ലിപിയും ഭാഷയുമൊന്നുമല്ല നമ്മുടെ ഈ ലേഖന പരമ്പരയുടെ വിഷയം.
അന്യ ഭാഷ പഠിക്കുന്ന ഏതൊരു വ്യക്തിയും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണു് ശരിയായ ഉച്ചാരണം. ഇതു മലയാളിക്ക് മാത്രം ഉള്ള പ്രശ്നമാണെന്നു കരുതുന്നതും തെറ്റാണു്.
ഒരു ഭാഷ പലപ്പോഴും വായിച്ചു പഠിക്കുന്നവർ പദങ്ങൾ ഒറ്റക്കൊറ്റക്കായി ഉച്ചരിക്കുമ്പോഴാണു് പലപ്പോഴും ഉച്ചാരണങ്ങൾ ശരിയാകാതെ വരുന്നതു്. പദങ്ങളുടെ ഇടയിൽ വരുന്ന വിശ്രമ സമയം അർത്ഥവും ആശയവും മനസിൽ വിവർത്തനം ചെയ്യുന്നതുകൊണ്ടാകാം ഇതു് സംഭവിക്കുന്നതു്. ഭാഷ പുസ്തകം വായിച്ചു പഠിക്കാൻ ശ്രമിച്ചാൽ ഈ പ്രശ്നം ഗുരുതരമാവുക തന്നെ ചെയ്യും. ഭാഷ പഠിക്കാൻ ഏറ്റവും നല്ല അവസരം ആ ഭാഷ മാത്രം സംസാരിക്കുന്നവരുടെ കൂടെ കൂടുന്നതു് നല്ലതാണു്. ആ ഭാഷയിൽ നിർമ്മിച്ച സിനിമകൾ, talk shows മുതലായവ കാണുക. ഇതുവഴി സാധാരണ ജനങ്ങൾ പ്രയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും പഠിക്കാനും കഴിയും.
പദങ്ങൾ വെവ്വേറെ ഉച്ചരിക്കാതെ വരികൾ ഉച്ചരിക്കാൻ പഠിക്കുന്നതാണു് എപ്പോഴും നല്ലതു്:
"I would like a mug of hot chocolate please"ഈ വരി ഇംഗ്ലീഷിൽ ഉച്ചരിക്കേണ്ട വിധം ഇപ്രകാരമാണു്.
"aiwudlaik amug of hotchocolateplees"
എഴുതുമ്പോൾ ഉള്ളത്ര ഇടവേളകൾ ഉച്ചരിക്കുമ്പോൾ ഉണ്ടാവില്ല. അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഇതാണു്: എഴുത്തിൽ ഉള്ളതുപോലെ പദങ്ങൾക്ക് ഇടവേളകൾ കൊടുക്കുമ്പോൾ ഉച്ചാരണം വികൃതമാകും. അതിനാൽ പദങ്ങൾ കൂട്ടിചേർത്ത് പ്രയോഗിക്കാൻ ശ്രമിക്കുക.
എഴുതിവെച്ച ഇംഗ്ലീഷ് വരികൾ മലയാളികളായ സിനിമ നടന്മാർ ഉച്ചരിക്കുമ്പോഴും ഇതേ പ്രശ്നങ്ങൾ അവർ നേരിടുന്നു. ഉദാഹരണം "I want a blue shirt" എന്നതു് ഇംഗ്ലീഷ് പഠിച്ച വ്യക്തി ഇപ്രകാരം ഉച്ചരിക്കും "ഐവാണ ബ്ലൂ ഷ[ഴ്]ട്ട്". "ഐ-വാണ്ട്-ഏ-ബ്ലൂ-ഷർട്ട്" എന്നു പിരിച്ചു ഉച്ചരിച്ചാലും English തന്നെയാണു്, പക്ഷെ സ്ഥിരമായി English സംസാരിക്കുന്ന ഒരാൾ അങ്ങനെ പറയുകയില്ല എന്നും, അതു് വെറും കൃതൃമമാണെന്നു് കേൾക്കുന്നവർക്ക് തോനുകയും ചെയ്യും.
Note:ഇംഗ്ലീഷ് ഭാഷയുടെ പ്രയോഗത്തിൽ വരുന്ന പാളിച്ചകളെ ഉദാഹരണ സഹിതം വിശതീകരിച്ചതാണു് അല്ലാതെ മലയാള സിനിമയെ പരാമർശിച്ചതല്ല.