Tuesday, October 31, 2006

ഊഹിക്കു.

  Posted by Picasa

അശ്ലീലം

DropSculptures

ചുമ്മ ഒരു സൂര്യാസ്ഥമയം

 
Ras AL Khor wild life sanctuaryയില്‍ നിന്നും ഇന്നലെ എടുത്ത ഒരു ചിത്രം Posted by Picasa

Sigma 2X Teleconverter

 

ഇന്നല്ലെ ഒരു Sigma 2X Teleconverter വാങ്ങി. അത് എന്റെ "പുട്ടുകുറ്റി‍" (Sigma 80-400 APO OS 4.5-5.6) ലെന്സില്‍ ഘടിപ്പിച്ച്. 2X Teleconverter ന്റെ Specificationല്‍ AF (Auto Focus) ആണെന്ന് എഴുതിയിട്ടുണ്ടെങ്കിലും സാദനം പുട്ടുകുറ്റിയില്‍ Auto Focus പ്രവര്ത്തിച്ചില്ല. അന്നു വൈകിട്ടു തന്നെ സാദനം തിരികെ കോടുത്ത് കാശ് മേടിച്ചു. ഒരു സമാധനമായി. അലെങ്കില്‍ വെറുതെ നഷ്ടത്തില്‍ 2nd handആയി വില്കേണ്ടി വരുമായിരുന്നു.

അപ്പോള്‍ എല്ലാവരും ശ്രദ്ദിക്കുക.

Sigma 1.4X and Sigma 2X Teleconverter 300mm ല്‍ കൂടിയ ഒരു ലെന്സിലും AF പ്രവര്ത്തിക്കുന്നതല്ല.
(എന്നെപോലെ) നല്ല ഷോള്‍ഡര്‍ മസ്സില്സ് ഉണ്ടെങ്കില്‍ സാരമില്ല :-) അല്ലെങ്കില്‍ AF ഇല്ലാത്ത വലിയ ലെന്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണു്.

Teleconverter ഉപയോഗിച്ചാല്‍ അപ്പെര്‍ച്ചര്‍ കാര്യമായി കുറയും. canon 1Dലും 350Dലും ഒരേ Result ആയിരുന്നു. എനിക്ക് ചിത്രങ്ങളുടെ sharpness തീരെ തൃപ്തികരമല്ലായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.sigmaphoto.com/lenses/lenses_tele.asp Posted by Picasa

ദുബൈ നഗരത്തിലെ അവസാനത്തെ FREE Beach

 

ദുബൈ നഗരത്തിലെ അവസാനത്തെ പുറമ്പോക്കായി കിടക്കുന്ന കടല്‍ തീരം. റോടില്‍ നിന്നും ചെറിയ മണ്‍കുന്നുകള്‍ കടന്നു ഉള്ളിലേക്ക് ചെന്നാല്‍ 800 മീറ്റര്‍ ദൈര്‍ഖ്യമുള്ള് ഈ മനോഹര തീരം കാണാം. അടുത്തു തന്നെ ഏതെങ്കിലും ഹോട്ടല്‍ ഇതു വിലക്കുവാങ്ങും.

അതിനുമുമ്പ് എനിക്കി‌വിടെ ഒരു 100 തൃസന്ധ്യ ചിലവഴിക്കണം. Posted by Picasa

Monday, October 30, 2006

കരീം ഭായ്യുടെ പത്ത് കല്പനകള്‍


ബൂലോഗ‌ ക്ലബ്ബ്‌: പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍.

മൂനണ്ണം ഒഴിച്ച് എല്ലാ കല്പനകളും ഞാന്‍ അങ്കികരിക്കുന്നു. ദാര്‍ശനീകമായ ചില വിയോജിപ്പുകള്‍ എനിക്കുണ്ട് .


5)...
    "എങ്കിലും അതിര്‍ വരമ്പുകള്‍ ലംഘിക്കുമ്പോള്‍ അത്തരം ബ്ലോഗിന്റെ വിസിബിലിറ്റി കുറക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ട്‌ എന്നോര്‍ക്കണം".


ഈ അതിര്‍ വരമ്പുകള്‍ എവിടയാണു് രേഖപെടുത്തിയിരിക്കുന്നതു. അശ്ലീലതയും കലയും എല്ലാം കാണുന്നവന്റെ മനസിലാണു്. പുറത്തുനിന്ന് നാം എന്തിനു അതിര്‍ വരമ്പുകള്‍ സ്രിഷ്ടിക്കണം. സ്വതന്ത്രമായ ആവിഷ്കാരം തടയുന്ന ഒന്നിനേയും ഞാന്‍ പിന്തുണക്കില്ല. ഭീഷണിയുടെ ധ്വനി ഉള്ളതായി എനിക്കു തോന്നി.


    8) ബ്ലോഗുകള്‍ ഗൂഗ്‌ളിന്റെതാണെങ്കിലും നാം അതുപയോഗിച്ചൊരു ബൂലോഗം പണിയുകയാണ്‌. ചെറിയ കുടുംബങ്ങളും വലിയ കുടുംബങ്ങളും ചേര്‍ന്ന്‌ ഒരു വലിയ ഭൂഗോളം. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ എഴുതുന്നു. ചേട്ടനും അനിയനും എഴുതുന്നു. മാഷും കുട്ടികളും എഴുതുന്നു.ചേട്ടനും അനിയത്തിയും ചേര്‍ന്നെഴുതുന്നു.അങ്ങനെ അങ്ങനെ പോകുന്നു.


ഒന്നിച്ച് ബ്ലോഗ് ചെയുന്നതു കൊണ്ടു നാം ഭൃഹത്തായ ഒന്നും പണിയുന്നില്ല. അങ്ങനെ ചിന്തിക്കുന്നതു തന്നെ ബാലിശമാണു്. പണ്ട് IRC Chat ചെയുന്നതു കോണ്ടു അരെങ്കിലും എന്തെങ്കിലും പണിഞ്ഞോ. ഒരു മഹത്തായ Technology വളര്‍ന്നു, അത്രമാത്രം.

നാം എല്ലാവരും സ്വന്തം ആവിഷ്കാരങ്ങള്‍ സ്വതന്ത്രമായി ചെയുന്നു. Web 2.0 എന്നതിന്റെ പ്രധാന തത്ത്വശാസ്ത്രം തന്നെ അതിരുകളില്ലാത്ത സ്വതന്ത്രമായ ആവിഷ്കാര പ്രക്രിയ എന്നതാണു്. ഇവിടെ ബന്ധങ്ങളില്ല. ആശയങ്ങള്‍ മാത്രം. അവ വസ്തുനിഷ്ടമായതൊ അല്ലാത്തതോ ആവാം. ബന്ധങ്ങള്‍ വീക്ഷണത്തിനു് എപ്പോഴും തടസങ്ങളാണു്. ചിന്തക്കും കര്‍മ്മത്തിനും എല്ലാം തടസം. സ്വാര്‍ഥതയുടെ മറ്റൊരു മുഖം കൂടിയല്ലെ ബന്ധങ്ങള്‍. ഇന്നത്തെ മനുഷ്യന്‍ അത് മനസിലാക്കുമ്പെള്‍ നൂറ്റാണ്ടുകള്‍ പിന്നിടും. സ്വതന്ത്രമായ ആ ദര്‍ശനത്തിലേക്ക് കണ്ണു് തുറക്കു.

നമ്മുടെ കൂട്ടായ്മകള്‍ ആശയങ്ങളോടുള്ള സമത്വം കൊണ്ടു ഒത്തുചേരുന്ന ഒന്നുമാത്രം ആയി തീരരുത്. എന്നില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവനെ ബഹുമാനിക്കാനും അവന്‍ പറയുന്നത് കേള്‍കാനുമുള്ള വേദി ആകണം നമ്മുടെ പൊതുവേദികള്‍. XML/RSS aggregator കളും പിന്മൊഴികളും censorshipന്റെ ആയുധങ്ങളാക്കി മാറ്റരുത്. അങ്ങനെ പണ്ടു ശ്രമിച്ചവരെല്ലാം പരാചപെട്ടു.

അതുകോണ്ടാണു ഞാന്‍ വര്‍ഗ്ഗങ്ങളെ എതിര്‍ക്കുന്നതു. എനിക്ക് ലേബലുകള്‍ വേണ്ട. നല്ലത് എന്ന് എനിക്ക് തെന്നുന്നത് എവിടെ കണ്ടാലും അതു കഴിയുമെങ്കില്‍ പഠിക്കാനും സ്വീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ജിവിതകാലം കോണ്ടു എത്ര വ്യത്യസ്തമായ കാര്യങ്ങള്‍ professional ആയി ചെയ്യാന്‍ കഴിയും എന്നതാണു് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ജിവിതത്തില്‍ പല തൊഴിലുകള്‍ പഠിച്ചതിന്റെ കാരണവും അതുതന്നെയാണു. അതിര്‍ വരമ്പുകള്‍ നാം സ്വയം സൃഷ്ടിച്ചാല്‍ മതി, എല്ലാവരേയും അതിനുള്ളില്‍ തളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണു്.

4) പിന്നെ Tracingഉം Hackingഉം ഒന്നും നമുക്ക് ഇവിടെ ചര്‍ച്ച ചെയണ്ട. അതില്‍ യാതൊരു കാര്യവുമില്ല. എന്നെപോലെ Internetലും TCP/IPയിലും 1991ല്‍ കളി തുടങ്ങിയ ഒരുപാട് മലയാളി സുഹൃത്തുക്കള്‍ ലോകത്തിന്റെ പല ഭാകങ്ങളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതു കോണ്ടു ആ വിഷയം നമുക്ക് തല്‍കാലം വിടാം.

Friday, October 27, 2006

മനോരമക്ക് ചൈനയിലും വായനക്കരോ?

 

മലയാള മനൊരമയുടെ websiteല്‍ വലതു വശത്തു കാണുന്ന google adsense എലാം ചൈനീസ് ഭാഷയിലാണു് വരുന്നത്. ഗൂഗിളിനറിയില്ലല്ലോ മനോരമയിലെ ബുദ്ധിരാക്ഷസന്മാര്‍ മലയാളം ASCII യിലാണു് എഴുതുന്നതെന്നു.

മലയാള മനൊരമക്ക് ചൈനയില്‍ വയനക്കാറുണ്ടോ എന്നറിയില്ല. ഇതില്‍ നമ്മള്‍ കുത്തിയാലല്ലെ അവര്‍ക്കു് കാശുകിട്ടും. Google Adsense ല്‍ subscribe ചെയുമ്പോള്‍ ഇങ്ങനയൊരു അക്കിടി പറ്റുമെന്നു അണ്ണമ്മാര്‍ പ്രതീക്ഷിച്ചില്ല.


എന്തായാലും നഷ്ടം മനോരമക്കുതന്നെ.
യൂണികോഡ് ഉപയോഗിക്കാത്തതിന്റെ പ്രശ്നങ്ങള്‍ അങ്ങനെ ഓരോന്ന് ഓരോന്നായിട്ട് പോരട്ടെ. 

മതം മാറുന്നത് എന്തിനു്.

കലേഷിന്റെ മാരിലീവ് , യൂ ആര്‍ ക്രേസീ! വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് എഴുതണം എന്നു തോന്നി


മതം പുരോഗതിക്കും സ്വയരക്ഷക്കും ഒരു "ടൂള്‍" ആയി ഉപയോഗിക്കുന്നതു ഇസ്ലാമില്‍ സാധാരണ ഞാന്‍ കണ്ടിട്ടുണ്ട്. അറബിനാടുകളില്‍ ജയിലില്‍ കിടക്കുന്ന അമുസ്ലീങ്ങളെ ഇസ്ലാം മതം സ്വീകരിപ്പിച്ചാല്‍ അവര്‍ക്ക് ശിക്ഷ ഇളവു ചെയ്തു കൊടുക്കപെടും. പണ്ട് അബു ദാബിയില്‍ വെള്ളിയാഴ്ച ജുമആ നമസ്കാരം കഴിഞ്ഞു ജയിലില്‍ നിന്നും വാന്‍ നിറയെ തടവുകാരെ കോണ്ടുവന്നു നിര്‍ത്തുമായിരുന്നു. ഇമാം ഷാഹാദത്ത്- അല്‍-കലിമ (Declaration of Faith) ചോല്ലികോടുക്കും. ഇസ്ലാമിനെ കുറിച്ച് യാതൊരു ഭോധവും ഇല്ലാത്ത പാവപ്പെട്ട സിഖുകാരും സ്രീലങ്കകാരും അതു ഏറ്റു പറയും. "ബല്ബീര്‍ സിങ്ങും", "കൂമരസിങ്കയും" ഒരു ന്മിഷംകൊണ്ടു ഇസ്ലാം ആകും. അതിനു സാക്ഷ്യം വഹിച്ചുകോണ്ടു ഷറിയ കോടതി സീല്‍ വെച്ച ഒരു കടലാസും കൊടുക്കും. ഞാന്‍ കണ്ട കാര്യമാണു്.

ഇന്ത്യയില്‍ ഒരു വ്യക്തിക്ക് നിയമപരമായി ഒന്നിലധികം വിവാഹം കഴിക്കണമെങ്കില്‍ അയ്യാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ മതി!

ഇസ്ലാം മതം സ്വീകരിച്ച് ശേഷം ജോലിയില്‍ പ്രൊമോഷന്‍ നേടിയ ഒനിലധികം വ്യക്തികളെ എനിക്ക് നേരിട്ട് പരിചയമുണ്ട്. തിരിച്ച് നാട്ടില്‍ പോകുംബോള്‍ അവര്‍ മുസ്ലീം ആയി ജീവിക്കാറുമില്ല.

ഒരു മതത്തിനും ഞാന്‍ എതിരല്ല. മതം മാറുന്നതും അവരവരുടെ സ്വകാര്യ കാര്യമാണു്. പക്ഷെ മതം ലൌകികവും സ്വാര്‍ധവുമായ ആവശ്യങ്ങള്‍ക്ക് ദുരുപയോകം ചെയുമ്പോള്‍, ഉദ്ദേശശുധിയോടെ മതം മാറുന്നവരേയും ജനം സംശയിക്കും. ഞാനും സംശയിക്കും.

ഇതെല്ലാം വെറുമൊരു തന്ത്രം മാത്രമാണു് എന്നു കരുതും.

Friday, October 20, 2006

ആദരാഞ്ജലി



എന്റെ സ്വപ്നലോകത്തെ അയലത്തെ സുന്ദരി സ്വര്‍ഗ്ഗലോകത്തേക്ക് യത്രയായി.

Peafowl (Pavo cristatus )

  Posted by Picasa

Thursday, October 19, 2006

ആദിവാസികള്‍ക്കും കിട്ടി "കൊഞ്ജം" ഇന്റര്‍നെറ്റ്

നെടുമങ്ങാടീയം: ചില നഗ്ന ചിത്രങ്ങള്‍ !

കുമാര്‍ എഴുതിയ ഈ ലേഖനം ഞാന്‍ വായിച്ചിട്ട് കേരളത്തിലെ കമ്പ്യൂട്ടര്‍ സാക്ഷരതാ സര്‍ക്കസ്സിനെ കുറിച്ച് ഒന്നു ഗൂഗിളിയപ്പോള്‍ കിട്ടിയ ഒരണ്ണം ഇതാണു്.



http://www.newkerala.com/news4.php?action=fullnews&id=32667

Tribal settlement achieves total computer literacy.


സര്‍ക്കസ്സ് എന്ന പദം ഉപയോഗിച്ചതിനു പ്രത്യേക അര്‍ഥമുണ്ട്. പണ്ടു റോമില്‍ ഭരണാധികാരികള്‍ രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ നഗരങ്ങളില്‍ പലയിടങ്ങളിലായി കൊളൊസീയങ്ങള്‍ (colosseum) നിര്‍മ്മിച്ചു. ഇവിടങ്ങളില്‍ നടന്നിരുന്ന വേലകളെ സര്‍ക്കസ്സ് എന്നാണു് പറഞ്ഞിരുന്നതു. പലതരം ക്രൂര വിനോദങ്ങള്‍ അവിടെ വിളയാടിയിരുന്നു. ജനങ്ങള്‍ അവരുടെ ദുഖങ്ങളും കഷ്ടതകളും മറന്നു അതു് കണ്ട് അഹ്ലാതിച്ചു ആശ്വസിച്ചു.

142 ആദിവാസികള്‍ക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പഠിപ്പിച്ച്. ഇതു വായിച്ചിട്ട് എനിക്ക് ചിരിയും സങ്കടവും ഒരുമിച്ചുവന്നു. എത്ര ലക്ഷം രൂപ ഇതില്‍ പലരും കോഴയായി വിഴുങ്ങിക്കാണും. കട്ടതോ പോട്ടെ. ഇതു ഈ പാവങ്ങള്‍ക്കു പഠിപ്പിച്ചു കൊടുത്തതുകൊണ്ടു ഇവര്‍ക്കെന്തു ഗുണം. വീടും കിടപ്പാടവും, സ്ഥിരമായ ജോലിയും ഒന്നും ഇല്ലാത്തവര്‍ക്ക് ഇന്റെര്‍നെറ്റ് കൊണ്ടു എന്തു കാര്യം. അതിനു പകരം 10 കുടുമ്പത്തിനു കിടപ്പാടമുണ്ടാക്കാമായിരുന്നു. അല്ലെങ്കില്‍ 100 യുവാക്കള്‍ക്ക് SC/ST category കളില്‍ ഒഴിഞ്ഞുകിടക്കുന്ന ജോലികള്‍ കൊടുക്കാമായിരുന്നു.

ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്തെല്ലാം പദ്ദതികള്‍ നമ്മുടെ സര്‍ക്കാര്‍ കണ്ടെത്തുന്നു. ഇതുപോലുള്ള ചിലവു ചുരുങ്ങിയ സര്‍ക്കസ്സുകള്‍ ഘട്ടം ഘട്ടമായി നമ്മുക്ക് വരും മാസങ്ങളില്‍ കാണാം.

നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ആദ്യം നിറവെറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

ആദിവാസികള്‍ക്ക് 10 കക്കൂസ് കെട്ടികൊടുത്തു എന്നു പറയുന്നതില്‍ ഗ്ലാമര്‍ ഒട്ടും ഇല്ല. കൈയടിവാങ്ങന്‍ IT ആണു് കൂടുതല്‍ നല്ലതു. ഇരിക്കുന്നതിനു മുമ്പ് നടക്കാന്‍ പഠിപ്പിക്കണോ?

ഇതു ചോദിക്കാന്‍ ഒരു നാറിയും എന്റെ നാട്ടില്‍ ഇല്ലാതെ പോയല്ലോ.

Tuesday, October 17, 2006

Kaippally's Bodcast No 9


powered by ODEO


FM റേടിയോ "അവരതരതകരറെ" കുറിച്ചാണു്.

കെട്ടിട്ട് അതിപ്രായങ്ങള്‍ അറിയിക്കുക

Sunday, October 15, 2006

കൃഷ്ണഗാഥ

കൃഷ്ണഗാഥ പൂര്ണ രൂപത്തില്‍ ml.wikipedia.comല്‍ ചിട്ടപെടുത്തിയിട്ടുണ്ട്. വായിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുക.

Dunlin, Calidris alpina

 

ഇതു Dunlin (Calidris alpina). ഇതിന്റെ മലയാളം പേരു് അറിയാമോ. Posted by Picasa

Saturday, October 14, 2006

അഞ്ചു് രൂപ നാണയത്തില് ശ്രീ നാരായണ ഗുരു.

  Posted by Picasa

അഞ്ചു് രൂപ നാണയത്തില് ശ്രീ നാരായണ ഗുരു.

നൃത്തം

  Posted by Picasa

അങ്ങനെ ഒരുത്തന്‍ രക്ഷപ്പെട്ടു...

  Posted by Picasa

രണ്ട് കൊക്കുകള്‍

 

ദുബൈ മുനിസിപ്പാലിറ്റിയുടെ ras al khor pump house ഇന്റെ മുന്നില്‍ മീന്‍ പിടിക്കാന്‍ നില്‍ക്കുന്ന.
(left) Western Reef-Heron Egretta gularis, (Right) Great White Egret Egretta alba

ഇവരുടെ ഈ രൂപം തമ്പാനൂര്‍ ബസ്സ് സ്റ്റാന്റില്‍ പോത്തിന്റെ കൊമ്പില്‍ ഉണ്ടാക്കി വില്ക്കാന്‍ ചില കച്ചവടക്കാര്‍ വെച്ചിറ്റുള്ളത് കണ്ടുകാണും. Posted by Picasa

Friday, October 13, 2006

ശ്രീ നാരായണഗുരുവിന്റെ കൃതികള്‍

ശ്രീ നാരായണഗുരുവിനെ കുറിച്ച് അറിയാനും വായിക്കാനും വലിയ അഗ്രഹമുണ്ട്. 2nd hand വിവരമല്ലാതെ ഇന്റര്‍നെറ്റിലെങ്ങും ഗുരു എഴുതിയ ഒരു കൃതിയും വായിക്കാന്‍ ഇല്ലല്ലോ. വിവര്‍ത്തനങ്ങള്‍ വായിച്ചു. പക്ഷെ അതും 2nd hand അല്ലെ.

ഭാരതത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ സമൂഹിക വിപ്ലവം ശ്രിഷ്ടിച്ച്, മലായാള മണ്ണില്‍ ജനിച്ച് അദ്ദേഹത്തിന്റെ ഒരു കൃതിയും ഇന്റര്‍നെറ്റില്‍ എങ്ങും വായിക്കാന്‍ ഇല്ല.

ഗുരുവിന്റെ ഉപദേശങ്ങള്‍കുമുണ്ടൊ പകര്‍പ്പവകാശം? മലാളികളെ എങ്ങനെ പള്ള് പറയാതിരിക്കും. ഇത്രയും ഗതികെട്ട ഒരു ജനതയാണോ നമ്മുടേത്?

Wednesday, October 11, 2006

മലയാളം ബൈബിള്‍ PDF edition @ wikisource

പ്രീയപ്പെട്ട സുഹൃത്തുക്കളെ.

നിങ്ങള്‍ എന്നോട് പലവെട്ടം ആവശ്യപെട്ടതനുസരിച്ച് ഞാന്‍ ടൈപ്പ് ചെയ്ത സത്യവേദപുസ്തകം http://www.my-bible.us ഇനി pdf ആയി നിങ്ങള്‍ക്ക് download ചെയ്യാവുന്നതാണു.

അക്ഷരതെറ്റുകള്‍ കണ്ടുപിടിച്ച് websiteല്‍ നിന്നും copy paste ചെതു തിരുത്തി എനിക്ക് email ചെതു തന്നാല്‍ ഞാന്‍ അവ തിരുത്താം. book:chapter:verse ഉള്‍പെടുത്താന്‍ മറക്കരുത്.

സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

കൈപ്പള്ളി

Tuesday, October 10, 2006

wiki സഹായ അഭ്യര്‍ത്ഥന

പരിമിതമായ എന്റെ അറിവ് വെച്ച് ഡോക്ടര്‍ പല്പുവിനെ കുറിച്ച് ഒരു wiki കുറിപ്പ് തുടങ്ങി വെച്ചിറ്റുണ്ട്. ഈ വിഷയം അറിയാവുന്നവര്‍ ഇതു മെച്ചപെടുത്തും എന്ന് വിശ്വസിക്കുന്നു.

ഇതു ചെയ്യാന്‍ കാരണം മറ്റൊന്നുമല്ല. വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഒരു entry കണ്ടു! പക്ഷെ Dr. പല്പുവിന്റെ entry കണ്ടില്ല.

ഈഴവ സമുദായത്തിനു വേണ്ടി SNDP യോഗം സ്ഥാപിച്ച ആ മഹത്‌വ്യക്തിയെ കുറിച്ച് ഇതുവരെ ഒരു മലയാളിയും ഒന്നും അവിടെ എഴുതി കണ്ടില്ല.

ഭാസ്കരന്റെ ഒളിച്ചുകളി !

  Posted by Picasa

Thursday, October 05, 2006

കൈപ്പള്ളിയുടെ വക ഒരു ചെറുകഥ:

വളരെ തിരക്കേറിയ ഇട റോഡ്. കച്ചവട സ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിരിക്കുന്നു. ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങി നടക്കുന്നു.

വണ്ടി റോഡിന്റെ മറ്റേ വശത്ത് പാര്‍ക്ക് ചെയ്തിരിക്കുകയാണ്. അദ്ദേഹം ഭാര്യയുടെ കൈയും പിടിച്ച് റോഡ് മറികടക്കാന്‍ കാത്തു നിന്നു. ഒരു ഇട കിട്ടിയപ്പോള്‍ അവര്‍ പെട്ടന്ന് ഓടിക്കോണ്ട് റോഡ് മറി കടന്നു. ഇടതു വശത്തുനിന്നും വന്ന വണ്ടി പെട്ടന്നു വണ്ടി നിര്‍ത്തി. വാഹനത്തില്‍ ഇരുന്നയാള്‍ കണ്ണുരുട്ടി അതൃപ്തി പ്രകടിപ്പിച്ചു.

റോഡു കടന്ന കഴിഞ്ഞിട്ട് പുരുഷന്‍ വണ്ടിക്കാരനെ നോക്കി ഇങ്ങനെ പറഞ്ഞു: "ഇവര്‍ക്കൊന്നും ഒരു സമാധാ‍നവും ഇല്ലെ? ഒരു നിമിഷം വണ്ടി നിര്‍ത്തിക്കൂടെ?"

അവര്‍ വണ്ടിയില്‍ കയറി. അതേ റോഡിലേക്ക് വണ്ടി പുറത്തിറക്കി. ഒരു സ്ത്രീയും പുരുഷനും കൈകോര്‍ത്തുപിടിച്ച് റോഡിലൂടെ അവരുടെ വണ്ടിയുടെ മുന്നിലൂടെ ഓടി കടക്കുന്നു. അപ്പോഴ് അയ്യാള്‍ ഈ രംഗം മറ്റെങ്ങും കണ്ടിട്ടിലാത്ത പോലെ അവരെ നോക്കി പറഞ്ഞു: "ഇവര്‍ക്കോന്നും ഒരു സമാധാനവും ഇല്ലേ? ഒരു നിമിഷം റോഡില്‍ കാത്ത് നിന്നുകൂടെ?"

അവര്‍ വണ്ടി വിട്ടുപോയി.

Wednesday, October 04, 2006

എന്റെ അക്ഷര പിശാചുകള്‍

പെരിങ്ങോടര്‍ പറഞ്ഞപോലെ 1987 മുതല്‍ മലയാളം കൈകാര്യം ചെയ്ത ആള്‍ എന്ന നിലയ്ക്ക് മലയാളം അറിയേണ്ടതാണു്.

മലയാളത്തില്‍ ആക്‍റ്റിവായി എഴുതി തുടങ്ങുന്നതു. 1999ല്‍ ആണു. ബൈബിള്‍ പ്രോജക്റ്റില്‍ പകര്‍ത്തി ടൈപ്പ് ചെയ്യല്‍ മാത്രമെ ഉണ്ടായിരുന്നൊള്ളു. അതും ചിലയിടങ്ങളില്‍ മാത്രം. ടൈപ്പ് ചെയ്യാന്‍ സഹായിക്കാന്‍ ശിഷ്യഗണത്തില്‍ പെട്ട "സെല്‍വന്‍" എന്ന ഒരാളിനെ ജോലിക്കും വെച്ചു. എനിക്ക് സ്വന്തമായി എഴുതാന്‍ അവസരം കിട്ടിയതു് ബ്ലോഗ് എഴുതി തുടങ്ങുമ്പോള്‍ തന്നെയാണു്.

ജോലിയില്‍ പ്രവേശിച്ചതോടെ മലയാളികളുമായി ബന്ധം കുറഞ്ഞുവന്നു. മലയാളം കൈകാര്യം ചെയ്യാന്‍ അവസരങ്ങളും വളരെ കുറവായിരുന്നു.

ഒരു കാര്യം ടൈപ്പ് ചെയ്യാന്‍ ഭാഷ അറിഞ്ഞിരിക്കണം എന്നില്ല. ഭാഷ അറിയാതെ തന്നെ ഞാന്‍ Russian, Czech, Bengali, Farsi ഭാഷകളുടെ പല പ്രോജക്‍റ്റിന്റേയും consultant ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിപിയും അക്ഷരങ്ങളും അക്ഷരങ്ങളുടെ സ്ഥാനങ്ങളും അറിഞ്ഞിരുന്നാല്‍ മതി. ഭാഷയും വിഷയവും അറിയുന്ന ഒരു വിദഗ്ധന്‍ സംഘത്തില്‍ ഉണ്ടായിരുന്നാല്‍ മതി. Microsoftലും UNICODE Consortium-ലും ഭാരതത്തിലെ ഭാഷകള്‍ കൈകാര്യം ചെയുന്നവരെല്ലാം ഭാഷ അറിയുന്നവരല്ല. അങ്ങനെ ആയിരുന്നു എങ്കില്‍ ഈ പ്രശ്നങ്ങള്‍ എന്നേ തീര്‍ന്നേനെ!

ഒരു കാര്യം നാം മനസിലാക്കണം. മലയാളി മലയാളം നല്ലതുപോലെ കൈകാര്യം ചെയ്യുന്നത് നല്ല കാര്യമാണു്. ഇന്ന് തമിഴും ഹിന്ദിയും ഉള്‍പ്പെട്ട ലോക ഭാഷകളിലെല്ലാം തന്നെ proofing tools ലഭ്യാമാണു്. മലയാളത്തിനു് ഇതുവരെ ഒരണ്ണം ഉണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതുണ്ടായിരുന്നു എങ്കില്‍ എന്നെ പോലുള്ള അനേകം പേര്‍ക്ക് എഴുതാന്‍ ധൈര്യം ഉണ്ടാകും. എന്റെ സഹോദരി പറയുന്നത് ഞാന്‍ അക്ഷരതെറ്റോടുകൂടി മലയാളത്തില്‍ എഴുതുന്നത് എനിക്ക് തൊലിക്കട്ടി കൂടിയിട്ടാണെന്നാണ്. :-). ശരിയായിരിക്കാം. പക്ഷെ അതുകണ്ടിട്ട് ആരെങ്കിലും എഴുതിതുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ മൊത്തം creditഉം എനിക്കുതന്നെയാണു് :-)

മലയാളിക്ക് വായിക്കാന്‍ വലിയ താല്പര്യമാണു്, അവര്‍ക്ക് എന്തുകൊടുത്താലും വായിക്കും. അവര്‍ക്ക് എഴുതാന്‍ ധാരാളം വിഷയങ്ങള്‍ മനസ്സിലുണ്ട്. പലരും സാങ്കേതിക കാരണങ്ങളാല്‍ മാറിനില്‍ക്കുന്നു. ആ കൂട്ടത്തില്‍ എന്നെ പോലെ അക്ഷരപിശാചിന്റെ ബാധ വിട്ടുമാറാത്ത ചിലരും :-).

എന്റെയത്ര തൊലിക്കട്ടിയില്ലാത്ത ഒരുപാട് പേര്‍ എഴുതാന്‍ മടിക്കുന്നതിന്റെ കാരണവും അക്ഷരതെറ്റുകള്‍ തന്നെയാവും. നമുക്ക് എല്ലാ കാര്യങ്ങളും ചെയ്യാന്‍ യന്ത്രങ്ങള്‍ ഉണ്ട്. മലയാളത്തിലെ അക്ഷരതെറ്റ്‌ തിരുത്താന്‍ യന്ത്രമില്ല. Shame on all of us. >:(

പരസ്പരം അക്ഷരതെറ്റുകളെകുറിച്ച് വഴക്കുപറഞ്ഞ് പിരിഞ്ഞ് പോകുന്നു. എല്ലാവരും ഈ വിഷത്തെപറ്റി മൌനം പാലിക്കുന്നു. മലയാളി developers എല്ലാം അത്രക്കും പണ കോതിയന്മാരാണോ? പിന്നെ എന്തേ ഇതിനൊരു പരിഹാരം കാണാത്തത്?

കാവേരിയെ കുറിച്ച് മിണ്ടിപോകരുത്. ഞാന്‍ ഓട്ടിച്ചിട്ട് ഇടിക്കും!

സര്‍ക്കാറിന്റെ നാണമില്ലാത്ത ഒരുകൂട്ടം developers-നെ ആശ്രയിച്ചിരിക്കുകയാണോ? ഇന്നുവരെ മലയാളം യൂണികോഡില്‍ സ്വന്തമായി ഒരു കോപ്പും ഉണ്ടാക്കാത്ത, പാവപ്പെട്ട നാട്ടുകാരുടെ നികുതി കാശു തിന്നു കോഴുക്കുന്ന നെറികെട്ട വര്‍ഗ്ഗം!

നിങ്ങളുടെ MLA മാരോടും മന്ത്രിമാരോടും ഈ വിവരങ്ങള്‍ പറഞ്ഞ് മനസിലാക്കണം. ചിന്തിക്കു. കത്തുകള്‍ അയക്കു (എനിക്കല്ല!)

Tuesday, October 03, 2006

എന്റെ ബൈബിള്‍ പ്രോജെക്‍റ്റിന്റെ ചരിത്രം

നന്നേ ചെറുപ്പക്കാലത്ത് എനിക്കൊരു കൊമഡോര്‍ 64 കമ്പ്യൂട്ടര്‍ കിട്ടി. കൊല്ലം 1987. അബുദാബിയില്‍ വീഡിയോഷോപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് കൂട്ടത്തില്‍ കല്യാണകാസറ്റുകളും എഡിറ്റുചെയ്തുകൊടുക്കുമായിരുന്നു. കാസറ്റുകളില്‍ ചേര്ക്കാന്‍ മലയാളത്തിലുള്ള അക്ഷരങ്ങളും ഗ്രാഫിക്സും അന്വേഷിച്ചുനടക്കുകയായിരുന്നു പുള്ളി അപ്പോള്‍. ഒരു രസത്തിനുവേണ്ടി ഞാന്‍ എന്റെ കൊച്ചുകമ്പ്യൂട്ടറും വെച്ച് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. കൊമ്മോഡറില്‍ ഞാന്‍ കുറച്ചു മലയാളം അക്ഷരങ്ങള്‍ പടച്ചുണ്ടാക്കി. അതു കണ്ടിട്ട് ധാരാളം ആളുകള്‍ മലയാളം ഗ്രാഫിക്സ് ചെയ്തുകൊടുക്കാന്‍ എന്നെ സമീപിച്ചും തുടങ്ങി. അക്കാലത്ത് അത് ശരിക്കും ഒരു മഹാസംഭവമായിരുന്നു! എന്തായാലും കൈപ്പള്ളിയും മലയാളം അക്ഷരങ്ങളും തമ്മിലുള്ള പ്രേമബന്ധം അതോടെ തുടങ്ങി. മലയാളം ലിപിയുടെ തനതായ ചില പ്രത്യേകതകള്‍ എന്നെ വല്ലാതങ്ങാകര്ഷിച്ചു ആ സമയത്തുതന്നെ. എന്തൊക്കെ പറഞ്ഞാലും പ്രിന്റിങ്ങിനു പറ്റിയ ഏറ്റവും നല്ല ഉപായം അന്നും (ഇന്നും!) Apple Macintosh ആയിരുന്നു. Windows 3.1 വരുന്നതുവരെ Intel പ്ലാറ്റ്ഫോറത്തില്‍ മലയാളത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷേ, 1992-ല്‍ വിന്‍ഡോസ് 3.1ല്‍ മലയാളത്തില്‍ വ്യത്യസ്തമായ 6 True Type ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പറ്റി. അക്കൊല്ലത്തെ Gitex എക്സിബിഷനില്‍ മൈക്രോസോഫ്റ്റിന്റെ 3rd Party Solution Partner ആയി പങ്കെടുക്കുകയും ചെയ്തു. പഴയലിപിയിലുള്ള മലയാളത്തില്‍ അച്ചടിച്ച ലഘുലേഖകള്‍ കണ്ട് Gitex-ല്‍ വന്ന പലരും അത്ഭുതപ്പെട്ടു. സംഗതി മലയാളമായിരുന്നെങ്കിലും എന്റേതായിരുന്നതുകൊണ്ട് അക്ഷരത്തെറ്റുകള്ക്കൊരു കുറവുമില്ലായിരുന്നു എന്നു പറയേണ്ടല്ലോ! :) കൂട്ടത്തില്‍ ഒരു മഹാന്‍ ലഘുലേഖയിലെ അക്ഷരത്തെറ്റുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ച് കുറച്ചൊക്കെ തിരുത്തിയും കൂടുതല്‍ പരിഹസിച്ചും കൊണ്ട് ചോദിച്ചു:“ മലയാളം ശരിക്കറിയാത്തവനാണോ മലയാളത്തില്‍ അക്ഷരങ്ങളും സോഫ്റ്റ്വെയറും ഉണ്ടാക്കാന്‍ പോകുന്നത്?” അതെനിക്കിട്ടങ്ങു കൊണ്ടു. വല്ലാതെ വിഷമമായി. അപ്പോള്‍ കാര്യമാക്കിയില്ലെങ്കിലും ഒരു കാര്യം അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും Authentic ആയ ഒരു വലിയ മലയാളഗ്രന്ഥം ഞാന്‍ കമ്പ്യൂട്ടറില്‍ പകര്ത്തിയെഴുതും. നല്ല പ്രചാരമുള്ളതും ആളുകള്ക്കൊക്കെ ഇടയ്ക്കൊക്കെ വായിക്കേണ്ടി വരുന്നതുമായ ഒരു പുസ്തകമായിരിക്കണം അത്. അതില്‍ വരുന്ന തെറ്റുകള്‍ വിളിച്ചു കൂവി എന്നെ പരിഹസിച്ചുതോല്‍പ്പിക്കാന്‍ ഒരു വലിയ സംഘം ആളുകളും ഉണ്ടാവണം! പ്രാവര്‍ത്തികമായും സാങ്കേതികമായും നിയമപരമായും അങ്ങനെയുള്ള ഒരു ഗ്രന്ഥം ആയി യോജിച്ചുവന്നത് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്ന "സത്യവേദപുസ്തകം" തന്നെയായിരുന്നു. പിന്നീടങ്ങോട്ട് അക്ഷീണമായ പരിശ്രമമായിരുന്നു. എട്ടുമാസം കൊണ്ട് ഇതിനു തക്കതായ ഒരു ഓഡിറ്റിങ്ങ് സോഫ്റ്റ്വെയറും പ്രൊജെക്റ്റ് മാനേജ്മെന്റ് ടൂളും ഉണ്ടാക്കിയെടുത്തു. ടൈപ്പിങ്ങിനുവേണ്ടി Lotus Amipro. ടൈപ്പു ചെയ്തുകഴിയുന്ന മുറയ്ക്ക് ഓരോ ഭാഗവും പ്രൂഫ് തിരുത്താന്‍ തയ്യാറായി ദുബായിലുള്ള ഒരു പാരിഷ് മുന്നോട്ടു വന്നു. 66 പുസ്തകങ്ങളിലായി പരന്നുകിടക്കുന്ന സമ്പൂര്ണ്ണ വേദപുസ്തകം പിന്നീടുള്ള രണ്ടുവര്ഷം കൊണ്ട് ഞാനും എന്റെ ഒരു സുഹൃത്തും കൂടി ടൈപ്പു ചെയ്തു പൂര്ത്തിയാക്കി. 2003 വരെ ASCII യിലായിരുന്നു അതൊക്കെ. 2003-ല്‍ പതുക്കെ യുണികോഡിലേക്കു മാറ്റാന്‍ ശ്രമം തുടങ്ങി. അപ്പോഴാണ് യുണികോഡില്‍ , പ്രത്യേകിച്ച് മലയാളം യുണികോഡില്‍ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ ഇനിയും കിടക്കുന്നുണ്ടെന്നു മനസ്സിലായതും! സൌജന്യമായി ഹോസ്റ്റിങ്ങും ഡൊമെയ്നും ഏറ്റെടുത്തു ചില സുഹൃത്തുക്കള്. അതുപോലെ പലനിലയ്ക്കും ഈ സംരംഭത്തില്‍ ഒരു പാടു പേര്‍ സഹായിച്ചിട്ടുണ്ട്. അന്നു തുടങ്ങിയ ഒരു ചെറിയ വാശി, പരീക്ഷണം ഇന്നു വലിയൊരു വിജയമായി നിങ്ങള്ക്കാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അതിനുള്ള ഒരു പ്രധാന കാരണം നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം: “ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തുതുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എല്ലാം സാദ്ധ്യമാണ്. പള്ളിക്കൂടത്തില്‍ മലയാളം പഠിക്കാത്ത എനിക്ക് ഇത് സാദ്ധ്യമാണെങ്കില്‍ നിങ്ങള്ക്കൊക്കെ എന്തുതന്നെ പറ്റില്ല? ഉദാഹരണത്തിന്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു പഴയ മഹാകാവ്യം എന്തുകൊണ്ട് നമുക്ക് കൂട്ടായി ടൈപ്പുചെയ്തു തുടങ്ങിക്കൂടാ? Gutenberg Project-നു സമാനമായി നമുക്കു മലയാളത്തില്‍ എന്തുകൊണ്ട് ഒരു ‘എഴുത്തച്ഛന്‍ പള്ളിക്കൂടം’ പടുത്തുയര്‍ത്തിക്കൂടാ? സിബു ഒക്കെ വിചാരിച്ചാല്‍ wiki പോലെ നമുക്കും ചെയ്യാവുന്നതേ ഉള്ളൂ ഇതും. ----------------------------------------------------------------------- ഞാന്‍ എഴുതിയ ലേഖനത്തിലെ തെറ്റുകള്‍ തിരുത്തി നാട്ടുകാര്‍ക്ക് വായിക്കത്തക്ക രീതിയില്‍ ആക്കി തന്നത് എന്റെ നല്ല സുഹൃത്തായ വിശ്വപ്രഭയാണ്. ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ നിര്‍ബന്ധിച്ചതും അദ്ദേഹമാണ്. അദ്ദേഹത്തിനോട് എന്റെ നന്ദി ഇവിടെ പ്രകാശിപ്പിക്കട്ടെ.

Mosque No. 112

  Posted by Picasa

മഞ്ഞ

  Posted by Picasa

നഗ്നം ഹാ!

  Posted by Picasa

Sunday, October 01, 2006

എന്തിനു ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കണം.?


powered by ODEO

അറിവ് നിഷേധിക്കുന്നതു തെറ്റാണു. ഞാന്‍ പറയും അതു കുറ്റം തന്നെയാണെന്ന്.
മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത് ഒരു വിപ്ലവത്തിന്റെ മധ്യഖട്ടത്തിലാണു് ലോകത്തുള്ള എല്ലാ സാംസ്കാരങ്ങളും. ഇന്റെറ്നെറ്റ് എന്ന ഈ മഹാ പ്രതിഭാസം. പാശ്ചാത്യ രാജങ്ങളെല്ലാം തന്നെ ഒരു പരിധിവരെ ഈ മാദ്ധ്യമത്തെ സ്വീകരിച്ചു കഴിഞ്ഞു. അവര്‍ അതിന്റെ വിവിധ മേഖലകള്‍ താണ്ടി പുതിയ സാധ്യതകള്‍ കണ്ടെത്തികോണ്ടിരിക്കുനു. അവരുടെ സാഹിത്യകാരന്മാരും പ്രതിഭാശാലികളും അവരവരുടെ കൃതികള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.

കഴിഞ്ഞ ഇരുനൂറു വര്‍ഷത്തെ മലയാള ഭാഷയിലുള്ള സാഹിത്യകൃതികള്‍ ലോകത്തിന്റെ മുന്നില്‍ ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ സമയമായി. വരും തലമുറകള്‍ക്ക് വായിച്ചു പഠിക്കാന്‍ ഇന്ന് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഒന്നും തന്നെയില്ല.
പ്രസാദകരും, എഴുത്തുകാരും പകര്‍പ്പവകാശ നിയമങ്ങളുടെ ഊരാകുരുക്കില്‍ പെട്ടുകിടക്കുകയാണു്. ഇന്ന് ലോകത്തു നടക്കുന്ന ഈ മാധ്യമ വിപ്ലവത്തെകുറിച്ച് തികച്ചും അജ്ഞരായ ഒരു സമൂഹമാണു നമ്മുടെ Publishing Industry.

ഇന്നു എനിക്ക് വായിക്കാന്‍ ഇന്റര്‍നെറ്റില്‍ പുതിയ മലയാളം കൃതികളല്ലാതെ പഴയതായിട്ട് ഒന്നും തന്നെയില്ല.
മലയാള ഭാഷയുടെ ആറ് നൂറ്റാണ്ടിന്റെ കൃതികളും സാംസ്കാരിക ചരിത്രവും എവിടെ?

മരം മുറിച്ച് മഷി പുരട്ടി അച്ചടിക്കുന്ന സാധനം എനിക്ക് വേണ്ട. അതിനു പ്രാവര്‍ത്തികമായ ചില പ്രശ്നങ്ങളുണ്ട്. നളത്തെ തലമുറ അതു സ്വീകരിച്ചു എന്നു വരില്ല.
എനിക്ക് വായിക്കാന്‍ മലയാളം PDF മതി. എനിക്ക് സാമ്പശിവന്റെ കഥാപ്രസങ്ങങ്ങളും mp3 ആയി കേള്‍ക്കണം. എനിക്ക് മലയാളത്തില്‍ നിര്മിച്ച ആദ്യത്തെ ചലചിത്രമായ ബാലനും കാണണം. ഈ അഗ്രഹങ്ങള്‍ എന്റെതുമാത്രമാണോ? ആയിരിക്കില്ല.

സനാതന കാലം മുതല്കെ ഭാരതത്തില്‍ എഴുതിവെച്ച് ചരിത്രത്തിനു വലിയ പ്രാധാന്യം കല്പിക്കാത്ത ഒരു ജനതയാണു നമ്മുടേത്.
മലയാളത്തില്‍ എന്നല്ല ഭാരറ്റത്തില്‍ തന്നെ എഴുതിവെച്ച ചരിത്രം മറ്റു സംസ്കാരങ്ങളെകാള്‍ താരതമ്യേനെ കുറവാണു്.
ഇതിന്റെ നല്ല ഒരു ഉദാഹരണം പറയാം:
മലനാടന്‍ വീരന്മാരെകുറിച്ചുള്ള വയിപ്പാട്ടുകളും പുള്ളുവന്‍ പാട്ടുകളും മാത്രമാണു ചരിത്ര പ്രാധാന്യമുള്ള ആധാരങ്ങളായി ഇന്നു അവശേഷിക്കുന്നതു്. കഴിഞ്ഞ മാസം റ്റി വി യില്‍ തച്ചോളി കുടുമ്പത്തെ കുറിച്ച് ഒരു documentary യില്‍ അവര്‍ പലയിടത്തും അപ്പച്ചന്‍ നിര്‍മ്മിച്ച പഴയ കുറെ സിനിമകള്‍ കാണിക്കുകയുണ്ടായി. ഇനി ഒരു കാലത്ത് ഈ സിനിമകള്‍ നമ്മുടെ ചരിത്രതിന്റെ ഭാഗമായി മാറും. കുട്ടികള്‍ ഈ സിനിമകള്‍ കണ്ടു നമ്മുടെ ചരിത്രം പഠിക്കും. കഷ്ടം. ഈ പ്രവണത് അവര്‍ത്തിക്കാന്‍ അനുവതിച്ചുകൂടെ.

ഇന്നു ലോകത്ത് രണ്ടു ജാതി ജനങ്ങള്‍ മാത്രമാണു ഉള്ളത്ത്. ഇന്റര്‍നെറ്റു ഉള്ളവനും അത് ഇല്ലാത്തവനും. internot കളായ ജനങ്ങളുടെ ശൃഷ്ടികള്‍ internetല്‍ ഉള്‍പെടുത്തിയില്ലെങ്കില്‍ നമുക്ക് അവ നഷ്ടമാകും. ഖേതകരമെന്ന് തന്നെ പറയട്ടെ. നേരത്തെ പറഞ്ഞ് interNot കുളാണു് മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ സാംസ്കാരിക സംഭാവനകള്‍ നള്‍കുന്നതു. ഒരു ദീപം തെലിയിച്ച് വെച്ചിട്ട് പിന്നെ അതിന്റെ മുകളില്‍ ഒരു കുട്ടയിട്ട് മൂടിയാല്‍ ആ ദീപം ആരു കാണു. ആര്‍ക്ക് ഗുണം.

ഇന്റര്‍നെറ്റ് ഈ രൂപത്തില്‍തന്നെ എക്കാലവും നിലനില്‍കും എന്നെനിക്ക് അഭിപ്രായം ഇല്ല. പക്ഷേ അതില്‍ നിലകോള്ളുന്ന വസ്തുതകളും ആശയങ്ങളും നിലനില്കും എന്ന് തന്നെയാണു ഞാന്‍ വിശ്യസിക്കുന്നു. മലയാളാത്തിലെ മണ്മറഞ്ഞ മഹാപ്രതിഭകളുടെ കൃതികള്‍ ഇന്റെര്‍നെറ്റില്‍ നാം പുനഃപ്രസിദ്ധികരിക്കണം. വരും തലമുറകള്‍ക്ക് മലയാളം എന്താണെന്ന് അറിയാന്‍ നാം അവസരം കോടുക്കണം.