Sunday, October 01, 2006

എന്തിനു ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കണം.?


powered by ODEO

അറിവ് നിഷേധിക്കുന്നതു തെറ്റാണു. ഞാന്‍ പറയും അതു കുറ്റം തന്നെയാണെന്ന്.
മറ്റൊരിക്കലും കണ്ടിട്ടില്ലാത്ത് ഒരു വിപ്ലവത്തിന്റെ മധ്യഖട്ടത്തിലാണു് ലോകത്തുള്ള എല്ലാ സാംസ്കാരങ്ങളും. ഇന്റെറ്നെറ്റ് എന്ന ഈ മഹാ പ്രതിഭാസം. പാശ്ചാത്യ രാജങ്ങളെല്ലാം തന്നെ ഒരു പരിധിവരെ ഈ മാദ്ധ്യമത്തെ സ്വീകരിച്ചു കഴിഞ്ഞു. അവര്‍ അതിന്റെ വിവിധ മേഖലകള്‍ താണ്ടി പുതിയ സാധ്യതകള്‍ കണ്ടെത്തികോണ്ടിരിക്കുനു. അവരുടെ സാഹിത്യകാരന്മാരും പ്രതിഭാശാലികളും അവരവരുടെ കൃതികള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി.

കഴിഞ്ഞ ഇരുനൂറു വര്‍ഷത്തെ മലയാള ഭാഷയിലുള്ള സാഹിത്യകൃതികള്‍ ലോകത്തിന്റെ മുന്നില്‍ ഇന്റര്‍നെറ്റിലൂടെ പ്രസിദ്ധീകരിക്കാന്‍ സമയമായി. വരും തലമുറകള്‍ക്ക് വായിച്ചു പഠിക്കാന്‍ ഇന്ന് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഒന്നും തന്നെയില്ല.
പ്രസാദകരും, എഴുത്തുകാരും പകര്‍പ്പവകാശ നിയമങ്ങളുടെ ഊരാകുരുക്കില്‍ പെട്ടുകിടക്കുകയാണു്. ഇന്ന് ലോകത്തു നടക്കുന്ന ഈ മാധ്യമ വിപ്ലവത്തെകുറിച്ച് തികച്ചും അജ്ഞരായ ഒരു സമൂഹമാണു നമ്മുടെ Publishing Industry.

ഇന്നു എനിക്ക് വായിക്കാന്‍ ഇന്റര്‍നെറ്റില്‍ പുതിയ മലയാളം കൃതികളല്ലാതെ പഴയതായിട്ട് ഒന്നും തന്നെയില്ല.
മലയാള ഭാഷയുടെ ആറ് നൂറ്റാണ്ടിന്റെ കൃതികളും സാംസ്കാരിക ചരിത്രവും എവിടെ?

മരം മുറിച്ച് മഷി പുരട്ടി അച്ചടിക്കുന്ന സാധനം എനിക്ക് വേണ്ട. അതിനു പ്രാവര്‍ത്തികമായ ചില പ്രശ്നങ്ങളുണ്ട്. നളത്തെ തലമുറ അതു സ്വീകരിച്ചു എന്നു വരില്ല.
എനിക്ക് വായിക്കാന്‍ മലയാളം PDF മതി. എനിക്ക് സാമ്പശിവന്റെ കഥാപ്രസങ്ങങ്ങളും mp3 ആയി കേള്‍ക്കണം. എനിക്ക് മലയാളത്തില്‍ നിര്മിച്ച ആദ്യത്തെ ചലചിത്രമായ ബാലനും കാണണം. ഈ അഗ്രഹങ്ങള്‍ എന്റെതുമാത്രമാണോ? ആയിരിക്കില്ല.

സനാതന കാലം മുതല്കെ ഭാരതത്തില്‍ എഴുതിവെച്ച് ചരിത്രത്തിനു വലിയ പ്രാധാന്യം കല്പിക്കാത്ത ഒരു ജനതയാണു നമ്മുടേത്.
മലയാളത്തില്‍ എന്നല്ല ഭാരറ്റത്തില്‍ തന്നെ എഴുതിവെച്ച ചരിത്രം മറ്റു സംസ്കാരങ്ങളെകാള്‍ താരതമ്യേനെ കുറവാണു്.
ഇതിന്റെ നല്ല ഒരു ഉദാഹരണം പറയാം:
മലനാടന്‍ വീരന്മാരെകുറിച്ചുള്ള വയിപ്പാട്ടുകളും പുള്ളുവന്‍ പാട്ടുകളും മാത്രമാണു ചരിത്ര പ്രാധാന്യമുള്ള ആധാരങ്ങളായി ഇന്നു അവശേഷിക്കുന്നതു്. കഴിഞ്ഞ മാസം റ്റി വി യില്‍ തച്ചോളി കുടുമ്പത്തെ കുറിച്ച് ഒരു documentary യില്‍ അവര്‍ പലയിടത്തും അപ്പച്ചന്‍ നിര്‍മ്മിച്ച പഴയ കുറെ സിനിമകള്‍ കാണിക്കുകയുണ്ടായി. ഇനി ഒരു കാലത്ത് ഈ സിനിമകള്‍ നമ്മുടെ ചരിത്രതിന്റെ ഭാഗമായി മാറും. കുട്ടികള്‍ ഈ സിനിമകള്‍ കണ്ടു നമ്മുടെ ചരിത്രം പഠിക്കും. കഷ്ടം. ഈ പ്രവണത് അവര്‍ത്തിക്കാന്‍ അനുവതിച്ചുകൂടെ.

ഇന്നു ലോകത്ത് രണ്ടു ജാതി ജനങ്ങള്‍ മാത്രമാണു ഉള്ളത്ത്. ഇന്റര്‍നെറ്റു ഉള്ളവനും അത് ഇല്ലാത്തവനും. internot കളായ ജനങ്ങളുടെ ശൃഷ്ടികള്‍ internetല്‍ ഉള്‍പെടുത്തിയില്ലെങ്കില്‍ നമുക്ക് അവ നഷ്ടമാകും. ഖേതകരമെന്ന് തന്നെ പറയട്ടെ. നേരത്തെ പറഞ്ഞ് interNot കുളാണു് മലയാള ഭാഷയില്‍ ഏറ്റവും കൂടുതല്‍ സാംസ്കാരിക സംഭാവനകള്‍ നള്‍കുന്നതു. ഒരു ദീപം തെലിയിച്ച് വെച്ചിട്ട് പിന്നെ അതിന്റെ മുകളില്‍ ഒരു കുട്ടയിട്ട് മൂടിയാല്‍ ആ ദീപം ആരു കാണു. ആര്‍ക്ക് ഗുണം.

ഇന്റര്‍നെറ്റ് ഈ രൂപത്തില്‍തന്നെ എക്കാലവും നിലനില്‍കും എന്നെനിക്ക് അഭിപ്രായം ഇല്ല. പക്ഷേ അതില്‍ നിലകോള്ളുന്ന വസ്തുതകളും ആശയങ്ങളും നിലനില്കും എന്ന് തന്നെയാണു ഞാന്‍ വിശ്യസിക്കുന്നു. മലയാളാത്തിലെ മണ്മറഞ്ഞ മഹാപ്രതിഭകളുടെ കൃതികള്‍ ഇന്റെര്‍നെറ്റില്‍ നാം പുനഃപ്രസിദ്ധികരിക്കണം. വരും തലമുറകള്‍ക്ക് മലയാളം എന്താണെന്ന് അറിയാന്‍ നാം അവസരം കോടുക്കണം.

10 comments:

  1. ദില്ബാസുര: ഇത നിനക്കുവേണ്ടി ഞാന്‍ ഇതു എഴുതിവെച്ചിറ്റുണ്ടു. ജോലി സ്ഥലത്തു് ജോലി ചെയ്യാത് നീ ഇതു വായിക്കണെ കുട്ട.

    അക്ഷര പിശാസുക്കളെ പേടിക്കരുത്. ധൈര്യമൈട്ട് മുന്നോട്ടു പോകട്ടെ.

    ReplyDelete
  2. കൈപ്പള്ളി ചേട്ടാ,
    നന്ദി. ഇത് പോലുള്ള നല്ല പോസ്റ്റ് ഒക്കെ മിസ്സായി പോയേനേ.

    ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും സമയമായി.പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ് പോലൊന്ന് മലയാളത്തിലും പരീക്ഷിച്ച് കൂടേ ചേട്ടാ. എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

    ReplyDelete
  3. കൈപ്പള്ളീ,
    ഒരു പരാതി. പോസ്റ്റ് എഴുതുമ്പോള്‍ കൈപ്പള്ളി പോഡ്കാസ്റ്റില്‍ അതു തന്നെയാണല്ലോ പറയുന്നത്? അപ്പോള്‍ ഇത്തിരി ഫോര്‍മല്‍ ആയത് പോലെ. മറ്റു പോഡ്കാസ്റ്റുകളിലുള്ള ആ കാഷ്വല്‍ അപ്രോച്ച് കണ്ടില്ല. കൈപ്പള്ളി ശ്രദ്ധാലു ആയത് പോലെ. ആ യൂഷ്വല്‍ സ്റ്റൈലില്‍ സംസാരിക്കുന്നതാണ് അടിപൊളി കേട്ടോ. അച്ചടിഭാഷ വേണ്ട, അധികം.

    കൈപ്പള്ളി സംസാരിക്കുന്നപോലെ വ്യക്തമായും സ്ഫുടമായും, അക്ഷരശുദ്ധിയോടെയും മലയാളം സംസാരിക്കുന്ന ആള്‍ക്കാരെ ഞാന്‍ വിരളമായേ കണ്ടിട്ടുള്ളൂ. നല്ല ശബ്ദവും. ഒരു റേഡിയോ സ്റ്റാറാകാന്‍ എല്ലാ യോഗ്യതയും ഉണ്ട്. കൈപ്പള്ളി എഫ് എം നോക്കുന്നോ?

    അഭിനന്ദനങ്ങള്‍, ആശംസകള്‍!

    ഓ.ടോ : പറഞ്ഞത് കാര്യം.

    ReplyDelete
  4. കൈപ്പള്ളി ഭായ്, അഭിനന്ദനങ്ങള്‍.

    ReplyDelete
  5. പറഞ്ഞ വിഷയത്തോടു തീര്‍ത്തും യോജിക്കുന്നു. ഇന്റര്‍നെറ്റില്‍ മലയാളം കൃതികള്‍ വായിക്കാന്‍ പറ്റുന്ന കാലം വിദൂരതയില്‍ അല്ല എന്നു ആശിക്കുന്നു.

    അരവിന്ദന്റെ അഭിപ്രായം തന്നെയാണു എനിക്കും. എഴുതിയതു വായിക്കുമ്പോല്‍ പഴയതില്‍ നിന്നും കുറച്ചു ഫോര്‍മല്‍ ആയതു പോലെ

    ReplyDelete
  6. പ്രിയ കൈപ്പള്ളി,
    കുറച്ചു ദിവസങ്ങളായി ,താങ്കളുടെ സംരംഭങ്ങളോട്
    പ്രതികരിക്കണമെന്ന് വിചാരിക്കുന്നു.പഴയ മലയാള
    കൃതികള്‍ നെറ്റില്‍ സംഭരിക്കുന്നത് വളരെ നല്ല ആശയമാണ്.ബ്ലോഗര്‍മാരുടെ കൂട്ടായ്മയ്ക്ക് ഇത്
    സാധ്യമല്ലേ?
    താങ്കളുടെ പോസ്റ്റുകളില്‍ ധാരാളം അക്ഷരതെറ്റുകള്‍
    കാണുന്നു.മലയാളത്തെ സ്നേഹിക്കുന്ന കൈപ്പള്ളി
    ഇക്കാര്യം ലാഘവത്തോടെ കാണുന്നതെന്താണ്..?

    ReplyDelete
  7. ആവശ്യത്തിനും അനാവശ്യത്തിനും നമ്മള്‍ പേറിനടക്കുന്ന ചില ക്ലീഷെ കളുണ്ട്. സംസ്കാരത്തിനെപ്പറ്റിയാകുമ്പോള്‍ പറയുകയും വേണ്ട. നാം എപ്പൊഴും പിന്നോട്ട് തിരിഞു നോക്കി പൊട്ടി പൊട്ടി കരയുന്നു. ആ കേരളപ്പഴമയെവീടെ യെന്ന് ആര്‍ത്തലച്ചു ചോദിച്ച് കണ്ണീര്‍ വാര്‍ക്കുക നമ്മുടെയൊരു ഫാഷന്‍.ആധുനികത സമ്മാനിച്ച സൌകര്യങ്ങള്‍ ആവോളം നുകര്‍ന്നുകൊണ്ടാണീ കണ്ണീര്‍.പൊയ്പോയ ചക്കരമാവും, പൊട്ടിപ്പൊളിഞ്ഞ തറവാടും, ആമ്പല്‍കുളവും, തുടങ്ങി ടാറിടാത്ത റോഡുവരെയുണ്ടീ കൂട്ടത്തില്‍.അവസരം കിട്ടിയാല്‍ ദ്ര്യ്ശ്യ മാധ്യമങ്ങളെയും ഇന്റെര്‍നെറ്റിനെയും രണ്ട് തെറിവിളിക്കുക മേമ്പൊടിയായി. നമ്മുടെ കഥകളി തുടങ്ങിയ പാരമ്പര്യ കലകളുടെ കാര്യവും അങ്ങനെത്തന്നെ.ചില്ലിട്ടൊരു കൂട്ടില്‍ യാതൊരു കേടും വരാതെയങ്ങനെ കാലാ കാലം സൂക്ഷിച്ച് വെക്കണം.എന്നാല്‍ എല്ലാ കലാരൂപത്തിനും അതിന്റേതായ ഒരു ബാല്യമുണ്ടായിരിക്കുമല്ലോ, ആ ബാല്യം പിന്നിട്ടാണ് ഇന്നത്തെയൊരവസ്ഥയില്‍ എത്തിയതെന്ന കാര്യം നാം മറന്ന് പോകുന്നു.
    (വിഷയത്തിനു പുറത്തായോ?)
    അങ്ങനെ നമ്മുടെ താളിയോല ഗ്രന്ഥങ്ങളൊക്കെ ടിജിറ്റലൈസ് ചൈയ്ത് അതിന്റെ തനിമ നശിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണല്ലെ?
    നല്ലത് തന്നെ. എന്റെ അറിവ് ശരിയാണെങ്കില്‍ ഒരു നിശ്ചിത വര്‍ഷം(40 വര്‍ഷം?) കഴിഞ്ഞാല്‍ പുസ്തകങ്ങളുടെ പുന: പ്രകാശനത്തിനു നിയമ പരമായ വിലക്കുകളില്ലെന്ന് തോന്നുന്നു.
    അങ്ങനെ, ബോസിനെ ഒളിച്ച് ‘കേരള പാണിനീയം’വായിച്ച് കൈപ്പള്ളിയുടെ ബ്ലൊഗില്‍ അക്ഷരത്തെറ്റില്ലാതെ ഒരു കമന്റടിക്കാന്‍ വിദൂരമല്ലാത്ത ഭാവിയില്‍ സാധ്യമാകുമെന്ന ശുഭപ്രതീക്ഷയോടെ

    ReplyDelete
  8. vishnuprasad: and all those who think my malyalam needs refinement.

    ഈ ചോദ്യം ഈവിധതില്‍ ഇപ്പോള്‍ ചോദിച്ചതിനു നന്ദി.
    മലയാളത്തില്‍ തന്നെ താങ്കള്‍ക്ക് മറുപടി തരാന്‍ സനധത കാണിക്കുന്നതില്‍ അശ്വസിക്കുക.

    അശയ വിനിമയത്തിനു ഭാഷ ഒരിക്കലും തടസം ആയിരിക്കരുതു്, ഞാന്‍ മലയാളം ഒരു വിധ്യാഭയാസ സ്ഥപനത്തിലും പഠിച്ചിട്ടില്ല. പക്ഷെ മലയാളം എന്റെ വാപ്പ വായിച്ചുതന്ന കൃതികളില്‍ നിന്നും ധാരളം ഞാന്‍ ഗൃഹിച്ചു.

    ഇത്രയോക്കെ ചെയ്യാന്‍ കഴിയുന്നതു തന്നെ എന്നേ സംബദിച്ചതടത്തോളം വലിയ കാര്യമാണു.

    അറബിയും, ഫ്രഞ്ചും, ഡച്ചും, ഹിന്ദിയും ഓക്കെ പഠിക്കുന്ന കൂട്ടത്തില്‍ മലയാളം പഠിപ്പിക്കാന്‍ ആരും ഇല്ലായിരുന്നു, ക്ഷമിക്കു.

    എന്റെ തെറ്റല്ല.

    ഇവിടെ ഇരുന്നു ഈ-മെയില്‍ നോക്കാന്‍ ഉദ്ദേശിച്ചതല്ല. ഇപ്പെള്‍ ഞാന്‍ അല്പം മദ്യപിച്ചിട്ടുണ്ടു. എന്റെ വികാരങ്ങള്‍ക്ക് നിയന്ത്രണമില്ല. അതിനാല്‍ അല്പം സാന്ദ്രത കൂടും. വീണ്ടും ക്ഷമാപണം ചോദിക്കുന്നു. അക്ഷരതെറ്റുകള്‍ മലയാളത്തില്‍ മാത്രം നോക്കുന്ന നിങ്ങളോടെല്ലാം എനിക്ക് സഹതാപമാണു. കടുത്ത സഹതാപം. നിങ്ങളുപയയോഗിക്കുന്ന ഇം‌ഗ്ലീഷില്‍ ഈ തെറ്റുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നു എങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചിപോകുന്നു.

    താങ്കള്‍ പഠിച്ച പോലെ ഞാന്‍ മലയാളം പഠിച്ചിട്ടില്ല. ഞാന്‍ പറയുന്ന വിഷയം ഉള്‍കൊള്ളാന്‍ ശ്രമിക്കു. എന്നെയും എന്റെ മലയാളത്തെയും തിരുത്തി നിങ്ങള്‍ സമയം കളയരുതു. ഞാന്‍ പറയുന്ന വിഷം ചര്‍ച്ച ചെയ്യു.

    എന്റെ അക്ഷരത്തെറ്റു പേടിച്ചാണു് ഞാന്‍ podcasting തുടങ്ങിയതു. എന്റെ സുഹൃത്തുക്കളുടെ അവശ്യമനുസരിച്ചാണു ഞാന്‍ അതിന്റെ transcript ഇവിടെ (എന്റെ ബ്ലോഗില്‍ !!!) ഇട്ടതു.

    മലയാള ഭാഷയുടെ സംരക്ഷകനായി എന്നെ കാണരുതെ. please.

    I am so sick and F***ing tired of these pedantic lunatics who insist on my precision of Malayalam. Listen now and listen good for the LAST FUCKING TIME. I HAVE NOT LEARNT MALAYALAM.

    ReplyDelete
  9. ഖാദര്‍<>kader:

    മച്ചംബി, ഒന്നും മനസിലായില്ല.
    ഒന്നുകൂടി പറ. എനീക്ക് മനസിലാവണ വിധത്തില്‍.

    ReplyDelete
  10. കൈപ്പള്ളീ, വളരെ നല്ല ആശയം. പലപ്പോഴും ആദ്യം ഒരു ഇദ് തോന്നിയാലും താങ്കളുടേത് വളരെ മൌലീകമായ ചിന്തകള്‍ ആണ്‌ എന്നത്‌ അഭിനന്ദനമര്‍ഹിക്കുന്നു. ഈ പോസ്റ്റിനോട് ഞാനും യോജിക്കുന്നു. മലയാളം ബൈബിളില്‍ താങ്കള്‍ അതിനു തുടക്കവും കുറിച്ചു. എന്റെ എല്ലാ സഹായവും ഞാന്‍ ഉറപ്പു നല്കുന്നു. ഇതു നമുക്ക്‌ ചെയ്യണം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..