Thursday, October 19, 2006

ആദിവാസികള്‍ക്കും കിട്ടി "കൊഞ്ജം" ഇന്റര്‍നെറ്റ്

നെടുമങ്ങാടീയം: ചില നഗ്ന ചിത്രങ്ങള്‍ !

കുമാര്‍ എഴുതിയ ഈ ലേഖനം ഞാന്‍ വായിച്ചിട്ട് കേരളത്തിലെ കമ്പ്യൂട്ടര്‍ സാക്ഷരതാ സര്‍ക്കസ്സിനെ കുറിച്ച് ഒന്നു ഗൂഗിളിയപ്പോള്‍ കിട്ടിയ ഒരണ്ണം ഇതാണു്.



http://www.newkerala.com/news4.php?action=fullnews&id=32667

Tribal settlement achieves total computer literacy.


സര്‍ക്കസ്സ് എന്ന പദം ഉപയോഗിച്ചതിനു പ്രത്യേക അര്‍ഥമുണ്ട്. പണ്ടു റോമില്‍ ഭരണാധികാരികള്‍ രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാന്‍ അവര്‍ നഗരങ്ങളില്‍ പലയിടങ്ങളിലായി കൊളൊസീയങ്ങള്‍ (colosseum) നിര്‍മ്മിച്ചു. ഇവിടങ്ങളില്‍ നടന്നിരുന്ന വേലകളെ സര്‍ക്കസ്സ് എന്നാണു് പറഞ്ഞിരുന്നതു. പലതരം ക്രൂര വിനോദങ്ങള്‍ അവിടെ വിളയാടിയിരുന്നു. ജനങ്ങള്‍ അവരുടെ ദുഖങ്ങളും കഷ്ടതകളും മറന്നു അതു് കണ്ട് അഹ്ലാതിച്ചു ആശ്വസിച്ചു.

142 ആദിവാസികള്‍ക്ക് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ സര്‍ക്കാര്‍ പഠിപ്പിച്ച്. ഇതു വായിച്ചിട്ട് എനിക്ക് ചിരിയും സങ്കടവും ഒരുമിച്ചുവന്നു. എത്ര ലക്ഷം രൂപ ഇതില്‍ പലരും കോഴയായി വിഴുങ്ങിക്കാണും. കട്ടതോ പോട്ടെ. ഇതു ഈ പാവങ്ങള്‍ക്കു പഠിപ്പിച്ചു കൊടുത്തതുകൊണ്ടു ഇവര്‍ക്കെന്തു ഗുണം. വീടും കിടപ്പാടവും, സ്ഥിരമായ ജോലിയും ഒന്നും ഇല്ലാത്തവര്‍ക്ക് ഇന്റെര്‍നെറ്റ് കൊണ്ടു എന്തു കാര്യം. അതിനു പകരം 10 കുടുമ്പത്തിനു കിടപ്പാടമുണ്ടാക്കാമായിരുന്നു. അല്ലെങ്കില്‍ 100 യുവാക്കള്‍ക്ക് SC/ST category കളില്‍ ഒഴിഞ്ഞുകിടക്കുന്ന ജോലികള്‍ കൊടുക്കാമായിരുന്നു.

ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാന്‍ എന്തെല്ലാം പദ്ദതികള്‍ നമ്മുടെ സര്‍ക്കാര്‍ കണ്ടെത്തുന്നു. ഇതുപോലുള്ള ചിലവു ചുരുങ്ങിയ സര്‍ക്കസ്സുകള്‍ ഘട്ടം ഘട്ടമായി നമ്മുക്ക് വരും മാസങ്ങളില്‍ കാണാം.

നമ്മുടെ ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ആദ്യം നിറവെറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കണം.

ആദിവാസികള്‍ക്ക് 10 കക്കൂസ് കെട്ടികൊടുത്തു എന്നു പറയുന്നതില്‍ ഗ്ലാമര്‍ ഒട്ടും ഇല്ല. കൈയടിവാങ്ങന്‍ IT ആണു് കൂടുതല്‍ നല്ലതു. ഇരിക്കുന്നതിനു മുമ്പ് നടക്കാന്‍ പഠിപ്പിക്കണോ?

ഇതു ചോദിക്കാന്‍ ഒരു നാറിയും എന്റെ നാട്ടില്‍ ഇല്ലാതെ പോയല്ലോ.

2 comments:

  1. കൈപ്പള്ളീ,
    പൊതുജനം കഴുത! അതായതു സ്വന്തം കുടുംബം ചുമന്നുപോകുന്നവര്‍! പിന്നെ സാംസ്കാരിക നായകര്‍- അവര്‍ക്കു വേറെ പണിയുണ്ടു്‌. ഇറാഖിലേയും ലബനണിലെയും കാര്യം വേറെ ആരു നോക്കാനാ?


    പുറംലോകത്തിന്റെ കാപട്യം പഠിച്ചിരുന്നുവെങ്കില്‍ ആദിവാസി എന്നേ രക്ഷപ്പെടുമായിരുന്നു. ഒരു പേറ്റന്റ് എടുക്കാന്‍ അറിയാമായിരുന്നെങ്കില്‍ ആദിവാസി ഇന്നു കോടീശ്വരനായേനെ. ഉയര്‍ന്നു വരാന്‍ അവനവന്‍ തന്നെ ശ്രമിക്കണം. പക്ഷേ, ഭരണകൂടവും ചൂഷകരും സാമ്പത്തിക ശക്തികളും അതിനു അവരെ അനുവദിക്കില്ല. അവരുടെ നേതാക്കളെല്ലാം ഇപ്പോള്‍ എവിടെ?. ഹൈജാക്ക് ചെയ്യപ്പെട്ടു?

    ReplyDelete
  2. കൈപ്പള്ളീ, നല്ല ലേഖനം. നല്ല വിമര്‍ശനവും.

    ആത്മരോഷം മനസ്സിലാക്കുന്നു. എങ്കിലും ഈ അവസാന വരി വേണമായിരുന്നോ? അതിത്തിരി കടുത്ത് പോയില്ലേ?

    ബ്യൂറോക്രസിക്കെതിരേ പൊതുജനം എന്ത് ചെയ്യണമെന്നാണ് കൈപ്പള്ളി പറയുന്നത്? മിണ്ടാതിരിക്കുന്നതല്ലേ രാഷ്ട്രീയ ഗുണ്ടകളുടെ തല്ലുവാങ്ങുന്നതിലും ഭേദം എന്ന് നമ്മുടെ നാട്ടുകാര്‍ ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..