ബൂലോഗ ക്ലബ്ബ്: പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍.
മൂനണ്ണം ഒഴിച്ച് എല്ലാ കല്പനകളും ഞാന്‍ അങ്കികരിക്കുന്നു. ദാര്‍ശനീകമായ ചില വിയോജിപ്പുകള്‍ എനിക്കുണ്ട് .
5)...
- "എങ്കിലും അതിര് വരമ്പുകള്‍ ലംഘിക്കുമ്പോള്‍ അത്തരം ബ്ലോഗിന്റെ വിസിബിലിറ്റി കുറക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ട് എന്നോര്‍ക്കണം".
ഈ അതിര് വരമ്പുകള്‍ എവിടയാണു് രേഖപെടുത്തിയിരിക്കുന്നതു. അശ്ലീലതയും കലയും എല്ലാം കാണുന്നവന്റെ മനസിലാണു്. പുറത്തുനിന്ന് നാം എന്തിനു അതിര് വരമ്പുകള്‍ സ്രിഷ്ടിക്കണം. സ്വതന്ത്രമായ ആവിഷ്കാരം തടയുന്ന ഒന്നിനേയും ഞാന്‍ പിന്തുണക്കില്ല. ഭീഷണിയുടെ ധ്വനി ഉള്ളതായി എനിക്കു തോന്നി.
8) ബ്ലോഗുകള്‍ ഗൂഗ്ളിന്റെതാണെങ്കിലും നാം അതുപയോഗിച്ചൊരു ബൂലോഗം പണിയുകയാണ്. ചെറിയ കുടുംബങ്ങളും വലിയ കുടുംബങ്ങളും ചേര്‍ന്ന് ഒരു വലിയ ഭൂഗോളം. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് എഴുതുന്നു. ചേട്ടനും അനിയനും എഴുതുന്നു. മാഷും കുട്ടികളും എഴുതുന്നു.ചേട്ടനും അനിയത്തിയും ചേര്‍ന്നെഴുതുന്നു.അങ്ങനെ അങ്ങനെ പോകുന്നു.
ഒന്നിച്ച് ബ്ലോഗ് ചെയുന്നതു കൊണ്ടു നാം ഭൃഹത്തായ ഒന്നും പണിയുന്നില്ല. അങ്ങനെ ചിന്തിക്കുന്നതു തന്നെ ബാലിശമാണു്. പണ്ട് IRC Chat ചെയുന്നതു കോണ്ടു അരെങ്കിലും എന്തെങ്കിലും പണിഞ്ഞോ. ഒരു മഹത്തായ Technology വളര്‍ന്നു, അത്രമാത്രം.
നാം എല്ലാവരും സ്വന്തം ആവിഷ്കാരങ്ങള്‍ സ്വതന്ത്രമായി ചെയുന്നു. Web 2.0 എന്നതിന്റെ പ്രധാന തത്ത്വശാസ്ത്രം തന്നെ അതിരുകളില്ലാത്ത സ്വതന്ത്രമായ ആവിഷ്കാര പ്രക്രിയ എന്നതാണു്. ഇവിടെ ബന്ധങ്ങളില്ല. ആശയങ്ങള്‍ മാത്രം. അവ വസ്തുനിഷ്ടമായതൊ അല്ലാത്തതോ ആവാം. ബന്ധങ്ങള്‍ വീക്ഷണത്തിനു് എപ്പോഴും തടസങ്ങളാണു്. ചിന്തക്കും കര്‍മ്മത്തിനും എല്ലാം തടസം. സ്വാര്‍ഥതയുടെ മറ്റൊരു മുഖം കൂടിയല്ലെ ബന്ധങ്ങള്‍. ഇന്നത്തെ മനുഷ്യന് അത് മനസിലാക്കുമ്പെള്‍ നൂറ്റാണ്ടുകള്‍ പിന്നിടും. സ്വതന്ത്രമായ ആ ദര്‍ശനത്തിലേക്ക് കണ്ണു് തുറക്കു.
നമ്മുടെ കൂട്ടായ്മകള്‍ ആശയങ്ങളോടുള്ള സമത്വം കൊണ്ടു ഒത്തുചേരുന്ന ഒന്നുമാത്രം ആയി തീരരുത്. എന്നില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവനെ ബഹുമാനിക്കാനും അവന് പറയുന്നത് കേള്‍കാനുമുള്ള വേദി ആകണം നമ്മുടെ പൊതുവേദികള്‍. XML/RSS aggregator കളും പിന്മൊഴികളും censorshipന്റെ ആയുധങ്ങളാക്കി മാറ്റരുത്. അങ്ങനെ പണ്ടു ശ്രമിച്ചവരെല്ലാം പരാചപെട്ടു.
അതുകോണ്ടാണു ഞാന്‍ വര്‍ഗ്ഗങ്ങളെ എതിര്‍ക്കുന്നതു. എനിക്ക് ലേബലുകള്‍ വേണ്ട. നല്ലത് എന്ന് എനിക്ക് തെന്നുന്നത് എവിടെ കണ്ടാലും അതു കഴിയുമെങ്കില്‍ പഠിക്കാനും സ്വീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ജിവിതകാലം കോണ്ടു എത്ര വ്യത്യസ്തമായ കാര്യങ്ങള്‍ professional ആയി ചെയ്യാന്‍ കഴിയും എന്നതാണു് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ജിവിതത്തില്‍ പല തൊഴിലുകള്‍ പഠിച്ചതിന്റെ കാരണവും അതുതന്നെയാണു. അതിര് വരമ്പുകള്‍ നാം സ്വയം സൃഷ്ടിച്ചാല്‍ മതി, എല്ലാവരേയും അതിനുള്ളില്‍ തളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണു്.
4) പിന്നെ Tracingഉം Hackingഉം ഒന്നും നമുക്ക് ഇവിടെ ചര്‍ച്ച ചെയണ്ട. അതില്‍ യാതൊരു കാര്യവുമില്ല. എന്നെപോലെ Internetലും TCP/IPയിലും 1991ല്‍ കളി തുടങ്ങിയ ഒരുപാട് മലയാളി സുഹൃത്തുക്കള്‍ ലോകത്തിന്റെ പല ഭാകങ്ങളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതു കോണ്ടു ആ വിഷയം നമുക്ക് തല്കാലം വിടാം.
പ്രിയ കൈപ്പള്ളീ...
ReplyDeleteഎന്തു പറ്റീ? ആകെ കലിപ്പാണല്ലൊ... ഒരു റിബല്‍ ധ്വനി! തീസ് ആര് ആള് ഇംപ്ലിസിറ്റ്ലീ അണ്ഡര്സ്റ്റുഡ്!
കൈപ്പള്ളി ആകെ ചൂടിലാണല്ലൊ. ആരോടാ ഇത്ര വാശി.
ReplyDeleteകൈപ്പള്ളി ചേട്ടാ,
ReplyDeleteYou said it! ആശംസകള്‍!
കരീം ഭായി സൂക്ഷിക്കുക. നാട്ടില്‍ നിന്നും നല്ല ഉറപ്പുള്ള ഹെല്മറ്റുമൊക്കയായി മാത്രം ദുബായ് എയര്‍പോര്‍ട്ടിലിറങ്ങാന്‍ ശ്രമിക്കുക. (കുറഞ്ഞ വിലക്ക് പ്ലാസ്റ്റര്‍ ഓഫ് പാരീസും ഫെവിക്കോളും കിട്ടുകയാണെങ്കില്‍ അതും. ഒരു മനസ്സമാധാനത്തിന് വേണ്ടി മാത്രം...)
ReplyDeletethat was very useful, Nishad
ReplyDeleteഎന്താപ്പണ്ടായെ ഇത്രക്കങ്ങട് അന്ധാളിക്കാന്‍!.
ReplyDeleteകൈപ്പിള്ളീ താങ്കള്‍ കെട്ടിടം/വാസ്തു രംഗത്തെ ഒരു പുലിയാണെന്ന് കേട്ടു.നേരാണോ?
കൊള്ളാം മാഷേ ആ കല്പനകള്ക്ക് ഭീഷണിയുടെ സ്വരം ഉണ്ടെന്ന് നേരത്തെ കമന്റിയിരുന്നു
ReplyDeleteഇവിടെ ബന്ധങ്ങളില്ല. ആശയങ്ങള്‍ മാത്രം. അവ വസ്തുനിഷ്ടമായതൊ അല്ലാത്തതോ ആവാം. ബന്ധങ്ങള്‍ വീക്ഷണത്തിനു് എപ്പോഴും തടസങ്ങളാണു്. ചിന്തക്കും കര്‍മ്മത്തിനും എല്ലം തടസം. സ്വാര്‍ഥതയുടെ മറ്റൊരു മുഖം കൂടിയല്ലെ ബന്ധങ്ങള്‍. ഇന്നത്തെ മനുഷ്യന് അത് മനസിലഅക്കുമ്പെള് നൂറ്റാണ്ടുകള്‍ പിന്നിടും. സ്വതന്ത്രമായ ആ ദര്‍ശനത്തിലേക്ക് കണ്ണു് തുറക്കു.
ബന്ധങ്ങളെക്കുറിച്ചും വര്ഗങ്ങളെകുറിച്ചുമുള്ള താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു.
എല്ലാതരം ഇന്‍സ്റ്റിറ്റിയൂഷനുകളും മനുഷ്യരെ വേര്‍തിരിക്കുന്ന മതില്‍ക്കെട്ടുകള്‍ തന്നെ..
paarppidam:
ReplyDeleteപഴയ commercial complexകള്‍ പുതുക്കി പണിയാറുണ്ട്. വാസ്തു/Feng shui/dingolapi ഒന്നും പറഞ്ഞ് ആരേയു പറ്റിക്കാറില്ല.
ചൊവ്വേ നേരെ practical, space saving (not cost saving) elegant, designs ഉണ്ടാക്കും. കെട്ടി തുടങ്ങുന്നതിനു മുമ്പ് തന്നെ കാശും വാങ്ങും.
കൈപ്പള്ളിയുടെ കല്‍പ്പനകള്‍ വായിച്ചു. മനോഹരമായ താങ്കളുടെ നിലപാടുകള്‍ക്കു മുന്നില്‍ ചിത്രകാരന്റെ നമോവാകം !! എല്ലാവരുടെ ചിന്തകളും അനുസ്യൂതം ഒഴുകട്ടെ.... എവരും ആധരിക്കപ്പെടട്ടെ... നല്ല ആശയങ്ങള്‍ ആരുടെതായാലും നാമുക്കു സ്വീകരിക്കാം. ബൂലോഗം സംബന്നമാകട്ടെ !!!
ReplyDeleteബന്ധങ്ങളെക്കുറിച്ചും വര്ഗങ്ങളെകുറിച്ചുമുള്ള താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു.
ReplyDelete