Monday, October 02, 2006

എന്റെ അക്ഷര തെറ്റുകള്‍


powered by ODEO

14 comments:

 1. വ കമന്റി കോല്ല്

  ReplyDelete
 2. ഹയ്യട!
  കൈപ്പള്ളിയുടെ കൈ പൊള്ളിക്കാനും പറ്റില്ല, പുള്ളാനും പറ്റില്ലാന്ന്‌. അല്ലേ!

  അതവിടെ നില്‍ക്കട്ടെ, സത്യവേദപുസ്തകം യുണികോഡിലിട്ടതിനെപ്പറ്റി ഒരു ലേഖനം (പോഡ്കാസ്റ്റു മാത്രം പോര!) എഴുതിയുണ്ടാക്കുമോ?

  അതെഴുതാനുണ്ടായ പ്രചോദനം, ആരൊക്കെ സഹായിച്ചു, എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായി എന്നൊക്കെ തുടങ്ങി?

  മലയാളം യുണികോഡിന്റെ ചരിത്രവഴികള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതില്‍ ഏറ്റവും പ്രധാനമായ ആ നാഴികക്കല്ലിനെക്കുറിച്ച് വിശദമായി അറിഞ്ഞാല്‍ കൊള്ളാം.

  രണ്ടുവര്‍ഷം മുന്‍പ് ‘ബൈബിള്‍’ വരുമ്പോള്‍ സത്യത്തില്‍ വേറെ ഒരൊറ്റ സമ്പൂര്‍ണ്ണകൃതിയും ഉണ്ടായിരുന്നില്ല മലയാളം യുണികോഡില്‍.

  വളരെ കൃത്യമൊന്നുമല്ലാതെ ഒരു കഥ ഞാന്‍ എഴുതിയിരുന്നു ഇവിടെ. കമന്റുകള്‍ക്കിടയില്‍ പെട്ടുപോയതിനാല്‍ അധികം ആരും വായിച്ചില്ലെന്നു തോന്നുന്നു. അത് ഒന്നു കൂടി ശരിയാക്കി, വന്നുപോയിട്ടുണ്ടാവുന്ന തെറ്റുകളൊക്കെ തിരുത്തി, പിന്നീട് ഒരു പോസ്റ്റു തന്നെയായി പുന:പ്രസിദ്ധീകരിക്കണമെന്നുണ്ട്.

  സഹായിക്കുമല്ലോ!

  ReplyDelete
 3. വായിച്ചാല്‍ കാര്യം മനസ്സിലാകും എന്നുന്ടെങ്കില്‍  അക്ഷരത്തെറ്റുകള്‍ എനിക്കൊരു പ്രശ്നമേയല്ല. ഇതുവരെ ഒരാളോടും അക്ഷരത്തെറ്റ് എഴുതിയിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞതായി എനിക്കോര്‍മ്മയുമില്ല. അക്ഷരത്തെറ്റ് ഒരു വിഷയമായി എടുക്കേന്ട കാര്യമില്ല. ബ്ലോഗിങ് മാധ്യമത്തിലൂടെ ഇത്രയുമൊക്കെ നടക്കുന്നുന്ടല്ലോ, അതുതന്നെ വലിയ കാര്യം! പക്ഷെ കൈപ്പള്ളിയോട് എല്ലാവരും ഇതു പറയുന്ന സ്ഥിതിക്ക് ഈ പോഡ്കാസ്റ്റിട്ടത് നന്നായി. മലയാളം സ്കൂളില്‍ പഠിച്ചിട്ടില്ലാത്ത ഒരാള്‍ ഇത്രയുമൊക്കെ ചെയ്യുന്നുന്ടെങ്കില്‍ അഭിനന്ദിക്കാതെ വയ്യ.

  ReplyDelete
 4. This comment has been removed by a blog administrator.

  ReplyDelete
 5. ചങ്ങാതീ
  ബ്ലോഗുകള്‍ കാണാന്‍ തുടങ്ങിയിട്ട് പതിനഞ്ചു ദിവസമേ ആയിട്ടുള്ളൂ. മലയാളം ടൈപ്പുചെയ്യാനും ബ്ലോഗ് ചെയ്യാനും ഒരുമിച്ചാണ് തുടങ്ങിയത്.അക്ഷരതെറ്റുകള്‍ എന്റെ ബ്ലോഗിലുമുണ്ട്.തിരുത്തുന്നതും തിരുത്താതിരിക്കുന്നതും അവനവന്റെ താല്‍പര്യത്തിനു വിടുന്നു.മലയാളത്തെ സ്നേഹിക്കുന്ന പ്രവാസി എന്ന് സ്വയം പരിചയപ്പെടുത്തുന്നുണ്ടല്ലോ.അതുകൊണ്ട് പറഞ്ഞുപോയതാണ്.താങ്കള്‍ മലയാളം
  പഠിച്ചിട്ടില്ലെന്ന കാര്യം എനിക്കറിയില്ലായിരുന്നു.എന്തു പറയാന്‍ ?താങ്കളുടെ ബ്ലോഗ് സ്ഥിരമായി വായിക്കുന്നതിനിടയില്‍ ഒന്നു കമന്റിപ്പോയി.താങ്കള്‍ ഇത്രയധികം വികരാധീനനാവുമെന്ന് കരുതിയില്ല. ആത്മാര്‍ത്ഥമായി ഖേദിക്കുന്നു.

  ReplyDelete
 6. കൈപ്പള്ളി, കൈപ്പള്ളിയുടെ അരിശം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ കഴിഞ്ഞ പോഡ് കാസ്റ്റിന് എഴുതിയ കമന്റ് അല്പം ഓവറായി. f**king എന്നതിന് flipping എന്നു വല്ലതും എഴുതിയാല്‍ പോരേ? കക്ഷത്തിലുള്ളത് പ്പൊകുകയുമില്ല, ഉത്തരത്തിലുള്ളത് എടുക്കുകയും ചെയ്യാം. അസഭ്യം കൈപ്പള്ളിയുടെ പോസ്റ്റുകളില്‍ പ്രതീക്ഷിക്കുന്നില്ല.

  കൈപ്പള്ളി മലയാളം കഷ്ടപ്പെട്ട് പഠിച്ചത് വലിയ കാര്യമാണ്. പക്ഷേ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ കൈപ്പള്ളിയുടെ പ്രയത്നം ചെറുതായിക്കാണുകയാണെന്ന് തോന്നുന്നില്ല.
  ആശയപരമായി ഇത്രയും നല്ല പോസ്റ്റുകളില്‍ അക്ഷരത്തെറ്റുകാണുമ്പോള്‍ അതു മാറ്റിക്കൂടെ എന്ന് അത്യാഗ്രഹം കൊണ്ട് ചോദിച്ചുപോകുന്നതാകാം.
  പഠിപ്പ് തീരുന്നില്ലല്ലോ ഒരിക്കലും. അക്ഷരത്തെറ്റുകള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്തണം എന്നേയില്ല, പക്ഷേ കൈപ്പള്ളി പുതിയ ഒരു കാര്യം പഠിക്കില്ലേ? പിന്നെ ആ തെറ്റ് വരുത്താതിരിക്കില്ലേ?
  അതോ മലയാളം പഠിപ്പ് ഉപേക്ഷിച്ചോ?

  ആരെങ്കിലും തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ തെറ്റുവരുത്തുന്ന ആള്‍ മഹാനാവണം എന്നില്ല,തെറ്റുകള്‍ മഹത് ഗ്രന്ഥങ്ങള്‍ ആകണം എന്നുമില്ല. കൂട്ടുകാരാകാം, ഇഷ്ടമുള്ള വ്യക്തിത്വം ആകാം, ആരാധനാപാത്രമാകാം.

  അപ്പോ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവര്‍ കാട്ടട്ടെ. അത് കൊണ്ട് കൈപ്പള്ളിക്ക് എന്ത് ഗുണം എന്ന് നോക്കൂ..ഗുണം ഇല്ലേ? മലയാളം അസലായി പറയുന്ന കൈപ്പള്ളിക്ക് അസലായി എഴുതാനും(അക്ഷരത്തെറ്റ് മാത്രം, വക്കാബുലറീയും മറ്റും ബഹുകേമം ഇപ്പോഴേ)അത് സഹായിക്കില്ലേ?

  എന്റെ അഭിപ്രായമാണ്.

  പോഡ് കാസ്റ്റ് കലക്കി.

  ReplyDelete
 7. കൈപ്പള്ളീ,
  ‘നിങ്ങക്ക് വല്ലതും പറയാനുണ്ടെങ്കി തീര്‍ച്ചേറ്റും എഴുതി അറിയിക്കണ’മെന്നു കേട്ടു. ഇവിടെ എഴുതുന്നകാര്യമാണെന്ന വിശ്വാസത്തില്‍ ഇവിടെത്തന്നെ എഴുതുന്നു. (അങ്ങനെയല്ല ഉദ്ദേശിച്ചതെങ്കില്‍ കമന്റ് മായ്ചേയ്ക്കണേ.)

  ‘വായിച്ചു നോക്കീറ്റ് ഒരു കോപ്പും’ മനസിലാവാതെ വരുമ്പോഴല്ല അക്ഷരത്തെറ്റിനെപ്പറ്റി (ഇമെയില്‍ വഴി ആയിരുന്നു ഞാന്‍ അറിയിച്ചത്) പരാമര്‍ശിക്കുന്നത്. ഇതുവരെ എഴുതിയ പോസ്റ്റുകളിലെ കോപ്പുകള്‍ സാധാരണ എല്ലാര്‍ക്കും മനസിലാവുന്നതു തന്നെയാണ്.

  എന്റെ പ്രശ്നമെന്തെന്നാല്‍;
  ബിന്നി സില്‍ക്കിന്റെ സാരി വെട്ടി ഒരു കളസം തുന്നിയിട്ട് തൊണ്ണകാട്ടി ഒരാള്‍ സ്വര്‍ണ്ണപരസ്യം പറയുന്നത് കാണുമ്പോഴും കേള്‍ക്കുമ്പോഴും നമുക്കുണ്ടാകുന്ന ഒരു ഞെട്ടലില്ലേ?, അതു പോലെ മാത്രമാണ് കാപ്ഷനിലൊക്കെ ‘മലായളം മാദ്ധ്യമ പരസ്യങ്ങള്‍’ എന്നിങ്ങനെ കാണുമ്പോള്‍ തോന്നുക.

  അക്ഷരത്തെറ്റ് ഒരിക്കലും തിരുത്തില്ല എന്നാവില്ല കൈപ്പള്ളിയുടെ നിലപാടെന്ന് മറ്റുള്ള കാര്യങ്ങളില്‍ താങ്കള്‍ പ്രകടിപ്പിക്കുന്ന പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ നിന്നു മനസിലാക്കുന്നു. അതുകൊണ്ടുതന്നെ ഈ പോഡ്‌കാസ്റ്റോടെ മനസിലായ കലിപ്പൊണ്ടാക്കാതിരിക്കലിലേയ്ക്ക് ഞാനും നീങ്ങുന്നു. :) (ഈ മനസിലാക്കല്‍ വ്യക്തിപരമായ പരാമര്‍ശമായി കാണില്ല എന്നും കരുതിക്കോട്ടെ? ആധുനിക പെരുമാറ്റ നിയമാവലികള്‍ അറിയാത്തോണ്ടാണേ.)

  ReplyDelete
 8. സുഹ്രുത്തെ
  താങ്കളുടെ ബ്ലൊഗ് തെരഞ്ഞ് പിടിച്ച് വായിച്ച്, ശ്രദ്ധിച്ച് കേട്ട്, കുറെ മെനക്കെട്ടാണല്ലോ ആളുകള്‍ എന്തെക്കിലുമൊക്കെ കമന്റാം എന്ന് വെക്കുന്നത്.അതിലൊരു പക്ഷെ ഇച്ചിരി വിമര്‍ശമൊക്കെ വന്നാല്‍ ഇങ്ങനെ വികാരധീനനാവുന്നതെന്തിന്. കേള്‍ക്കാനും വായിക്കാനും എന്തെങ്കിലുമൊക്കെ ഉള്ളതായിതോന്നുന്നത് കൊണ്ടാണ് അട്രസ് ബാറില്‍ mallu-ungle.blogspot.com എന്ന് ടൈപ്പ് ചെയ്യുന്നത്.
  താങ്കളുടെ വാക്കുകള്‍ക്കും എഴുത്തിനും കൂടുതല്‍ മൂര്‍ച്ചയുണ്ടാവട്ടേ!
  ഞങ്ങള്‍ കാത്തിരിക്കുന്നു, ആ കിടിലന്‍ ഭാഷണങ്ങള്‍ക്കായി

  ReplyDelete
 9. ഇതില്‍ അരാണ്‍ കമന്റുകള്‍ ഇട്ടിട്ട് പിന്നെ delete ചെയുന്നതു ??

  ReplyDelete
 10. ഓോോോോോോ !!!!!
  ‌ശെരി ശെരി. തിരുത്ത്. ഞാന്‍ പഠികാം.

  ഇനി അങ്കലേയത്തില്‍ തെറി പറയൂല്ല. ഷെമി.

  കൈപ്പള്ളിക്ക് ആരോടും പിണക്കമില്ല. എല്ലാവരും നല്ലതിനാണു് പറയുന്നത് എന്ന് എനിക്കറിയാം. ഞാന്‍ കാര്യമായി ഭാഷ മെച്ചപെടുത്താന്‍ ശ്രമിക്കുന്നുണ്ടു. malayalam-english malayalam-english dictionary കള്‍ ഒരുപാട് വങ്ങി വെച്ചിട്ടുണ്ട്

  ReplyDelete
 11. എന്റെ ഉത്തരേന്ത്യന്‍ സുഹൃത്തിന് നന്നായി മലയാളമെഴുതാമെങ്കില്‍ കൈപ്പള്ളിക്കത് പുല്ലു പോലെ സാധിക്കും..
  എവിടെയാണ് തെറ്റുകള്‍ ആവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി..
  താങ്കളുടെ കഴിവുകള്‍ താങ്കള്‍ കുറച്ചുകാണേണ്ടതില്ല.

  ReplyDelete
 12. കേട്ടതേന്താണെന്നു ഓര്‍മയില്ല...എന്നാലും ചിരിച്ചു...തിരോന്തോരം ഭാഷ കേക്കാന്‍ എന്നാ സ്റ്റയില്‍ :) ഹ ഹ ഹ
  ..ഇതും ഒരു ഓഫ് കമന്റ് ആയി അല്ലെ .. :) sorry,But I agree on one point , language is there for communication and the right message should reach the target with right meaning

  ReplyDelete
 13. വിശ്വപ്രഭ, sangeeta, RP,kusruthikkutukka:

  നന്ദി.

  vishnuprasad:
  അണ്ണ മലയാളത്തിനെ സ്നേഹിക്കണ പ്രാവാസിയക്ക തന്ന്. പക്ഷെ മലയാളത്തിനെ സ്നേഹിക്കണവരെല്ലാംരും അക്ഷരതെറ്റില്ലത മാത്രമേ എഴുതാവു എന്നു പറഞ്ഞ ഇത്തിരി കടുക്കും.


  Ralminov: ഉത്തരേന്ത്യന്‍ സുഹൃത്തിന്റെ മലയാളം ബ്ലോഗിന്റെ Adress തന്നിരുന്നു എങ്കില്‍ വായിക്കമായിരുന്നു.

  അരവിന്ദ്: പള്ള് പറഞ്ഞത് തെറ്റായിപ്പോയി, ഷേമി അണ്ണ. അണ്ണങ് ചൂടായ തെറി പറയൂലായിരിക്കം, ഞാമ്പറയും, തെറ്റായിപ്പോയി എന്ന് രാവ്ലെ ആയപ്പോഴാണു മനസിലായതു. ക്ഷമ വീണ്ടും പറയുന്നു.

  അനില്‍:
  അനിലേട്ടന്‍ എന്തരു വേണോങ്കിലും പറയാം. ഞാമിണ്ടൂല്ല. അനുസരിക്കാം.

  ഖാദര്‍<>kader:
  എന്റെ ബ്ലോഗിന്‍ താങ്കള്‍ വില കല്പിക്കുന്നതിനു വളരേധികം നന്ദിയുണ്ട്. എന്തോ എനിക്കാ അഭിപ്രായമില്ല. എന്നേക്കാള്‍ വിവരമുള്ള ധാരാളം നല്ല എഴുത്തുകാര്‍ ഇവിടെയുണ്ട്. അതിന്റെ മുന്നില്‍ ഇതെന്തര്‍.


  kusruthikkutukka:
  you get my drift. cool.

  ReplyDelete
 14. വിശ്വം മാഷ്‌ ചോദിച്ച പോലെ ബൈബിള്‍ പ്രോജക്ടിന്റെ കൂടുതല്‍ വിവരങ്ങള്‍(background) അറിയാന്‍ താത്‌പര്യം ഉണ്ട്‌. അതുപോലെ അദ്ധ്യാത്മ രാമായണം, ഭാരതം തുടങ്ങിയ കൃതികള്‍ ആരെങ്കില്‍ യൂണികോഡ്‌(ASCII യെങ്കിലും) ആക്കിയതായി /ആക്കുന്നതായി അറിവുണ്ടൊ?

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..