത്തിലെ പ്രശസ്തയായ ഒരു കവയത്രി (പേരിവിടെ പറയുന്നില്ല)... അവര്‍ക്ക് വൃത്തനിബദ്ധമായും ആധുനിക രീതിയിലും (വരിമുറിക്കാതെ!!) കവിതയെഴുതുവാനാവും. ഈയിടെ ഒരേ വിഷയം രണ്ടുരീതിയിലും അവര്‍ എന്നെ എഴുതിക്കാണിച്ചു. സത്യം പറയട്ടെ, ആ ആശയം ആധുനിക രീതിയിലെഴുതിയപ്പോഴാണ് കൂടുതല്‍ ശക്തമായി തോന്നിയത്..

    ബിംബങ്ങളും അവയുടെ അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും ആധുനിക ചിത്രങ്ങള്‍പോലെ സാധാ‍രണക്കാര്‍ക്കും മനസ്സിലാവാതെ വരുന്ന അവസരങ്ങളില്‍ ഈ ആധുനിക കവിതകള്‍ ഒരു പരാജയമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം....

    ReplyDelete
  8. മുകളിലെഴുതിയതിനോടൊപ്പം, വൃത്തനിബദ്ധമായ കവിതയെഴുത്ത് എല്ലാവര്‍ക്കും അത്ര അനായാസമായി വഴങ്ങുകയില്ലെന്നുകൂടി ചേര്‍ത്തെഴുതുവാന്‍ ആഗ്രഹിക്കുന്നു. :-) അതെഴുതുവാന്‍ കഴിവുള്ളവര്‍ക്ക് ഒരു നമോവാകം!

    ReplyDelete
  9. നിഷാദാ ഇനി ഇതിന്റെ പേരില്‍ ഇവിടെ ഒരു കമന്റില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നത് കൊണ്ട് തന്നെ. കവിത വായിക്കാതിരുന്നൂടേ നിഷാദേ. :)

    പിന്നെ എന്റെ ഊരും പേരും ഫോണ്‍ നമ്പറും തരാം.
    ഒരു മെയില്‍ ഇടൂ. shoutat1@gmail.com.

    നന്ദി.

    ReplyDelete
  10. ചിത്രം വരക്കാൻ അറിയാത്തവൻ graphic design ചെയ്യുന്നതുപോലെ പരിമിതമായിരിക്കും ഭാഷയും വൃത്തവും അറിയാതെ കവിത എഴുതുന്നതു്.

    Mouse എടുത്തവൻ എല്ലാം Graphi Designer എന്നപോലെ. Varamozhi ഉള്ളവൻ എല്ലാം വരിമുറിവീരൻ ആകുന്നതിനെ കുറിച്ചാണു് ഞാൻ പരാമർശിച്ചതു്.

    ചില വരിമുറിയന്മാരെ എനിക്ക് വളരെ ഇഷ്ടമാണുതാനും. പക്ഷെ അതിനെ ഒന്നും കവിതയായി വിശേഷിപ്പിക്കാൻ ആവില്ല. അപ്പോൾ വൃത്ത ഭംഗിയിൽ എഴുതപ്പെടുന്നതിനെ എന്തു് വിളിക്കും.

    യാതൊരു നീതിയും ഞ്യായവും ഇല്ലാതെ ഗദ്യം എടുത്തു് വരിമുറിച്ച് അതു് പദ്യമായി അവതരിപ്പിക്കുമ്പോൾ അതിനെ കവിത എന്നു വിളിക്കാൻ എനിക്ക് കഴിയില്ല.

    ഇങ്ങനെ എഴുതുന്നതെല്ലാം ആധുനിക രീതിയാണെന്നു പറയുന്നതെല്ലാം വൃത്തത്തിൽ കവിത എഴുതാൻ അറിയാത്തവർ പറയുന്ന ഞ്യായങ്ങൾ. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിലേക്കാണു് ഇപ്പോൾ സ്ഥിതിഗതികൾ നീങ്ങുന്നതു്.

    ഈ trend നല്ലതിനാണെന്നു് തോന്നുന്നില്ല. ബ്ലോഗിൽ അനേകം നല്ല വരിമുറികളും ഉണ്ടു്. ഇല്ലെന്നല്ല. പക്ഷെ ഇതെല്ലാം കണ്ടിട്ട് എല്ലാവരും വരിമുറിയുമായി ഇറങ്ങിയാൽ ഉള്ള സ്ഥിധി ആലോചിക്കാനേ വയ്യ.

    ReplyDelete
  11. അതുതന്നെയാണു കൈപ്പള്ളിമാഷേ ഞാനും എഴുതാനുദ്ദേശിച്ചത്.. എഴുതിവന്നപ്പോള്‍ ആ ആശയം വ്യക്തമായില്ലേ എന്നെനിക്കും തോന്നി..

    ReplyDelete
  12. ട്രെന്റുകള്‍ കണ്ട് തെറ്റിദ്ധരിച്ച് ഈ ഒരു ബ്ലോഗിംഗ് മേഖലയിലേക്ക് ഇറങ്ങുന്നതിനെപ്പറ്റി കൈപ്പള്ളി പറഞ്ഞല്ലോ. രണ്ടുവര്‍ഷം മുമ്പ് ഞാന്‍ ബ്ലോഗ് ആദ്യമായി പരിചയപ്പെട്ടപ്പോഴും ഈ ട്രെന്റ് ഉണ്ടായിരുന്നു. തമാശയെഴുത്ത് ഒരു ട്രെന്റ് . കവിതയെഴുത്ത് മറ്റൊരു ട്രെന്റ്.... ആദ്യമായി ഈ ഗോദയില്‍ വന്ന ഞാനും ഒന്നന്തിച്ചു. എന്നിട്ട് ഒരു കവിതയെഴുതിനോക്കാം (വരികള്‍ മുറിച്ചുതന്നെ) എന്നു അന്നു ഞാനും തീരുമാനിച്ചൂ. ഒരു വാലന്റൈന്‍സ് കവിത..... ലിങ്ക് ദേ ഇവിടുണ്ട്

    ആ കവിത ഇപ്പോള്‍ നോക്കുമ്പോള്‍ എനിക്കു ചിരിവരുന്ന്നു. അന്ന കരീം മാഷ് അതില്‍ ഒരു കമന്റിട്ടു...“അവസാനത്തെ വരിയുടെ തൊട്ടു മുന്നിലെ വരി
    ഇതിന്റെ എല്ലാ രസങ്ങളും കെടുത്തിക്കളഞ്ഞു.
    ഞാന്‍ ഓടണോ അതോ നിക്കണോ?
    നീ തല്ലുന്നേ തല്ലൂന്നേ!“

    അതിനര്‍ത്ഥം എന്തെന്ന് ഇന്നേവരെ എനിക്ക് പിടികിട്ടിയിട്ടില്ല :-) പിന്നെ ഇന്നേവരെ മറ്റൊരു കവിത എഴുതാന്‍ എനിക്കു ധൈര്യവുമുണ്ടായിട്ടില്ല. :-)

    qw_er_ty

    ReplyDelete
  13. 'കവി'കളും കൈപ്പള്ളിയും തമ്മിലുള്ള സംവാദം കാണാന്‍ വേണ്ടിവന്നതാ പക്ഷേ , ആരേം കാണാനില്ലല്ലോ! ;)

    ReplyDelete
  14. ബ്ലോഗിൽ വളരെ നല്ല വരിമുറിയൻ സൃഷ്ടികൾ ഞാൻ വായിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വലിയ സങ്കടം യാതൊരു അർത്ഥവും, വികാരവും, ആശയവും ഇല്ലാത്ത കുറ വരികൾ എടുത്തുവെച്ചിട്ട് അവതരിപ്പിക്കുമ്പോൾ അതെല്ലാം നോക്കി (മനസിലായി എന്നു മറ്റുള്ളവരെ ധരിപ്പിക്കാൻ) ആഹ്ലാതിക്കുന്ന കുറെ ആസ്വാദകന്മാർ ഉണ്ടു്. ആ commentകൾ കാണുമ്പോഴാണു് ചിരിവരുന്നതു്.

    ReplyDelete
  15. This comment has been removed by a blog administrator.

    ReplyDelete
  16. ബിംബങ്ങളും അവയുടെ അര്‍ത്ഥങ്ങളും അര്‍ത്ഥതലങ്ങളും ആധുനിക ചിത്രങ്ങള്‍പോലെ സാധാ‍രണക്കാര്‍ക്കും മനസ്സിലാവാതെ വരുന്ന അവസരങ്ങളില്‍ ഈ ആധുനിക കവിതകള്‍ ഒരു പരാജയമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം....

    അപ്പൂ,

    നമുക്ക് മനസിലാകാത്ത കലാരൂപങ്ങള്‍ മനസിലാക്കുവാനുള്ള ശ്രമം നമ്മള്‍ നടത്തുകയാണ് അതിനുള്ള പരിഹാരം. അല്ലാതെ കലാകാരന്‍ സാധാരണക്കാരന മനസിലാക്കാനുള്ള വിധത്തില്‍ ആവിഷ്ക്കരിക്കുകയല്ല ചെയ്യേണ്ടത്. കഥകളി എന്ന ക്ലാസിക് കല എനിക്ക് മനസിലാകാത്തത് അതിന്റെ സങ്കേതം എനിയ്ക്ക് അറിയാത്തത് കൊണ്ടാണ്. അതു പോലെയാകും നമുക്ക് മനസിലാകാത്ത എഴുത്തും മറ്റു വിഷയങ്ങളും. രൂപങ്ങളിലെ മാറ്റം വളര്‍ച്ചയുടെ ഭാഗമാണ്.എന്ത് കൊണ്ടാണ് നമ്മള്‍ കവിതയേയും ചിത്രകലയേയും പെട്ടെന്ന് കൈവയ്ക്കുന്നത്? കൈപ്പള്ളിയുടെ തികച്ചും അപക്വമായ ഈ പോസ്റ്റിനെക്കുറിച്ചൊന്നും പറയുന്നില്ല. തങ്ങളുടെ ജന്മദിനത്തില്‍ രണ്ട് വിഡ്ഡികള്‍ ചേര്‍ന്നുണ്ടാക്കിയ ബ്ലോഗും അതിലെ കവിതകളും പരാമര്‍ശിക്കപ്പെടേണ്ടതുമല്ല.
    (കഥകളിയേയും ബ്ലോഗ് കവിതയേയും താരതമ്യം ചെയ്തതല്ല)

    ഓഫ് : തറവാടീ, വല്യമ്മായിയോട് പറയൂന്ന്

    ReplyDelete
  17. പീതാംബരന്‍

    ആരാണു് ഈ സാധാരണക്കാരൻ?

    ഒന്നു വിശതീകരിക്കു സാർ

    ReplyDelete
  18. Shout
    mail അയച്ചു. മറുപടി കിട്ടിയില്ല.

    ഇനി പറയട്ടെ.

    ഇവിടെ എന്റെ ബ്ലോഗിൽ സംവാദത്തിനു് വരുന്നവർക്ക് ശരിയയ ഊരും, പേരും ഉള്ളവർ ആയിരിക്കണം എന്നു എനിക്ക് നിർബന്ധമുണ്ടു്.

    ഞാൻ ആരോടാണു് സംസാരിക്കുന്നതു് എന്നു ഞാൻ അറിഞ്ഞിരിക്കണം. അതൊന്നും ഇല്ലാത്തവരുമായി സംസാരിച്ചു് സമയം കളയാൻ ഒട്ടും താല്പര്യമില്ല.

    ReplyDelete
  19. ആരാണ്‌ സാധാരണക്കാരനെന്ന് അപ്പുവിനോട്‌ ചോദിക്കൂ കൈപ്പള്ളീ.
    ആധുനികകവിതയും ചിത്രകലയും മനസ്സിലാകാത്ത ആ സാധാരണക്കാരന്‍ ആരെന്ന് ചോദിക്കൂ. കൈപ്പള്ളിയുടെ കവിതാവിദ്വേഷം ഗോമ്പറ്റീഷനിലെ ചോദ്യങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണല്ലോ. ഇനി ഇവിടെ മറ്റുപലയിടത്തുമെന്നപോലെ ബൂലോകകവിതയെ കേറി നെരങ്ങാന്‍ ആരൊക്കെ എത്തുമെന്നത്‌ വേണമെങ്കില്‍ ഞാന്‍ കൈപ്പള്ളിയ്ക്ക്‌ ഒരു പേഴ്സനല്‍ മെയിലില്‍ എഴുതി അയക്കാം. അവരൊക്കെ എത്തും. എത്തിത്തുടങ്ങിയിട്ടുണ്ട്‌. വളരെ കൃത്യമായ, ഏറെക്കാലമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു അജണ്ടയാണത്‌.

    ReplyDelete
  20. എന്നെപ്പോലെയുള്ള, ആധുനിക കവിതകള്‍ വായിച്ചാല്‍ ഒറ്റയടിക്കു മനസിലാകാത്തവരെയാണ് സാധാരണക്കാരന്‍ എന്നു ഞാന്‍ ഉദ്ദേശിച്ചത്.

    എനിക്ക് കവികളോട് വിരോധമൊന്നുമില്ല. ഇപ്പോള്‍ കുറേശെയായി എല്ലാത്തരം കവിതകളും വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലതെല്ലാം മനസ്സിലാവുന്നുമുണ്ട്.

    qw_er_ty

    ReplyDelete
  21. Shout
    തന്റെ logic അപാരം തന്നെ. ഞാൻ കവിത എഴുതണമെങ്കിൽ പല ജന്മം എടുക്കണം അല്ലെ.

    ഒന്നുകിൽ ഈ വരിമുറി അത്രക്കും ഭയങ്കര സംഭവം എന്നു മനസിലാക്കണം.

    അല്ലെങ്കിൽ ഞാൻ അത്രക്കും ഹീനനും താണതും ആയ ഒരു കഴിവും ഇല്ലാത്ത ഒരു ജീവി ആണെന്നു മനസിലാക്കണം.


    പിന്നെ abu dhabi അടുത്ത സ്ഥലമല്ലെ എപ്പോഴെങ്കിൽ നമുക്ക് നേരിൽ കണ്ടു് സംസാരിക്കാം.

    ReplyDelete
  22. കവിയെ കവിതയില്‍ തപ്പുന്നതിനെ എന്തു പേരുവിളിക്കണമെന്നു ഞാന്‍ പറയുന്നില്ല,പക്ഷേ തപ്പിയതു കിട്ടിയില്ലെങ്കില്‍ അതിനെ മറ്റൊരു പേരിട്ടു വിളിച്ചാല്‍,പണ്ട് ആനയെ കാണാന്‍ പോയകൂട്ടരിലെ വാലില്‍ പിടിച്ച വിദ്വാന്‍ ആനയെ വര്‍ണ്ണിച്ചതു പോലിരിക്കും.കാലങ്ങള്‍ കൊണ്ടു തീരുന്ന പലതും കഴിവുള്ളവന്‍ കടലാസിലേക്കു ചുരുക്കിയാല്‍ അതു കഥയോ കവിതയോ ആയേക്കും.അതില്‍ നൂറുവര്‍ഷങ്ങളടരാന്‍ നൂറു പേജു മറിക്കേണ്ടതില്ല ഒരു പേജുമതിയാവും.ഒരു കാലഘട്ടത്തിനു പറയാനുള്ളത് ഒരു കഥയ്ക്കു പറയാനാവും ഒരു കഥയ്ക്കു പറയാനുള്ളത് ഒറ്റവരിക്കു പറയാനാവും,അതില്‍ ഒരു വാക്കിന് ഭാഷാ നിഘണ്ടുക്കളില്‍ പറയാത്ത ഒരു നൂറര്‍ത്ഥതലങ്ങളുണ്ടായിരിക്കും,സ്പന്ദിക്കുന്ന അര്‍ത്ഥങ്ങള്‍.

    കലയെ അറിയണമെങ്കില്‍ അക്ഷരജ്ഞാനം വേണമെന്നില്ല,അഥവാ അക്ഷരജ്ഞാനം മാത്രം പോര എന്നു തോന്നുന്നു,വിമര്‍ശനങ്ങള്‍ വിപ്ലവാത്മകമായിരിക്കണം വികൃതികള്‍ മാത്രമാവരുത്.
    ഇത് നജൂസിന്റെ കവിതയിലിട്ട കമന്റാണ്

    ReplyDelete
  23. വരിമുറിയൻ സൃഷ്ടികളിൽ കയറി "ഉദാതം" "ഉത്കൃഷ്ടം" എന്നൊക്കെ പറയുന്നവരോടു് ആരെങ്കിലും ആ സൃഷ്ടിയെ ഒന്നു വിശതീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ?

    അങ്ങനെ ആവശ്യപ്പെടാൻ ധൈര്യമുള്ള ഒരു വരിമുറിവീരനെ കാണിച്ചു തരാമോ?

    ReplyDelete
  24. നിഷാദേ ഏത് മെയിലില്‍ ആണ് താങ്കള്‍ അയച്ചത് ? കുറച്ച് നേരം ഇവിടെ നിന്നും മാറി എന്ന് കരുതി എന്തും പറയല്ലേ സര്‍. നിഷാദ് മെയില്‍ അയച്ചാല്‍ മറുപടി കിട്ടിയിരിക്കും. പിന്നെ അബുദാബി :) അതൊരു കാടടച്ച വെടിയാ. കൊണ്ടില്ല. ബാക്കി നമുക്ക് നേരില്‍ സംസാരിച്ച് ആളും പേരും ഊരുമൊക്കെ അറിഞ്ഞിട്ട് സംസാരിക്കാം.
    എന്തേ :) ?

    ReplyDelete
  25. കൈപ്പള്ളിയുടെ ഒരു ചാറ്റ് ഇന്വിറ്റെഷന്‍ ഇപ്പോ കിട്ടി. :)

    ReplyDelete
  26. Shout
    ചാറ്റിൽ വന്നിട്ടും വിളിക്കാനായി വ്യക്തമായ ഒരു numberഉം തന്നിട്ടില്ല. പിന്നെ എങ്ങനെ നമ്മൾ തമ്മിൽ സംസാരിക്കും?

    ReplyDelete
  27. വൃത്തത്തില്‍ തന്നെ കവിതകള്‍ എഴുതണമെന്നുണ്ടോ? അങ്ങനെയാണെങ്കില്‍ ഇന്നറിയപ്പെടുന്ന കവികളൊന്നും കവികള്‍ അല്ല എന്നും അവരുടെ കവിതകള്‍ കവിതകളല്ല എന്നും പറയേണ്ടി വരും. പിന്നെ ബ്ലോഗ് കവിതകളെ കുറച്ച് കാണേണ്ടതില്ല. മാതൃഭൂമി, മാധ്യമം, കലാകൌമുദി തുടങ്ങിയ ആനുകാലികങ്ങളില്‍ വരുന്നതിനേക്കാള്‍ നല്ല കവിതകള്‍ ബ്ലോഗില്‍ ഉണ്ട്.
    പിന്നെ ഈ പറയുന്ന വൃത്തങ്ങളും നിയമങ്ങളും അനുശാസിച്ചാണോ മറ്റ് ഭാഷകളിലും കവിത എഴുതുന്നത്?

    ചിലപ്പോള്‍ പരത്തി എഴുതുന്നതിനേക്കാള്‍ ഒറ്റ വരിയിലോ, രണ്ട് വരിയിലോ തന്നെ കവിതയും അതിന്റെ ആശയവും വന്നിരിക്കും.
    ചിലത് കൈപ്പള്ളി കളിയാക്കിയ പോലെ “വരി മുറി” ആയെന്നിരിക്കും.

    എന്തോ, കവിയോ നിരൂപകനോ അല്ലാത്തതിനാല്‍ കൂടുതല്‍ അറിയില്ല. പക്ഷെ, നജുവിന്റെ നഖം എന്ന കവിതയില്‍ പ്രണയമുണ്ട്. പ്രണയമേല്‍പ്പിച്ച മുറിവുണ്ട്. ആ മുറിവിലേക്ക് നോക്കിയിരിക്കുന്നതിന്റെ വേദനയും അതിന്റെ ഓര്‍മ്മകളുടെ സുഖവും ഉണ്ട്. അല്ലെങ്കില്‍, ഞാനങ്ങനെയാണ് അതിനെ വായിച്ചത്. “വരിമുറി” യാണെങ്കിലും എനിക്കതിഷ്ടപ്പെട്ടു.

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. രാമചന്ദ്രൻ
    എനിക്ക് 6 ഭാഷകൾ വശമുണ്ടു. അതിൽ ഒന്നു് മലയാളം. ഹിന്ദിയിലും, ഉർദുവിലും, അറബിയിലും, തമിഴിലും, Frenchലും, Englishലും ഒന്നും അധികം കണ്ടിട്ടില്ലാത്ത ഒരു സംഭവമാണു് മലയാളത്തിൽ ഈപോൾ കണ്ടു വരുന്നതു് കവിതകൾ.

    അതു് മലയാള ഭാഷയിൽ 50 വർഷത്തിനു് ശേഷം സംഭവിച്ച പരിണാമമായിരിക്കാം. ഈ പരിണാമം ഭാഷയുടെ പരിമിതികൊണ്ടാണോ, വെറും വിവരക്കേടാണോ എന്നു പോലും ചോദിച്ചാൽ വഴക്കിനു വരുന്നവരാണു് മലയാളി കവികൾ.

    വൃത്തം ഇല്ലെങ്കിലും ഭാഷയുടെ ഭംഗിയും ഒഴുക്കും ഒന്നുമില്ലാത്ത കുറേ വരികളെ എഴുതിവെച്ചിട്ട് അതിനെ കവിത എന്നു വിളിക്കുന്നതിനേ കുറിച്ചാണു് ഞാൻ ചോദിക്കുന്നതു്.

    എന്നാൽ ശരി ഞാൻ മിണ്ടുന്നില്ല. നജ്ജുസും, സഗീർ പണ്ടാരവും എഴുതുന്നതുപോലെ എഴുതിക്കോളു.

    പക്ഷെ ഈ വരികൾ എഴുതുന്നവരോടു് ഇതിന്റെ വിശതീകരണം എന്താ ആരും ചോദിക്കാത്തതു്. അങ്ങനെ ഒരു trend എന്താ കാണാത്തതു്?

    ReplyDelete
  30. അറബി ഭാഷയിൽ ഉണ്ടായിരുന്ന പോലെ തന്നെ വളരെ strict ആയ നിയമങ്ങൾ മലയാള കവിതകളിലും ഉണ്ടായിരുന്നു എന്നാണു് ഞാൻ മനസിലാക്കിയതു്. പക്ഷെ അതൊന്നും ഇപ്പോൾ കാണാൻ കഴിയുന്നില്ല. കവിതയുടെ ആശയങ്ങൾ പുതിയതായിക്കോട്ടെ പക്ഷെ നിയമങ്ങൾ നിയമങ്ങളായി തന്നെ നിലനിർത്തുന്നതു് ഭാഷയുടെ വളർച്ചക്ക് സഹായകരമായിരിക്കും.

    മലയാളത്തേക്കാൾ പഴക്കവും ആഴവും ഉള്ള മറ്റു ഭഷകൾക്ക് ഈ നിയമങ്ങൾ നിലനിർത്താമെങ്കിൽ വെറും 35 million ജനങ്ങൾ സംസാരിക്കുന്ന ഈ കൊച്ചു ഭാഷക്ക് എന്തെ ഈ നിയമങ്ങൾ അനുസരിച്ചുകൂട.

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. ഹി ഹി... വരി മുറിയെ പറ്റി ഞാനും എഴുതിയിരുന്നു. ഇതാ ഈ പോസ്റ്റിന്റെ അനുബന്ധം നോക്കൂ. ;-)

    ReplyDelete
  33. ആധുനിക കവിത എന്ന പ്രതിഭാസത്തോട് ആദ്യ കാലത്ത് എനിക്കും രസം തോന്നിയിരുന്നില്ല. വൃത്തത്തില്‍ എഴുതിയ, പ്രാസമൊപ്പിച്ച വരികള്‍ക്ക് കിട്ടുന്ന താളവും ചന്തവും ഇവയില്‍ കാണാന്‍ സാധിക്കുന്നില്ല എന്നതു തന്നെ കാരണം. പിന്നെ ആര്‍ക്കും കവിയാകാമെന്നുള്ള ഒരു അവസ്ഥയും ഈ ആധുനികവല്‍ക്കരണം വരുത്തിവെക്കുന്നു എന്ന ചിന്ത.
    പക്ഷേ, ആധുനിക കവിതകള്‍ എല്ലാ മേഖലകളിലും പടര്‍ന്നു കയറുമ്പോള്‍ ഞാന്‍ മനസിലാക്കിയ ചില കാര്യങ്ങളുണ്ട്.
    ഒന്നാമത്, ഇത് പുതിയൊരു ട്രെന്റ് തന്നെയാണ്‌ എന്നതാണ്‌.
    തീവ്രമായ ജീവിതാനുഭവങ്ങളും ഭാവനകളും സ്വന്തമായുള്ളവര്‍ക്ക് കവിയാകാന്‍ സാധിക്കുന്ന ഒരവസ്ഥ, തടഞ്ഞു നിര്‍ത്താനാവാത്തത്.
    ഇപ്പൊ, മലയാളഗാനശാഖയെ എടുക്കാം.
    കേരളത്തിലെ അറിയപ്പെടുന്ന ഗായകര്‍ വളരെ കുറവായിരുന്നില്ലേ മുമ്പ്.. പക്ഷേ ഇന്ന് അതിന്റെ ചിത്രം വളരെ വ്യത്യസ്തമാണല്ലോ. ഉറുദു ഭാഷയുടെ കാവ്യാത്മകത സൂചിപ്പിക്കാന്‍ ഒരു തമാശ പറയാറുണ്ട്. യു.പിയില്‍ പോയാല്‍ കവികളെക്കൊണ്ട് നടക്കാന്‍ വയ്യാ എന്ന്. അതു പോലെ കേരളത്തില്‍ മൊത്തം ഗായകരാണിന്ന്. പരിശീലിക്കാനും പ്രകടിപ്പിക്കാനും തെളിയിക്കാനും അവസരങ്ങള്‍ കൂടി എന്നതാണ്‌ വിഷയം. നമുക്ക് അവരുടെ പാടാനുള്ള കഴിവിനെ വിമര്‍ശിക്കാനാവില്ലല്ലോ. മറിച്ച് ഡാന്‍സ് ശരിയായില്ല, കോസ്റ്റ്യൂം അടിപൊളിയായിരുന്നു എന്നൊക്കെ പറയുന്നവരെയാണു വിമര്‍ശിക്കേണ്ടത്. (വിഷയവുമായി ബന്ധമില്ലാത്തവ അതില്‍ കടത്തിക്കൂട്ടുന്നവരെ).

    ഇതു പോലെത്തന്നെ ആധുനിക കവിതയെയും നമുക്ക് മനസിലാക്കാം.
    കൈപ്പള്ളി തന്നെ സൂചിപ്പിച്ചല്ലോ ഇത്തരം കവിതകളില്‍ തന്നെ ചിലത് ഇഷ്ടമാണെന്ന്. അതിഷ്ടപ്പെടാന്‍ കാരണമെന്തായിരിക്കും.. നമ്മള്‍ ആഗ്രഹിക്കുന്ന കവിതയാവുന്നില്ലെങ്കിലും ചില വികാരങ്ങള്‍, ചില വാക്കുകള്‍‌, ചില ഭാവനകള്‍ ഒക്കെയാവാം നമ്മെ അതിനെ ഇഷ്ടപ്പെടാന്‍ കാരണമാക്കുന്നത്.
    അങ്ങനെ പലര്‍ക്കും പല രീതികളായിരിക്കും ഇഷ്ടം. അപ്പു സൂചിപ്പിച്ചതു പോലെ, ചില വികാരങ്ങള്‍ അതിന്റെ സ്വത്വമായ തീവ്രതയോടെ അവതരിപ്പിക്കാനുള്ള കഴിവ് ആധുനിക കവിതയ്ക്കുണ്ട്.അപ്പൊഴും പഴയകാല വൃത്ത, പ്രാസ കവിതകളുടെ അലങ്കാരമതിനില്ലെന്ന് ഞാനും ഉറച്ചു വിശ്വസിക്കുന്നു. അതു നമുക്ക് തുറന്നു പറയുകയും വേണം.
    ഈയൊരു ഗദ്യകവിതാരീതി വന്നിട്ട് കാലം കുറേയായില്ലേ, കേരളത്തില്‍ അറിയപ്പെടുന്ന ഒരുപാടു കവികള്‍ ഈ രീതി അവലംബിക്കുന്നുണ്ട്. പേരെടുത്ത ആനുകാലികങ്ങള്‍ അവയെല്ലാം പ്രസിദ്ധീകരിക്കുന്നുമുണ്ട്. ബ്ലോഗും ഒരു പ്രസിദ്ധീകരണമാധ്യമമല്ലേ...

    പിന്നെ മനസിലാവുന്നില്ലെങ്കില്‍ അത് തുറന്നു പറയാം. അത് ഒന്നുകില്‍ വായനയുടെ കുഴപ്പമായിരിക്കും; അല്ലെങ്കില്‍ എഴുത്തിന്റെ. അല്ലാതെ അതൊരു വ്യക്തിയില്‍ അധിഷ്ഠിതമാവുന്നില്ല. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലെ ചര്‍ച്ചകള്‍ എല്ലാം വായിച്ചാല്‍ എല്ലാവര്‍ക്കും മനസിലാവുമോ ? അത് ചില ചിന്താധാരയുടെ വശമാണ്‌. അതുള്‍ക്കൊള്ളാന്‍ ശ്രമിക്കാം.

    നിലവാരമില്ലാത്തവയാണിത്തരം കവിതയെങ്കില്‍ അത് ആസ്വദിക്കാന്‍ ആളില്ലാതെ സ്വയം ബോധപ്പെടുത്തുന്ന ഒരവസ്ഥയുണ്ടാവില്ലേ, അങ്ങനെ അത് നശിച്ചു പോവില്ലേ. അതു തന്നെയല്ലേ ഒരാള്‍ നല്ല കവിയാണെന്നും അല്ലെന്നും തിരിച്ചറിയപ്പെടാനുള്ള വഴി.

    പിന്നെ, ഭാഷയെ സ്നേഹിക്കുന്നതു കൊണ്ടാണ്‌ കൈപ്പള്ളി ഇതൊക്കെ ചെയ്തത് എങ്കില്‍ എനിക്കതില്‍ വിയോജിപ്പുണ്ട്.

    ReplyDelete
  34. കൈപ്പള്ളിയുടെ ഈ ‘കൃതി’ പ്രകൃതിയുടെ ഒരു വികൃതിയാണോ.
    ആ, അതെന്തേലും ആയോട്ടെ.

    കുഞ്ഞുണ്ണിമാഷിന്റെ ഒരു ഒറ്റവരി കവിത ഓർമ്മ വരുന്നു.
    “എന്നെ പെറ്റതു ഞാൻ തന്നെ.”

    ReplyDelete
  35. കാലത്തിനനുസരിച്ച ഒരു മാറ്റം എല്ലാത്തീനും വേണ്ടേ കൈപ്സ്.
    പണ്ട് വലിയ കോയിത്തമ്പുരാനൊക്കെ എഴുതിയപോലെ ഇന്നെഴുത്തിയാല്‍ ആ‍രെങ്കിലും വായിക്കുമോ.
    ചിത്രകല മാറിയില്ലേ , സിനിമ മാറിയീല്ലേ. അതു പോലെ കവിതയിലും മാ‍റ്റം അനിവാര്യം.
    എല്ലാ മുറിക്കവിതകളേയൂം ന്യായീകരിക്കുകയല്ല,പലതും വെറും ചവറുകള്‍ തന്നെ.
    വളരെ നല്ല കവിതകളും നാം വായിക്കുന്നില്ലേ. അതിനെ വിലകുറച്ചു കാണരുതെന്നേ എനിക്കഭിപ്രായമുള്ളൂ. പിന്നെ, പ്രകൃതിയുടെ തന്നെ അനീവാര്യതയായ പരിണാമം അതു തുടരുക തന്നെ ചെയ്യും.

    ReplyDelete
  36. Kichu
    നിയമങ്ങൾ ഇല്ലാതെ എഴുതുന്ന എഴുത്തിനെ പുരോഗമനം എന്നു പറയാൻ കഴിയില്ല.
    This is merely change for the sake of change.
    അങ്ങനെ നിയമങ്ങൾ തെറ്റിച്ചു് ഉണ്ടായ മലയാളത്തിലെ ബ്രഹത്തായ മഹാ കാവ്യം ഏതാണു് എന്നു പറഞ്ഞു തരൂ. ഞാനും ഒന്നു വായിക്കട്ടെ.

    ReplyDelete
  37. "വൃത്തത്തില്‍ തന്നെ കവിതകള്‍ എഴുതണമെന്നുണ്ടോ?" ശ്രീ രാമചന്ദ്രന്‍ വെട്ടിക്കാട് ചോദിക്കുന്നു. അതിപ്പോള്‍ സാമ്പാറില്‍ മല്ലിപ്പോടിയും കായവും പരിപ്പും ചേര്‍ക്കണമെന്നെന്താ ഇത്ര നിര്‍ബ്ബന്ധം? ഉണക്കമീന്‍ ചേര്‍ത്തു സാമ്പാറു വച്ചാലെന്താ കുഴപ്പം എന്നു ചോദിക്കുന്ന പോലിരിക്കും. ഒരു മറു ചോദ്യം ചോദിക്കട്ടെ. വൃത്താനുസാരിയല്ലാതെ എഴുതിവിടുന്ന കൃതികളെ കവിത എന്നു തന്നെ വിളിക്കണം എന്നു നിര്‍ബ്ബന്ധം പിടിക്കുന്നതെന്തിനു? കവിതയാകണമെങ്കില്‍ അതിന്റെ നിയമങ്ങള്‍ അനുസരിച്ചേ പറ്റൂ.

    പിന്നെ കവിത എന്ന മേലങ്കിയണിയിച്ചു പടച്ചു വിടുന്ന കൃതികള്‍ വായനക്കാരന്റെ മനസ്സില്‍ ആന്ദോളനങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നോ വികാരവൃഷ്ടി നടത്തുന്നില്ലെന്നോ ആരും പരാതി പറയുന്നില്ല. ശുദ്ധ ഗദ്യത്തില്‍ എഴുതിവിടുന്ന കൃതികളും വായനക്കാരന്റെ മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

    കവിതയുടെ മാനദണ്ഡം മാതൃഭൂമിയിലും മാധ്യമത്തിലും കലാകൌമുദിയിലും പ്രസിദ്ധീകരിക്കപ്പെടുക എന്നതാണോ വെട്ടിക്കാടേ?

    ReplyDelete
  38. ഞാന്‍ താമസിച്ചു പോയോ?
    വെറുതെ എഴുതാം..കവിതയോ, ഗദ്യമോ ഇഷ്ടംമുള്ളത് എന്തെങ്കിലും ആയി കൂട്ടിക്കോ.. .. . ഹി ഹി. . ഇന്നാ പിടിച്ചോ....

    മലയാളമറിയാത്ത മലയാളിയായ
    മലയാളി സ്നേഹി കൈപ്പള്ളി മാഷെ..
    അടിയനീയോതുന്ന വരികള് വായിച്ചിട്ട്-
    അരുതാത്തതൊന്നും തോന്നീടവേണ്ട.
    മലയാളത്തിനങ്ങൂന്ന് ചെയ്തൊരു സേവനങ്ങള്‍
    മറക്കാവതല്ല മലയാളിക്കെന്നും.
    മലയാളത്തിലിങ്ങനെ എഴുതുന്ന സംഗതി
    ഈ യന്ത്രത്തെ പഠിപ്പിച്ച വിദ്വാന്‍
    ചൊറിയുന്ന കാര്യത്തില്‍ നിന്നെയും
    വെല്ലാന്‍ ബൂലകത്തിന്നു മറ്റാരുമില്ല.

    ബാകി പിന്നെ... കേട്ടാ

    ReplyDelete
  39. വൃത്താനുസാരിയല്ലാതെ എഴുതിവിടുന്ന കൃതികളെ കവിത എന്നു തന്നെ വിളിക്കണം എന്നു നിര്‍ബ്ബന്ധം പിടിക്കുന്നതെന്തിനു?

    oru vaayanakkaaran enna nilayil njaan nirbandham pidichaal aavanaazhi engane athu paadillennu parayum? pinne saambaarum unakkameenum... puthiya ruchikal undaakunnath pareekshanangaliloodeyaanu aavanaazhee. vruthavum niyamangalumokke kavitha undaayathinu shesham undaayathalle?

    ReplyDelete
  40. “‘ചില വരിമുറിയന്മാരെ എനിക്ക് വളരെ ഇഷ്ടമാണുതാനും. പക്ഷെ അതിനെ ഒന്നും കവിതയായി വിശേഷിപ്പിക്കാൻ ആവില്ല. അപ്പോൾ വൃത്ത ഭംഗിയിൽ എഴുതപ്പെടുന്നതിനെ എന്തു് വിളിക്കും.

    യാതൊരു നീതിയും ഞ്യായവും ഇല്ലാതെ ഗദ്യം എടുത്തു് വരിമുറിച്ച് അതു് പദ്യമായി അവതരിപ്പിക്കുമ്പോൾ അതിനെ കവിത എന്നു വിളിക്കാൻ എനിക്ക് കഴിയില്ല.“ ---

    മാഷേ ഗദ്യം എടുത്ത് വരിമഊറിച്ച് അവതരിപ്പിക്കുന്നതിനെ ആരും പദ്യം എന്നു വിളിച്ചിട്ടില്ല അതിനെ ഗദ്യകവിത എന്നാണ് അവരുവിളിച്ചത്, വൃത്തഭംഗിയിൽ എഴുതുന്നതിനെ പദ്യം എന്ന് വിളിച്ഛോളൂ ആരും ഒന്നും വിളിക്കില്ല. എല്ലല കവിതയും പദ്യകവിതയാവെണേമെന്ന് കൈപള്ളി മാഷ്ക് എന്ത ഇത്ര ശാഠ്യം. എഴുതുന്നവർ പോലും അതിനെ ഗദ്യകവിത എന്ന് വിളിക്കുമ്പോൾ.

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. പ്രിയ പീതാംബരന്‍,

    “oru vaayanakkaaran enna nilayil njaan nirbandham pidichaal aavanaazhi engane athu paadillennu parayum?”

    കൊള്ളാം ആര്‍ഗുമെന്റ്! താങ്കള്‍ നിര്‍ബ്ബന്ധം പിടിച്ചോളൂ. പക്ഷെ അതു കവിതയുടെ നിബന്ധനകള്‍ പാലിക്കാത്ത ഒന്നാണെങ്കില്‍ അതു കവിതയാവില്ല എന്നു മാത്രം.

    മാഷു പറഞ്ഞതുപോലെ പുതിയ രുചികള്‍ ഉണ്ടാകുന്നത് പരീക്ഷണങ്ങളില്‍ക്കൂടിയാണു; സമ്മതിച്ചു. അപ്പോള്‍ അതിനു പറ്റിയ ഒരു പുതിയ പേരും കൂടി കണ്ടു പിടിക്കുന്നതല്ലേ അഭികാമ്യം? എലിയെ മുയലെന്നു വിളിക്കണോ മാഷെ?

    ReplyDelete
  43. ശെഫി
    വൃത്തഭംഗിയിൽ എഴുതുന്നതിന്റെ കുറവാണു് കണ്ടു വരുന്നതു്. അതി തീരെ കാണാൻ കഴിയുന്നില്ല.

    എന്തുകൊണ്ടു കുറഞ്ഞു?
    അതെന്താ ആരും അനവേഷിക്കാത്തതു്. ഭൂരിപക്ഷം സൃഷ്ടികളും ഈ വരിമുറി ആയി കാണപ്പെടുന്നു ഈ വരിമുറി. അതും ചിലതൊക്കെ വായിച്ചാൽ ആർക്കും ഒന്നും മനസിലാവാത്തവ. വരിമുറികൾ വയനക്കാരനെ നിർബന്ധിച്ചു് ഒരു pseudo-intellectual ആക്കി മാറ്റുകയാണെന്നു് തോന്നുന്നു.

    ReplyDelete
  44. അനിലൻ എഴുതിയതിയിട്ട് delete ചെയ്ത comment:
    ----------------------------------------
    നിയമങ്ങൾ ഇല്ലാതെ എഴുതുന്ന എഴുത്തിനെ പുരോഗമനം എന്നു പറയാൻ കഴിയില്ല.

    ആരു പറഞ്ഞു കൈപ്പള്ളീ ഇത്?
    അപ്പോള്‍ എഴുത്തുനിയമങ്ങളോ എഴുത്തോ ആദ്യമുണ്ടായത്? വൃത്തമോ കവിതയോ ആദ്യമുണ്ടായത്?
    പതിവു നിയമങ്ങള്‍ തെറ്റിച്ചേ പുതിയത് എന്നൊന്ന് എവിടേയുമുണ്ടായിട്ടുള്ളൂ. അങ്ങനെ മാത്രമേ അതുണ്ടാവുകയുമുള്ളൂ. ശെഫി പറഞ്ഞതാണ്‌‌ ശരി. ഗദ്യകവിത എന്ന കവിതാശാഖയെക്കുറിച്ച് താങ്കള്‍ കേട്ടിട്ടില്ലെന്നു തോന്നുന്നു.
    ആറു ഭാഷകള്‍ വശമുള്ള ഒരു ഭാഷാസ്നേഹി (!) യില്‍നിന്ന് ഉണ്ടാകേണ്ടതല്ല കൈപ്പള്ളിയില്‍നിന്നും ഉണ്ടായതെന്ന് ഖേദപൂര്വ്വം പറയട്ടെ. മലയാളം ഉപയോഗിക്കുന്നതില്‍നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ താങ്കളുടെ മറ്റുഭാഷകളിലെ നൈപുണ്യം!!!

    വൃത്തമില്ലാത്തവ കവിതയല്ലെന്നു ആവനാഴി പറയുന്നു. വൃത്തത്തിലെഴുതിയ, പ്രതിഭാശൂന്യര്‍ പടച്ചുണ്ടാക്കിയ, കവിത തീണ്ടിയിട്ടില്ലാത്ത കൃതികള്‍ താങ്കള്‍ക്ക് കാണണോ അക്ഷരങ്ങള്‍ കൂട്ടം തിരിച്ച് അതില്‍നിന്നൊക്കെ താങ്കള്‍ക്ക് വൃത്തം ഗണിച്ചെടുക്കാന്‍ പറ്റും. കവിത കിട്ടില്ല. വേണമെങ്കില്‍ ഉദാഹരണങ്ങള്‍ തരാം. ഭാഷാപോഷിണിയൊക്കെ മറിച്ചു നോക്കിയാലും മതി.

    എനിയ്ക്ക് കാളിദാസകൃതികള്‍ മുതല്‍ നജൂസ് വരെയുള്ളവരുടെ കവിതകള്‍ ഇഷ്ടമാണ്‌. അവ ഗദ്യമായാലും പദ്യമായാലും.
    --------------


    സൌഹൃദം വർഗ്ഗബോദത്തിനു് ഒരിക്കലും തടസമാക്കണ്ട. പറയാനുള്ളതു് തുറന്നു പറയുക.

    ReplyDelete
  45. ഈ ലേഖനം വായിക്കുന്ന എത്രപേർക്ക് ഈ ഭൂരിഭാഗം വരുന്ന വരിമുറി സൃഷ്ടികളോട് കടുത്ത വെറുപ്പുണ്ടായിട്ടുണ്ടു് എന്ന് അറിയാൻ കുടിയാണു് ഈ ലേഖനം ഇവിടെ എഴുതിയതു്. നിങ്ങളുടെ അഭിപ്രായം തുറന്നെഴുതാൻ ആവശ്യപ്പെടുകയാണു്. ആരുടെയും പേരുകൾ എടുത്ത പറയണമെന്നില്ല. ഓർക്കുക: സംവാദം പക്വമായ ആശയങ്ങളിലൂടെ പേരിലായിരിക്കണം ആയിരിക്കണം, അനിലൻ എഴുതിയ പോലുള്ള വ്യക്തിപരമായ പരാമർശ്ശങ്ങൾ ഒഴിവാക്കുക. അദ്ദേഹത്തിനു് അതിനു് കഴിയില്ല എന്നറിയാം അതുകൊണ്ടു് എനിക്ക് അദ്ദേഹത്തോടു് ഒരു വിരോധവുമില്ല :)

    ReplyDelete
  46. ഒരു ബ്ലോഗർ മറ്റൊരു ബ്ലോഗറിന്റെ വരിമുറിയിൽ ഇട്ട comment തന്നെ ശ്രദ്ധിക്കു: "അളന്നു മുറിച്ച വരികള്‍.ഒട്ടും കുറഞ്ഞിട്ടില്ല:)"
    വരി മുറിക്കുന്നതാണു് ഇപ്പോൾ ഏറ്റവും പ്രയാസവും ഉത്കൃഷ്ടവുമായ പ്രവർത്തി. ഓരോ വക്കിന്റെയും അറ്റത്തു് Enter Key അറ്റിക്കുന്നതാണോ? കവിത.

    ഈ വ്കരി മുറി സൃഷ്ടികൾ എഴുതുന്നവർ ആദ്യം ചിന്തിക്കേണ്ടതു്: എന്തിനാണു് ഈ വരി മുറിക്കുന്നതു് എന്നാണു്.

    പദ്യങ്ങളിൽ ഒരു വരിയുടെ വൃത്തം പൂർണ്ണമാകുമ്പോൾ വരി മുറിച്ചെഴുതാറുണ്ടു്. അപ്പോൾ ഇതും അതാണെന്നു ധരിച്ചുകൊള്ളും. അങ്ങനെയല്ലെ?

    ReplyDelete
  47. വര്‍ഗ്ഗബോധമോ? കവിതയെഴുതാന്‍ ശ്രമിക്കുന്നവരുടെ യൂണിയന്‍ ഉള്ളതായി അറിവില്ല.ഉണ്ടെങ്കില്‍ത്തന്നെ ഞാന്‍ അതില്‍ അംഗമല്ല. ഒരു കവിതാ വായനക്കാരന്‍ എന്ന നിലയില്‍, കവിതയെക്കുറിച്ച് ചര്‍ച്ച നടക്കുന്ന ഒരിടത്ത് ഇടപെടാനുള്ള അവകാശം എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. വര്‍ഗ്ഗബോധം എന്നപോലുള്ള പരാമര്‍ശങ്ങള്‍, പ്രകോപനങ്ങള്‍ ആണ്‌ കൈപ്പള്ളീ ചര്‍ച്ചയെ വഴിതെറ്റിക്കുക, അല്ലാതെ വ്യക്തിപരമായ പരാമര്‍ശങ്ങളല്ല. വ്യക്തിഹത്യയോളമെത്താത്ത പരാമര്ശങ്ങള്‍ ഒരു ചര്‍ച്ചയില്‍ ഉണ്ടായാല്‍ എന്താണതിനു കുഴപ്പം?

    ആദ്യമെഴുതിയ കമന്റ് ഡിലീറ്റ് ചെയ്തയുടന്‍ കമ്പ്യൂട്ടര്‍ ഓഫായി. മഴ കാരണം, പവറിനെന്തോ പറ്റിയതാണ്‌. അല്ലാതെ സൗഹൃദം മുറിയുമെന്നു വിചാരിച്ചു ഡിലീറ്റ് ചെയ്തതല്ല.

    ReplyDelete
  48. കൈപ്പള്ളി മാഷെ,

    എന്റെ അഭിപ്രായം പറയട്ടെ,

    വൃത്തം ഉണ്ടായി എന്നതു കൊണ്ട് മാത്രം അതു കവിത ആകണം എന്നില്ല.അതു പോലെ വൃത്തമില്ലാതെ എഴുതി എന്നതു കൊണ്ടു മാത്രം അതു കവിത അല്ലാതെ ആകുന്നുമില്ല.

    “വൃത്ത നിബദ്ധമാകണോ കവിത?” എന്ന വിഷയത്തെ ക്കുറിച്ച മലയാള സാഹിത്യത്തിൽ ഇഷ്ടം പോലെ ചർച്ചകൾ നടന്നു കഴിഞ്ഞു.”രൂപഭദ്രാതാ വാദവും” മറ്റും മലയാള സാഹിത്യത്തിൽ കോളിളക്കമുണ്ടാക്കിയ ചർച്ചകൾ ആയിരുന്നു.

    പഴയ കവിത്രയങ്ങളായ തുഞ്ചനും, കുഞ്ചനും, ചെറുശ്ശേരിയും, ആധുനിക കവിത്രയങ്ങളായ കുമാരനാശാനും, ഉള്ളൂരും, വള്ളത്തോളുമെല്ലാം വൃത്ത നിബിദ്ധമായ കവിതകൾ എഴുതിയവരാണ്.എന്നാൽ അധുനിക കാലത്ത് ഒ.എൻ.വിയും, പി.ഭാസ്കരനും, ബാലചന്ദ്രൻ ചുള്ളിക്കാടും, കടമ്മനിട്ടയും,അയ്യപ്പനും തുടങ്ങി ഏറ്റവും പുതിയ കാലത്തിലെ വീരാങ്കുട്ടിയും,മുരുകൻ കാട്ടാക്കടയും ഒക്കെ വൃത്തനിബന്ധനകളിൽ നിന്നു മാറി സഞ്ചരിച്ചിട്ടുള്ളവരാണു.എന്നു വച്ച അവരുടെ കവിതകൾ മോശവുമല്ല.

    അപ്പോൾ വൃത്തം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം.കവിതയിൽ “കവിത” ഉണ്ടോ എന്നതാണ്.കാവ്യഗുണം ഇല്ലാത്ത ഒന്നും കവിത അല്ല.ഗദ്യം പോലും കവിത ആകാം.

    എസ്.കെ പൊറ്റെക്കാടിന്റെ സഞ്ചാര സാഹിത്യ കൃതികളോ, നോവലുകളോ വായിച്ചു നോക്കു..കവിത തുളുമ്പുന്ന ഗദ്യമാണു അദ്ദേഹം എഴുതിയത്.വി.ടി ഭട്ടതിരിപ്പാടിന്റെ ആത്മ കഥ “ കണ്ണീരും കിനാവും “വായിക്കൂ..ഏതു മഹത്തായ കവിതയിൽ ഉള്ളതിനേക്കാൾ കവിത അതിലുണ്ട്.

    അപ്പോൾ കവിത്വം എന്നത് കവിതയിൽ മാത്രം കാണുന്ന ഒന്നല്ല എന്നു വരുന്നു.നാം എഴുതുന്ന ഓരോ വാക്കിലും അതു ഉണ്ടാകും.ഉണ്ടാകണം.

    എന്നാൽ ഇപ്പോൾ ബ്ലോഗിൽ ഉള്ള പ്രശ്നം കൈപ്പള്ളി പറഞ്ഞ പോലെ ഗദ്യം മുറിച്ചെഴുതിയാൽ അതു കവിതയായി എന്ന് പലരും ധരിച്ചു വച്ചിരിയ്ക്കുന്നു എന്നതാണ്.അതു തീർച്ചയായും അംഗീകരിയ്ക്കാൻ വിഷമം ഉള്ള കാര്യമാണ്.ഭാവനാ ദാരിദ്ര്യമാണു ഇതിനു കാരണം, അല്ലെങ്കിൽ എല്ലാവരും കവിത എഴുതുന്ന പോലെ എനിയ്ക്കും എഴുതണം എന്ന മോഹം.

    എഴുതുന്ന പലരും കഴിവുള്ളവരാണു.നല്ല കവിതകൾ എഴുതുന്ന കുറേ പേരുണ്ട്.പിന്നെ ബ്ലോഗ് എന്നത് അവനവനു ആത്മ പ്രകാശനത്തിനുള്ള വേദി കൂടിയാണല്ലോ.ഒരിക്കലും എന്തെങ്കിലും എഴുതാൻ പറ്റും എന്നു കരുതിയിട്ടാല്ലാത്ത ഒട്ടനവധി പേർക്ക് ഈ രംഗത്തേയ്ക്കു കടന്നു വരാനെങ്കിലും പറ്റി.പക്ഷേ എനിയ്ക്കു തോന്നുന്നത് കവിത എഴുതുന്നവരിൽ പലരും കവിത വായിയ്ക്കുന്നവരല്ല എന്നാണ്.നന്നായി വായിച്ചാലേ നന്നായി എഴുതാൻ പറ്റൂ എന്ന് വിശ്വസിയ്ക്കുന്നവനാണു ഞാൻ.അപ്പോൾ മാത്രമേ വാക്കുകളും ആശയങ്ങളും ഭാവനയുടെ ചിറകിൽ ഒഴുകിയെത്തുകയുള്ളൂ.അതു ചെയ്യാതെ ചുമ്മാ എഴുതുന്നതിനു വേണ്ടി എഴുതരുത്.എഴുത്ത് എന്നത് പ്രസവം പോലെയാണ്.ശരിയായ സമയത്ത്, ശരിയായ വേദന ഉണ്ടായി നടന്നെങ്കിൽ മാത്രമേ അതൊരു നല്ല കുഞ്ഞാവുകയുള്ളൂ..അല്ലെങ്കിൽ പിന്നെ അതിനെ രക്ഷിച്ചെടുക്കാൻ ഐ.സി.യുവിൽ വക്കേണ്ടി വരും.ചിലപ്പോൾ ചാപിള്ള ആയി എന്നും വരാം..

    അതുകൊണ്ട് പ്രസവിയ്ക്കണം എന്ന് തോന്നുമ്പോൾ മാത്രം പ്രസവിയ്ക്കുക.അധികം കുട്ടികൾ ഉണ്ടാകുന്നതില്ലല്ല.ഉള്ളത് നല്ലതാവുന്നതിലാവണം നമ്മുടെ ശ്രദ്ധ.

    “ഉത്തമമല്ലാത്ത സാഹിത്യം സമൂഹത്തിനു നേരെയുള്ള കുറ്റകൃത്യം ആണു” എന്നായിരുന്നു അന്തരിച്ചു പോയ ശ്രീ എം.കൃഷ്ണൻ‌നായർ പറഞ്ഞിരുന്നത്.ബ്ലോഗിൽ അത് ഏതായാലും പ്രാവർത്തികമാക്കാൻ പറ്റില്ല.ഇവിടെ എന്തെഴുതണം എന്ന് അവനവൻ തന്നെ തീരുമാനിയ്ക്കുന്നു.പോസ്റ്റുകളുടെ എണ്ണം കൂട്ടാനാണു പലരുടേയും ശ്രമം.

    അതുമാറി അല്പം കൂടി നന്നായി സമയമെടുത്ത് എഴുതിയാൽ എല്ലാവർക്കും നന്നായി എഴുതാൻ കഴിയും എന്നാണു എന്റെ വിശ്വാസം.അതു പദ്യ കവിത ആയാലും, ഗദ്യ കവിത ആയാലും.

    നല്ല നല്ല കവികൾ ഇവിടെ ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിയ്ക്കുന്നു.

    ReplyDelete
  49. വരിമുറി സൃഷ്ടികളെ കുറിച്ച് ഒരു Poll തുടങ്ങിയിട്ടുണ്ടു്. voteകൾ രേഖപ്പെടുത്തി ഇതിനൊരു ഒത്തുതീർപ്പുണ്ടാക്കാം.

    ReplyDelete
  50. കൈപ്പള്ളീ,ഈ ബ്ലോഗില്‍ തന്നെ താങ്കള്‍ “എന്റെ വായന“ എന്നൊരങ്കം കൊടുത്തുകാണുന്നുണ്ട്.അതില്‍ തടാകത്തില്‍ പ്രതിഫലിക്കുന്ന ഈന്തപ്പനയുടെ നിഴല്‍ എന്ന കവിതാബ്ലോഗില്‍ പോയാല്‍ കാണുന്ന “പെണ്ണുങ്ങള്‍”എന്ന കവിത,
    ഇതൊരു വരിമുറിക്കവിതയാണോ?
    ഈ കവിത വായിച്ചുമനസ്സിലാക്കിയിട്ടാണോ എന്റെ വായനയെന്ന് ഒട്ടിച്ചു വെച്ചിരിക്കുന്നത്?
    വായിച്ച് മനസ്സിലായെന്ന് മറ്റുള്ളവരെ അറിയിക്കാനോ?

    വോട്ട് രേഖപ്പെടുത്തി ഇതിനും ഒരൊത്തുതീര്‍‌പ്പുണ്ടാക്കുക.

    ReplyDelete
  51. "കൈപ്പള്ളി:
    ചെറുപ്പത്തില്‍ മലയാള ഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പ്രവാസി തിരോന്തരം മലയാളി. പിന്നെ അക്ഷര തെറ്റുകള്‍ തോന കാണും. അതെല്ലാം സഹിച്ച് ഒരു പരുവത്തിനു് വായിച്ച് ഒപ്പിക്കണം. ഇഞ്ഞാട്ട് വന്നിറ്റി അതു മാറ്റു് ഇതു മാറ്റു് എന്നൊന്നും പറഞ്ഞ് തൊയിര്യം കെടുത്തല്ലും. യേതു്?.."
    -------------------
    "അതായതു് വായിൽ തോന്നുന്ന എന്തും എഴുതാം. മറിച്ച് ജനങ്ങൾ അനുമോദനങ്ങൾ commentകളായി അറിയിക്കുകയും ചെയ്യും. അപ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ വീണ്ടും ഓർമ്മിപ്പിക്കുന്നു,

    തോന്നുന്നതെന്തും ചുമ്മ എഴുതുക,

    ഒരു വരി ഇടക്കിടെ repeat ചെയ്യുക.
    വയനക്കാരെ കൂട്ടാനായി സഭ്യമല്ലാത്ത ചില പദങ്ങൾ വേണമെങ്കിൽ ചേർക്കാം.
    എന്നിട്ടു് വെറുതെ വരി മുറിക്കുക. ഇതാണു് ഈ സൃഷ്ടിയുടെ ഏറ്റവും പ്രയാസമുള്ള പണി.


    നിങ്ങൾ എല്ലാം ഇതു പരിക്ഷിച്ചു നോക്കുക. "
    -------------------

    വരികള്‍ മുറിച്ച് കവിത എഴുതിക്കോളൂ എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ അഭിപ്രായ വ്യത്യാസമില്ല.

    മറിച്ച് വരികള്‍ മുറിച്ച് എഴുതുന്നത് അപരാധമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍, മേല്പറഞ്ഞ താങ്കളുടെ തന്നെ വാക്കുകളില്‍ ചേര്‍ച്ചയില്ലായ്മയുണ്ട്. ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  52. നസീര്‍ കടിക്കാട്‌

    നിരവചനത്തിന്റെ പ്രശ്നമാണു് ഇവിടെ പലർക്കും രോഷം കൊള്ളാനുള്ള കാരണം എന്നു തോന്നുന്നു. ഞാൻ നേരത്തേ പറഞ്ഞു. എല്ലാ വരിമുറി കവിതകളും മോശമാണെന്നു ഞാൻ പറഞ്ഞിട്ടില്ല.


    എല്ലാവരും അതുപോലെ എഴുതുന്നുണ്ടോ? ഇല്ല എന്നുതന്നെയാണു് എന്റെ അഭിപ്രായം.

    ReplyDelete
  53. Simplecube
    വിഷയവുമായി ബന്ധമില്ലാത്ത കാര്യം. വിമർശിക്കുന്നവനെ വിമർശിക്കുന്ന സ്ഥിരം തറ പരിപാടി. കൊള്ളാം തുടരൂ.

    ReplyDelete
  54. സമ്മതിച്ചു.
    നഖം എന്ന നജൂസിന്റെ കവിത താങ്കളുടെ വായനയില്‍ എങ്ങിനെയാണ് മോശപ്പെട്ടത്‌.അതും ബ്ലോഗുകളില്‍ നിത്യവും വരുന്ന ഒന്നിനും കൊള്ളാത്ത (എന്റേതുള്‍പ്പെടെ)കവിതകള്‍ക്കൊപ്പം,അല്ലെങ്കില്‍ അത്തരം സര്‍ക്കസ്സുകളെ ചൂണ്ടിക്കാണിക്കാന്‍ നഖം എങ്ങിനെയാണ് അടയാളപ്പലകയായത്‌...?
    സഗീര്‍ പണ്ടാരത്തിലിനോട് ചേര്‍ത്തുനിര്‍ത്തുവാന്‍ പോന്ന എഴുത്താണോ നജൂസിന്റേത്?

    അറിയാനുള്ള താല്പര്യമുണ്ട്.
    ഇത് നിര്‍വ്വചനത്തിന്റെ മാത്രം പ്രശ്നമല്ലെന്നു തോന്നുന്നു.

    ReplyDelete
  55. കൈപ്പള്ളി മാഷേ,
    “വരിമുറി”ക്കവിത മാത്രമല്ല, വൃത്തത്തില്‍ എഴുതി വരുന്നതായാലും കവിത ആയിക്കൊള്ളണമെന്നില്ല. ഞാന്‍ പറഞ്ഞില്ലേ, ചിലപ്പോള്‍ ഒരു വരിയിലും കവിതയുണ്ടാകും. കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ഉദാഹരണം. കവിത തന്നെ ഇപ്പോള്‍ ചൊല്‍ക്കവിതകളായും (താളത്തിലും ഈണത്തിലും), അല്ലാതെ ഒരു താളത്തില്‍ വായിച്ച് പോകാവുന്ന രീതിയിലും ഉണ്ടല്ലോ?
    ഇപ്പോള്‍ ഈ ചര്‍ച്ചക്ക് കാരണം നജൂസിന്റെ “നഖം“ എന്ന കവിതയും അതില്‍ കൈപ്പള്ളിയുടെ കമന്റും ആണല്ലോ. നജുവിന്റെ ആ കവിതയെ വരിമുറി സര്‍ക്കസ് എന്ന് കൈപ്പള്ളി കളിയാക്കിയ പോലെ പറയാനുണ്ടെന്ന് തോന്നിയില്ല.

    ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടെ,
    “എന്തോ, കവിയോ നിരൂപകനോ അല്ലാത്തതിനാല്‍ കൂടുതല്‍ അറിയില്ല. പക്ഷെ, നജുവിന്റെ നഖം എന്ന കവിതയില്‍ പ്രണയമുണ്ട്. പ്രണയമേല്‍പ്പിച്ച മുറിവുണ്ട്. ആ മുറിവിലേക്ക് നോക്കിയിരിക്കുന്നതിന്റെ വേദനയും അതിന്റെ ഓര്‍മ്മകളുടെ സുഖവും ഉണ്ട്. അല്ലെങ്കില്‍, ഞാനങ്ങനെയാണ് അതിനെ വായിച്ചത്. “വരിമുറി” യാണെങ്കിലും എനിക്കതിഷ്ടപ്പെട്ടു.“

    എനിക്ക് തോന്നുന്നത് “നഖം“ വരി മുറിച്ചെ എഴുതാനാകൂ എന്നാണ്.

    അപ്പോള്‍ നമ്മള്‍ ഒരു കവിത എങ്ങനെ വായിക്കുന്നു എന്നത് കൂടിയാണ് പ്രശ്നം. ചിലപ്പൊള്‍ മഹത്തരമെന്ന് പറയുന്ന പല കവിതയും എനിക്ക് മനസ്സിലാകാറില്ല, ഞാന്‍ അഭിപ്രായം പറയാറും ഇല്ല.

    നജുവിന്റെ പല കവിതകളും വായിച്ച ആള്‍ എന്ന നിലക്ക്, സഗീറിനേയും നജുവിനേയും ഒരേ നുകത്തില്‍ കെട്ടാന്‍ കൈപ്പള്ളി ശ്രമിച്ചതിനോട് പ്രതിഷേധമുണ്ട്.

    ReplyDelete
  56. നസീര്‍ കടിക്കാട്‌
    Najoosന്റെ കവിതയല്ല ഇവിടുത്തെ വിഷയം. അതു് ചർച്ച ചെയ്യാൻ അവിടെ പോകുന്നതാണു് അതിന്റെ ഒരു ലിതു്. യേതു്.

    പിന്നെ സഗീർ പണ്ടാരത്തിനെ കാൾ കേമന്മാരായ വരിമുറിയന്മാർ ഇപ്പോൾ ഇവിടെ തന്നെ ധാരാളം ഉണ്ടു്. അതിൽ ഒന്നുമാത്രമല്ലെ Najoos. (Of course I still believe I am free to express my opinions on my own blog)

    ReplyDelete
  57. നസീര്‍ കടിക്കാട്‌

    താങ്കളുടെ സൃഷ്ടികളും ഒന്നു വായിച്ചു് നോക്കിയിട്ട് എനിക്ക് മനസിലായ കാര്യങ്ങൾ വിശതമായി ഇവിടെ പറയുന്നതായിരിക്കും. ഇപ്പോൾ അല്പം തിരക്കിലാണു്.

    ReplyDelete
  58. വരിമുറിക്കവിത എന്നൊരിനം നഖവുമായി ബന്ധപ്പെടുത്തിയാണ് താങ്കള്‍ കണ്ടുപിടിച്ചത്....അതുകൊണ്ടുതന്നെ ഈ പോസ്റ്റും അതിന്റെ അനുബന്ധം തന്നെയാണ്.അവിടെയോ,ഇവിടെയോ എന്നതല്ല.കവിതയാണ് വിഷയം.നഖം തന്നെയാണ് വിഷയം.ലിത്..യേത്...എന്ന മട്ടിലതിനെ അവഗണിക്കാനാവില്ല.

    ReplyDelete
  59. സ്മൈലി
    ഇടുന്നത് കൈപ്പള്ളിച്ചേട്ടന്
    ഇഷ്ടമുള്ള കാര്യമല്ലാത്തതുകൊണ്ട് ഒരോഫ്:
    വരികള്‍ മുറിച്ച് കഴിഞ്ഞാല്‍
    പിന്നെ
    സൃഷ്ടി ഉണ്ടാവുന്നതെങ്ങനെ?

    ReplyDelete
  60. നഖം എന്ന രചന സഹീറിനെക്കാള്‍ കേമനായ വരമുറിയന്‍ എഴുതിയ രചനയാണെന്ന് തോന്നിയെങ്കില്‍ താങ്കള്‍ കവിത ചര്‍ച്ചചെയ്യുന്നതിനെ ക്കാള്‍ നല്ലത് കേരള ഫാര്‍മര്‍ ഇന്‍ഫൊര്‍മേഷന്‍ റ്റെക്നോളജി ചര്‍ച്ചചെയ്യുന്നതാണ്. നഖം ഒരു മാസ്റ്റര്‍ ക്ലാസ് രചനയൊന്നും അല്ല. പക്ഷെ സുന്ദരമായ ഒരു കുഞ്ഞുകവിത തന്നെയാണ്..

    താങ്കള്‍ക്കറിയാവുന്ന മനസ്സിലാവുന്ന ആധികാരികമായി അഭിപ്രായം പറയാനാവുന്ന ഒരു പാട് കാര്യങ്ങളില്ലേ ..അതിലൊക്കെ പോരേ ഈ അഭിപ്രായിക്കല്‍ . ഇംഗ്ലീഷിലും ഫ്രെഞ്ചിലും ഒക്കെ ഇപ്പോള്‍ metre യും താളവും റൈമും നോക്കിയാണ് കവിതാരചന എന്നൊന്നും ചുമ്മാ വിളിച്ചുകൂവരുത്. ടെഡ് ഹ്യൂസിന്റെ ചെറുപ്പം കഴിഞ്ഞ് താങ്കള്‍ ഇംഗ്ലീഷ് കവിത വായിച്ചിട്ടില്ലാത്തത് എഴുത്തുകാരുടെ കുറ്റമല്ല.

    ലോകത്തുള്ള സകല വിഷയങ്ങളിലും ആധികാരികമായി അഭിപ്രായം പറഞ്ഞേപറ്റൂ എന്ന് വാശിപിടിക്കുന്നതെന്തിനാണ്. എനിക്ക് ഒരു ഫോട്ടോ കണ്ടാല്‍ അതു സുന്ദരമായിട്ടു (എനിക്ക്) തോന്നുന്നോ ഇല്ലയോ എന്നല്ലാതെ ഫോട്ടോയെക്കുറിച്ച് റ്റെക്നിക്കലായി അഭിപ്രായം പറയാനറിയില്ല. താങ്കളുടെ ബ്ലോഗില്‍ ഒരു ഫോട്ടോ സുന്ദരമാണെന്ന് പറഞ്ഞാല്‍ അതു സുഖിപ്പിക്കല്‍ ആവുമോ എന്ന് ‘പേടിച്ചിട്ട്’ ഇപ്പോള്‍ അഭിപ്രായം പറയാറുമില്ല. ഉന്മേഷൊക്കെ പടത്തിന്റെ ദൃശ്യഭംഗിക്കപ്പുറം ചില കാഴ്ചപ്പാടുകള്‍ പ്രധാമായി എടുക്കുന്നതു കൊണ്ട് അത്തരം ഫോട്ടോകള്‍ എന്റെ അഭിരുചിക്ക് കൂടുതല്‍ ഇണങ്ങും. താങ്കള്‍ക്ക് അത് രുചിച്ചെന്ന് വരില്ല താനും. അവനവന്റെ കഴിവും അഭിരുചിയും ശീലങ്ങളും പിന്നെ ആര്‍ജിച്ചെടുത്ത അറിവും അനുസരിച്ച് അവനവനു വഴങ്ങുന്ന വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ട് ബാക്കിയുള്ള ബ്ലോഗേഴ്സിനെ അവരവരുടെ വഴിക്ക് വിട്ടൂ‍ൂടേ..


    സഗീറിനെ താങ്കള്‍ ആക്രമിച്ചപ്പോള്‍ ഇതു തോന്നിയില്ല. കാരണം സഗീറിന്റെ ഭാഷാപരമായ തെറ്റുകള്‍ (അത് മനസ്സിലാക്കാനും തിരുത്താനും ഒരിക്കലും ശ്രമിക്കാത്തതുകൊണ്ട് വിഡ്ഡിത്തങ്ങള്‍) താങ്കളെ പോലെ കവിത വായിച്ചാല്‍ തിരിയാത്തവര്‍ക്കും മനസ്സിലാകാവുന്നിടത്തോളം ഗൌരവമുള്ളതായിരുന്നു. ഗ്രാഫിക് ഡിസൈന്‍ എന്ന് പറഞ്ഞ് കാണിച്ചു കൂട്ടിയത് താങ്കള്‍ക്ക് നല്ല പിടിയുള്ള ഏറിയയിലും. പക്ഷേ നജൂസിന്റെ ആ രചന വരിമുറിച്ചെഴുതിയ ഗദ്യം മാത്രമാണെന്ന് തോന്നിയതൊക്കെ താങ്കള്‍ക്ക് കവിത തല്‍ക്കാലമെങ്കിലും വഴങ്ങാത്തതുകൊണ്ട് തന്നെയാണ്. പുതിയകാലത്തെ കവിതയില്‍ നിന്ന് നല്ലതെന്തെങ്കിലും വാങ്ങി കുറച്ച് വായിക്ക്. എന്നിട്ട് അതൊക്കെ മനസ്സിലായിത്തുടങ്ങുമ്പോള്‍ തുടങ്ങാം കവിതാവിമര്‍ശനം. അതായിരിക്കും നല്ലത്.

    അറിവും വിവരവും ഉണ്ടെന്ന് തോന്നുന്നവര്‍ ഒരു കാര്യവുമില്ലാതെ വിഡ്ഡിവേഷം കെട്ടുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്. അതുകൊണ്ടാണ് ഇവിടെ മറുപടി ഇടണ്ടാ എന്ന് പലതവണ വിചാരിച്ചിട്ടും എഴുതാം എന്ന് തീരുമാനിച്ചത്.

    ഇത്രയും എഴുതിയതുകൊണ്ട് കവിത എന്ന പേരില്‍ പടച്ചുവിടുന്നതെല്ലാം കവിത ആണെന്നൊന്നും എനിക്ക് അഭിപ്രായമുണ്ടെന്ന് വിചാരിക്കരുത്. പകുതിയിലേറേയും അല്ല. പക്ഷെ അതിന്റെ പേരില്‍ വൃത്തവും താളവുമില്ലാതെ എഴുതിയ കവിതകളെല്ലാം വരിമുറീയാണ് ..അത് എഴുതിയവര്‍ക്ക് വൃത്തത്തിലെഴുതാന്‍ കഴിവില്ലാത്തതുകൊണ്ടാണ് എന്നൊന്നും വിളിച്ചുകൂവരുത്.

    ReplyDelete
  61. കൈപ്പള്ളി ആധുനിക കവിതയെക്കുറിച്ചു ഉന്നയിച്ച അതേ ആരോപണം ചിത്രകലയെക്കുറിച്ചും പൊതുവേ ഉണ്ടാവാറുണ്ട്. ആസ്വാദനത്തിന്റെ ഈ ഏറ്റക്കുറച്ചിലുകളെ ചിത്രകലയെ ആസ്പദമാക്കി വിലയിരുത്താന്‍ ശ്രമിച്ചിച്ചിരുന്നു ഒരിക്കല്‍. സമകാലിക കവിതകളെക്കുറിച്ചുള്ള കൈപ്പളിയുടെ വാദങ്ങളും ഇതേ ലോജിക്കില്‍ പിടിച്ചാണ്.
    "The critics say I draw like a child. When I was a child I drew like Raphael. It took me my whole life to draw like a child."- എന്നു പിക്കാസോ ഒരിക്കല്‍ ഇത്തരം ആരോപണങ്ങള്‍ക്കു മറുപടിയായി പറഞ്ഞിട്ടുണ്ട്.
    വായനക്കാരന്റെ അറിവിന്റെ വ്യാപ്തി, സൗന്ദര്യബോധം, സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടുകള്‍, ബുദ്ധി, അഭിരുചി എന്നീ വിശ്വാസങ്ങളും മുന്‍ വിധികളും പലപ്പോഴും അവന്റെ ആസ്വാദനത്തെ സ്വാധീനിക്കും. we only see what we look at. റഗ് ബി ആസ്വദിക്കാന്‍ എനിക്കറിയില്ല, കാരണം ആ കളിയുടെ നിയമങ്ങള്‍ എനിക്കറിയില്ലഎന്നതു തന്നെ. അതുകൊണ്ട് റഗ്ബി കളി ആസ്വദിക്കുന്നവരൊക്കെ മണ്ടന്മാരെന്നോ ജാഡക്കു വേണ്ടി കളി ആസ്വദിക്കുന്നതായി നടിക്കുന്നതാണെന്നോ ഞാന്‍ വിശ്വസിക്കുന്നുമില്ല.

    ഒരു സിനിമയില്‍ കേട്ടതു പോലെ വിവരമില്ലായ്മ ഒരു കുറ്റമല്ലല്ലോ? :)

    ReplyDelete
  62. കഥയെപേറുന്ന ബിംബങ്ങളെ കവിതയില്‍ പ്രതിഷ്ഠിക്കുമ്പോള്‍ എഴുത്തുകാരനും,അതേ വികാരങ്ങള്‍ വഹിക്കുന്നവനോ,മനസ്സിലാക്കുന്നവനോ ആയ സഹൃദയനും ആ കവിതയില്‍ ഒരു കഥയെ കാണുന്നു അവരത് ആസ്വദിക്കുന്നു.ഇതിനു പുറത്തുള്ളവര്‍ക്ക് അതിലൊരു പക്ഷേ ഒന്നും കണ്ടെത്താനായേക്കില്ല അതവരുടെ കുറ്റമല്ല.സമാന മനസ്കത/സമാന ചിന്താഗതി എന്നത് ഒരുപഭോഗ വസ്തുവല്ലാത്തതിനാല്‍ വിലയ്ക്കെടുത്ത് ആസ്വദിക്കാനും സാധ്യമല്ല.തനിക്ക് അപ്രാപ്യമായതെല്ലാം ഭൂരിപക്ഷത്തിനുമാണ് എന്ന ധാരണ അത്ര ശരിയല്ല കൈപ്പള്ളീ.എന്നാല്‍ പിന്നെ എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തില്‍ 'മരതകക്കാടുകള്‍ തിങ്ങിവിങ്ങി' എന്ന രീതിയില്‍ വൃത്ത,താള നിബദ്ധമായി അങ്ങെഴുതിക്കൂടെ എന്നായിരിക്കാം അതിന് കവിതയുടെ ബാല്യകാലം അസ്തമിച്ചു എന്നുതന്നെ മറുപടി പറയേണ്ടി വരും.അനുഭവങ്ങളെ അടര്‍ത്തിയെഴുതുന്നവന്‍ വൃത്തത്തിനും താളത്തിനും വേണ്ടി മൗലികതയെ ബലികഴിക്കുമ്പോഴാണ് കവിത അതല്ലാതായിത്തീരുന്നത്.ഔന്നത്യത്തിന്റെ പൂമുഖത്തിന്റെ അക്ഷരശ്ലോക സദസ്സിലെ മദാലസയായ കവിതയെ മാത്രമേ മലയാളിയിലെ ആസ്വാദകരിലൊരു കൂട്ടര്‍ അനുഭവിച്ചിട്ടുള്ളൂ.അതിനു പുറത്തെ കവിതകള്‍ക്കും കലകള്‍ക്കും ഏതുകാലത്തും മറ്റെന്തെകിലും പേരിട്ട് ഒരു തീണ്ടാപ്പാട് മലയാളി സൂക്ഷിച്ചിരുന്നു.

    അതുകൊണ്ട് വരിമുറി,വൃത്തംകൊല്ലി,നാക്കുളുക്കി മുതലായ പേരുകളിട്ട് താങ്കളുടെ ജൈത്ര യാത്ര തുടരുക മലയാള ഫാഷ രഷഭെടഠേ....

    ReplyDelete
  63. ഈ പോസ്റ്റിനു പിന്നിൽ നജൂസിന്റെ കവിതയുമായി ബന്ധമുള്ള ഒരു സംഭവം ഉണ്ടായിരുന്നു എന്ന് എനിയ്ക്കറിയില്ലായിരുന്നു.

    എന്തായാലും അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ നജൂസിന്റെ ആ കവിത വായിച്ചു.അതിനെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഞാൻ അവിടെ എഴുതിയിട്ടുണ്ട്.

    എന്റെ ആദ്യ കമന്റ് വായിയ്ക്കുന്നവർക്ക് ഒരു തെറ്റിദ്ധാരണ വേണ്ടെന്ന് കരുതിയാണു ഈ വിശദീകരണം.ആ കമന്റ് എഴുതുമ്പോൾ ഈ പോസ്റ്റിനു പ്രചോദനമായി ഒരു കവിത ഉണ്ടെനന്നും അതു വിവാദമായി എന്നും അറിയില്ലായിരുന്നു.ഞാൻ പൊതുവെ ഉള്ള എന്റെ അഭിപ്രായം പ്രകടിപ്പിച്ചതായിരുന്നു.

    ReplyDelete
  64. സുനിൽ കൃഷ്ണൻ,
    താങ്കളുടെ കമന്റ്‌ എനിക്ക്‌ കിട്ടിയിട്ടില്ല. മോഡറേഷന്‍ ഉള്ളത്‌ കൊണ്ടാണെന്ന്‌ അറിയില്ല. വിരോധമില്ലെങ്കില്‍ അത്‌ ഒന്നൂടെ ഇടാവൊ.

    ReplyDelete
  65. എന്റെ എഴുത്തിനെ വായിക്കാം ,അതേക്കുറിച്ച് എഴുതാം എന്നു പറഞ്ഞതില്‍ സന്തോഷം.പൊതുവെ കവിത കൂടുതലായി വായിക്കപ്പെടാതിരിക്കുകയും,ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന നമ്മുടെ ചീത്തകാലത്ത് കൈപ്പള്ളിയുടെ ഈ വായനാശ്രമത്തിന് സ്വാഗതം.പക്ഷെ,ഇപ്പോഴും “പെണ്ണുങ്ങള്‍”
    എന്നകവിതയും “നഖം”എന്ന കവിതയും രണ്ടു സന്ദര്‍‌ഭങ്ങളെ(സിഗരറ്റ് വാങ്ങാന്‍ ഗ്രോസറിയില്‍ നില്‍ക്കുമ്പോള്‍,നഖം മുറിക്കുമ്പോള്‍)രണ്ടുപേര്‍ രണ്ടുഭാഷയില്‍,ക്രാഫ്റ്റില്‍ എങ്ങിനെ കവിതയാക്കിയിരിക്കുന്നുവെന്നും,അതിന്റെ വയനാപരിസരം എങ്ങിനെ വ്യത്യസ്ഥമാവുന്നുവെന്നും “നഖം“മാത്രം വരിമുറിയായതെങ്ങിനെയെന്നും കൈപ്പള്ളി പറഞ്ഞുതന്നില്ല.

    ReplyDelete
  66. നസീര്‍,
    അതിലെ ലോജിക് സിമ്പിള്‍,, അത് എഴുതിയത് കുഴൂര്‍.. ഇത് നജൂസ്..

    ഇനി രാജിന്റെ ഒരു കവിത ഇവിടെ കാണാം.. .. രാജിന്റെ തന്നെ ഒരു അയല, മത്തി കവിത ഉണ്ടായിരുന്നു. അന്നൊന്നും കൈപ്പള്ളിക്ക് ഈ ബുദ്ധിമുട്ട് തോന്നാഞ്ഞതെന്താണ്?

    അപ്പോള്‍ ..പറഞ്ഞു വന്നത് മുഖം നോക്കി അഭിപ്രായം പറയരുത്, രാജും കുഴൂരും എഴുതുമ്പോള്‍ നല്ലതും മറ്റു ചിലര്‍ എഴുതുമ്പോള്‍ ചീത്തയുമാകുന്നതല്ല കവിത.

    ReplyDelete
  67. ബിരിയാണി നല്ലതാണോ ചീത്തയാണോ എന്നഭിപ്രായം പറയാന്‍ ബിരിയാണി ഉണ്ടാക്കാന്‍ അറിയണമെന്നില്ല.

    കാവ്യാത്ഥമകമായതിനെ കവിത എന്നുവിളിക്കാം അതൊരു ചെറുവരിയാണെങ്കില്‍ പോലും. അതേ സമയം ഒരോര്‍മ്മ അല്ലെങ്കില്‍ ഒരു കാഴ്ച എഴുതിയിട്ട് എന്‍‌റ്റര്‍ കീ പല തവണ അടിച്ചാല്‍ കവിതയാകും എന്നുപറഞ്ഞാല്‍ കഷ്ടം തന്നെ.

    നജൂസിന്‍‌റ്റെ നഖത്തില്‍ കവിതയുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ നജൂസടക്കം പലരും എഴുതുന്നതെല്ലാം 'കവിത' യാണെന്ന് സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

    കൂട്ടത്തില്‍ കൂടുതലുള്ളത് പ്രതിഫലിക്കും അതുതന്നെയാണ് 'കവി' കളുടെ കാര്യത്തിലും , ബ്ലോഗിലുള്ള 'കവി' കളില്‍ കൂടുതല്‍ എന്‍‌റ്റര്‍ കീ പ്രസ്സുകളാണ്.

    ReplyDelete
  68. ഈണം; അതു തന്നെയാണു വൃത്തം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പല ഈണങ്ങള്‍ ശാര്‍ദ്ദൂലവിക്രീഡിതം, വസന്തമാലിക എന്നിങ്ങനെ പല വൃത്തങ്ങളായി നിര്‍വചിക്കപ്പെട്ടു.

    കവിതയുടെ അവിഭാജ്യഘടകമാണു വൃത്തം അഥവാ ഈണം. അതുകൊണ്ടു തന്നെ വൃത്തനിബദ്ധമല്ലാത്ത കൃതികളെ കവിത എന്നു വിളിക്കാന്‍ കഴിയില്ല.
    അപ്പോള്‍ വൃത്തമാണോ കവിതയാണോ ആദ്യമുണ്ടായത് എന്നാണു ചിലരുടെ ചോദ്യം. മട്ടത്രികോണത്തിന്റെ വശങ്ങള്‍ തമ്മിലുള്ള ബന്ധമാണോ അതോ പൈഥഗോറസ് നിയമമാണോ ആദ്യം ഉണ്ടായത് എന്നു ചോദിക്കും പോലെയാണത്.

    വൃത്തനിബദ്ധമായ കൃതിയെ കവിതയെന്നു വിളിക്കാം. അതുകൊണ്ട് അതു ഗര്‍ഭമാണെന്നു പറയാന്‍ കഴിയില്ല. വൃത്തത്തിനു അര്‍ത്ഥവുമായി ബന്ധമൊന്നുമില്ല. ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ നിയമങ്ങള്‍ അനുസരിച്ചു ഉചിതമായ പദങ്ങളെ വിന്യസിച്ചാല്‍ ആ വൃത്തത്തിലുള്ള ഒരു കവിതാശാകലം കിട്ടും. എല്ലാ കവിതകളും അര്‍ത്ഥഗര്‍ഭമുള്ളതല്ല. കുമാരനാശാന്‍ “ആശയഗംഭീര” നായതു അദ്ദേഹത്തിന്റെ കൃതികളിലെ ആശയസമ്പുഷ്ടി കൊണ്ടാണു.

    പൊറ്റെക്കാടിന്റെ കൃതികള്‍ കവിത പോലെ സുന്ദരമായിരിക്കാം. പക്ഷെ അവയെ കവിത എന്നു വിളിക്കാന്‍ കഴിയില്ല. ഉപ്പും ഉപ്പിലിട്ടതും തമ്മില്‍ വ്യത്യാസമുണ്ട്. ഉപ്പിലിട്ടതിനെ ഉപ്പ് എന്നു വിളീക്കാന്‍ കഴിയുമോ?

    ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു അമ്മാത്തൊത്തെത്തിയതുമില്ല എന്നു പറഞ്ഞതു പോലെയാണു ഗദ്യകവിതയുടെ സ്ഥിതി.എവിടെയൊക്കെയോ എന്തൊക്കെയോ ഇണങ്ങള്‍ ഉള്ളതുകൊണ്ട് അതിനെ ഗദ്യം എന്ന വിഭാഗത്തില്‍ പെടുത്താന്‍ പറ്റാതെയായി. എന്നാല്‍ പൂര്‍ണ്ണമായും വൃത്തനിബദ്ധമല്ലാത്തതിനാല്‍ അതു കവിത എന്ന അമ്മാത്തു എത്തിയിട്ടുമില്ല.

    ഇനി നജൂസിന്റെ “നഖം” എന്ന കൃതി ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടും എന്നു പരിശോധിക്കാം. അദ്ദേഹത്തിന്റെ കൃതി താഴെ ഉദ്ധരിക്കുന്നു.


    അതിരും
    ആഴവും
    നോക്കി
    ശ്രദ്ധയോടെ
    മുറിച്ചുമാറ്റിയതാണ്.
    എന്നിട്ടും
    നിശ്ശബ്ദമാവുന്ന
    നിലാവിലിപ്പോഴും
    എന്റെ മുറിവിലേക്ക്‌
    നോക്കിയിരിക്കും.

    ഇതു ശുദ്ധ ഗദ്യമാണ്. കവിതയെന്നു തോന്നിക്കാനായിരിക്കണം അദ്ദേഹം വരികള്‍ മുറിച്ചു കവിതയുടെ ആകാരം വരുത്തിയിരിക്കുന്നത്. ഈ വരികളില്‍ എന്തു ഈണമാണു അനുഭവപ്പെടുന്നത്. ശുദ്ധമായ ഗദ്യം വായിക്കുന്ന പ്രതീതിയേ ഈ കൃതി വായിക്കുമ്പോള്‍ അനുഭവപ്പെടുന്നുള്ളു. അതിനാല്‍ ഇതിനെ ഗദ്യകവിതയെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല.

    പ്രമോദ് കെ.എം പറഞ്ഞതു തന്നെയാണു എനിക്കും പറയാനുള്ളത്: “ അളന്നു മുറിച്ച വരികള്‍. ഒട്ടും കുറഞ്ഞിട്ടില്ല”

    ReplyDelete
  69. ബിരിയാണി നല്ലതാണോ ചീത്തയാണൊ എന്ന് അറിയാന്‍ പക്ഷെ 1. സായിപ്പിന്റെ കയ്യില്‍ കൊടുക്കരുത്. 2. രസമുകുളങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു നാക്ക് വേണം. 3. വെജിറ്റബിള്‍ മാത്രം കഴിച്ച് ശീലിച്ച പട്ടന്മാര്‍ ബിരിയാണി കഴിച്ചിട്ട് അയ്യം എന്ന് നിലവിളിക്കുകയും ചെയ്യരുത്.

    പേഴ്സണലായിട്ട് പറഞ്ഞാല്‍ കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ വല്ല്യമ്മായി ആണെങ്കില്‍ വല്യ കുഴപ്പമില്ല. ഫ്യൂസിന്റെ കാര്യം വരുമ്പോള്‍ ഞാനാണേല്‍ ഒറപ്പായിട്ടും വല്യമ്മായിയോട്ചോദിക്കില്ല തറവാടിക്കായോട് തന്നെ ചോദിക്കും.

    ReplyDelete
  70. ഹഹ പ്രമോദ് പറഞ്ഞതിന് ആ അര്‍ത്ഥമായിരുന്നു എന്ന് ഇപ്പോഴാ മനസ്സിലായത് ആവനാഴി മാഷേ... പ്രമോദിനിതുതന്നെ വേണം :))

    ReplyDelete
  71. "ശെഫി
    വൃത്തഭംഗിയിൽ എഴുതുന്നതിന്റെ കുറവാണു് കണ്ടു വരുന്നതു്. അതി തീരെ കാണാൻ കഴിയുന്നില്ല.

    എന്തുകൊണ്ടു കുറഞ്ഞു?
    "
    മാഷേ ഈ ചോദ്യത്തിന്റെ ഉത്തരം ഗദ്യകവിതയുടേ തുടക്കം തൊട്ട് മലയാളം ചർച്ച ചെയ്തതാണ്. ആധുനിക ഗദ്യ കവിതായുടേ ജനനം തന്നെ കലഹത്തിൽ നിന്നും നിരാസത്തിൽ നിന്നുമാണ്. അത് കവിതയിൽ മാത്രമയി പൊടുന്നനെ ഉണ്ടായതുമല്ല. ഹിപ്പിജീവിത സംസ്കാരം തൊട്ട് ചിത്രകല, ശില്പ്കല എനിവയിൽ ഒക്കെ ഒരു പോലെ പടർന്നുകയറിയതാണ്. പൂർവ്വിക നിയമങ്ങളോടുള്ള നിഷേധം. ചിത്രകലയിലായിരുന്നു തോന്നുന്നു ഈ പരീക്ഷൺനം രൂക്ഷമായിരുന്നത്. റിയലിസ്റ്റിക് ചിത്രങ്ങാൾ ഇന്ദിയാവബോധങ്ങളുടേ കലർപ്പിലാണ് ജനിക്കുന്നത് എന്ന് തുടങ്ങിയുള്ള വാദഗതികൾ ശക്തമായിരുന്നു.
    ഇത് കവിതക്കു മാത്രം സംഭവിച്ചതുമല്ല. ഒ.വി.വിജയന്റെ മധുരംഗായതിയും ഇത്തരം പരീക്ഷണമായിരുന്നല്ലോ. അതു കൊണ്ട് ഈ അനേഷണം ആരും നടത്തീയിട്ടില്ല എന്ന് പറ്രയരുത്. അത് ചർച്ച ചെയ്ത് ക്ലിഷേ ആയിപ്പോയ വിഷയമാണ്. പൊതുമുഖ്യധാര് തന്നെ പിന്നീട് ഗദ്യ കവിതയെ അംഗീകരിക്കുകയാണുണ്ടായത്.പിന്നെ ഇത് മലയാളത്തിൽ മാത്രം സംഭവിക്കുന്നതാണേന്ന് പറയുന്നതും വങ്കത്തമാണ്. ഇത്തരം നിയമങ്ങൾ കർശനമായി പാലിച്ചിരുന്ന ഉറുദു മുഷായിറർകളിൽ പോലുമിന്ന് ഗദ്യകവിതകൾ ചൊല്ലുന്നുണ്ട്(ഇടക്ക് ഇ.ടി.വി. ഒന്ന് തുറന്ന് നോക്കുക)

    ഇത്തരം കാലാനുഗതമായ വളർച്ച കലയുടെ സവിശേഷതയ്യണ്. ബ്ലോഗുകളിൽ പോസ്റ്റ് ചെയ്യുന്ന മിക്കവാറും ഫോട്ടോകളൊക്കെയും ഫോട്ടോഷോപ്പിലിട്ട് മിനുക്കിയതിനു ശേഷം പോസ്റ്റ് ചെയ്യുന്നതല്ലേ. അതുകൊണ്ട് അത് മൌലികമല്ലെന്നും കലർപ്പുണ്ടെന്നും ആരെങ്കിലും വാദിച്ചിരുന്നുവോ?
    പുതിയ മാറ്റങ്ങൾ സംവേദനക്ഷമവും ആസ്വാദ്യവും ആണെങ്കിൽ അത് സ്വീകരിക്കപ്പെടണം എല്ലാ കലകളിലും.

    എല്ല കവിതാ നിയമങ്ങളും പാലിച്ചിരുന്ന പഴയ അച്ചിചരിത കാവ്യങ്ങളെക്കാൾ ചിലർക്കെങ്കിലും ആസ്വാദ്യകരമാവുന്നത് പലപോഴും മനസ്സിലാവുന്നതും കുറേ കൂടി ലളിതമായ പദങ്ങളുപയോഗിച്ച് എഴുതപ്പെടുന്ന ഗദ്യകവിത തന്നെയാണ്.

    ReplyDelete
  72. വാക്യം രസാത്മകം കാവ്യമെന്ന്
    ഇതൊന്നു വായിച്ചു നോക്ക്യേ തറവാടീ,

    http://rehnaliyu.blogspot.com/2007/05/blog-post.html

    അതിലെ എന്റര്‍ കീ കീബോര്‍‌ഡില്‍ എത്ര തിരഞ്ഞാലും കാണില്ല.
    ഉള്ളിലുണ്ടാവും ഓര്‍മ്മയായും,കാഴ്ചയായും....
    കവിതയായിത്തന്നെ

    ReplyDelete
  73. ഓഫാണ്. ക്ഷമിയ്ക്കണം.
    ഗുപ്താ,
    വ്യക്തി ബന്ധങ്ങളെ ഒരു സംവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് തെറ്റല്ലേ?

    ReplyDelete
  74. അതില്‍ വ്യക്തിബന്ധത്തിന്റെ വിഷയമൊന്നും ഇല്ലല്ലോ അഞ്ചല്‍ക്കാരാ..വല്യമ്മായിക്ക് കവിതകള്‍ വായിച്ചാല്‍ മനസ്സിലാവും എന്ന് തോന്നിയിട്ടുണ്ട്. തറവാടിക്ക് മനസ്സിലാകാറില്ലെന്നും. കമന്റ് വ്യക്തിപരമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. തെറ്റാകാനും വേണ്ടി വലിച്ചിഴക്കല്‍ ഒന്നും ഇല്ല

    ReplyDelete
  75. സത്യത്തില്‍ തൊട്ടപ്പുറത്തെ പോസ്റ്റില്‍ അനുഭവക്കുറിപ്പുകളുടെ കാര്യത്തില്‍ വല്യമ്മായിയുംതറവാടിയും എഴുതുന്ന കാര്യം ഉദാഹരണമായി പറഞ്ഞിരുന്നു. അതിന്റെ ഹാംങ്ങോവറില്‍ തുടര്‍ന്നങ്ങെഴുതിയെന്നേയുള്ളൂ. .

    ReplyDelete
  76. ഹ ഹ ഗുപ്താ,

    അഭിപ്രായം ആരായുന്നതും അഭിപ്രായം പ്രകടിപ്പിക്കുന്നതും രണ്‍ടല്ലേ?

    ReplyDelete
  77. അത് കറക്റ്റ് ചോദ്യം. ഞാന്‍ പറഞ്ഞ കാര്യം ബിരിയാണി നല്ലതോ ചീത്തയോ ആണെന്ന് സായിപ്പോ പട്ടരോ വായില്‍ പുണ്ണുള്ളവനോ അഭിപ്രായം പറഞ്ഞാല്‍ ബോധമുള്ളവരാരും അത് വലിയ കാര്യമായി എടുക്കില്ല എന്നുള്ളതാണ്. അഭിപ്രായം ആര്‍ക്കും പറയാം എന്നതാണല്ലോ അഭിപ്രായത്തിന്റെ ഒരു ലത്. യേത്?

    ReplyDelete
  78. എവിടെയൊക്കെയോ എന്തൊക്കെയോ ഇണങ്ങള്‍ ഉള്ളതുകൊണ്ട് അതിനെ ഗദ്യം എന്ന വിഭാഗത്തില്‍ പെടുത്താന്‍ പറ്റാതെയായി. എന്നാല്‍ പൂര്‍ണ്ണമായും വൃത്തനിബദ്ധമല്ലാത്തതിനാല്‍ അതു കവിത എന്ന അമ്മാത്തു എത്തിയിട്ടുമില്ല.


    ഈ ഗിന്നസ്ബുക്കില്‍ പേരു വരുത്തുന്നതുപോലൊക്കെ ആരാണാവോ ഗദ്യകവിതയെ കവിതയെന്ന് തിരിച്ചറിഞ്ഞ് ചൂട്ടും കത്തിച്ച് അമ്മാത്തെത്തിക്കുക! ഇല്ലത്തൂന്ന് പോര്വേം ചെയ്തല്ലോ പാവം.

    ഈണം ഈണം എന്നു പറയുന്നതാണ് വൃത്തമെങ്കില്‍ ഗാനം ഗാനം എന്നു പറയുന്നതെന്താണ്? ഗാനവും കവിതയും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടോ?

    ഇതുവരെ കണ്ടെത്താത്ത ഒരീണം ഉണ്ടാകുകയാണെങ്കില്‍ (ഉണ്ടാകില്ലെന്നാണെങ്കില്‍ അതിന്റെ കാരണം പറയണം) ഇപ്പറഞ്ഞ, ഈണങ്ങള്‍ ശാര്‍ദ്ദൂല വിക്രീഡിതവും വസന്തതിലകവും ഒക്കെയായി നിര്‍വചിക്കപ്പെട്ടെങ്കില്‍, ആ പുതിയ ഈണം വൃത്തമായി നിര്‍വചിക്കപ്പെടുമോ? ആരാണതു ചെയ്യുക? അതിന്റെ മാനദണ്ഡമെന്താണ്?

    ReplyDelete
  79. അവിടേയും പിഴവില്ലേ ഗുപ്തന്‍. കവിത വായിയ്ക്കപ്പെടുന്നത് എഴുതുന്നത് പോലെ ആകണം എന്നില്ലല്ലോ? അതായത് കവി എഴുതുന്നത് പോലെ തന്നെ കവിത വായിയ്ക്കപ്പെടണം എന്നില്ല. ഒരു കവിത ഗുപ്തന്‍ വാ‍യിയ്ക്കുന്നതും ഞാന്‍ വായിയ്ക്കുന്നതും കൂഴൂര്‍ വിത്സന്‍ വായിയ്ക്കുന്നതും എം.കെ.ഹരികുമാര്‍ വായിയ്ക്കുന്നതും ഒക്കെ തമ്മില്‍ വ്യത്യാസം ഉണ്ടാകില്ലേ? ഗുപ്തന്റെ ആസ്വാദന നിലവാരം എനിയ്ക്ക് ഉണ്ടാകണം എന്നില്ലല്ലോ? പക്ഷേ വരികളില്‍ കവിത ഉണ്ടെങ്കില്‍ അത് ഏതൊരാളും ആസ്വാദിയ്ക്കും. ആസ്വാദന നിലവാരം അനുവാചകന്റെ ആസ്വാദന ശേഷിയ്ക്കനുസരിച്ച് ഏറിയും കുറഞ്ഞും ഇരിയ്ക്കും എന്നുമാത്രം. പക്ഷേ വരികളില്‍ കവിതയേ ഇല്ലെങ്കിലോ?

    കവിത എന്ന ലേബലും വച്ച് ബൂലോഗത്ത് അവതരിയ്ക്കപ്പെടുന്ന എത്ര സൃഷ്ടികളിലെ വരികളില്‍ കവിതയുണ്ട്? ബൂലോഗ കവിത അപ്പടി ചവറാണെന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. വൃത്തനിബദ്ധമായാല്‍ മാത്രമേ കവിതയാകുള്ളൂ എന്നും നിര്‍ബന്ധമില്ല. പക്ഷേ കവിത എന്ന ലേബലില്‍ ഇറങ്ങുന്ന പോസ്റ്റുകളില്‍ കവിതയുണ്ടാകേണ്ടെ? അനോനിമാഷ് ഏറ്റവും ഒടുവില്‍ തപ്പിയെടുത്ത ഒരു മുത്തിന്റെ കവിത വായിച്ചപ്പോള്‍ ഉണ്ടായ ഓക്കാനം ഇപ്പോഴും മാറിയിട്ടില്ല. അതും കവിതയാണ്!

    വരികള്‍ മുറിയ്ക്കപ്പെടുന്നത് കവിതയിലെ വരികളിലെ കവിത അനുവാചകനിലേയ്ക്ക് ഇരമ്പികയറാനാണ്. മുറിയ്ക്കപ്പെടുന്നത് കവിതയ്ക് വേണ്ടിയാവുകയും വേണം. അല്ലാതെ എഴുതിയത് കവിതയാക്കാന്‍ വേണ്ടി വരികള്‍ മുറിയ്ക്കപ്പെടുന്നതിനെ എതിര്‍ക്കേണ്ടുന്നത് തന്നെയല്ലേ?

    നാറാണത്ത് ഭ്രാന്തനും, ചരമഗീതവും ഒന്നും വൃത്തനിബദ്ധമല്ല. എന്നു കരുതി അതൊന്നും കവിതയല്ലാതാകുന്നില്ല. ബൂലോഗത്തും വൃത്തനിബദ്ധമല്ലാത്ത നല്ല കിണ്ണം വെച്ച കവിതകള്‍ അവതരിയ്ക്കപ്പെട്ടിട്ടുണ്ട്. അറിയപ്പെടാത്തവര്‍....ഒറ്റയ്ക്കും തെറ്റയ്ക്കും കവിതകള്‍ എഴുതി പോകുന്നുവര്‍...അവരെഴുതുന്നതെല്ലാം കവിതകളാണ്. അനുവാചകന് ആസ്വാദിയ്ക്കാന്‍ കഴിയുന്ന കവിതകള്‍. പക്ഷേ ഖേദകരമെന്ന് പറയട്ടെ, എഴുതുന്നത് കവിതയാക്കാന്‍ വേണ്ടി മാത്രം വരികള്‍ മുറിച്ച് കവിത എന്ന സാഹിത്യ ശാഖയെ വ്യഭിചരിയ്ക്കുന്നവരാണ് ബൂലോഗ കവികളില്‍ അധികവും.

    അവരെ കവി എന്നു വിളിയ്ക്കേണ്ടി വരുന്നത് വായനക്കാരെന്റെ ദുര്യോഗവും!

    ReplyDelete
  80. ഗുപ്താ , ഒരു വെടിക്ക് രണ്ട് പക്ഷി ല്ലേ ;)

    ReplyDelete
  81. പക്ഷേ വരികളില്‍ കവിത ഉണ്ടെങ്കില്‍ അത് ഏതൊരാളും ആസ്വാദിയ്ക്കും. << ഇപ്പറഞ്ഞത് തെറ്റ്. എഴുതുന്നത് എല്ലാവര്‍ക്കും മനസ്സിലാവണം എന്ന് വാശിപിടിക്കുന്നത് ഒരുതരം സാസ്കാരിക ടിറണി ആണ്. (ഡെമോക്രസിയുടെ മുഖമുണ്ടതിന്. പക്ഷെ അത് ഭൂരിപക്ഷത്തിന്റെ ഇച്ഛക്ക് എല്ലാവരും അടിമപ്പെടണം എന്നാഗ്രഹിക്കുന്ന സമഗ്രാധിപത്യമാണ് ശരിക്കും. ) പിക്കാസോയുടെ ചിത്രങ്ങള്‍ മനസ്സിലാക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്ന 10 ശതമാനം പേരേ കാണൂ ലോകജനസംഘ്യയില്‍. അതിന്റെ അര്‍ത്ഥം അങ്ങേര്‍ ആര്‍ട്ടിസ്റ്റല്ല എന്നൊന്നും അല്ലല്ലോ.

    ബാക്കി പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഏത് ഹരികുമാറിനും മനസ്സിലാവും. എന്റെ കീ അടിച്ചാല്‍ ഗദ്യം കവിതയാണെന്ന് വിചാരിക്കുന്ന കുറേ വിഡ്ഡികള്‍ ഉണ്ട് ..പക്ഷെ ഇവിടെ പ്രശ്നം നജൂസിന്റെ കവിത തന്നെ ഉദാഹരണമായി വന്നതാണ്.

    ReplyDelete
  82. മലയാളം ബ്ലോഗിങ് രംഗത്തെ പ്രധാന വ്യക്തികളില്‍ ഒരാള്‍ എന്ന ബഹുമാനം താങ്കളോട് നിലനിര്‍ത്തിക്കൊണ്ട് തന്നെ ചോദിക്കട്ടെ, വിമര്‍ശകരെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് താങ്കള്‍ പറഞ്ഞത് പോലെ 'തറ പരിപാടി' ആകുന്നത്? വിമര്‍ശകര്‍ വിമര്‍ശനത്തിന് അതീതരാണ് എന്നുണ്ടോ?

    ReplyDelete
  83. ഗുപ്തന്‍ ആ ബിരിയാണിയിലേയ്ക്ക് മടങ്ങാം നമ്മുക്ക്.
    കവിത ഇഷ്ടപ്പെടുന്ന ഒരാളാകുമല്ലോ കവിത വായിയ്ക്കാന്‍ മിനക്കെടുക. കവിത ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വരികളില്‍ കവിതയുണ്ടെങ്കില്‍ അത് മനസ്സിലാകും. പട്ടര് മട്ടന്‍ ബിരിയാണി കഴിയ്ക്കുന്നതു പോലെയല്ല. ബിരിയാണി ഇഷ്ടപ്പെടുന്നവന്‍ ബിരിയാണി വാങ്ങുന്നത് പോലെ തന്നെ. പക്ഷേ ബിരിയാണിയാണെന്ന് പറഞ്ഞ് വാങ്ങുന്ന പൊതി അഴിച്ചു നോക്കുമ്പോള്‍ അത് വളുവളാ വളിച്ച് പുളിച്ച തൈര്‍ സാദം ആണെങ്കിലോ?

    അതായത് ഒരു പോസ്റ്റ് കണ്ടു. കവിതയാണ്. വായിച്ച് കളയാം. അവന്‍ വായിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അവന് കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ ആയതു കൊണ്ടല്ലേ? അവന്‍ വായിയ്ക്കുന്ന കവിതയിലെ വരികളില്‍ അവന് കവിതയുടെ ഒരംശം പോലും കാണാന്‍ കഴിഞ്ഞിട്ടില്ലാ എങ്കില്‍ പിന്നെ ആ സൃഷ്ട്രി കൊണ്ട് ആര്‍ക്ക് എന്തു ഗുണമാണുള്ളത്. അതാ ഞാന്‍ പറഞ്ഞത് വരികളില്‍ കവിതയുണ്ടെങ്കില്‍ കവിത ഇഷ്ടപ്പെടുന്നവര്‍ അത് കണ്ടെത്തും ആസ്വാദിയ്ക്കും.

    പക്ഷേ ആസ്വാദനത്തിലും തകരാര്‍ വരാം. അവിടെ പട്ടര് ബിരിയാണി കഴിച്ചാല്‍ സംഭവിയ്ക്കുന്നത് തന്നെയാണ് പരിണതി.

    ReplyDelete
  84. This comment has been removed by a blog administrator.

    ReplyDelete
  85. അഞ്ചലേ പിന്നേം പേഴ്സണലായിട്ട് പറയുന്നത് ഷെമി.. പണ്ട് ഡിനോസറുകള്‍ക്കും പുതുകവിതയിലെ പട്ടിക്കും മുന്‍പ് നിലാവര്‍നിസ ബ്ലൊഗ് തുടങ്ങിയ ആദ്യ കവിതയില്‍ കവിതയില്ലെന്ന് വാരവിചാരം നടത്തിയതും പിന്നീട് ആരൊക്കെയോ ആ പ്രസ്താവനയില്‍ പ്രതിഷേധിച്ചപ്പോള്‍ അതു വിഴുങ്ങിയതും മറന്നോ.. .

    മിക്കപ്പോഴും വിളമ്പി മേശപ്പുറത്തുകിട്ടുന്ന ബിരിയാണിപോലെ എളുപ്പമാവണം ആസ്വാദനം എന്ന വാശിയാണ് വായനക്കാരനെ വഴിതെറ്റിക്കുന്നത്. വായനക്കാരന് ചില ഒരുക്കങ്ങള്‍ ആവശ്യമുണ്ട്. ചില സാവകാശങ്ങളും. അതില്ലാതെ തനിക്ക് വഴങ്ങാത്തതിനെ മുഴുവന്‍ ചീത്ത എന്ന് മുദ്രകുത്തുന്നിടത്താണ് പ്രശ്നം. വിഷ്ണുമാഷിന്റെ ഒരു കവിതയില്‍ രണ്ടുവര്‍ഷത്തിനു മുന്‍പ് നിങ്ങളെഴുതുന്നതൊന്നും മനസ്സിലാവുന്നില്ല എന്ന് പരാതിപറഞ്ഞ ആളാണ് ഞാന്‍. കാരണം ഇരുപതുവര്‍ഷത്തെ പഴക്കമുണ്ടായിരുന്നു എന്റെ കവിതാശീലങ്ങള്‍ക്ക്. അതിന്റെ അവശിഷടങ്ങള്‍ കവിതയുടെ ഷെയ്പില്‍ (ഷെയ്പില്‍ മാത്രം) എഴുതുകയും ചെയ്യുമായിരുന്നു ഞാന്‍ അന്ന്. പിന്നീട് ബൂലോകത്തെ തന്നെ മികച്ച കവികളെ തുടര്‍ച്ചയായി വായിച്ച് ഞാന്‍ എന്റെ തന്നെ ശീലങ്ങള്‍ മാറ്റി. കൂട്ടത്തില്‍ ചില പാശ്ചാത്യരചനകള്‍ വായിക്കുകയും ചെയ്തു. ഇപ്പോഴും എനിക്കെല്ലാം മനസ്സിലാവാറില്ല. രാജ് പ്രഭ ജ്യോനവന്‍ തുടങ്ങി പലരുടെയും രചനകള്‍ പിടിതരാതെ വഴുക്കാറുണ്ട്. ചില സമാനഹൃദയത്വങ്ങള്‍ ഞങ്ങള്‍ക്കിടയിലുള്ളതുകൊണ്ട് മാത്രമാണ് ലതീഷിനെ എനിക്ക് മിക്കപ്പോഴും പിടികിട്ടാറുള്ളത്. മനസ്സിലാകുന്നില്ല എന്ന വാചകം മിക്കവാറും ഒരു രചനയുടെ മുന്നില്‍ വാതില്‍ കൊട്ടിയടക്കാനുളള്ള ശ്രമമാണ്. ഔദ്ധത്യമോ അലസതയോ ആവാം കാരണം.


    മറുവശത്ത് ഒരുപാടുപേര്‍ കവിതാമോഹവുമായി കടന്നുവന്ന് വായനക്കാരെ വെല്ലുവിളിക്കാറുണ്ട്. ഞാന്‍ കവിതയെഴുത്ത് നിര്‍ത്തിയത് ഒന്നരവര്‍ഷം മുന്‍പാണ് :)) നമുക്ക് പറഞ്ഞിട്ടില്ല എന്ന് തിരിച്ചറിയാന്‍ അത്രയും വൈകി. അങ്ങനെ തിരിച്ചറിയുന്നവര്‍ പതുക്കെ നിര്‍ത്തിക്കോളുമെന്നേ. അല്ലാത്തവര്‍ എഴുതിക്കോട്ടെ. വായിക്കണ്ടാ എന്ന് വയ്ക്കണം. പറഞ്ഞാല്‍ മനസ്സിലാകുന്ന ആളാണെങ്കില്‍ പൊട്ടക്കവിത ആണെന്ന് പറയണം. അല്ലെങ്കില്‍ ആ വഴിപോകരുത്. തനിയെ നിര്‍ത്തിക്കോള്ളൂം.

    വീണ്ടും പറയട്ടെ. സഗീര്‍ എഴുതിയ കവിതകളും നജൂസ് എഴുതിയ കവിതകളും തമ്മില്‍ വ്യത്യാസമൊന്നും കാണാത്തവര്‍ കവിതകളെ വിലയിരുത്താന്‍ ഇറങ്ങാതിരിക്കുകയാണ് നല്ലത്.

    ReplyDelete
  86. ഗുപ്തന്‍,
    എന്റെ അവസാന കമന്റ് എഴുതി പോസ്റ്റ് ചെയ്യുമ്പോള്‍ ദൈവത്തിനാണെ എനിയ്ക്കുറപ്പുണ്ടായിരുന്നു താങ്കള്‍ നിലാവര്‍ നിസയുമായി വരുമെന്ന്. ശരിയാണ് നിലാവര്‍ നിസയുടെ വരികളിലെ കവിത എനിയ്ക്ക് ആദ്യം അന്യമായിരുന്നു. താങ്കള്‍ അടക്കം ഉള്ളവരുടെ വിമര്‍ശനമാണ് നിലാവറുടെ വരികള്‍ എനിയ്ക്ക് ആസ്വാദന ക്ഷമമാക്കിയത്. കവിത മനസ്സിലായാല്‍ പിന്നെ കവിതയെ തള്ളിപറഞ്ഞതൊക്കെയും തിരിച്ചെടുക്കാന്‍ എനിയ്ക്ക് ജാള്യതയൊന്നും തോന്നിയുമില്ല.

    അതുപോട്ടെ...അതൊക്കെ ഒരു കാലം.

    ഇന്നി ഈ സംവാദത്തിലേയ്ക്ക് മടക്കം ഇല്ല. ഒന്ന് പറഞ്ഞ് അവസാനിപ്പിയ്ക്കാം.

    കവിതയാക്കാന്‍ വേണ്ടി വരികള്‍ മുറിയ്ക്കുന്നതും കവിതയിലെ വരികള്‍ മുറിയുന്നുന്നതും രണ്ടാണ്. ആദ്യത്തേത് കൃതൃമമായി ഉണ്ടാക്കുന്നതും രണ്ടാമത്തേത് സ്വയം ഉണ്ടാകുന്നതും ആണ്.

    നന്ദി.

    ReplyDelete
  87. കൊഞ്ചുകറികണ്ടാല്‍ പുഴുപോലിരിക്കുന്നെന്ന് പറഞ്ഞ് ഓക്കാനിക്കുന്ന വെജിറ്റേറിയന്‍സിനോട് സഹതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യും?

    ReplyDelete
  88. ഇതെല്ലാം വായിക്കണം എന്നുണ്ട്
    നജുവിന്റെ നഖം ആസ്വദിക്കുവാന്‍
    കഴിയാത്ത ഒരു ആളാണെന്ന അറിവ്
    വഴി മുടക്കുന്നു .. ഇന്ത്യയുടെ ഭാഗമായിട്ടും
    ആന്‍ന്റ്റമാനിലെ മനുഷ്യരില്‍ ചിലര്‍
    നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് അറിഞ്ഞത് വര്‍ഷങ്ങള്‍
    കഴിഞ്ഞിട്ടാണെന്ന് കേട്ടിടുണ്ട്..

    ReplyDelete
  89. പോകാന്‍ സമ്മയിയ്ക്കൂലാ എന്നാണേല്‍ എന്തു ചെയ്യും.

    കൊഞ്ചിനെ പോലെ തോന്നിയ്ക്കുന്ന പുഴുക്കളെ പിടിച്ചിട്ട് വെച്ച കൊഞ്ചു കറിയെ കുറിച്ചല്ലേ ഇത്രയും നേരം ഇവിടെ പറഞ്ഞ് കൊണ്ടിരുന്നത്. കൊഞ്ചു കറി വയറു മുട്ടെ തട്ടുന്ന നോണ്‍ വെജിറ്റേറിയന്‍സ് കൊഞ്ചു കറി പോലിരിയ്ക്കുന്നതു കൊണ്ട് അതു മുഴുവനും വെള്ളം തൊടാതെ വിഴുങ്ങണം എന്നാണോ?

    ഞാന്‍ പോയി. തിരയണ്ട. മക്തൂം ബ്രിഡ്ജ് കഴിഞ്ഞു!

    ReplyDelete
  90. ഹഹ അഞ്ചലേ ഞാന്‍ നിസയുടെ കാര്യം മാത്രമല്ല പറഞ്ഞത് .. എന്നെക്കുറിച്ചുതന്നെ ആയിരുന്നില്ലേ അതിന്റെ ബാക്കി... സ്വന്തം പരിമിതി മനസ്സിലാക്കി വായിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വളരാനുള്ള വഹ ബ്ലോഗില്‍ കിട്ടുന്നുണ്ട് അന്നും ഇന്നും . അതുതന്നെയാണ് ഇത്തരം എടുത്തുചാടി വിലയിരുത്തലുകളെ അപഹാസ്യമാക്കുന്നതും .

    ReplyDelete
  91. നസീര്‍ കടിക്കാട് ,കമന്‍‌റ്റിപ്പോഴാണ് കണ്ടത് , ആരെഴുതിയാലും വിതയുള്ളതേ കവിതയാവൂ.

    ReplyDelete
  92. വിത മാത്രം പോരല്ലൊ,
    വിളയാന്‍ മണ്ണ്.

    മണ്ണെന്തിനാ ഉഴുതുമറിക്കുന്നത്?
    ഓര്‍മ്മ ചിക്കിപ്പരത്തുന്നത്?

    (നൊസ്റ്റാള്‍ജിയ)

    ഓര്‍മ്മ തന്നെയാണ് ഓരോ നടപ്പുമെന്നറിഞ്ഞാല്‍
    നടപ്പ് തന്നെയാണ് ഭാഷയെന്നറിഞ്ഞാല്‍
    വരമ്പത്തൊരു കൊറ്റി എന്ന് മേതില്‍ പറഞ്ഞ മട്ടില്‍
    കവിത നില്പുണ്ടാവും;
    പല വിതയുടേയും,കൊയ്ത്തിന്റേയും കെല്പില്‍.

    ചക്രം ചവുട്ടിയും,തേവിയും
    ജീവിതം പോലെ പാടങ്ങളങ്ങനെ നീണ്ടുനിവര്‍ന്നു കിടക്കും...
    മലയാളം എത്ര സോഫ്റ്റ്‌വെയര്‍ പണിഞ്ഞാലും.

    അവധിയാണല്ലൊ നമുക്കൊക്കെ മലയാളം,ല്ലെ!

    ReplyDelete
  93. ഇവിടെയും പിന്നെ ഇവിടെയും
    “അളന്നു മുറിച്ച വരികള്‍.ഒട്ടും കുറഞ്ഞിട്ടില്ല”എന്ന എന്റെ കമന്റിനെ ‘വൃത്തംതാങ്ങി’കള്‍ തന്നെ എടുത്തുകാണിച്ചത് അത്ഭുതം തന്നെ. വൃത്തം എന്നത് പിന്നെ അളക്കാതെ മുറിക്കുന്നതാണോ? 20 മിനിറ്റു കൊണ്ട് ‘കവിതയുമായി പുലബന്ധം പോലുമില്ലെന്ന് സമ്മതിക്കുന്ന’ കൈപ്പള്ളി+അഞ്ചല്‍ക്കാരന്‍ 10 കവിതകളെഴുതിയെങ്കില്‍ അത് തന്നെ കവിതയെഴുത്തിന്റെ സ്വാതന്ത്ര്യമെന്നതിന്റെ വലിയ തെളിവല്ലേ?. കവിതകള്‍ ഇന്നയാള്‍ക്ക് എഴുതാമെന്നോ ഇന്നയാള്‍ക്ക് എഴുതിക്കൂടാ എന്നോ ഇല്ലല്ലോ? ഇത് കവിതയാണെന്ന് ആരുടെയും സര്‍ട്ടിഫിക്കറ്റും വേണ്ട. പിന്നെ എന്താണ് ഇവിടെ പ്രശ്നം.?
    വിഷയദാരിദ്ര്യം നേരിടുമ്പോഴാണ് ഞാന്‍ ഇപ്പോള്‍ വൃത്തത്തെപ്പറ്റി ഓര്‍ക്കുന്നതു തന്നെ. അപ്പോള്‍ വൃത്തത്തില്‍ എഴുതാന്‍ പറ്റാത്തതു കൊണ്ടാണ് ആള്‍ക്കാര്‍ ഗദ്യ കവിതകളെഴുതുന്നത് എന്നത് ശുദ്ധ അസംബന്ധമാണ്. പടിപടിയായി വികസിച്ച് ഇന്നത്തെ അവസ്ഥയിലെത്തി നില്‍ക്കുന്ന മലയാള കവിതയുടെ വളര്‍ച്ച ആര്‍ക്കും പരിഹസിച്ച് തള്ളാന്‍ കഴിയുന്ന ഒന്നല്ല. ഇഷ്ടമുള്ളവര്‍ ഇഷ്ടം പോലെ എഴുതട്ടെ. അതിന് കൂച്ചുവിലങ്ങുകളുമായി വരുവാന്‍ ആര്‍ക്കുണ്ട് അവകാശം?

    ReplyDelete
  94. സാനു മാഷ് വിധികർത്താവായിരുന്ന ഒരു കവിതാ മത്സര സദസിൽ(ചുമ്മാ) ഞാനും ഉണ്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യം, വൃത്തമില്ലാതെ എഴുതുന്ന കവിതകളാണ് ഇന്ന് ധാരാളം വായിക്കപ്പെടുന്നത് എന്നാണ്. അയ്യപ്പ പണിക്കർ ആദ്യം വൃത്ത മുള്ള കവിതകൾ എഴുതി തയക്കം വന്നതിനുശേഷമാണത്രെ വൃത്തമില്ലാത്ത കവിതകൾ എഴുതിയത്.
    പക്ഷെ കാലം മാറിയില്ലെ. ഇന്ന് വളയം ഇല്ലാതെ ചാടാനാണ് എല്ലാവർക്കും താല്പര്യം. എളുപ്പം അതായതുകൊണ്ടാവാം. കാൽകുലേറ്റർ സുലഭമായപ്പോൾ പെരുക്കപ്പട്ടിക എന്താണെന്നറിയാത്തതുപോലെയുള്ള ഒരു മാറ്റം.

    ReplyDelete
  95. കൈപ്പള്ളിയോടു വിയോജിക്കുന്നു. കൂടുതൽ എഴുതൻ സമയമില്ലാത്തതിനാൽ ശ്ലോകത്തിൽ കഴിക്കുന്നു. വൃത്തത്തിലായതുകൊണ്ടു കവിതയാവുമല്ലോ :)

    വിയോജിക്കുന്നു ഞാനിപ്പോൾ
    കൈപ്പള്ളീവചനത്തൊടായ്;
    എഴുതാൻ സമയം നാസ്തി
    വൃത്തമുണ്ടിതു കാവ്യമാം!

    ReplyDelete
  96. കവിതയിൽ ഒരു 'വിത' യുണ്ടെന്നത്‌ നേരാണെങ്കിൽ.. ഞങ്ങൾ വിതക്കും കൊയ്യും, തടയുന്നോരെ മെതിക്കും.[സുരാസു]

    ReplyDelete
  97. കൈപ്പള്ളി ഒരു നഗ്ന സത്യം വിളിച്ചു പറഞ്ഞപ്പൊൾ ബ്ലോഗിലെ ഉത്തരാധുനിക കവികൾക്ക് വയറ്റിളക്കം ബാധിച്ചു...:):):)

    ReplyDelete
  98. അഞ്ചല്‍ക്കാരന്‍ said... "നാറാണത്ത് ഭ്രാന്തനും, ചരമഗീതവും ഒന്നും വൃത്തനിബദ്ധമല്ല."

    ശരിക്കും? തീര്‍‌ച്ചയായും, ഈണം തികഞ്ഞ പദ്യങ്ങളാണവ. അവ എഴുതപ്പെട്ടിട്ടുള്ള ഈണങ്ങള്‍ വൃത്തങ്ങളല്ല എന്നത് അറിയില്ലായിരുന്നു.

    ReplyDelete
  99. Pramod.KM said... "വിഷയദാരിദ്ര്യം നേരിടുമ്പോഴാണ് ഞാന്‍ ഇപ്പോള്‍ വൃത്തത്തെപ്പറ്റി ഓര്‍ക്കുന്നതു തന്നെ."

    "പ്രമോദിന്റെ വൃത്തനിബദ്ധമായ രചനകളാണ്‌ എനിക്കു കൂടുതലിഷ്ടം" എന്നു പറഞ്ഞാല്‍ ഒരു പിന്‍‌കയ്യന്‍ പുകഴ്ത്തലാവുമോ? ;-)

    ReplyDelete
  100. വിയോജിക്കുന്നു ഞാനിപ്പോൾ
    കൈപ്പള്ളീവചനത്തൊടായ്;
    എഴുതാൻ സമയം നാസ്തി
    വൃത്തമുണ്ടിതു കാവ്യമാം!

    ഇതു് പത്ഥ്യാവക്ത്രം എന്ന വൃത്തതിൽ എഴുതിയ കവിതയല്ലെ?

    ReplyDelete
  101. Pramod.KM said...
    അപ്പോള്‍ വൃത്തത്തില്‍ എഴുതാന്‍ പറ്റാത്തതു കൊണ്ടാണ് ആള്‍ക്കാര്‍ ഗദ്യ കവിതകളെഴുതുന്നത് എന്നത് ശുദ്ധ അസംബന്ധമാണ്.

    എങ്കിലും എത്ര പേരുണ്ടാകും? 1000? 100? 10? ഇവിടെ വൃത്തത്തിൽ കവിത എഴുതാൻ അറിയാവുന്നവർ വിരലിൽ എണ്ണാവുന്ന കുറച്ചു പേരാണുള്ളതു് എന്നു് എല്ലാവർക്കും അറിയാവുന്നതാണു്. അതു് ഒരിക്കലും ഒരു ഭൂരിപക്ഷമല്ല.

    We are talking of the majority, not exceptional cases. The large majority of Malayalam poetry on the blog is incomprehensible drivel.


    പിന്നെ
    "വിഷയദാരിദ്ര്യം നേരിടുമ്പോഴാണ് ഞാന്‍ ഇപ്പോള്‍ വൃത്തത്തെപ്പറ്റി ഓര്‍ക്കുന്നതു തന്നെ."

    ഇതിൽ ജാഡ ഒട്ടുമില്ല എന്നു വിശ്വസിക്കാൻ സത്യത്തിൽ അല്പം പ്രയാസമുണ്ടു് ചെല്ല.

    ReplyDelete
  102. Latheesh Mohan എന്ന പ്രശസ്ത കവിയോടു ഒരു mailൽ സഭ്യമായ ഭാഷയിൽ ഞാൻ ഒരു ചോദ്യം ചോദിച്ചു.
    "ആരാണു സാർ,സാർ ഉദ്ദേശിച്ച വിഡ്ഢി"

    ബഹുമാന്യനായ അദ്ദേഹം മറുപടി അയച്ചതു് ഇങ്ങനെ:

    താന്‍ തന്നെയാണ് . എന്തെങ്ങിലും കുഴപ്പം ഉണ്ടോ? മറുപടി പറഞ്ഞിടത്ത് പറയണം.

    Don't send me peronal mails. I don't have time to waste.

    Fuck off


    ഇതും കവി ഹൃദയത്തിന്റെ ഭാഗമാണോ?

    ReplyDelete
  103. ഞാൻ എഴുതിയ ആ നാലു വരി കവിതയാണെന്നു കൈപ്പള്ളി കരുതുന്നുണ്ടെങ്കിൽ എനിക്കൊന്നും പറയാനില്ല. അതൊരു പദ്യം മാത്രമാണു്. അനുഷ്ടുപ്പു വൃത്തത്തിലെഴുതിയതു്. (അനുഷ്ടുപ്പിന്റെ ഒരു വകഭേദമാണു പഥ്യാവക്ത്രം.) അതിൽ കവിതയുടെ അംശം പോലുമില്ല.

    കൈപ്പള്ളിക്കറിയാവുന്ന ആറു ഭാഷകളിൽ ഒന്നിൽ പോലും ഗദ്യകവിത (മലയാളമൊഴികെ) ഇല്ലെന്നു കണ്ടു. അതു കൈപ്പള്ളിയുടെ വായനയുടെ കുഴപ്പം തന്നെയാണു്. അവയിൽ ഇംഗ്ലീഷിലും ഹിന്ദിയിലും (ഹിന്ദിയിൽ അതിനെ മുക്തഛന്ദസ് എന്നു വിളിക്കും) വൃത്തമില്ലാത്ത കവിതകൾ ഉണ്ടു്.

    കവിത എഴുതാൻ കഴിവില്ലാത്തവൻ എന്നും മറ്റും കണ്ടു. വൃത്തത്തിൽ എഴുതുന്നതു് ഒരുതരം കഴിവു തന്നെയാണു്. താളബോധവും ധാരാളം പദ്യങ്ങൾ വായിച്ച അറിവും പദസമ്പത്തും ഒക്കെ വേണം. കവിത എഴുതുന്നതു മറ്റൊരു തരം കഴിവാണു്. സമൂഹത്തെ കാണാനുള്ള കഴിവും, ആ കാഴ്ചയെ ഉൾക്കൊള്ളാനുള്ള കഴിവും, അതിൽ നിന്നു കാച്ചിക്കുറുക്കിയ വാക്കുകളെ കവിതയാക്കി മാറ്റാനുമുള്ള കഴിവു്. ഈ രണ്ടു കഴിവുകളും രണ്ടാണു്.

    വൃത്തം വേണ്ട സന്ദർഭങ്ങളുണ്ടു്. മുദ്രാവാക്യവും വഞ്ചിപ്പാട്ടും ഭരണിപ്പാട്ടും മംഗളശ്ലോകവും ഒക്കെ എഴുതാൻ അതു കൂടിയേ കഴിയൂ. പക്ഷേ കവിതയ്ക്കു് അതു് അനിവാര്യമല്ല.

    പല കവിതകളുടെയും ഭാവം നന്നാക്കാൻ താളവും വൃത്തവും പ്രാസവുമൊക്കെ സഹായിക്കും. (നാരായണീയത്തിലെ കാളിയമർദ്ദനത്തിൽ തോടകവൃത്തം ഒരുദാഹരണം.) മറ്റു പലയിടത്തും വൃത്തത്തിൽ വലിച്ചു നീട്ടുന്നതും കുറുക്കിവെയ്ക്കുന്നതും കവിതയെ വികൃതമാക്കുകയും ചെയ്യും.

    വൃത്തമില്ലാതെയും നല്ല കവിത ഉണ്ടാവാം എന്നു വിശ്വസിക്കുന്നവനാണു ഞാൻ. അതേ സമയം വൃത്തമുള്ളവ കവിതയല്ല എന്നു പറയുന്നവരോടും എനിക്കു വിരോധമാണു്. വൃത്തമില്ലാത്തവയെല്ലാം നല്ല/ചീത്ത കവിതയാണു് എന്നു പറയുന്നവരോടും.

    ReplyDelete
  104. ആവനാഴി പറയുന്നു:

    ഇനി നജൂസിന്റെ “നഖം” എന്ന കൃതി ഇതില്‍ ഏതു വിഭാഗത്തില്‍പ്പെടും എന്നു പരിശോധിക്കാം. അദ്ദേഹത്തിന്റെ കൃതി താഴെ ഉദ്ധരിക്കുന്നു.


    അതിരും
    ആഴവും
    നോക്കി
    ശ്രദ്ധയോടെ
    മുറിച്ചുമാറ്റിയതാണ്.
    എന്നിട്ടും
    നിശ്ശബ്ദമാവുന്ന
    നിലാവിലിപ്പോഴും
    എന്റെ മുറിവിലേക്ക്‌
    നോക്കിയിരിക്കും.

    ഇതു ശുദ്ധ ഗദ്യമാണ്. കവിതയെന്നു തോന്നിക്കാനായിരിക്കണം അദ്ദേഹം വരികള്‍ മുറിച്ചു കവിതയുടെ ആകാരം വരുത്തിയിരിക്കുന്നത്. ഈ വരികളില്‍ എന്തു ഈണമാണു അനുഭവപ്പെടുന്നത്. ശുദ്ധമായ ഗദ്യം വായിക്കുന്ന പ്രതീതിയേ ഈ കൃതി വായിക്കുമ്പോള്‍ അനുഭവപ്പെടുന്നുള്ളു.


    ഈ പറഞ്ഞതിനോടൊന്നും വിയോജിപ്പില്ല. ഈ പറഞ്ഞതു തന്നെയാണു് ഗദ്യത്തിലും കവിതയാവാം എന്നതിന്റെ ഉദാഹരണവും.

    ഗദ്യപദ്യങ്ങളെ കവിതയിൽ നിന്നു വ്യത്യസ്തമായി കാണാൽ കഴിയാത്തതാണു് ഈ പ്രശ്നത്തിന്റെ കാരണം. കവിത എന്ന പേരിൽ നാം പണ്ടു പഠിച്ചതൊക്കെ പദ്യം ആയതാവാം ഇതിന്റെ കാരണം.

    ഗദ്യകവിതകളെ പരിഹസിക്കാൻ ഷിജു താമരക്കുളം എന്ന പേരിൽ കൈപ്പള്ളിയും അഞ്ചൽക്കാരനും ചേർന്നെഴുതിയ സാധനങ്ങൾ പദ്യവുമല്ല, കവിതയുമല്ല. പത്തു മിനിട്ടുകൊണ്ടു ഗദ്യമെഴുതാം. പദ്യമെഴുതി പരിചയമുള്ളവനു പദ്യവും എഴുതാം. കവിത (ഗദ്യത്തിലോ പദ്യത്തിലോ എഴുതാൻ) അതു പോരാ.

    ബ്ലോഗിൽ വരുന്ന കവിതകളിൽ അറുബോറു സാധനങ്ങളും ധാരാളമുണ്ടു്. എങ്കിലും അതു ഗദ്യകവിതയ്ക്കെതിരേയുള്ള വാദമാകുന്നില്ല. വള്ളത്തോളിന്റെ സംസ്കൃതവൃത്തങ്ങളിലുള്ള “ചിത്രയോഗം” എന്ന മഹാകാവ്യത്തിൽ എവിടെയാണു കവിതയുള്ളതു്?

    (നജൂസിനെ കാര്യമായി വായിച്ചിട്ടില്ല. നസീറിനെ ഇഷ്ടമാണു്. ഒരു വന്ദനം, ദാ പിടിച്ചോ.)

    ReplyDelete
  105. വൃത്തമൊന്നും കൂടാതെ നല്ല കവിത എഴുതുന്ന ചിലരുണ്ട്. അത് വായിക്കുമ്പോള്‍ തന്നെ മനസിലാവും. ഈയടുത്ത് ചില കവിതാബ്ലോഗുകളെ ശ്രദ്ധിച്ച് തുടങ്ങിയിട്ടുണ്ട്. നല്ല കവിതകള്‍ തന്നെയാണ്.

    കവിത എന്ന പേരില്‍ എന്തും എഴുതുന്ന കുറേ പേര്‍ ഉണ്ട്. അത് ഒരു ആഗ്രഹപൂര്‍ത്തീകരണം മാത്രം ആണ്. അവര്‍ക്ക് ഏറ്റവും എളുപ്പമുള്ള പണി വരിമുറിയാണ്. അത് നടന്നോട്ടെ.. എല്ലാര്‍ക്കും കാണില്ലേ ആഗ്രഹങ്ങള്‍? വായനയെ ഫില്‍ട്ടര്‍ ചെയ്താല്‍ പ്രശ്നം തീര്‍ന്നു....

    ചിത്രകലയിലെ അബ്സ്ട്രാകഷനും കവിതയിലെ വൃത്തമില്ലായമയും തമ്മില്‍ വ്യത്യാസമുണ്ട്. ചിത്രകല എങ്ങിനെ ചെയ്താലും , വരക്കാന്‍ അറിയാവുന്നവന്‍ വരച്ചാലേ നന്നാവൂ. അത് കാണുന്ന ആര്‍ക്കും എളുപ്പത്തില്‍ തിരിച്ചറിയാം....

    കവിതയുടെ കാര്യത്തില്‍ എന്ത് എഴുതിയാലും കവിത എന്നു വിളിച്ചോളണം എന്നൊരു ബുദ്ധിമുട്ടുണ്ട്. trained readerക്ക് മാത്രമേ നല്ലത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയൂ...

    കവിത എഴുതാന്‍ കഴിവുള്ളവര്‍ക്ക് വൃത്തത്തിലും അല്ലാതെയും ഒക്കെ സുന്ദരമായി എഴുതാം എന്നാണ് മനസിലാക്കുന്നത്. ഉമേഷ് ജീയുടെ സമസ്യാപൂരണ പോസ്റ്റുകളില്‍ ചില ആധുനിക കവികള്‍ സുന്ദരമായി വൃത്തമൊപ്പിച്ച് ശ്ലോകങ്ങള്‍ എഴുതിയിരിക്കുന്നത് കണ്ടു. വൃത്തത്തില്‍ എഴുതേണ്ട എന്നത് അവരുടെ ചോയ്സാണ് കഴിവ് കേടല്ല എന്ന് സാരം...


    വൃത്തത്തില്‍ എഴുതിയ പല കവിതകളും മനസിനെ ഒട്ടും സ്പര്‍ശിക്കാതെ പോയിട്ടുണ്ട്. വൃത്തത്തില്‍ എഴുതാത്ത പല കവിതകളും ഇഷ്ടമായിട്ടുണ്ട്...

    പിന്നെ ആരു എന്ത് എഴുതിയാലും കൊള്ളാം, നല്ലതെഴുതിയാലേ നമ്മളുടെ ഓര്‍മയില്‍ തങ്ങൂ...

    സ്മരണതന്‍ ദൂരസാഗരം തേടിയെന്‍
    ഹൃദയരേഖകള്‍ നീളുന്നു പിന്നെയും,
    കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍,
    വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
    നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
    കിരണമേറ്റെന്റെ ചില്ലകള്‍ തളിര്‍ത്തതും,
    മറവിയില്‍ മാഞ്ഞു പോയൊരെന്‍
    കുങ്കുമത്തരിപുരണ്ട ചിദംബര സന്ധ്യകള്‍....

    ഇതിന് വൃത്തമുണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടില്ല..
    പക്ഷേ ഇത് മനസില്‍ ഇങ്ങനെ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.

    എനിക്കാസ്വദിക്കാന്‍ കഴിയുന്ന കവിതകള്‍ ഇതുപോലുള്ളതാണ്.


    ഓടോ :-
    ഉന്മേഷ് ദസ്തക്കിറിന്റെ ബ്ലോഗില്‍ നടന്ന സം‌വാദത്തിന് ശേഷമാണ അബ്സ്ട്രാക്ട് ചിത്രകല ആസ്വദിക്കാന്‍ ശീലിക്കണം എന്ന് തോന്നിത്തുടങ്ങിയത്... കവിതയുടെ കാര്യത്തില്‍ ഈ പോസ്റ്റും ഒരു നിമിത്തം ആവട്ടെ... :)

    ReplyDelete
  106. @ശ്രീഹരി

    "നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
    കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും,
    മറവിയില്‍ മാഞ്ഞു പോയി നിന്‍ കുങ്കുമ-
    ത്തരിപുരണ്ട ചിദംബര സന്ധ്യകള്‍"
    എന്നാക്കിയാല്‍ സംഗതി കുറച്ചുകൂടി ഗംഭീരമായി ;-)

    ReplyDelete
  107. പൂത്തതോ തളിര്‍ത്തതോ എന്നൊരു സംശയം എഴുതിയപ്പോള്‍ തന്നെ ഉണ്ടായിരുന്നു... തിരുത്തിക്കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് അങ്ങനെ അങ്ങ് തട്ടി.... എതായാലുഅം തളിര്‍ത്തതെല്ലാം പൂത്തല്ലോ ... :)

    താങ്കൂ... സെബു ബുള്‍ ജീ

    ReplyDelete
  108. ഞാന്‍ വളരെ ശ്രദ്ധയോടെ ഈ പോസ്റ്റിലെ കമന്റുകള്‍ ഓരോന്നും ശ്രദ്ധിച്ചുവരുകയായിരുന്നു. ഉന്മേഷും ശ്രീഹരിയും പറഞ്ഞ അവസാന കമന്റുകള്‍ എന്റെ കവിതാപഠനത്തെ നന്നായി സഹായിക്കാന്‍ പോന്നവയാണ്.. നന്ദി സുഹൃത്തുക്കളേ.

    “ഗദ്യപദ്യങ്ങളെ കവിതയിൽ നിന്നു വ്യത്യസ്തമായി കാണാൽ കഴിയാത്തതാണു് ഈ പ്രശ്നത്തിന്റെ കാരണം. കവിത എന്ന പേരിൽ നാം പണ്ടു പഠിച്ചതൊക്കെ പദ്യം ആയതാവാം ഇതിന്റെ കാരണം“ ഉന്മേഷ് പറഞ്ഞ ഈക്കാര്യം സത്യമാണെന്ന് മനസ്സിലാവുന്നു. “ഗദ്യപദ്യങ്ങള്‍” അതുതന്നെയാണ് ശരിയായ പ്രയോഗം. ശ്രീഹരി പറഞ്ഞതുപോലെ Trained reader ക്കുമാ‍ത്രമേ ഈ ഗദ്യപദ്യങ്ങളുടെ ആശയങ്ങള്‍ ഒറ്റവായനയില്‍ ഉള്‍ക്കൊള്ളാനാവൂ എന്നാണ് എന്റെ അനുഭവം. ഈ പോസ്റ്റിലെ ആദ്യ കമന്റുകളില്‍ പറഞ്ഞതുപോലെ ഗദ്യപദ്യങ്ങളെ വായിച്ചു മനസ്സിലാക്കാനുള്ള കഴിവ് എനിക്ക് കുറവായതാണ് ഇതിനു കാരണം. എന്നെപ്പോലെ ഗദ്യകവിതകളില്‍ ‘വായനാനിലവാരം’ കുറഞ്ഞ വായനക്കാര്‍ക്ക് ആശയങ്ങള്‍ മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുള്ള ഒരു ചോദ്യം ഇവിടെ ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു. സര്‍ക്കാസ്റ്റിക് ആയിട്ടല്ല ഈ ചോദ്യം കാര്യമായിത്തന്നെ. ആധുനിക കവിതകള്‍ വായിച്ചു മനസ്സിലാക്കുവാനുള്ള കഴിവ് ഇല്ലാത്തവര്‍ക്ക് പരിശീലനത്തിലൂടെ അത് ആര്‍ജ്ജിക്കുവാന്‍ സാധിക്കുമോ? ആധുനികകവിതകള്‍ വായിച്ചുമനസ്സിലാക്കുവാന്‍ കഴിവുള്ളവര്‍ക്ക് ഈ ചോദ്യത്തില്‍ പറയുന്ന ബുദ്ധിമുട്ട് മനസ്സിലാവുമോ എന്ന് സംശയമുണ്ട്. അതിനാല്‍ ഉദാഹരണങ്ങളിലൂടെ ഞാനത് വ്യക്തമാക്കാന്‍ ശ്രമിക്കാം.

    താഴെക്കൊടുത്തിരിക്കുന്ന മൂന്നുകവിതകള്‍ നോക്കൂ.

    കവിത 1:

    ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍,
    പാലിച്ചു പല്ലവപുടങ്ങളില്‍ വെച്ചു നിന്നെ;
    ആ ലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-
    ട്ടാലാപമാര്‍ന്നു മലരേ, ദളമര്‍മ്മരങ്ങള്‍

    പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
    ബാലാതപത്തില്‍ വിളയാടിയുമാടലെന്യേ
    നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേര്‍ന്നു
    ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍


    കവിത 2:

    ഹരിചന്ദനമണിയും തവതിരുവുടലെന്‍ കണ്ണില്‍
    കരുണാമൃത സുഖമേകണെഗുരുവായുപുരേശാ..
    മുകിലൊത്തൊരു മുടിയില്‍, ചെറുപീലിക്കതിര്‍ ചൂടി
    അഴകില്‍ കുളിരളകങ്ങളിലിളകും മണി ചാര്‍ത്തി.

    വിടരും മുഖകമലം, ചൊടിയിതളില്‍ നവനീതം
    വനമാലയിലുണരും നറുമലരാം ശ്രീവല്‍സം.
    മഞ്ഞപ്പട്ടുലയും തവനടനം തുടരേണം
    ഹൃദയങ്ങളിലുണരേണംശുഭ ശിഞ്ജിതമെന്നും.

    കവിത 3:

    കൈനീട്ടിത്തൊടാന്‍ തോന്നും..

    ഒന്നു തറപ്പിച്ചു നോക്കിയാല്‍
    ‍ആകാശക്കണ്ണാടിയില്‍
    എന്റെ കറുത്തമുഖം കാട്ടിത്തരും.

    ഇല നുള്ളിയെറിഞ്ഞാല്‍
    ഇക്കിളിയെന്ന്‌ മേനിയുലയ്ക്കും.

    മഴത്തുള്ളിയില്‍ ഓളം വെട്ടുമ്പോഴല്ല;
    ശ്വാസം തുളുമ്പാത്ത നില്‍പ്പിലാണ്‌
    നിന്റെ ചന്തം.

    ഞാനറിയാതെ കുതിയ്ക്കുന്നുണ്ട്‌ മനസ്സ്‌.

    നഖമുന തട്ടുമ്പോഴേയ്ക്കും
    അനങ്ങിക്കളയരുത്‌.

    കാല്‍വിരല്‍ തൊട്ട്‌ മുടിത്തുമ്പു വരെ
    നിന്നെ പുതയ്ക്കുവോളം
    ഇതേ നില്‍പ്പ്‌ നില്‍ക്കുമെങ്കില്‍..
    മുങ്ങിയും പൊങ്ങിയും
    ആഴങ്ങളില്‍ ജീവനൊളിപ്പിച്ച്‌,
    നിന്നില്‍ മയങ്ങണം.

    ഒന്നിനും ഒരടയാളവും ബാക്കിവയ്ക്കാതെ
    ചുളിവീഴാത്ത വിരിപ്പാകണം നീ.


    ആദ്യത്തെ കവിത കുമാരനാശാന്റെ വീണപൂവില്‍ നിന്ന്. രണ്ടും മൂന്നും ബ്ലോഗര്‍ ചന്ദ്രകാന്തം എഴുതിയത്. ആദ്യത്തേതു രണ്ടിനും വൃത്തവും, പ്രാസവും താളവും ഈണവും ഉണ്ട്. മൂന്നാമത്തേതിന് വൃത്തം ഇല്ല. എങ്കിലും അതും കവിതതന്നെ.ആദ്യത്തെ രണ്ടുകവിതയിലും അര്‍ത്ഥമറിയാന്‍ പാടില്ലാത്ത കുറേ വാക്കുകളുണ്ട്. ഒരു മലയാളം ഡിക്ഷണറിയുടെ സഹായത്തോടെ അറിയാന്‍ പാടില്ലാത്ത വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കി വായിക്കുമ്പോള്‍ ഈ കവിതകളിലെ ആശയം നന്നായി മനസ്സിലാകുന്നുണ്ട്.

    മൂന്നാമത്തെകവിതയില്‍ മനസ്സിലാകാത്ത ഒരു വാക്കുപോലും ഇല്ല, ഡിക്ഷണറിയുടെ സഹായം വേണ്ടതാനും. എങ്കിലും എനിക്ക് വായിക്കുമ്പോള്‍ ഒറ്റയടിക്ക് എഴുത്തുകാരി ഉദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാകുന്നില്ല... എന്തോ ഒരു ദുരൂഹത... എന്റെ വായനയുടെയും ആസ്വാദനനിലവാരത്തിന്റെയും കുഴപ്പംതന്നെ എന്നു തിരിച്ചറിയുന്നു.

    ആധുനിക കവിതയെഴുത്തു ശൈലിയില്‍ ഈ രീതിയില്‍ ദുരൂഹമായ പല അര്‍ത്ഥതലങ്ങള്‍ കാണുന്നു. ഒരേ കവിതയ്ക്കുതന്നെ വ്യത്യസ്ത അര്‍ത്ഥതലങ്ങള്‍ കല്പിച്ചുണ്ടാക്കുവാന്‍ വായനക്കാരന് അത് സ്വാന്തന്ത്ര്യം നല്‍കുന്നുണ്ട് എന്നാണ് ഈ രീതിയിലുള്ള കവിതകള്‍ വായിച്ചുമനസ്സിലാക്കുവാന്‍ ശ്രമിക്കാന്‍ തുടങ്ങിയതില്‍ പിന്നെ എനിക്കു മനസ്സിലായ വസ്തുത.

    ഇനി എന്റെ ചോദ്യത്തിലേക്ക് വരട്ടെ. മൂന്നാമത്തെ രീതിയിലുള്ള കവിത ഒരു വായനക്കാരന് മനസ്സിലാക്കാതെ പോകുന്നുണ്ടെങ്കില്‍ അത് ആസ്വാദനനിലവാരത്തിന്റെ കുറവാണെന്ന് വിലയിരുത്താനാവുമോ? ഈ കഴിവില്ലായ്മയെ പരിശീലനം കൊണ്ട് മറികടക്കാനും ചിട്ടയായ പഠനം കൊണ്ട് അവയിലെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുവാനും സാധിക്കുമോ?

    un പറയുന്നു: “വായനക്കാരന്റെ അറിവിന്റെ വ്യാപ്തി, സൗന്ദര്യബോധം, സാംസ്കാരികവും സാമൂഹികവുമായ ചുറ്റുപാടുകള്‍, ബുദ്ധി, അഭിരുചി എന്നീ വിശ്വാസങ്ങളും മുന്‍ വിധികളും പലപ്പോഴും അവന്റെ ആസ്വാദനത്തെ സ്വാധീനിക്കും. we only see what we look at.“

    un കമന്റില്‍ പറഞ്ഞിരിക്കുന്ന റഗ്ബിയുടെ ഉദാഹരണം പോലെ, ഈ കവിതകളെ വായിച്ചു മനസ്സിലാക്കുവാനുള്ള കഴിവ്, ബുദ്ധി ഇവ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കുമോ?

    വീണ്ടും പറയട്ടെ, ആരെയും കളിയാക്കുവാനോ, അവരുടെ വാദമുഖങ്ങളെ ഖണ്ഡിക്കുവാനോ അല്ല ഈ ചോദ്യം. ഒരു സാധാരണവായനക്കാരന്‍ എന്ന നിലയില്‍ ചോദിക്കുന്ന ചോദ്യമാണ്.

    ReplyDelete
  109. ആധുനിക കവിതകളുടെ ഒരു പ്രത്യേകതയായി എനിക്കുതോന്നിയിട്ടുള്ള ഒരു വസ്തുത അവ ഒരു ചെറിയ വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്‌‍. ഇതൊരു പോരായ്മയാണെന്നല്ല ഞാന്‍ പറയുന്നത്. ഒരു മഹാകാവ്യമോ ഖണ്ഡകാവ്യമോ ആധുനിക കവിതാരീതിയില്‍ പ്രതീക്ഷിക്കേണ്ടതില്ല (അതോ ഉണ്ടോ?) എന്നുതോന്നുന്നു. ആധുനിക കവിതകള്‍ വായിച്ചുമനസ്സിലാക്കാന്‍ ശ്രമിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ഒരു ചെറിയ ടിപ് ഞാന്‍ പറയട്ടെ, സ്വയം പഠിച്ചതാണ് പലകവിതകള്‍ വായിച്ചൂം, എഴുതിയവരോട് ചോദിച്ചും. (കവിത വായിക്കാനറിയാവുന്നവര്‍ ഇതുവായിച്ച് ചിരിക്കാതെയിരിക്കുക, - ഇതറിയാന്‍ പാടില്ലാത്തവര്‍ക്കല്ലേ ഇതിന്റെ പ്രയാസം അറീയൂ !! അവര്‍ക്കുവേണ്ടിയാണ് ഞാനിത് എഴുതുന്നത്)

    കവിതയുടെ തലക്കെട്ട്, കവിത, ബ്ലോഗിലാണെങ്കില്‍ അതെഴുതിയ ആളുടെ ആദ്യ കമന്റ് എന്നിവ അവയുടെ ഭാഗമാണ്. ഇതുമൂന്നും ചേര്‍ത്ത് വായിച്ചെങ്കില്‍ മാത്രമേ അതിന്റെ ആശയം പിടികിട്ടുകയുള്ളൂ. ഉദാഹരണത്തിന് നജൂസിന്റെ കവിത

    തലക്കെട്ട്: നഖം
    അതിനു താഴെ ഒരു ചന്ദ്രക്കലയുടെ ചിത്രം

    അതിരും
    ആഴവും
    നോക്കി
    ശ്രദ്ധയോടെ
    മുറിച്ചുമാറ്റിയതാണ്.
    എന്നിട്ടും
    നിശ്ശബ്ദമാവുന്ന
    നിലാവിലിപ്പോഴും
    എന്റെ മുറിവിലേക്ക്‌
    നോക്കിയിരിക്കും.

    നജുസിന്റെ ആദ്യകമന്റ്: പ്രണയം.

    ഇത് വായിക്കേണ്ട രീതി ഇത്രയേ ഉള്ളൂ. പ്രണയമാണ് ഇതിലെ വിഷയം. തലക്കെട്ടായ നഖത്തിന്റെ ആകൃതിയുമായി ഇണങ്ങുന്ന ഒന്നാണ് ചന്ദ്രക്കലയുടെ ചിത്രം. ആ ചിത്രത്തില്‍ പകുതി ഇരുട്ടിലായിരിക്കുന്ന ചന്ദ്രന്റെ ബാക്കിഭാഗങ്ങളും കാണാം. കവി തന്റെ പ്രണയത്തെപ്പറ്റി പറയുന്നതെന്താണെന്ന് ഇനി വായിച്ചു നോക്കൂ

    “അതിരും ആഴവും നോക്കി ശ്രദ്ധയോടെ മുറിച്ചുമാറ്റിയതാണ്. എന്നിട്ടും നിശ്ശബ്ദമാവുന്ന നിലാവിലിപ്പോഴും എന്റെ മുറിവിലേക്ക്‌ നോക്കിയിരിക്കും“.

    ലളിതമല്ലേ ആശയം! എല്ലാ വശങ്ങളും നന്നായി ആലോചിച്ചു ഞാന്‍ ശ്രദ്ധയോടെ നിന്നെ (നഖം, പ്രണയം) മുറീച്ചു മാറ്റിയതാണ്. എങ്കിലും എന്റെ മനസ്സില്‍ ഒരു മുറിവായി ഇപ്പോഴും നീ അവശേഷിക്കുന്നു. ഏകാന്തമായ നിമിഷങ്ങളില്‍ ഞാനിപ്പോഴും അതേപ്പറ്റി ഓര്‍ക്കാറുണ്ട്. അമ്പിളിയുടെ ചിത്രവുമായി ബന്ധിപ്പിച്ചുനോക്കിയാല്‍, പ്രകാശമാനമായിരുന്ന നഖത്തിന്റെ ഭാഗം റിച്ചു മാറ്റിയപ്പോള്‍ ബാക്കിഭാഗം ഇരുണ്ടതായിപ്പോയി എന്നും വ്യാഖ്യാനിക്കാം.

    വൃത്തമില്ലെങ്കിലും ഇതില്‍ നല്ല ഭാവനയുണ്ട്, കവിതയുമുണ്ട്. അതാണ് ഇതിന്‍ “എന്റര്‍കീ അടിച്ചുണ്ടാക്കിയ“ ഒരു “വരിമുറി“ കവിതയുമായുള്ള വ്യത്യാസം എന്നാണ് എനിക്ക് മനസ്സി ലാകുന്നത്!

    അതുകൊണ്ട്, ഗുപ്തന്‍ പറഞ്ഞതുപോലെ കവിത എന്ന പേരില്‍ പടച്ചുവിടുന്നതെല്ലാം കവിത ആണെന്നൊന്നും എനിക്ക് അഭിപ്രായമുണ്ടെന്ന് വിചാരിക്കരുത്. ഈ രീതിയിലുള്ള ഗദ്യപദ്യങ്ങള്‍ ഭാഷയുടെ പരിണാമത്തിലെ ഒരു ഭാഗമാണെന്ന് അംഗീകരിക്കുന്നു. എനിക്ക് ഈ രീതിയില്‍ കവിതയെഴുതുന്നവരോട് ഒരു അഭ്യര്‍ത്ഥനയുണ്ട്. അവിടെ കമന്റെഴുതുന്നവരില്‍ ആരെങ്കിലും ഒരാള്‍, ഓരോ കവിതയ്ക്കും ഒരു പൂര്‍ണ്ണമായ ആസ്വാദനക്കുറിപ്പ് ബിംബങ്ങളെ വിവരിച്ചുകൊണ്ടുതന്നെ അവിടെ എഴുതിച്ചേര്‍ത്തിരുന്നുവെങ്കില്‍ ഈ രീതിയിലുള്ള കവിതാ കഥന രീതിയെ മനസ്സിലാകാത്തവര്‍ക്കും ക്രമേണ അവ ആസ്വദിക്കുവാനും, വരികള്‍ക്കിടയില്‍ വായിച്ച് അവയുടെ അര്‍ത്ഥം മനസ്സിലാക്കുവാനും സാധിക്കുമായിരുന്നു.

    ReplyDelete
  110. അപ്പൂ,

    ഒരു സൂത്രം പറഞ്ഞു തരാം. നല്ല കവിതാസ്വാദങ്ങള്‍ വായിച്ച് തുടങ്ങി നോക്കൂ....
    അമാവാസി എന്ന കവിതാസമാഹാരത്തിന് ലീലാവതി ടീച്ചര്‍ എഴുതിയ ആസ്വാദനം ആ പുസ്തകത്തില്‍ തന്നെ ഉള്ളത് ഒന്നു എടുത്തു വായിച്ചു നോക്കൂ...

    അതില്‍ അമാവാസി ആഴ്ചപ്പതിപ്പില്‍ അടിച്ച് വന്ന ശേഷം അധ്യാപകര്‍ക്കിടയില്‍ നടക്കുന്ന ഒരു സംഭാഷണം ടീച്ചര്‍ വിവരിക്കുന്നുണ്ട്.

    പഴയ രീതിയിലുള്ള കവിത മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ഒരു അദ്ധ്യാപകന്‍ സംശയിക്കുകയാണ്, അമാവാസിയിലെ ബിംബകല്പനകള്‍ വെറും വാചാടോപം മാത്രമല്ലേ എന്ന്..

    തുടര്‍ന്ന് ടീച്ചര്‍ അത് ഇഴ കീറി പരിശോധിക്കുന്നു....

    എനിക്ക് ഏറ്റവും ഇഷ്ടമായ ഒരെണ്ണം ഇതാ

    അമ്മ തുള്ളിയ വലം തുടയെത്തീണ്ടാന്‍ വയ്യ,
    കണ്ണിലെ സര്‍പ്പക്കളമുണ്ണിയ്ക്ക് മായ്ക്കാന്‍ വയ്യ

    (കവിത ഓര്‍മയില്‍ നിന്നാണ് എഴുതുന്നത് , തെറ്റുണ്ടാവാം, അറിയാവുന്നവര്‍ തിരുത്തുമല്ലോ)

    അമ്മ തുള്ളിയ വലം തുട എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ആദ്യം ഓര്‍മ വരുന്നത് കൊച്ചിന്റെ തുടയില്‍ക്കേറി അമ്മ ഡാന്‍സ് കളിച്ചോ എന്നാവാം അല്ലേ? പക്ഷേ വസൂരി പിടിച്ച് കഷ്ടപ്പെട്ട കാലത്തിനെക്കുറിച്ചോ മറ്റോ ആണ് പ്രദിപാദിക്കുന്നത്.

    വേറെ ഒരെണ്ണം

    "മകരം മരങ്ങളിലോര്‍മ്മകള്‍ പൊഴിച്ചാലും
    പകരം സ്വപ്നത്തിന്റെ പച്ചകള്‍ പൊടിച്ചാലും
    നിന്റെ ചൂരലിന്‍ നീലപ്പാടുകള്‍ തിണര്‍ത്ത
    താണേന്റെ കൈപ്പടയിന്നും
    നിന്റെ കോപത്തില്‍ ലോഹലായനിയില്‍
    എരിയുന്നുണ്ടെന്‍ തൊണ്ടയിതിന്നും"

    ഇവിടെ താതകോപത്തിന്റെ അവശിഷ്ടങ്ങളാല്‍ പീഢയനുഭവിക്കുന്നതാണ് ചുള്ളിക്കാടിന്റെ കൈപ്പടയിന്നും ( കൈപ്പട - എഴുത്ത്, കൈപ്പടം അല്ല എന്ന് ടീച്ചര്‍ എടുത്ത് പറയുന്നുണ്ട്).

    ഇത് അന്തക്കാലം... ഇവിടെ ആശയം എന്താണെന്ന് ഏറെക്കുറെ വ്യക്തമാണ്. ബിംബകല്പനകളും വര്‍ണനകളും ഒക്കെ മനസിലാക്കിയെടുത്താല്‍ മതി...

    ഉത്തരാധുനികന്‍ ആയപ്പോള്‍ ഒന്നു കൂടെ അബ്സ്ട്രാക്ട് ആയി... ഇനിയിപ്പോള്‍ ആശയവും നമ്മള്‍ കണ്ടെത്തണം... അതിന് ആദ്യകാലത്ത് ഇത്തിരി പരിശ്രമം വേണ്ടീ വന്നേക്കും.... പക്ഷേ ശരിയാകും ... പഴയ ശീലങ്ങളില്‍ നിന്നും മാറാന്‍ ഉള്ള മനസു വേണം എന്ന് മാത്രം..

    കൂടാതെ ഇവിടെ ടീച്ചര്‍ക്ക് പൂര്‍ണമായും കവിത ആസ്വദിക്കാന്‍ കഴിയുന്നത് കവിയുടെ ജീവിതപശ്ചാത്തലത്തെക്കുറിച്ച് അറിവുള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു.
    അതേ പോലെ ആധുനികകവിതകളുടെ പൂര്‍ണമായ അര്‍ത്ഥം മനസിലാക്കുവാന്‍ നമ്മളും അപ്-റ്റു-ഡെറ്റ് ആയിരിക്കണം. സമുഹത്തെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും മറ്റും മറ്റും.... കവി എഴുതുന്ന പശ്ചാത്തലം കൂടി അറിയുന്നത് വളരെ നന്ന്. ലാറ്റിനമേരിക്കന്‍ കവിത വായിക്കുമ്പോള്‍ അതില്‍ തേടേണ്ടതെന്ന് എന്നുള്ള ചെറിയ ധാരണ ഉണ്ടായിരിക്കുന്നത് മനസിലാക്കാന്‍ ഏറെ സഹായിക്കും...

    പിന്നെ പിന്നെ അങ്ങ് ശരിയാകും താനെ... ( ഞാന്‍ ഇപ്പോഴും പഠിച്ചു വരുന്നതേയുള്ളൂ... :):)

    ആ ഈ.എം.എസ് കവിതയ്ക്ക് ഉമേഷ് ജീ എഴുതിയ ആസ്വാദനം പോലെ ലതീഷ് മോഹന്റെയ്യും മറ്റും കവിതകള്‍ക്ക് ആര്‍ക്കെങ്കിലും ഒരു ആസ്വാദനം എഴുതിക്കൂടെ?
    അപ്പു സൂചിപ്പിച്ച സാധാരണ വായനക്കാര്‍ക്ക് ഒരു ചവിട്ടുപടി എങ്കിലും ആവില്ലേ?

    ഹലോയില്‍ മോഹന്‍ലാല്‍ കോണിപ്പടിയെപ്പറ്റി പറയും പോലെ, " ആരെങ്കിലും ഒരു ആസ്വാദനം എഴുതിയിരുന്നെങ്കില്‍ നമ്മളെപ്പോലുള്ള പാവങ്ങള്‍ക്ക് ഉപകാരമായേനെ... ")

    ;)))

    ReplyDelete
  111. എന്തു പറയാനാണ് കൈപ്പള്ളി മാഷേ...

    എന്നെ സംബന്ധിച്ചിടത്തോളം, കവിതയുടെ വൃത്തവും അലങ്കാരവും ഒന്നും എനിയ്ക്കറിയില്ല. (അഞ്ചാം ക്ലാസ് മുതല്‍ പത്തു വരെ മലയാളത്തിനു പകരം സംസ്കൃതം പഠിച്ചതിന്റെ പ്രശ്നമാണോ എന്നറിയില്ല). എനിയ്ക്കു വായിച്ചാല്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ എഴുതുന്നത് എന്തായാലും അത് ഞാന്‍ വായിയ്ക്കും, ചിലപ്പോള്‍ കമന്റും എഴുതും. (തീര്‍ച്ചയായും കമന്റുകള്‍ എഴുതുന്നയാള്‍ക്ക് ഒരു പ്രോത്സാഹനമായിരിയ്ക്കുമല്ലോ). അത് ഗദ്യകവിത ആയാലും പ്രശ്നമില്ല എന്നാണ് എന്റെ പക്ഷം :)

    ReplyDelete
  112. ആധുനിക / ഉത്തരാധുനികകവിതകളെ വായിച്ചു മനസ്സിലാക്കുവാനും ആസ്വദിക്കുവാനുമുള്ള കഴിവ്, ബുദ്ധി ഇവ വളര്‍ത്തിയെടുക്കുവാന്‍ പരിശീലനത്തിലൂടെ സാധിക്കുമോ എന്ന എന്റെ ചോദ്യത്തിന് ശ്രീഹരി പറഞ്ഞ ഉത്തരത്തോടൊപ്പം, ഈ രീതിയില്‍ കവിതയെഴുതുന്ന ആരെങ്കിലും കൂടി ഒരു മറുപടി തരും എന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  113. അതിനു പകരം ഉത്തരം പറഞ്ഞ ഞാന്‍ ആ രീതിയില്‍ ഒരു കവിത എഴുതിയാല്‍ മതിയാകുമോ അപ്പൂ?
    ;):)

    ReplyDelete
  114. അപ്പുവിന്,

    ഇതാ പണ്ടെഴുതിയ ഒരു ഉത്തരോത്തരന്‍.... ഇവിടെമനക്കട്ടി ഉണ്ടെങ്കില്‍ മാത്രം വായിക്കാം...

    കൈപ്പള്ളി ഇതു വായിക്കരുത് പ്ലീസ്... എനിക്ക് കുറച്ച് കാലം കൂടെ ജീവിക്കണം ;)

    ReplyDelete
  115. കൈപ്പള്ളിയുടെ ഈ പോസ്റ്റ് വളരെ ക്രിയാല്‍മകമായ ചര്‍ച്ചക്കു വഴി തെളിച്ചു എന്നു വേണം പറയാന്‍. പലപ്പോഴും പദങ്ങളുടെ അര്‍ത്ഥം ശരിയായ രീതിയില്‍ മനസ്സിലാക്കാതെ വരുന്നതുകൊണ്ടാണു ചര്‍ച്ച വഴി തെറ്റുന്നത്. ഇത്തരുണത്തില്‍ ചില പദങ്ങളുടെ നിര്‍വചനം അറിയാന്‍ ആഗ്രഹിക്കുന്നു.

    1. എന്താണു ഗദ്യം?
    2. എന്താണു പദ്യം?
    3. പദ്യവും കവിതയും ഒന്നു തന്നെയാണോ?
    4. അല്ലെങ്കില്‍ എന്താണു അവ തമ്മിലുള്ള വ്യത്യാസം?
    5. പദ്യത്തിനു വൃത്തം ആവശ്യമാണോ?
    6. കവിതക്കു വൃത്തം ആവശ്യമാണോ?
    7. ഗാനം എന്നാല്‍ എന്ത്?
    വിവരമുള്ളവര്‍ ഇവയെക്കുറിച്ചു എഴുതുമെന്നു വിശ്വസിക്കുന്നു.

    ReplyDelete
  116. ആവനാഴിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം മലയാള ഭാഷ കാര്യമായി പഠിച്ച സുഹൃത്തുക്കൾ ആരെങ്കിലും വിവരിക്കുന്നതിലൂടെ പലർക്കും സംശയങ്ങൾ മാറി കിട്ടും എന്നു കരുതുന്നു.

    ReplyDelete
  117. ആവനാഴിച്ചേട്ടന്റെ ചോദ്യം വളരെ പ്രസക്തമാണ്. എനിക്ക് ഇതേപ്പറ്റി എഴുതാന്‍ വലിയ വിവരം ഇല്ല. മലയാളം ഒരു ഭാഷ എന്നനിലയില്‍ പഠിച്ചിട്ടുമില്ല. എങ്കിലും അഭിപ്രായങ്ങള്‍ ഇവിടെ കുറിക്കുന്നു.

    എനിക്ക് തോന്നുന്നത് മനുഷ്യര്‍ ആശയവിനിമയത്തിന് ഒരു വാച്യഭാഷ ഉപയോഗിക്കുവാന്‍ തുടങ്ങിയനാള്‍ മുതല്‍തന്നെ, പാട്ടുകള്‍ പോലെ ചില ശീലുകള്‍ നീട്ടിപ്പാടുവാനും അവന്‍ ശീലിച്ചിരിക്കണം. പാടലും പറയലും തമ്മിലുള്ള പ്രധാനവ്യത്യാസം തന്നെ, ആദ്യത്തേതില്‍ സംഗീതം ഉണ്ട് എന്നതാണല്ലോ. സംഗീതത്തിന്റെ അടിസ്ഥാനമാണ് താളം. താളമില്ലാതെ സംഗീതമില്ല. താളമുള്ളതിനേ ഈണമിടുവാന്‍ ആവുകയുള്ളൂ. താളവും ഈണവും സമ്മേളിക്കുമ്പോള്‍ സംഗീതമുണ്ടാകുന്നു. പക്ഷേ സംഗീതത്തില്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ സാഹിത്യമോ, കവിതയോ ഇല്ലാതെയും സംഗീതം ഉണ്ടാക്കാം. ഉദാഹരണം

    റണ്ടക്ക, റണ്ടക്ക, റണ്ടക്ക
    റണ്ടക്ക, റണ്ടക്ക, റണ്ടക്ക
    ഏലാ ഏലാ ഏലാ ഏലാ ഏലമ്മാ...
    ഏലാ ഏലാ ഏലാ ഏലാ ഏലമ്മാ...

    നല്ല കവിതയൂറുന്ന വരികളിലൂടെയും സംഗീതമുണ്ടാക്കാം.. ഉദാഹരണം

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ
    പടി കടന്നെത്തുന്ന പദ നിസ്വനം
    പിന്നെയും പിന്നെയും ആരൊ നിലാവത്തു
    പൊന്‍ വേണുവൂതുന്ന മൃദു മന്ദ്രണം

    പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
    പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
    അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
    അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
    മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
    ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം
    താനേ തുറക്കുന്ന ജാലകച്ചില്ലില്‍ നിന്‍
    തെളിനിഴല്‍ച്ചിത്രം തെളിഞ്ഞതാവാം


    എന്താണു കവിത...? എന്റെ അഭിപ്രായത്തില്‍ കാവ്യഗുണമുള്ളതെന്തും കവിതയാണ്‍.
    ഭാവനയുള്ളത്, കാവ്യാംശമുള്ളത്, സൌന്ദര്യമുള്ളത്, അത് ഗദ്യമായാലും, പദ്യമായാലും, ചിത്രമായാലും,ശില്പമായാലും കവിതതന്നെ. വാച്യാര്‍ത്ഥത്തില്‍ നാം ശീലിച്ചിരിക്കുന്ന അര്‍ത്ഥം പദ്യം.



    ഈണമുള്ള കവിതയാണ് പദ്യം എന്നാണെന്റെ അഭിപ്രായം. വൃത്തം എന്നതിനെ കൂടുതല്‍ ചിന്തിച്ച് ചിന്തിച്ച് നമ്മള്‍ കുളമാക്കാതെ വൃത്തം എന്നാല്‍ ഈണം എന്നുമനസ്സിലാക്കാനാണ് എനിക്കിഷ്ടം. ഈണത്തില്‍ ഒരു കവിത ചൊല്ലണമെങ്കില്‍ അതിലെ വാക്കുകള്‍ക്ക് ചില ക്രമങ്ങളും ചിട്ടകളും ആവശ്യമുണ്ട്. പദങ്ങള്‍ ഭംഗിയായി കോര്‍ത്തിണക്കിയ ഒരു മുത്തുമാല.

    മലരണിക്കാടുകള്‍ തിങ്ങിവിങ്ങീ
    മരതക കാന്തിയില്‍ മുങ്ങിമുങ്ങീ
    കരളും മിഴിയും കവര്‍ന്നുമിന്നീ
    കറയറ്റൊരാലസല്‍ ഗ്രാമഭംഗി

    എന്നുപറയുമ്പോഴും

    അങ്കണത്തൈമാവില്‍ നിന്നാ-
    ദ്യത്തെ പഴം വീഴ്കെ
    അമ്മതന്‍ നേത്രത്തില്‍ നി-
    ന്നുതിരുന്നൂ ചുടുകണ്ണീര്‍

    എന്നുവായിക്കുമ്പോഴും മനസിലേക്ക് സ്വാഭാവികമായി വരുന്ന ഈണവും, താളവും ഒത്തിണങ്ങിയ പദമാല.. ഇതാണു പദ്യം. ഇതിനു വൃത്തം അഥവാ ഈണം വളരെ അത്യാവശ്യമാണ്. അതുകൊണ്ടാണ് അവയിലെ ഭാവവും, ഭാവനയും, അവ വരച്ചുവച്ചിരിക്കുന്ന ചിത്രവും ഇന്നും നമ്മുടെ മനസില്‍ കോറീയിടപ്പെടുന്നത്. അവ ഭാഷയുള്ളകാലത്തോളം അങ്ങനെ നില്‍ക്കുകയും ചെയ്യും.

    ഗദ്യം എന്നാല്‍ പറയേണ്ട ആവശ്യമില്ലല്ലോ. പദക്രമങ്ങളും, താളക്രമങ്ങളും ആവശ്യമില്ലാത്ത എഴുത്താണ് ഗദ്യം. അവയിലും നന്നായി പ്രാസമൊപ്പിച്ചെഴുതി, കാവ്യാത്മകത തുളുമ്പുന്ന രീതിയില്‍ എഴുതി, “കവിത” വിരിയിക്കാം. വെറുതെ എഴുതിയിടുകയുമാവാം..

    ഗദ്യകവിതയും പദ്യകവിതയും തമ്മിലുള്ള വ്യത്യാസമെന്തെന്ന് എനിക്ക് തോന്നുന്നത്, ആദ്യത്തേതില്‍ വായനക്കാരന്റെ ഭാവനകളും സങ്കല്‍പ്പങ്ങളും അനുസരിച്ച് പല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താം എന്നതാണ്‍. ഇത് എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല. വായനയിലുള്ള പരിശീലനം കൊണ്ട് കുറെയൊക്കെ നേടാം എന്നേയുള്ളൂ. പദ്യകവിത, നമ്മുടെ പദപരിചയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ അനായാസം മനസ്സിലാക്കാം. ഒരദ്ധ്യാപകന് പഠിപ്പിക്കുകയുമാവാം. രാജാരവിവര്‍മ്മയുടെ ചിത്രം പോലെ ആര്‍ക്കുകണ്ടാലും മനസ്സിലാവണം എന്ന രീതിയില്‍ ആധുനിക ഗദ്യകവിതകളെ സമീപിച്ചാല്‍ നിരാശയാവും ഫലം.

    ReplyDelete
  118. അപ്പൂ, കൊട് കൈ !

    ReplyDelete
  119. ആവനാഴി മാഷേ

    പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാം മട്ടു രണ്ടിലേ
    വാഗ്ദേവതയുദിച്ചിടൂ വിദ്വദാനനപങ്കജേ

    മാത്ര, വർണം, വിഭാഗങ്ങളിത്യാദിയ്ക്കു നിബന്ധന
    ചേർത്തുതീർത്തിടുകിൽ പദ്യം, ഗദ്യം കേവലവാക്യമാം.

    ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന്റെ ഗതി രണ്ടുവിധം. ഇത്ര അക്ഷരം കൂടുന്നത്‌ ഒരുപാദം, പാദത്തിൽ ഇന്ന ഇന്നതു ലഘു, ഇന്ന ഇന്നതു ഗുരു, ഇന്നിടത്തു യതി ഇത്യാദി വ്യവസ്ഥകൾ കൽപിച്ചു കെട്ടിയുണ്ടാക്കുന്ന വാക്യം പദ്യം; ഈവക നിബന്ധനയൊന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം. (ഗദ്യത്തിനു ആന്തരമായ താളഗതികളുണ്ട്‌. ചിട്ടകൾക്കു വിധേയമല്ല.) സാധാരണ ലോകവ്യവഹാരത്തിൽ നാം ഗദ്യമുപയോഗിക്കുന്നു; സരസങ്ങളായ അർത്ഥങ്ങളെ കവികൾ വൃത്തശാസ്ത്രവിധിപ്രകാരം പദ്യങ്ങളാക്കി ചമയ്ക്കുന്നു. (നൈസർഗിക താളബോധമാണടിസ്ഥാനം.) എന്നാൽ കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്രനിബന്ധനയ്ക്കു ചേർന്ന്‌ എഴുതുന്ന വാക്യമെല്ലാം കാവ്യമാകുമെന്നോ പറഞ്ഞുകൂടാത്തതാകുന്നു. പദ്യലക്ഷണം വൃത്തശാസ്ത്രത്തേയും, കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തേയും ആശ്രയിച്ചാണ്‌ നിൽക്കുന്നത്‌. കാ‍ലദീപം മുതലായ ഗ്രന്ഥങ്ങൾ പദ്യരൂപത്തിൽ എഴുതപ്പെട്ടവയാണെങ്കിലും കാവ്യമല്ല; ആഖ്യായികകളും മറ്റും ഗദ്യമയങ്ങളാണെങ്കിലും കാവ്യമാകുന്നു. കാവ്യമല്ലാത്ത പദ്യത്തിന്‌ സംസ്‌കൃതത്തിൽ 'കാരിക' എന്നു പേർ പറയുന്നു.

    പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽവതു
    ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ലിപ്തിയാം.
    പദ്യങ്ങളുടെ കെട്ടുപാടുതന്നെ വൃത്തമെന്നുപറയുന്നത്‌. ഒരു പദ്യത്തിന്റെ ഒരു പാദത്തിൽ ഇത്ര അക്ഷരം വേണമെന്നുള്ള നിബന്ധനയാണ്‌ ഛന്ദസ്സ്‌.

    ഇതു ഏതെങ്കിലും ആധുനിക നിരൂപകന്‍ എഴുതിയതല്ല. ഏ ആര്‍ രാജരാജവര്‍മ്മയുടെ വൃത്തഞ്ജരിയുടെ ആമുഖമാണ്. പദ്യവും ഗദ്യവും കവിത (കാവ്യം)യും എന്താണെന്ന് അതില്‍ നിന്ന് വ്യക്തമാണെന്ന് തോന്നുന്നു. അര്‍ത്ഥത്തിലുപരി രസത്തിന് പ്രാമുഖ്യം കിട്ടുന്ന വാക്യം എന്നേ ക്ലാസ്സിക്കല്‍ വൈയ്യാകരണന്മാര്‍ പോലും കവിതയെ നിര്‍വചിച്ചിട്ടുള്ളൂ. എന്നിട്ടാണ് ഈ ആധുനികകാലത്ത് വൃത്തവും ഛന്ദസ്സുമില്ലെങ്കില്‍ കാവ്യമാവില്ല എന്ന ന്യായം പറഞ്ഞുകേള്‍ക്കുന്നത്.

    അക്ഷരങ്ങളുടെ ദൈര്‍ഘ്യം കണക്കിലെടുക്കാതെ താളത്തെ അധികരിച്ചുള്ള ഛന്ദസ്സുകള്‍ രൂപപ്പെട്ടതാണ് പാട്ടിലേക്കുള്ള ആദ്യപടി. താളത്തോടൊപ്പം ഈണവും ചേരുമ്പോള്‍ ഗാനരൂപമാകുന്നു.

    വൈ--ക്കം കാ‌യലിലോ‌--ളം തുള്ളുമ്പോള്‍
    ഓ--ര്‍ക്കും ഞാനെന്റെ മാ‌രനെ

    എന്നത്

    വൈക്കം--കായലിലോളം‌--തുള്ളുമ്പോള്‍
    ഓര്‍ക്കും--ഞാനെന്റെ മാരനെ

    എന്നും പാടാവുന്നതാണ്. ഈണമേ മാറുന്നുള്ളൂ. അക്ഷരമൂല്യം ഒന്നുതന്നെ ആയിരിക്കും. (ഇതും ഒരു വ്യാകരണഗ്രന്ഥത്തില്‍ കണ്ട ഉദാഹരണം തന്നെ ആണ്. എവിടെ എന്ന് ഓര്‍മയില്ല.)

    (ഏ ആറിന്റെ ടെക്സ്റ്റ് ആസ്കിയില്‍ നിന്ന് കണ്‍‌വേര്‍ട്ട് ചെയ്തതാണ്. അക്ഷരത്തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

    ReplyDelete
  120. വളരെ നന്ദി ഗുപതന്‍.. ഇത്രയും കൃത്യമായ ഡെഫനിഷന്‍ പറഞ്ഞുതന്നതിന്.

    ReplyDelete
  121. നജൂസിനു നഖം എഴുതാമെങ്കില്‍ ഞങ്ങള്‍ക്കു എന്തുകൊണ്ടു മുടിയേക്കുറിച്ചെഴുതിക്കൂടാ??
    Please visit this:
    http://kavithrayam.blogspot.com/2009/04/blog-post.html

    ReplyDelete
  122. മലയാള ‘ഫാഷ’യ്ക്കിനി ഞങ്ങളുടെ സംഭാവന ഇല്ലാ എന്നുവേണ്ട!!!

    ReplyDelete
  123. എന്തായാലും ഞാന്‍ ഗദ്യ കവിതയും പദ്യ കവിതയും സ്നേഹിക്കുന്നു..

    ReplyDelete
  124. ഇവിടെ കമന്റിട്ട പലർക്കും കവിതയെപ്പറ്റി നല്ല അറിവുണ്ട്.
    പക്ഷേ ഇവരാരും പുതിയ ബ്ലോഗ് കവിതകളിൽ അവരുടെ വസ്തുനിഷ്ടമായതോ അല്ലാത്തതോ ആയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കണുന്നില്ല.
    ഇതുണ്ടാവണം.
    കവിതകളെ പരാമർശിക്കുക.
    കവികളെ വിടുക, അവർ താനേ മാറ്റമുൾക്കൊള്ളും.

    ReplyDelete
  125. ഇതാണ് മോനെ ആധുനിക കവിത.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..