വിദേശത്തു് ജീവിച്ചിട്ടുള്ളവർ പലരും അനേകം ഹൃസ്വ ചിത്രങ്ങളും, ചിത്ര പ്രദർശ്ശനങ്ങളും കണ്ടിട്ടുണ്ടാകും. പ്രതിവർഷം 800ൽ അധികം സിനിമകൾ പുറത്തിറങ്ങുന്ന ഇന്ത്യയിൽ ഹൃസ്വ സിനിമകൾക്കായി എത്ര ചലചിത്ര മേളകൾ ഉണ്ടെന്നു അറിയില്ല. അങ്ങനെ ഒന്നുണ്ടെങ്കിൽ തന്നെ അതിനു് അത്രമാത്രം പ്രചാരവും ഇല്ല. കലയുടെയും, കവിതയുടെയും കാര്യവും ഈ ഗതി തന്നെ. Reality Show എന്നെ പേരിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നടത്തുന്ന circus സംഗീതം എന്ന കലയെ കൊല ചെയ്യുകയാണെന്നു വേണമെങ്കിൽ പറയാം. സംഗീത മത്സരം എന്നാൽ Reality Show എന്നു വരെ ജനം തിരിച്ചും മറിച്ചും പറഞ്ഞു തുടങ്ങി. ഇതിന്റെ എല്ലാം കാരണം അനവേഷിക്കാൻ ഇറങ്ങിയപ്പോൾ മനസിലായ ചില കാര്യങ്ങളാണു് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചതു്.
ഇന്ത്യയിൽ മാദ്ധ്യമങ്ങളുടെ ഉദാരവല്കരണത്തിനു ശേഷം മലയാള സാഹിത്യത്തിനും ആവിഷ്കാരത്തിനും ഏറ്റ് ഏറ്റവും വലിയ പ്രശ്നം വ്യവസായിക അടിസ്ഥാനത്തിൽ കലയെ നിർമാതാക്കാൾ കണ്ടു തുടങ്ങി എന്നുള്ളതാണു്. കുറഞ്ഞ സമയം കൊണ്ടു ഏറ്റവും അധികം പ്രേക്ഷകരെ പ്രീതിപ്പെടുത്തുക എന്ന മാനദണ്ടത്തിൽ മാത്രം ഒതുങ്ങിയപ്പോൾ കല ഒരു വെറും കച്ചവട ചരക്കായി മാറി.
ഒരു ഉത്പന്നം വില്ക്കപ്പെടണമെങ്കിൽ അതു് വിപണിയിൽ പണം കൊടുത്തു വാങ്ങാൻ ഉപഭോക്താക്കൾ ഉണ്ടാവണം. ഉപഭോക്താവിനു സംത്രിപ്തി നൾഗുന്ന ഗുണ മേന്മയുള്ള ഉത്പന്നം ആയിരിക്കണം.
ഭൂരിഭാഗം ഉപഭോക്താക്കളെ പ്രീതിപ്പെടുത്തുന്ന വ്യവസായിക അടിസ്ഥാനത്തിൽ ഉത്പാതിപ്പിക്കുന്ന "കല", കൂടുതൽ വേഗത്തിൽ എളുപ്പത്തിൽ വില്ക്കപ്പെടും. അങ്ങനെ കല ഒരു ചരക്കായി മാറി. ഭൂരിഭാഗം ജനങ്ങളെ പ്രീതിപ്പെടുത്തുന്ന കല അവർക്ക് മനസുഖം കൊടുക്കുന്ന ഉത്പന്നങ്ങളായിരിക്കണം. അവരെ പരാമർശ്ശിക്കുന്നതും, അവരുടെ സമൂഹത്തേ ചോദ്യം ചെയ്യുന്നതും, അവർക്ക് ദുഖം നൾഗുന്നതുമായാൽ ആ "കല" വിജയകരമായി വില്ലപ്പെടില്ല. അപ്പോൾ ആ ഉല്പന്നം പരാജയപ്പെടും.
സിനിമയും , സംഗീതവും, സാഹിത്യവും വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ സമൂഹത്തിനു് നഷ്ടമാകുന്നതു് കലക്കുവേണ്ട സൃഷ്ടിക്കുന്ന കലാകാരന്മാരെയാണു്. കലയെ പ്രോത്സാഹിപ്പിക്കാൻ മാദ്ധ്യമങ്ങളിൽ ഉപരി സമൂഹിക സംഘങ്ങൾ അത്യാവിശ്യമാണു്.
ഇന്ത്യയിൽ വളരെ ചുരുക്കം മാത്രം കണ്ടു വരുന്ന ഒരു കലാവഷിക്കാരമാണു് ഹൃസ്വ ചലച്ചിത്രങ്ങൾ. 5 മുതൽ 20 മിനിറ്റുവരെ ദൈർഘ്യമുള്ള കലക്കും ആവിഷ്ക്കാര ഭംഗിക്കും പ്രാധാന്യം കൊടുത്തു നിർമ്മിക്കുന്ന ചിത്രങ്ങൾ. ഹൃസ്വ ചിത്രങ്ങൾ നിർമ്മിക്കാൻ ചിലവ് വളരെ കുറവാണു്. അനേകം online മത്സരങ്ങൾ വരെ പല film instituteകളും സംഘടിപ്പിക്കാറുണ്ടു്. പക്ഷെ ഈ മാദ്ധ്യമം ഇന്ത്യയിൽ വളരെ ചുരുക്കം ചില സംഘങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. സിനിമ ഒരു കലാരൂപം എന്നതിൽ ഉപരി ഒരു കച്ചവട ചരക്കായി മാറിയതിന്റെ തെളിവുകളാണെന്നു അനുമാനിക്കാം. ഈ അവസരത്തിൽ മലയാളം ബ്ലോഗിൽ തന്നെ അറിയപ്പെടുന്ന സനാതനനും കൂട്ടരും ചേർന്നു് നിർമ്മിച്ച സിനിമ വേറിട്ട് നിൽക്കുന്നു. അതുപോലുള്ള സിനിമകൾ ഉണ്ടാകാൻ ഏറ്റവും അധികം വളക്കൂറുള്ള മണ്ണും കേരളം തന്നെയാണെന്നു കരുതുന്നതിലും തെറ്റില്ല.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ നല്ല സൃഷ്ടികൾ കാഴ്ച വെക്കാൻ അവസരങ്ങൾ ഉണ്ടാവണം. ഈ അവസരങ്ങൾ private sponsorshipൽ നിന്നും തന്നെ ഉണ്ടാവണം. അനാവശ്യമായ ചില രാഷ്ട്രീയ പ്രകടനങ്ങൾക്കും വ്യവസായങ്ങൾ ചിലവാക്കി കളയുന്ന തുക ചില്ലറയല്ല. ഈ തുക കലയെ പ്രോത്സാഹിപ്പിക്കാൻ ചിലവാക്കിയിരുന്നു എങ്കിൽ കേരളത്തിന്റെ സാംസ്കാരിക അന്തരീക്ഷം തന്നെ മാറുമായിരുന്നു. ഒരുകാലത്തു് കേരളത്തിൽ ഉത്സവങ്ങളിൽ ജനങ്ങൾക്ക് മുമ്പിൽ സൌജന്യമായി അനേകം കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.
നാട്ടുകാരുടെയും കച്ചവടക്കാരുടെയും തുച്ചമായ സംഭാവന കൊണ്ടു മാത്രമാണു് അഞ്ച് മുതൽ പത്തു ദിവസം നീണ്ടു നിന്നിരുന്ന നാടൻ കല പരിപാടികൾ ജനം കണ്ടിരുന്നതു്. ഈ അവസ്ഥ മാറുകയാണു്. ഉത്സവത്തിന്റെയും വേലകളുടേയും ദൈർഖ്യം കുറയുന്നതിനോടൊപ്പം ഉത്സവ പറമ്പുകളും ചുരുങ്ങി വരുന്നു. ജനങ്ങൾക്കിടയിലേക്ക് സൌജന്യമായി കലയും സാമൂഹിക വിഷയങ്ങളും അവതരിപ്പിച്ച ഉത്സവപ്പറമ്പിനു പകരം പ്രതിഷ്ടിക്കുന്നതു് Telivision എന്ന മാദ്ധ്യമമാണു്. ഉത്സവപ്പറമ്പിന്റെ പ്രേക്ഷകനല്ല ടീവീയുടെ മാദ്ധ്യമം. ഒരു വലിയ പ്രേക്ഷക വൃത്തത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന ഈ മാദ്ധ്യമത്തിനു് ഏറ്റവും താഴേക്കടയിൽ ഉള്ളവനേയും പ്രീതിപ്പെടുത്താൻ കഴിയണം. ഭൂരിഭാഗം വരുന്ന ജനത്തെ പ്രീതിപ്പെടുത്തുമ്പോൾ കല കലയല്ലാതെ ആയിത്തീരും. കലയും ആവിഷ്കാര സ്വാതന്ത്ര്യവും അവിടെ ഇല്ലാതാകുന്നു.
കല ജനാതിപത്യത്തിന്റെ പരിധിയിലോ സോഷ്യലിസത്തിന്റെ ഭാഗമോ ഒന്നുമല്ല. അപ്പോൾ കലയെ വളർത്താനുള്ള ദൌത്യം സർക്കാറിന്റേതല്ല. ഏത കല വളരണം എന്നുള്ള തീരുമാനവും ജനാതിപത്യപരമായി തീരുമാനിക്കേണ്ട ഒന്നല്ല. കല ഉദാത്തമാകണമെങ്കിൽ കലക്ക് പ്രതിഫലം ലഭിക്കാൻ പാടില്ല അപ്പോൾ പിന്നെ കലയെ ആരു വളർത്തും.
ഇതിന്റെ പരിഹാരം തന്ത്രപരമായ Private Sponsorship തന്നെയാണു്. ഇതു വഴി ഓരോ സംഘങ്ങൾക്കും അവരടെ ആദർശ്ശത്തിനും ഇഷ്ടാനിഷ്ടങ്ങൾക്കും അനുസരിച്ച കലയെ വളർത്താനുള്ള സ്വാതന്ത്യം ഉണ്ടാകും.
Googleന്റെ Bloggerഉം Youtubeഉം Flickrഉം എല്ലാം ഒരു കണക്കിനു ലോക കലയെ subsidise ചെയ്യുന്നുണ്ടു. ഈ മാദ്ധ്യമങ്ങൾ ആയിരിക്കും വരും കാലങ്ങളിൽ കലയെ പ്രോത്സാഹിപ്പിക്കുന്ന സ്വതന്ത്ര മാദ്ധ്യമം. Internet കേരളത്തിലും ഇന്ത്യയിലും പ്രചാരം വളരെ കുറവായതുകൊണ്ടു തന്നെ ഇതൊരു പ്രധാന വിനിമയ മാദ്ധ്യമായി വളരാൻ ഇനിയും പതിറ്റാണ്ടുകൾ പിന്നിടും.
kaippally, there are rare occurances when high-art becomes popular. a good example is calvin and hobbes - each strip has its own artistic value, while they are adored by many.
ReplyDeleteother examples might be tintin, astrix, even batman..
I have to agree there about tintin and Asterix. Although I am a great Batman fan I wouldn't push it to the category of art.
ReplyDeleteThen we have to ask the crucial question. Are all creations art?
Does such art have to be appreciated by the majority in the crowd?
Then where does Minority art come in force?
We may then have to disect all creative out put and subsequently distinguish and demarcate the barriers where Art ends and entertainment begins.
I think this will be an interesting debate.
എന്തരു പറയാനാ കൈപ്പ്സ്.
ReplyDeleteനമ്മുടെ നാട്ടുകാര്‍ സീരിയല്‍ ലോകത്തു നിന്നും “റിയാലിറ്റി“ലോകത്തു നിന്നും ശരിക്കും റീയാലിറ്റി യിലേക്കു ഇറങ്ങി വരാത്തിടത്തോളം ഷോര്‍ട്ട് ഫിലിമുകള്‍ക്കു നിലനില്‍പ്പില്ല, പണം മുടക്കാന്‍ ആളും കാണില്ല.
ഒരു ഷോര്‍ട്ട് ഫിലിം കാണീക്കാന്‍ കേരളത്തില്‍ അലഞ്ഞു തിരിഞ്ഞതിന്റെ അനുഭവ സാമ്പത്തില്‍ നിന്നുണ്ടായ അഭിപ്രായമാ. അന്നു ടി വി ഇത്ര പ്രചാരമായിട്ടില്ല. എന്നിട്ടും!!!
പോസ്റ്റില്‍ പറഞ്ഞകാര്യങ്ങളോട് യോജിക്കുന്നതോടൊപ്പംതന്നെ, ചില റിയാലിറ്റി ഷോകള്‍ (ഉദാഹരണത്തിന് സംഗീതം) കുറേയെറെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഉയര്‍ന്നുവരുവാനുള്ള, അവരെ പത്തുപേരറിയുവാനുള്ള ഒരു മാധ്യമമായി തീരുന്നുവെന്നത് മറക്കുന്നില്ല. അതുപോലെ പാടുന്നതെല്ലാം സംഗീതം എന്ന ജനറലായ മനസിലാക്കലുകളില്‍ നിന്ന്, സംഗീതത്തിന്റെ നിയമങ്ങള്‍, “സംഗതികള്‍” തുടങ്ങിയവയെപ്പറ്റിയും അല്പസ്വല്പമായ അറിവുലഭിക്കുവാന്‍ ഈ റിയാലിറ്റി ഷോകൊണ്ട് എനിക്ക് സാധിച്ചിട്ടുണ്ട്.
ReplyDeleteഅമ്പലപ്പറമ്പുകളിലെ കലാമേളയെപ്പറ്റി പറഞ്ഞതു വളരെ ശരി. പണ്ട് ഒരുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന കഥാപ്രസംഗം പോലുള്ള കലകള്‍ ഇന്ന് കാണാനേയില്ല.