Monday, September 13, 2010

വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്ന ചിഹ്നങ്ങൾ

വാഹനങ്ങള്‍ കണ്ടു വാഹനത്തിന്റെ ഉടമയെ കുറിച്ച് വിവരങ്ങള്‍ ശോഖരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

ചിലര്‍ വാഹനങ്ങളുടെ പുറകില്‍ ചില ചിഹ്നങ്ങള്‍ ഓടിക്കുന്നതു് അവര്‍ ആരാണു എന്നു് അറിയിക്കാനുള്ള ഒരു ശ്രമം ആണെന്നു തോന്നിയിട്ടുണ്ടു്. 1)


മലയാളികള്‍
ഒരു നെറ്റിപ്പട്ടം rearview mirrorല്‍ തൂക്കിയിടും.
ഗോപാലകൃഷ്ണനെ dashboardല്‍ പ്രതിഷ്ടിക്കും.

സിന്ദി, ഗുജറാത്തി, മറാത്തികള്‍
കിന്നരിവെച്ച ചുവന്ന തുണി കഷണം rearview mirrorല്‍ തിരുക്കി വെക്കും.
പച്ചമുളകും നാരങ്ങായും നൂലില്‍ കോര്‍ത്ത് കെട്ടിയിടും.

ഇമറാത്തികള്‍ (ഖലീജികള്‍)
Number plateല്‍ ഒരു falconന്റെ ചിത്രം ഒട്ടിക്കും. ദിശ്ദാശ (കന്ദൂറ) ധരിച്ച് ഒരു ബാലന്റെ cartoon ചിത്രം ഒട്ടിക്കും. ഖുറാന്‍ വചനങ്ങള്‍ ഒട്ടിക്കും. "ഞാന്‍ ഒരു ലോക്കല്‍ ആണു്, ചുമ്മ headlight flash ചെയ്യരുതു്. എനിക്ക് ഇവിടെ ചില ആനുകൂല്യങ്ങള്‍ ഒക്കെയുണ്ടു്." എന്ന കാര്യം ധരിപ്പിക്കാനാണു് പലരും ഇതു ചെയ്യുന്നതു്. അറബികള്‍ അല്ലാത്തവരും പുറകില്‍ നിന്നുള്ള Headlight flashing ഒഴിവാക്കാന്‍ ഇതു ചെയ്യുന്നതു് കണ്ടിട്ടുണ്ടു്.

bornagain, new age evangelist.
ഒരു മത്സ്യത്തിന്റെ stylized metal symbol വാഹനത്തിന്റെ പുറകില്‍ ഒട്ടിക്കും. Ichthus എന്നറിയപ്പെടുന്ന ഈ ചിഹ്നം ആദ്യകാല സഭകള്‍ അവര്‍ ക്രൈസ്തവര്‍ ആണെന്നു് മറ്റു് അനുയായികളെ രഹസ്യമായി ധരിപ്പിക്കാന്‍ വീട്ടിലും കതകിലും വരച്ചു വെക്കുമായിരുന്നു. ഈ ചിഹ്നത്തിന്റെ ചരിത്രം [wikiയി വിശതമാക്കുന്നുണ്ടു്]. ആദ്യകാലത്തുണ്ടായിരുന്ന അതെ അവസ്ഥ ചില രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്നതു് കൊണ്ടാകാം ഈ ചിഹ്നം വീണ്ടും പ്രചാരത്തില്‍ കാണപ്പെടുന്നതു് എന്നു അനുമാനിക്കാം.

കറുത്ത കള്ളികളുള്ള കുഫിയ (ഗത്ര)
സാധാരണ ഫലതീന്‍ വിമോചന സമരത്തിന്റെ അനുഭാവികളാണു ഇതു് സീറ്റിന്റെ head-restല്‍ ചുറ്റിയും, dashboardല്‍ വിതച്ചും പ്രദര്‍ശിപ്പിക്കുന്നതു്.

ഭഗത് സിംഗിന്റെ sticker.
സീഖ് സമുദായത്തില്‍ പെട്ട് heavy വഹനങ്ങള്‍ (tanker, trailer മുതലായവ) ഓടിക്കുന്ന ഡ്രൈവര്‍മാരാണു് ഇതു് വാഹനങ്ങളുടെ doorലും windscreenലും ഒട്ടിക്കുന്നതു്.

പട്ടാണ്‍, ബലൂചി.
partridge, red-watled plover, turnstone തുടങ്ങിയ പക്ഷികളുടെ ചിത്രങ്ങള്‍ heavy വാഹനങ്ങളുടെ പുറകില്‍ കൈകൊണ്ടു് തന്നെ paint ചെയ്തു് പ്രദര്‍ശിപ്പിക്കുന്നതു് കണ്ടിട്ടുണ്ടു്. എന്തുകൊണ്ടാണു് ഈ അപൂര്‍വ്വ ഇനം (സാധാരണ ജനങ്ങള്‍ ചിത്രീകരിച്ചു് കാണാത്ത ചിത്രങ്ങള്‍ എന്ന അര്‍ത്ഥത്തില്‍) പക്ഷികളുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നു എനിക്ക് മനസിലായിട്ടില്ല.

ഇവിടെങ്ങും campus ഇല്ലാത്ത അമെരിക്കന്‍ യൂണിവേഴ്സിറ്റികളുടെ സ്റ്റിക്കറുകള്‍.
ഇതു സാധാരണ സീറിയക്കാരുടെ വാഹനത്തിലാണു് കണ്ടുവരുന്നതു്.
ഒന്നികില്‍ വാഹനം അമേരിക്കയില്‍ നിന്നും import ചെയ്തു് കൊണ്ടു വന്നിരിക്കണം.
അല്ലെങ്കില്‍ അവിടെ പഠിച്ച വ്യക്തി എന്നു നാലാളിനെ കാണിക്കാനായി ഒട്ടിക്കുന്നതു്.
ഈ വാഹനം traffic jamല്‍ സ്ഥിരം break down ആയിട്ടയിരിക്കും കാണപ്പെടുന്നതു്. American import ആയതിനാല്‍ ഇതിന്റെ radiator ഇവുടുത്തെ ചൂടു താങ്ങില്ല. അതുകൊണ്ടു് വെറുതെ കിട്ടിയാലും വാങ്ങരുതെ എന്നാണു അതിന്റെ അര്‍ത്ഥം.

(Faravahar) Zoroastrian Symbol
സമ്പന്നരായ ഇറാനികളാണു് ഇതു് വാഹനത്തിന്റെ rear-windscreenല്‍ പ്രദര്‍ശിപ്പിക്കുന്നതു്. പാര്‍സികളും അല്ലാത്തവരും ഇതു ഉപയോഗിച്ച് കണ്ടിട്ടുണ്ടു്.

ഒന്നിലധികം രാജ്യങ്ങളുടെ കൊടികള്‍.
ഒന്നിലധികം രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ദമ്പദികളുടെ വാഹനം എന്നു അറിയിക്കാന്‍.

updates
ഫിലിപ്പീനോbasketball ഒരണ്ണം എപ്പോഴും പുറകിൽ ഉണ്ടാകും. ഒരു കുരിശും കാണും.

non-Khaleeji arabs
ഒരു barbecue set 4X4ന്റെ cargo യിൽ  ഉണ്ടായിരിക്കും.

Khaleeji Foreign vehicles (Saudi, Qatar, Bahrain)
മണ്ണടിച്ച് paint നശിക്കാതിരിക്കാൻ വണ്ടി മൊത്തം scratch guard spray paint  പൂശിയിട്ടുണ്ടാകും. Weekendൽ മാത്രം ഇതു് ഷാർജ്ജയിൽ കാണാൻ കഴിയുന്ന ഒന്നാണു്.

(ചിത്രങ്ങള്‍ സഹിതം ഇതു് പ്രസിദ്ധീകരിക്കണം എന്നുണ്ടായിരുന്നു. കഴിഞ്ഞില്ല. ക്ഷമിക്കൂ.)

11 comments:

 1. കൊന്ത തൂക്കിയ വണ്ടികള്‍, വക്കീല്‍ ഡോക്ടര്‍ സിമ്പലുകള്‍.... തുടങ്ങിയവയെ ഒഴിവാക്കിയതാണോ . സമയം കിട്ടുമ്പോള്‍ ചിത്രം ചേര്‍ത്ത് ലേഖനം upgrade ചെയ്യണേ

  ReplyDelete
 2. ഇത് കൊള്ളാം എന്നതിൽ ക്ലിക്കിയ രണ്ടാമത്തെ വ്യക്തി ഞാനാണെന്ന് അറിയിക്കുന്നു.

  ReplyDelete
 3. കൊള്ളാമല്ലോ ഈ കണ്ടുപിടുത്തങ്ങൾ...

  ReplyDelete
 4. What about those cars with polythene seat covers that comes with a new vehicle, still on :-)

  ReplyDelete
 5. കൈപ്പള്ളി എന്തായിരിക്കും ചെയ്യുക?.

  ReplyDelete
 6. എന്റെ വണ്ടിയിൽ ഒരു ഇന്ത്യൻ കൊടിയുണ്ടു്. അതിന്റെ താഴെ മലയാളത്തിൽ "എന്റെ ഭാരതം മഹത്തരം" എന്ന വാചകവും.

  ReplyDelete
 7. കൈപ്പള്ളീ, സത്യം മാത്രമേ പറയാവൂ ;)

  ReplyDelete
 8. പടച്ചോനെ എന്റെ വണ്ടി വാങ്ങിച്ചന്ന് തൂക്കിയിട്ട മുളകും ചെറുനാരങ്ങയും (ഇപ്പോള്‍ ഉണങ്ങി കൊട്ടനടിച്ചു) കെട്ടിവച്ച കിന്നരിവച്ച ചുവന്ന തുണിയും ഡാഷ്‌ ബോര്‍ഡിലുള്ള ഗണപതിയും എല്ലാം കൂടി ഞാരായി അപ്പൊ
  അല്ല ഞാനാരായി :)

  ReplyDelete
 9. ഇനിയുമുണ്ട് .. ..അമേരിക്ക, ബ്രിട്ടന്‍ എന്നിവിടങ്ങളിലെ വണ്ടി രജിസ്ട്രഷന്‍ നമ്പര്‍ പ്ലേറ്റ് വണ്ടിയില്‍ വച്ച് നടക്കുന്നവര്‍. ഇതില്‍ എല്ലാ അറബ് രാജ്യകരും പെടും. ഞാന്‍ അവിടെയും കാറും വാണവും ഉള്ള ആള്‍ ആയിരുന്നേ ..എന്ന് അറിയിക്കാന്‍.

  ഹണ്ടാല..മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു പയ്യന്‍സ്. ലെബാനോനിലെ പാലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് വന്നവരുടെ ചിഹ്നം. അവരുടെ കാറിന്‍റെ പുറകില്‍ കാണാം.

  പക്ഷെ ഒട്ടും മനസിലാകാത്ത ഒരു സംഗതി ഉണ്ട്. അറബികള്‍ പലരും വണ്ടിയില്‍ ചെഗുവേരയുടെ പടം ഒട്ടിച്ചിരിക്കുന്നത്! അത് ആരാണ് അന്ന് എന്നോ അങ്ങേര്‍ എന്തിന്‍റെ ആളായിരുന്നോ എന്നോ മറ്റോ അറിഞ്ഞുകൊണ്ടായിരിക്കുമോ ആവൊ ?

  ReplyDelete
 10. ഭാരത്‌ മാതാ കീജയ്‌ ..എന്താ പോരെ !!

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..