Tuesday, April 14, 2009

ലോല ഹൃദയങ്ങളെ പരാമർശിച്ചാൽ....

ബ്ലോഗ് കവികളുടെ വർഗ്ഗ ബോധം ഞാൻ കഴിഞ്ഞ പോസ്റ്റിൽ ശരിക്കും മനസിലാക്കിയ ഒന്നാണു്. ഭാവിയിൽ ബ്ലോഗിൽ കവികളെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല.

എന്തെഴുതിയാലും വായനക്കാരൻ അതു മോശമാണെന്നു മാത്രം പറയരുതു്. കാരണം ലോല ഹൃദയന്മാർ ചൂടായാൽ പലതും സംഭവിക്കും. ഇരിട്ടടി മുതൽ മക്കളെ kidnap ചെയ്തു കൊണ്ടുപോയി കൊന്നുകളയും എന്നു വരെ ഭീഷണി ഉണ്ടാകും. കുടുമ്പത്തെ ഓർത്ത കവികളെ അങ്ങനെ ചെയ്യരുതെന്നു അപേക്ഷിക്കുകയാണു് ഈ പാവം കൈപ്പള്ളി.

കവിഹൃദയങ്ങളുടെ വർഗ്ഗ ബോധം ഇത്രയും ദൃഡപ്പെട്ടതാണെന്നു അറിഞ്ഞതിൽ സത്യത്തിൽ ചെരിയ അസൂയയും തോന്നുന്നുണ്ട്. എന്താ എനിക്കും ഇങ്ങനെ ലോല ഹൃദയം വരാത്തതു് എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ടു്. ഇങ്ങനെ വരിമുറി കവിതകൾ എഴുതിയാൽ എനിക്കും ഈ വർഗ്ഗത്തിൽ അങ്ങത്തം ലഭിക്കുമോ?

രണ്ടു ദിവസം മുമ്പ് നജ്ജൂസ് എന്ന ബ്ലോഗ് "കവി"യുടെ കവിതയെ പരാമർശിച്ചപ്പോൾ ഒരു Latheesh Mohan എന്ന ഒരു കൊച്ചനിയൻ അവിടെ ഒരു comment ഇട്ടു.

latheesh mohan said...

നല്ല കവിത
എന്‍ ബി: പമ്പര വിഡ്ഡികളോട് സംസാരിച്ച് സമയം കളയുന്നത് കവിതയെഴുതുന്നവര്‍ക്കു ചേര്‍ന്ന ഗുണമല്ല :)


അദ്ദേഹത്തിനു് ഞാൻ സ്വകാര്യമായി ഒരു ഒറ്റവരി e-mailൽ ചോദിച്ചു:

☮ Kaippally കൈപ്പള്ളി ☢ to latheesh.mohan 6:46 PM
ആരാണു സാർ,സാർ ഉദ്ദേശിച്ച വിഡ്ഢി


എനിക്ക് കിട്ടിയ മറുപടി:



Latheesh Mohan to me 7:09 PM

താന്‍ തന്നെയാണ് . എന്തെങ്ങിലും കുഴപ്പം ഉണ്ടോ? മറുപടി പറഞ്ഞിടത്ത് പറയണം.

Don't send me peronal mails. I don't have time to waste.

Fuck off



ഒരു ബ്ലോഗ് "കവി"യുടെ സൃഷ്ടിയിൽ സഭ്യമായ രീതിയിൽ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ ആ ബ്ലോഗിൽ ഒരുവൻ എന്നെ വിഡ്ഢി എന്നു വിളിച്ചു. അതു് എന്നെ തന്നെയാണോ എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണു് മുകളിൽ ഇട്ടതു്.

കവികളെ പരാമർശിച്ചാൽ തെറിവിളിക്കുന്ന സ്വഭാവമാണോ ലോല മൃദുല ഹൃദയങ്ങൾക്ക് ഉടമകളായ ബ്ലോഗിലെ കവികൾ. Latheesh Mohan എന്ന സുഹൃത്തു് പച്ച തെറി എഴുതിയതു് കൊണ്ടല്ല ഈ ചോദിക്കുന്നതു്. ഇദ്ദഹവുമായി ഒരിക്കൽ പോലും ഒരിടത്തും ഞാൻ തർക്കിച്ചിട്ടില്ല എന്നുള്ളതാണു് എന്നെ അത്ഭുതപ്പെടുത്തിയതു്. അദ്ദേഹത്തിന്റെ കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

അപ്പോൾ എനിക്ക് മനസിലാകുന്നതു് ഇതാണു്: സമൂഹത്തിൽ നിന്നും ശരിക്കും പിന്തള്ളപ്പെട്ട ഒരു പറ്റം ജനങ്ങളുടെ കൂട്ടായ്മയാണു് മലയാളം ബ്ലോഗിൽ അധികവും. അവരിൽ ഏറ്റവും ഒറ്റപ്പെട്ടവരാണു് കവിത എഴുതുന്നവർ. അവർക്ക് ഒരു അപ്രത്യക്ഷമായ ഒരു സംഘവലയമുണ്ടു. ഒരുവനെ പരാമർശിച്ചാൽ എല്ലാവരെയും പരാമർശിക്കുന്ന പോലെയാണു് അവർ കരുതുന്നതു്. പരാമർശങ്ങൾ ഉൾകൊള്ളാനും അതിനെ ആശയപരമായി കാണാനും ശ്രമിക്കാത്തവരാണു് പലരും. എന്തും ചെയ്യാൻ മറ്റിക്കത്തവരാണെന്നു വേണമെങ്കിൽ പറയാം.

അപ്പോൾ എന്നേപ്പോലെ, ജീവനിലും സ്വത്തിലും കൊതിയുള്ള സാധാണക്കാർ ഒരിക്കലും ബ്ലോഗിലെ കവികളെ പരിഹസിക്കുകയോ പരാമർശിക്കുകയോ ചെയ്യരുതു്. ലോലഹൃദയങ്ങൾ എപ്പോഴാണു് ആക്രമിക്കുന്നതു് എന്നു പറയാനാവില്ല. ജാഗ്രതൈ

19 comments:

  1. നസീര്‍, അനിലൻ, ഗുപ്താ നിങ്ങളുടെ പ്രിയ മിത്രം ഗപി latheesh mohan എനിക്കയച്ച കത്തു് കണ്ടോ?

    ReplyDelete
  2. "അപ്പോൾ എനിക്ക് മനസിലാകുന്നതു് ഇതാണു്: സമൂഹത്തിൽ നിന്നും ശരിക്കും പിന്തള്ളപ്പെട്ട ഒരു പറ്റം ജനങ്ങളുടെ കൂട്ടായ്മയാണു് മലയാളം ബ്ലോഗിൽ അധികവും. അവരിൽ ഏറ്റവും ഒറ്റപ്പെട്ടവരാണു് കവിത എഴുതുന്നവർ"


    ഹ ഹ ഹ..

    ReplyDelete
  3. A sad bunch of social misfits

    ReplyDelete
  4. ഉമേഷ്:
    "വിയോജിക്കുന്നു ഞാനിപ്പോൾ
    കൈപ്പള്ളീവചനത്തൊടായ്;
    എഴുതാൻ സമയം നാസ്തി
    വൃത്തമുണ്ടിതു കാവ്യമാം!"

    കൈപ്പ്:
    ഇതു് പത്ഥ്യാവക്ത്രം എന്ന വൃത്തതിൽ എഴുതിയ കവിതയല്ലെ?

    ആത്മഗതം: ദേ ബൂലോക കവികളേ എനിക്കു ചിലതൊക്കെ അറിയാം കേട്ടോ നിങ്ങളങ്ങനെ ചുമ്മാ കവിത എന്നു പറഞ്ഞാലൊന്നും നടക്കൂല ചെല്ലന്‍മാരേ....

    പ്രമോദ്: "വിഷയദാരിദ്ര്യം നേരിടുമ്പോഴാണ് ഞാന്‍ ഇപ്പോള്‍ വൃത്തത്തെപ്പറ്റി ഓര്‍ക്കുന്നതു തന്നെ."

    കൈപ്പ്: "ഇതിൽ ജാഡ ഒട്ടുമില്ല എന്നു വിശ്വസിക്കാൻ സത്യത്തിൽ അല്പം പ്രയാസമുണ്ടു് ചെല്ല."

    ആത്മഗതം: എന്നെ ന്വാക്കി പഠിക്കിനെടേയ് വിഷയദാരിദ്ര്യം മൂത്താല്‍ എങ്ങനെ വിവാദച്ചട്ടിയുമായി നുമ്മളെറങ്ങണതെന്ന്!

    ആത്മഗതം:

    കാലം പതുക്കെക്കടന്നു പോയി
    കൈപ്പൊരു പ്രസ്ഥാമ്മായ് വളര്‍ന്നൂ
    ഒറ്റയ്ക്കു സംഘഗാനങ്ങള്‍ പാടും
    ഒറ്റയാനെപ്പോലും മലര്‍ത്തിയടിക്കും (വൃത്തം കൈര്‍ദ്ദൂലവിക്രീഡിതം)

    അങ്ങനെ നുമ്മടെ നായകന്‍ വീരശൂരപരാക്രമി,സര്‍വ്വഭാഷാനിപുണന്‍,പണ്ടിത വരേണ്യന്‍ ഒരു ലോലഹൃദയന്റെ ഓലപ്പുരയ്ക്കുള്ളി ചെന്ന് കോലാഹലം വച്ചു.

    കൈപ്പ്;

    ഡായ് ചുമ്മാ ഓങ്ങിയോങ്ങി നില്‍ക്കാതെ ചുണയുണ്ടേല്‍ തല്ലിനെടേയ് എടേയ് തല്ലാന്‍....
    എന്തരപ്പീ കൈകള് പൊങ്ങണില്ലേ ചെല്ലാ..???

    ലോ,ഹൃ; ട് ഠേ......ട്ര്ര്ര്ര്ര്ര്ര്ര്റ്റ് ഠും പ്ഠേ.......

    കൈ: യ്യോ ങ്ങീ ങ്ങീ.....

    "ന്റമ്മച്ചീ ഒരു ലോല ഹൃദയനില്‍ നിന്ന് ഇത്രേം നിരീച്ചില്ലാട്ടോ ചെല്ലന്‍സേ, ലവന്‍ കീച്ചിയ കീച്ചു കണ്ടോ ദേ കല്ലിച്ചു കെടക്കണ്."

    "നസീര്‍, അനിലൻ, ഗുപ്താ നിങ്ങളുടെ പ്രിയ മിത്രം ഗപി latheesh mohan എനിക്കയച്ച കത്തു് കണ്ടോ?"

    "ഡായ് മച്ചാന്‍മാരേ ആരെങ്കിലുമൊക്കെ ഒന്നു തടവിത്തരിനെടേയ്"

    ReplyDelete
  5. "ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
    ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ.."

    ഇനി എന്തു പറയാന്‍ കൈപ്പിള്ളീ?
    പറ്റുമെങ്കില്‍ പണ്ട് ഒരുത്തനു വരച്ചപോലെ ഒരാലുകൂടി വരയ്ക്കാന്‍ സമയമായി എന്നു പറയാം.

    ReplyDelete
  6. കാവലാന്‍
    വർഗ്ഗബോധം വീണ്ടും ഉടലെടുക്കുന്നു. Which simply reinforces my earlier comment.

    "A sad bunch of social misfits"

    ReplyDelete
  7. മരുഭൂമിയിലെ വെയ്ലത്തു്
    ഇലകൊഴിഞ്ഞ്
    ഉണങ്ങിവരണ്ട ശിഖരങ്ങൾ
    ഉയർത്തിപ്പിടിച്ചു്
    കാർമേഖങ്ങളോടു
    വിലപിക്കുന്ന വൃദ്ധ വൃക്ഷം.
    http://mallu-foto.blogspot.com/2009/04/blog-post_14.html

    അങ്ങനെ കൈപ്പള്ളിയും കവിത എഴുതി. ഒണക്കമീന്‍ പോലെ ഒണങ്ങി വരണ്ട ശീഖരങ്ങള്‍ :)

    off : എല്ലാരും കൂടെ ഒന്ന് ആഞ്ഞ് പിടിച്ച് ഇതിനും കൂടെ കമന്റിട്ടേ. ഹിറ്റ് കൂടട്ടേന്ന്

    ReplyDelete
  8. "അപ്പോൾ എനിക്ക് മനസിലാകുന്നതു് ഇതാണു്: സമൂഹത്തിൽ നിന്നും ശരിക്കും പിന്തള്ളപ്പെട്ട ഒരു പറ്റം ജനങ്ങളുടെ കൂട്ടായ്മയാണു് മലയാളം ബ്ലോഗിൽ അധികവും. അവരിൽ ഏറ്റവും ഒറ്റപ്പെട്ടവരാണു് കവിത എഴുതുന്നവർ. ***അവർക്ക് ഒരു അപ്രത്യക്ഷമായ ഒരു സംഘവലയമുണ്ടു.*** ഒരുവനെ പരാമർശിച്ചാൽ എല്ലാവരെയും പരാമർശിക്കുന്ന പോലെയാണു് അവർ കരുതുന്നതു്. പരാമർശങ്ങൾ ഉൾകൊള്ളാനും അതിനെ ആശയപരമായി കാണാനും ശ്രമിക്കാത്തവരാണു് പലരും. എന്തും ചെയ്യാൻ മറ്റിക്കത്തവരാണെന്നു വേണമെങ്കിൽ പറയാം."

    ബ്ലോഗ് എന്ന മാധ്യമത്തില്‍ കവിത എഴുതുന്നവര്‍ക്കു താങ്കള്‍ നല്‍കിയ വിശദീകരണത്തില്‍ എനിക്കതിശയമൊന്നുമില്ല താങ്കളുടെ വീക്ഷണ കോണില്‍ നിന്ന് മറിനിന്നു നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നുമില്ല പക്ഷേ മറ്റുള്ളവരില്‍ ഏറിയ പങ്കും താങ്കളോടു യോജിച്ചു പോകുന്നെന്ന ധാരണ അബദ്ധമാണെന്നാണ് ഉദ്ധേശിക്കുന്നത്.

    പണ്ട് കവിതയിലെത്തന്നെ മീകൃഷ്ണന്‍,മാമീപൂ,വക്ഷസാംബുരം മുതലായ ചിലതെറ്റുകള്‍ കണ്‍ടതിനെ വിമര്‍ശിച്ചപ്പോഴൊന്നും എനിക്ക് തോന്നാത്ത വര്‍ഗ്ഗ ബോധം ഇപ്പോള്‍ കാണുന്നുണ്ടെന്നതാണ് എനിക്കു മനസ്സിലാകാത്തത്.

    ReplyDelete
  9. ആരും വിമര്‍ശനത്തിന് അതീതരല്ല; വിമര്‍ശകരും (വിമര്ശകര്‍ വിമര്‍ശിക്കും മുന്‍പ് ഇങ്ങനെ ഓര്‍ക്കേണ്ടതുണ്ട്)..... വിമര്‍ശനത്തോടുള്ള അസഹിഷ്ണുതയാണ് സമകാലികമായ ഏറ്റവും വലിയ ദുരന്തം....ഓരോരുത്തരുടെയും വീക്ഷണം വൈയക്തികമാണെന്ന് മറക്കുന്നത് കൊണ്ടാണിത്; നിയതമാക്കാനുള്ള ത്വരയും അതുകൊണ്ടു തന്നെ...സ്വയം തിരുത്താനുള്ള വിമുഖതയിലേക്ക് അത് വളരുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു...

    ReplyDelete
  10. Shout
    അതു കവിതയല്ലെ ഹെ! പടത്തിനിട്ട അടിക്കുറിപ്പാണു്.

    ReplyDelete
  11. കൈപ്പള്ളി അണ്ണാ

    കൊള്ളാവുന്ന ഒരു കവിത എടുത്തിട്ട് അത് വരിമുറി ആണെന്ന് കണ്ടുപിടിക്കുക...എന്നിട്ട് ബൂലോഗ കവികളെല്ലാം വരിമുറിയന്മാരാണെന്ന മട്ടില്‍ പ്രസ്താവന ഇറക്കുക.. എന്നിട്ട് അതില്‍ ചിലരെ ഒക്കെ എനിക്കിഷ്ടമാണെന്ന് ഉരുളുക.. മറുപക്ഷം ആരെങ്കിലും പറഞ്ഞാല്‍ അവരൊക്കെ കവികളാണെന്നും ലോലഹൃദയന്മാരാണെന്നും സംഘം ചേര്‍ന്നിരിക്കുകയാണെന്നും തീരുമാനിക്കുക....

    യൂ ആര്‍ ജസ്റ്റ് ബീയിംഗ് ചൈല്‍ഡിഷ്...

    ഇനി വരിമുറിച്ച് കവിതയാക്കുന്നവര്‍ ബൂലോഗത്തില്ല എന്ന് ഇവിടെ കമന്റിട്ട ആരും പറയില്ല. അങ്ങനെ ഉള്ളവരാണ് കൂടുതല്‍ എന്ന് സമ്മതിക്കുന്നവരാണ് എല്ലാവരും. വരിമുറിപ്രയോഗത്തില്‍ തെറ്റിയത് 1. ശരിക്കും കവിതയുള്ള ഒരു രചനയെ ആണ് അണ്ണന്‍ വരിമുറി എന്ന് ആദ്യം കയറി വിളിച്ചത് 2. ഒരു വരിമുറിക്കവിത കിട്ടി എന്ന് തോന്നിയപ്പോഴേക്കും സകല കവികളും വരിമുറിയന്മാരാണെന്ന് അണ്ണന്‍ വെറുതെ അങ്ങ് തീരുമാനിച്ചു. (ഇതേ ലോജിക്ക് ലോലഹൃദയന്‍ പ്രയോഗത്തിലും ഉണ്ട്)

    ഇതെല്ലാം കഴിഞ്ഞ് അടുത്തത് വീണ്ടും കുഴിയിലേക്ക് തന്നെ പോകുകയാണെന്നേ തോന്നുന്നുള്ളു. ലതീഷ് അയച്ച പേഴ്സണല്‍ മറുപടി ബ്ലോഗില്‍ എല്ലാരെയും കാണിക്കാനാണ് മൂന്നിടത്ത് പേസ്റ്റ് ചെയ്തതെങ്കില്‍ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ആവശ്യം ഉണ്ടെന്ന് അവന് തോന്നുന്നിടത്ത് ഇതിനേക്കാള്‍ മുട്ടന്‍ തെറി അവന്‍ വിളിക്കും എന്ന് അവനെ അല്പമെങ്കിലും പരിചയമുള്ള എല്ലാര്‍ക്കും അറിയാം. അതിന് അണ്ണന്റെ പബ്ലിസിറ്റി വേണ്ട. പക്ഷെ ലതീഷ് തെറി വിളിച്ചതുകൊണ്ട് ബാക്കി കവികളെല്ലാം തെറിവിളിയന്മാരാണ് എന്നുകൂടി അങ്ങ് തീരുമാനിച്ചതിന്റെ യുക്തി നേരത്തേ പറഞ്ഞതുപോലെ തെറ്റാണ്.

    യുക്തി സഹമായ വിമര്‍ശനങ്ങള്‍ വന്നപ്പോഴെങ്ങും ഇവിടെ ആരും കാണിച്ചിട്ടില്ലാത്ത ‘വര്‍ഗബോധം’ ഇവിടെ കണ്ടെങ്കില്‍ നന്നായിരുന്നേനേ. പക്ഷെ കവികള്‍ മിക്കവരും അണ്ണന്‍ അറിവില്ലാത്ത കാര്യങ്ങള്‍ വിളിച്ചുകൂവുന്നതുകേട്ട് സുന്ദരമായി അവഗണിച്ചതേയുള്ളൂ. താങ്കളോടുള്ള സൌമനസ്യം കൊണ്ടാണ് ഒരു പക്ഷെ നസീര്‍ കടിക്കാടും അനിലേട്ടനും മറുപടി പറയാന്‍ ശ്രമിച്ചത്. കിട്ടാത്ത മുന്തിരിങ്ങപുളിക്കും എന്ന സാമാന്യന്യായപ്രകാരം കവികളെ ചീത്തവിളിക്കുന്നിടത്ത് സന്തോഷമായി ചെന്ന് ഇളിച്ചുകാണിക്കുന്ന ചില പതിവ് പാര്‍ട്ടികളുണ്ട് ; അവരുടെ അറിവുകേടിന്റെ അശ്ലീലത ഇവിടെയും ആഘോഷിക്കണ്ട എന്ന് വിചാരിച്ചിട്ടാണ് മിക്കവരും മറുപടി ഇടാന്‍ ശ്രമിച്ചത്. യുക്തിയോടെ സംസാരിച്ച് ആര്‍ക്കും മറുപടി പറയാതെ ചില കമന്റില്‍ നിന്ന് അവിടവും ഇവിടവും മുറിച്ചെടുത്ത് മുട്ടാത്തര്‍ക്കം പറയുകയല്ലാതെ ഈ കോലാഹലം തുടങ്ങിവച്ച താങ്കള്‍ ഒന്നും ചെയ്തില്ല. (അതില്‍ കൂടുതല്‍ ഒന്നും ആരും പ്രതീക്ഷിച്ചും ഇല്ല)

    കലിപ്പ് തീര്‍ക്കാന്‍ ഗോമ്പറ്റീഷന്‍ തുടങ്ങി അയഞ്ഞുവന്ന ഞരമ്പോക്കെ ഒന്നു മുറുക്കണമെന്ന് അണ്ണന് തോന്നിയെങ്കില്‍ അതിന് കൊള്ളാവുന്ന എന്തെല്ലാം വഴികളുണ്ട്. സ്വന്തം ആസ്വാദനശേഷിയുടെ പരിമിതികള്‍ ഇങ്ങനെ വൃത്തികേടായി തുറന്നുവച്ച് ആര്‍ക്കെങ്കിലും ഉള്ള ബഹുമാനവും സൌമനസ്യവും കൂടി കളയേണ്ട ആവശ്യമുണ്ടായിരുന്നില്ല.

    അണ്ണന്‍ ഗ്രാഫിക് ആര്‍ട്ട് ചെയ്യുന്നിടത്ത് വരയെക്കുറിച്ച് ഒരു മണ്ണാംകട്ടയും അറിയാത്ത ഞാന്‍ വന്ന് ഇദെന്തോര് ആര്ട്ടെടെ..ഞാന്‍ രവിവര്‍മ്മേം മൈക്കലാഞ്ചലോയെയും കണ്ടിട്ടുണ്ട്..അതൊക്കെ ആണ് വര എന്ന് വിവരംകെട്ട അഭിപ്രായം പറഞ്ഞാല്‍ അണ്ണനു തോന്നുന്ന വികാരം ഉണ്ടല്ലോ അതൊക്കെ കൊണ്ടാണ് ലതീഷ് അണ്ണനെ തെറിവിളിച്ചത്. അണ്ണന്റെ ആര്‍ട്ടില്‍ വന്ന് അങ്ങനെ അറിവില്ലാത്ത അഭിപ്രായം ഇട്ടാല്‍ ഇതിലും മുട്ടന്‍ തെറി പബ്ലിക്കായി കിട്ടും എന്നുള്ളതിന് തെളിവ് ഈ ബ്ലോഗിലും പോട്ടം ബ്ലോഗിലും ഒക്കെ ധാരാളം കിടപ്പില്ലേ. ഞാന്‍ പറഞ്ഞ ഉദാഹരണത്തേക്കാല്‍ ബാലിശമായ അഭിപ്രായങ്ങളാണ് അണ്ണന്‍ കവിതയെക്കുറിച്ച് ഇവിടെ അവതരിപ്പിച്ചത്.

    അപ്പോള്‍ കിട്ടിയതും പിടിച്ചോണ്ടിരുന്നോ എന്നല്ലാതെ ഒന്നും പറയാനില്ല. (ലതീഷ് തെറിവിളിച്ചതിനെ ഞാന്‍ അനുകൂലിക്കുന്നു എന്നൊന്നും കയറി തീരുമാനിക്കണ്ട. എനിക്ക് ഇത്തരം ഒരു മെയില്‍ കിട്ടിയാല്‍ ഞാന്‍ കുറച്ചുകൂടി സൌമനസ്യത്തോടെയേ മറുപടി ഇടൂ. പക്ഷെ അണ്ണന്‍ കൊടുക്കുന്ന ശൈലിയില്‍ അണ്ണന് തിരികെത്തരുന്നവര്‍ എവിടെ എങ്കിലും ഒക്കെ ഉണ്ടാകുന്നത് ന്യായം എന്ന് കൂട്ടിയാല്‍ മതി.)

    വെറും ഒരു സ്മൈലി ഇട്ടിട്ടുപോയതിന് പച്ചത്തെറികിട്ടിയ ആരെങ്കിലും ഇതിനു കയ്യടിച്ചാല്‍ ഞാന്‍ കൂടെ അടിച്ചുപോവും. ഹല്ല പിന്നെ!

    ReplyDelete
  12. കൊള്ളാവുന്ന ഒരു കവിത എടുത്തിട്ട് അത് വരിമുറി
    ആണെന്ന് കണ്ടുപിടിക്കുക...


    കൊള്ളാം എന്നു വായിക്കുന്ന എനിക്കും കൂടി തോന്നണ്ടെ അണ്ണ

    എന്നിട്ട് ബൂലോഗ കവികളെല്ലാം
    വരിമുറിയന്മാരാണെന്ന മട്ടില്‍ പ്രസ്താവന ഇറക്കുക.. എന്നിട്ട് അതില്‍ ചിലരെ
    ഒക്കെ എനിക്കിഷ്ടമാണെന്ന് ഉരുളുക..

    തീർശ്ചയായും ആ പറഞ്ഞതു് ഉരുളലല്ല. ഒരുപാടു് കവിതകളിൽ ഞാൻ നല്ലതാണെന്നു അഭിപ്രായം പറഞ്ഞിട്ടുണ്ടു.

    മറുപക്ഷം ആരെങ്കിലും പറഞ്ഞാല്‍
    അവരൊക്കെ കവികളാണെന്നും ലോലഹൃദയന്മാരാണെന്നും സംഘം
    ചേര്‍ന്നിരിക്കുകയാണെന്നും തീരുമാനിക്കുക....

    അതെ പൂർണ്ണമായും വിശ്വസിക്കുന്നു. കിട്ടിയ പ്രതികരണങ്ങൾ അങ്ങനെയുള്ള വൾഅരെ മോശമായ ഭാഷയിൽ ആയിരുന്നു. അതിൽ ചിലരുടെതു് ലതീഷ് മോഹൻ എഴുതിയതിനെ കാൾ മോശമായതും ഉണ്ടായിരുന്നു.

    യൂ ആര്‍ ജസ്റ്റ് ബീയിംഗ് ചൈല്‍ഡിഷ്...

    Am I. I am being honest man. You are the one who is singing praises to these fake poets.

    ഇനി
    വരിമുറിച്ച് കവിതയാക്കുന്നവര്‍ ബൂലോഗത്തില്ല എന്ന് ഇവിടെ കമന്റിട്ട ആരും
    പറയില്ല.


    എന്നാൽ വരുമുറി കവികളിൽ പലരും സ്വകാര്യമായി തെറി അഭിഷേകം അയച്ചു തന്നു. ഫോണിൽ വിളിച്ചു തെരി പറഞ്ഞു.

    അവന് തോന്നുന്നിടത്ത്
    ഇതിനേക്കാള്‍ മുട്ടന്‍ തെറി അവന്‍ വിളിക്കും എന്ന് അവനെ അല്പമെങ്കിലും
    പരിചയമുള്ള എല്ലാര്‍ക്കും അറിയാം.


    അതിനു് അയ്യാളുടെ കവിതകളെ പരാമർശിച്ചില്ലല്ലോ.

    അതിന് അണ്ണന്റെ പബ്ലിസിറ്റി വേണ്ട.
    പക്ഷെ ലതീഷ് തെറി വിളിച്ചതുകൊണ്ട് ബാക്കി കവികളെല്ലാം തെറിവിളിയന്മാരാണ്
    എന്നുകൂടി അങ്ങ് തീരുമാനിച്ചതിന്റെ യുക്തി നേരത്തേ പറഞ്ഞതുപോലെ തെറ്റാണ്.


    അപ്പോൾ ഗുപ്തൻ സാർ പ്രശസ്ത കപി നസീർ എന്റെ തന്തക്ക് വിളിച്ചതു് കണ്ടില്ലെ? അതോ അതു് കണ്ടില്ല എന്നു ഗുപ്തൻ സാർ നടിക്കുന്നതാണോ?


    യുക്തി
    സഹമായ വിമര്‍ശനങ്ങള്‍ വന്നപ്പോഴെങ്ങും ഇവിടെ ആരും കാണിച്ചിട്ടില്ലാത്ത
    ‘വര്‍ഗബോധം’ ഇവിടെ കണ്ടെങ്കില്‍ നന്നായിരുന്നേനേ. പക്ഷെ കവികള്‍ മിക്കവരും
    അണ്ണന്‍ അറിവില്ലാത്ത കാര്യങ്ങള്‍ വിളിച്ചുകൂവുന്നതുകേട്ട് സുന്ദരമായി
    അവഗണിച്ചതേയുള്ളൂ.

    ഇപ്പോൾ കവികൾ എന്നെ വീട്ടിൽ വിളിച്ചു് ഭീഷണിപ്പെടുത്തുന്നുണ്ടു്. അത് അബു ദാബിയിൽ നിന്നുമുള്ള ഒരു public phone boothൽ നിന്നുമാണു എന്നു അറിയാൻ കഴിഞ്ഞു. Policeൽ ഇപ്പോൾ പോവുകയാണു്. ബ്ലോഗ് വേറെ നേരിട്ടുള്ള കളി വേറെ.

    താങ്കളോടുള്ള സൌമനസ്യം കൊണ്ടാണ് ഒരു പക്ഷെ നസീര്‍
    കടിക്കാടും അനിലേട്ടനും മറുപടി പറയാന്‍ ശ്രമിച്ചത്.

    അതെ സൌമൻസയം തന്തക്കു വിളിച്ചാണു കാണിക്കുന്നതു്. ഗുപ്തന്റെ തന്തക്കു വിളിച്ചാണോ സുഹൃത്തുക്കൽ സൌമനസ്യം കാണിക്കുന്നതു്?


    ReplyDelete
  13. പലരും വളരെ വൈകാരികമായിട്ടും വൈയക്തികമായിട്ടും ആണു വസ്തുതകളെ സമീപിക്കുന്നത്. ആ സ്ഥിതി മാറണം. അപ്പോഴെ വസ്തുതകളെ ശരിയാംവണ്ണം വിശകലം ചെയ്യാനും ചര്‍ച്ച ചെയ്യാനും കഴിയൂ. ചിലര്‍ തങ്ങളുടെ ആശയവുമായി യോജിക്കാത്തവരെ തെറി വിളിച്ചു സായൂജ്യമടയുന്നു. അതു പരിപക്വമായ മനസ്സിന്റെ ലക്ഷണമല്ല.കുറെയൊക്കെ നമ്മുടെ വിദ്യാഭ്യാസരീതിയുടെ തകരാറുമാകാം. പ്രതിപക്ഷബഹുമാനം പൊതുവെ മലയാളികള്‍ക്കു കുറവായിട്ടാണു കണ്ടു വരുന്നത്. അവര്‍ ആശയങ്ങളെയല്ല മറിച്ചു വ്യക്തികളെയാണു ആക്രമിക്കുന്നത്. ആ സ്ഥിതി മാറേണ്ടിയിരിക്കുന്നു.

    ReplyDelete
  14. എന്റെ ബ്ലോഗുകളിൽ നിന്നും സ്വകാര്യമായ ചിത്രങ്ങളും വിവരങ്ങളും മാറ്റുവാനാണു പോലിസ് നിർദ്ദേശിക്കുന്നതു്. 700 അധികം വരുന്ന പോസ്റ്റിൽ നിന്നും അതെല്ലാം തിരഞ്ഞെടുക്കാൻ തല്കാലം കഴിയില്ല.

    അതിനാൽ എല്ലാം blogഉം പൂട്ടുകയാണു്.

    സുഹൃത്തുക്കൾ (വളരെ കുറവാണെന്നു അറിയാം എങ്കിലും) ക്ഷമിക്കുമല്ലോ. ഈ ബ്ലോഗ് തല്കാലം പൂർണ്ണമായി പൂട്ടാൻ ഒട്ടും മനസനുവദിക്കുന്നില്ല. പക്ഷെ കുടുമ്പതിനെതിരെ ഉള്ള ഭീഷണി പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാൻ എനിൿ കഴിയില്ല്. എന്തായാലും ഇവിടെ ചില കവികളുടേ അസൂത്രിതമാ ഗൂണ്ടായിസം വിജയിച്ചു എന്നു തന്നെ പറയാം.

    ReplyDelete
  15. ഏത് ന്യായത്തിന്റെ പേരിലായാലും,ഏത് വിഷയത്തിന്മേല്‍ ആയാ‍ലും,ഒരാളെ ഭീഷണിപ്പെടുത്തുകയും,തെറിവിളിക്കുകയും ചെയ്യുന്നത് ആശാസ്യമായ നടപടിയല്ല.അഭിപ്രായങ്ങള്‍ വ്യക്തിപരമാകാതെ,എഴുതുന്ന കൃതിയെ കുറിച്ചാണ് വേണ്ടത്.
    കൈപ്പള്ളിക്കെതിരെയുണ്ടായ ഭീഷണിയെ ഞാന്‍ അപലപിക്കുന്നു.

    ReplyDelete
  16. ഗുപ്തൻ സൂചിപ്പിച്ച ‘’ ഒരു സ്മൈലി ഇട്ടതിന് .... ‘’ എന്നതിനോട് കൈപ്പള്ളി പ്രതികരിച്ച് കണ്ടില്ല.

    (കൈപ്പള്ളിയെ ആരോ ഭീഷണിപ്പെടുത്തിയതിൽ എന്റെയും പ്രതിശേധം ഞാൻ കൈപ്പള്ളിയുടെ ബ്ലോഗിൽ അറിയിച്ചിട്ടുണ്ട് )

    കൈപ്പള്ളിയുടെ ഒരു പോസ്റ്റിൽ സുരേഷ്കുമാർ എന്ന ബ്ലോഗർ ഒരു സമൈലി മാത്രം ഇട്ടതിന് ശ്രീമാൻ കൈപ്പള്ളി പ്രതികരിച്ചത് ‘ തെണ്ടി ‘ എന്ന് വിളിച്ചായിരുന്നു. ഞാൻ അറിയുന്ന സുരേഷ്കുമാർ ആ വിളി അർഹിക്കുന്നില്ല എന്നതിനാൽ തന്നെ ഏറെ വിഷമം തോന്നി (ഞ്‍ാനൊരു ലോല ഹൃദയനായി ) സുരേഷിനോട് ‘ബിരുദം ‘ കിട്ടിയത് കണ്ടില്ലേന്ന് ചോദിച്ചപ്പോൾ ഞാനതൊന്നും കാര്യമാക്കുന്നില്ല. അത് വിട്ടു കളയൂ എന്നായിരുന്നു മറുപടി .തെണ്ടി ബിരുദം സുരേഷ് കണ്ടിട്ടില്ലെന്നാണു ഞാൻ കരുതിയിരുന്നത്.
    ഇത് പോലെ ആരൊയൊക്കെ ഈ അണ്ണൻ ബിരുദം കൊടുത്ത് ആദരിച്ചിട്ടുണ്ടാവും !!

    ഇപ്പോൾ അത് ചെറിയ തോതിൽ തിരിച്ച് കിട്ടുമ്പോ‍ാൾ അതൊരു പോസ്റ്റാക്കുന്ന കൈപ്പള്ളീ.. സത്യത്തിൽ ലോലൻ ആരാണ് ?

    വിട്ട് കള മാഷേ..

    ഇതൊക്കെ ഒരു ഗോമ്പറ്റീഷനായി കണക്കാക്കാതിരുന്നൂടെ

    ഉള്ള ചീത്തപ്പേര് കളയരുതെന്ന അപേക്ഷയോടെ

    ReplyDelete
  17. ബഷീര്‍ വെള്ളറക്കാട്‌ / pb
    എന്തിനാ സാറെ ഇവിടെ ഇപ്പോഴും ചുറ്റിക്കറങ്ങുന്നതു്? ഇവിടെ സാറിന്റെ മതത്തിനെ ആരും തോണ്ടിയില്ലല്ലോ. തോണ്ടുമ്പോൾ വന്നാൽ മതി.

    ReplyDelete
  18. കൈപ്പള്ളി സാറെ,

    ഒരു തോണ്ടലിൽ ഒലിച്ച് പോകുന്ന വിശ്വസമൊന്നും എനിക്കില്ല. പ്രത്യേകിച്ച് ഒലിച്ച് പോയ താങ്കളെപ്പോലെയുള്ളവർ..

    ReplyDelete
  19. ബഷീർ വെള്ളാറക്കാട്
    എങ്കിലും എത്ര തോണ്ടൽ വേണ്ടി വരും സാർ ഇവിടുന്നു ഒന്നു ഒലിച്ചു പോകാൻ

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..