വളരെ തിരക്കേറിയ ഇട റോഡ്. കച്ചവട സ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും നിര്‍ത്തിയിരിക്കുന്നു. ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങി നടക്കുന്നു.
വണ്ടി റോഡിന്റെ മറ്റേ വശത്ത് പാര്‍ക്ക് ചെയ്തിരിക്കുകയാണ്. അദ്ദേഹം ഭാര്യയുടെ കൈയും പിടിച്ച് റോഡ് മറികടക്കാന്‍ കാത്തു നിന്നു. ഒരു ഇട കിട്ടിയപ്പോള്‍ അവര്‍ പെട്ടന്ന് ഓടിക്കോണ്ട് റോഡ് മറി കടന്നു. ഇടതു വശത്തുനിന്നും വന്ന വണ്ടി പെട്ടന്നു വണ്ടി നിര്‍ത്തി. വാഹനത്തില്‍ ഇരുന്നയാള്‍ കണ്ണുരുട്ടി അതൃപ്തി പ്രകടിപ്പിച്ചു.
റോഡു കടന്ന കഴിഞ്ഞിട്ട് പുരുഷന്‍ വണ്ടിക്കാരനെ നോക്കി ഇങ്ങനെ പറഞ്ഞു: "ഇവര്‍ക്കൊന്നും ഒരു സമാധാനവും ഇല്ലെ? ഒരു നിമിഷം വണ്ടി നിര്‍ത്തിക്കൂടെ?"
അവര്‍ വണ്ടിയില്‍ കയറി. അതേ റോഡിലേക്ക് വണ്ടി പുറത്തിറക്കി. ഒരു സ്ത്രീയും പുരുഷനും കൈകോര്‍ത്തുപിടിച്ച് റോഡിലൂടെ അവരുടെ വണ്ടിയുടെ മുന്നിലൂടെ ഓടി കടക്കുന്നു. അപ്പോഴ് അയ്യാള്‍ ഈ രംഗം മറ്റെങ്ങും കണ്ടിട്ടിലാത്ത പോലെ അവരെ നോക്കി പറഞ്ഞു: "ഇവര്‍ക്കോന്നും ഒരു സമാധാനവും ഇല്ലേ? ഒരു നിമിഷം റോഡില്‍ കാത്ത് നിന്നുകൂടെ?"
അവര്‍ വണ്ടി വിട്ടുപോയി.
സങ്കീത
ReplyDeletejust had some dental work done. no podcast for a few days.
കൈപ്പള്ളി മാഷെ.
ReplyDeleteനല്ല നിരീക്ഷണം , സംഭവിക്കവുന്ന ഒരു കാര്യം തന്നെ.
സിംബിള്‍ ഏന്‍ഡ് ഹംബിള്‍ ! അല്ല്യോ കൈപ്പിള്ളീീ !? നല്ല മിനിക്കഥ !
ReplyDeleteശരിയാ കൈപ്പള്ളീ. നമ്മള്‍ നില്‍ക്കുന്ന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെങ്കില്‍ ബസുകാരെ പ്രാകും. ബസിനുള്ളില്‍ കയറിക്കഴിഞ്ഞാലോ, പിന്നെ നമുക്കിറങ്ങാനുള്ള സ്റ്റോപ്പെത്തും വരെ എവിടെയും നിര്‍ത്തല്ലേ എന്നാവും പ്രാര്‍ത്ഥന!. ഇതിന്‍ പേര്‍ സ്വാര്‍ത്ഥത.
ReplyDelete