കലേഷിന്റെ മാരിലീവ് , യൂ ആര്‍ ക്രേസീ! വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ എനിക്ക് എഴുതണം എന്നു തോന്നി
മതം പുരോഗതിക്കും സ്വയരക്ഷക്കും ഒരു "ടൂള്‍" ആയി ഉപയോഗിക്കുന്നതു ഇസ്ലാമില്‍ സാധാരണ ഞാന്‍ കണ്ടിട്ടുണ്ട്. അറബിനാടുകളില്‍ ജയിലില്‍ കിടക്കുന്ന അമുസ്ലീങ്ങളെ ഇസ്ലാം മതം സ്വീകരിപ്പിച്ചാല്‍ അവര്‍ക്ക് ശിക്ഷ ഇളവു ചെയ്തു കൊടുക്കപെടും. പണ്ട് അബു ദാബിയില്‍ വെള്ളിയാഴ്ച ജുമആ നമസ്കാരം കഴിഞ്ഞു ജയിലില്‍ നിന്നും വാന്‍ നിറയെ തടവുകാരെ കോണ്ടുവന്നു നിര്‍ത്തുമായിരുന്നു. ഇമാം ഷാഹാദത്ത്- അല്‍-കലിമ (Declaration of Faith) ചോല്ലികോടുക്കും. ഇസ്ലാമിനെ കുറിച്ച് യാതൊരു ഭോധവും ഇല്ലാത്ത പാവപ്പെട്ട സിഖുകാരും സ്രീലങ്കകാരും അതു ഏറ്റു പറയും. "ബല്ബീര്‍ സിങ്ങും", "കൂമരസിങ്കയും" ഒരു ന്മിഷംകൊണ്ടു ഇസ്ലാം ആകും. അതിനു സാക്ഷ്യം വഹിച്ചുകോണ്ടു ഷറിയ കോടതി സീല്‍ വെച്ച ഒരു കടലാസും കൊടുക്കും. ഞാന്‍ കണ്ട കാര്യമാണു്.
ഇന്ത്യയില്‍ ഒരു വ്യക്തിക്ക് നിയമപരമായി ഒന്നിലധികം വിവാഹം കഴിക്കണമെങ്കില്‍ അയ്യാള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ മതി!
ഇസ്ലാം മതം സ്വീകരിച്ച് ശേഷം ജോലിയില്‍ പ്രൊമോഷന്‍ നേടിയ ഒനിലധികം വ്യക്തികളെ എനിക്ക് നേരിട്ട് പരിചയമുണ്ട്. തിരിച്ച് നാട്ടില്‍ പോകുംബോള്‍ അവര്‍ മുസ്ലീം ആയി ജീവിക്കാറുമില്ല.
ഒരു മതത്തിനും ഞാന്‍ എതിരല്ല. മതം മാറുന്നതും അവരവരുടെ സ്വകാര്യ കാര്യമാണു്. പക്ഷെ മതം ലൌകികവും സ്വാര്‍ധവുമായ ആവശ്യങ്ങള്‍ക്ക് ദുരുപയോകം ചെയുമ്പോള്‍, ഉദ്ദേശശുധിയോടെ മതം മാറുന്നവരേയും ജനം സംശയിക്കും. ഞാനും സംശയിക്കും.
ഇതെല്ലാം വെറുമൊരു തന്ത്രം മാത്രമാണു് എന്നു കരുതും.
മതം. ആര്‍ക്കും എപ്പോഴും മാറാം. വേണമെങ്കില്‍.
ReplyDeleteശെ, ഞാന്‍ കരുതി നിങ്ങളെല്ലാം ചാടി വീണ്‍ എന്നെ കടിച്ചു കീറുമെന്നു.
ReplyDeleteഎല്ലാര്‍ക്കും എന്തുപറ്റി, ഒരു മങ്ങല്‍.
അതാണ് കൈപ്പള്ളീ ലോകം.
ReplyDeleteസൂപ്പര്‍ഹിറ്റാകുമെന്ന് കരുതിയിറക്കുന്നത് സൂപ്പര്‍ ഫ്ലോപ്പാകുന്നു.
ഒരുത്തനും തിരിഞ്ഞുനോക്കില്ലെന്ന് കരുതിയിറക്കുന്നത് മെഗാഹിറ്റാകുന്നു.
ക്രൂരമാണ് കൈപ്പള്ളീ, നമ്മുടെ ലോകം.
ഹെന്തു ചെയ്യാന്‍!
കൈപ്പള്ളിയെ സമാധാനിപ്പിക്കാന്‍ ഒരു ‘ശ്ലോകം’ ചൊല്ലണമെന്നുണ്ട്. പച്ചേങ്കീ മേണ്ട.
മതം മാറുന്നതിനേക്കുറിച്ച്.
ഒരു മുസല്‍മാന്‍ ആവണം എന്ന് വിചാരിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്.
9/11 കഴിഞ്ഞതോടെ അത് വേണ്ടാന്നു വച്ചു. വല്ല വിധേനയും ഒരു അമേരിക്കന്‍ ചാന്‍സ് ഒത്തുവന്നാല്‍ അത് കുളമാകുമോ എന്നൊരു പേടിയുണ്ടായിരുന്നു.
സെല്‍ഫിഷ്. അറിയാം.
എന്നാല്‍ ഒരു മതത്തെ ആരാധിക്കാന്‍/വിശ്വസിക്കാന്‍ മതം മാറേണ്ട കാര്യമൊന്നുമില്ല എന്ന് ഇപ്പോള്‍ മനസ്സിലായി.
എന്റെ കൈപ്പള്ളി മത പരിവര്‍ത്തനം എന്നത് വെറും ആളേക്കൂട്ടല്‍ പരിപാടിയായിട്ട് കാലം കുറേ ആയി. പിന്നേ പുതിതായി മതം മാറുന്നവര്‍ മാത്രമല്ല ഇപ്പോള്‍ മതത്തില്‍ ഉള്ളവരും മതത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു ജീവിക്കുന്നില്ല. അപ്പോള്‍ എന്താണ് ചെയ്യാന്‍ കഴിയുക കുറേ അനുഷ്ടാനങ്ങള്‍ നടത്തുക അപ്പോള്‍ ദൈവം പ്രസാദിക്കും എന്ന തെറ്റിദ്ധാരണയിലാണ് ഭൂരിപക്ഷവും. ദൈവത്തേ മനുഷ്യനേപ്പോലെ മുഖസ്തുതിയില്‍ വീഴുന്ന പ്രീണനക്കാരനായാണ് മത വിശ്വാസികള്‍ കരുതുന്നത്. അതുകൊണ്ടുതന്നേ പുതിയ ഒരാളേ ചേര്‍ത്താല്‍ ദൈവം കൂടുതല്‍ പ്രസാദിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
ReplyDeleteപിന്നേ ഇതിനേ താത്ത്വികമായി വിശദീകരിച്ചാല്‍ മറ്റു മതങ്ങളൊക്കേ തെറ്റായിരിക്കേ ശരിയിലേക്ക് ഒരാളേ വഴിനടത്താനുള്ള എളിയ ശ്രമം ( ഇത് ക്രൈസ്തവ വിശദീകരണമാണു കേട്ടോ)
Aravind:
ReplyDelete‘ശ്ലോകം’ ചൊല്ലു. ബലിയ വിവരമൊന്നും ഇല്ലെങ്കിലും ക്യട്ട് ന്വാക്കട്ട്.
:-)
ഞാന്‍ കൈപ്പള്ളിയെ അനുകൂലിക്കുന്നു.
ReplyDeleteപലരും മതം മാറുന്നതു അതിനെ കുറിച്ചു മനസ്സിലാക്കിയിട്ടോ മാറണമെന്നു ആഗ്രഹിച്ചിട്ടോ അല്ല. പകരം ഇതു പോലെ എന്തെങ്കിലും കാര്യലാഭത്തിനു വേണ്ടിയായിരിക്കും.
പക്ഷേ, ഇത്തരക്കാരാണ് പല മതങ്ങളുടേയും അതിന്റെ സംരക്ഷകരെന്നു ഭാവിക്കുന്നവരുടേയും കപടമുഖങ്ങള്‍ പുറത്തുകൊണ്ട് വരുന്നതും
കൈപ്പള്ളീ, എംടിയുടെ അസുരവിത്ത് ഓര്‍ത്തുപോകുന്നു. മനസ്സും മതവും മാറാന്‍ശ്രമിക്കുന്ന കഥാനായകന്റെ നിസ്സഹായത...
ReplyDeleteകൈപ്പള്ളീ, മതത്തെക്കുറിച്ചുള്ള നിരീക്ഷണം നന്നായി. മതമല്ല, മനുഷ്യന്‍ തന്നെ മാറണം. മതത്തിനു നല്ല മനുക്ഷ്യനെ സ്രുഷ്ടിക്കാനാകില്ല. അതിനു നല്ല തന്തയും തള്ളയും തന്നെ വേണം!!!
ReplyDeleteകൈപ്പള്ളീ മാഷ് പറഞ്ഞത് ശരിതന്നെ...
ReplyDeleteമതം മാറല്‍ ..ഒരു കാലിലെ മന്ത് മറ്റേ കാലിലേയ്ക്ക് മാറ്റല്‍..അല്ലാതെന്ത്..?
റ്റു കിരണ്‍ തോമസ്,
ReplyDelete"നിനക്കു നിന്റെ മതം എനിക്കു എന്റെ മതം", എല്ലാവരെയും സ്വര്‍ഗതിലേക്കു തെളിക്കാനിറങ്ങി ഇവിടം നരകമാക്കാതിരുന്നാല്‍ മതിയായിരുന്നു, എന്തിനാണിത്ര ധിറുതി, ജീവിതം ക്ഷണഭംഗുരം, മൂക്കില്‍ പഞ്ഞി വെച്ചതിനു ശേഷം നമുക്കു തല്ലു കൂടാം....സ്നേഹശംസകള്‍.
മതം തികച്ചും അപ്രസകതമാണെന്നും മനുഷ്യന്‍ അല്ലെങ്കില്‍ പ്രപഞ്ചം മാത്രമാണ് എന്റെ കണ്‍സേണ്‍ എന്നും കാരശ്ശേരി മാഷ് ഇത്തവണത്തെ കലാകൌമുദിയില്‍ എഴുതി കണ്ടു.മതം മാറുന്നവര്‍ അത് മാധവികുട്ടിയാവട്ടെ കൈപ്പള്ളി പറഞ്ഞ കുമാരസിംഗയാവട്ടെ യൂസഫ് യൂഹാനയാവട്ടെ കേരളത്തീല്‍ അമേരിക്കന്‍ മാവിനും റൊട്ടിക്കും വേണ്ടി മാറുന്ന ആദിവാസിയാകട്ടെ, അവര്‍ അറിയാതെ എങ്കിലും തെളിയിക്കുന്ന ഒന്നുണ്ട്-- മതമെന്നത് തികച്ചും ചെറിയ കാര്യമാണെന്നും അതിന് ഉണക്കറൊട്ടിയുടെ വില പോലും ഇല്ലെന്നും.ഇന്നു കിട്ടിയതിനെക്കാള്‍ വിലപിടിച്ചത് അത് പണമാകട്ടെ,റൊട്ടിയാകട്ടെ,പ്രശസ്തിയാകട്ടെ കിട്ടിയാല്‍ പലരും വേറൊരു മതം മാറ്റത്തിന് തയ്യറായേക്കും. ആദിവാസി കല്യാണ്‍ സഭ എന്ന പരിവാര്‍ സംഘടന ഇക്കാര്യത്തില്‍ വിജയിച്ചു.കുറേ പേരെ അവര്‍ തിരിച്ച് പിടിച്ചു.
ReplyDeleteഞാന്‍ എന്റെ കൂട്ടുകാരായ മറ്റ് മതക്കാര്‍ക്ക് ഞാന്‍ പണ്ട് ഒരു ഓഫര്‍ വെച്ചു.ഒരു കോടി തന്നാല്‍ ഞാന്‍ മതം മാറം.ഒരു കുഴപ്പം പിന്നെ ആരെങ്കിലും 2 കോടി തന്നാല്‍ ഞാന്‍ അങ്ങോട്ട് പോകും....
ചേട്ടായീ,
ReplyDeleteമതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി!
അതിനു മനുഷേമ്മാരൊന്നും നന്നാവുന്നില്ലല്ലോ കലേഷേ , എന്തു ചെയ്യാം.. ;(
ReplyDeleteഏറ്റവും നന്നായി ജീവിക്കുന്നതിന്റെ ഉദാഹരണം സ്വജീവിതം കൊണ്ടു യുക്ത്യാനുസാരം സ്ഥാപിക്കുന്നതിനു വേണ്ടിയാകണം ഒരു മനുഷ്യന്‍ തന്റെ മതം തിരഞ്ഞെടുക്കേണ്ടതു്. അതിനായില്ലെങ്കില്‍ ആ തിരഞ്ഞെടുക്കല്‍ കൊണ്ടോ മാറ്റം കൊണ്ടോ പ്രത്യേകിച്ചൊരു ഉപയോഗവുമില്ല. ഏറ്റവും നല്ലതു് എന്ന കാര്യം എളുപ്പം നിര്‍വചിക്കാനാവുന്നതുമല്ല, എങ്കിലും നാരായണഗുരുവിന്റെ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം’ എന്നത് ഋജുവായുള്ള ഒരു മാതൃക ആയിരിക്കും. ‘ജീവിക്കാനുള്ള നല്ല മാതൃകകള്‍’ എന്ന അവസ്ഥയില്‍ മതത്തിനു എന്നത്തേക്കാളും പ്രസക്തി ഇന്നുണ്ടു്, കാരശ്ശേരിക്ക് അങ്ങിനെയൊരു മാതൃക ‘സെറ്റ്’ ചെയ്യാന്‍ കഴിയാത്തതുകൊണ്ടുമാകാം മതം അപ്രസക്തമെന്നു തോന്നിപ്പിക്കുന്നതു്. മിക്കവരുടേയും പ്രശ്നം ഇതു തന്നെയാണു്.
ReplyDeleteഏറ്റവും നന്നായി ജീവിക്കുന്നതിന്റെ ഉദാഹരണം സ്വജീവിതം കൊണ്ടു യുക്ത്യാനുസാരം സ്ഥാപിക്കുന്നതിനു വേണ്ടിയാകണം ഒരു മനുഷ്യന്‍ തന്റെ മതം തിരഞ്ഞെടുക്കേണ്ടതു്. അതിനായില്ലെങ്കില്‍ ആ തിരഞ്ഞെടുക്കല്‍ കൊണ്ടോ മാറ്റം കൊണ്ടോ പ്രത്യേകിച്ചൊരു ഉപയോഗവുമില്ല. ഏറ്റവും നല്ലതു് എന്ന കാര്യം എളുപ്പം നിര്‍വചിക്കാനാവുന്നതുമല്ല, എങ്കിലും നാരായണഗുരുവിന്റെ ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം’ എന്നത് ഋജുവായുള്ള ഒരു മാതൃക ആയിരിക്കും. ‘ജീവിക്കാനുള്ള നല്ല മാതൃകകള്‍’ എന്ന അവസ്ഥയില്‍ മതത്തിനു എന്നത്തേക്കാളും പ്രസക്തി ഇന്നുണ്ടു്, കാരശ്ശേരിക്ക് അങ്ങിനെയൊരു മാതൃക ‘സെറ്റ്’ ചെയ്യാന്‍ കഴിയാത്തതുകൊണ്ടുമാകാം മതം അപ്രസക്തമെന്നു തോന്നിപ്പിക്കുന്നതു്. മിക്കവരുടേയും പ്രശ്നം ഇതു തന്നെയാണു്.
ReplyDelete