Sunday, April 12, 2009

മലയാളം - Nostalgiaയുടെ മാത്രം ഭാഷ

മലയാളിയുടെ Nostalgia മലയാള ഭാഷയുടെ ഏറ്റവും വലിയ ശാപമാണു്. ഭാഷ വെറും ഓർമ്മകൾ അയവിറക്കാനുള്ള വിനിമയ ഭാഷയായി മാറുന്നു. പഴമ മാത്രം അവതരിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നു. പുതിയ ചിന്തകളും ആശയങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനുള്ള അവസരം ഇല്ലാതാകുന്നു.

പലരും ചില പുതിയ ആശയങ്ങളും സംവിധാനങ്ങളും അവതരിപ്പിക്കാൻ വാക്കുകൾ തപ്പുന്നതിന്റെ കാരണവും ഇതാണു്. മലയാള ഭാഷ nostalgiaയുടെ ഭാഷയായി പിന്തള്ളപ്പെടുന്നു. വാക്കുകൾ ഉണ്ടാവണമെങ്കിൽ ഭാഷ ഇന്നത്തെ വിഷയങ്ങൾ കൈകാര്യം ചെയ്യണം.

ഇതു ചുമ്മ പറയുന്നതല്ല. 1200 ബ്ലോഗുകൾ പരിശോദിച്ചപ്പോൾ 74.6% മലയാളം ബ്ലോഗുകളും കൈകാര്യം ചെയ്യുന്ന വിഷയം വികാരങ്ങളും, പഴമയും മാത്രമാണു്.

പുതിയ വിഷയങ്ങൾ മലയാളത്തിൽ അവതരിപ്പിക്കാൻ ആരും തയ്യാറാകുന്നില്ല. മലയാള ഭാഷ വളരുന്നില്ല. ജീർണിക്കുകയാണു എന്നു തോന്നുന്നു.

എന്തെഴുതണം എന്നു പറയുന്നില്ല. പക്ഷെ ഒരു കാലഘട്ടത്തിൽ നിന്നും മലയാളി മുന്നോട്ട് പോകുന്നില്ല എന്നു പലപ്പോഴും തോന്നിയിട്ടുണ്ടു്. കഥ ആണെങ്കിൽ പോലും മലയാളം ബ്ലോഗിൽ Science fiction, Crime story, Fantasy, തുടങ്ങിയ തരത്തിൽ പെട്ട കഥകൾ വളരെ കുറവാണു്.

മലയാള ഭാഷയുടെ പുരോഗമനം statisticsലൂടെ കാണാൻ ശ്രമിക്കുമ്പോൾ കിട്ടിയ അറിവുകളാണു് ഇവ. എന്റെ ആശങ്കയും നിഗമനങ്ങളും തെറ്റായിരിക്കാം. ചിലപ്പോൾ ഇതായിരിക്കാം മലയാളിയുടെ പ്രത്യേകതകൾ. ഇതായിരിക്കാം ഈ ഭാഷയുടെ ഗതി.

37 comments:

 1. കൈപ്പള്ളീ

  നൊസ്റ്റാല്‍ജിയ ശാപമാണെന്ന അഭീപ്രായം മുഴുവന്‍ ശരിയാണെന്നു തോന്നുന്നില്ല.
  താങ്കളുടെ പല generalised അഭിപ്രായങ്ങളും രൂപപ്പെടുന്നത് അത്തരത്തിലുള്ള അനുഭവങ്ങള്‍ളുടെ കുറവുകൊണ്ടാണെന്ന് പലപ്പോഴും തോന്നാറുണ്ട്. നാം വളര്‍ന്ന ചുറ്റുപാടുകള്‍, സാഹചര്യങ്ങള്‍.. അനുഭവങ്ങള്‍ ,അതൊക്കെയല്ലേ ഒരോരുത്തരേയും നോസ്റ്റാള്‍ജിക് ആക്കുന്നത്. അതിന്റെ തീവ്രത വ്യത്യസ്തമായിരിക്കുമെന്നു മാത്രം.

  “ഭാഷ വെറും ഓർമ്മകൾ അയവിറക്കാനുള്ള വിനിമയ ഭാഷയായി മാറുന്നു. പഴമ മാത്രം അവതരിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നു. പുതിയ ചിന്തകളും ആശയങ്ങളും സാങ്കേതിക വിദ്യകളും അവതരിപ്പിക്കാനുള്ള അവസരം ഇല്ലാതാകുന്നു.“
  ഇത് വളരെ ശരിതന്നെ.

  സീരിയസ് എഴുത്തിന് യഥാര്‍ത്ഥ വായനക്കാര്‍ എന്നും കുറവാ‍ണ്. ബ്ലോഗില്‍ മാത്രമല്ല, എവിടേയും.
  ആ വായനയാണ് നാം പ്രൊമോട്ട് ചെയ്യേണ്ടത്. അതിനുള്ള‍ ശ്രമമല്ലേ ഉണ്ടാവേണ്ടത്.

  ReplyDelete
 2. Kichu
  Of course these are general observation about the present pathetic and degenerate state of Malayalam literature based on statistical studies done on several Malayalam blogs.

  Please be aware that I am not the only one who has done this study. Several groups have conducted such studies as a precursor to launching commercial services for the (Unicode) Malayalam community. They have all unanimously agreed that the Malayalam Blog community lacks serious growth in quality of content.

  In fact malayalam content has shown a gradual regression, Inspite of increase in the number of readers over the past one year.

  I do agree there are exceptions to this general statement. But that is not the norm. definitely not the norm. Those are still remote exceptions on the periphery of mainstream Malayalam literature .

  Such exceptions to the rules cannot be accepted as the standards for a community.

  ReplyDelete
 3. മലയാളിയുടെ Nostalgia മലയാള ഭാഷയുടെ ഏറ്റവും വലിയ ശാപമാണു്.

  നൊസ്റ്റാൾജിയ എന്നാൽ പഴയ കാലങ്ങളിലെ മോഹസ്മരണകൾ, വിരഹാർദ്രമായ ഓർമ്മകൾ എന്നൊക്കെയാണെന്നു തോന്നുന്നു മലയാളം.

  മലയാളിക്ക് ചില സ്ഥിരം നൊസ്റ്റാൾജിയ - കാവ്, കുളം, തുമ്പപ്പൂ, ആന, പൂരം, വെടിക്കെട്ട്, ഓത്തുപള്ളി, നെല്ലിക്ക തുടങ്ങിയവയാണെന്ന് ഏതോ ഒരു ബ്ലോഗിൽ നിന്നും മനസ്സിലാക്കിയിരുന്നു.


  Nostalgia എന്നാൽ എന്താണെന്ന് ഇംഗ്ലീഷിൽ (ഇംഗ്ലീഷുകാരുടെ) ഒന്നു വിശദീകരിച്ചു തരാമോ കൈപള്ളീ‍.

  അതിനുശേഷം ഒരു താരതമ്യപഠനം നടത്താം. എന്നാലല്ലെ അതാണോ ഇതാണോ എന്നൊക്കെയുള്ള സംശയം തീർക്കാൻ കഴിയൂ.

  ReplyDelete
 4. Nostalgia അധവ mal du pays എന്ന ഫ്രഞ്ച പദത്തിന്റെ അർത്ഥം (mal = അസുഖം pays= നാടു് ) "നാട്ടിനെ ചൊല്ലിയുള്ള രോഗം" എന്നാണു്. Nostalgia എന്ന പദംത്തിന്റെ ഉറവിടവും അർത്ഥവും wikiയിൽ ഉണ്ടു്. Wikiയിൽ പറയപ്പെടുന്ന Nostalgia, Hoferന്റെ കണ്ടെത്തലുകളാണു്.

  ഇനി അവിടെ ഇല്ലാത്തതും കൂടി എഴുതട്ടെ.

  Nostalgia എന്ന രോഗത്തിന്റെ ആധുനിക വ്യാഖ്യാനം നമുക്ക് തരുന്നതു് ജോൺ സ്റ്റാറൊബിൻസ്കിയാണു് (Jean Starobinski). അദ്ദേഹം പറയുന്നതു് :
  Nostalgia എന്ന പദം ഇപ്പോൾ നാടിന്റെയും വീടിന്റേയും നഷ്ടബോധത്തിൽ നിന്നും ഉടലെടുക്കുന്ന ഒന്നല്ല.
  വിനിമയവും യാത്രാസൌകര്യവും പുരോഗമിക്കുന്നതിനാൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായി കാണ്ടു വരുന്നു. പരിഷ്കൃത മനുഷ്യൻ ഒരു പ്രദേശത്ത് വേരുറപ്പിക്കുന്നവനല്ല. അപ്പോൾ പറിച്ചുനടൽ അവനു മാനസീക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. എന്നാൽ അവനു് ബാല്യത്തിൽ നഷ്ടമായി എന്നു തോന്നുന്ന ചില വസ്തുതകളെ കുരിച്ചുള്ള മനോവിഷമമാണു് ഈ രോഗത്തിന്റെ നിലവിലുള്ള നിർവചനം.

  ബാല്യവും യൌവ്വനവും തമ്മിലുള്ള മാനസീക സംഘർഷം പരിധികവിയുമ്പോൾ അതു് Nostalgia ആയി അവതരിക്കുന്നു.


  (എന്റെ തർജ്ജമ എത്രമാത്രം ശരിയാണെന്നു അറിയില്ല. Susan Snyder എഴുതിയ Pastoral process എന്ന പുസ്തകത്തിൽ page 187)

  ഇവിടെ പറയപ്പെടുന്ന പരിഷ്കൃത മനുഷ്യൻ എന്നാൽ Metropolitan Industrialized Societyയിൽ ജീവിക്കുന്ന ഒരുവൻ എന്നാണു് മനസിലാക്കേണ്ടതു്. അങ്ങനെ ഉള്ളവർ കേരളത്തിൽ അധികം കാണില്ല. ഗ്രാമത്തിൽ വേരുറപ്പിച്ചവർ തന്നെയാണു് മിക്കവരും. അപ്പോൾ ആദ്യം പറയപ്പെടുന്ന Nostalgia തന്നെയാണു് മലയാളിക്ക് അന്യോജ്യം

  ReplyDelete
 5. പണ്ടുകാലങ്ങളിൽ പട്ടാളക്കാരുടെ ഇടയിലും ഈ രോഗം ഉണ്ടായിരുന്നു. ഈ രോഗം ചികിത്സിക്കുന്നതു് അവർക്ക് വളരെ ആക്ഷേപകരമായിരുന്നു എന്നും പറയപ്പെടുന്നു. ഇവിടെ ഇമറാത്തിൽ അനേകം contract തൊഴിലാളികളുടെ ഇടയിൽ കണ്ടു വരുന്ന ഒരു രോഗം കൂടിയാണു് Nostalgia. ചിലരുടെ ആത്മഹത്യക്കും ഈ രോഗം കാരണമായിട്ടുണ്ടു്.

  ReplyDelete
 6. വൃത്തത്തിലെഴുതിയാലേ കവിത വരൂ എന്നത് മലയാളിയുടെ ഏറ്റവും അളിഞ്ഞ നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ് :)

  ReplyDelete
 7. ഗുപ്തൻ
  commaയും fullstopഉം പോലെ എത്രയോ നിയമങ്ങളുണ്ടു് ഒരു ഭാഷക്ക്. അതെല്ലാം ഉപേക്ഷിക്കണം എന്നും പറയു.

  ഭാഷയുടെയും സാഹിത്യ രൂപങ്ങളുടേയും ചട്ടങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നതു് ഒരു തരം cheap rebelionന്റെ ഭാഗമാണു് അല്ലാതെ അതു ഒന്നിനേയും മെച്ചപ്പെടുത്തുന്നില്ല.

  ഭാവന ക്ഷാമവും, ആവിഷ്കാര പരിമിതിയും മറച്ചുവെക്കാൻ ഓരോ circus അത്രതന്നെ.

  ReplyDelete
 8. And why is it so difficult to acknowledge the sad reality that most mallus do have a deep rooted ghetto complex. ഇതു് സമ്മതികാനുള്ള പ്രയാസമാണു് മനസിലാക്കാൻ കഴിയാത്തതു്.

  ReplyDelete
 9. അതു ശരി, അപ്പോള്‍ ഗോമ്പറ്റീഷന്‍ കൈപ്പള്ളിക്ക് ഇമ്മാതിരി ഐഡിയ കിട്ടാന്‍ ആയിരുന്നൊ തുടങ്ങിയെ? ആരൊ അവിടെ പറഞ്ഞ ഒരുത്തരമല്ലേ ഈ നോസ്റ്റാല്‍ജിയയെ കുറിച്ചുള്ള വിശദീകരണം :-?

  ആ എന്തൊരൊ ആവട്ട്.

  മാധവികുട്ടിയെയും എം ടിയെയും പോലുള്ളവരുടെ എഴുത്തിനെ കുറിച്ച് അഭിപ്രായമെന്താ?

  ReplyDelete
 10. പ്രിയ
  You folks keep going around this moronic circus over and over again. Read the damn article again. "1200 ബ്ലോഗുകൾ പരിശോദിച്ചപ്പോൾ 74.6% മലയാളം ബ്ലോഗുകളും കൈകാര്യം ചെയ്യുന്ന വിഷയം വികാരങ്ങളും, പഴമയും മാത്രമാണു്."

  ReplyDelete
 11. പ്രിയ
  ഇതല്ലാതെ വേറെ ഒന്നും ഇല്ലെ എഴുതാൻ? ലോകത്തുള്ള English എഴുത്തുകർ എല്ലാം Wordsworthഉം Graciaഉം ആകാൻ ശ്രമിക്കുന്നുണ്ടോ?

  ReplyDelete
 12. നമുക്കിനി നൊസ്റ്റാള്‍ജിയയെ മറികടക്കാം.അങ്ങിനെ മലയാളഭാഷയെ സാങ്കേതികമാക്കാം. ഓര്‍മ്മകളെ അയവിറക്കാനുള്ളവര്‍ തൊഴുത്തുകള്‍ പണിഞ്ഞും,വെളിമ്പറമ്പുകളില്‍ കുറ്റിയടിച്ചും പുല്ലും,വൈക്കോലും,പിണ്ണാക്കും
  മൂക്കുമുട്ടെ തിന്ന്‌ അയവോടയവിറക്കട്ടെ!

  മലയാളഭാഷയുടെ ശാപമായ നൊസ്റ്റാള്‍ജിയയെ ആട്ടിപ്പായിക്കാന്‍ തുഞ്ചന്‍പറമ്പ്‌,ആശാന്‍സ്മാരകം,സാഹിത്യ അക്കാദമി ഇത്യാദി ഭൂതപ്രേതവനങ്ങളില്‍ ഹോമം. പ്രതിക്രിയ തുടങ്ങിയ പ്രാചീനമന്ത്രതന്ത്രങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയാല്‍ പ്രയോഗിച്ചും,മഹാവനങ്ങള്‍ക്ക്‌ അലോപ്പതി പ്രകാരം മൂന്നുനേരം ഗുളിക കൊടുത്തും ശാപമുക്തിയും രോഗമുക്തിയും നേടാം.
  ശേഷം,പുതിയ ചിന്ത/ചന്ത,ആശയങ്ങള്‍/മൂശകള്‍,സാങ്കേതികവിദ്യകള്‍/സോഫ്റ്റ്‌ വെയറുകള്‍തുടങ്ങി ഭാഷാടൂറിസം നടപ്പാക്കാം. ചാത്തനും,കോരനും,കാവും,കുളവും,കുളക്കോഴിയും,കര്‍ക്കിടകവും പണ്ടാറടങ്ങിയ തെങ്ങും കവുങ്ങും വരെ തടുത്തുനിര്‍ത്തിയിരിക്കുന്ന പുതിയ ആശയ ചിന്താധാരാ വ്യഗ്രതയെ നഷ്ടം നികത്തി ലാഭത്തിലാക്കാം. അതോടെ പുതിയ ആശയങ്ങളും സംവിധാനങ്ങളും നടപ്പിലാക്കാന്‍ വാക്ക്‌ തപ്പി തലയില്‍ മുണ്ടിട്ട്‌ ഇറങ്ങേണ്ടി വരില്ല! നൊസ്റ്റാള്‍ജിയ വന്ന്‌,ശരീരം തളര്‍ന്ന്‌ ഉഴിച്ചിലും പിഴിച്ചിലുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍മലയാളഭാഷ ഓര്‍ത്തും കരഞ്ഞും കിടക്കേണ്ടി വരില്ല.
  ഓരോ ദിവസവും"ഇന്നത്തെ വിഷയം"തിരഞ്ഞുപിടിച്ച്‌ വാക്കിനെ
  ഓഫീസ്‌ടൈമിനു മുമ്പു തന്നെ അപ്ഡേറ്റ്‌ ചെയ്യുകയുമാവാം.

  ഇത്‌ ചുമ്മാ പറയുന്നതല്ല.
  കാക്കത്തൊള്ളായിരം(സോറിട്ടോ,ഭാഷയില്‍ നൊസ്റ്റാള്‍ജിയ കൊത്തി)ബ്ളോഗുകളെടുത്ത്‌ മലം,മൂത്രം,രക്തം,ഇ.സി.ജി,എച്ച്‌.ഐ. വി തുടങ്ങിയ പരിശോധനകളെല്ലാം നടത്തിയാല്‍ കണ്ടെത്താവുന്ന "വികാരവും,പഴമയും"ലാറ്റിനമേരിക്കന്‍ തോറ്റം പാട്ടുകള്‍(മാജിക്കല്‍ റിയലിസം)കൊണ്ട്‌ ചികിത്സിച്ചു മാറ്റാം.

  ചന്ദുമേനോനില്‍നിന്ന്‌ കോവിലനിലേക്കും,ആനന്ദിലേക്കും,സി.വി.ബാലകൃഷ്ണനിലേക്കും,
  സി.ആര്‍. പരമേശ്വരനിലേക്കും, ബെന്യാമിനിലേക്കും കഥയിലൂടെയും,
  കാളിദാസനില്‍ നിന്ന്‌ വള്ളത്തോളിലേക്കും,വൈലോപ്പിള്ളിയിലേക്കും,അയ്യപ്പപണിക്കരിലേക്കും,
  ആറ്റൂരിലേക്കും,അയ്യപ്പനിലേക്കും,ഗോപീകൃഷ്ണനിലേക്കും കവിതയിലൂടെയും പഴകിപ്പോയ,ജീര്‍ണ്ണിച്ച ഭാഷയെ പുതിയ വിഷയങ്ങള്‍ കൊണ്ട്‌ പുതുക്കിപ്പണിഞ്ഞ്‌ പുതിയ നാട്‌ പണിയാം. (നാടിനെ ചൊല്ലിയുള്ള രോഗം... മണ്ണാങ്കട്ട!)

  മലയാളഭാഷയുടെ പുരോഗമനം വീട്ടിലും,നാട്ടിലും,നാടുവിട്ടോടിയേടത്തും പറഞ്ഞും,പകുത്തും,പകര്‍ത്തിയും കിട്ടിയ അറിവുകളാണിത്‌.മലയാളത്തില്‍ പെറ്റുവളര്‍ന്നവന്‌റെ ഈ ആശങ്കകളും നിഗമനങ്ങളും തെറ്റായിരിക്കാം.ഇതായിരിക്കാം മലയാളിയുടെ പ്രത്യേകതകള്‍. ഈ ഭാഷയുടെ ഗതി!

  ReplyDelete
 13. കൈപ്പള്ളി,

  കുറച്ചുകാലം മുമ്പ് തങ്കള്‍ ' വള്ളി ട്രൗസര്‍ ' എന്ന് കളിയക്കി പോസ്റ്റിട്ടതും/ അതോ കമന്‍‌റ്റോ? ഈ പോസ്റ്റും തമ്മില്‍ വലിയ വ്യത്യാസം എനിക്ക് കാണാനാവുന്നില്ല .

  അതുകൊണ്ട് അന്ന് ഞാന്‍ എഴുതിയ പോസ്റ്റും. മറുപടിയായിടുന്നു.

  ReplyDelete
 14. ബ്ലോഗെഴുതുന്നവര്‍ എല്ലാവരും സാഹിത്യകാരന്മാരാകണമെന്നില്ലല്ലൊ മാഷേ. ഭൂരിഭാഗം പേരും (എന്റെ പരിമിതമായ അറിവില്‍) ബ്ലോഗ് എഴുതുന്നത് (വായിയ്ക്കുന്നതും)ജോലി സമയത്ത് വീണു കിട്ടുന്ന ഇടവേളകളിലാണ്. അപ്പോള്‍ കൂടുതല്‍ സീരിയസായ ഒരു എഴുത്തും വായനയും സാധിയ്ക്കണമെന്നില്ലല്ലോ (എല്ലാവരെയും ഉദ്ദേശിച്ചല്ലാട്ടോ. സീരിയസായി എഴുതുകയും വായിയ്ക്കുകയും ചെയ്യുന്നവരുമുണ്ട് എന്ന് മറക്കുന്നില്ല). അതാകാം ഭൂരിഭാഗം പോസ്റ്റുകളും പഴമകളില്‍ നിന്നും സ്ഥിരം ഫോര്‍മുലകളില്‍ നിന്നും വ്യതിചലിയ്ക്കാത്തത്.

  എങ്കിലും പുതിയ തലമുറ ഈ രീതിയിലെങ്കിലും മലയാള ഭാഷയെ കൂടെ നിര്‍ത്തുന്നത് ഒന്നുമില്ലാത്തതിലും ഭേദമല്ലേ?

  ReplyDelete
 15. ഭാഷയുടെയും എഴുത്തിന്റെയും കാര്യത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാവണം എന്ന് പറയുന്നത് മനസ്സിലാവും. നൊസ്റ്റാള്‍ജിയ ഒരു രോഗമാവുന്ന പല സാഹചര്യങ്ങളുമുണ്ട്. അതും എനിക്ക് മനസ്സിലാവും. അതുകൊണ്ട് ബ്ലോഗില്‍ ഓര്‍മക്കുറിപ്പുകള്‍ എഴുതുന്ന സകലരും നൊസ്റ്റാള്‍ജിയാ‍ാരോഗികള്‍ ആണെന്നോ പഴയ കാര്യങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ഉള്ള എഴുത്തുകള്‍ എല്ലാം നൊസ്റ്റാള്‍ജിയ വളര്‍ത്തും
  എന്നോ എനിക്ക് അഭിപ്രായമില്ല. അതു കൊണ്ട് ഈ പറഞ്ഞ 74 ശതമാനം ബ്ലോഗുകളില്‍ (ആ കണക്കിന്റെ തന്നെ ആധാരമെന്തെന്ന് ചോദിക്കുന്നില്ല. അത് പോട്ടെ) മിക്കവയിലും വായനായോഗ്യമായ ചില നല്ല കുറിപ്പുകള്‍ ഉണ്ടാവും എന്നുതന്നെയാണ് എന്റെ ധാരണ. ഇക്കാര്യത്തില്‍ എന്റെ അഭിപ്രായത്തിന് താങ്കളുടെ അഭിപ്രായത്തെക്കാള്‍ ഉറപ്പുണ്ടാവും. കാരണം ഒരുവര്‍ഷം മുന്‍പ് വരെ ഞാന്‍ നിരത്തിപ്പിടിച്ച് ബ്ലോഗ് വായിക്കുന്ന കൂട്ടത്തിലായിരുന്നു. താങ്കളെ ഒരുപാടിടത്തും കണ്ടിട്ടില്ല. (ഒരു ചുഴിഞ്ഞുനോട്ടം കൊണ്ട് സ്റ്റാറ്റിറ്റിക്സ് എഴുതി ലേബല്‍ ഒട്ടിച്ച ആ കലാവിദ്യ ഫ്രോഡാണെന്നുതന്നെയാണ് പറഞ്ഞത്--മനസ്സിലായില്ലെങ്കില്‍).

  പിന്നെ നൊസ്റ്റാള്‍ജിയക്കാര്‍. അവരെഴുതെട്ടെന്നേ. നമ്മള്‍ വായിക്കുന്നില്ല. അത്രേം അങ്ങ് തീരുമാനിച്ചാല്‍ പോരേ. നമുക്കും സുഖം അവര്‍ക്കും സമാധാനം. നോ കുളിയാണ്ടറിസം .

  ഞാന്‍ ഇപ്പോള്‍ ഒരു ദിവസം മാക്സിമം മൂന്നോനാലോ പോസ്റ്റില്‍ കൂടുതല്‍ ബ്ലോഗ് വായിക്കാറില്ല. എന്റെ അഭിരുചിക്ക് ഇണങ്ങുന്നത് എന്റെ ഭാഷക്കും എഴുത്തിനും ഗുണം ചെയ്യുന്നത് എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നത് ഏതുവഴിക്ക് പോയാല്‍ കിട്ടും എന്നൊരു ധാരണയുണ്ട്. ആ ധാരണക്കനുസരിച്ച് ചില പോസ്റ്റുകള്‍ മാത്രം വായിക്കുന്നു. ബാക്കി താല്പര്യമുള്ള പലരും കാണും. അവര്‍ വായിക്കുന്നു. വൈ സോ സീരിയസ്?

  ReplyDelete
 16. ഗുണപരമായ മാറ്റം ഉണ്ടാവണം എന്ന കാര്യത്തില്‍ പറഞ്ഞല്ലോ അഭിപ്രായ വ്യത്യാസമില്ല. അതിന് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നവര്‍ എഴുത്തുരീതി മാറ്റിയതുകൊണ്ട് പ്രയോജനമൊന്നും ഇല്ല. കൈപ്പള്ളി അറിവുള്ള സാങ്കേതിക വിഷയങ്ങളെക്കുറിച്ച് എഴുതുന്നു; വെള്ളെഴുത്ത് കവിതയുടേയും സാഹിത്യത്തിന്റെയും ആഴമുള്ള വശങ്ങളെക്കുറിച്ചെഴുതുന്നു. തറവാടി ജീവിതാനുഭവങ്ങള്‍ എഴുതുന്നു. വല്യമ്മായി അല്പം ചില ഓര്‍മക്കുറിപ്പുകളും കവിതകളും എഴുതുന്നു. ആദ്യത്തെ രണ്ടുപേരും സാങ്കേതികമായി അറിയാവുന്നവയേക്കുറിച്ച് എഴുതുന്നവരാണ്. പിന്നത്തെ രണ്ടുപേരും എഴുത്തിനോട് താല്പര്യമുള്ള എന്നാല്‍ സാങ്കേതികപരിചയം അത്രയൊന്നും ആവശ്യമില്ലാത്തതരം എഴുത്താണ് ബ്ലോഗില്‍ പങ്കുവയ്ക്കുന്നത്. ഒരു തരം ലേമാന്‍സ് അപ്രോച്ച്. സ്വാഭാവികമായും ഈ രണ്ടാമത്തെ തരം എഴുത്ത് കൂടുതല്‍ ജനകീയമാണ്. സാങ്കേതികത അന്വേഷിച്ച് ബ്ലൊഗിലെത്തുന്നവര്‍ കുറവാണ്. കുറച്ചുപേര്‍ സാങ്കേതികമായി ഉയര്‍ന്ന വായന പ്രതീക്ഷിക്കുന്നതുകൊണ്ട് ബാക്കിയെല്ലാവരും അങ്ങനെ എഴുതിത്തുടങ്ങണമെന്നൊന്നും ഇല്ല. വിദ്യാഭ്യാസവും വിവരവുമുള്ള ആളുകള്‍ സര്‍ഗശേഷിയുള്ളവര്‍ കൂടുതലായി ബ്ലോഗില്‍ എത്താന്‍ സഹായിക്കണം. പുതിയ മേഖലകളും ശൈലികളും ഉണ്ടാവണം. അക്കാലവും ജനകീയമായ ലളിതമായ വിഷയങ്ങള്‍ ബ്ലോഗ് ചെയ്യുന്നവര്‍ ഉണ്ടാവും. അവരെ എന്തിന് ചോദ്യം ചെയ്യണം എന്നാണ് മനസ്സിലാകാത്തത്.

  എന്റെ വീട്ടില്‍ ബ്ലോഗ് വായിക്കുന്ന കുട്ടികളുണ്ട് അതുകൊണ്ട് ലൈംഗികത ഉള്ള ഒന്നും ബ്ലോഗില്‍ എഴുതാന്‍ പാടില്ല: എന്റെ കുട്ടി ബ്ലൊഗ് വായിച്ചാണ് മലയാളം അക്ഷരം പഠിക്കുന്നത്..അതുകൊണ്ട് അക്ഷരത്തെറ്റില്ലാതെ എഴുതാനറിയാത്ത കൈപ്പള്ളിയും ഗുപ്തനും ബ്ലോഗെഴുതണ്ട എന്നമട്ടില്‍ ഒക്കെ ഡിമാന്‍ഡുകള്‍ വന്നാല്‍ നമ്മളൊക്കെ കുടുങ്ങിപ്പോകും മാഷേ.. അതോണ്ട് മിണ്ടാണ്ടിരിക്കുന്നതാ നല്ലത് :)

  ReplyDelete
 17. അപ്പോ പിന്നെ ഇത് എന്തൂട്ടാണ് ഗുപ്താ? ;)

  ReplyDelete
 18. ഹഹ തറവാടി മാഷേ... ഈ ലിങ്ക് പ്രതീക്ഷിച്ചിരുന്നു. ആ കമന്റെഴുതുമ്പോള്‍ താങ്കളുടെ ജീവചരിത്രം എഴുതുകയല്ലായിരുന്നു ഉദ്ദേശ്യം. ഓര്‍മക്കുറിപ്പുകള്‍ എഴുതുന്നത് ന്യായമായ ഒരു കാര്യമാണെന്ന് പറയണമെന്നേ ഉദ്ദേശിച്ചുള്ളൂ. ജീവ ചരിത്രം എഴുതുമ്പോള്‍ എല്ലാ ലിങ്കും ഇടാംട്ടോ :)

  ReplyDelete
 19. ചര്‍ച്ച മുന്നോട്ടു പോകണമെങ്കില്‍ വിഷയം മലയാളിയുടെ ഗൃഹാതുരത്വമോ ബ്ലോഗ് മലയാളിയുടെ ഗൃഹാതുരത്വമോ എന്ന് കൈപ്പള്ളി വ്യക്തമാക്കേണ്ടിവരും. ഒരു കാലഘട്ടത്തില്‍നിന്ന് മലയാളിമുന്നോട്ടു പോകുന്നില്ല എന്നൊക്കെ തട്ടിവിടുമ്പോള്‍ മലയാളത്തിലെ ആദ്യത്തെ സൈബര്‍ കഥയെഴുതിയ (ഒരു പത്തുകൊല്ലമൊക്കെ ആയിട്ടുണ്ടാകും.) എം.നന്ദകുമാറിനെയൊക്കെ (വാര്‍ത്താളി....കഥയുടെ മുഴുവന്‍ പേരോര്‍മ്മയില്ല, വായില്ലാക്കുന്നിലപ്പന്‍ എന്ന കഥാസമാഹാരത്തിലുണ്ട്) ഓര്‍മ്മവരും (നൊസ്റ്റാള്‍ജിയയല്ല). കേരളത്തിലെ നാടകപ്രസ്ഥാനങ്ങള്‍, ആനന്ദു മുതല്‍ (മുന്‍പും) ഏറ്റവും പുതിയ കഥയെഴുത്തുകാരനായ പി.വി.ഷാജികുമാര്‍ വരെയുള്ള കഥയെഴുത്തുകാര്‍, നോ‍വലെഴുത്തുകാര്‍, രാഷ്ട്രീയ-സാംസ്കാരിക ലേഖകര്‍, നിരൂപകര്‍ വേണമെങ്കില്‍ വൃത്തമില്ലാതെ അകവിതകളെഴുതുന്നവരും...
  1200 ബ്ലോഗുകള്‍ വച്ച് മലയാളഭാഷയുടെ ഭാഷയേയും വസ്ത്രമുടുപ്പിനേയും പഠിക്കാന്‍ ശ്രമിക്കുന്നത് എത്രമാത്രം ശരിയാകും എന്ന് സംശയമുണ്ട്!

  ReplyDelete
 20. നസീറേ, ഗുപ്താ
  വേറെ പണിയൊന്നുമില്ലെങ്കില്‍ വാ, നമുക്ക് കൊത്തംകൊല്ല് കളിക്കാം :)

  ReplyDelete
 21. ബ്ലോഗില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നതിനെ കുറിച്ച് എന്താണു് അഭിപ്രായം.

  നല്ല അഭിപ്രായമാണ്. ഒരാള്‍ക്ക് എഴുതാന്‍ കഴിയുമോ എന്ന് അയാള്‍ക്ക് തന്നെ തിരിച്ചറിയാനുള്ള ഒരു ലിറ്റ്മസ് റ്റെസ്റ്റ് ആണ് ഓര്‍മ്മക്കുറിപ്പുകള്‍. മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അറിയാമെന്നതുകൊണ്ട് ബ്ലോഗ് തന്നെയാണ് അതിന് ഉത്തമ മാധ്യമം.

  ReplyDelete
 22. ലതീഷ്
  എന്തു വിചാരിച്ചു?
  നാടുവിട്ടുപോന്നതുകൊണ്ട് കൊത്താങ്കല്ല് എന്റേയും ഗുപ്തന്റേയും നസീറിന്റേയും നൊസ്റ്റാള്‍ജിയയാണെന്നോ! ഛായ്! ലജ്ജാവഹം.

  ReplyDelete
 23. എന്തിനെ പറ്റി എഴുതുന്നു എന്നതല്ല, എഴുതുന്നു എന്നതാണ് പ്രാധാന്യം. എന്തെഴുതിയാലും ഭാഷ ഭാഷ തന്നെ.

  എംടിയുടെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും ഭാഷ ലളിതമാണ് എന്നത് കൊണ്ടോ, ഒ.വി വിജയന്റെയും ആനന്ദിന്റെയും ഭാഷ സങ്കീര്‍ണ്ണമാണ് എന്നത് കൊണ്ടോ, സി.രാധാകൃഷ്ണന്റെയും പി.പത്മരാജന്റ്റെയും ഭാഷ ഈ രണ്ടിനും ഇടയിലാണ് എന്നത് കൊണ്ടോ മലയാള ഭാഷയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.

  പുതിയ തലമുറ മലയാള ഭാഷ ഉപയോഗിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഒരു കോള്‍ സെന്റര്‍-മാര്‍ക്കെറ്റിംഗ്-എന്‍ജിനീറിംഗ് ഭാവിയെ മാത്രം ലാക്കാക്കി മുന്നോട്ട് കുതിക്കുന്ന നമ്മുടെ കുട്ടികള്‍, കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഗവേഷണങ്ങളും ആവശ്യമായി വരുന്ന സയന്‍സ്, സാമ്പത്തീക, വാണിജ്യ, കാര്‍ഷിക വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കാത്തതാണ് പുതിയ ആശയങ്ങളും ചിന്താ ധാരയും അവതരിപ്പിക്കാനുള്ള വ്യഗ്രത നഷ്ടമാകുന്നതിനുള്ള കാരണം. പഠനങ്ങളും ഗവേഷണങ്ങളുമില്ലാതെ, നാട്ടിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കുമാവശ്യമായ തൊഴില്‍ കാര്‍ഷിക മേഖലയില്‍ വേണ്ടി വരുന്ന പരിഷ്കാരങ്ങള്‍ മറ്റാരുടെയോ ചുമതലാണെന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ധരിച്ച് വച്ച്, ലോണെടുത്തും കടം വാങ്ങിയും കുട്ടികളെ മധുരയിലും കോയമ്പത്തൂരിലും മൈസുറിലും ഇപ്പോള്‍ നാട്ടിലുമുള്ള പണം വിഴുങ്ങി എന്‍‌ജിനീറിം കോളേജ്കളില്‍ ബ്രോയിലര്‍ കോഴികളെ പോലെ വളര്‍ത്തിയെടുക്കുന്നു. പിന്നെ കുറേപേര്‍ രാഷ്ട്രീയം കളിച്ചും പി.എസ്സ്.സി പരീക്ഷയെഴുതിയും ഗള്‍ഫിലേയ്ക്കുള്ള വിസ പ്രതീക്ഷിച്ചും നടക്കുന്നു.

  നൊസ്‌റ്റാള്‍ജിയ എന്ന പദത്തിനോടോ, അതിന്റെ വിശാലമായ അര്‍ത്ഥ തലത്തിനോടോ ഉള്ള എതിര്‍പ്പ് മാത്രമാണ് മലയാള ഭാഷ നശിക്കാന്‍ കാരണം അതാണ് എന്ന് പറയുന്നത്. എഴുത്തുകാരന്റെ നൊസ്റ്റാള്‍ജിയ തന്നെയാണ് ഒരു ദേശത്തിന്റെ കഥയും, അസുരവിത്തും, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും മുതല്‍ കോളറക്കാ‍ലത്തെ പ്രണയവും, ഏകാന്തയുടെ നൂറ് വര്‍ഷങ്ങളും വരെയുള്ള കൃതികളെ അതാത് ഭാഷയിലെ മികച്ച കൃതികളാക്കിയത്.

  കുഞ്ഞുകഥകളും ചിത്ര കഥകളും ഡിക്റ്റക്ടീവ് കഥകളും ‘കൊച്ചു’ പുസ്തകങ്ങളും ‘പൈങ്കിളി’ കഥകളുമാണ് ഗൌരവമായ വായനയില്‍ പലരെയും കൊണ്ടെത്തിക്കുന്നത്.

  വെറുമൊരു സ്ക്രിബ്ലിംഗ് പാഡാണ് ഇപ്പോള്‍ മലയാളം ബ്ലോഗ്, അല്ലെങ്കില്‍ സമയം കൊല്ലി. ഗൌരവകരമായ എഴുത്തും വായനയും ഈ മീഡിയത്തിന് ആവശ്യമായി വരുമ്പോള്‍ ഒരു നിലവിളിയുടെയും ആവശ്യമില്ലാതെ അത് വരിക തന്നെ ചെയ്യും.

  ReplyDelete
 24. ഹമ്മോ ഒടുവിലത് നടന്നു! കുറച്ച് നേരമായി ഞ്ഞാ_നിവിടൊരു കമന്‍ടിടാന് Sramikkunnu :)

  ReplyDelete
 25. ഹഹ അനിലേട്ടാ.. അവനോട് അതുതന്നെയാ ചോദിക്കേണ്ടത് :)

  ReplyDelete
 26. മലയാളം ബ്ലോഗുകള്‍ മാത്രം അപഗ്രഥിച്ച് ഭാഷ വളരുന്നില്ല എന്ന് പറയാനാവില്ല. ഒരു പക്ഷേ ഗൗരവമുള്ള വിഷയങ്ങള്‍ അവതരിക്കേണ്ട മാധ്യമമായി ബ്ലോഗ് വളര്‍ന്നു കഴിഞ്ഞിട്ടില്ല എന്നതാവാം കാരണം. പത്രഭാഷയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി വന്നിട്ടുള്ള മാറ്റങ്ങള്‍ കാണുക. ഇപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മലയാള ഭാഷ മറ്റൊരു രൂപമാണ്; കോപ്പിറൈറ്റിംഗിനുപയോഗിക്കുന്ന തരം അതിദ്യോതന ശേഷിയുള്ള ചുരുക്കഭാഷ. സിനിമയെ ചുറ്റിപ്പറ്റി കറങ്ങിയ ദൃശ്യമാധ്യമങ്ങളുടെ മലയാളം ഇപ്പോള്‍ പരിവര്‍ത്തനത്തിലാണ്. ഇക്കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ മലയാള പുസ്തകങ്ങളിലെ ഭാഷയും വളരെ വ്യത്യസ്തമാണ്. ഇതൊക്കെ വളര്‍ച്ചയുടെ പ്രതിഫലനങ്ങള്‍ മാത്രം.

  ReplyDelete
 27. ലതീഷേ,ഞാന്‍ നാട്ടില്‍ വരുന്നുണ്ട്.
  നൊസ്റ്റാള്‍ജിയ പെട്ടിയിലാക്കി കെട്ടി
  അതിനു മോളിലൊരു പുല്പായ വരിഞ്ഞുകെട്ടി
  ന്റെ പേരൊക്കെയെഴുതി
  മഴയുണ്ടോടാ..കൊതുകുണ്ടോടാ..റേഞ്ച് കിട്ടുന്നുണ്ടോടാ ന്നൊക്കെ
  ചോദിച്ചിട്ട്....
  മ്മക്ക് ചൂണ്ടലിടാന്‍ പോണെടാ
  പൊഴേ കുളിക്കണെടാ

  അപ്പൊ കാണാം,ഭാഷ വരുന്ന വഴി

  ReplyDelete
 28. Nostalgia എന്ന പദം ഇപ്പോൾ നാടിന്റെയും വീടിന്റേയും നഷ്ടബോധത്തിൽ നിന്നും ഉടലെടുക്കുന്ന ഒന്നല്ല.
  വിനിമയവും യാത്രാസൌകര്യവും പുരോഗമിക്കുന്നതിനാൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായി കാണ്ടു വരുന്നു.


  കൈപ്പള്ളി പറഞ്ഞതനുസരിച്ച് നൊസ്റ്റാൾജിയ വെറും സാങ്കേതികം മാത്രമാണ്. അത് മല്ലുവിന്റെ നൊസ്റ്റാൾജിയയുമായി ഒരു പൊരുത്തവുമില്ല. അതുകൊണ്ട് Nostalgia എന്ന പദം മല്ലുകൾ ഉപയോഗിക്കുന്നത് സാങ്കേതികമായി ശരിയല്ല. പകരം, പണ്ട് അടുർഭാസി പറഞ്ഞപോലെ ‘വിരഹം വിരഹം’ എന്നാവാം.
  ------------------------------------------
  ബാല്യവും യൌവ്വനവും തമ്മിലുള്ള മാനസീക സംഘർഷം പരിധികവിയുമ്പോൾ അതു് Nostalgia ആയി അവതരിക്കുന്നു.

  ബാല്യം എന്തെന്നറിയുന്നതിനുമുമ്പേ യൌവ്വനത്തിലേയ്ക്കെടുത്തു ചാടുന്നതുകൊണ്ട് സായിപ്പുകുട്ടികൾക്ക് നഷ്ട - മോഹ സ്മരണകൾ ഉണ്ടാകാനിടയില്ല. അവർക്കില്ലാത്ത നൊസ്റ്റാൾജിയ പിന്നെ നമുക്കെന്തിനാ (സരോജ് കുമാർ സ്റ്റയിൽ).

  ലോകത്ത് പലയിടത്തും സംസ്കാരം വളർന്ന ചരിത്രരേഖകൾ ഉണ്ട്. അതിലൊന്നും സായിപ്പിന്റെ സംസ്കാരം വളർന്നിരുന്നതായി കണ്ടെത്തിയിട്ടില്ല, യൂറോപ്യന്റെ അധിനിവേശസംസ്കാരമല്ലാതെ.

  ReplyDelete
 29. നസീര്‍ കടിക്കാട്‌
  കുറച്ചു നേരമായി സാർ എന്തിക്കെയോ വിളിച്ചു പറയുന്നു. എന്താണു് സാർ പറയാൻ ഉദ്ദേശിക്കുന്നതു് എന്നു പച്ച മലയാളത്തിൽ പറയൂ. എനിക്ക് ഗപി ഫാഷ മനസിലാവുല്ല എന്നു ഇത്രയും നേരമായിട്ടും മനസിലായില്ലെ?

  Nostalgia ആണു് നിങ്ങളെ പോലുള്ള മൃതുലലോല കവി ഹൃദയങ്ങളെ പോറ്റുന്നതു് എന്നാണോ സാർ പറയുന്നതു്? അതു് തെളിച്ചു പറഞ്ഞാൽ കാര്യങ്ങൾ എത്ര എളുപ്പമായി.

  ReplyDelete
 30. latheesh mohan
  അനിയ. താങ്കൾ ഇവിടെ പറഞ്ഞതുപോലെഎന്തിനാ ഈ പമ്പര വിഡ്ഡിയുടെ ബ്ലോഗിൽ താങ്കളെ പോലൊരു വിദ്യാഭ്യാസവും സംസ്കാരവും ഉള്ള കവി അഭിപ്രായം പറയുന്നതു്. മോശമല്ലെ?

  ReplyDelete
 31. ഒരു ട്രെന്‍‌ഡ് ആയത് കൊണ്ട് എല്ലാ എഴുത്തുകാരും ഓര്‍മ്മക്കുറിപ്പ് എഴുതാന്‍ തുടങ്ങി എന്നല്ല എനിക്ക് തോന്നുന്നത്. മറിച്ച് ഓര്‍മക്കുറിപ്പുകള്‍ വായിച്ചപ്പോള്‍ ( പ്രത്യേകിച്ച് വിശാല്‍ജി, അരവിന്ദന്‍ , കൊച്ചുത്രേസ്യ) എന്നാല്‍ പിന്നെ എനിക്കും എഴുതിക്കൂടെ എന്ന് കുറേയേറെ പേര്‍ ചിന്തിക്കുകയും അവര്‍ ഒക്കെ ബ്ലോഗ് തുടങ്ങുകയും ചെയ്തതിന്റെ ഫലമാണ് കൈപ്പള്ളി പറഞ്ഞ 70% ബ്ലോഗുകള്‍ എന്നെനിക്ക് തോന്നുന്നു. അതായത് ഓര്‍മ്മക്കുറിപ്പുകള്‍ എന്ന സംഭവം ഇല്ലായിരുന്നില്ലെങ്കില്‍ ഇത്രയും ബ്ലോഗുകള്‍ ഉണ്ടാകുമായിരുന്നില്ല. അത് കൊണ്ട് ഇതിലൊന്നും % എടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...

  എന്തായാലും എഴുതാന്‍ ആഗ്രഹമുള്ളവര്‍ അറിയാത്ത പണികളായ കവിത , കഥ തുറ്റങ്ങിയ ഐറ്റങ്ങളില്‍ കൈ വെക്കുന്നതിലും ഭേദം ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുന്നതാണ്.

  ബ്ലോഗിന് ഒരു ഓണ്‍ലൈന്‍ സാഹിത്യമാസികയുടെ റോള്‍ മാത്രം അല്ല ഉള്ളത്. അത് ഒരു സോഷ്യന്‍ നെറ്റ്വര്‍ക്കിംഗ് കൂടെയാണ് പലര്‍ക്കും. താല്പര്യം ഉള്ളവര്‍ അതില്‍ പങ്കെടുക്കാതിരിക്കുക പ്രശ്നം തീര്‍ന്നു....

  ഗോപറ്റീഷന്റെ കാര്യത്തില്‍ കൈപ്പള്ളിയോട് യോജിപ്പ് എന്ന പോലെ, ഓര്‍മ്മക്കുറിപ്പിസ്റ്റുകളുടെ കാര്യത്തില്‍ അവരോടും എനിക്ക് യോജിപ്പ് :)

  ReplyDelete
 32. അയ്യപ്പന്റെ നാലുവരി കവിതയോടെ ഞാന്‍ “വിളിച്ചുപറയല്‍” നിര്‍ത്തുന്നു.പട്ടി ചന്തക്ക് പോയ പോലെ മടങ്ങുന്നു.

  “പൂച്ച തട്ടിതൂവിയ ചായം സ്വയമൊരു ഭൂപടമായി മാറുന്നതില്‍
  ഒരു പ്രസക്തിയുമില്ല
  പൊരുളര്‍പ്പിക്കേണ്ടത്
  ഒരു ജാരസന്തതിയുടെ ആത്മപുച്ഛത്തിനാണ്....“

  ReplyDelete
 33. നസീര്‍ കടിക്കാട്‌
  ഉത്തരം മുട്ടുമ്പോൾ തന്തക്കു വിളിക്കുന്ന സംസ്കാരമാണോ താങ്കൾ പഠിച്ച് ഭാഷ. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്ന സംസ്കാരമല്ല എന്റേതു്. നിങ്ങളുടെ സംസ്കാരം നിങ്ങൽ കാണിച്ചു.

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. പ്രിയ കൈപ്പള്ളി.

  മലയാളം ബ്ലോഗുകൾ മാത്രം വെച്ച് മലയാളസാഹിത്യത്തെ കോലളവ് നടത്തുന്നതിനെ ന്യായീകരിക്കാനാകുന്നില്ല. മലയാള ബ്ലോഗുകളിൽ കൂടുതലും പ്രവാസവ്യാകുലതകളും, നൊസ്റ്റാൾജിയയും ആണെന്ന സ്റ്റാറ്റിറ്റിക്കൽ വാദം അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ, ശ്രദ്ധേയമായ മലയാളം ബ്ലോഗുകളെന്നാൽ ഈ കാറ്റഗറിയിൽ വരുന്നവയാണോ? എഴുത്തിന്റെ മേന്മകൊണ്ട് കൈപ്പള്ളി തന്നെ സ്ഥിരമായി ചെന്നു വായിക്കാറുള്ള ബ്ലോഗുകൾ എല്ലാം പ്രവാസ/നൊസ്റ്റാൾജിയകളുടെ അതിപ്രസരമുള്ളതാണോ? അതുകൊണ്ട് “മൊത്തം മലയാളസാഹിത്യം നൊസ്റ്റാൾജ്ജിയടിച്ച് പണ്ടാരടങ്ങിക്കിടക്കേണ്” എന്ന കൈപ്പള്ളിയുടെ വാദത്തിനോട് യോജിപ്പില്ല. ഉമേഷിന്റെ ശാസ്ത്ര/ഗണിത/സാഹിത്യവിശകലനം, കുറിഞ്ഞിയുടെ ശാസ്ത്രലേഖനങ്ങൾ, സൂരജിന്റെ ശാസ്ത്രവിമർശനങ്ങൾ, രാജിവ് ചേലനാട്ടിന്റെ/കിരണിന്റെ/മെർക്കുഷിയോവിന്റെ/ദേവന്റെ/സെബിന്റെ/ഇഞ്ചിപ്പെണ്ണിന്റെ.... സമകാലികരാഷ്ട്രീയ സംവാദങ്ങൾ, ലെതീഷ്/വിനോദ്/പ്രമോദ്,സനാതനൻ..... എന്നിവരുടെ കവിതകൾ തുളസിയുടെ/ഉന്മേഷിന്റെ/കുമാറിന്റെ/ആഷയുടെ/പച്ചാളത്തിന്റെ.... ഫൊട്ടോകൾ, ഗുപ്തന്റെ/പെരിങ്ങോടന്റെ(രാജ്)/സിമിയുടെ..... കഥകൾ
  (.... നിര അപൂർണ്ണം)
  ഇവയെല്ലാം തന്നെ പ്രവാസ-നൊസ്റ്റാൾജിയ വ്യഥകളാലലംകൃതമെന്നാണോ കൈപ്പള്ളി പറയുന്നത്. അല്ലെങ്കിൽ “മ”വാരികകളിൽ ഇറങ്ങുന്ന “എണ്ണത്തിൽ കൂടുതലുള്ള -പൈങ്കിളിയെന്ന് വിളിക്കുന്ന- തുടരൻ നോവലുകളെ” വെച്ചുകൊണ്ട് മലയാള സാഹിത്യത്തെ അളക്കുന്നത് പൊലെയിരിക്കും 75% ബ്ലോഗുകൾ വെച്ച് മലയാളസാഹിത്യം/മലയാളംബ്ലോഗ് സാഹിത്യം എന്നിവയളക്കുന്നത്. [മേൽ‌പ്പറഞ്ഞ തുടരൻ നോവലുകളോട് ഡിങ്കന് പുച്ഛമില്ലെന്ന് പറഞ്ഞുകൊള്ളട്ടെ]

  പിന്നെ വൃത്തത്തിൽ കവിത എഴുതുന്നതിനെക്കുറിച്ച്. പണ്ട് വൃത്തത്തിലും,പ്രാസത്തിലും കവിതയെഴുതിയില്ലെങ്കിൽ “കവിയേ അല്ല” എന്നൊരു നയമുണ്ടായിരുന്നു. പിന്നെ അത് വൃത്തമായി...ആശയങ്ങൾക്ക് അക്ഷരങ്ങളുടെ വരിനിരയൊപ്പിക്കൽ മൂലം ക്ഷയം സംഭവിക്കാതിരിക്കാൻ വൃത്തരഹിതമായ എഴുത്തുകൾ വരുന്നതിനെ എതിർക്കണമെന്നാണോ കൈപ്പള്ളി പറയുന്നത്? കവിത - അത് ആശയ സമ്പുഷ്ടവും, സംവേദിക്കുന്നതും ആണെങ്കിൽ - വൃത്ത/വൃത്തരഹിതമെന്നതിൽ ഒരു വ്യത്യാസവുമില്ല. പിന്നെ ശൈലി/ഭാഷാന്തരീകരണം എന്നിവയെക്കുറിച്ചാണെങ്കിൽ അതിനെക്കുറിച്ച് വേറെകുറെ പറയാനുണ്ട്. അതിനാൽ എല്ലാവരും മുറിവരിയൊപ്പിച്ച് കവിത തികയ്ക്കുകയാണെന്ന ജെനറലൈസേഷനോടും യോജിക്കുകവയ്യ.(എന്നാൽ അങ്ങനെ ചെയ്യുന്നവരുമുണ്ടാകാം , പക്ഷേ ബ്ലോഗെഴുത്ത് ഒരു പരിധിവരെ ആത്മരതിയാണെന്ന കാര്യവും വിസ്മരിച്ചുകൂടല്ലോ :) )

  “കാളിദാസനും,കുഞ്ഞുക്കുട്ടൻ‌തമ്പുരാനും ശേഷം കവിതയേയില്ല“ എന്നമട്ടിലുള്ള അഭിപ്രായങ്ങളെ അർഹിക്കുന്ന പരിഗണനയോടെ തള്ളുന്നു. കൈപ്പളിയ്ക്ക് താൽ‌പ്പര്യമുണ്ടെങ്കിൽ ദേ -> http://www.nattupacha.com/content.php?id=148 ഒന്നു കാണാം.

  പിന്നെ “മൃതുലലോല കവി ഹൃദയങ്ങളെ”ക്കുറിച്ച്... ഒരു ബേസിക് ഈഗോ ഉള്ളതുകൊണ്ടാണ് കൈപ്പള്ളീ എഴുത്ത് നടക്കുന്നത്. അത് മറക്കാനാകില്ല :)

  ReplyDelete
 36. Dinkan-ഡിങ്കന്‍
  "ഉമേഷിന്റെ ശാസ്ത്ര/ഗണിത/സാഹിത്യവിശകലനം, കുറിഞ്ഞിയുടെ ശാസ്ത്രലേഖനങ്ങൾ, സൂരജിന്റെ ശാസ്ത്രവിമർശനങ്ങൾ, രാജിവ് ചേലനാട്ടിന്റെ/കിരണിന്റെ/മെർക്കുഷിയോവിന്റെ/ദേവന്റെ/സെബിന്റെ/ഇഞ്ചിപ്പെണ്ണിന്റെ.... സമകാലികരാഷ്ട്രീയ സംവാദങ്ങൾ, ലെതീഷ്/വിനോദ്/പ്രമോദ്,സനാതനൻ..... എന്നിവരുടെ കവിതകൾ തുളസിയുടെ/ഉന്മേഷിന്റെ/കുമാറിന്റെ/ആഷയുടെ/പച്ചാളത്തിന്റെ.... ഫൊട്ടോകൾ, ഗുപ്തന്റെ/പെരിങ്ങോടന്റെ(രാജ്)/സിമിയുടെ..... കഥകൾ
  (.... നിര അപൂർണ്ണം)ഇവയെല്ലാം തന്നെ പ്രവാസ-നൊസ്റ്റാൾജിയ വ്യഥകളാലലംകൃതമെന്നാണോ കൈപ്പള്ളി പറയുന്നത്."
  75% ശതമാനത്തിൽ ഇതു പെടുന്നില്ല സുഹൃത്തെ. മുകളിൽ ഉള്ളവർ പോലും ഇല്ലെങ്കിൽ മലയാളം ബ്ലോഗിന്റെ ഗതി നാശകോശമായിപ്പോവില്ലെ.

  ഒന്നുകൂടി വ്യക്തമാക്കം ഭൂരിപക്ഷം 'കവിതകൾ" എന്ന ലേബലിൽ കാണുന്ന വരിമുറികൾ എനിക്ക് കവിതയായി തോന്നാറില്ല. മറിച്ചു് വെറും കുറേ വരികളായി മാത്രമെ തോന്നിയിട്ടുള്ളു. അതിൽ പലതിലും അർത്ഥങ്ങൾ പോലും കാണാൻ കഴിയില്ല.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..